Aksharathalukal

ചിലങ്ക

മ്യൂസിക് സിസ്റ്റത്തിൽ നിന്ന് ഒഴുകി എത്തുന്ന മെലഡിയിൽ അവളുടെ മിഴികൾ താനെ അടഞ്ഞു തുടങ്ങിരുന്നു… മനസിന് തണുപ് പകർന്നു നൽകുന്ന ആ പാട്ടിൽ അവളും ലയിച്ചു തുടങ്ങി ഇരുന്നു….
ചെറു കിളികളുടെ ഇണവും സൂര്യകിരണങ്ങൾ തൻ ചൂടും വാകപ്പൂക്കൾ വീണു കിടക്കുന്ന ഇടവഴിയും ദൂരെ ഒരു അമ്പലത്തിൽ നിന്ന് കേൾക്കുന്ന കീർത്തനങ്ങളും ആ പ്രകൃതിതൻ ശോഭ കൂട്ടിയിരുന്നു… ആ പ്രഭാതത്തിന് ശോഭ ചലിച്ചു തീർത്ത രാവിവർമ ചിത്രം പോൽ നടന്നു വരുന്ന പെൺകുട്ടിക് അവളുടെ ഛായ താനെ ആരുന്നു…..
" ചിലങ്ക….."
ഏതോ സ്വപ്നലോകത്തിൽ വിഹരിച്ചിരുന്നവൾ ആ വിളിക്കെട്ട് ഉണർന്നിരുന്നു….
അതുവരെ കേട്ടിരുന്നു പാട്ടും നിർത്തി ബാൽക്കണി നിന്നും തിരിഞ്ഞു നോക്കിയ നേരം താനെ അവൾ അത്ഭുതകുറി നിന്ന് പോയി...
      ചെമ്പനീർ ദളങ്ങൾ വിരിയും പോൽ ചേലേറും ചിരിയുമായി നിന്നവളെ കാൺകെ അവളിലും മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു…..
"മിത്ര……."
ഒരു വിളിയോട് കൂടി തന്റെ ശ്വാസമായി മാറിയവളെ പുണരുമ്പോൾ ചിലങ്കയിൽ അതുവരെ ഇല്ലാത്ത ഒരു സന്തോഷം വന്നു പൊതിയുവാരുന്നു….
"നീ എന്താടി ഒരു വിവരവും പറയാതെ ഓടി പിടിച്ചു വന്നേ ഹേ "
" നീ ഒന്ന് പോയേടി ഇവിടേക് വരാൻ നിന്നോട് പറയണോ ഇത് നല്ല കൂത്ത്, നിനക്ക് ഇവിടെ വരണേ വിളിച്ചു പറയണം ആയിരിക്കും പക്ഷെ ഈ മിത്രക് അതിന്റെ ആവിശ്യം ഇല്ല അല്ലെ ആന്റി "
ഇരുവരുടേം കുസൃതികൾ  ആസ്വദിച്ചു നിൽക്കുന്ന ലക്ഷ്മിയോട് പറയുമ്പോൾ നിറഞ്ഞ ചിരിയാരുന്നു അവരുടെ ചുണ്ടുകളിൽ….
           മിത്ര ചിലങ്കയുടെ ആത്മ സുഹൃത്… സൗഹൃദം എന്നതിന് ഉപരി അവരിൽ നിറഞ്ഞിരുന്നത് കൂടപ്പിറപ്പിന്റെ സ്നേഹവും വാത്സല്യവും ആരുന്നു..
എവിടെയും ഒന്നിച്ചു മാത്രം നിന്നവർ പക്ഷെ ചിലങ്ക ജോലിയിൽ നിന്ന് വഴുതി മാറി അവളുടെ പ്രിയപ്പെട്ട എഴുതിലോട്ട് തിരിഞ്ഞു ഇപ്പോൾ അറിയപ്പെടുന്ന ഒരു എഴുത്തുകാരി ആണ് അവൾ… അവളുടെ ഈ അഭിരുചി തിരിച്ചറിഞ്ഞു അവൾക്കു വേണ്ട പിന്തുണ കൊടുത്തതും മിത്ര ആയിരുന്നു…. മിത്ര ഇപ്പോൾ സ്വന്തമായി ഒരു startup നടത്തി പോകുന്നു അതും പൂന്തോട്ടങ്ങളുടെ നഗരമായ ബാംഗ്ലൂരിൽ…
              " അതെ ലക്ഷ്മി കുട്ടിയെ ഇത് എന്തുവാ ഈ ആലോചിച്ചു കൂട്ടുന്നെ "
"ഒന്നുമില്ലെ രണ്ടിന്റേം കാട്ടിക്കൂട്ടൽ കണ്ട് നിന്നു പോയതാണെ🙏"
" ആണോ എന്നാലേ ബാ എനിക്ക് നന്നായി വിശക്കുന്നു ലക്ഷ്മി കുട്ടിയുടെ രുചികുട്ടുകൾ കഴിച്ചിട്ട് എത്ര നാൾ ആയി, ഡി ചിലങ്കെ നീ വരുന്നോ "
" ഇല്ലടി ഒരു ചെറിയ ത്രെഡ് കിട്ടിട്ട് ഉണ്ട് ഞാൻ അത് ഒന്ന് എഴുതി തുടങ്ങട്ടെ "
" ഓ 😏 സാഹിത്യകാരി ഉണർന്നു ഹും… ബാ അമ്മേ നമ്മുക്ക് പോകാം അവളും അവളുടെ ത്രെഡും അവൾക്കു ഉള്ളതും കൂടി എനിക്ക് തന്നേക്ക് ഞാൻ കഴിച്ചോളാം "
"പോടീ ഭക്ഷണ പിശാശേ, എന്റെ ഭക്ഷണത്തെ തൊട്ടാൽ നിന്റെ കൈവെട്ടും "
"ഓഹോ അത് ഒന്ന് കാണണം ഒഞ്ഞു പോയെടി 😏"
"ഇങ്ങനെ ഒരു കുരിപ് 🙆"
      മിത്രയുടെ പോക്കും കണ്ട് ചെറു ചിരിയോടെ വീണ്ടും അവൾ ആ പാട്ട്  പ്ലേ ചെയ്തു ആ സംഗീതത്തിന് ഒഴുകിലൂടെ അവളുടെ തുലികയും ചലിച്ചു തുടങ്ങിരുന്നു...
തുടരും...
 


ചിലങ്ക 2

ചിലങ്ക 2

5
1085

മുല്ലവല്ലികൾ തോൽക്കും കാർകുന്തലിനെ പ്രണയിച്ചു തഴുകി പോകും ഇളം തെന്നൽ. എന്നും അവൾക്കു ചുറ്റും ഉണ്ടാരുന്നു….പ്രകൃതിയിലെ ഓരോ അണുവിലും സംഗീതം കണ്ടവൾ ജീവവായുവായി സംഗീതത്തെ ഉള്ളിൽ പേറിയവൾ… നാടിൻപുറത്തിന് നന്മനിറഞ്ഞവൾ.. പാർവതി ദേവിതൻ ചൈതന്യം നിറഞ്ഞവൾ.. പേരുകേട്ട നായർ തറവാട്ടിലെ ഇളമുറകാരി അച്ചു എന്ന ശിവാത്മിക ഇത് അവളുടെ കഥയാണ്. അവളുടെ പ്രണയത്തിന്റെ പ്രാണന്റെ കഥ.. തംബുരു തന്ത്രികളെ പുണർന്നു നില്കും സ്വരങ്ങൾ പോലെ അവളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന അവളുടെ പ്രണയത്തിൻ കഥ… സംഗീതത്തിൽ തുടങ്ങിയ കഥ…       " അല്ല സാഹിത്യകാരി ഇതുവരെ എഴുതി തീർന്നിലെ…."