Aksharathalukal

ഒരിക്കൽക്കൂടി....

അങ്ങനെ ഒരിക്കൽക്കൂടി അവൻ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു..... ഓർമകൾക്ക് മീതെ വീണ്ടും ഓർമ്മകൾ കൊണ്ട് അവൻ എന്റെ ഹൃദയത്തിൽ  ഒരു താജ്മഹൽ തന്നെ പണിതു....
ഉണങ്ങാത്ത മുറിവിൽ വീണ്ടും നീറും വിതം അത്രയേറെ ആഴത്തിൽ മുറിവുകൾ  ഉടലെടുത്തു.....ഇനി ഒരുക്കലും മറന്നു പോവാത്ത വിതം അവനെന്നിൽ താഴ്ന്നിറങ്ങി ....

ഓർമകളിൽ ഒരുപാട് മുഖങ്ങൾ മിന്നി മറയും... പക്ഷെ ഓർത്തുകൊണ്ട് എന്നും വേദനിക്കാൻ ഒരു മുഖം മാത്രമേ ഓർമകളിൽ ഉള്ളു..
സ്നേഹം തന്നിട്ട് തിരിച്ചു പോയ ആ മുഖം...
നിന്റെ മുഖം.....

💫💫💫💫💫💫💫💫
 

സ്സ് ഇറങ്ങി ഒന്നും ശ്രെദ്ധിക്കാതെ ഒരു ഓട്ടമായിരുന്നു ഹോസ്പിറ്റലിലേക്ക്..... എന്നത്തേക്കാളും ഇന്ന് ഒരല്പം താമസിച്ചു......

"" ഇന്ന് ആ ഡ്യൂട്ടി ഡോക്ടറുടെ വായിൽ ഉള്ളത് ഞാൻ കേൾക്കും..,. അത് ഉറപ്പാ....

ആരോടെന്നിലല്ലാതെ തന്റെ ഉള്ളിലെ വേവലാതി പറഞ്ഞു കൊണ്ടാണ് മെട്രോ ഹോസ്പിറ്റലിന്റെ പടികൾ ഓടി കയറുന്നത്......

കേശ്വലിറ്റീയ്ക്ക് മുന്നിൽ പതിവിലും തിരക്ക് കാണാൻ എനിക്ക് കഴിഞ്ഞു.... അവിടേക്കു നടക്കുമ്പോ എന്തോ ഉള്ളിന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വേദന അനുഭവപ്പെട്ടു......
നിലത്തു മുഴുവൻ ചോരത്തുള്ളികൾ കാണാമായിരുന്നു.....

""" കാവ്യാ.... നീ എന്താ വൈകിയത്.... പെട്ടന്ന് ചെല്ല് ഡോക്ടർ icu വിൽ ഉണ്ട്.... ഒരു പെഷന്റിനെ കൊണ്ടുവന്നിട്ടുണ്ട് ആക്‌സിഡന്റ് ആണ്......

റിസപ്ഷനിലെ ദിവ്യേച്ചി പറഞ്ഞതും

"""ആഹ്.... ഞാൻ ചെല്ലട്ടെ.....

അതും പറഞ്ഞു ഞാൻ നേരെ നാഴ്‌സിങ് റൂമിൽ കയറി ഡ്രസ്സ്‌ മാറ്റി icu വിലേക്കു ചെന്നു.....

ഡോക്ടർ ഭാനുമതി യുടെ ഒരു കത്തുന്ന നോട്ടമായിരുന്നു എനിക്ക് നേരെ വന്നത്.... Sry എന്ന് ആംഗ്യം കട്ടി ഞാൻ നേരെ അകത്തു കയറി.....

അപ്പോളും എന്റെ ഹൃദയം കാരണമില്ലാതെ മിടിക്കുന്നത് ഞാൻ അറിഞ്ഞു....

"" കാവ്യാ.... പെഷന്റിന്റെ ആ ബ്ലഡ്‌ ഒക്കെ ഒന്നും മാറ്റിക്കെ.... പിന്നെ ക്ലോതും മാറ്റണം.... പെട്ടന്ന്....

ഡോക്ടർ പറഞ്ഞതും ശരി എന്ന് തലയാട്ടി ഞാനും കൂടെ ജീനയും അയാളുടെ അടുത്തേക്ക് ചെന്നു....

ഒരു 29,30പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരൻ ആയിരുന്നു..... ഞാൻ പതിയെ അയാളുടെ മുഖം നേരെ വെച്ചു..... രക്തം പടർന്ന ആ മുഖം കണ്ടതും എന്റെ ശരീരത്തിൽ സംഭവിക്കുന്നത് മാറ്റം ഞാൻ തിരിച്ചറിഞ്ഞു......

കൈകളുടെ ശക്തി നഷ്ട്ടമായിരുന്നു.... ചെയ്യേണ്ട ജോലി എന്തെന്ന് പോലും മറന്നു.... ഒരു തരം മരവിച്ച അവസ്ഥ....ഒരു വിറയൽ എന്നിൽ അനുഭവപ്പെട്ടു.... ജീവനുണ്ടെന്ന് തോന്നിക്കാൻ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്.....

""" കാവ്യാ പെട്ടന്ന്.....

ഡോക്ടറുടെ ശബ്ദം കേട്ടതും ഒരു ഞെട്ടലോടെ ഞാൻ തെന്നി മാറി.....

"""" എന്താടി എന്താ വയ്യേ..... നീ മാറി നിന്നെ ഞാൻ നോക്കാം....

എന്റെ അവസ്ഥ കണ്ടിട്ടാണെന്ന് തോന്നുന്നു ജീന എന്നെ മാറ്റിനിർത്തി.......
അപ്പോളും കണ്ണിനു മുന്നിൽ കണ്ടത് സത്യമാവല്ലേ എന്ന് മാത്രമായിരുന്നു ഉള്ളിൽ നിറയെ....

"""എന്താ  ഇയാളുടെ പേര്......

ഡോക്ടർ മറ്റൊരു നാഴ്‌സിനോട് ചോദിക്കുന്നത് ഞാൻ കേട്ടു...... തിരിഞ്ഞു നടക്കുന്നതിനിടെ ഞാൻ ആണ് യാന്ത്രികമായി അതിന് മറുപടി നൽകിയത്.....

""" അയാസ്...... മുഹമ്മദ്‌ അയാസ്.....

ഇനി ഒരു നിമിഷം ഞാൻ അവിടെ നിന്നാൽ കൈവിട്ടു പോകും എന്ന് ഉറപ്പായതും ഞാൻ icu വിലെ മറ്റൊരു റൂമിലേക്ക്‌ കയറി ചുമ്മാരോട് ചാരി നിന്നും...... പൊട്ടി കരയണം എന്ന് ആഗ്രഹം ഉണ്ട് but കഴിയുന്നില്ല.......
 

🌚🌚🌚🌚🌚🌚

""" ഹാ.... അടിക്കല്ലേ കാവ്യാ.... അടിക്കല്ലേ വേദനിക്കുന്നു....

""" വേദനിക്കാൻ തന്നെയാ അടിക്കുന്നെ.. 🙁

"" വിടെടി പെണ്ണെ.... Plz....

അവൻ അവളുടെ രണ്ടു കൈയും പിടിച്ചു വച്ചു കൊണ്ട് പറഞ്ഞു....

ഒരു കൂർത്ത നോട്ടം അവനെ നോക്കികൊണ്ട് അവൾ തിരിഞ്ഞു നിന്നു....

""" പിണങ്ങല്ലേ ന്റെ കാവ്യകുട്ടി...... സോറി.....

"" പോ അവിടന്ന്.... എന്നോട് ആരും സോറി ഒന്നും പറയണ്ട 😑...... എത്ര ദിവസ്സായി നീ ഒന്നു ഫോൺ ചെയ്തിട്ട്... പോട്ടെ ഒരു msg പോലും ഇല്ല.... ഞാൻ അയച്ചതിന് റിപ്ലൈ ഇല്ല.... വിളിച്ചാൽ എടുക്കത്തും ഇല്ല.....

"" ഹോ പെണ്ണെ.... ഈ പരാതി പെട്ടി ഒന്നു അടച്ചു വെക്കോ..... ഞാൻ പറഞ്ഞില്ലേ ഓരോരോ തിരക്കിലായിരുന്നു അതാ....

""" അതൊന്നും അല്ല.... നീ എന്നെ ഒഴിവാക്കുന്നതാ.... ഞാൻ ഇപ്പൊ നിനക്ക് ഒരു ശല്യയിട്ടുണ്ട്.... എനിക്ക് അറിയാം 😒...

""" ഹോ തൊടങ്ങി.... ഇതാണ്.... ഇതാണ് ഞാൻ ഫോൺ എടുക്കാതെ..... ഒന്നു എടുക്കാൻ വൈകിയാൽ തുടങ്ങും ഈ വർത്താനം പിന്നെ എങ്ങനെ മാരിയതക്ക് ഒന്നു മിണ്ടാൻ തോന്നുന്നേ.....

അതും കൂടെ കേട്ടതും പിടിച്ചു വെച്ച അവളുടെ കണ്ണുകൾ ചാലിട്ട് ഒഴുകാൻ തുടങ്ങി....

""" ഇതാണ് ഒന്നും പറയാത്തത് 😒... അപ്പോളേക്കും കരയും..... കരയിപ്പിക്കാൻ പറഞ്ഞതല്ലെടി.... എനിക്ക് അറിയാം... നിനക്ക് എന്നെ വല്ലാണ്ട് miss ചെയ്യുന്നത് കൊണ്ടാണ് ഇടക്കിടക്ക് വിളിക്കുന്നതും msg അയക്കുന്നതും എന്ന്.... എനിക്കും നിന്നെ വല്ലാണ്ട് മിസ്സ്‌ ചെയ്യാറുണ്ട്.... But ഓരോരോ ജോലി തിരക്കിലാവും.... ഇല്ലേ ഫ്രണ്ട്സിന്റെ കൂടെ ആണെങ്കിൽ ഉള്ള അവസ്ഥ നിനക്ക് അറിയാലോ....

അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്ത് താടി ഉയർത്തി അവളുടെ കണ്ണിലേക്കു നോക്കികൊണ്ട് പറഞ്ഞു......

""" ഇനി ഒന്നു ചിരിക്കെടി.....

അവൾ ഒന്നു പുഞ്ചിരിച്ചു.....

""പോരാ വോൾട്ടേജ് പോരാ

അവൻ കളിയാക്കി പറഞ്ഞതും അവൾ ഒരു ഇടി കൂടെ അവന്റെ നെഞ്ചിൽ വെച്ചു കൊടുത്തു...

"" ഞാൻ പോട്ടെ....

""" അത് ശെരി.... എന്നെ അങ്ങ് കൊയിലാണ്ടിയിൽ നിന്നും ഇവിടെ വരെ വിളിച്ചു വരുത്തിയിട്... നീ ഒന്നും പറയണ്ട് അങ്ങ് പോവണോ.... എന്നാ എനിക്ക് ഒന്നു കാണാനല്ലോ...

""" ഞാൻ എത്ര നേരായി നോക്കി ഇരിക്കുന്നു അയസ്ക്ക വരഞ്ഞിട്ടല്ലേ....

""" പിന്നെ ഞാൻ അവിടുന്ന് ഇവിടെ വരാൻ പറന്നത് ആണല്ലോ... എന്നക്കൊണ്ട് പറേപ്പിക്കണ്ട ....അവളുടെ ഒരു കാക്ക....കാക്ക അല്ല പൂച്ച...... എന്നെ അയസെന്ന് വിളിച്ച മതി.... കേട്ടോടി ഉണ്ടക്കണ്ണി 😉....

"""ഈ.........

"" ഇളിക്കല്ലേ.....
അവൻ കുസൃതിയോടെ കണ്ണിറുക്കി അവളോട്‌ പറഞ്ഞു....

""" ഞാൻ ആക്കി തരട്ടെ വീട്ടിൽ....

""" അയ്യോ അതൊന്നും വേണ്ട... ആരെങ്കിലും കണ്ടാലോ....

"" ഓ പിന്നെ ആര് കാണാനാ.... ആരും കാണില്ല.....

""" എന്നാലും വേണ്ട എനിക്ക് പേടിയാ.....

""" അവൾക്ക് എന്നെ ഡെയിലി കാണുകയും വേണം... എന്നാലോ അവൾക് ഒടുക്കത്തെ പേടിയും ആണ്.... അതെ പേടി ഉള്ളോരേ ഈ പണിക്ക് നിൽക്കരുത് കേട്ടല്ലോ....

കൊച്ചു കുട്ടികളെ പോലെ മുഖം കൊട്ടി അവൻ മാറി നിന്നു....

""" ഹാ പിണങ്ങല്ലേ ന്റെ ചെക്കാ.... വാ വീടിന്റെ അടുത്ത് വരെ പോകാം.... 😉

അതും പറഞ്ഞു ഇരുവരും കൈകോർത്തു മുന്നോട്ട് നടന്നു.....
തല വഴി ഷാൾ ഇട്ടു മുഖം മറച്ചുകൊണ്ട് അവൾ വണ്ടിയിൽ കയറി..... അവൻ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു... പതിയെ അവൾ അവനെ കെട്ടിപിടിച്ചിരുന്നു....

(അല്ലെങ്കിലും പിണക്കം കയിഞ്ഞുള്ള ഇണക്കം അത് വേറെ ലെവൽ ആയിരിക്കും )

എന്തൊക്കെയോ നൂറു കാര്യങ്ങൾ അവനോടു പറയണം എന്ന് കരുതും പക്ഷെ നേരിൽ കാണുമ്പോ എന്താ അറിയില്ല... ഒന്നും മിണ്ടനെ കഴിയില്ല..... ആകെ ഒരു വെപ്രാളവും പേടിയും..... ദിവസ്സവും കണ്ടാലും മതി വരില്ല അവനെ...... കാണുമ്പോളൊക്കെ ആദ്യമായി കാണുന്ന പോലെ തോന്നും..... അവന്റെ കുസൃതി കാണുകളും.... കുട്ടിത്തം നിറഞ്ഞ സംസാരവും.... എന്തോ എന്താണെന്ന് അറിയില്ല.... എന്നെ അവനിലേക്ക് വല്ലാതെ ആകർഷിക്കാറുണ്ട്...... അവനിൽ മാത്രമേ ഞാൻ എന്റെ ലോകത്തെ ചുരുക്കി എന്ന് തന്നെ പറയാം..... അവൻ കൂടെ ഇല്ലാതെ പറ്റില്ല എനിക്ക്...... ഒരുപാട് ഇഷ്ട്ടം ആണ്...... ഭ്രാന്തമായ പ്രണയം....
 

""" കാവ്യാ.... എന്താടി നിനക്ക് പറ്റിയത്.... വയ്യേ....

ജീന തോളിൽ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഓർമകളിൽ നിന്നും ഉണർന്നത്.....

എന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളും ആ അവസ്ഥയും... പറയാതെ തന്നെ അവൾക്കു മനസ്സിലായി.....

""" ഡീ ജീന.... അവന് എങ്ങനെ ഉണ്ട്.... കൊഴപ്പൊന്നൂല്ലലോ.....

മുറിഞ്ഞു മുറിഞ്ഞു കൊണ്ട് ഞാൻ അവളോട് ചോദിച്ചു....

""" ഡീ.... അത് പിന്നെ.... ഒന്നും പറയാറായിട്ടില്ല..... നമുക്ക് പ്രാർത്ഥിക്കാം..... നീ വന്നേ വാ....

അവൾ അതുംപറയുമ്പോളേക്കും ഉണ്ടായിരുന്ന ശക്തി കൂടി എന്നിൽ നിന്നും നഷ്ട്ടമായി....വീണ്ടും ആ ചുമരിലേക്ക് ചാരി നിന്ന് കരഞ്ഞു....

""" നീ ഇപ്പോളും പഴയത് ഒന്നും മറന്നില്ലേ കാവ്യാ.....

"""" അങ്ങനെ എളുപ്പം മറക്കാൻ കഴിയുമായിരുന്നെങ്കിൽ.... എന്നെ മറന്നേനെ ഞാൻ എല്ലാം..... കഴിയിന്നില്ലെടി..... അവനെ മറക്കാൻ എനിക്ക് പറ്റില്ല.....

ജീനയെ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞു.... പിന്നെ പതിയെ അവിടെ നിന്നും പുറത്തേക്കിറങ്ങി... ആ ഒരു അവസ്ഥയിൽ അവനെ കാണാൻ കഴിയുമായിരുന്നില്ല.....

അന്ന് മുഴുവൻ സ്റ്റാഫ്‌ റൂമിൽ ചടച്ചിരുന്നു... ജീന ഉള്ളത് കൊണ്ട് ഡോക്ടർ ഒന്നും ചോദിക്കാനും വന്നില്ല.....

വൈകുന്നേരത്തോട് അടുത്തപ്പോൾ ഞാൻ icu വിനു മുന്നിലേക്ക്‌ ചെന്നു.... അവിടെ വരാന്തയിൽ കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി അവന്റെ ഉമ്മി ഇരിക്കുന്നു... കൂടെ അവന്റെ ഇളയ അനിയനും മറ്റൊരു സ്ത്രിയും.....
ഞാൻ പതിയെ അവരുടെ അടുത്തേക്ക് ചെന്നു..... എന്റെ കൈ തോളിൽ പതിഞ്ഞതും ഉമ്മി എന്നെ മുഖം ഉയർത്തി നോക്കി.....

മുൻപ് എപ്പോയോ കണ്ട്‌ മറന്ന ഒരു മുഖം..... തന്റെ മകന്റെ ജീവിതത്തിൽ നിന്നും പിഴുതു മാറ്റിയ മുഖം....അത്ര മാത്രമായിരുന്നു അവർക്ക് ഞാൻ....

അവർ കരഞ്ഞു കൊണ്ട് എന്തൊക്കെയോ പറയാൻ ശ്രെമിക്കുന്നുണ്ട് പക്ഷെ ഒന്നും വ്യക്തമാവുന്നില്ല....
എന്ത് പറഞ്ഞു എങ്ങനെ അവരെ സമാധാനിപ്പിക്കണം എന്ന് എനിക്കും അറിയില്ലായിരുന്നു.... അവരെ ചേർത്തു നിർത്തി ഞാൻ അൽപ്പനേരം നിന്നു....

""" കാവ്യാ.... ഇത് നമുക്ക് ഇവിടെ നിർത്താം.... നിനക്ക് അറിയാലോ... നമ്മൾ രണ്ടു മതക്കാരാണ്.... ഇത് ഒന്നും മുൻപോട്ടു പോകില്ല..... രണ്ടു പേരുടെയും ഭാവിയെ അത് ബാധിക്കും..... മാത്രവുമല്ല എന്റെ ഉമ്മ ഇത് അറിഞ്ഞു... ഉമ്മ ന്നോട് പറഞ്ഞു... ഞാൻ ഇതും ആയിട്ട് മുന്നോട്ട് പോവുകയാണെങ്കിൽ എന്നോട് മരിച്ചാലും പൊരുത്തപ്പെടില്ല എന്ന്...... അതോണ്ട് നമുക്ക് ഇത് നിർത്താം... എനിക്ക് എന്റെ ഉമ്മ ആണ് വലുത്...... """

വർഷങ്ങൾക്കു മുൻപേ അവൻ പറഞ്ഞ വാക്കുകൾ വീണ്ടും എന്റെ ചെവിയിൽ മുഴങ്ങി കേട്ടു.....

ഉമ്മിയെ അവിടെ പിടിച്ചിരുത്തി അപ്പോളും എന്റെ കണ്ണുകൾ ഒരാളെ തിരക്കുന്നുണ്ടായിരുന്നു... പക്ഷെ അങ്ങനെ ഒരാളെ എനിക്ക് അവിടെ കാണാൻ കഴിഞ്ഞില്ല......

ഞാൻ icu വിൽ കയറി.....
ഓക്സിജൻ മാസ്ക്കിന്റെയും മറ്റു സാമഗ്രിഹികളുടെയും ഇടയിൽ നിഛലമായി കിടക്കുന്ന അവനെ കാണുന്തോറും എന്റെ ഉള്ളിലേക്ക് അവന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു.....

മുന്നോട്ട് നടന്നു അവനരികിൽ ചെന്നിരുന്നു... ഇടം കൈയാൽ അവന്റെ മുടി ഇഴകൾ മടി ഒതുക്കി വച്ചു ഞാൻ...
പണ്ട് മുതലേ അവന്റെ മുടി എനിക്ക് വല്ല്യ ഇഷ്ട്ടമായിരുന്നു.... ഒരിക്കൽ എന്തോ പറഞ്ഞു തല്ലു പിടിച്ചപ്പോൾ ഞാൻ അവന്റെ മുടി പിടിച്ചു വലിച്ചത് ഓർത്തു പോയി.... അത് നല്ല വേദന ആയത് കൊണ്ട് അവൻ പിണങ്ങിയതും .. അങ്ങനെ പല പല ഓർമകൾ.....

ഓട്ടത്തിനിടയിൽ ഇളകുന്ന അവന്റ മൂടികൾ കാണാൻ തന്നെ എന്ത് ഭംഗിയാണ്....

ഓരോന്ന് ഓർത്തു ഇരുന്നപ്പോൾ ആണ്... പാതി മയക്കത്തിൽ അവൻ എന്തോ പറയാൻ ശ്രെമിക്കുന്നത്കാണുന്നത്...... നന്നായി ചെവിയോർത്തപ്പോൾ കേട്ടു....

""" നിദാ..... എന്നെ വിട്ടു പോകല്ലേ.... നിദാ.... നിദാ.....

ആ ഒരു നിമിഷത്തെ എന്റെ മനസ്സികാവസ്ഥ.... ഒരിക്കൽ വീട്ടിൽ ഇരുന്നു പടം വരയ്ക്കുമ്പോൾ ഫോണിലേക്ക് ഒരു call വന്നു..... പരിജയം ഇല്ലാത്ത നമ്പർ കണ്ടതും വല്ലാത്ത ഒരു പരവേഷം ആയിരുന്നു.... അവൻ ആയിരിക്കണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു എടുത്തപ്പോൾ അത് ഒരു പെണ്ണ് ആയിരുന്നു.... നിദാ ഷെറിൻ...... സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇടക്ക് കേട്ടു അയാസിന്റെ ശബ്ദം.... അവൻ എനിക്ക് അവളെ പരിചയപ്പെടുത്താൻ വിളിച്ചതാണത്രേ........ആ ഒരു നിമിഷം ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്ന് വരെ ആഗ്രഹിച്ചിരുന്നു.... അമ്മയും ഏട്ടനും അടുത്തുള്ളത്കൊണ്ട് ഒന്ന് കരയാൻ പോലും കഴിയാതെ ഞാൻ ഇരുന്നു പോയി..... പതറാതെ അവരോടു സംസാരിച്ചു നിന്നത് എങ്ങനെ എന്ന് എനിക്ക് ഇപ്പോളും അറിയില്ല....ആ അവസ്ഥ ആയിരുന്നു ഇപ്പോളും...

"""...നിദാ.......

അവന്റെ ശബ്ദം ആണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്....ഒരു നിമിഷം ഞാൻ എന്ത് പറയണം എന്ന് ആലോചിച്ചുപോയി...

""" പോകില്ല.... നിന്നെ തനിച്ചാക്കി എങ്ങും പോകില്ല... കൂടെ കാണും.... എന്നും.....

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവന്റെ കൈയിൽ അമർത്തി അവനോടു പതിയെ പറഞ്ഞു.....അൽപ്പനേരം കൂടെ അവിടെ ഇരുന്നു..

അവിടെ നിന്നും തിരിച്ചു പോരുമ്പോൾ മാനസ്സ് ആകെ ആസ്വസ്ഥമായിരുന്നു.... തനിച്ചാക്കി പോരാൻ തോന്നാത്ത ഒരു അവസ്ഥ.....

Icu വിനു പുറത്ത് ഇറങ്ങിയപ്പോൾ ആണ് അൽപ്പം മാറി നിൽക്കുന്ന അവന്റെ ഫ്രണ്ടിനെ കാണുന്നത്.... ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു....

""" അമീർ......

ഞാൻ വിളിച്ചതും ഫോണിൽ നിന്നും തല ഉയർത്തി അവൻ എന്നെ നോക്കി....

""" ഹാ... നീയോ... നീ  ഇവിടെ ആണോ വർക്ക്‌ ചെയ്യുന്നത്....

""" അതെ.... 😊

""" അവന് എങ്ങനെ ഉണ്ടെടി....

""" കൊഴപ്പൊന്നൂല്ലടാ.........

""" അവന്റെ വാപ്പച്ചിക് ഒരു സർജറി കയിഞ്ഞ് കിടക്ക.... ഇപ്പൊ അവിടെ അവന്റെ രണ്ടാമത്ത അനിയനും ബന്ധുക്കളും ഉണ്ട്...... ഉപ്പാന്റെ കാര്യവും അവന്റെ കാര്യവും എല്ലാം അറിഞ്ഞു ആകെ തളർന്നു ഇരിക്ക ഉമ്മ... പാവം ഇന്നേരം വരെ ഒന്നും കഴിച്ചതും ഇല്ല....നീ ചെന്ന് വല്ലതും കഴിക്കാൻ പറ... നീ പറഞ്ഞാൽ ചിലപ്പോൾ കേട്ടാലോ.....

അവൻ എന്നോട് അത് പറയുമ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.... ഞാൻ പറഞ്ഞാൽ ഉമ്മി കേൾക്കുമോ... എന്നെ വല്ലതും പറയുമോ... അങ്ങനെ പല പല ചോദ്യങ്ങൾ ആയിരുന്നു മനസ്സ് നിറയെ......

""" ഞാൻ പറഞ്ഞാൽ ഉമ്മി കേൾക്കോ.....

""" നീ വാ നമുക്ക് വല്ലതും വാങ്ങി വരാം.... പൊറത്തേക്ക് ഉമ്മ വരില്ല....

""" ശെരി....

അതും പറഞ്ഞു ഞാൻ അവന്റെ കൂടെ മുന്നോട്ടുനടന്നു....  അവനോട് നിദയെ പറ്റി ചോദിക്കാൻ തോന്നുന്നുണ്ട് പക്ഷെ ഒരു മടി....
അതിനിടയ്ക് അവൻ ചോദിക്കുന്നതിനെല്ലാം മൂളിക്കൊണ്ട് മറുപടി നൽകുന്നുമുണ്ട്.....

""" എടി.... നിന്റെ കല്യാണം ഓക്കേ എന്തായി....

എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ ഒന്ന് പുഞ്ചിരിച്ചു.....

""" എടാ... നിദാ... അവൾ എവിടെ.... കണ്ടില്ലലോ....

""" 😡അവള് വരാത്തത് തന്നെയാ നല്ലത്... അവൾ കാരണമാ... അവൻ ഇങ്ങനെ കിടക്കുന്നത് തന്നെ...

പെട്ടന്ന് അമീറിന്റെ ഭാവം മാറി.... കാര്യം അറിയാൻ വേണ്ടി ഞാൻ അവനെ ഉറ്റു നോക്കി നിന്നു.....


 

തുടരും.........
 

ഒരു കുഞ്ഞി കഥ ആണ്... കുറച്ചു കാലമായി എഴുതി തുടങ്ങിട്ട്..... ഇപ്പോൾ ആണ് പോസ്റ്റാന് പറ്റിയത്.... ഒരു പാർട്ടിൽ തീർക്കാൻ നോക്കിയതാണ്... But പറ്റിയില്ല.... എന്നാലും അധികം നീളില്ല രണ്ടോ മൂന്നോ പാർട്ടിൽ തീരും......സപ്പോർട്ട് ഉണ്ടാവണം.... 🌚

🌚🌚❤️