Aksharathalukal

പ്രണയം❣️ - 5(അവസാനഭാഗം)

 
 
പ്രണയം❣️
 
 
Part 5(അവസാനഭാഗം)
 
 
 
ആര്യൻ ഓഫീസിലേക്ക്  പോയതിന് ശേഷം ഊർമിള എന്തെങ്കിലും പറയും എന്ന് കരുതിയെങ്കിലും ഒന്നും ഉണ്ടായില്ല... അവർ ഫോണും എടുത്ത് റൂമിലേക്ക് പോയി... ആമി ജോലിയൊക്കെ തീർത്ത്‌ ഗാർഡനിലേക്കും...
 
ലഞ്ച് ടൈം ആകുവോളം ആര്യൻ നല്ല തിരക്ക് ആയിരുന്നു..അതുകൊണ്ട് തന്നെ പ്രിയയെ കണ്ട് ഒന്ന് കാര്യം പറയാൻ പറ്റിയില്ല...
ആമി ഉണ്ടാക്കിയ ഭക്ഷണമൊക്കെ ആസ്വദിച്ചു കഴിക്കുമ്പോൾ ആണ് പ്രിയ വന്നത്...
 
"ആര്യാ.... ഒരു ഫിഫ്റ്റി മിനിറ്റുസ് എനിക്ക് സംസാരിക്കണം "
 
"ആഹ് പ്രിയ എനിക്കും തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..."
 
പ്രിയ പറഞ്ഞതും ആര്യൻ പറഞ്ഞു...
 
"Okkey എന്നാ കുറച്ചു നേരത്തെ ഇറങ്ങാം ഇന്ന് "
 
പ്രിയ പറഞ്ഞു കൊണ്ട് അവളുടെ ക്യാമ്പീനിലേക്ക് പോയി...
 
 
പ്രിയ ആര്യനെയും കൂട്ടി ഒരു പാർക്കിലേക്ക് ആണ് പോയാത്...പ്രിയയുടെ കൂടെ നടന്നു വരുന്ന ആര്യനെ കണ്ടതും വൈശാഖ് ഇരുന്ന ഇടത്ത് നിന്ന് എഴുനേറ്റു...രണ്ടുപേർക്കും കൂടെ ഒരുമിച്ചു ആര്യനോട് കാര്യം പറയാം എന്നാണ് കരുതിയിരുന്നത്...അതുകൊണ്ട് ആണ് അവനെയും കൂട്ടി പാർക്കിൽ വരാൻ പറഞ്ഞതും... പക്ഷെ ഒരിക്കലും അത് ആമിയുടെ ഭർത്താവ് ആര്യൻ ആയിരിക്കും എന്ന് കരുതിയില്ല....
 
"ആര്യ ഇത് വൈശാഖ്...വൈശാഖ് ഇത് "
 
പ്രിയ പരിജയപ്പെടുത്താൻ എന്നവണ്ണം പറഞ്ഞു...
 
"അറിയാം പ്രിയ... ആമിയുടെ ഹസ്ബൻഡ് അല്ലെ "
 
അവൻ ചോദിച്ചതും ആര്യനൊന്ന് തലയാട്ടി...
 
"ആക്ച്വലി... അവളെന്റെ അനിയത്തി ആണ്.."
 
വൈശാഖ് പറഞ്ഞു...
 
"ഹോഹ് കേശവൻ അമ്മാവന്റെ..."
 
'"മം മകനാ... സുഖാണോ ആമിക്ക് "
 
അവൻ ചോദിച്ചതും ആര്യൻ ചിരിയോടെ തലയാട്ടി...വൈശാഖിൻ എന്തോ ആര്യന്റെ മുഖത്തു നോക്കാൻ ചമ്മലാണ് തോന്നിയത്....പിന്നെ പ്രിയ കണ്ണ് കാണിച്ചതും  അവർ തമ്മിലുള്ള ബന്ധവുമ്മെല്ലാം അവൻ പറഞ്ഞു....ആര്യൻ എല്ലാം കേട്ടതും പ്രിയയെ ഒന്ന് നോക്കി...അവൾ തല താഴ്ത്തി ഇരിക്കുവായിരുന്നു...
 
"ഞാനും നിന്നോട് ഒരു കാര്യം പറയാനാ വന്നേ... ഞാനും എന്റെ ആമിയും പുതിയൊരു ജീവിതം തുടങ്ങി...സത്യം പറഞ്ഞ നിന്നെ ഫേസ് ചെയ്യാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു... പക്ഷെ ഇപ്പൊ അത് പോയി... നീയുമൊരു ലൈഫ് തുടങ്ങുവല്ലേ.."
 
ആര്യൻ പ്രിയയുടെ കൈകളിൽ പിടിച്ചു ചിരിയോടെ പറഞ്ഞതും അവളും ഒന്ന് ചിരിച്ചു...
 
❤️❤️❤️❤️❤️❤️
 
അവിടെ നിന്ന് ആര്യൻ നേരെ വീട്ടിലേക്ക് ആണ് പോയത്... പെണ്ണ് അടുക്കളയിലായിരിക്കും എന്ന് അറിയുന്നത് കൊണ്ട് തന്നെ അവൻ നേരെ അങ്ങോട്ട് പോയി....പെണ്ണ് പിടിപ്പെട്ട എന്തോ ജോലിയിൽ ആണ്... ആര്യൻ ഒരു കുസൃതി ചിരിയോടെ അവളെ പുറകിൽ നിന്ന് പുണർന്നു... ആമി ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ അവന്റെ കയ്യിന്റെ ചൂട് അറിഞ്ഞെന്ന വണ്ണം ഒരു ചിരിയോടെ അവന്റെ കൈക്ക് മുകളിൽ കൈ വെച്ചു....
 
"ഞാൻ പ്രിയയോട് ഇനി കാത്തിരിക്കേണ്ട എന്ന് പറഞ്ഞു ട്ടോ "
 
അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു... ആമി തല ചെരിച്ചു കൊണ്ട് അവനെ നോക്കി...
 
"അവളും എന്നെ ഒഴിവാക്കാൻ നിക്കുവായിരുന്നു... ആ പിന്നെ അവൾ പ്രെഗ്നന്റ് ആടോ... ആരാ കക്ഷി എന്നറിയോ നിന്റെ ഏട്ടൻ "
 
ആര്യൻ പറഞ്ഞതും ആമി നെറ്റി ചുളിച്ചു.... ആര്യൻ വൈശാഖ് ആയിട്ട് പരിജയപ്പെട്ടതൊക്കെ പറഞ്ഞു... എല്ലാം കേട്ടതും ആമിയുടെ കണ്ണുകൾ പെയ്തിറങ്ങി....
 
"എന്താടാ ഹ്മ്മ് "
 
അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ ചോദിച്ചു... അവൾ ഒന്നുമില്ലെന്ന് തലയാട്ടി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്നു...
 
ഫ്രഷ് ആയി വരുമ്പോയെ കണ്ടു തന്നെയും കാത്ത് ബെഡിൽ ഇരിക്കുന്നവനെ... അവൻ മീശ തുമ്പ് കടിച്ചു കൊണ്ട് അവളെ നോക്കി.... അവൾ അവനെ ഗൗരവത്തോടെ നോക്കി കൊണ്ട് ബെഡിൽ ചെന്നിരുന്നു... അവൾ ഇരുന്നതും അവൻ അവളുടെ മടിയിലേക്ക് തല ചാഴ്ച്ചു... അവളുടെ കൈകൾ അവന്റെ മുടിക്കിടയിലൂടെ സഞ്ചരിച്ചു...
 
"നിനക്ക് നിന്നെ സഹതാപം കൊണ്ട ഞാൻ സ്നേഹിക്കുന്നെ എന്ന് തോന്നുന്നുണ്ടോ "
 
അവൻ ചോദിച്ചതും അവൾ കുസൃതി ചിരിയോടെ അതെയെന്ന് തലയാട്ടി...
 
"അമ്പടി എന്നാ നിന്റെ തോന്നൽ ഞാൻ അങ്ങ് മാറ്റാൻ പോകുവാ "
 
മീശ പിരിച്ചു കൊണ്ട് അവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി... അവളൊന്ന് പിടഞ്ഞു കൊണ്ട് അവനെ തള്ളി... പക്ഷെ അവൻ വീണ്ടും അവളുടെ മുഖം പിടിച്ചു താഴ്ത്തി അവിടെ അമർത്തി ചുംബിച്ചു... അവൾ ഗൗരവം അണിഞ്ഞ ഒരു ചിരിയോടെ അവനെ നോക്കി... അവനും അതെ ചിരിയോടെ അവളുടെ കവിളിലേക്ക് അവന്റെ കവിളുകൾ ചേർത്തു വെച്ചു... അവന്റെ കുറ്റി രോമങ്ങൾ കവിളിൽ പതിഞ്ഞതും അവളൊന്ന് പിടഞ്ഞു... പിന്നെ അവന്റെ കവിളിൽ ആഴ്ത്തി കടിച്ചു...
 
"ഔഫ്... അവൻ എരിവ് വലിച്ചു കൊണ്ട് അവളെ നോക്കി... പിന്നെ അവളെ ബെഡിലേക്ക് ചാഴ്ച്ചു കിടത്തി  അവളുടെ മേലേക്ക് ചാഞ്ഞു...അവൾ അത്രമേൽ പ്രണയത്തോടെ അവനെ ചേർത്തു പിടിച്ചു... അവന്റെ ചുണ്ടുകൾ അവളുടെ ശരീരമാകെ ഓടി നടന്നു.... അവന്റെ ഓരോ സ്പർശനത്തിലും അവൾ പൊള്ളിപിടഞ്ഞു...അവളുടെ കാലിലെ കൊലുസ്സുകൾ പ്രണയത്തിന് സാക്ഷി എന്നോണം ശബ്ദിച്ചു കൊണ്ടിരുന്നു.... അവൻ അവളുടെ മാറിലൂടെ ഇഴഞ്ഞിറങ്ങി... അവസാനം പുറത്ത് മഴ ഭൂമിയിലേക്ക് പെയ്തിറങ്ങിയ പോൽ അവനും അവളിലേക്ക് ആഴ്ന്നിറങ്ങി... ചെറുനോവോടെ....
 
"ശിവാ..."
 
അവളുടെ ഒഴുകിയിറങ്ങിയ കണ്ണുനീർ നാവിനാൽ ഒപ്പിയെടുത്ത് കൊണ്ട് അവൻ വിളിച്ചു... അവൾ പ്രണയത്തോടെ അവനെ നോക്കി... തന്നിലെ സ്ത്രീയെ പൂർണ്ണമാക്കിയവൻ... അവൾ അത്രയും പ്രണയത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു...
 
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
 
""ശിവാ... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇതൊന്നും എടുക്കണ്ട എന്ന്... ഞാൻ താഴേക്ക് വരില്ലേ പെണ്ണെ..."
 
നിറ വയറുമായി വന്നവളെ നോക്കിയവൻ ഗൗരവത്തോടെ പറഞ്ഞു...
അവൾ ചിരിയോടെ അവന്റെ അടുത്ത് ചെന്ന് പാതി തുറന്നു കിടന്ന ഷർട്ടിന്റെ ബട്ടൺസ് ഇട്ട് കൊടുത്തു... ആര്യന്റെ കൈകൾ അവളുടെ വയറിലൂടെ ഇഴഞ്ഞു...പിന്നെ അവളെയും കൂട്ടി താഴേക്ക് ഇറങ്ങി... ടേബിളിൽ ഭക്ഷണം എടുത്ത് വെക്കുന്ന ഊർമിളയെയും ഭവാനിയമ്മയെയും നോക്കിയൊന്ന് ചിരിച്ചു...
 
"മോളും ഇരിക്ക്... വിശക്കുന്നുണ്ടാവും "
 
ഊർമിള പറഞ്ഞതും അവൾ ചിരിയോടെ വേണ്ടെന്ന് തലയാട്ടി... എങ്കിലും ഊർമിളയും സുകുമാറും കൂടെ അവളെ പിടിച്ചു ആര്യന്റെ അടുത്തിരുത്തി....
 
ആദ്യമൊക്കെ ബലം പിടിച്ചു നടന്ന ഊർമിള പിന്നീട് ആണ് പ്രിയയുടെയും വൈശാഖിന്റെയും കല്യാണം കഴിഞ്ഞതെല്ലാം അറിയുന്നത്
..പിന്നെ പതിയെ പതിയെ ആമിയെ മരുമോൾ ആയിട്ട് സ്വീകരിക്കുകയും ചെയ്തു... ഇപ്പൊ സ്വന്തം മകളെപ്പോലെയാണ് ഊർമിള അവളെ നോക്കുന്നത്....
 
വൈകുന്നേരം ആര്യന്റെ നെഞ്ചോട് ചേർന്ന് ഗാർഡനിൽ  ഇരിക്കുമ്പോൾ ആണ് ഒരു കാർ ഗേറ്റ് കടന്നു വന്നത്... കാറിൽ നിന്നിറങ്ങുന്ന വൈശാഖിനെയും പ്രിയയെയും കുഞ്ഞിനേയും കണ്ടതും അവർ ചിരിയോടെ എഴുനേറ്റു...
 
"ആമി..."
വൈശാഖ് വന്നു ഒരു ചിരിയോടെ ചേർത്ത് പിടിച്ചു... ആമി പ്രിയയുടെ കയ്യിലുള്ള ഒന്നര വയസുകാരിയുടെ കവിളിൽ മൃദുവായി തലോടി...
 
 
ആര്യന്റെ ഓരോ തലോടലുകളും ആസ്വാതിക്കുമെങ്കിലും പലപ്പോയൊക്കെ ആമിക്ക് ഉള്ളിലൊരു വിങ്ങൽ ഉണ്ടായിരുന്നു...വൈശാഖ് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും തന്റെ ശരീരത്തിലൊന്ന് തൊട്ടിട്ടു പോലുമില്ല...എങ്കിലും ഒരിക്കെ അവൾ തന്റെ ഭാഷയിൽ എല്ലാം പറഞ്ഞു ആര്യനോട്...അവളുടെ ഓരോ ഭാവത്തിന്റെ അർത്ഥവും അറിയുന്നത് കൊണ്ട് ആര്യൻ കാര്യമൊക്കെ പിടികിട്ടി...ദേഷ്യത്തോടെ നിൽക്കുന്ന ആര്യനോട് അവൾ ഒന്നും ചെയ്യരുതെന്ന് പറഞ്ഞെങ്കിലും ആര്യൻ വൈശാഖിനെ കാണാൻ പോയി... ആമി അറിയാതെ...
ആര്യൻ വൈശാഖിനിട്ട് നല്ലോണം പൊട്ടിച്ചു.... തനിക്കത് വേണ്ടത് തന്നെ ആയതുകൊണ്ട് വൈശാഖ് ഒന്നും തന്നെ ചെയ്തില്ല... അങ്ങനെ അത് അവരിൽ മാത്രം ഒതുങ്ങി തീർന്നു....
 
"അമ്മയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട് "
 
ആര്യൻ ചോദിച്ചു...
 
"ഹ്മ്മ് ബേധമുണ്ട്...ഇപ്പൊ പതിയെ നടക്കും "
 
പ്രിയയാണ് മറുപടി നൽകിയത്... സുമതി ഒന്ന് ബാത്‌റൂമിൽ വീണു... അരയ്ക്ക് കീഴ്പ്പോട്ട് തളർന്നുപ്പോയി ആ സമയത്ത് പ്രിയ ഡെലിവറിക്ക് അവളുടെ വീട്ടിൽ പോയതുകൊണ്ട് തന്നെ അവരെ നോക്കാൻ ആരും തന്നെ ഇല്ലാണ്ട് ആയി...അപ്പോഴാണ് ശെരിക്കും അവർ ആമിയുള്ളപ്പോ ഉള്ളതെല്ലാം അറിയുന്നത്...അവർ വൈശാഖിനോട് പറഞ്ഞു ആമിയെ വീട്ടിലേക്ക് കൊണ്ടുവന്നു മാപ്പൊക്കെ പറഞ്ഞു... ആമി പറഞ്ഞതു പ്രകാരം ആര്യൻ തന്നെ അവരുടെ എല്ലാ കാര്യവും നോക്കാൻ ഒരു സ്ത്രീയെ ഏൽപ്പിച്ചു....
 
✨️✨️✨️✨️✨️✨️✨️✨️✨️✨️
 
വിയർത്തോട്ടിയ അവന്റെ നെഞ്ചിലൂടെ അവളുടെ കണ്ണുനീർ ഒലിച്ചിറങ്ങി... ആര്യൻ സ്ഥിരം കുസൃതി ചിരിയോടെ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു...
 
"സോറി ഡീ... ഇനി നിലത്തു കിടത്തില്ലെന്ന് പറഞ്ഞതാ പക്ഷെ പറ്റിപ്പോയി"
 
ആര്യൻ പറഞ്ഞതും അവൾ ചുണ്ട് കടിച്ചു കൊണ്ട് അവനെ നോക്കി... പിന്നെ ബെഡിൽ കിടന്നുറങ്ങുന്ന ഒമ്പത് മാസം പ്രായമുള്ള അല്ലി മോളെയും...
ആമി ഒന്ന് ഉയർന്ന് അവന്റെ നഗ്നമായ നെഞ്ചിലേക്ക് ഒന്ന് കൂടെ ചേർന്നു കിടന്നു...ആര്യൻ അവളെ പൂണ്ടടക്കം കെട്ടിപിടിച്ചു...ഒരു മഴയായ് ഒരിക്കൽ കൂടെ അവളിലേക്ക് അലിഞ്ഞു ചേർന്നു.... ❤️
 
 
അവസാനിച്ചു
 
 
ഒരുപാട് വഴുകി എന്നറിയാം... കുറച്ചു തിരക്കിൽ പെട്ടുപോയി അതാ... എന്തായാലും നിങ്ങളുടെ അഭിപ്രായം പറയൂ ട്ടോ🤗
 
ഇനിയും വെറുപ്പിക്കാൻ അടുത്ത സ്റ്റോറിയുമായി വരും ഞാൻ😁അപ്പൊയും എല്ലാവരും കൂടെ ഉണ്ടാവണെ😌🥰