ഗൗരി പറഞ്ഞതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആമിയ്ക്ക് അത്ഭുദ്ധമായിരുന്നു.......... യാതൊരു പരിചയവും ഇല്ലാതിരുന്ന ഒരാളെ താൻ ഇത്രയും സ്നേഹിച്ചിരുന്നു എന്നത് ആമിയ്ക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല........ ഒപ്പം ഗൗരിയിൽ നിന്നറിഞ്ഞ അനന്തന്റെ സ്നേഹത്തോട് ആമിയ്ക്ക് ബഹുമാനം തോന്നി........
ഗൗരി മുറി വിട്ട് ഇറങ്ങിയതും അവിടെക്ക് അനന്തൻ കടന്ന് വന്നു.........
അത് വരെ ഇല്ലാതിരുന്ന ഒരു വെപ്രാളം തന്നിൽ വന്ന് നിറയുന്നത് ആമി അറിയുന്നുണ്ടായിരുന്നു........
അനന്താ എന്ന് വിളിച്ചു എപ്പോഴും പിറകെ നടക്കുന്ന പെണ്ണിൽ ഇന്ന് തന്നെ കാണുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ അനന്തനും തിരിച്ചറിയുന്നുണ്ടായിരുന്നു.......
ആമി........
ഉം......
ആ വിളി കേൾക്കാതിരിക്കാൻ ആമിയ്ക്ക് കഴിഞ്ഞില്ല... അത്രമേൽ ആർദ്രമായിരുന്നു അനന്തന്റെ സ്വരം....
അത് ആമിയ്ക്ക് അവളുടെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നത് പോലെ തോന്നി ❤️
അസുഖമായിരുന്ന സമയം തന്റെ പൂർണ്ണ സമ്മതമില്ലാതെ തന്റെ കഴുത്തിൽ താലി കെട്ടിയത് തെറ്റാണ്...... പക്ഷെ അന്ന് അതൊരു തെറ്റായി എനിക്ക് തോന്നിയിരുന്നില്ല......കാരണം അന്ന് താൻ അനന്തന്റെ ആമിയായിരുന്നു.... അനന്തന്റെ ആമിയ്ക്ക് അത് സന്തോഷമായിരുന്നു.......
അനന്തന്റെ ആമി ❤️
ആമിയുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു......... മനസ്സിൽ ഒരു സന്തോഷം വന്നു നിറയുന്നത് പോലെ........
ആമി..... ഈ താലിയുടെ യാതൊരു അവകാശവും തന്റെ അനുവാദമില്ലാതെ തന്റെ അടുത്ത് ഞാൻ കാണിക്കില്ല....... പതിയെ എങ്കിലും തനിക്കു എന്നെ അംഗീകരിക്കാൻ കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം.........അത് വരെ തന്നെ ഞാൻ ബുദ്ധിമുട്ടിക്കില്ല..... ഇങ്ങനെ കൺ മുന്നിൽ ഉണ്ടായിരുന്നാൽ മാത്രം മതി...............
ദിവസങ്ങൾ വീണ്ടും മുമ്പോട്ട് പോയ് കൊണ്ടിരുന്നു.........അനന്തന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ ആമിയ്ക്ക് കഴിയുമായിരുന്നില്ല.......... അനന്തന്റെ ആമിയായിരുന്ന സമയം ആമിയുടെ ഓർമ്മകളിൽ ഉണ്ടായിരുന്നില്ലയെങ്കിലും പതിയെ അനന്തന്റെ ആമിയായി അവൾ മാറി............. അനന്തൻ പഴയത് പോലെ ആമിയുടെ അനന്തനും...... ആമിയും അനന്തനും പുതിയ ജീവിതം തുടങ്ങി.... ആമി പൂർണ്ണമായും അനന്തന്റെ പാതിയായി ❤️
അവർക്ക് കൂട്ടിനു സൂര്യനും ഇന്ദ്രനും.... ആമിയുടെ അച്ഛന്റെ ബിസിനസ് എല്ലാം ആമിയും അനന്തനും ചേർന്നു നടത്തി... അനന്തനെ പേടിച്ചു അരുണും അമ്മയും പിന്നീട് അവരുടെ വഴിയിൽ ഒരു തടസ്സമായില്ല..........
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
ആമി.... ആമി.....
ദാ വരുന്നു അനന്താ.........
എന്റെ നിച്ചൂട്ടി നിന്റെ അമ്മയിത് എന്തെടുക്കുവാ...... എത്ര നേരായി.....
ആമി... ദേ മുഹൂർത്തം ഇപ്പോൾ കഴിയൂട്ടോ..........
ദ ഞാൻ വന്നു അനന്താ........
ഒരുങ്ങി വന്ന ആമിയെ കണ്ട് അനന്തന്റെ കണ്ണുകൾ വിടർന്നു....... അത്രമേൽ ചന്തമുണ്ടായിരുന്നു ആ പെണ്ണിന്........ ആമിയെ കണ്ട് അനന്തന്റെ കയ്യിലിരുന്ന നിച്ചു മോണ കാട്ടി ചിരിച്ചു.....
അനന്തന്റെയും ആമിയുടെയും നക്ഷത്ര കണ്ണുകളുള്ള രാജകുമാരി നക്ഷത്രയെന്ന അനന്തന്റെ ഒരു വയസ്സുകാരി നിച്ചു.........
ഇറങ്ങാം.....
ഉം......
ആ അനന്താ.... നിങ്ങളെന്താ വൈകിയേ........
ചെറിയച്ഛന്റെ നിച്ചൂട്ടി വാ......
എന്റെ സൂര്യ എത്ര നേരം കൊണ്ടാണ് ഒരാള് റെഡി ആയി ഒന്ന് ഇറങ്ങിയേ എന്ന് അറിയാമോ....
ചുമ്മ പറയുന്നതാ സൂര്യേട്ടാ....
അതല്ലേലും എനിക്കറിയില്ലേ... എന്റെ ആമികൊച്ച് സുന്ദരിയല്ലേ.......
ഏട്ടാ.. ഗൗരി എവിടെ...
അപ്പോഴേക്കും വയറും താങ്ങി ഗൗരി അവർക്കരികിലേയ്ക്ക് വന്നു...
സൂര്യനും ഗൗരിയും അവരുടെ ആഗ്രഹം പോലെ തന്നെ വീട്ടുകാരുടെ അനുഗ്രഹത്തോടെ പരസ്പരം താങ്ങായി... സൂര്യന്റെ പ്രണയമായ ഗൗരി സൂര്യന് സ്വന്തമായി.......... ഇപ്പോൾ അവരുടെ പ്രണയസാഫല്യത്തിനായുള്ള കാത്തിരിപ്പിലാണ്.....
അനന്താ വാ മുഹൂർത്തം ആകാറായി......
എല്ലാവരുടെയും പ്രാർത്ഥനയോടെ ഇന്ദ്രൻ അവന്റെ മാത്രം നന്ദുവിന്റെ കഴുത്തിൽ താലി ചാർത്തി.....
ദേവനന്ദ........ ഇന്ദ്രന്റെ മാത്രം നന്ദു ❤️
ഇന്ദ്രന്റെ ആദ്യ പ്രണയം.......
അന്ന് കോളേജിൽ വച്ച് പ്രശ്‌നമുണ്ടായ പെൺകുട്ടിയെ ഇന്ദ്രന് ഇഷ്ടമാണെന്ന് അറിഞ്ഞതോടെ സൂര്യനും അനന്തനും അവളുടെ വീട്ടിൽ ചെന്ന് കാര്യങ്ങൾ സംസാരിച്ചു ..... അവർക്ക് കിട്ടിയ പുതിയ കൂട്ടുകാരന് അവർ നൽകിയ സ്നേഹ സമ്മാനം.... ഇന്ദ്രന്റെ പ്രണയം ❤️
അനന്താ.......
രാത്രിയിൽ അനന്തന്റെ നെഞ്ചോരം ചേർന്ന് കിടന്ന് ആമി പതിയെ വിളിച്ചു.....
അനന്തന് ആമിയെ ഇഷ്ടാണോ.....
അനന്തൻ നെറ്റി ചുളിച്ചു ആമിയെ എന്ന് നോക്കി... എന്നിട്ട് പതിവ് പോലെ ഒന്ന് ചിരിച്ചു.......
പറയ് അനന്താ....
ആമി..........
ഹൃദയത്തിലേയ്ക്ക് ആഴത്തിൽ ഇറങ്ങും പോലെ അത്രമേൽ ആർദ്രമായി അനന്തൻ വിളിച്ചു.....
ഉം.....
ഞാൻ ഒരു പാട്ട് പാടി തരട്ടെ.........
ഉം.....
🎶
ഉം...............ഉം...
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം
കനവോടു കനവിലെ മൃദു പരിമളങ്ങളായിരം
കുളിരും കുറുമ്പുമായ് നീ എല്ലാം കവര്‍ന്നുവല്ലോ
അരുതെന്നു മെല്ലെ മെല്ലെ കാതില്‍ പറഞ്ഞതെന്തേ
സുഖ ലാളനങ്ങളില്‍ സ്വയം മറന്നു ഞാന്‍
ഇനിയെന്തു പാടണം ഞാന്‍ ഇനിയുമെന്തു പാടണം
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം
മുകിലും ചന്ദ്രലേഖയും മധുമാസരാത്രി വിണ്ണിന്‍
പടി വാതില്‍ പാതി ചാരി രതികേളിയാടി നില്‍പ്പൂ
പ്രിയ രാഗ താരകങ്ങള്‍ മിഴി ചിമ്മി മൗനമാര്‍ന്നു
ഇണയോടിണങ്ങുമേതോ രാപ്പാടി മെല്ലെയോതീ
മണിദീപനാളം താഴ്ത്താന്‍ ഇനിയും മറന്നതെന്തേ
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം
അലയില്‍ നെയ്തലാമ്പലിന്‍ മേലാട മന്ദമിളകീ
കുറുകും കൂരിയാറ്റകള്‍ ഇലകള്‍ മറഞ്ഞു പുല്‍കീ
മണി മഞ്ഞു വീണ കൊമ്പില്‍ കുയിലൊന്നു പാടി വന്നൂ
പവിഴാധരം തുളുമ്പും മധു മന്ദഹാസമോടെ
ഈ സ്നേഹ രാത്രിയെന്നും മായാതിരുന്നുവെങ്കില്‍
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം
കനവോടു കനവിലെ മൃദു പരിമളങ്ങളായിരം
കുളിരും കുറുമ്പുമായ് നീ എല്ലാം കവര്‍ന്നുവല്ലോ
അരുതെന്നു മെല്ലെ മെല്ലെ കാതില്‍ പറഞ്ഞതെന്തേ
സുഖ ലാളനങ്ങളില്‍ സ്വയം മറന്നു ഞാന്‍
ഇനിയെന്തു പാടണം ഞാന്‍ ഇനിയുമെന്തു പാടണം
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം
🎶
അനന്താ....
പെയ്യാൻ വെമ്പി നിൽക്കുന്ന മിഴി നീർ തുള്ളികളോടെ ആമി അനന്തനെ നോക്കി.....
ആമി..... നിന്നോടുള്ള ഇഷ്ടം അതെനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല...... ഈ നെഞ്ചോരം നീ മാത്രമാണ് ❤️
അനന്തൻ ആമിയെ ചേർത്തു പിടിച്ചു.....
എന്നും ആ നെഞ്ചോരം ചേർത്ത് പിടിക്കുമെന്ന ഉറപ്പ് പോലെ.....
ആ രാത്രി അവരെ പോലെ തങ്ങളുടെ പ്രണയത്തെ ചേർത്ത് പിടിച്ച് സൂര്യനും ഇന്ദ്രനും ഉണ്ടായിരുന്നു.......
❤️
അവസാനിച്ചു എന്ന് പറയാൻ തോന്നുന്നില്ല..............
ഇനി അവരുടെ ജീവിതമാണ്.....
അനന്തന്റെ ആമിയും, ആമീടെ അനന്തനും... സൂര്യന്റെ പ്രണയമായ ഗൗരിയും.... ഇന്ദ്രന്റെ മാത്രം നന്ദുവും പ്രണയത്തോടെ ഈ ആയുഷ്കാലം ജീവിച്ച് തീർക്കട്ടെ ❤️
സപ്പോർട്ട് ചെയ്ത എല്ലാവർക്കും...... അനന്തനെയും ആമിയെയും ഇഷ്ടപ്പെട്ടവർക്കും ഒത്തിരി thankzzz ❤️
ഇനി അവർ ജീവിക്കട്ടെ ❤️
അപ്പൊ ആമിയ്ക്കും അനന്തനും പിന്നെ എനിക്കും വേണ്ടി രണ്ട് വരി കുറിയ്ക്കണേ❣️