Aksharathalukal

ചിലങ്ക 2


മുല്ലവല്ലികൾ തോൽക്കും കാർകുന്തലിനെ പ്രണയിച്ചു തഴുകി പോകും ഇളം തെന്നൽ. എന്നും അവൾക്കു ചുറ്റും ഉണ്ടാരുന്നു….പ്രകൃതിയിലെ ഓരോ അണുവിലും സംഗീതം കണ്ടവൾ ജീവവായുവായി സംഗീതത്തെ ഉള്ളിൽ പേറിയവൾ… നാടിൻപുറത്തിന് നന്മനിറഞ്ഞവൾ.. പാർവതി ദേവിതൻ ചൈതന്യം നിറഞ്ഞവൾ.. പേരുകേട്ട നായർ തറവാട്ടിലെ ഇളമുറകാരി അച്ചു എന്ന ശിവാത്മിക ഇത് അവളുടെ കഥയാണ്. അവളുടെ പ്രണയത്തിന്റെ പ്രാണന്റെ കഥ.. തംബുരു തന്ത്രികളെ പുണർന്നു നില്കും സ്വരങ്ങൾ പോലെ അവളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന അവളുടെ പ്രണയത്തിൻ കഥ… സംഗീതത്തിൽ തുടങ്ങിയ കഥ…
      " അല്ല സാഹിത്യകാരി ഇതുവരെ എഴുതി തീർന്നിലെ…."
" ആ  നീയോ എന്നാടി കഴിപ് ഒക്കെ കഴിഞ്ഞോ എനി എന്തേലും ബാക്കി വെച്ചിട്ട് ഉണ്ടോ തമ്പുരാട്ടി 🙏"
"ഇല്ലടി ഞാൻ ആ പാത്രം കൂടി കഴിച്ചു എന്നാടി പ്രാന്തി "
" ഒന്നുമില്ലേ 🙏"
"ഓ 😏, അല്ല എന്തായി നിന്റെ എഴുത്ത് "
" ഒന്നും ആയില്ലടി പക്ഷെ എന്തൊക്കെയോ എന്റെ മനസ്സിൽ ഇങ്ങനെ മിനായം പോലെ കടന്നു പോകുന്നു ഒരു പുകമറ പോലെ "
" ആട നീ  relax ആയിട്ട് ഇരിക് നിനക്ക് പറ്റും, ആട്ടെ എന്താ കഥയുടെ പേര് "
"ശിവാത്മീക "
"കിടു 👌👌👌"
" thanks daa😘"
" അതൊക്കെ അവിടെ നിൽക്കട്ടെ നീ കഥ പറ 😘🥰"
" പറയാം എടി അതിന് മുൻപ് എന്തേലും കഴിക്കട്ടെ വയർ കരിയുന്നു "
"ഓ  അതാരുന്നോ ഒരു പുകമണം വന്നേ 😝😅😅"
" അയ്യ ഒരു കോമഡി പോടീ എണിറ്റു "
"ബ്ലാ ബ്ലാ 😝😝"
          ഡാ പറ എന്താ നിന്റെ കഥ"
അക്ഷമായി ഇരുന്ന മിത്ര ചോദിച്ചതിന് ചിലങ്ക ഒന്ന് ചിരിച്ചതെ" ഒള്ളു….
"നിന്ന് ചിരിക്കാതെ കഥ പറയടി"
"ഡാ ഞാൻ ഇപ്പോൾ എന്താ പറയുവാ മനസ്സിൽ ഒന്ന് തെളിഞ്ഞു വന്ന ഒരു ചിത്രം അതിനെ വെച്ച് എഴുതാൻ തുടങ്ങിയതാ പക്ഷെ എവിടോ ഒരു starting trouble ഉണ്ട്..
എന്നാലും പറയാം "   "എന്നാൽ പറ "
മം പറയുന്നില്ല നീ ഈ എഴുതിയേകുന്നത് വായിക് എന്നിട്ട് പറയാം….
            ഒരു വാകുകളാൽ കൊരുത്തിടാൻ കഴിയാത്ത പ്രണയം ആണ് നിന്നോട് എന്ത് കൊണ്ട് എന്ന ചോദിക്കരുത് കാരണം എനിക്ക് അറിയില്ല അതിനുള്ള ഉത്തരം എന്ത് എന്ന. പേരറിയാത്തൊരു നൊമ്പരം ആയി എന്നോ നീ എന്നിൽ കൂടുകുട്ടി എന്ന അല്ലാത്ത മറ്റൊന്നും അറിയില്ല എനിക്ക്…
ഒരു ബീപ് ശബ്ദത്തോടെ ഫോണിൽ വന്ന മെസ്സേജ് അവൾ ആവേശത്തോടെ എടുത്ത് നോക്കി. ആരു എന്ന അറിയില്ലെങ്കിലും അക്ഷരങ്ങളുടെ മന്ത്രികത്തയിൽ തന്നെ തളച്ചിടുന്ന വരികളുടെ സൃഷ്ടവിനെ അവൾ പോലും അറിയാതെ പ്രണയിക്കാൻ തുടങ്ങിയിരുന്നു.
ആരു എന്നോ എന്ത് എന്നോ ഒന്നും അറിയില്ലെകിലും അവളുടെ ഹൃദയ തന്ത്രികളെ തൊട്ട് ഉണർത്താൻ മാത്രം ശക്തി അവന്റെ വാക്കുകൾ കഴിയും എന്ന് അവൾക്കു മനസിലായിരുന്നു….
അവളുടെ ഓർമ്മകൾ പതിയെ ആദ്യമായി അവന്റെ മെസ്സേജ് വന്ന ദിവസത്തേക് നീണ്ടു…..
"നിൻ മിഴികളിൽ ഒളിഞ്ഞു ഇരിക്കുന്ന പ്രണയകടലിൻ അയങ്ങളിൽ മുങ്ങി താഴാൻ കൊതിക്കുന്നൊരു പൊൻസൂര്യൻ ആകാൻ കൊതിക്കുന്നു ഇന്നു ഞാൻ "
പരിചയമില്ലാത്ത നമ്പറിൽ നിന്ന് വന്ന മെസ്സേജ് ആയതിനാൽ അവൾ ആദ്യം ഒന്ന് പരിഭ്രമിച്ചു എങ്കിലും അവൾ ആ മെസ്സേജ് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നില്ല. പിന്നീട് ആ  നമ്പറിൽ നിന്ന് മെസ്സേജ് വരാതെ  ആയപ്പോൾ നമ്പർ മാറിയത് ആക്കും എന്ന് കരുതി. പക്ഷെ അവൾ അറിഞ്ഞിരുന്നില്ല അവൾ അറിയാതെ അവൾക്കായി മാത്രം മിടിക്കുന്ന ഹൃദയത്തിന് ഉടമയാണ് അവൾക്കായി വാകുകളാൽ ഈ വസന്തം തീർക്കുന്നത് എന്ന്.....
അവളിലെ പ്രണയവസന്തം……
ഡാ… ഇത് 🙄
മം അതേ നമ്മുടെ അച്ചുന്റെ കഥ മറന്നു എന്ന കരുതി ഇരുന്നിടത് നിന്ന് എന്നെ കൊണ്ട് എഴുതിപ്പിക്കുവാ അവൾ…..
ഡാ വേണ്ട ഇത് ഇവിടെ നിര്ത്ത നീ  ശെരിയാവില്ല ഇത്…..
മിത്ര ഞാൻ മനപ്പൂർവം എഴുതിയത് അല്ല എന്നെ കൊണ്ട് അവൾ എഴുതിപ്പിക്കുന്നെയാ…..
എന്നാലും വേണ്ട ഇത്… വേണ്ട എന്ന പറഞ്ഞാൽ വേണ്ട ചിലങ്ക 😠ഒന്നും വീണ്ടും ആവർത്തിക്കാൻ നിക്കലെ 


ചിലങ്ക  3

ചിലങ്ക 3

5
1060

ഡാ…." "വേണ്ട ചിലങ്ക നീ എന്തൊക്കെ പറഞ്ഞാലും ഞാൻ സമ്മതിക്കില്ല അതിന് " "ഡാ പ്ലീസ് ഒന്ന് പറയുന്നത് കേൾക്കു നീ " "ഇല്ല ചിലങ്ക അവൾ നമ്മുടെ അച്ചു… അവൾ പോയപ്പോളത്തെ അവസ്ഥ ഞാൻ കണ്ടെയ വീണ്ടും നിന്നെ ആ അവസ്ഥയിലേക്ക് തളി വിടാൻ എനിക്ക് പറ്റില്ല… എനിക്ക് ഇനി നീയെ ഒള്ളു ആ നിന്നെ കൂടെ നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല " "ഡാ ഞാൻ ആ പഴേ അവസ്ഥയിലോട്ട് പോകില്ല എങ്കിലും നമ്മുക്ക് അറിയേണ്ടേ നമ്മുടെ അച്ചുന്റെ പ്രാണൻ ആരായിരുന്നു… എന്നിട്ട് അവൾക്കു കാണിച്ചു കൊടുക്കണ്ടേ അതെലും ചെയ്തു കൊടുക്കണ്ടേ നമ്മുക്ക് അവൾക്കായി " " നീ എന്താ പറയുന്നേ എനിക്ക് ഒന്ന