വൈകേന്ദ്രം Chapter 46
വൈഗ താഴെ ചെന്ന് അച്ഛനും അമ്മയ്ക്കും അടുത്തായി സോഫയിൽ ഇരുന്നു.
അഞ്ച് മിനിറ്റിനു ശേഷം ഇന്ദ്രനും ഭദ്രനും കൂടി ലച്ചുവിനെ പൊക്കിക്കൊണ്ട് സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടു.
അത് എല്ലാവരിലും ചിരി പരത്തിയിരുന്നു.
ലച്ചുവിനെ അവരുടെ മുൻപിൽ കൊണ്ടു നിർത്തിക്കൊണ്ട് ഭദ്രൻ പറഞ്ഞു.
“ആ ടോണിക്ക് ഇതിലും വലുത് എന്തോ വരാനിരുന്നതാണ്, പാവം ചെക്കൻ.”
അതു കേട്ട് എല്ലാവരും ചിരി അടക്കി നിന്നു.
അന്നേരം രുദ്രൻ ലച്ചുവിൻറെ അടുത്തു വന്ന് തലയിൽ തലോടിക്കൊണ്ട് ആൺ മക്കളെ നോക്കി ദേഷ്യപ്പെട്ടു.
“എൻറെ മോളെ കളിയാക്കുന്നോ രണ്ടും കൂടി. നോക്കിക്കേ, എൻറെ മോള് എത്ര സുന്ദരിയാണെന്ന്?”
ഓഫ് വൈറ്റ് കളറിലുള്ള ലെയ്സ് വർക്ക് ചെയ്ത ഒരു പലാസോയും, വേസ്റ്റ് length ഉള്ള pearl പതിപ്പിച്ച പിങ്ക് കളർ ഉള്ള ടോപ്പും അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.
അതിനു ചേർന്ന മേക്കപ്പും അവൾക്ക് മോടി കൂട്ടി.
ഡയമണ്ട്ൻറെ ഒരു സെറ്റ് ആണ് അവൾ ഇട്ടിരിക്കുന്നത്.
earing steadഉം, pendentഉം, ringഉം, രണ്ട് വളകളും ആണ് ആ സെറ്റിൽ ഉണ്ടായിരുന്നത്.
ഇനിയും നിന്നാൽ ശരിയാവില്ല എന്നും പറഞ്ഞ് രുദ്രൻ എല്ലാവരോടും കാറിൽ കയറാൻ പറഞ്ഞു.
“രണ്ടു കാറിലാണ് അവർ ഇറങ്ങിയത്.
ഭദ്രനും ലച്ചുവും രുദ്രനും ഗീതയും ഒരു കാറിലും, ഇന്ദ്രനും വൈഗയും അവരുടെ കാറിലും.
അവർ പെട്ടെന്ന് തന്നെ പറഞ്ഞ ഹോട്ടലിലെത്തി.
രുദ്രൻ ബുക്ക് ചെയ്തിരുന്നത് ഒരു ബാങ്ക്വറ്റ് ഹാൾ ആയിരുന്നു. അവിടെ സെൻററിൽ ഒരു വലിയ ടേബിൾ ചുറ്റിനും ചെയറും ആയാണ് സെറ്റ് ചെയ്തിരുന്നത്.
എല്ലാവർക്കും പരസ്പരം കാണാനും സംസാരിക്കാനും വേണ്ടിയാണ് ഈ അറേഞ്ച്മെൻറ് രുദ്രൻ ആവശ്യപ്പെട്ടിരുന്നത്.
അടുത്ത ബാങ്ക്വറ്റ് ഹോളിൽ എന്തോ ബിസിനസ് മീറ്റും കോക്ക് ടെയിൽ പാർട്ടിയും നടക്കുന്നുണ്ട്.
അവർ എത്തിയ ഏകദേശം അതേ സമയത്തോടെ തന്നെ രാഘവനും ലക്ഷ്മിയും എത്തി.
വൈഗ വേഗം തന്നെ രാഘവനെ hug ചെയ്തു. പിന്നെ അച്ഛനൊപ്പം ആയിരുന്നു വൈഗ മുഴുവൻ നേരവും. ഒരു കൈകൊണ്ട് അവളെ ചേർത്തു പിടിച്ച് രാഘവൻ മറ്റുള്ളവരോട് സംസാരിച്ചു.
അന്നേരം തന്നെ അനുവിൻറെയും ടോണിയുടെയും ഫാമിലിയും എത്തി.
എല്ലാവരും കൂടി ബാങ്ക്വറ്റ് ഹോളിൽ കയറി. പിന്നെ കുറച്ചു നേരത്തേക്ക് എല്ലാവരും പരസ്പരം പരിചയപ്പെടുന്ന തിരക്കിലായിരുന്നു.
ആർക്കും ആരെയും പരിചയപ്പെടുത്തേണ്ട കാര്യം ഉണ്ടായിരുന്നില്ല. കാരണം മക്കൾ ഏഴുപേരും നല്ല കൂട്ടായിരുന്നതു കൊണ്ട് ഫാമിലിക്കും എല്ലാവരെയും പരിചയമുണ്ടായിരുന്നു.
അന്നേരം തന്നെ ശരത്തും ശ്രീയും ഗോപുവും ദീപുവും എത്തി.
ടോണിയുടെ അച്ഛനുമമ്മയും റോണിയും (അച്ചായൻ) അനുവിൻറെ അച്ഛനുമമ്മയും പിന്നെ അനുവിന് ഒരു ബ്രദർ ഉണ്ട്.
പ്രൊഫഷനലി ലോയർ ആണെങ്കിലും അച്ഛനെ ബിസിനസിൽ സഹായിക്കുന്നുമുണ്ട്.
കുറച്ചു സമയത്തെ സംസാരത്തിനു ശേഷം രുദ്രൻ എല്ലാവരോടും ഡിന്നറിന്നായി വരാൻ പറഞ്ഞു.
എല്ലാവരും ടേബിളിനു ചുറ്റും ഇരുന്നു.
രുദ്രൻ പറഞ്ഞു തുടങ്ങി.
“നമ്മളെല്ലാവരും ഇനി ഒരു ഫാമിലിയായി തുടരണം എന്നാണ് എൻറെ ആഗ്രഹം. ഒരാൾക്ക് താങ്ങായി മറ്റൊരാൾ എന്നും ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്.”
“എല്ലാവരും അവരവരുടെ സ്വന്തമായ ബിസിനസും പ്രൊഫഷനും തിരഞ്ഞെടുത്തിട്ടുണ്ട്. അതെല്ലാം എല്ലാവർക്കും സന്തോഷം ഉള്ളതാണ്.”
“നമ്മുടെ അടുത്ത ജനറേഷൻ ഒന്നിച്ചു പോകുന്നത് കാണുന്നതാണ് ഞങ്ങൾ മുതിർന്നവർക്ക് സന്തോഷം. മാത്രമല്ല ഒന്നിച്ചു നിന്നാൽ പലതും നേടാം.”
“കൂടാതെ നമ്മുടെ മക്കളെല്ലാം ബിസിനസ് അറിയാവുന്നവരും പഠിച്ചവരും ആണ്. അതു കൊണ്ടു തന്നെ എനിക്ക് അറിയാം ഞാൻ പറയാതെ തന്നെ എല്ലാവർക്കും നന്നായി അറിയാവുന്ന കാര്യം തന്നെയാണ്….”
“എന്നാലും ഞാൻ പറയുകയാണ്. നമ്മൾ ബിസിനസ് ഫീൽഡിൽ ആയതുകൊണ്ട് തന്നെ ധാരാളം enemiesസ്സും ഉണ്ടായിരിക്കും എന്നത്.”
“എൻറെ കാര്യത്തിൽ ചന്ദ്രോത്ത്കാരാണ് പ്രധാന പ്രശ്നം. അത് എല്ലാവർക്കും അറിയാം എന്ന് എനിക്കറിയാം. പക്ഷേ നിങ്ങൾ അറിയാത്ത പല കാര്യങ്ങൾ കൂടി എനിക്ക് പറയാനുണ്ട്.”
“അത് നമ്മൾ ഒന്നായതു കൊണ്ടാണ്. ഒന്നും ഒളിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാം എന്നിൽ നിന്ന് അറിഞ്ഞാൽ അതായിരിക്കും ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നി.”
“സർപ്രൈസ് നല്ലതല്ലല്ലോ ഇങ്ങനത്തെ കാര്യങ്ങളിൽ….”
“അതിനു മുൻപ് എനിക്ക് രാഘവനോട് അനുവാദവും ക്ഷമയും പറയണം. കാരണം ഞാൻ പറയുന്ന പല കാര്യങ്ങളും രാഘവനെ വേദനിപ്പിക്കുന്നത് ആണെന്ന് എനിക്കറിയാം.”
അത്രയും പറഞ്ഞ് രുദ്രൻ രാഘവനെ നോക്കി.
രാഘവൻ ചെറു ചിരിയോടെ രുദ്രനെ കണ്ണടച്ചു കാണിച്ചു. സമ്മതം എന്നോണം.
അതു കണ്ട് രുദ്രൻ പറഞ്ഞു തുടങ്ങി.
“എൻറെ മകൻ ഇന്ദ്രൻ കല്യാണം കഴിക്കാൻ ഉറപ്പിച്ചത് വൈഗയെ ആയിരുന്നില്ല, പകരം രാഘവൻറെ മൂത്തമകൾ മേഘയെയായിരുന്നു. എന്നാൽ കല്യാണ മുഹൂർത്തത്തിന് കുറച്ചു മുൻപ് അവൾ ഒളിച്ചോടിപ്പോയി. അതിൻറെ ദേഷ്യത്തിൽ ആ പന്തലിൽ വെച്ച് തന്നെ ഇന്ദ്രൻ വാശിക്കാണ് വൈഗയേ കല്യാണം കഴിച്ചത്.”
“അന്നത് എല്ലാവരെയും ഒത്തിരി വേദനിപ്പിച്ചു എങ്കിലും ഇന്ന് നമ്മളെല്ലാം ഇവിടെ ഇങ്ങനെ ഒന്നിക്കാൻ കാരണവും ആ വിവാഹമാണ്.”
“കല്യാണദിവസം പെൺകുട്ടികൾ ഒളിച്ചോടുന്നത് സാധാരണമാണെങ്കിലും ഇവിടെ അങ്ങനെയല്ല. മേഘയേ കല്യാണം കഴിച്ചത് ചന്ദ്രോത്ത് തറവാട്ടിലെ മൂത്ത മകനായ മഹേന്ദ്രൻ ആണ്.”
“അയാളും അമ്മയെപ്പോലെ ഒരു ഡോക്ടറാണ്. മേഘയും ഡോക്ടറാണ്. രണ്ടുപേരും ഒന്നിച്ച് ചന്ദ്രോത്ത്കാരുടെ ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്തിരുന്നത്.”
“കല്യാണം കഴിഞ്ഞ് കുറച്ചു നാളുകൾക്ക് ശേഷം ആണ് എല്ലാവരും എല്ലാം അറിയുന്നത്.”
ടോണി ചോദിച്ചു.
“അപ്പൊ മേഘ...”
രുദ്രൻ പറഞ്ഞു.
“മേഘക്കും ഒന്നും അറിയില്ലായിരുന്നു. ഇതൊരു ബിസിനസ് ട്രിക്കും റിവഞ്ചും ഒക്കെ ആയിരുന്നു മിഥുനിനും മാനവിനും. മേഘയും മഹേന്ദ്ര നും അതിൽ പെട്ടു പോയതാണ്.”
“ചന്ദ്രോത്ത്കാർക്ക് രാഘവൻറെ ബിസിനസ്സിൽ ഒരു കണ്ണുണ്ടായിരുന്നു. ഒന്നുകിൽ പാർട്ട്ണർഷിപ്പ് അല്ലെങ്കിൽ മൊത്തമായി. അതായിരുന്നു അവരുടെ ലക്ഷ്യം.”
“അവർ രാഘവനെ അതിനായി പല തവണ സമീപിച്ചിരുന്നു. രാഘവൻ സമ്മതിക്കാത്തത് കൊണ്ട് അവർ അടുത്ത വഴി നോക്കിയതാണ്.”
“അവർ നോക്കിയപ്പോൾ ഈസിയായ വഴി ഇതായിരുന്നു. രാഘവന് രണ്ടു പെൺമക്കളാണ്. ഒരാൾ ഡോക്ടറും അടുത്തയാൾ പഠിക്കുകയും ആണ്. അപ്പോ ഒന്ന് പ്രഷറഐസ് ചെയ്തു നോക്കിയതാണ്.”
“പിന്നെ ഇന്ദ്രനോടുള്ള മാനവിൻറെ റിവഞ്ച്. അത് പണ്ടു മുതലേ ഉള്ളതാണ്. ഇന്ദ്രൻ എന്താ ആഗ്രഹിച്ചാലും അവനിൽ നിന്ന് അത് തട്ടിയെടുക്കുക എന്നത് മാനവിൻറെ ഒരു രീതിയായിരുന്നു.”
“അതു കൊണ്ടാണ് ആദ്യത്തെ വിവാഹവും, മേഘയുമായുള്ള വിവാഹവും അവൻ മുടക്കിയത്….”
രുദ്രൻ പറഞ്ഞതിൽ ചിലതൊക്കെ അവിടെയുള്ളവർക്കറിയാം എങ്കിലും ഇത്ര ഡീപാണ് കാര്യങ്ങൾ എന്ന് ആർക്കും അറിയില്ലായിരുന്നു.
എല്ലാം കേട്ടിട്ട് അനുവിൻറെയും ടോണിയുടെയും അച്ഛന്മാർ എഴുന്നേറ്റ് വന്ന് രുദ്രൻറെയും രാഘവൻറെയും കൈപിടിച്ചു പറഞ്ഞു.
“ഞങ്ങളും സത്യസന്ധമായണ് ഇതുവരെ ബിസിനസ് ചെയ്തിട്ടുള്ളത്. അതു കൊണ്ടു തന്നെ ഇനി മുതൽ ഞങ്ങളും കാണും നിങ്ങൾക്കൊപ്പം….”
“നമ്മളുടെ 7 മക്കളും ബിസിനസ് പഠിച്ചവരാണ്. മാത്രമല്ല അവരുടെ ഫ്രണ്ട്ഷിപ്പ് ആണ് അവരുടെ വിജയം എന്ന് അവർ മനസ്സിലാക്കി കഴിഞ്ഞു. അതുകൊണ്ട് ചന്ദ്രോത്ത്കാരെ എതിർക്കേണ്ട ഒരു അവസരം വന്നാൽ രുദ്രൻ ആദ്യം പറഞ്ഞതു പോലെ ഒന്ന് ഓർത്താൽ മതി, നമ്മൾ ഒരു ഫാമിലി ആണെന്ന്.”
“രുദ്രൻ പറഞ്ഞ പോലെ ബിസിനസ്സിൽ മാത്രമല്ല, ലൈഫിലും നമ്മൾ നാലു പേരും മറ്റൊരാൾക്ക് താങ്ങായി എന്നുമുണ്ടാകും. നമുക്കിടയിൽ ബെനിഫിറ്റ് നോക്കി ഒന്നും ചെയ്യേണ്ടി വരില്ല….”
അത് കേട്ട് രാഘവനും രുദ്രനും അവരെ കെട്ടിപ്പിടിച്ച് സന്തോഷം അറിയിച്ചു.
അവിടെ തുടങ്ങുകയായിരുന്നു ഒരു പുതിയ positive vibe ഉള്ള friendship.
പുതിയ ഫ്രണ്ട്ഷിപ്പിൻറെ സന്തോഷത്തിലായിരുന്നു എല്ലാവരും.
സംസാരത്തിനിടയിൽ മേഘയെ പറ്റിയും അവർ പറഞ്ഞു.
“മേഘ ഒരു സെൻസിറ്റീവ് കേസ് ആണ്. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രാഘവനു തീരുമാനിക്കാം. അത് എന്തുതന്നെയായാലും ഞങ്ങൾ കൂടെയുണ്ടാകും.”
അതുകേട്ട് രാഘവൻ പറഞ്ഞു.
“വൈഗ നോക്കിക്കോളും മേഘയുടെ issue. എനിക്ക് അതിൽ ഒരു വോയിസും ഇല്ല. അത് അവൾ നന്നായി തന്നെ ഹാൻഡിൽ ചെയ്തോളും എന്ന് എനിക്ക് ഉറപ്പാണ്.”
അതു കേട്ട് എല്ലാവരും വൈഗയേ നോക്കി.
അവിടെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു മുഖത്ത്. ആ പുഞ്ചിരി എല്ലാവരിലും പകർന്നുകൊടുത്തു വൈഗ.
പിന്നെ ഡിന്നർ കഴിച്ച് എല്ലാവരും സംസാരിക്കുകയായിരുന്നു.
7 പേരും കൂടിയിട്ട് കുറച്ചുനാളായി. അതു കൊണ്ടു തന്നെ അവർ സംസാരിക്കുകയായിരുന്നു.
അതേ സമയം ഭദ്രൻ പായസത്തിൽ ഈച്ച വരുമ്പോലെ അനുവിൻറെ അടുത്തുവന്നു പോയിക്കൊണ്ടിരുന്നു. സംസാരത്തിനിടയിൽ അനു അത് ശ്രദ്ധിച്ചില്ല.
എന്നാൽ ശരത് ഭദ്രനെ ശ്രദ്ധിച്ചിരുന്നു.
“എൻറെ അനു, ഒന്നുമില്ലെങ്കിലും ഒരു ഐപിഎസുകാരനെ ഇങ്ങനെ ഈച്ച ആക്കാതെ ഒന്ന് ചെന്നേ...”
അത് കേട്ട് ഭദ്രൻ ചമ്മിയ ചിരിയോടെ എല്ലാവരെയും നോക്കി. പിന്നെ അനുവിൻറെ കൈ പിടിച്ചു വലിച്ച് മുന്നോട്ട് നടന്നു.
പിന്നാലെ നടന്ന അനു പറഞ്ഞു.
“മനുഷ്യനെ നാണം കെടുത്താൻ ഓരോന്ന് ചെയ്തോളും.”
അത് കേട്ട് ഭദ്രൻ പെട്ടെന്ന് തന്നെ അവളുടെ കൈവിട്ടു. പിന്നെ തിരിഞ്ഞു നിന്ന് ദേഷ്യത്തോടെ ചോദിച്ചു.
“നിനക്ക് എന്നെ പറ്റി വല്ല ചിന്തയും ഉണ്ടോ?”
“എനിക്ക് ആകെ നാല് ദിവസം ആണ് ഉള്ളത്. പിന്നെ ഒരു കൊല്ലം കഴിയണം ഈ തിരുമോന്ത ഒന്ന് കാണണം എങ്കിൽ. അവരൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ? അതെങ്ങനെയാ എല്ലാവരും കഴിഞ്ഞല്ലേ ഞാൻ വരൂ... ആ മനസ്സിൽ ഞാൻ ഉണ്ടോ ആവോ? ആർക്കറിയാം...”
സങ്കടത്തോടെ ഭദ്രൻ പറഞ്ഞു.
കുറച്ചു സമയത്തിനു ശേഷം ഒരു അനക്കവും കേൾക്കാത്തത് കൊണ്ട് ഒരു കണ്ണുകൊണ്ട് ഭദ്രൻ അനുവിനെ നോക്കി.
ഇപ്പൊ കരയും എന്ന പോലെ നിൽക്കുന്ന അനുവിനെ കണ്ട ഭദ്രന് സങ്കടമായി.
അവനൊരു തമാശ പറഞ്ഞതാണ്,
അനു ഇങ്ങനെ പ്രതികരിക്കും എന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഭദ്രൻ വേഗം അവൾക്ക് അടുത്ത് ചെന്ന് അവളെ തന്നോട് ചേർത്തു പിടിച്ചു.
പിന്നെ അവളെ വിളിച്ചു.
“അനു... ഞാൻ ഒരു തമാശയ്ക്ക്... “
അതുകേട്ട് അനു മെല്ലെ ചിരിച്ചു. പിന്നെ ഒരു കള്ളച്ചിരിയോടെ അവനെ നോക്കി പറഞ്ഞു.
“ഞാനും തമാശയ്ക്കാണേ...”
അത് കേട്ട് ഭദ്രൻ എന്തോ പോയ അണ്ണാനെ പോലെ അവളെ നോക്കി നിന്നു. പിന്നെ രണ്ടുപേരും ഒന്നിച്ചു ചിരിച്ചു.
ഈ സമയം വൈഗ അവരുടെ അടുത്ത് വന്നു. അവൾ wash റൂമിലേക്ക് പോവുകയായിരുന്നു.
അവൾ ഹോളിൽ നിന്നും പുറത്തേക്കുള്ള ഡോർ തുറന്ന് റസ്റ്റ് നോക്കി നടന്നു.
കുറച്ചു നടന്നപ്പോൾ അവൾ fresh റൂം കണ്ടു. വാതിൽ തള്ളി പുറത്തു തുറക്കുന്ന സമയം തന്നെ ഉള്ളിൽ നിന്നും ആരോ ഡോർ തുറന്നു.
ഫുൾ ബിസിനസ് suitൽ മിഥുൻ ആയിരുന്നു. അവൻ drinks കഴിച്ചിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവർക്ക് മനസ്സിലായി.
അവൻ അവളെ നോക്കി, പിന്നെ പുച്ഛത്തോടെ പറഞ്ഞു.
“അല്ലാ മഹാറാണി എന്താണിവിടെ?”
അതു കേട്ട് വൈഗയും വെറുതെ നിന്നില്ല. അവൾ ഫ്രഷ് റൂം എന്നെഴുതിയത് നോക്കി കൊണ്ട് പറഞ്ഞു.
“ഫ്രഷ് മീൻ ഇതിനകത്ത് വിൽക്കുന്നുണ്ടെന്ന് കേട്ടു. എന്നാൽ ഇത്ര അളിഞ്ഞ മീൻ ആണെന്ന് അറിഞ്ഞിരുന്നില്ല. ഇനിയിപ്പോ എന്തായാലും എനിക്ക് വേണ്ട…”
അത് കേട്ട് പിന്നിൽ നിന്നും ഒരു ചിരി കേട്ടു.
ഗോപുവും ദീപുവും ആയിരുന്നു അത്.
അവരുടെ ചിരിയും അവളുടെ പരിഹാസവും അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു.
അവൻ പറഞ്ഞു.
“നല്ല വരാല് വരുന്നുണ്ട് എന്ന് പറയുന്നത് കേട്ടു. വഴുതി വഴുതി ഒരു ദിവസം ഞങ്ങളുടെ ചട്ടിയിൽ വീഴും. അല്ലെങ്കിൽ വീഴിക്കും എൻറെ ഏട്ടൻ. “
അതു കേട്ട വൈഗക്ക് അവൻറെ വാക്കുകളിലുള്ള ദ്വയാർത്ഥം മനസ്സിലായി. എങ്കിലും അവൾ വിട്ടുകൊടുത്തില്ല.
“ചട്ടി എന്തായാലും ഇപ്പോഴേ എടുത്തു വെച്ചോളൂ. രണ്ടു പേർക്കും അതിൻറെ ആവശ്യം പെട്ടെന്ന് തന്നെ ഉണ്ടാകും. അതിനുള്ള വഴി ഞാൻ ചെയ്തോളാം.”
“ചെമ്മീൻ എത്ര ചാടിയാലും ചട്ടിയിലെ എത്തു. എന്നാൽ വരാൽ അങ്ങനെയല്ല. വഴുതാൻ നല്ല ശീലമാണ്. തിരിച്ചു വെള്ളത്തിൽ പോയി അതിൻറെ സ്വന്തം സ്ഥലത്ത് എത്താനും അതിന് അറിയാം. ഇത് സ്പെഷ്യൽ വരാൽ ആണ് ബ്രോ...”
“നിങ്ങൾ ചന്ദ്രോത്ത്കാർ ഇതുവരെ കണ്ടിട്ടില്ലാത്ത സൈസ് വരാല്. എന്തു കൊടുത്താലും കിട്ടാത്ത സൈസ്, നിങ്ങൾ ചന്ദ്രോത്ത്കാർക്ക് കണി പോലും കാണാൻ പറ്റാത്ത സൈസ്.”
എല്ലാം കേട്ടു കൊണ്ട് നിന്ന് ദീപു അവൾക്കരികിൽ വന്നു കൊണ്ട് പറഞ്ഞു.
“അത് ശരിയാണ്, കിട്ടാത്ത കനി നീ മോഹിക്കരുത് മിഥുൻ.”
അതു കേട്ട് മിഥുൻ പറഞ്ഞു.
“നിൻറെ ബ്രദേഴ്സിനെ തട്ടിയിട്ടു വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണല്ലോ? കുറെ ഉണ്ടല്ലോ? എങ്ങനെ സംഘടിപ്പിക്കുന്നു.”
പിന്നെ ഒരു അവിഞ്ഞ ചിരിയോടെ അവൻ ചോദിച്ചു.
“ഇതെല്ലാം സ്വന്തം തന്നെ...” അവൻ തൻറെ അച്ഛനെയും അമ്മയെയും പറഞ്ഞതാണെന്ന് അവൾക്ക് വേഗം മനസ്സിലായി.
അവൻറെ ചിരി മുഖത്തു നിന്നും മായും മുൻപ് തന്നെ അവൻറെ രണ്ട് കവിളിലും അവളുടെ കൈ പതിഞ്ഞു.
അതും ഇത്ര സ്പീഡിൽ. കാര്യം മനസ്സിലാക്കുന്നതിന് മുൻപ് ഒന്നു കൂടി കൊടുത്തു അവൾ. എന്നിട്ടും അവളുടെ ദേഷ്യം മാറിയിരുന്നില്ല.
എന്നാൽ പെട്ടെന്ന് തന്നെ ദീപുവും ഗോപുവും അവളെ പിടിച്ച് അവിടെ നിന്നും മാറ്റി.
പത്തു മിനിട്ടോളം എടുത്തു അവൾക്കൊന്നു നോർമൽ ആകാൻ.
പിന്നെ ഫ്രഷായി മൂന്നു പേരും തിരിച്ചു ഹോളിൽ ചെന്നു.
എല്ലാവരും ഡിന്നർ ഒക്കെ കഴിഞ്ഞ് പോകാൻ നിൽക്കുമ്പോഴാണ് പെട്ടെന്ന് ഹോളിലെ ലൈറ്റ് ഒക്കെ അണഞ്ഞത്.