നീയാം ജീവൻ
പാർട്ട് 24
✍️ ponnu
💞💞💞💞💞💞💞
ദിവസങ്ങൾ ആരെയും കാക്കാതെ വേഗം തന്നെ പോയി കൊണ്ടിരുന്നു. ഇന്നേക്ക് യാൻ പോയിട്ട് 4 ദിവസം ആവുന്നു.
ദീപു : കുക്കു... ടാ എനിക്ക് എന്തോ ഒരു പേടി പോലെ യാൻ എന്താ വരാത്തത് ഇനി രണ്ടു ദിവസം കൂടിയൊള്ളു കല്യാണത്തിന്
കുക്കു : എടാ നീ ടെൻഷൻ അടിക്കണ്ട യാൻ എന്തായാലും വരും.... ചിലപ്പോൾ എന്തെങ്കിലും ഫാമിലിയിൽ പ്രശ്നമായിട്ട് ആയിരിക്കും.. ഇനിയും രണ്ടു ദിവസം കൂടി ഇല്ലേ നമ്മുക്ക് നോക്കാം
മാളു : ആമിയേ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ... പാവം ഉണ്ടടാ... എന്താടാ അവരൊക്കെ ഇങ്ങനെ... യാൻ എന്തായാലും വേഗം വന്നാൽ മതിയായിരുന്നു
പൂച്ച : നമ്മൾ ഒക്കെ ഇങ്ങനെ ആയാൽ എങ്ങനെയാടാ ധൈര്യം ആയിട്ട് ഇരിക്ക്. ഐദാ നിനക്ക് യാനിന്റെ ഫാമിലി ആയിട്ട് നല്ല പരിജയം അല്ലെ നീ യാൻ ചേട്ടായിടെ വീട്ടിലെക്ക് ഒന്ന് വിളിച്ചു നോക്ക്
ഐദാ : എടാ ഞാൻ വിളിച്ചു നോക്കിയതാ പക്ഷേ കാൾ ഒന്നും കിട്ടുന്നില്ല
അക്കു : ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായി കാണോ അവന്റെ വീട്ടുകാര് ഈ ബന്ധത്തിന് സമ്മതിച്ചു കാണില്ലേ
ഐദാ : യാൻ ഒറ്റ മകൻ ആണ് അവന്റെ ആഗ്രഹത്തിന് ഒന്നും അവിടെ ആരും എതിര് അല്ല... അവർക്ക് ജാതിയും മതവും ഒന്നും പ്രശ്നം അല്ലേടാ.... നിനക്ക് അവന്റെ ഫാമിലിയേ കുറിച്ച് അറിയാത്തത് കൊണ്ടാ എന്ത് പാവം ആണെന്നറിയോ അവന്റെ ഉപ്പയുംഉമ്മയും
ദീപു : പിന്നെ എന്താടി അവൻ കാൾ ഒന്നും എടുക്കാത്തത്
ഐദാ : അത് തന്നെയാ എനിക്ക് അറിയാത്തത്.... അവന് എന്തായാലും ആമിയേ ജീവനാണ് അത് കൊണ്ട് തന്നെ അവൻ ഉറപ്പായും ഇവിടെ എത്തും
കുക്കു : ആ ഒരു ഉറപ്പിലാ ഞങ്ങളും ഇരിക്കുന്നെ... പക്ഷേ ദീപു പറഞ്ഞത് പോലെ എന്തോ ഒരു പേടി
ഐദാ : ഒന്നും സംഭവിക്കില്ലടാ... നീ ഇങ്ങനെ പേടിക്കാതെ
💞💞💞💞💞💞💞
ഇന്ദ്ര ( ആമിയുടെ അമ്മ ) : രാമേട്ടാ എനിക്ക് എന്തോ ഒരു പേടി പോലെ ആമിയേ ഇത്രയും പെട്ടന്ന് കെട്ടിച്ച് അയക്കണോ... എന്റെ മോളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല
രാമനാഥ് ( ആമിയുടെ അച്ഛൻ ) : ഇനി നീ അവളെ കുറിച്ച് ഒരു അക്ഷരം പറഞ്ഞാൽ കുടുംബത്തിന്റെ മാനം കളയാൻ ഉണ്ടായവൾ കുടുംബത്തിലെ ഒറ്റ മകൾ അല്ലെ എന്ന് കരുതി ലാളിച്ചു വഷളാക്കിയതാ ഞാൻ ചെയ്ത തെറ്റ്....
ഇന്ദ്ര : ആ പയ്യനെ കണ്ടിട്ട് പാവം പിടിച്ചു ചെക്കനെ പോലെയുണ്ട്
രാമനാഥ് : നീ എന്താ ഈ പറയുന്നേ... അവളെ ഞാൻ ആ പയ്യന് കെട്ടിച്ചു കൊടുക്കണം എന്നോ.... എനിക്ക് ജീവൻ ഉള്ളിടത്തോളം കാലം അത് എന്തായാലും നടക്കില്ല.... ഞാൻ കെട്ടി പൊക്കിയ എന്റെ ബിസ്സിനെസ്സ് എന്റെ അഭിമാനം ഇതെല്ലാം ഇല്ലാതെയാക്കാൻ ഞാൻ സമ്മതിക്കില്ല.... ഇത് വരെ അവളുടെ എല്ലാ ഇഷ്ട്ടങ്ങളും നടത്തി കൊടുത്തിട്ടേയൊള്ളു അത് നിനക്കും അറിയാവുന്നതല്ലേ ഒരു വാക്ക് കൊണ്ട് പോലും അവളെ വേദനിപ്പിച്ചിട്ടും ഇല്ല... എന്നിട്ട് ആണ് അവൾ ഇങ്ങനെ കാണിച്ചത്. ഇനി ഇതിനെ കുറിച്ച് ഒരു സംസാരം വേണ്ട മനസിലായല്ലോ....
പിന്നെ അവർ ഒന്നും പറയാൻ പോയില്ല എന്നാലും ആ അമ്മ മനം എന്തിനോ വേണ്ടി വേദനിച്ചു കൊണ്ടിരുന്നു.
💞💞💞💞💞💞💞
( കല്യാണം തലേന്ന് )
ദീപു : ഐദാ നീ ഒന്നും കൂടി യാനിനെ ഒന്ന് വിളിച്ചു നോക്ക് നാളെ കല്യാണമാണ് അവൻ എന്താ വരാത്തത് എന്നാ ആ ഫോൺ എങ്കിലും ഒന്ന് എടുത്തൂടെ
കുക്കു : നീ ഇങ്ങനെ ടെൻഷൻ ആവാതെ ഇരിക്ക്....
ദീപു : എടാ എങ്ങനെ ടെൻഷൻ ആവാതെ ഇരിക്കാൻ ആണ് കുറച്ച് ദിവസമായി മനസ്സിന് എന്തോ ഒരു പേടി പോലെ.... ഒരു കോപ്പ് ഈ ടീവി ആരാ ഈ ഓൺ ചെയ്ത് വെച്ചേക്കുന്നത്
പൂച്ച : ഞാൻ പോയി നിർതിയിട്ട് വരാം
പൂച്ച ടീവി നിർത്താൻ പോവാൻ നിന്നതും ടീവിയിലെ ഫ്ലാഷ് ന്യൂസ് കേട്ട് ഒരു നിമിഷം അവൾ തറഞ്ഞു നിന്നു പോയി
" പ്രശസ്ത ബിസ്സിനെസ്സ് ഗ്രൂപ്പായ AK ബിസ്സിനെസ്സ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രിസിന്റെ ഓണർ ഇഷാക് അലിയുടെ മകൻ ദുബായ് വാഹനാപകടത്തിൽ അന്തരിച്ചു....23 വയസ്സ് ആയിരുന്നു... ദുബായിലെ പ്രശസ്തമായ എസ് കെ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം....
4 ദിവസമായി ഹോസ്പിറ്റലിൽ ഗുരുതര നിലയിൽ ആയിരുന്നു എന്നാണ് അറിയാൻ സാധിച്ചത്... മരണ സമയത്ത് കൂടെ ഡ്രൈവറും ഉണ്ടായിരുന്നു... അയാൾ ഐസിയൂവിൽ ഗുരുതരനിലയിൽ ആണെന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചത് "
ടീവിയിലെ ഫ്ലാഷ് ന്യൂസ് കേട്ട് തറഞ്ഞിരിക്കുകയാണ് ദീപുവും കുക്കുവും മാളുവും അക്കുവും ഐദയും പൂച്ചയുമൊക്കെ.... ആ വാർത്ത അവർക്ക് വിശ്വസിക്കാവുന്നതിൽ അപ്പുറമായിരുന്നു....
പൂച്ച : ദീപു... യാൻ ചേട്ടൻ...😭
പൂച്ചയുടെ കരച്ചിൽ കേട്ടപ്പോൾ ആണ് ബാക്കി ഉള്ളവർക്കും ബോധം വന്നത്
ദീപു : എടാ നമ്മുടെ യാൻ.... അത് കൊണ്ട് ആണോ അവൻ ഫോൺ എടുക്കാതെ ഇരുന്നത്... എനിക്ക്... വിശ്വസിക്കാൻ പറ്റുന്നില്ല.... ഇത്... ആമി അറിഞ്ഞാൽ.... എടാ... അത്...
ദീപുവിന് വാക്കുകൾ കിട്ടുന്നുണ്ടായില്ല... സങ്കടം കൊണ്ട് വാക്കുകൾ മുഴുവനും പകുതിയിൽ വെച്ച് മുറിഞ്ഞി പോകുന്നുണ്ടായിരുന്നു ബാക്കി ഉള്ളവരുടെ അവസ്ഥയും ഇത് തന്നെയാണ്...
ദീപുവും കുക്കുവും അക്കുവും തലയിൽ കൈ താങ്ങി ഇരിക്കുകയാണ് കണ്ണുനീർ കവിളിനെ തഴുകി പോകുന്നുണ്ട് ബാക്കി ഉള്ളവർ മുഖം പൊത്തി കരയുന്നുമുണ്ട്.... അവർക്കൊക്കെ യാൻ അത്രമാത്രം പ്രിയപ്പെട്ടത് ആയിരുന്നു...
💞💞💞💞💞💞💞
ആഷി : അച്ഛാ.... അച്ഛാ
അച്ഛൻ : എന്താടാ നീ എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നേ
ആഷി : അച്ഛൻ ടീവി ഒന്ന് ഓൺ ചെയ്ത് അതിലെ ന്യൂസ് ഒന്ന് കേട്ട് നോക്കിയേ
അമ്മ : നീ എന്തൊക്കെയാടാ ഈ പറയുന്നത്
ആഷി : നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ തന്നെ കാണിച്ചു തരാം
അതും പറഞ്ഞ് അവൻ ടീവി ഓൺ ചെയ്ത് അവർക്ക് കാണിച്ചു കൊടുത്തു അതിലെ വാർത്ത കണ്ടതും അവരും ഒരു നിമിഷം തറഞ്ഞു നിന്നു പോയി
ടീവിയിൽ എന്താ പറയുന്നത് എന്ന് അവൾക്കും കേൾക്കാമായിരുന്നു. പക്ഷേ അവൾ കരഞ്ഞില്ല ഒരു തുള്ളി കണ്ണുനീർ പോലും അവളുടെ കവിളിൽ നിന്നും ഒഴുകി ഇറങ്ങിയില്ല. തികച്ചും ഒരു മരവിപ്പ് പോലെ....
" മുൻപ് പറഞ്ഞതിൽ ഒരു തെറ്റുണ്ട് എല്ലാവരോടും ക്ഷമ ചോദിക്കുന്നു.... വാഹനപകടത്തിൽ മരിച്ചത് കൂടെ ഉണ്ടായിരുന്ന ഡ്രൈവർ ആണ്.... ഞങ്ങൾക്ക് ചെറിയ ഒരു മിസ്റ്റേക്ക് പറ്റിയതാണ് വീണ്ടും ഒരു തവണ കൂടി ക്ഷമ ചോദിക്കുന്നു. "
എന്ന് പറഞ്ഞ് ന്യൂസ് ഇങ്ങനെ ആയതും വീണ്ടും അവരൊക്കെ തറഞ്ഞു നിന്നു പോയി. വീണ്ടും ടീവിയിൽ എഴുതി കാണിക്കുന്നത് അവർ നോക്കി
പ്രശസ്ത ബിസ്സിനെസ്സ് ഗ്രൂപ്പായ AK ബിസ്സിനെസ്സ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രിസിന്റെ ഓണർ ഇഷാക് അലിയുടെ മകൻ ദുബായ് വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക് കാരണം ദുബായിലെ തന്നെ പ്രശസ്ത ഹോസ്പിറ്റലായ എസ് കെ ഹോസ്പിറ്റലിൽ എമർജൻസി വാർഡിലാണ്.....
4 ദിവസമായി ഹോസ്പിറ്റലിൽ ഗുരുതര നിലയിൽ ആയിരുന്നു മരണ സമയത്ത് കൂടെ ഡ്രൈവറും ഉണ്ടായിരുന്നു....... ഏതാനും മണിക്കൂറുകൾ മുൻപ് അയാൾ അന്തരിച്ചു എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചത് "
ആഷി : ഇവർ എന്താ ആളുകളെ മണ്ടന്മാര് ആക്കുകയാണോ 😬
അച്ഛൻ : എന്തായാലും ആ ഡ്രൈവർ മരിച്ചില്ലേ ഇനി അധികം വൈകാതെ തന്നെ ആ പയ്യനും പൊക്കോളും.... നിങ്ങൾ ഒക്കെ ഇങ്ങനെ നിൽക്കാതെ നാളത്തേക്ക് വേണ്ടത് എല്ലാം ചെയ്യ്
ആമി ആണെങ്കിൽ കേട്ടതിന്റെ നടുക്കത്തിൽ തന്നെയാണ് ഒരു നിമിഷം അവളുടെ ജീവൻ തന്നെ പോയത് പോലെ അവൾക്ക് തോന്നി..... എന്നാലും അവൾക്ക് ആധിമാറിയിട്ടുണ്ടായിരുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പാവ പോൽ അവൾ റൂമിൽ ഇരുന്നു.
💞💞💞💞💞💞💞
ദീപു : ഒരു നിമിഷം ഇവർ പേടിപ്പിച്ചു കളഞ്ഞു മര്യാദക്ക് ഓരോന്നും അനേഷിക്കാതെ ന്യൂസ് പുറത്തേക്ക് വിട്ടോളും 😬
കുക്കു : എടാ പക്ഷേ ഇപ്പോഴും സമാധാനിക്കാർ ആയിട്ടില്ല
ദീപു : അറിയാം കുക്കു.... പക്ഷേ നേരത്തെ കേട്ടത് പോലെ അല്ലല്ലോ അതാണ് ഒരു സമാധാനം യാനിന് ഒന്നും വരില്ലെടാ... പക്ഷേ ആമി അവളുടെ കാര്യം ആലോചിച്ചിട്ടാണ് ഒരു പേടി അവൾ ഇതെല്ലാം അറിഞ്ഞു കഴിഞ്ഞാൽ എന്തെങ്കിലും കടുംകൈ ചെയ്താലോ... ആലോചിച്ചിട്ട് തലക്ക് പ്രാന്ത് പിടിക്കുന്നു... എന്തായാലും നാളെ ഈ വിവാഹം നടക്കാൻ പാടില്ല എന്തെങ്കിലും ഒക്കെ ചെയ്തേ പറ്റു
മാളു : അത് ശെരിയാണ് യാനിന് എന്തായാലും വരാൻ പറ്റില്ല അത് കൊണ്ട് നാളെ എന്ത് വില കൊടുത്തിട്ട് ആയാൽ പോലും ഈ വിവാഹം മുടക്കണം.
💞💞💞💞💞💞💞
ഇന്ദ്ര ( ആമിയുടെ അമ്മ ) : ഡി ഈ ഡ്രസ്സ് വേഗം ഇട്ടു കൊണ്ട് വാ..... എല്ലാവരും വന്നു തുടങ്ങി നിന്നെ കാണാൻ ആണ് എല്ലാവരും വന്നേക്കുന്നത് അത് കൊണ്ട് ഇത് പോയി വേഗം ഉടുത്തിട്ട് വാ
ആമി ഒന്നും തന്നെ പറയാതെ നിന്നു
അമ്മ : ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ ആമി
ആമി : അമ്മേ അമ്മ എങ്കിലും ഒന്ന് മനസിലാക്ക് എനിക്ക് അൻഷ് ഇല്ലാതെ പറ്റില്ലമ്മ പ്ലീസ്... ഈ കല്യാണം എനിക്ക് വേണ്ടമ്മ... അച്ഛനോട് ഒന്ന് പറയ് എനിക്ക് ഈ ബന്ധം വേണ്ട അമ്മ....
അവൾ അമ്മയുടെ കാലിൽ വീണു കൊണ്ട് പൊട്ടി കരഞ്ഞു. കുറച്ച് നിമിഷത്തേക്ക് അവർ തറഞ്ഞു നിന്നു പോയി. മകളുടെ വേദന കാണാൻ ആവാതെ അവർ ഒരു നിമിഷം അവർ കണ്ണുകൾ അടച്ചു. അവൾ ആണെങ്കിൽ എന്തൊക്കെയോ പുലമ്പി കൊണ്ട് കരയുന്നുണ്ട്. അതെ സമയം തന്നെ അച്ഛൻ അവളുടെ റൂമിലേക്ക് വന്നത്
അച്ഛൻ : നീ ഇത് വരെ ഒരുങ്ങിയില്ലേ ആളുകൾ വന്നു തുടങ്ങി.... ഇന്ദ്ര നീ എന്ത് നോക്കി നിൽക്കാ വേഗം ആവട്ടെ
ആമി : അച്ഛാ..... പ്ലീസ്.. അച്ഛാ... എനിക്ക്... ഈ കല്യാണം വേണ്ട
അച്ഛൻ : കല്യാണം വേണ്ടന്നോ... പിന്നെ ആരെ കെട്ടാം എന്ന് വെച്ചാടി അസത്തെ നീ ഇരിക്കുന്നത്.... ആ ചെക്കനെ കെട്ടാം എന്ന് കരുതിയാണ് നീ ഇരിക്കുന്നത് എങ്കിൽ എന്റെ മോൾ അത് മനസ്സിൽ നീ കളഞ്ഞേക്ക് എന്തായാലും ആ പയ്യൻ രക്ഷപെടാൻ പോവുന്നില്ല ഡ്രൈവർ എന്തായാലും മരിച്ചു ഇനി ഉടൻ വൈകാതെ തന്നെ അവനും പൊക്കോളും.... നീ ആ വാർത്ത കേട്ടു എന്ന് എനിക്ക് അറിയാം കേൾക്കാൻ വേണ്ടി തന്നെയാ ഞാൻ ടീവിയുടെ ശബ്ദം കൂട്ടി വെച്ചത്..... മര്യാദക്ക് ഞാൻ പറഞ്ഞത് അനുസരിക്കുന്നതാ നിനക്ക് നല്ലത്.....
ആമി : അച്ഛാ 😭
അച്ഛൻ : നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്ന് കരയാൻ അസത്ത്...
അതും പറഞ്ഞ് അയാൾ മുറി വിട്ട് ഇറങ്ങി.... ഇന്ദ്ര ആ ഡ്രെസ്സും കൊടുത്തു കൊണ്ട് അവളെ ചേഞ്ച് ചെയ്യാൻ പറഞ്ഞയച്ചു.
അവൾ ചേഞ്ച് ചെയ്തു വന്നതും ഒരു പാവകണക്കെ ബെഡിൽ ഇരുന്നു ഇനി ആരോടും ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അവൾക്ക് അറിയാമായിരുന്നു. അമ്മ വേഗം തന്നെ അവളെ അണിയിച്ചു ഒരുക്കാൻ തുടങ്ങി
കുറച്ച് കഴിഞ്ഞതും ഓരോരുത്തറായി വന്ന് കൊണ്ട് ഇരുന്നു. അറിയാതെ തന്നെ അവളുടെ കവിളിലൂടെ ഒരു തുള്ളി കണ്ണുനീർ നിലം പതിച്ചു.
" എന്തിനാ മോളെ കരയുന്നെ "
വന്നവരിൽ ആരോ അവളോട് ചോദിച്ചു
" വീട്ടുകാരെ പിരിയുന്ന സങ്കടം ആയിരിക്കും... സാരമില്ല മോളെ ഇതൊക്കെ എല്ലാ പെൺകുട്ടികളുടെയും ജീവിതത്തിൽ സംഭവിക്കുന്നത് തന്നെയാ....."
കുറച്ച് നേരം അവർ എന്തൊക്കെയോ പറഞ്ഞതിന് ശേഷം ഇറങ്ങി അങ്ങനെ ഓരോരുത്തർ വരുകയും കാണുകയും പോകുകയും ചെയ്തു കൊണ്ട് ഇരുന്നു.
എല്ലാവരും പോയതും അമ്മ വന്ന് വാതിൽ പുറത്ത് നിന്നും അടച്ചു കൊണ്ട് പോയി. അവൾ ഒന്നും തന്നെ മിണ്ടാതെ ബെഡിലേക്ക് ഇരുന്നു.
നിറനിലാവും തെളിഞ്ഞ ആകാശവും......അകലെയെവിടെയോ നിന്ന് കാതിലേക്ക് കടന്നു വരുന്ന പാതിരാപ്പുള്ളിന്റെ നേർത്ത ശബ്ദവും...... വേറൊന്നും കേൾക്കുന്നില്ലായിരുന്നു..... ഒന്നും കാണുന്നതും ഇല്ലായിരുന്നു.... ആ കൂരാകൂരിരുട്ടിൽ ആ പെൺ ഹൃദയം തേങ്ങി.....കാലിൽ മുഖം ഒളിപ്പിച്ച് അവൾ ഇരുന്നു....പക്ഷേ ഓരോ നിമിഷം കഴിയും തോറും ശരീരത്തിനുള്ളിൽ ഇരുന്ന് മറ്റൊരു ആത്മാവ് പൊട്ടിച്ചിരിക്കുന്നത് പോലെ അവൾക്ക് തോന്നി....ക്ഷണനേരം കൊണ്ട് തന്നെ ശരീരത്തിൽ വെച്ചു തന്നെ മൃതിയടഞ്ഞ ഒരു ആത്മാവിന്റെ നേർത്ത തേങ്ങലുകൾ കാതിൽ വന്നലക്കും പോലെ......
ആ നിമിഷം വിറക്കുന്ന കൈകളോടെ അവൾ തന്റെ രണ്ട് ചെവിയും പൊത്തി പിടിച്ചു ഇനി ഒന്നും കേൾക്കാൻ ത്രാണി ഇല്ലാത്തത് പോലെ ....
" അംഷി ഒന്ന് വാടി നീയില്ലാതെ നിന്റെ അൻഷിന് പറ്റുന്നില്ലെടി ഒന്ന് വാ കുഞ്ഞൂസേ "
ഇടറിയ ഗദ്ഗദങ്ങൾ പാതിയും മുറിഞ്ഞു പോയിരിക്കുന്നു......
ഹൃദയം പിടച്ചുള്ള സ്വരം......
അതിന് ഒരു പുരുഷശബ്ദം ആയിരുന്നു.....നെഞ്ച് വല്ലാതെ നീറുന്നു..... സഹിക്കുന്നില്ല.....ശ്വാസം വിലങ്ങുന്നു..... ആരോ തൊണ്ടയിൽ അമർത്തി പിടിച്ചത് പോലെ...... കരച്ചിൽ തൊണ്ട കുഴിയിൽ കുരുങ്ങി കിടക്കുന്നു....ആ ആത്മാവിന്റെ നേർത്ത തേങ്ങലുകളും യാചനകളും മാത്രം കേൾക്കുന്നൊള്ളു.... ഒന്ന് അനങ്ങാൻ പോലും കഴിയാതെ അതെ ഇരുപ്പിൽ അവൾ ഇരുന്നു....എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല..... ആ രാത്രി അവസാനിച്ച് സൂര്യൻ വരവേൽക്കാൻ നിൽക്കുന്നു.... ആ ആത്മാവിന്റെ നേർത്ത തേങ്ങലുകളും ഇപ്പൊ കാതങ്ങളിലേക്ക് അകന്നു പോയിരിക്കുന്നു..... പക്ഷേ ആ മനസ്സ് ഇപ്പോഴും അവളിൽ പണയപെടുത്തിയിരിക്കുകയാണ്.........ഒരിക്കലും ഒരു മടക്കം ആഗ്രഹിക്കാത്തത് പോലെ......
അവൾ ബെഡിൽ തളർന്നു വീണു എപ്പോഴോ കണ്ണുകൾ ഉറക്കത്തിലേക്ക് മാടി പോയി കൊണ്ട് ഇരുന്നു.
💞💞💞💞💞💞💞
കതിർമണ്ഡപത്തിലേക്ക് കയറുമ്പോഴും അവൾ ഒരു അക്ഷരം പോലും ആരോടും പറഞ്ഞില്ല. തൊട്ടടുത്ത് ആരോ വന്നിരിക്കുന്നത് ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നു എങ്കിലും അവൾ അങ്ങോട്ട് നോക്കിയത് പോലും ഇല്ല.
" താലി കെട്ടിക്കോളൂ "
തളികയിലെ താലി കൈയിൽ എടുത്ത് കൊണ്ട് ആ ചെറുപ്പക്കാരൻ അവൾക്ക് നേരെ തിരിഞ്ഞു കഴുത്തിലേക്ക് താലി കെട്ടാൻ ഒരുങ്ങി. അവളുടെ കഴുത്തിൽ എന്തോ തണുപ്പ് അറിഞ്ഞപ്പോഴാണ് അവളുടെ നോട്ടം നെഞ്ചിലേക്ക് പോയത് അവൾ അതിലേക്ക് ഒന്ന് നോക്കി.
തുടരും......
ഏപ്രിൽ 26 ന് ശേഷം ഇനി നോക്കിയാൽ മതി.... ടൈം ഉണ്ടെങ്കിൽ ചിലപ്പോൾ ഇതിന്റെ ഇടയിൽ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. ഉറപ്പ് പറയുന്നില്ല.... എന്നാ ഞാൻ അങ്ങോട്ട് 😌🚶♀️