Aksharathalukal

പ്രണയം❣️ - 4

പ്രണയം❣️
 
 
 
 
Part 4
 
 
 
 
സുഖാണോ കുട്ടിക്ക് "
 
അയാൾ വാത്സല്യത്തോടെ ചോദിച്ചു... അവൾ കണ്ണീരോടെ തലയാട്ടി...
 
"എന്നിട്ട് എവിടെ കുട്ടിയുടെ പയ്യൻ... അന്ന് കല്യാണത്തിന് എനിക്ക് കൂടാൻ പറ്റിയിരുന്നില്ലല്ലോ"
 
അയാൾ പറഞ്ഞു... അവൾ തലയാട്ടി കൊണ്ട് തിരിഞ്ഞതും കണ്ടു തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആര്യനെ...ആമി നോക്കുന്നിടത്തേക്ക് നോക്കിയതും ആ വൃദ്ധൻ ഒന്ന് ചിരിച്ചു...പിന്നെ അവളുടെ കയ്യും പിടിച്ചു അവന്റെ അടുത്തേക്ക് നടന്നു...
 
"ഞാൻ ആമി മോളുടെ അമ്മാവൻ ആണ് "
 
അയാൾ പറഞ്ഞതും അത്രയും നേരം മസിൽ പിടിച്ചു നിന്ന ആര്യൻ ഒന്ന് അയഞ്ഞു....
 
"വരൂ അകത്തോട്ട് ഇരിക്കാം "
 
അവൻ അകത്തേക്ക് ക്ഷണിച്ചു... പിന്നെ ആമിയെ ഒന്ന് നോക്കികൊണ്ട് അകത്തേക്ക് കയറി...
 
"കല്യാണത്തിന് കൂടാൻ പറ്റിയില്ല.... കുറച്ചു ദൂരെ വരെ ജോലിക്ക് പോവേണ്ടി വന്നു... എങ്കിലും എന്റെ എല്ലാ അനുഗ്രഹവും ഉണ്ടായിരുന്നു ന്റെ കുട്ടിക്ക്..."
 
അയാൾ സോഫയിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു... ആര്യൻ അയാളെ നോക്കി...
 
"സത്യം പറഞ്ഞ ആദ്യം കണ്ടെത്തിയ ആ ചെറുക്കനെ എനിക്ക് ഇഷ്ട്ടം അല്ലായിരുന്നു... സുമതിയുടെ അകന്ന ബന്ധു എന്തോ ആണ്... അവൻ ആൾ ശെരിയല്ല... കള്ളും കഞ്ചാവും... ഹ്മ്മ്... എന്റെ കുട്ടിയുടെ കഴുത്തിൽ അവൻ താലികെട്ടുന്നത് കാണാൻ കൂടെ കഴിയാത്തത് കൊണ്ട ഞാൻ കൂടാഞ്ഞത്... പക്ഷെ പിന്നീട് അറിഞ്ഞു അവിടെ നടന്നതെല്ലാം...എന്റെ കുഞ്ഞിനെ സ്വീകരിച്ചല്ലോ... മോൻ പുണ്ണ്യം കിട്ടും "
 
അയാൾ സ്നേഹത്തോടെ പറഞ്ഞു... ആര്യൻ അയാളെ നോക്കിയൊന്ന് ചിരിച്ചെന്ന് വരുത്തി... പിന്നെ അടുക്കളയിലേക്കൊന്ന് നോക്കി....
ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
 
അവിടെ ആകെ കൂട്ട് ഉണ്ടായിരുന്നത് അമ്മാവൻ ആയിട്ടായിരുന്നു...എപ്പോയെങ്കിലും സ്നേഹത്തോടെ അമ്മാവൻ എന്തെങ്കിലും സംസാരിച്ചാലോ വല്ല ഡ്രസ്സ്‌ വാങ്ങി തന്നാലോ അമ്മായി ചുട്ടരയ്ക്കും....പട്ടിണികിടും... അതും പോരാഞ്ഞിട്ട് രാത്രി ആ ഉറച്ചടപ്പില്ലാത്ത മുറിയിലേക്ക് വൈശാഖിനെ വിടും... അതാണ് വേദന... കൂടപ്പിറപ്പിന്റെ വശ്യത നിറഞ്ഞ നോട്ടം....
 
ആമിയൊന്ന് നിശ്വസിച്ചു...പിന്നെ ഒരു കപ്പിലേക്ക് ചായ പകർന്നു...
 
അമ്മാവൻ ആമിയെ കുറിച്ച് പറയുന്നത് കേൾക്കുവായിരുന്നു ആര്യൻ... അവൾ സഹിച്ച വേദനയും നിസ്സഹായതനായി ഒന്നും ചെയ്യാൻ പറ്റാത്തിരുന്നതെല്ലാം... വൈശാഖിനെ കുറിച്ച് മാത്രം പറഞ്ഞില്ല.... 
അവൻ എന്തോ സങ്കടത്തിനുപരി ദേഷ്യം ആണ് വന്നത്...
 
ആമി ചായയും കൊണ്ട് വരുന്നത് കണ്ടതും അവൻ അവളെ തന്നെ നോക്കി....
 
"അമ്മാവൻ പോട്ടെ കുഞ്ഞേ... ഇപ്പൊ തന്നെ സുമതി അറിഞ്ഞിട്ടില്ല നിന്റെ അടുത്തേക്കാണ് വന്നതെന്ന് "
 
കുറച്ചു കഴിഞ്ഞതും സോഫയിൽ നിന്ന് എഴുനേറ്റുകൊണ്ട് അയാൾ പറഞ്ഞു... ആമി കണ്ണ് നിറച്ചു കൊണ്ട് തലയാട്ടി...
 
"എന്റെ ആമിമോൾ വിഷമിക്കണ്ട കേട്ടോ... ആര്യൻ  നല്ല പയ്യൻ ആണ് "
 
അയാൾ വാത്സല്യത്തോടെ പറഞ്ഞതും ആമി പുഞ്ചിരിച്ചു...
 
"എന്നാ ശെരി മോനെ അച്ഛനോടും അമ്മയോടുമൊക്കെ പറയണം "
 
അയാൾ പുറത്തേക്ക് ഇറങ്ങുന്നതിന്റെ ഇടയിൽ പറഞ്ഞു...
 
"ഞാൻ കൊണ്ടുവിടാം അങ്കിൾ "
 
ആര്യൻ അയാളെ നോക്കി പറഞ്ഞു..
 
"ഏയ് വേണ്ട മോൻ ബുദ്ധിമുട്ടാവും"
 
''ഇല്ലങ്കിൾ ഞാൻ ഏതായാലും പുറത്തേക്കാ "
 
അവൻ പറഞ്ഞു കൊണ്ട് കാറിന്റെ കീയും എടുത്ത് സിറ്റ്ഔട്ടിൽ നിക്കുന്ന ആമിയെ ഒന്ന് നോക്കി ഇറങ്ങി....
 
 
അമ്മാവനെ കൊണ്ടുവിട്ടിട്ട് തിരിച്ചു ഓഫീസിൽ പോകാം എന്ന് കരുതിയെങ്കിലും എന്തോ അവൻ ആമിയെ കാണാൻ തോന്നി.... വീട്ടിലേക്ക് തന്നെ തിരിച്ചു..
 
അമ്മാവൻ പോയ ശേഷം ഗാർഡനിൽ ഇരിക്കുവായിരുന്നു ആമി...പണ്ടത്തെ ഓരോ കാര്യങ്ങൾ ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....ഓരോ ഓർമകളിലൂടെ ഒഴുകി കൊണ്ട് അവൾ കൽ ബെഞ്ചിലേക്ക് ചാഞ്ഞിരുന്നു....
 
ഗേറ്റ് കടന്നത്തെ കണ്ടു കൽ ബെഞ്ചിൽ എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നവളെ... അവൻ കാർ പോർച്ചിലേക്ക് നിർത്തികൊണ്ട് അവളുടെ അടുത്തേക്ക് നടന്നു...ആരുടെയോ കാലൊച്ച കേട്ടതും അവൾ ഓർമകളിൽ നിന്ന് ഉണർന്നു...തൊട്ട് മുന്നിൽ തന്നെ തന്നെ നോക്കി കയ്യും കെട്ടി നിൽക്കുന്നവനെ കണ്ടതും അവൾ ചാടി എഴുനേറ്റു...
 
"എന്തെ ഇവിടെ ഇരിക്കുന്നെ "
 
അവൻ പതിയെ ചോദിച്ചു... അവൾ മുഖം ഉയർത്താതെ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി... അമ്മാവൻ താൻ അനുഭവിച്ച ജീവിതത്തെ പറ്റി പറഞ്ഞു കാണുമോ എന്ന ഭയം ഉണ്ടായിരുന്നു അവൾക്ക്...
 
 "ഹ്മ്മ് എനിക്കൊരു ഗ്ലാസ്‌ ചായ തരുവോ ഡോ... എന്തോ തല വേദനിക്കുന്നു "
 
അവൻ തല താഴ്ത്തി നിക്കുന്നവളുടെ നേരെ കുനിഞ്ഞു കൊണ്ട് പറഞ്ഞു...അവൾ ആവലാതിയോടെ അവനെ നോക്കി... പിന്നെ വേഗം തലയാട്ടികൊണ്ട് അടുക്കളയിലേക്ക് ഓടി... അതുകണ്ടു ആര്യന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...
 
കാപ്പി കപ്പിലേക്ക് പകർന്നപ്പോയേക്കും ആര്യൻ വന്നു മുകളിലേക്ക് ചെല്ലാൻ പറഞ്ഞു... അവൾ കപ്പും എടുത്ത് മുകളിൽ റൂമിലേക്ക് നടന്നു....
വാതിലിൽ ഒന്ന് മുട്ടി... അകത്തു നിന്ന് ആര്യന്റെ ശബ്ദം കേട്ടതും അവൾ അകത്തേക്ക് കയറി.... ആര്യൻ അന്ന് ആദ്യമായി വഴക്ക് പറഞ്ഞ ശേഷം ഇപ്പോയാണ് ഇങ്ങോട്ട് വരുന്നത് അവനുള്ളപ്പോ.... ഇല്ലെങ്ങി അവൻ ഓഫീസിൽ പോയി കഴിഞ്ഞാൽ പിന്നെ റൂമിൽ കയറി അലക്കാൻ ഉള്ളത് എടുത്തും ബെഡ് ഷീറ്റ് വിരിച്ചു മെല്ലാം വൃത്തിയാക്കും....ആമി തന്നെയാണ് റൂമെല്ലാം വൃത്തിയാക്കുന്നതെന്ന് അറിയുന്നത് കൊണ്ട് തന്നെ ആര്യൻ ഒന്നും പറഞ്ഞിരുന്നില്ല....
 
"താടോ..."
 
തനിക്ക് നേരെ കൈ നീട്ടികൊണ്ട് ആര്യൻ പറഞ്ഞതും അവളൊന്ന് ഞെട്ടികൊണ്ട് അവൻ നേരെ കപ്പ് നീട്ടി... പിന്നെ പിന്തിരിഞ്ഞു നടക്കാൻ ആഞ്ഞു... പിന്നെ എന്തോ ഓർത്തുകൊണ്ട് അവൻ നേരെ തിരിഞ്ഞു അവൻ എന്തെന്ന മട്ടിൽ നോക്കിയതും അവൾ കയ്യിലെ ബാം അവൻ നേരെ നീട്ടി...
 
 "താൻ തേച്ചു തരുവോ??"
 
അവളുടെ കയ്യിലേക്ക് നോക്കികൊണ്ട് അവൻ ചോദിച്ചു... അവളൊന്ന് ഞെട്ടി പിന്നെ ചിരിയോടെ തലയാട്ടി...
അവൻ കപ്പ് ടേബിളിൽ വെച്ച് ബെഡിലേക്ക് ഇരുന്നു കൊണ്ട് ആമിയെ നോക്കി...അവന്റെ നോട്ടം കണ്ടതും അവൾ വേഗം ബാം കയ്യിൽ ആക്കി അവന്റെ അടുത്തേക്ക് ഇരുന്നു... അവളുടെ കയ്യിന്റെ മാന്ത്രികതയിൽ അവൻ സുഖത്തോടെ കണ്ണുകൾ അടച്ചു...എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്ന ആമിയുടെ കൈകൾ അവന്റെ നെറ്റിയിൽ നിന്ന് മുടിക്കിടയിലൂടെ സഞ്ചരിച്ചു...
ആര്യൻ പതിയെ കണ്ണുകൾ തുറന്നു.... തന്നെ തന്നെ നോക്കി കണ്ണു നിറച്ചു ഇരിക്കുന്നവളെ കണ്ടതും അവൻ  ബെഡിൽ നിന്ന് എഴുനേറ്റു...അവളുടെ മുഖം കൈകളിൽ കോരി എടുത്തു....
 
"ശിവാ "
അവൻ ആർദ്രമായി വിളിച്ചു... ആമി ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് മുഖം താഴ്ത്തി...
 
"ക്ഷമിക്കൊ ഡാ എന്നോട്... ഇത്രയും കാലം വേദനിപ്പിച്ചതിനുള്ള ശിക്ഷ തന്നോ... അതോ ഇഷ്ട്ടല്ലേ എന്നെ"
 
അവൻ ചോദിച്ചതും അവൾ അവന്റെ ചുണ്ടിൽ കൈകൾ വെച്ചു തടഞ്ഞു... അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകളിലെ തിളക്കം പറയുന്നുണ്ടായിരുന്നു അവനോടുള്ള സ്നേഹത്തിന്റെ ആഴം...സ്വന്തമാവില്ലെന്ന് അറിഞ്ഞുകൊണ്ട് കൂടെ തന്റെ പേരിലുള്ള സിന്ദൂരം അണിഞ്ഞവളുടെ നെറ്റി തടത്തിൽ അവൻ ചുണ്ടുകൾ അമർത്തി... അത്രമേൽ ഇഷ്ടത്തോടെ...അവൾ ആദ്യമായി ലഭിച്ച ചുംബന ചൂടിലൊന്ന് പൊള്ളി പിടഞ്ഞു കണ്ണുകൾ അടച്ചു....ആര്യൻ അവളുടെ അടഞ്ഞു കിടന്ന കണ്ണുകളിലേക്ക് പതിയെ ഊതി... അവൾ പതിയെ കണ്ണുകൾ തുറന്നു കൊണ്ട് അവനെ നോക്കി...
 
"എന്താടി ഇങ്ങനെ നോക്കുന്നെ ഹം "
 
അവൻ ചോദിച്ചതും അവളുടെ മനസിലേക്ക് വന്നത് പ്രിയയുടെ മുഖം ആണ്... അവൾ മുഖം ചുളിച്ചു കൊണ്ട് അവനെ നോക്കി... പിന്നെ പരിഭവത്തോടെ എഴുനേൽക്കാൻ നിന്നതും അവൻ പിടിച്ചു വെച്ചു... അവൾ അവന്റെ കൈകളിൽ നിന്ന് കൈ വേർപെടുത്തി കൊണ്ട് അടുക്കളയിലേക്ക് ഓടി... അവൾ പോവുന്നത് നോക്കികൊണ്ട് ആര്യൻ ഒരു ചിരിയോടെ ബെഡിലേക്ക് ചാഞ്ഞു....
 
 
അടുക്കളയിൽ എത്തിയ ആമി നെഞ്ചിൽ കൈ വെച്ചുകൊണ്ട് അവളുടെ ക്രമം തെറ്റി മിടിക്കുന്ന ഹൃദയത്തിൽ അമർത്തി പിടിച്ചു...പിന്നെ ഒരു ചിരിയോടെ അവന്റെ ചുണ്ടുകൾ പതിഞ്ഞ ഇടത്തൊന്ന് തൊട്ടു... അവളുടെ ചൊടിയിൽ അന്നാദ്യമായി നാണത്താൽ കുതിർന്നൊരു പുഞ്ചിരി വിരിഞ്ഞു....
 
✨️✨️✨️✨️
 
ആര്യൻ കുറച്ചു സമയം കൂടെ കിടന്ന ശേഷം ബെഡിൽ നിന്ന് എഴുനേറ്റ് ഫോൺ എടുത്തു... പ്രിയയോട് പറയണം എല്ലാം മറക്കാൻ... ഈ ജന്മം തന്റെ ശിവയില്ലാതെ കഴിയില്ല എന്ന്... ആര്യൻ ചിന്തിച്ചു കൊണ്ട് ഫോൺ എടുത്തു പ്രിയയ്ക്ക് ഡയൽ ചെയ്തു... പക്ഷെ അവൾ കോൾ അറ്റൻഡ് ചെയ്തില്ല... അവൻ പിന്നെ വിളിക്കാം എന്ന് കരുതികൊണ്ട് താഴേക്ക് ഇറങ്ങി....
 
ഈ സമയം  വൈശാഖിന്റെ നെഞ്ചിൽ ചാഞ്ഞിരിക്കുവായിരുന്നു പ്രിയ.... രണ്ടു പേരും ഡോക്ടറെ കാണാൻ വന്നതാണ്.... അബോർഷൻ ചെയ്യാൻ പറ്റുവോ എന്നറിയാൻ... എന്നാൽ ഹോസ്പിറ്റലിൽ ഗർഭിണികളെക്കാൾ ഏറെ വർഷങ്ങളായി ഒരു കുഞ്ഞിക്കാൽ കാണാൻ കൊതിക്കുന്ന ദമ്പത്തികൾ ആണെന്ന് അവർ അറിഞ്ഞു.... തന്റെ ഉള്ളിൽ വളർന്നു വരുന്ന ആ കുരുന്നു ജീവനെ കളയാൻ പ്രിയയ്ക്കോ വൈശാഖിനൊ താല്പര്യം ഇല്ലായിരുന്നു...പ്രിയ വൈശാഖിൽ നിന്ന് അകന്നിരുന്നു...അവളുടെ തീരുമാനം ആണ് ഈ കാര്യത്തിൽ വലുത് എന്നുള്ളത് കൊണ്ട് തന്നെ അവൻ ഒന്നും പറയാതെ അവളെ തന്നെ നോക്കി....
 
"വീട്ടിൽ വരുവോ വൈശാഖ്... എന്നെ കൂടെ കൂട്ടാൻ"
 
പ്രിയ വയറിൽ തലോടികൊണ്ട് ചോദിച്ചു... എന്തോ ചിന്തയോടെ... വൈശാഖിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...കാരണം അവന്റെ ആദ്യ പ്രണയം എന്നും പ്രിയ തന്നെ ആയിരുന്നു....
 
"നിന്റെ ഒരു മറുപടിക്ക് വേണ്ടി അല്ലെ പ്രിയ ഞാൻ ഇത്രയും കാലം കാത്തെ... ഇനിയിപ്പോ നിന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ പോലും ഞാൻ കൂട്ടുമെടി നിന്നെ... കാരണം എന്റെ കുഞ്ഞാ നിന്റെ വയറ്റിൽ...''
 
അവൻ പറഞ്ഞു കൊണ്ട് അവളെ നെഞ്ചോട് ചേർത്തു... പ്രിയയും ചിരിയോടെ അവനെ പുണർന്നു....അപ്പോഴും അവളുടെ ഉള്ളിൽ ആര്യനോട് എന്ത് പറയും എന്ന ചിന്ത ഉണ്ടായിരുന്നു...
 
 
രാവിലെ കയ്യിൽ നിന്ന് പോയതാണ് പിന്നെ കണ്ടിട്ടില്ല പെണ്ണിനെ...വൈകുന്നേരം ചായ ടേബിളിൽ വെച്ച് ഒരോട്ടം ആയിരുന്നു..... ഇവളിനി എന്നെ ഇങ്ങനെ ആണോ ശിക്ഷിക്കുന്നെ എന്റെ ദൈവമേ... ആര്യൻ ചെയറിൽ ഇരുന്നു കൊണ്ട് ആലോചിച്ചു... പിന്നെ അടുക്കള വശത്തേക്ക് ഒന്ന് നോക്കി...
 
"എന്താടാ "
 
ഊർമിള ആര്യനെ ചൂഴ്ന്നു നോക്കി... അവൻ ഒന്നുമില്ലെന്ന് കാണിച്ചു കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി... എങ്കിലും ഇട തടവില്ലാതെ അവന്റെ കണ്ണുകൾ അടുക്കള വശത്തേക്ക് ഓടി കൊണ്ടിരുന്നു....
 
"ഡീ ആ കറി ഇങ് എടുത്തേ "
 
ഊർമിള ഉച്ചത്തിൽ പറഞ്ഞതും വാതിലിന്റെ മറവിലിൽ നിന്ന് ആര്യനെ നോക്കികൊണ്ടിരുന്ന ആമി ഞെട്ടി... പിന്നെ വേഗം ചെന്ന് കറി പാത്രവും എടുത്ത്...
 
"എനിക്കും വേണം "
 
ഊർമിളയ്ക്കുള്ള കറി ഒഴിച്ച് തിരിഞ്ഞതും ആര്യൻ പറഞ്ഞു... അവൾ മുഖം കൂർപ്പിച്ചു കൊണ്ട് അവൻ നേരെ തിരിഞ്ഞു... പിന്നെ ആവിശ്യത്തിന് കറി ആൾറെഡി ഉള്ള അവന്റെ പാത്രത്തില്ലേക്ക് വീണ്ടും ഒഴിച്ചു..ആര്യൻ അവളെ നോക്കി കണ്ണുരുട്ടിയതും അവൾ വേഗം മുഖം തിരിച്ചു... ആര്യൻ ഒരു ചിരിയോടെ ഭക്ഷണം കഴിച്ചു... ആര്യന്റെ ഈ ഭാവമൊക്കെ നോക്കികൊണ്ട് സുകുമാറും ഇരിക്കുന്നുണ്ടായിരുന്നു... ആര്യൻ അയാളെ നോക്കി ഒരു ചിരിയോടെ കണ്ണുകൾ ചിമ്പി... അത് കണ്ട് അയാളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു....
 
ഊർമിള കഴിച്ചു കഴിഞ്ഞ് പാത്രം പോലും എടുത്തുവെക്കാതെ പോയി... ആര്യൻ ആ തക്കം നോക്കി അടുക്കളയിലേക്ക് പോയി.... താൻ കഴിച്ച പാത്രത്തിൽ തന്നെ ഭക്ഷണം ഇട്ട് കഴിക്കുന്നവളെ കണ്ടതും അവൻ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു... അവനെ കണ്ടതും അവൾ തിണ്ണയിൽ നിന്ന് എഴുന്നേൽക്കാൻ നോക്കി... പക്ഷെ അപ്പോയെക്കും ആര്യൻ അവളെ അവിടെ തന്നെ പിടിച്ചിരുത്തി..
 
"കഴിച്ചു കഴിഞ്ഞു വരണം റൂമിലോട്ട് കേട്ടിട്ടോടി പെണ്ണെ "
 
അവൻ ചോദിച്ചതും അവൾ വരില്ലെന്ന രീതിയിൽ തലയാട്ടി...
 
"അതെന്താ ഇഷ്ട്ടല്ല നിനക്ക്"
 
അവൻ സങ്കത്തോടെ ചോദിച്ചതും അവൾ ചിരിയോടെ ഇല്ലെന്ന് തലയാട്ടി... അവൻ ചുണ്ട് ചുളുക്കി കൊണ്ട് അവളെ നോക്കി...
 
"എന്നാ ഇന്ന് ഞാൻ  ഇവിടെയാ
 
ആര്യൻ കുസൃതിയോടെ പറഞ്ഞതും അവൾ ഗൗരവത്തോടെ അവനെ നോക്കി...
 
"എന്നെ നോക്കി പേടിപ്പിക്കല്ലേ ഉണ്ടക്കണ്ണി...മര്യാദക്ക് മുകളിലേക്ക് വന്നോ... ഇല്ലേൽ ഞാനും കിടക്കും ഇവിടെ നിന്റെ അടുത്ത്..."
 
അവൻ പറഞ്ഞതും അവൾ വേണ്ടെന്ന രീതിയിൽ തലയാട്ടി... പിന്നെ കൈക്കൊണ്ട് ദേഹം വേദനിക്കും എന്നും പറഞ്ഞു... ആര്യൻ കാര്യം മനസിലായതും അവൻ ദയനീയമായി അവളെ നോക്കി... എത്ര ദിവസം എന്റെ പെണ്ണ് തറയിൽ ഒരു പുതപ്പ് പോലും ഇല്ലാതെ അവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു... അവൻ വേഗം ചെന്നവളെ മാറോടു ചേർത്തു...
 
"ഇനി ഒരിക്കലും നിന്നെ തറയിൽ കിടത്തില്ല പെണ്ണെ "
 
അവൻ അവളെ ഒരിക്കലും വിടില്ലെന്ന ഉറപ്പോടെ ഒന്നുകൂടെ അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു...
 
 
രാവിലെ കണ്ണ് തുറന്നതും എന്തോ ഭാരം പോലെ തോന്നി... ആമി ചിരിയോടെ തന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ഉറങ്ങുന്നവനെ നോക്കി...ഇന്നലെ അടുക്കള വൃത്തിയാക്കാൻ അയക്കാതെ എടുത്തു പോന്നതാണ് ചെക്കൻ...ആദ്യമായി അങ്ങനെ സുരക്ഷിതമായ ഒരു കൈകൾ കിടന്നു ഉറങ്ങി... ഭയമില്ലാതെ...അവൾ അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് തന്നെ വാളിലുള്ള ക്ലോക്കിലേക്ക് ഒന്ന് നോക്കി... സമയം വഴുക്കിയത് കണ്ടതും അവൾ അവനിൽ നിന്ന് പിടഞ്ഞു മാറാൻ നോക്കി... പക്ഷെ ഉറക്കം നടിച്ചു കിടന്ന ആര്യൻ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു...അവൾ അവനോട് കണ്ണുകൾ കൊണ്ട് എന്തൊക്കെയോ പറഞ്ഞു...
 
"സമയം വഴുകിയോ "
 
അവളുടെ ഭാക്ഷ മനസിലായെന്ന പോലെ അവൻ ചോദിച്ചു... അവൾ പേടിയോടെ തലയാട്ടി...
 
"അയ്യോടാ സാരല്ല്യ ഏതായാലും വഴുകിയില്ലേ ഇനി കുറച്ചു കഴിഞ്ഞു പോകാവേ "
 
അവൻ അവളുടെ നെഞ്ചിൽ മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു... അവൾ ഒന്ന് പൊള്ളി പിടഞ്ഞു... പിന്നെ അവനെ തള്ളി മാറ്റാൻ നോക്കി... അവസാനം ഒട്ടും അനങ്ങുന്നില്ലെന്ന് കണ്ടതും അവൾ അവന്റെ നെഞ്ചിലെ രോമങ്ങളിൽ അമർത്തി വലിച്ചു... ആര്യൻ എരിവ് വലിച്ചു കൊണ്ട് അവളെ വിട്ടു... ആ തക്കം നോക്കി ആമി വാതിലും തുറന്നു താഴേക്ക് ഓടി....
 
ചിരിയോടെ സ്റ്റയർ ഇറങ്ങിയതും കണ്ടു ദേഷ്യത്തോടെ അവളെ നോക്കുന്ന ഊർമിളയെ... അവളുടെ മുഖത്തെ പുഞ്ചിരി പതിയെ ഭയമായി... അവൾ പേടിയോടെ ഉമിനീർ ഇറക്കി...
 
"അമ്പടി കേമി അപ്പൊ ഞാൻ ഒന്ന് തിരിഞ്ഞ തക്കം നോക്കി നീ എന്റെ ചെക്കന്റെ റൂം വരെ എത്തിയല്ലേ... നാണമുണ്ടോ ഡീ നിനക്ക്... മിണ്ടാൻ കഴിയില്ലെങ്കിൽ എന്താ വശീകരിക്കാനുള്ള കഴിവ് ഉണ്ടല്ലോ... എന്റെ മോൻ ഒരിക്കലും നിന്നെ ഇഷ്ടപ്പെടില്ലെന്ന് ഞാൻ പറഞ്ഞതല്ലേ എന്നിട്ടും മണപ്പിച്ചു പോയിരിക്കുന്നു അവൾ... എന്റെ പ്രിയ മോൾ അറിഞ്ഞാൽ... എന്റെ ദൈവമേ ആ കുട്ടി എങ്ങനെ സഹിക്കും...നിന്നെയൊക്കെ ഇവിടെ വച്ചു പൊറുപ്പിക്കാനെ പാടില്ലായിരുന്നു...
 
ഊർമിള ദേഷ്യത്തോടെ പറഞ്ഞു കൊണ്ടിരുന്നു... ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അവൾ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് തേങ്ങൽ അടക്കി...
 
"ഡാ ആര്യ നീ എന്ത് കണ്ടിട്ടാ ഇവളെയൊക്കെ റൂമിലോട്ട് കയറ്റുന്നെ "
 
സ്റ്റയർ ഇറങ്ങി വരുന്ന ആര്യനെ കണ്ടതും ചോദിച്ചു... ആര്യൻ ഗൗരവത്തോടെ ആമിയുടെ അടുത്ത് വന്നു നിന്നു...
 
"എന്താ അമ്മയുടെ പ്രശ്നം..."
 
"ഇവൾ തന്നെ... അടുക്കള ജോലിക്ക് നിർത്തിയത് അല്ലെ ഇവളെ എന്നിട്ട് കണ്ടില്ലേ നേരത്തിനും കാലത്തിനും ഒന്നും ചെയ്യാതെ "
 
ഊർമിള അരിശത്തോടെ പറഞ്ഞു...
 
"അമ്മ അങ്ങ് തീരുമാനിച്ചാ മതിയോ എന്റെ ഭാര്യയെ വേലക്കാരിയാക്കാൻ "
 
ആര്യൻ ആമിയെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു... ആമി നിറ മിഴിയോടെ അവനെ നോക്കി...
 
"മേലാൽ  എങ്ങാനും ഇവളെ എന്തെങ്കിലും പറഞ്ഞു നോവിച്ചാൽ... അമ്മയാണെന്ന് ഞാൻ അങ്ങ് മറക്കും... എന്റെ ജീവിതമാ ഇത്... ചേർത്തുപിടിക്കേണ്ട സമയത്ത് എന്തോ പറ്റിയില്ല... അതുകൊണ്ടാ അമ്മ ഇപ്പൊ ഇവളെ വഴക്ക് പറഞ്ഞതൊക്കെ... പക്ഷെ ഇനി ഞാൻ സമ്മതിക്കില്ല.... ഒരുതുള്ളി കണ്ണുനീർ പോലും അവളിൽ നിന്ന് പൊഴിയാൻ "
 
ആര്യൻ പറഞ്ഞതും ഊർമിള അതിശത്തോടെ അവരെ നോക്കി... ഇത് കേട്ട് റൂമിൽ നിന്ന് വന്ന സുകുമാർ സ്നേഹത്തോടെ ആര്യനെ ചേർത്തു പിടിച്ചു....
 
✨️✨️✨️✨️
 
കുറച്ചു കൂടെ ഉണ്ട്... ലെങ്ത് കൂടിയത് കൊണ്ട് പറ്റുന്നില്ല.
 
 
 

പ്രണയം❣️ - 5(അവസാനഭാഗം)

പ്രണയം❣️ - 5(അവസാനഭാഗം)

4.8
3132

    പ്രണയം❣️     Part 5(അവസാനഭാഗം)       ആര്യൻ ഓഫീസിലേക്ക്  പോയതിന് ശേഷം ഊർമിള എന്തെങ്കിലും പറയും എന്ന് കരുതിയെങ്കിലും ഒന്നും ഉണ്ടായില്ല... അവർ ഫോണും എടുത്ത് റൂമിലേക്ക് പോയി... ആമി ജോലിയൊക്കെ തീർത്ത്‌ ഗാർഡനിലേക്കും...   ലഞ്ച് ടൈം ആകുവോളം ആര്യൻ നല്ല തിരക്ക് ആയിരുന്നു..അതുകൊണ്ട് തന്നെ പ്രിയയെ കണ്ട് ഒന്ന് കാര്യം പറയാൻ പറ്റിയില്ല... ആമി ഉണ്ടാക്കിയ ഭക്ഷണമൊക്കെ ആസ്വദിച്ചു കഴിക്കുമ്പോൾ ആണ് പ്രിയ വന്നത്...   "ആര്യാ.... ഒരു ഫിഫ്റ്റി മിനിറ്റുസ് എനിക്ക് സംസാരിക്കണം "   "ആഹ് പ്രിയ എനിക്കും തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..."   പ്രിയ പറഞ്ഞതു