നീയാം ജീവൻ
പാർട്ട് 23
✍️ ponnu
💞💞💞💞💞💞💞
പതിവ് പോലെ രാവിലെ തന്നെ ദീപുവും കുക്കുവും മാളുവും കൂടി ആമിയെ കാണാൻ വന്നതാണ്. പക്ഷേ പതിവിന് വിപരീതമായി ഇന്നവിടെ കുടുംബക്കാർ എല്ലാവരും ഉണ്ടായിരുന്നു. അതെല്ലാം കണ്ട് ഇവർ അന്തളിച്ചു നിൽക്കുകയാണ്. അവർ അങ്ങനെ നോക്കി നിൽക്കുന്ന സമയത്താണ് ഒരു രണ്ടു കാറുകൾ അവിടേക്ക് വന്ന് നിർത്തിയത് അതിൽ നിന്നും കുറച്ച് പേര് ഇറങ്ങി വന്നു. അവരെ കണ്ടാൽ തന്നെ നല്ല പ്രൗഡ്യത്യം തോന്നും.
" ഇനി അധികം വൈകിപിക്കേണ്ട ചടങ്ങുകൾ എല്ലാം വേഗം തന്നെ തുടങ്ങാം കുട്ടിയെ വിളിച്ചോളൂ "
അവരുടെ കൂട്ടത്തിലേ പ്രായം ചെന്ന ഒരാൾ ഇത് പറഞ്ഞതും ബാക്കി എല്ലാവരും അതിനോട് അംഗീകരിച്ചു. അപ്പൊ തന്നെ അവർ ആമിയുടെ മുറിയിലേക്ക് പോയി അവളെ കൂട്ടി കൊണ്ട് വന്നു ഒരു സെറ്റ് സാരീയായിരുന്നു അവളുടെ വേഷം തലയിൽ മുല്ല പൂ എല്ലാം ചൂടി മുടി മേടഞ്ഞു ഇട്ടിരിക്കുകയാണ് മുഖത്ത് അധികം മേക്കപ്പ് ഒന്നും തന്നെ ഇല്ല എന്നാലും കാണാൻ സുന്ദരിയായിരുന്നു. അവളെ കണ്ടതും കുക്കുവും ദീപുവും മാളുവും എല്ലാം അവളെ തന്നെ നോക്കി ഞെട്ടി നിൽക്കുകയാണ് പക്ഷേ ആമി അവരെ നോക്കുക കൂടി ചെയ്തില്ല അല്ലെങ്കിലും ആരെയും നോക്കാൻ പറ്റിയ ഒരു മനസികാവസ്ഥയിൽ അല്ലായിരുന്നു അവളപ്പോൾ എല്ലാം നഷ്ട്ടപെട്ടവളെ പോലെ ഒരു പാവകണക്കെ അവൾ അമ്മയുടെ കൂടെ നടന്നു.
അങ്ങനെ മുഹൂർത്തം ആയതും പരസ്പരം രണ്ടാളും മോതിരം മാറി.... പിന്നെ ഭക്ഷണം എല്ലാം കഴിച്ചതിന് ശേഷം അവർ അവിടെ നിന്നും ഇറങ്ങി. അപ്പോഴും ആമി ഒന്നും തന്നെ പറയാതെ അവിടെ നിന്നു.
അങ്ങനെ ബന്ധുക്കൾ ഓരോരുത്തർ ആയിട്ട് പോയി തുടങ്ങി. ഇപ്പൊ അവിടെ അവളുടെ അച്ഛനും അമ്മയും ചേട്ടനും ദീപുവും കുക്കുവും മാളുവും മാത്രമേയൊള്ളു
അമ്മ : നീ ഇനി എന്ത് നോക്കി നിൽക്കാ എന്തെങ്കിലും കഴിച്ചിട്ട് മുറിയിലേക്ക് പോവാൻ നോക്ക്
അവൾ അതിന് ഒന്നും പറയാതെ മുറിയിലേക്ക് പോയി
ദീപു : ചെറിയമ്മേ ഞങ്ങൾക്ക് ആമിയോട് ഒന്ന് സംസാരിക്കണം
അതിന് അമ്മ എന്തോ പറയാൻ വന്നതും അച്ഛൻ അത് തടഞ്ഞു കൊണ്ട് പറയാൻ തുടങ്ങി
അച്ഛൻ : നിങ്ങൾ പോയി കണ്ടോ... പക്ഷേ കാണുന്നത് ഒക്കെ കൊള്ളാം അവളോട് എന്തെങ്കിലും പറഞ്ഞ് ഈ ബന്ധം മുടക്കാം എന്ന് നിങ്ങൾ നോക്കണ്ട ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അത് നടക്കാൻ പോവുന്നില്ല അത് മാത്രം അല്ല ഒരു അന്യ ജാതിക്കാരനെ അവളെ കൊണ്ട് കെട്ടിക്കാനും സമ്മതിക്കില്ല മ്മ് പൊക്കോ
അയാൾ അത് പറഞ്ഞ് കഴിഞ്ഞതും അവർ എല്ലാവരും കൂടി അപ്പൊ തന്നെ അവളുടെ മുറിയിലേക്ക് പോയി
അമ്മ : നിങ്ങൾ എന്ത് പരിപാടിയാ മനുഷ്യ ഈ കാണിച്ചത് ഇനി ആ പിള്ളേര് അവളോട് ഓരോന്ന് പറഞ്ഞ് മനസ്സ് മാറ്റിപ്പിക്കോ എന്നാണ് എന്റെ പേടി
അച്ഛൻ : അത് ഒന്നും ഉണ്ടാവില്ല അതിനുള്ളത് എല്ലാം നമ്മൾ ചെയ്തിട്ടുണ്ടല്ലോ
അതും പറഞ്ഞ് അയാൾ മുറിയിലേക്ക് കേറി പോയി
ഈ സമയം എല്ലാവരും കൂടെ ആമിയുടെ മുറിയിലേക്ക് കേറി ചെന്നു
മാളു : ടി ആമി എന്തൊക്കെയാടി ഇത്
ദീപു : നീ ഈ ബന്ധത്തിന് സമ്മതിച്ചോ
കുക്കു : നീ എന്താടി ഒന്നും പറയാത്തത്
അവളോട് ഇത് തന്നെ കുറെ ചോദിച്ചിട്ടും അവൾ ഒരക്ഷരം പോലും മിണ്ടിയില്ല
മാളു : ടി ഞങ്ങൾക്ക് ദേഷ്യം വരുന്നുണ്ട് വായ തുറന്ന് എന്തെങ്കിലും പറയടി
അതിന് ഉത്തരമായി അവൾ മാളുവിനെ കെട്ടിപിടിച്ച് പൊട്ടികരഞ്ഞു
മാളു : ആമി മോളെ... നോക്ക് എന്താടി എന്താ പറ്റിയത്
ആമി : ഞാൻ.. കുറെ.. എതിർത്തതാടി.. പക്ഷേ അവർ.. ഞാൻ പറയുന്നത്.. പോലും കേട്ടില്ല... എനിക്ക് യാൻ ഇല്ലാതെ പറ്റില്ലെടി അവൻ ഇതെങ്ങാനും അറിഞ്ഞാൽ അവന് അത് സഹിക്കാൻ പറ്റില്ല.. ഞാൻ എന്താടി ചെയ്യാ... എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല അത് പോലെ അവർ എന്നെ ലോക്ക് ആക്കിയേക്കുകയാ... ഞാൻ ഈ ബന്ധത്തിന് സമ്മതിച്ചില്ലെങ്കിൽ അവർ ചത്തു കളയുമെന്നാ പറയുന്നേ... ഞാൻ എന്താ ചെയ്യാ
അതും പറഞ്ഞ് അവൾ വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി
ദീപു : അതൊക്കെ അവർ നിന്നെ പേടിപ്പിക്കാൻ വേണ്ടി പറയുന്നതാ നീ അത് വിശ്വസിച്ചോ
ആമി : ഞാൻ ഇനി ഇപ്പൊ എന്റെ ഇഷ്ടത്തിന് അനുസരിച്ചു ചെയ്തു എന്ന് വെക്ക് അവർ എങ്ങാനും അവർ പറഞ്ഞത് പോലെ ചെയ്താൽ ഞാൻ പിന്നെ ജീവിച്ചിരിക്കുന്നതിൽ എന്താടാ അർഥം... ഇത്രയും കാലം എന്നെ ഒരു കുറവ് പോലും അറിയിക്കാതെയാ അവർ വളർത്തിയത് ആ അവരെ ഞാൻ എങ്ങനെയാ വിഷമിപ്പിക്കുക
കുക്കു : നീ പറഞ്ഞു വരുന്നത് എന്താ
ദീപു : ഇതെല്ലാം കേട്ട് നീ ഈ ബന്ധത്തിന് സമ്മതിച്ചോ അപ്പൊ നിനക്ക് യാനിനെ മറക്കാൻ പറ്റോ
ആമി അതിന് ഒരു വരണ്ട ചിരി ചിരിച്ചു.
മാളു : നിന്നോട് ചിരിക്കാൻ അല്ല പറഞ്ഞത് കാര്യം പറയടി
ആമി : നിനക്ക് തോന്നുന്നുണ്ടോ ദീപു ഞാൻ യാനിനെ മറന്ന് വേറെ ഒരുത്തന്റെ കൂടെ അവന്റെ ഭാര്യയായി ജീവിക്കുമെന്ന്...
ദീപു : പിന്നെ നീ എന്താ തീരുമാനിച്ചേക്കുന്നത്
ആമി : അറിയില്ല ദീപു.... പക്ഷേ യാൻ അല്ലാതെ വേറെ ഒരാളെയും ഈ ജന്മം ഞാൻ എന്റെ പാതിയായിട്ട് സ്വികരിക്കില്ല അങ്ങനെ എങ്ങാനും സംഭവിക്കുകയാണെങ്കിൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല എന്തായാലും കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ അപ്പോഴേക്കും എന്തെങ്കിലും ഒരു വഴി ദൈവം തുറന്ന് തരാതെ ഇരിക്കില്ല 😊
അമ്മ : കഴിഞ്ഞില്ലേ നിങ്ങളുടെ സംസാരം മതി സംസാരിച്ചതൊക്കെ
ആമി : നിങ്ങൾ പൊക്കോ ഇനിയും ഇവിടെ നിൽക്കണ്ട ഇനി നിങ്ങൾ ഒക്കെ കൂടെ എന്റെ മനസ്സ് മാറ്റുമോ എന്ന പേടിയാ ഇവർക്കൊക്കെ... അമ്മ പേടിക്കണ്ട എന്തായാലും നിങ്ങളുടെ സമ്മതം ഇല്ലാതെ ഞാൻ ഇവിടെ നിന്നും പോവില്ല 😊.... നിങ്ങൾ ചെല്ല് പൊക്കോ
പക്ഷേ അവർക്ക് എന്തോ പോവാൻ മനസ്സ് വന്നില്ല അവൾ എന്തെങ്കിലും അബദ്ധം ചെയ്യോ എന്നവർ പേടിച്ചു. എന്നാലും അവളുടെ അമ്മയെ നോക്കിയപ്പോൾ പതിയെ അവർ അവിടെ നിന്നും ഇറങ്ങി. അപ്പൊ തന്നെ അമ്മ ആ റൂം അടച്ചു ലോക്ക് ചെയ്തു അതിന്റെ ഇടയിൽ അവൾക്കുള്ള ഭക്ഷണം അവിടെ വെക്കാനും അവർ മറന്നില്ല
ദീപുവും കുക്കുവും മാളുവും കൂടെ പൂച്ചയെയും ബാക്കി ഉള്ളവരെയും കാത്ത് ബീച്ചിൽ ഇരിക്കുകയാണ്
മാളു : ഡാ നമ്മൾ ഇത് യാനിനോട് എങ്ങനെയാ പറയുക
ദീപു : പക്ഷേ അവനോട് എങ്ങനെയാ നമ്മൾ ഇത് പറയാതെ ഇരിക്കുക അവനും കൂടെ ഇത് അറിഞ്ഞിട്ട് ബാക്കി എന്താ എന്ന് വെച്ചാൽ തീരുമാനിക്കാമല്ലോ
കുക്കു : അതാടാ നല്ലത്
ഇവർ ഇങ്ങനെ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ തന്നെ പൂച്ചയും യാനും ഐദയും അക്കുവും അവിടെക്ക് വന്നു
യാൻ : ഡാ ആമിയേ കണ്ടോ അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോടാ
യാൻ വിതുമ്പി കൊണ്ട് ദീപുവിനോട് ചോദിച്ചു. അവന്റെ ഈ അവസ്ഥ കണ്ട് ബാക്കി ഉള്ളവർക്കും സങ്കടമായി അല്ലെങ്കിലും ഈ ഒരാഴ്ച ഇവർ എല്ലാവരും എപ്പോഴും യാനിന്റെ കൂടെ ഉണ്ടാവും ഈ ഒരാഴ്ചയിൽ ഒരിക്കൽ പോലും അവൻ ചിരിച്ചിട്ടില്ല ഏത് നേരവും അവന്റെ മുഖത്ത് ഒരു വിഷാദമാണ് എന്നവർ ഓർത്തു
കുക്കു : ഡാ ഞങ്ങൾ പറയുന്നത് കേട്ട് നീ വിഷമിക്കരുത്
യാൻ : എന്താടാ.... അവൾക്ക് എന്തെങ്കിലും...
അവൻ ആധിയോടെ ചോദിച്ചു ബാക്കി ഉള്ളവരുടെ മുഖത്തും അതെ ഭാവം തന്നെ ആയിരുന്നു
ദീപു : യാൻ അത് ആമിയുടെ എൻഗേജ്മെന്റ് ആയിരുന്നു ഇന്ന്
അത് കേട്ടതും യാൻ ഞെട്ടിത്തരിച്ചു ബാക്കി ഉള്ളവരും അവന്റെ അതെ അവസ്ഥയിൽ തന്നെ ആയിരുന്നു.
പിന്നെ ഒന്നും തന്നെ മറച്ചു വെക്കാതെ അവർ എല്ലാ കാര്യവും പറഞ്ഞു
പൂച്ച : എടാ ആമി എന്തെങ്കിലും അബദ്ധം ചെയ്യോ
ദീപു : അതെ പേടി തന്നെ ആണ് പൂച്ചേ ഞങ്ങൾക്കും.... പെട്ടന്ന് എന്തെങ്കിലും ചെയ്തേ പറ്റു
ഇതെല്ലാം കേട്ടതും യാൻ പിന്നെ ഒരു നിമിഷം പോലും അവിടെ നിന്നില്ല അപ്പൊ തന്നെ അവൻ അവന്റെ ബൈക്ക് എടുത്ത് പോയി പുറകിൽ നിന്ന് അവനെ അവർ വിളിച്ചെങ്കിലും അവൻ അത് കേട്ടത് പോലുമില്ല
' എന്തിനാ അംഷി നീ എന്റെ ജീവിതത്തിലേക്ക് വന്നത് ഇപ്പൊ നീ ഇല്ലാതെ ഒരു നിമിഷം പോലും പറ്റാതെ ആയല്ലോടി പെണ്ണെ... നിന്നെ വിട്ട് കളയാൻ എനിക്ക് പറ്റില്ലെടി... നിനക്ക് വേണ്ടി നിന്റെ വീട്ടുകാരുടെ കാല് വരെ ഞാൻ പിടിക്കാം... എന്നിട്ടും നിന്നെ സ്വന്തമാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ നിന്റെ അൻഷിന് ഒരു ജീവിതം ഉണ്ടാകില്ല.... പക്ഷേ ഈ ജീവിതം ഞാൻ അവസാനിപ്പിക്കില്ല നിന്റെ ഓർമ്മയിൽ ഞാൻ കഴിയും... അതിന് എനിക്ക് ആരുടെയും അനുവാദമോ സമ്മതമോ വേണ്ടല്ലോ... പക്ഷേ നീ അല്ലാതെ ഒരു പെണ്ണ് പോലും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.... പക്ഷേ നിന്നെ ഞാൻ അങ്ങനെ വിട്ട് കളയില്ല നിന്നെ എനിക്ക് വേണം അവസാന നിമിഷം വരെ നിനക്ക് വേണ്ടി ഞാൻ പോരാടും നിന്റെ അടുത്ത് ഞാൻ വരുകയാണ് അംഷി...'
അതും പറഞ്ഞ് അവൻ ആമിയുടെ വീട് ലക്ഷ്യം വെച്ച് വണ്ടി ഓടിച്ചു. വണ്ടി ഓടിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും അതൊന്നും കാര്യം ആക്കാതെ പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ച് കൊണ്ട് അവന്റെ വണ്ടി മുന്നോട്ട് പാഞ്ഞു.
കുറച്ച് നേരത്തെ യാത്രക്ക് ശേഷം അവന്റെ വണ്ടി അവളുടെ വീട്ടിൽ എത്തിയതും പിന്നെ ഒന്നും തന്നെ ചിന്തിക്കാതെ അവൻ വണ്ടിയിൽ നിന്നും ഇറങ്ങി അവളുടെ വീടിന്റെ കാളിങ് ബെൽ അടിച്ചു.
അകത്ത് നിന്നും അവളുടെ അമ്മ ഇറങ്ങി വന്ന് വാതിൽ തുറന്നു.
അമ്മ : ആരാ
യാൻ : ഞാൻ ഹയാൻ... എനിക്ക് ഒന്ന് സംസാരിക്കണം
അപ്പോഴേക്കും അവളുടെ ചേട്ടനും അച്ഛനും ഇറങ്ങി വന്നിരുന്നു
അച്ഛൻ : നീ എന്താടാ ഇവിടെ... ഇപ്പൊ ഇറങ്ങി പൊക്കോളണം എന്റെ വീട്ടിൽ നിന്നും
യാൻ : എനിക്ക് ആമിയേ ഒന്ന് കാണണം ഒന്ന് കണ്ടിട്ട് ഞാൻ പൊക്കോളാം
അച്ഛൻ : അവൾക്ക് നിന്നെ കാണണ്ട കല്യാണം ഉറപ്പിച്ച ഒരു പെണ്ണാണ് അവളെ കാണാൻ പറ്റില്ല
യാൻ : ഞാൻ... അവളെ.. പൊന്ന് പോലെ നോക്കിക്കോളാം... ഒരു കുറവും ഞാൻ അവൾക്ക് വരുത്തില്ല... എനിക്ക് അവള് ഇല്ലാതെ പറ്റില്ല അവൾക്കും അങ്ങനെ... തന്നെയാണ്
ഇടറുന്ന സ്വരത്തോട് കൂടി അവൻ പറഞ്ഞു തികച്ചും ദയനീയമായ സ്വരം.... പുറത്ത് നിന്നും അവന്റെ സ്വരം കേട്ടതും ആമി വാതിലിൽ തട്ടാൻ തുടങ്ങി
ആമി : അമ്മേ ഒന്ന് വാതിൽ തുറക്ക് പ്ലീസ് അമ്മ...യാൻ...
അവളുടെ ഈ ഒച്ച മുകളിൽ നിന്നും കേട്ടതും യാനിന് അവനെ തന്നെ നിയന്ത്രിക്കാൻ ആയില്ല അവൻ എല്ലാം നഷ്ട്ടപെട്ടവനെ പോലെ പൊട്ടികരഞ്ഞു ഒരു നിമിഷം അവിടെ നിൽക്കുന്നവർക്ക് പോലും അവനോട് അലിവ് തോന്നി പിന്നെ മകളുടെ കാര്യം ഓർത്തതും അത് എങ്ങോട്ടാ പോയി മറഞ്ഞു
യാൻ : അംഷി.... നീ ഇല്ലാതെ പറ്റില്ലെടി..... നീ എന്തിനാടി എന്റെ ജീവിതത്തിലേക്ക് വന്നത്... എനിക്ക് തന്നൂടെ അവളെ ഞാൻ ഒരു കുറവും അവൾക്ക് വരുത്തില്ല ഞാൻ നിങ്ങളുടെ കാല് പിടിക്കാം
അതും പറഞ്ഞ് അവൻ ആമിയുടെ അച്ഛന്റെ കാല് പിടിച്ചു കൊണ്ട് കരയാൻ തുടങ്ങി
യാൻ : അവൾ എന്റെ പ്രാണനാ ഒരു നിമിഷം പോലും അവൾ ഇല്ലാതെ എനിക്ക് പറ്റത്തില്ല... അത്രക്കും ഇഷ്ട്ടപെട്ടു പോയി...
പക്ഷേ ഇതൊന്നും അവർ കേട്ടതായി നടിച്ചില്ല
അച്ഛൻ : അടുത്ത ആഴ്ച അവളുടെ കല്യാണം ആണ് അത് കൊണ്ട് ഇനി ഇതും പറഞ്ഞ് ഇവിടെക്ക് വരരുത്
അയാൾ അത്രയും പറഞ്ഞ് കഴിഞ്ഞതും ആ സമയം തന്നെ ബാക്കി ഉള്ളവർ അവിടെക്ക് വന്നിരുന്നു യാനിന്റെ അവസ്ഥ കണ്ട് അവർക്ക് പോലും സങ്കടം തോന്നി പിന്നെ അവളുടെ വീട്ടുകാരോട് വെറുപ്പും
അക്കു : യാൻ ഡാ നീ വാ നമ്മുക്ക് എന്തെങ്കിലും ചെയ്യാം നീ വാ യാൻ
അതും പറഞ്ഞ് എങ്ങനെ ഒക്കെയോ അവനെ പിടിച്ചു താങ്ങി കൊണ്ട് അക്കു നടന്നു പുറകെ തന്നെ ബാക്കി ഉള്ളവരും.... അവൾ ആണെങ്കിൽ അകത്ത് ഇതെല്ലാം കേട്ട് പൊട്ടി കരഞ്ഞു കൊണ്ട് ഇരുന്നു തികച്ചും നിസ്സഹായ ആയിരുന്നു അവളപ്പോൾ
ആമി : എന്തിനാ ദൈവമേ നീ എന്നോട് മാത്രം ഇങ്ങനെ ചെയ്യുന്നത്..... സങ്കടങ്ങൾ എല്ലാം ഞാൻ ഏറ്റു വാങ്ങിക്കോളാം പക്ഷേ അവന്റെ സങ്കടം അത് എനിക്ക് സഹിക്കുന്നില്ല നീ എത്ര വേണെങ്കിലും എന്നെ വേദനിപ്പിച്ചോ പക്ഷേ ആ പാവത്തിനെ വേദനിപ്പിക്കല്ലേ ദൈവമേ
അതും പറഞ്ഞ് കൊണ്ട് അവൾ ബോധം മറയുന്നത് വരെ കരയാൻ തുടങ്ങി
💞💞💞💞💞💞💞
രണ്ടു ദിവസത്തിന് ശേഷം
യാൻ : ഡാ ഞാൻ തിരിച്ചു പോവാ എന്റെ മുൻപിൽ ഇനി അധികം സമയം ഇല്ല എല്ലാം വാപ്പിച്ചിയോട് പറയണം എന്നിട്ട് എത്രയും പെട്ടന്ന് അവളെ എന്റെ കൂടെ കൂട്ടണം.... പറ്റുന്നില്ലെടാ
അതും പറഞ്ഞ് വിതുമ്പി കൊണ്ട് അവൻ അവന്റെ ലാഗേജ് എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി
യാൻ : എന്താടാ നിങ്ങൾ ഇങ്ങനെ... വിഷമിക്കണ്ട ഞാൻ വേഗം വരാം എന്റെ പ്രാണൻ തന്നെ ഇവിടെ അല്ലെ അപ്പൊ എനിക്ക് വേഗം വരാതെ ഇരിക്കാൻ പറ്റോ..... എന്താടി പൂച്ച കുട്ടി നീയും കരയാണോ... ടാ ദീപു എന്റെ പെങ്ങളെ നോക്കണം കേട്ടോടാ
അതും പറഞ്ഞ് അവൻ പൂച്ചയേ ചേർത്ത് പിടിച്ചു അവൾ ആണെങ്കിൽ അവൻ പോകുന്ന സങ്കടത്തിലും അവന്റെ അവസ്ഥയും ഓർത്ത് കരഞ്ഞു കൊണ്ട് ഇരുന്നു
ദീപു : പിന്നെ നീ അവിടെ സ്ഥിര താമസത്തിന് അല്ലെ പോകുന്നത്.... പിന്നെ ഇവൾ നിന്റെ മാത്രം പെങ്ങൾ അല്ല ഞങ്ങളുടെയും കൂടെ ആണ് അത് കൊണ്ട് മോൻ പോയിട്ട് വേഗം വരാൻ നോക്ക്
ഉള്ളിലെ സങ്കടം മറച്ചു വെച്ച് കൊണ്ട് ദീപു അവന്റെ മൂഡ് മാറ്റാൻ ആയി പറഞ്ഞു. പക്ഷേ എന്തൊക്കെ പറഞ്ഞാലും അവന്റെ ഉള്ളിലെ കനൽ ശമിക്കില്ല എന്ന് അവനല്ലേ അറിയൂ. പിന്നെ ഒന്നും നോക്കാതെ വീണ്ടും അവരെ ഒരു തവണ കൂടി കെട്ടിപിടിച്ചു കൊണ്ട് അവൻ യാത്ര പറഞ്ഞു ഇറങ്ങി..... അത് അവന്റെ അവസാനത്തെ യാത്ര ആണെന്ന് അറിയാതെ അവരും അവൻ പോകുന്നത് നോക്കി നിന്നു.
💞💞💞💞💞💞💞
തുടരും.....