Aksharathalukal

വൈകേന്ദ്രം  Chapter 50

വൈകേന്ദ്രം  Chapter 50
 
“മാനവ് പറയുന്നതു പോലെ നീ അനുസരിക്ക്, വേറെ വഴിയില്ല നിനക്ക്. എന്തായാലും അവൻ തീരുമാനിക്കുന്നത് നടക്കും. പിന്നെ കരഞ്ഞു വാശി പിടിച്ചിട്ട് എന്തിനാ...”
 
അതും പറഞ്ഞ് മേഘയേയും കൂട്ടി മഹി മാനവിനടുത്തേക്ക് നടന്നു.
 
എന്നാൽ മഹി പറയുന്നത് മുഴുവനും ശ്രദ്ധിച്ചു കൊണ്ട് മാനവ് പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു.
 
എല്ലാവരും പുറത്തു പോയപ്പോൾ ലച്ചു പേടിയോടെ തൻറെ കയ്യിലെ മോതിരത്തിൽ ഒന്നു നോക്കി.
 
അവൾക്ക് നല്ല പേടി തോന്നിയിരുന്നു.
 
മാനവിൻറെ സ്വഭാവം ഏറെക്കുറെ അവൾക്കറിയാമായിരുന്നു. പക്ഷേ ഭദ്രനും ഇന്ദ്രനും ടോണിയും പുറത്ത് ഉണ്ടെന്ന വിശ്വാസത്തിൽ അവളിരുന്നു.
 
മാർട്ടിൻ മാനവിൻറെ നിർദ്ദേശ പ്രകാരം ലച്ചുവിൻറെ വീട്ടിലേക്ക് വിളിച്ചു.
 
ആ ഒരു വിളിക്ക് മാത്രമായി എന്ന പോലെ രുദ്രനും മറ്റും ഇരുന്നിരുന്നു.
 
ഈ സമയം കൊണ്ട് തന്നെ ടോണിയും റോണിയും ഗോപുവും ദീപുവും ശരത്തും ശ്രീയും ലച്ചുവിനെ ആക്കിയിരിക്കുന്ന ഗോഡൗണിന് പുറത്തു ചുറ്റുമായി ഉണ്ടായിരുന്നു.
 
രുദ്രൻ ആണ് കോള് പിക്ക് ചെയ്തെങ്കിലും സ്പീക്കർ ഫോണിൽ ആണ് രുദ്രൻ ആൻസർ ചെയ്തത്.
 
മാർട്ടിൻ പറഞ്ഞു.
 
“എൻറെ പേര് മാർട്ടിൻ എന്നാണ്. ഞാൻ വിളിച്ചത് അച്ഛനെയും അമ്മയെയും എൻറെ കല്യാണം ക്ഷണിക്കാൻ ആണ്.”
 
അത് കേട്ട് രുദ്രനെ ഒന്നും മനസ്സിലായില്ല.
 
എന്നാൽ വൈഗ എല്ലാം കയ്യിൽ നിന്നും പോയെന്ന പോലെ തറയിലിരുന്നു പോയി.
 
എന്നാൽ രുദ്രൻ ചോദിച്ചു.
 
“എനിക്ക് നിങ്ങളെ മനസ്സിലായില്ല. മോൻ ഏതാ?”
 
അത് കേട്ട് മാർട്ടിൻ പറഞ്ഞു.
 
“എന്നെ അറിയില്ലായിരിക്കും പക്ഷെ ഞാൻ ഇപ്പോൾ കല്യാണം കഴിക്കാൻ പോകുന്ന പെൺ കുട്ടിയെ അച്ഛൻ നന്നായി തന്നെ അറിയും. ഇന്ന് രാത്രിയാണ് എൻറെ വിവാഹം. അച്ഛനുമമ്മയും വരണം. പിന്നെ ഞാൻ വണ്ടി അയക്കാം. അതിൽ തന്നെ രണ്ടു പേരും വരണം.”
 
“പിന്നെ ഒരു കാര്യം കൂടി, എൻറെ പെണ്ണിനെ ഞാൻ പാർലറിൽ പോകും വഴി തന്നെ പൊക്കി. അവളുടെ വീട്ടുകാർ വേറെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. അവൾ ഇവിടെ എന്നോടൊപ്പമുണ്ട്.”
 
“ഭദ്ര ലക്ഷ്മി... അതാണ് അവളുടെ പേര്….”
 
മാർട്ടിൻറെ സംസാരം കേട്ട രുദ്രൻ വല്ലാതായി പോയി.
 
“അപ്പോ അച്ഛൻ വേഗം ഡ്രസ്സ് മാറി വായോ. ഞാൻ വണ്ടി അയക്കാം. അമ്മയെ കൂടി കൂട്ടിക്കോ. കല്യാണത്തിന് മിനിമം നിങ്ങൾ എങ്കിലും ഉണ്ടാകും എന്ന് ഞാൻ അവൾക്ക് ഉറപ്പു കൊടുത്തതാണ്. അതെനിക്ക് പാലിച്ചേ മതിയാകൂ. അല്ലെങ്കിൽ അവൾ എന്ത് കരുതും എന്നെ പറ്റി.”
 
തെല്ല് പരിഹാസത്തോടെ തന്നെ മാർട്ടിൻ പറഞ്ഞു ചിരിച്ചു.
 
“വേറെ ആർക്കും വരാൻ സാധിക്കില്ല, കാരണം കാറിൽ സ്ഥലം കാണില്ല. എൻറെ രണ്ട് ഫ്രണ്ട്സ് കാണും പിന്നെ ഡ്രൈവറും.”
 
“നമ്മുടെ സുരക്ഷ പ്രധാനം അല്ലെ…. നമുക്ക് കാണാം...”
 
എന്നും പറഞ്ഞ് മാർട്ടിൻ കോൾ കട്ട് ചെയ്തു.
 
ഭദ്രൻ വേഗം ടോണിക്ക് വോയിസ് റെക്കോർഡ് അയച്ചു.
 
ഫോണിൽ സംസാരിച്ചത് എല്ലാം അവൻ റെക്കോർഡ് ചെയ്തിരുന്നു.
 
ഗീത കരഞ്ഞു കൊണ്ട് താഴേക്ക് വീണു.
 
“എൻറെ മോള്...”
 
അതു കണ്ട് ഇന്ദ്രൻ വേഗം അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോയി.
 
രാഘവനെ വിളിച്ചു വിവരം പറഞ്ഞു. രാഘവനും ലക്ഷ്മിയും വേഗം തന്നെ ഹോസ്പിറ്റലിൽ ചെന്നു.
 
ഗീതയെ അവിടെ അഡ്മിറ്റ് ആക്കി. പിന്നെ രാഘവനോട് പറഞ്ഞ് ഡോക്ടറെ കണ്ട് സംസാരിച്ച് വേഗം തന്നെ ഇറങ്ങി.
 
“പേടിക്കാനൊന്നുമില്ല പ്രഷർ ഷൂട്ട് ചെയ്തതാണ്. IV ഇട്ട് സെഡേഷൻ കൊടുത്തിട്ടുണ്ട്.”
 
ഇന്ദ്രൻ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു. അവൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഭദ്രൻ ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്.
 
തളർന്നിരിക്കുന്ന രുദ്രനും വൈഗയും ഇന്ദ്രന് പുതിയ കാഴ്ചയായിരുന്നു.
 
എന്ത് പ്രോബ്ലവും ചങ്കൂറ്റത്തോടെ കാണുന്നവരാണ് രണ്ടു പേരും.
 
ആ സമയം ഫോൺ ഒന്നു കൂടി ring ചെയ്തു. മാർട്ടിൻ ആവുമെന്ന് കരുതി വൈഗ തന്നെയാണ് ഇപ്രാവശ്യം call അറ്റൻഡ് ചെയ്തത്.
 
“ഹലോ...”
 
അവളുടെ സ്വരം കേട്ട് മാർട്ടിൻ ചോദിച്ചു.
 
“മാഡം അവിടെ ഉണ്ടായിരുന്നോ? നാത്തൂൻറെ വിവാഹ കാര്യം അറിഞ്ഞു കാണുമല്ലോ?”
 
അവൾ ഒന്നും മറുപടി പറഞ്ഞില്ല.
 
“ഞാൻ അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ കല്യാണത്തിന് വരാനായി കാർ പറഞ്ഞയച്ചിട്ടുണ്ട്. നിങ്ങളുടെ ഗേറ്റിനു വെളിയിൽ അവർ വെയിറ്റ് ചെയ്യുന്നുണ്ട്.”
 
അതു കേട്ട് ഉറച്ച സ്വരത്തിൽ വൈഗ പറഞ്ഞു.
 
“ഞാൻ വരാം അച്ഛനൊപ്പം. അമ്മ ഹോസ്പിറ്റലിലാണ്. അച്ഛന് തനിച്ച് വരാൻ ബുദ്ധിമുട്ടുണ്ട്. അതുമാത്രമല്ല, രണ്ടുപേർക്ക് വരാനുള്ള സൗകര്യം ഉണ്ട് എന്നല്ലേ മാർട്ടിൻ നേരത്തെ പറഞ്ഞത്…”
 
അത് കേട്ട് മാർട്ടിൻ സന്തോഷത്തോടെ പറഞ്ഞു.
 
“You are always welcome to be ഏട്ടത്തി. എന്തായാലും അഞ്ചു മിനിട്ട്. അതിനുള്ളിൽ പുറത്തു വരണം.”
 
അതും പറഞ്ഞ് മാർട്ടിൻ കോൾ കട്ട് ചെയ്തു.
 
ഇന്ദ്രനെ വൈഗ ഒന്നു നോക്കി.
 
പിന്നെ പറഞ്ഞു.
 
“അച്ഛന് ഞാൻ ഉള്ളത് ഒരു ആശ്വാസമാകും.”
 
അവൻ തല ചരിച്ചു കൊണ്ട് സമ്മതം നൽകി.
 
വൈഗ രുദ്രനെ കൂട്ടി പുറത്തേക്ക് നടന്നു.
 
തങ്ങളെ നോക്കി നിൽക്കുന്ന തൻറെ രണ്ട് ആൺ മക്കളെയും നോക്കി രുദ്രൻ പറഞ്ഞു.
 
“അവൻ കളിക്കുന്നത് നമ്മുടെ വീട്ടിലെ ഏക പെൺ തരിയെ വച്ചാണ്. നന്ദനും മക്കളും ഇനിയൊരിക്കലും നമ്മുടെ നേർക്ക് തിരിയരുത്.”
 
പിന്നെ വൈഗയുടെ കൈ പിടിച്ച് മുന്നോട്ടു നടന്നു. അവരുടെ പോക്ക് കണ്ട ഇന്ദ്രനും ഭദ്രനും ഒന്നു മനസ്സിലായി.
 
രുദ്രനും വൈഗയും അവരുടെ കരുത്ത് തിരിച്ചു പിടിച്ചിരിക്കുന്നു എന്ന്.
 
അത് അവർക്ക് പകുതി ആശ്വാസം ആയെങ്കിലും ഒരു ആദി രണ്ടു പേർക്കും ഉണ്ടായിരുന്നു.
 
ഈ സമയം മാനവ് അപ്രതീക്ഷിതമായി തൻറെ wild cat മുന്നിൽ വരുന്നത് കേട്ട് പ്ലാൻ ഒന്നു മാറ്റിപ്പിടിക്കാൻ ആലോചിക്കുകയായിരുന്നു.
 
ഭദ്രൻ പെട്ടെന്നു തന്നെ ടോണിയെ വിളിച്ചു.
 
വൈഗയും അച്ഛനും പുറപ്പെട്ടു എന്നറിയിച്ചു.
 
അവർ അവിടെ കയറുന്ന സമയം തന്നെ പുറകിലൂടെ ഗോഡൗണിൻറെ ഉള്ളിൽ കയറാൻ ആണ് ടോണിയും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്.
 
അധികം വൈകാതെ തന്നെ വൈഗയും രുദ്രനും ലച്ചുവിനെ തടഞ്ഞു വെച്ചിരിക്കുന്ന സ്ഥലത്തെത്തി.
 
അവർ അകത്ത് കയറുന്ന സമയം തന്നെ ഗുണ്ടകളുടെ ശ്രദ്ധ ഒന്ന് തിരിഞ്ഞ നേരത്ത് ടോണിയും കൂട്ടരും ഗോഡൗണിൻറെ അകത്തു കയറി പറ്റി.
 
അവരെ ലച്ചുവിൻറെ അടുത്തു തന്നെയാണ് കൊണ്ടു പോയത്.
 
അച്ഛനെയും ഏട്ടത്തിയെയും കണ്ട ലച്ചു പൊട്ടി ക്കരഞ്ഞു.
 
രുദ്രൻ അവളെ തൻറെ നെഞ്ചോട് ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു.
 
ആരും ഒന്നും പറഞ്ഞില്ല.
 
എന്നാൽ അല്പസമയത്തിനുള്ളിൽ മാനവും മഹിയും മാർട്ടിനും മേഘയും അകത്തേക്ക് കടന്നുവന്നു.
 
അകത്തു കയറി വന്ന മേഘ ഒന്നും നോക്കാതെ വൈഗയുടെ മുഖത്ത് തന്നെ ഒന്നു കൊടുത്തു.
 
“ചേച്ചി പെണ്ണേ...”
 
വൈഗ വേദനയോടെ നിലവിളിച്ചു.
 
അതു കേട്ട് ചിരിയോടെ മേഘ ചോദിച്ചു.
 
“ഇത് എന്തിനാണെന്ന് അറിയാമോ നിനക്ക്? മഹിയ ഏട്ടൻറെ അച്ഛനോട് എന്നെ തള്ളി പറഞ്ഞതിന്...”
 
മാനവും മഹിയും ഒന്നും പറയാതെ അവരെ നോക്കി നിന്നു.
 
പിന്നെ രുദ്രനു മുൻപിൽ മാനവ് ഇരുന്നു.
 
“എന്താണ് മാനവ് നീ കാട്ടിക്കൂട്ടുന്നത്?”
 
രുദ്രൻ ദേഷ്യത്തോടെ മാനവിനോട് ചോദിച്ചു.
 
“നിനക്ക് എന്താണ് വേണ്ടത്? എന്തിനാ എൻറെ ലച്ചുവിനെ ഇവിടെ കൊണ്ടു വന്നത്?”
 
അത് കേട്ട് മാനവ് ഉറക്കെ ചിരിച്ചു പോയി.
 
“The great businessman, രുദ്ര പ്രതാപവർമ്മ. ഈ മാനവ് ചന്ദ്രോത്തിനോട് സംസാരിക്കുന്നത് കണ്ടോ?”
 
“സ്വന്തം മകളുടെ ജീവനു വേണ്ടി അപേക്ഷിക്കുന്നത് കണ്ടോ? ഇതൊന്നും പോര മാനവിന്….
 
“പിന്നെ നിനക്ക് എന്താണ് വേണ്ടത്?”
 
രുദ്രൻ ചോദിച്ചു.
 
“പേടിക്കേണ്ട രുദ്ര... എന്തിനാണ് പേടിക്കുന്നത്? ലച്ചുവിൻറെ കല്യാണം അല്ലേ? അപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്.”
 
“മാനവ്...”
 
രുദ്രൻറെ ഒച്ച ഉയർന്നു. അതു കണ്ട് മാനവ് പറഞ്ഞു.
 
“ഒച്ച വെക്കേണ്ട... ഒരു കാര്യവുമില്ല... എന്നെ ദേഷ്യം പിടിപ്പിക്കേണ്ട, അത് മംഗലത്ത്കാർക്ക് ഒട്ടും നന്നാവില്ല.”
 
“കണ്ടോ എൻറെ wild cat മിണ്ടാതെ നിൽക്കുന്നത്?”
 
അവൻ വൈഗയിലേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു.
 
അതു കണ്ട് രുദ്രൻ വേഗം ചോദിച്ചു.
 
“നിനക്ക് എന്താണ് വേണ്ടത് മാനവ്?”
 
മാനവ് ക്വസ്റ്റിൻ കേട്ട രുദ്രനോട് പറഞ്ഞു.
 
“എനിക്കറിയാം… ഞാൻ എന്ത് ചോദിച്ചാലും നീ ഇപ്പോൾ എനിക്ക് തരും എന്ന്. എന്നാലും നീ ചോദിച്ചതല്ലേ, വേണ്ടത് ഞാൻ പറയാം. രണ്ട് കാതും തുറന്നു കേട്ടോളൂ...”
 
“എനിക്ക് വേണ്ടത് മാണിക്യമംഗലം തറവാടിൻറെ കീഴിലുള്ള സകലതും എൻറെ പേരിൽ തീറെഴുതി തരണം. അതും ഇഷ്ടദാനം ഇപ്പോൾ തന്നെ.”
 
രുദ്രൻ അതു കേട്ട് അവൻറെ നേരെ കുതിച്ചു.
 
എന്നാൽ ആ വരവ് പ്രതീക്ഷിച്ച മാനവ് രുദ്രനെ പിടിച്ചു തള്ളി. പിന്നെ പറഞ്ഞു.
 
“കഴിഞ്ഞില്ല, അവിടുത്തെ ഈ രണ്ട് പെൺകുട്ടികളെ എനിക്ക് വേണം. ലച്ചുവിനെ മാർട്ടിനും പിന്നെ എൻറെ wild catനെ എനിക്കും.”
 
അതു കേട്ട് രുദ്രൻ വല്ലാതായിപ്പോയി.
 
“മാനവ് നീ എന്തൊക്കെയാണ് പറയുന്നത്? നിനക്കെന്താ ഭ്രാന്താണോ?”
 
അയാളുടെ ശബ്ദം ഇടറിയിരുന്നു.
 
എന്നാൽ വൈഗ നോക്കിയത് ചുറ്റുമാണ്.
 
മഹി കണ്ണു കൊണ്ട് കാണിച്ച് സ്ഥലത്തേക്ക് നോക്കിയ വൈഗ ടോണിയെ കണ്ടു. അതോടെ അവൾക്ക് പകുതി സമാധാനമായി.
 
ഈ സമയം മിഥുനും വക്കീലും അകത്തേക്ക് കടന്നു വന്നു.
 
വൈഗയെ കണ്ട് അതിശയത്തോടെ നിൽക്കുന്ന മിഥുനെ നോക്കി മാനവ് പറഞ്ഞു.
 
“ഇവൻറെ വുഡ്ബി അമ്മായിഅമ്മ, നമ്മുടെ ഗീതമ്മ ഹോസ്പിറ്റൽ ആയതു കൊണ്ട് പകരം വന്നതാണ് ലച്ചുവിൻറെ കല്യാണം കൂടാൻ എൻറെ wild cat.”
 
അത് കേട്ട് മിഥുനും ചിരിച്ചു.
 
“എന്തായാലും വന്ന സ്ഥിതിക്ക് രണ്ട് കല്യാണവും ഒന്നിച്ചു നടത്താം ഏട്ടാ….”
 
മിഥുൻ ആവേശത്തോടെ പറഞ്ഞു.
 
“അതൊക്കെ പിന്നെ. ഞാൻ പറഞ്ഞത് കൊണ്ടു വന്നോ?”
 
മാനവ് വക്കീലിനു നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.
 
“Yes… എന്ന് മറുപടി പറഞ്ഞ അയാൾ ഒരു ഫയൽ എടുത്ത് മാനവിനു നേരെ നീട്ടി. അവൻ അത് വാങ്ങി ഒന്ന് ഓടിച്ചു നോക്കി.
 
പിന്നെ രുദ്രന് നേരെ തിരിഞ്ഞ് മാനവ് പറഞ്ഞു.
 
“ഇതിൽ വേഗം സൈൻ ചെയ്യ്...”
 
എന്താണെന്ന് മനസ്സിലാവാതെ രുദ്രൻ മാനവിനെ നോക്കി.
 
അത് കണ്ട മാനവ് പറഞ്ഞു.
 
“എന്താ രുദ്ര... ഞാനിപ്പോ പറഞ്ഞതല്ലേ എനിക്ക് എന്താണ് വേണ്ടതെന്ന്... അതു തന്നെ മാണിക്യമംഗലം... അതിൻറെ സർവ്വവും എൻറെ പേരിൽ ഇഷ്ടദാനം നൽകുന്ന സമ്മതപത്രം.”
 
അതുകേട്ട് വൈഗ ആ ഫയൽ എടുത്ത് വായിച്ചു.
 
ഓരോന്നും... ഒരു വരിയും വിടാതെ സമയമെടുത്തു തന്നെ. എല്ലാം വായിച്ച ശേഷം വൈഗ പറഞ്ഞു.
 
“ഞാൻ അച്ഛനെ കൊണ്ട് സമ്മതിപ്പിക്കാം ഇതിൽ സൈൻ ചെയ്യാൻ. പകരം ഞങ്ങളെ വെറുതെ വിടണം. ലച്ചുവിൻറെ എൻഗേജ്മെൻറ് ആണ് നാളെ. അതുകൊണ്ട് മാത്രം....”
 
“പിന്നെ ഒന്നു കൂടി. നാളത്തെ ഇവരുടെ ഫംഗ്ഷൻ കഴിഞ്ഞു മാത്രമേ എല്ലാം പ്രാബല്യത്തിൽ വരാൻ പാടുള്ളൂ.”
 
“ഇയാൾക്ക് ഞാൻ പറഞ്ഞത് സമ്മതമാണെങ്കിൽ അച്ഛനെ കൊണ്ട് സൈൻ ചെയ്യിക്കുന്ന കാര്യം ഞാനേറ്റു.”
 
അതു കേട്ട് രുദ്രൻ ആധിയോടെ വൈഗയെ വിളിച്ചു.
 
“മോളെ… നീ എന്താണ് പറയുന്നത്?”
 
രുദ്രനെ നോക്കി വൈഗ പറഞ്ഞു.
 
“അച്ഛാ... ടോണിയോ അവരുടെ വീട്ടുകാരോ ലച്ചുവിൻറെ കിഡ്നാപ്പിനെ പറ്റി അറിഞ്ഞാൽ എന്താകും സ്ഥിതി? സ്വത്ത് അല്ലേ പോകുന്നത്, സാരമില്ല... നമുക്ക് വീണ്ടും നേടാൻ പറ്റും ഇതൊക്കെ. പക്ഷേ ലച്ചു... അവൾക്ക് ടോണിയെ അത്രയും ഇഷ്ടമാണ്... അത് നേടി കൊടുക്കണ്ടേ നമുക്ക്... പ്ലീസ് അച്ഛാ...”
 
എല്ലാം കേട്ടു കൊണ്ട് നിന്ന മാനവ് വൈഗകടുത്തു വന്നു. അവളുടെ കൈ പിടിച്ച് അവനിലേക്ക് വലിച്ചടുപ്പിച്ചു. പിന്നെ അവളുടെ കഴുത്തിനടുത്തായി മുഖം പിടിച്ച് അവളുടെ മണം ആവോളം വലിച്ചെടുത്തു. പിന്നെ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു.
 
“എൻറെ wild cat ആദ്യമായി പറഞ്ഞതല്ലേ? നടത്തി തരാം... പക്ഷേ എനിക്കുമുണ്ടൊരു കണ്ടീഷൻ...”
 
അവൻറെ പ്രവർത്തിയും സംസാരവും വൈഗയേ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു.
 
പ്രതികരിക്കാൻ പറ്റാത്ത സ്ഥിതി ആയതു കൊണ്ട് അവൾക്ക് അവളോട് തന്നെ അറപ്പും വെറുപ്പും തോന്നി തുടങ്ങി.
 
എന്നാലും ഉള്ളിലെ ദേഷ്യം മുഖത്ത് കാണിക്കാതെ അവൾ ചോദിച്ചു.
 
“എന്താണ് നിൻറെ കണ്ടീഷൻ?”
 
“അത് ഞാൻ സമയമാകുമ്പോൾ പറയാം. ആദ്യം സൈൻ ചെയ്യ്.”
 
അത് കേട്ട് വൈഗ അവൻ പിടിച്ചു വെച്ച തൻറെ കൈ അവനിൽ നിന്നും വലിച്ചെടുത്തു.
 
“You will allow us to go from here without any more trouble after he signs these papers?”
 
അവൾ ഒന്നു കൂടി ചോദിച്ചു.
 
അതുകേട്ട് മാനവ് ചിരിയോടെ പറഞ്ഞു.
 
“Yes, my sweetheart….”
 
അത് കേട്ടിട്ടും വൈഗ ഒന്നു കൂടി ചോദിച്ചു.
 
“Without any further drama, you will allow us to go from here.”
 
അതു കേട്ട് മാനവ് ചിരിയോടെ അൽപ നേരം അവളെ തന്നെ നോക്കി നിന്നു. പിന്നെ പറഞ്ഞു.
 
“Yes, you all can go but I will tell you my condition after he signs these papers.”
 
അത് കേട്ട് ലച്ചു പേടിയോടെ പറഞ്ഞു.
 
“വേണ്ട ഏട്ടത്തി... അവൻ നുണ പറയുകയാണ്. നമ്മളെ വിടില്ല അവൻ…”

വൈകേന്ദ്രം  Chapter 51

വൈകേന്ദ്രം  Chapter 51

4.8
7778

വൈകേന്ദ്രം  Chapter 51   “മോളെ, അത് വിട്... ഏട്ടത്തി നോക്കിക്കോളാം എല്ലാം...”   ലച്ചുവിനോട് അത് പറഞ്ഞ ശേഷം അവൾ രുദ്രനു നേരെ തിരിഞ്ഞു.   “അച്ഛാ പ്ലീസ്...”   വൈഗ പറഞ്ഞു.   രുദ്രൻ വൈഗയെ ഒന്നു നോക്കിയ ശേഷം ആ പേപ്പറുകൾ എടുത്ത് സൈൻ ചെയ്തു.   വൈഗ ആ പേപ്പറുകൾ കൈയിലെടുത്ത് മാനവിനോട് പറഞ്ഞു.   “അച്ഛൻ സൈൻ ചെയ്തിട്ടുണ്ട്. ഇനി മാനവിന് നിൻറെ കണ്ടീഷൻ പറയാം.”   അതുകേട്ട് മാനവ് പറഞ്ഞു.   “It's quite simple. രുദ്രന് തനിച്ച് തിരിച്ച് പോകാം. ലച്ചുവിൻറെ വിവാഹം മാർട്ടിനൊപ്പം ഇപ്പോൾ ഇവിടെ നടക്കും. പിന്നെ വൈഗ ലക്ഷ്മി എന്ന നീ... ഇനിയുള്ള കാലം എൻറെ ഒപ്പം… എൻറെ മാത