Aksharathalukal

എന്റെ രാവണൻ ......🔥 - 1

ഭാഗം : 1



 

അടുക്കളയിൽ നിന്ന് ആരും കാണാതെ അച്ചാറ് പാത്രവുമായി ധ്യതിയിൽ ഓടുകയാണ്. ഒരു കൈ കൊണ്ട് സാരി കൂട്ടിപ്പിച്ചിട്ടുണ്ട്.

എന്റെ നന്ദു ഒരു കല്യാണ വീടാ ഇത് ....
അതിന്റെ ഇടയിലും നിനക്കിത് തന്നെ ആണൊ പെണ്ണെ പണി....

അങ്ങോട്ട് മാറിനിക്കടി പെണ്ണെ അമ്മ കണ്ട പണിയ......
അവൾ ലച്ചുവിനെ ഇടുപ്പ് കൊണ്ട് തട്ടി മാറ്റി ഓടി ....

ലക്ഷ്യസ്ഥാനത്തെത്താൻ വന്നതും താഴെ കട്ടളയിൽ തട്ടി കയ്യിൽ ഉണ്ടായിരുന്ന അച്ചാറിന്റെ പാത്രം വായുവിൽ ഉയർന്നു.

താൻ നേരെ ചെന്ന് എന്തിലൊ ഇടിച്ചു നിന്നു താഴെ വീഴുമെന്ന് കരുതി കണ്ണുകൾ ഇറുക്കി അടച്ചിരുന്നു ....

പക്ഷെ പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിക്കാത്തതിൽ സമാധാനിച്ച് കണ്ണ് മെല്ലെ തുറന്നു...

ആരുടെയൊ.. നെഞ്ചിലായിരുന്നു താൻ വന്നിടിച്ചത് ... അവൾ ഒറ്റക്കണ്ണ് ഇറുക്കി ഭയത്തോടെ തല ഉയർത്തി നോക്കിയതും തന്നെ കൊല്ലാനുള്ള ദേശ്യത്തിൽ  നിൽക്കുകയാണ് ..... ആരൊ ..... അവനെ കണ്ടപാടെ അവളുടെ ഉളളിലുള്ള കോഴികൾ സടകുടഞ്ഞണീച്ചു

നിനക്ക് കണ്ണില്ലേടി മരംകേറി അവന്റെ അലറൽ കേട്ടാണ് അവൾ ക്ക് ബോധം വന്നത്....

.... അവൻ പൊന്തിവന്ന ദേശ്യത്തെ കൺട്രോൾ ചെയ്യാൻ ശ്രമിച്ചു...
 

മരംകേറി തന്റെ മറ്റവൾ ..... ദേ... ആവശ്യം ഇല്ലാതെ എന്റെ മെക്കിട്ട് കേറാൻ വരല്ലെ....

എന്റെ അച്ചാറും പോയി സാരിയും കുളവായി നഷ്ട്ടം എല്ലാം എന്നിക്ക് എന്നിട്ട് എന്നെ ചീത്തവിളിക്കുന്നൊ .... അവൾ തൊട്ടടുത്തായി കമന്ന് കിടക്കുന്ന അച്ചാറിനേയും സാരിയേയും നോക്കിക്കൊണ്ട് അവനോട് ദേശ്യത്തിൽ പറഞ്ഞു...

അങ്ങോട്ട് മാറി നിൽക്കെടി .... കണ്ടവൾ മാരോട് സംസാരിക്കാൻ സമയമില്ല എനിക്ക് അവൻ പുച്ചത്തോടെ അവളോട് പറഞ്ഞ് കാലെടുത്ത് മുന്നിലേക്ക് വെച്ചത് അച്ചാറിന്റെ പുറത്തായി പോയി ...

കാല് തെന്നി പോയി ബാലൻസ് കിട്ടാതെ നന്ദു ന്റെ രണ്ട് തോളിലും അവൻ കയ്യുന്നിയതും അവളും അവന്നും കൂടി താഴോട്ട് ലാന്റൊയി....

ഇപ്പോൾ അവളുടെ മുകളിലായി ആണ് അവൻ വന്ന് വീണത് ....

അവന്റെ കണ്ണുകൾ അവളുടെ മുഖത്തേക്ക് ദൃഷ്ട്ടി പതിച്ചത് അവന്റെ നോട്ടം ചെന്നെത്തി നിന്നത് അവളുടെ മൂക്കുത്തിയിലായിരുന്നു...

തനിക്ക് താഴെ കിടന്ന് തന്നെ ഉന്തി മാറ്റാൻ നോക്കുകയാണ് അവൾ ...

താൻ എന്ത് നോക്കി കിടക്കാടൊ ഒന്ന് എണിച്ച് മാറിയെ അമ്മേ... എനിക്ക് ശ്വാസം മുട്ടുന്നേ.....

അവൾ അവനെ ഉന്തി മാറ്റാൻ ശ്രമിച്ച്  കൊണ്ട് പറഞ്ഞു...

അവൻ പെട്ടന്ന് തന്നെ നോട്ടം തെറ്റിച്ച് എണിച്ചതും അച്ചാറിൽ തന്നെ വീണ്ടും കാല് കുത്തി നേരെ വീണ്ടും അവളുടെ ദേഹത്തേക്ക് തന്നെ ലാന്റൊയി.....

അവൾ കത്തുന്ന കണ്ണൂകളോടെ അവനെ നോക്കിക്കോണ്ട് ഉന്തി മാറ്റാൻ ശ്രമിക്കുകയാണ്.

അവൾ ഒരു നിമിഷം ചുറ്റും കണ്ണോടിച്ചു...
ഭാഗ്യം ആരും ഇല്ലാത്ത സ്ഥലമായിരുന്നു

കാരണം ആരും കാണാതെ അച്ചാർ തിന്നാനാണ് വന്നിരുന്നത് ....



 

തുടരും !



 

🤗 അഭിപ്രായം പ്രതീക്ഷിക്കുന്നു🤗
💞