Aksharathalukal

വൈകേന്ദ്രം Chapter 45

വൈകേന്ദ്രം Chapter 45
 
പിന്നെ അവൻ മെല്ലെ കൗണ്ടറിൽ പോയി, പത്തു മിനിറ്റിൽ എന്തൊക്കെയോ നോക്കി, ഒരു പിസ്ത ഗ്രീൻ കളർ ലഹങ്കയുമായി വന്നു. പിന്നെ വൈഗയുടെ മേൽ വച്ച് നോക്കി. അവളോട് ഒന്നും ചോദിച്ചില്ല,
 
"ഇത് പാക്ക് ചെയ്തോളൂ”
 
എന്ന് ഇന്ദ്രൻ പറഞ്ഞു.
 
അതു കണ്ട് വൈഗ എന്തോ പറയാൻ വന്നതും ഇന്ദ്രൻ ചിരിച്ചു കൊണ്ട് അവളെ ഒന്നു നോക്കി കണ്ണടച്ചു.
 
പിന്നെ അവൾ ഒന്നും പറഞ്ഞില്ല.
 
അവർ പിന്നെ ജെൻസിൻറെ ഡ്രസ്സ് എടുക്കാൻ കയറി. ലച്ചു ലൈറ്റ് ബ്ലൂ കളറും, അനു പീകോക്ക് ഗ്രീൻ കളറും ആണ് സെലക്ട് ചെയ്തിരുന്നത്. അതനുസരിച്ച് അവർക്ക് ചേരുന്ന കളർ തന്നെയാണ് ഇന്ദ്രനും ഭദ്രനും ടോണിയും തെരഞ്ഞെടുത്തത്.
 
എല്ലാം കഴിഞ്ഞ് അവർ ജ്വല്ലറിയിലേക്ക് പോയി. നാല് പേർക്കും rings സെലക്ട് ചെയ്തു. പിന്നെ ഡിന്നർ കഴിച്ച് എല്ലാവരും ഇറങ്ങി.
 
ടോണി പോകും വഴി അനുവിനെ വീട്ടിൽ ഇറക്കാമെന്ന് പറഞ്ഞതനുസരിച്ച് ബാക്കി എല്ലാവരും മംഗലത്തേക്ക് പുറപ്പെട്ടു.
 
അവർ കാറിലേക്ക് കയറുമ്പോൾ ആണ് വൈഗയുടെ ഫോണിലേക്ക് ഒരു കോൾ വന്നത്. മാർട്ടിൻറെ കൂട്ടത്തിൽ ഒരുവനായിരുന്നു അത്. സൈമൺ.
 
“എന്താണ് സൈമൺ?”
 
വൈഗ ചോദിച്ചു.
 
“വൈഗ, മാനവ് സാറും മിഥുനും മാർട്ടിനും കൂടി എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്. എന്താണെന്ന് ശരിക്കറിയില്ല.”
 
അത് കേട്ട് വൈഗ പറഞ്ഞു.
 
“എന്തെങ്കിലും അറിഞ്ഞാൽ അറിയിക്കൂ സൈമൺ.”
 
അത്രയും പറഞ്ഞ ശേഷം വൈഗ കോൾ കട്ട് ചെയ്തു.
 
ഇന്ദ്രൻ സംശയത്തോടെ ചോദിച്ചു.
 
“ഈ സൈമൺ...
 
വൈഗ പെട്ടെന്നു തന്നെ പറഞ്ഞു.
 
“ഇന്ദ്രൻറെ ഊഹം ശരിയാണ്. സൈമൺ മാർട്ടിൻറെ കൂട്ടത്തിൽ ഉള്ളതാണ്. അവർക്ക് മാത്രമല്ല നമുക്കും പറ്റും നുഴഞ്ഞു കയറ്റം.”
 
അത് കേട്ട് ലച്ചു പറഞ്ഞു.
 
“എൻറെ ഏട്ടത്തി പൊളിയാണ്.”
 
ഇതു കേട്ട് ഭദ്രനും ചിരിച്ചു.
 
പക്ഷേ ഇന്ദ്രൻ ചോദിച്ചു.
 
“എന്താണ് ന്യൂസ്?”
 
“അവർ എന്തോ പ്ലാൻ ചെയ്യുന്നുണ്ട്.”
 
എന്തോ ആലോചിച്ചു ഇരിക്കുന്ന വൈഗ ഇന്ദ്രനെ നോക്കാതെ തന്നെ മറുപടി പറഞ്ഞു.
 
“എന്തോ എൻറെ മനസ്സ് പറയുന്നു ഇപ്രാവശ്യത്തെ അവരുടെ ടാർഗറ്റ് ഞാൻ ആയിരിക്കുമെന്ന്….”
 
അതിന് ഇന്ദ്രൻ പറഞ്ഞ മറുപടി ഇങ്ങനെയാണ്.
 
“ഒരു സംശയവും വേണ്ട, താൻ തന്നെയാകും അവൻറെ ഇപ്രാവശ്യത്തെ ഇര.”
 
അത് കേട്ട് ലച്ചു കരയാൻ തുടങ്ങി. ഭദ്രൻ അവളെ സമാധാനിപ്പിച്ചു.
 
“അറിയാതെ അപകടം വന്നാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷേ അറിയുന്നത് നമുക്ക് ഒരു പരിധി വരെ തടയാനാകും.”
 
ഭദ്രൻ അത്രയും പറഞ്ഞ ശേഷം പിന്നെ ആരും വീടെത്തും വരെ ഒന്നും പറഞ്ഞില്ല.
 
വീട്ടിലെത്തി മക്കളുടെ മുഖത്ത് സന്തോഷം ഇല്ല എന്ന് കണ്ട രുദ്രൻ ഇന്ദ്രനോട് ചോദിച്ചു.
 
“എന്തു പറ്റി എല്ലാവർക്കും? Any problem?”
 
അതു കേട്ട് എല്ലാവരും സോഫയിൽ തന്നെ ഇരുന്നു.
 
ഭദ്രൻ ആണ് പറഞ്ഞു തുടങ്ങിയത്.
 
വൈഗ സൈമൺ എന്ന മാർട്ടിൻറെ ഫ്രണ്ടിനെ നമ്മുടെ കൂട്ടത്തിൽ ആക്കിയതും, അവനിൽ നിന്ന് അറിഞ്ഞ ന്യൂസും.
 
അതു കേട്ട് ഗീത പേടിയോടെ രുദ്രനെ നോക്കി.
 
“കൂടാതെ വൈഗ ആയിരിക്കും ഇപ്രാവശ്യത്തെ ടാർഗറ്റ് എന്നാണ് തോന്നുന്നത്” എന്നും ഭദ്രൻ രുദ്രനോട് പറഞ്ഞു.
 
അതു കൂടി കേട്ടതോടെ എല്ലാവരും വളരെ സങ്കടത്തിലായി.
 
കുറച്ച് സമയത്തിനു ശേഷം രുദ്രൻ പറഞ്ഞു.
 
“നാളത്തെ ഫാമിലി dinner വെച്ചത് ഇതിനു വേണ്ടി കൂടിയാണ്.”
 
“നമ്മുടെ ബന്ധുക്കൾ ആകാൻ പോകുന്നവരാണ് അനുവിൻറെയും ടോണിയുടെയും ഫാമിലി. അവർ അറിഞ്ഞിരിക്കണം ചന്ദ്രോത്ത്കാരുമായി നമ്മുടെ ഇടയിലുള്ള ഇഷ്യൂസ്.”
 
“ഞാൻ എന്തെങ്കിലുമൊന്ന് അവരിൽ നിന്നും മറച്ചു വെച്ചു എന്ന് പിന്നീട് അവർക്ക് തോന്നരുത്. ചന്ദ്രോത്ത്കാരിൽ നിന്ന് ഏത് നിമിഷവും എന്തും പ്രതീക്ഷിക്കണം. അത് അവരെ പറഞ്ഞു മനസ്സിലാക്കിക്കണം.”
 
“വൈഗ ആരാണെന്ന് അറിഞ്ഞത് അവർക്ക് ഒരു വല്ലാത്ത അടി ആയിരിക്കും എന്ന് ഊഹിക്കാവുന്നതാണ്. ഒപ്പം എല്ലാത്തിനും കാരണം മോളാണെന്ന് അവരോട് പറഞ്ഞപ്പോൾ ഇത് ഞാൻ പ്രതീക്ഷിച്ചതാണ്.”
 
“രുദ്രച്ഛാ, നമുക്ക് ഈ കളി അവസാനിപ്പിക്കാറായി എന്ന് എൻറെ മനസ്സ് പറയുന്നു. എന്താ അച്ഛൻറെ അഭിപ്രായം.”
 
വൈഗയുടെ ചോദ്യം കേട്ട് രുദ്രൻ പെട്ടെന്ന് പറഞ്ഞു.
 
“വേണ്ട മോളെ, നമ്മളായി ഒന്നും ചെയ്യേണ്ട. എല്ലാം അതിൻറെ സമയമാകുമ്പോൾ നടക്കും. പക്ഷേ ഒന്ന് അച്ഛൻറെ മോൾ അച്ഛന് വാക്ക് തരണം.”
 
“കുടുംബത്തെ തൊട്ട് ഒരിക്കൽ കൂടി അവൻ കളിച്ചാൽ, അവർക്ക് ഒരു അവസരം പിന്നെ കൊടുക്കാൻ പറയരുത്. കഴിഞ്ഞ രണ്ടു പ്രാവശ്യവും മോളുടെ ഒരാളുടെ വാക്കിലാണ് ഒന്നിനും പോകാഞ്ഞത്.”
 
“അതെങ്ങനെ അച്ഛാ, നമ്മൾ തിരിച്ചടിച്ചില്ലേ രണ്ടു പ്രാവശ്യവും.”
 
ഭദ്രൻ സംശയത്തോടെ ചോദിച്ചു.
 
അതു കേട്ട് ഇന്ദ്രൻ പറഞ്ഞു.
 
“അവർ എന്ത് തടയാൻ ശ്രമിച്ചുവോ, അതിനനുവദിച്ചില്ല എന്നെ വൈഗ ചെയ്തിട്ടുള്ളൂ.”
 
“പക്ഷേ ചന്ദ്രേട്ടനും അച്ഛനും ഞാനും അടക്കം നമുക്ക് ഉണ്ടായ വേദന അതിന് നമ്മൾ പകരം വീട്ടിയോ ഭദ്ര?”
 
ഇന്ദ്രൻ തുടർന്നു.
 
“എൻറെ വീട്ടിലെ ഒരാൾക്കെങ്കിലും ഇനി വേദനിച്ചാൽ അവരുടെ തറവാട്ടിലെ അംഗ സംഖ്യ കുറയും. അതിൽ ഇനി ഒരു സംശയം വേണ്ട വൈഗ.”
 
ഇന്ദ്രൻ അത്രയും പറഞ്ഞിട്ടും വൈഗ തിരിച്ചൊന്നും പറഞ്ഞില്ല. എന്നാൽ അവൾ എല്ലാവരുടെയും സേഫ്റ്റി ആണ് ആലോചിച്ചിരുന്നത്.
 
എല്ലാം കേട്ട് ഗീത എല്ലാവരോടും പോയി കിടക്കാൻ പറഞ്ഞു.
 
ആ സംഭാഷണം അവിടെ അവസാനിപ്പിച്ച് എല്ലാവരും അവരവരുടെ ബെഡ്റൂമിൽ പോയി.
 
പിറ്റേദിവസം കാലത്ത് ഇന്ദ്രൻ എഴുനേറ്റപ്പോൾ വൈഗ അടുത്തില്ലായിരുന്നു. അവൻ എഴുന്നേറ്റ് ഫ്രഷ് ആയി ജിമ്മിൽ പോയി.
 
ഭദ്രൻ already ജിമ്മിൽ എക്സസൈസ് ചെയ്യുന്നുണ്ടായിരുന്നു.
 
ഈ സമയം വൈഗ അമ്പലത്തിൽ ആയിരുന്നു. എല്ലാവരുടെ പേരിലും പൂജയ്ക്കായി പണം കെട്ടി തിരുനടയിൽ വച്ച് പ്രാർത്ഥിക്കുകയായിരുന്നു.
 
ആ സമയത്താണ് അവൾക്ക് അടുത്തായി രണ്ടു പേർ വന്നു നിന്നത്. മേഘയും ചന്ദ്രികയും ആയിരുന്നു അത്.
 
കണ്ണുകൾ അടച്ചു പിടിച്ച് കൈകൾ കുപ്പി രണ്ടു പേരും നിന്നു.
 
ചന്ദ്രിക മെല്ലെ പറഞ്ഞു.
 
“കുളപ്പടവിൽ ഉണ്ടാകും.”
 
വൈഗ ഒന്നും പറഞ്ഞില്ല, മെല്ലെ തലയാട്ടി.
 
തൊഴുതു പ്രാർത്ഥിച്ച ശേഷം അവൾ കുളക്കടവിൽ ചെന്നിരുന്നു.
 
അല്പ സമയത്തിന് ഇടയിൽ മേഘയും ചന്ദ്രികയും വന്നു.
 
ഒരു മണിക്കൂറോളം അവർ അവിടെ ചിലവഴിച്ചു.
 
പിന്നെ അമ്പലത്തിനു പുറത്ത് വന്ന് അവരെ കാത്തു കിടന്ന കാറിൽ കയറി രണ്ടു പേരും പോയി.
 
വൈഗ അവർ പോകുന്നതും നോക്കി കുറച്ചു നേരം നിന്നു. പിന്നെ തിരിച്ച് മംഗലത്തേക്ക് പോയി.
 
അവിടെ അച്ഛനും അമ്മയും മക്കളും ഇരിപ്പുണ്ടായിരുന്നു. വൈഗയെ കണ്ട ഗീത ചോദിച്ചു,
 
“എന്താ മോളെ ഇത്ര വൈകിയേ? എനിക്കും വരണം എന്നുണ്ടായിരുന്നു, മോള് വേണ്ട എന്ന് പറഞ്ഞതു കൊണ്ടാണ്….”
 
അതു കേട്ട് അവൾ ഒന്നും പറയാതെ ചിരിച്ചു.
 
ഇന്ദ്രൻ ന്യൂസ് പേപ്പർ വായിക്കുകയായിരുന്നു.
 
അമ്മയെ ഇന്ന് അമ്പലത്തിലേക്ക് കൂട്ടാതെ പോയത് വളരെയേറെ വിഷമം ആയെന്ന് അവൾക്ക് മനസ്സിലായി, അതുകൊണ്ട് അവൾ പറഞ്ഞു.
 
“അടുത്ത തവണ അമ്മയ്ക്കൊപ്പമാണ് പോകുന്നത്, പിണങ്ങണ്ട എൻറെ ഗീതാമ്മ.”
 
അതുകേട്ട് ഗീത ചിരിയോടെ പറഞ്ഞു.
 
“മോളു വാ... ഈ സമയം അവൾ കൈയിലെ പ്രസാദത്തിൽ നിന്നും അൽപ്പം ചന്ദനം എടുത്തു മൂന്നു പേർക്കും നെറ്റിയിൽ ചന്ദനക്കുറി ഇട്ടു കൊടുത്തു.
 
“ലച്ചു എവിടെ അമ്മേ? എഴുന്നേറ്റില്ലേ...”
 
“ഇല്ല മോളെ, നീ പ്രസാദം പൂജാമുറിയിൽ വച്ചോളൂ. അവൾ വന്നിട്ട് എടുത്തോളും.”
 
ഈ സമയം വൈഗ ഗീതയ്ക്കും കുറി തൊട്ടു കൊടുത്തു. പിന്നെ പ്രസാദം പൂജാമുറിയിൽ വച്ചു.
 
പിന്നെ മുകളിലോട്ട് ഡ്രസ്സ് മാറാൻ ആയി പോയി.
 
*********************************************
 
വൈഗയെ പിടിച്ചു വെച്ചിരിക്കുകയാണ് ലച്ചു. അവളുടെ ഒരുക്കം നോക്കി ചിരിയോടെ ഇരിക്കുകയാണ് വൈഗ. എത്ര ഒരുങ്ങിയിട്ടും അവൾക്ക് തൃപ്തിവരാത്ത പോലെ. അന്നേരം ഇന്ദ്രനും ഭദ്രനും അവിടേക്ക് കയറി വന്നു.
 
അവരും ഡ്രസ്സ് ഒക്കെ മാറിയിട്ടുണ്ട്. ഇന്ദ്രൻ ഒരു ബ്ലൂ കളർ ജീൻസും, വൈറ്റ് കളർ കാഷ്വൽ ഷർട്ടും ആണ് ഇട്ടിരിക്കുന്നത്. ഭദ്രൻ നേവി ബ്ലൂ കളറിലുള്ള ജീൻസും, ചൈനീസ് കോളനിയിലുള്ള ലൈറ്റ് ബ്ലൂ ഷർട്ടുമാണ് ഇട്ടിരിക്കുന്നത്.
 
വൈഗയേ കണ്ട ഇന്ദ്രൻ ദേഷ്യപ്പെട്ടു.
 
“നീ എന്താ ഇങ്ങനെ ഇരിക്കുന്നത്? എല്ലാവരും മാറി കഴിഞ്ഞു.”
 
അന്നേരം വൈഗ ചിരിയോടെ പറഞ്ഞു.
 
“എന്തു ചെയ്യാനാണ് എൻറെ അനിയത്തി കുട്ടി പിടിച്ചു വെച്ചിരിക്കുകയാണ് എന്നെ. ഇവിടെ നിന്ന് ഒന്ന് അനങ്ങാൻ പോലും സമ്മതിക്കുന്നില്ല.”
 
അതും പറഞ്ഞ് അവൾ ലച്ചുവിനെ നോക്കി ചിരിച്ചു.
 
അത് കേട്ട് ഭദ്രൻ പറഞ്ഞു.
 
“ഏട്ടത്തി ചെന്ന് മാറി വായോ. ഇവൾക്ക് കൂട്ടിന് ഞാൻ ഇരിക്കാം.”
 
അതു കേട്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് വൈഗയേ നോക്കി കള്ളച്ചിരിയോടെ ഭദ്രൻ പറഞ്ഞു.
 
“ഏട്ടത്തി കൂട്ടിനായി വേണമെങ്കിൽ ഏട്ടനെയും കൂട്ടിക്കോളൂ…. ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല അല്ലേ ലച്ചു?”
 
അത് കേട്ട് വൈഗ പറഞ്ഞു.
 
“അയ്യോ വേണ്ടായേ... എനിക്ക് ഡ്രസ്സ് മാറാൻ കൂട്ടിൻറെ ഒന്നും ആവശ്യമില്ല. പ്രത്യേകിച്ച് നിൻറെ ഏട്ടൻറെ....”
 
അത്രയും പറഞ്ഞ് പോകാൻ നിന്ന വൈഗയേ ഇന്ദ്രൻ പിടിച്ചു നിർത്തി.
 
“അതെന്താ എൻറെ കൂട്ട് അത്ര മോശമാണോ?”
 
കപട ദേഷ്യത്തോടെ ഇന്ദ്രൻ ചോദിച്ചു.
 
അതിനുത്തരം അവൾ അവൻറെ കാതിലാണ് പറഞ്ഞത്.
 
“ഡ്രസ്സ് അഴിക്കാൻ മിടുക്കനാണ് നിങ്ങൾ, പക്ഷേ ഇടാൻ സമ്മതിക്കില്ലല്ലോ?”
 
അത്രയും പറഞ്ഞ് ഞൊടിയിടയിൽ അവൻറെ കൈ തട്ടിമാറ്റി അവൾ ഓടി.
 
അവൾ പോകുന്നതും നോക്കി ചിരിയോടെ നിൽക്കുന്ന ഇന്ദ്രൻറെ അടുത്ത് ഭദ്രൻ വന്നു നിന്നു. പിന്നെ അവൾ പോയ സൈഡിലേക്ക് നോക്കി പറഞ്ഞു.
 
“ഈ ചിരിയും കളിയും വിട്ടു കളയല്ലേ ഏട്ടാ... എനിക്ക് നല്ല ടെൻഷനുണ്ട്. ഏട്ടത്തിയെ മാനവ് എന്തെങ്കിലും ചെയ്യുമോ എന്ന്. അവന് ചെറിയ അടികൾ അല്ലാ കിട്ടിയിരിക്കുന്നത്. അവൻ അടങ്ങിയിരിക്കില്ല.”
 
“അറിയാം ഭദ്ര. ഒരു പക്ഷേ അത് നമ്മളെക്കാൾ കൂടുതൽ അറിയുന്നത് അവൾക്ക് തന്നെയായിരിക്കും.”
 
അത്രയും പറഞ്ഞ് തിരിഞ്ഞു നോക്കിയ ഇന്ദ്രനും ഭദ്രനും അവരെ നോക്കി നിൽക്കുന്ന ലച്ചുവിനെ ആണ് കണ്ടത്.
 
എന്നാൽ അന്നേരം ലച്ചുവിൻറെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന അവളുടെ ഈ ഭാവം അവളുടെ ഏട്ടന്മാർക്ക് അത്ര പരിചിതമല്ലായിരുന്നു.
 
ആദ്യമായിട്ടാണ് ലച്ചുവിനെ ഇത്രയും ദേഷ്യത്തോടെ അവർ കാണുന്നത് തന്നെ.
 
തങ്ങളുടെ കുഞ്ഞു പെങ്ങളെ അങ്ങനെ കണ്ടപ്പോൾ ഏട്ടന്മാരുടെ മനസ്സ് പിടഞ്ഞു. എന്നാൽ അത് ശ്രദ്ധിക്കാതെ ലച്ചു പറഞ്ഞു.
 
“ആ അച്ഛനും മക്കളും എൻറെ ഏട്ടത്തിയെ തൊട്ടാൽ അഞ്ചു കൊല്ലം ഞാൻ പഠിച്ചത് മുഴുവനും, ethics ഒക്കെ മാറ്റി വെച്ച് ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ തന്നെ അവരുടെ മേൽ പ്രയോഗിക്കും.”
 
അവളുടെ ഈ ഭാവം ഏട്ടന്മാർക്ക് അത്ഭുതമായിരുന്നു.
 
ഇന്ദ്രൻ കാണുകയായിരുന്നു,
 
തൻറെ കുടുംബത്തിലെ ഓരോരുത്തരും വൈഗയെ എത്രമാത്രം സ്നേഹിക്കുന്നു എന്നും അവളുടെ സേഫ്റ്റി ഓർത്ത് വേവലാതിപ്പെടുന്നു എന്നും.
 
ഭദ്രനിൽ നിന്നും ഒരു കൺസേൺ ഇന്ദ്രൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ലച്ചു ഇത്ര മാത്രം അറ്റാച്ച്ഡ് ആണ് വൈഗയുമായി എന്നവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.
 
ലച്ചു ഇത്ര സ്ട്രോങ്ങ് ആയി അവളുടെ ദേഷ്യം പ്രകടിപ്പിക്കുന്നത് ആദ്യമായാണ്, അതും വൈഗക്ക് വേണ്ടി.
 
അവൻ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും രണ്ടു പേരെയും തന്നോട് ചേർത്തു പിടിച്ചു പറഞ്ഞു.
 
“നമുക്ക് നോക്കാം അവൻ എവിടെ വരെ പോകുമെന്ന്. At the end of the day, the truth will be the winner always, so, don't worry. As usual, we will tackle this problem too.”
 
അന്നേരം വൈഗ വരുന്നതു കണ്ട് ഭദ്രൻ പറഞ്ഞു.
 
“ഹ… ഏട്ടത്തി വന്നല്ലോ...”
 
അതു കേട്ട് ഇന്ദ്രനും അവൾക്കായി നോക്കി.
 
ആംഗിൾ ലെങ്ങ്ത്ത് വരെ ഉള്ള ഫ്ലോറൽ ഡ്രസ്സ് ആണ് അവൾ ഇട്ടിരിക്കുന്നത്. അരയിൽ ബ്രൗൺ കളറിലുള്ള നല്ല വീതിയിലുള്ള ഒരു ബെൽറ്റും ഉണ്ട്. കാലിൽ ബ്രൗൺ കളറിലുള്ള കംഫർട്ടബിൾ ഷൂസും, കയ്യിൽ ബ്രൗൺ strapഓട് കൂടിയ ഒരു വാച്ച്, കഴുത്തി താലി മാലയും, കാതിൽ ഒരു സ്റ്റഡ് ഉണ്ടായിരുന്നു. മറ്റേ കയ്യിൽ ഒരു ബ്രൗൺ തട വള ഞെക്കി കയറ്റി കൊണ്ട് നടന്നു വരുന്ന വൈഗയേ നോക്കി നിൽക്കുകയാണ് ഇന്ദ്രൻ.
 
കണ്ണ് ഐലൈനർ വെച്ച് എഴുതിയിട്ടുണ്ട്. transparent lip-gloss ഇട്ടിട്ടുണ്ട്. വേറെ ചമയങ്ങൾ ഒന്നുമില്ല. മുടി French braid ചെയ്തു മുന്നോട്ടു ഇട്ടിരിക്കുന്നു.
 
അവൾ അടുത്തു വന്ന് ഇന്ദ്രനോട് ചോദിച്ചു.
 
“എന്തുപറ്റി, മുഖം വല്ലാതെ ഇരിക്കുന്നുണ്ടല്ലോ?”
 
തൻറെ മുഖത്തെ ചെറിയ മാറ്റങ്ങൾ പോലും അവൾ മനസ്സിലാക്കുന്നു എന്ന് സന്തോഷത്തോടെ അവനോർത്തു. പിന്നെ പറഞ്ഞു.
 
“ഏയ് ഒന്നുമില്ല താൻ വായോ…”
 
അതു കണ്ട് ഭദ്രൻ പറഞ്ഞു.
 
“ഏട്ടത്തി കൂടെ കൂട്ടാത്തതു കൊണ്ടാണ് ഏട്ടൻ സങ്കടപ്പെട്ട് ഇരിക്കുന്നത്.”
 
അതു കേട്ട് വൈഗ പറഞ്ഞു.
 
“അതാണ് ഇപ്പോൾ നന്നായത്. നിങ്ങളുടെ ഏട്ടനെ കൂടെ കൂടാത്തതു കൊണ്ടാണ് എനിക്ക് വേഗം ഡ്രസ്സ് മാറി വരാൻ പറ്റിയത്.”
 
അവളുടെ പറച്ചിൽ കേട്ട് എല്ലാവരും ചിരിച്ചു.
 
അന്നേരം താഴെ നിന്നും ഗീത വിളിച്ചു ചോദിച്ചു.
 
“കഴിഞ്ഞില്ലേ മക്കളെ? വേഗം വായോ... അച്ഛൻ വിളിക്കുന്നു.”
 
അത് കേട്ട് വൈഗ വേഗം താഴേക്ക് ചെന്നു.
 
പോകും വഴി അവൾ വിളിച്ചു പറഞ്ഞു.
 
“ഭദ്ര, ലച്ചുവിനെ പൊക്കിക്കൊണ്ട് പോരേ. അല്ലെങ്കിൽ അവൾ സമയത്തിന് ഇറങ്ങില്ല.”
 
അതു കേട്ട് ഭദ്രൻ പറഞ്ഞു.
 
“ഞാൻ ഏറ്റു ഏട്ടത്തി…”

വൈകേന്ദ്രം  Chapter 46

വൈകേന്ദ്രം  Chapter 46

4.8
7877

വൈകേന്ദ്രം  Chapter 46   വൈഗ താഴെ ചെന്ന് അച്ഛനും അമ്മയ്ക്കും അടുത്തായി സോഫയിൽ ഇരുന്നു.   അഞ്ച് മിനിറ്റിനു ശേഷം ഇന്ദ്രനും ഭദ്രനും കൂടി ലച്ചുവിനെ പൊക്കിക്കൊണ്ട് സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടു.   അത് എല്ലാവരിലും ചിരി പരത്തിയിരുന്നു.   ലച്ചുവിനെ അവരുടെ മുൻപിൽ കൊണ്ടു നിർത്തിക്കൊണ്ട് ഭദ്രൻ പറഞ്ഞു.   “ആ ടോണിക്ക് ഇതിലും വലുത് എന്തോ വരാനിരുന്നതാണ്, പാവം ചെക്കൻ.”   അതു കേട്ട് എല്ലാവരും ചിരി അടക്കി നിന്നു.   അന്നേരം രുദ്രൻ ലച്ചുവിൻറെ അടുത്തു വന്ന് തലയിൽ തലോടിക്കൊണ്ട് ആൺ മക്കളെ നോക്കി ദേഷ്യപ്പെട്ടു.   “എൻറെ മോളെ കളിയാക്കുന്നോ രണ്ടും കൂ