"എന്നാൽ ഈ രണ്ടു ദിവസം തന്നെ ധാരാളം... നിങ്ങളുടെ ഏട്ടനെ ഒതുക്കുന്ന കാര്യം ഞാനേറ്റു... " ഈ സമയം ഭരതൻ തന്റെ വക്കീലിനെ വിളിച്ച് എന്തോ നുണകൾ പറഞ്ഞ് കൊടുത്ത കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു.. അയാൾക്ക് അയാളുടെ മുഴുവൻ ഫീസും കൊടുക്കാമെന്നും ഏറ്റു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ മാണിശ്ശേരിയിലെ ഗെയ്റ്റുകടന്ന് ആദിയുടെ കാർ വന്ന് നിന്നപ്പോൾ ഉമ്മറത്തിരിക്കുന്ന വിശ്വനാഥമേനോൻ എഴുന്നേറ്റു... ടീവി കണ്ടിരിക്കുകയായിരുന്ന ശിവനും മയൂഖയും ലക്ഷ്മിയും ശ്യാമളയും പുറത്തേക്കുവന്നു... ചിരിയോടെ കാറിൽനിന്നും പുറത്തേക്കിറങ്ങിയ ആദിയേയും കീർത്തിയേയും കണ്ട