Aksharathalukal

അർജുന്റെ ആരതി 28

                          ഭാഗം - 28
               അർജുന്റെ ആരതി


നിനക്ക് ഉറക്കമില്ലാത്ത സ്വഭാവമുള്ളതു നന്നായി പോയെന്നു എനിക്കു ഇന്നു തോന്നുന്നു ആരതി.

അവൻ മറഞ്ഞു നിന്നവൾ എന്താ ചെയ്യുന്നത് നോക്കിക്കൊണ്ടിരുന്നു.

അവളെന്തൊക്കെയോ എഴുതിപഠിക്കുകയാണ്.

അർജുന്റെ റൂമിന്റെ പുറത്തൊരു നിഴലനക്കം....ഡോറിന്റെ അടിയിലൂടെ റൂമിന്റെ താക്കോൽ നീങ്ങി വരുന്നത് അവന്റെ ശ്രദ്ധയിൽപെട്ടു.

അവൻ ഓടിചെന്ന് റൂമിന്റെ താക്കോലെടുത്തു തുറന്നു.

അർജുന്റെ വളർത്തു നായ ജിമ്മിയായിരുന്നു അത്..


ജിമ്മി..... അർജുൻ അവനെയെടുത്തു ഓമനിച്ചു. നീ ഒത്തിരി ബുദ്ധിമുട്ടിയോ എനിക്കു വേണ്ടി! 

അവന്റെ തോളിൽ ചാഞ്ഞിരുന്ന് സ്നേഹത്തോടെ ജിമ്മി അർജുനെ നക്കി.

അർജുൻ ജിമ്മിയെകൊണ്ട് ബാൽക്കണിയുടെ അറ്റത്തു നിന്നു. 

"പോകണോ അങ്ങോട്ടേക്ക്?" അർജുൻ ജിമ്മിയോട് തിരക്കി.

അവൻ വാലാട്ടി...

"പോകുന്നില്ല.... നമ്മുക്ക് ഇവിടിരുന്നു അവളെ കാണാം."

"ചേച്ചി പഠിക്കുന്നത് നീ കണ്ടോ?"
സോറി ഡാ, ഇത്തിരി വിഷമം വന്നപ്പോൾ ഞാൻ നിന്നെ മറന്നു പോയി. പക്ഷേ നീ എന്നെ മറന്നില്ലല്ലോ. ലവ് യൂ ജിമ്മി, ലവ് യൂ!!!

നീയും എന്റെ ആരതിയും നിങ്ങൾ രണ്ടുപേരും എപ്പോഴും എന്റെ കൂടെയുണ്ടാകണം.

ആരതിയുടെ മുറിയിൽ ഇരുൾ വീഴുന്നത് വരെ അവർ അവളെ തന്നെ നോക്കിയിരുന്നു.

❤❤❤❤❤❤❤❤❤❤❤❤❤❤❤

രാവിലെ വാതിൽ തുറക്കാൻ ആദിൽ വന്നപ്പോൾ, അൺലോക്ക് ചെയ്തിരിക്കുന്നത് കണ്ടു അതിശയിച്ചു നിന്നു.

അകത്തു നിന്നു കുറ്റിയിട്ടില്ല എന്ന് മനസ്സിലാക്കി അവൻ പതുക്കെ വാതിൽ തുറന്നു നോക്കിയതും അർജുൻ കമിഴ്ന്നു കിടന്നു നല്ലയുറക്കം.

കട്ടിലിന്റെ അടിയിലായി ജിമ്മിയും കിടക്കുന്നു. 
ഹോ! ഇവനാണല്ലേ താക്കോൽ കട്ടത്. ഡാ ഭീകരാ....

ആദിലിനെ കണ്ടതും, അർജുൻ ഒരു ക്ലൂ കൊടുക്കുന്ന രീതിയിൽ ഒച്ച വെച്ച് ജിമ്മിഓടികളഞ്ഞു. അവന്റെയോട്ടം കണ്ടപ്പോൾ ആദിലിന് ചിരി വന്നു.

എന്തൊക്കെ ഒപ്പിച്ചുവച്ചിട്ടാണോ കിടക്കുന്നത്....

ഡാ, നേരം വെളുത്ത് എഴുന്നേൽക്ക്  ആദിലവനെ കുലുക്കി വിളിച്ചുണർത്തി.

അവൻ തീരേ താല്പര്യമില്ലാത്ത പോലെ തലചൊറിഞ്ഞു ഉറക്കചടവോട് കൂടി എഴുന്നേറ്റിരുന്നു.

"ഗുഡ്മോർണിംഗ് അർജുൻ." ആദിൽ പുഞ്ചിരി തൂകി പറഞ്ഞു.

അവന്റെ  ചിരി അർജുൻ തീരേ രസിച്ചില്ല.

"ഇന്നലെ ഉറക്കം എങ്ങനെയുണ്ടായിരുന്നു?"
ആദിൽ ചോദിച്ചു.

"ചേട്ടൻ പൂട്ടിയിട്ടത് കൊണ്ട് നന്നായി ഉറങ്ങാൻ പറ്റി."അവൻ പറഞ്ഞു.

"കയറു പൊട്ടിച്ചു ചാടാൻ നോക്കിയാൽ, കെട്ടിയിടാതെ പിന്നെ, നിനക്ക് പണ്ടത്തെക്കാളും എടുത്തുചാട്ടം കൂടുതലാണ് ഇന്നലെ ബോധ്യമായി."

അർജുൻ അതൊന്നും കേട്ട മട്ടെടുത്തില്ല.

"ഇന്നലെ ഇവിടെയുണ്ടായിരുന്നോ അതോ?" ആദിൽ സംശയം ഭാവിച്ചു നോക്കി.

"ഏട്ടന് എന്ത് തോന്നുന്നു?"

"നീ ബുദ്ധിമോശമൊന്നും കാണിക്കില്ല എന്ന് വിശ്വസിക്കുന്നു. ഇന്നലെ നിന്റെ മൈൻഡ് അപ്സെറ്റായതുകൊണ്ടാണ് എനിക്കിങ്ങനെ ചെയ്യേണ്ടി വന്നത്. ഐ ആം സോറി! "

ഹേ! യൂ ആർ ദി ബെസ്റ്റ് ബ്രദർ ഇൻ ദി വേൾഡ് ആൻഡ് ഐ ആം ദി ലക്കിസ്റ്റ് പേഴ്സൺ ഗെറ്റ് യൂ ആസ് മൈ ബിഗ് ബ്രദർ.

"ഏട്ടാ, ജിമ്മിയുടെ ടാലെന്റ്റ് തെളിയിക്കാൻ അവനൊരു അവസരം കൂടിയായിതു."

ദാറ്റ്‌സ് ഗുഡ്! ദാറ്റ്സ് ഗ്രേറ്റ്‌! "നീ ഓഫീസിൽ പോകുന്നില്ലേ?" ആദിൽ ചോദിച്ചു.

"ഇല്ല. നല്ല സുഖമില്ല." 

"എന്താണ് മോനെയൊരു കള്ള പനി? "

"ശരിക്കും വയ്യ ഏട്ടാ, അർജുൻ ചേട്ടന്റെ കൈയിൽ പിടിച്ചവന്റെ കഴുത്തിൽ വെച്ചു." 

" ചെറിയ ചൂടുണ്ട്, വയ്യെങ്കിൽ നീ പോകണ്ട. പെട്ടെന്ന് ഇവിടുന്ന് പോയി രക്ഷപ്പെടാൻ നോക്കു, ആ ഭട്ടാര്യ  ഇങ്ങോട്ട് വരുന്നുണ്ട്. 

"അയാളോ? എന്തിന്?"

"എന്റെയും ആര്യയുടെയും ജാതകം നോക്കാൻ " ആദിൽ ഭിത്തിയിൽ എന്തൊക്കെയോ ചുരണ്ടി കൊണ്ട് പറഞ്ഞു.

"എന്നിട്ട് നീ ഇന്ന് പോകുവാണോ? " 

"ഭട്ടാര്യയാണ്‌ ആള്...ഇവിടുത്തെ ആണുങ്ങളെ കാണുമ്പോൾ അങ്ങേർക്കു എന്തേലും കൊനിഷ്ട് നേർച്ച തരാൻ തൊന്നും. അത് പേടിച്ചാണോ എന്തോ അച്ഛനും അബൂട്ടനും എല്ലാം സ്ഥലം വിട്ട്..."

"അപ്പോൾ ഞാൻ പെട്ടു. അമ്മമ്മ ഒരാളാണ് അയാൾക്കിവിടെ ഇത്രയും സ്വാധീനം കൊടുത്തത്." 

"അമ്മമ്മയുടെ കണ്ണിൽ അദ്ദേഹം ദൈവതുല്യനാണ്. അഞ്ചക്ക ശബളം വാങ്ങുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥൻ, പണത്തോട് ആർത്തിയില്ല, കള്ളം പറയില്ല, ജ്യോതിഷം പാരമ്പര്യമായി കിട്ടിയ സിദ്ധി പോലെ കൊണ്ട് നടക്കുന്നു. എല്ലാം തികഞ്ഞ ഒരുത്തമ പുരുഷോത്തമൻ. " ആദിൽ പറഞ്ഞു. 

"അയാൾക്ക്‌ സ്ത്രീകളോട് ബഹുമാനവും കരുണയും അല്പം കൂടുതലാണ് സ്ത്രീകൾക്ക് ചെറിയ വ്രതവും, പുരുഷന്മാർക്ക് കാഠിന്യം നിറഞ്ഞ
പണി കൊടുത്തില്ലേ അങ്ങേർക്ക് സമാധാനം കിട്ടില്ല. " അർജുൻ പുച്ഛിച്ചു.

"മോൻ കൂടുതൽ അതിയപ്രസംഗമൊന്നും വിളമ്പണ്ട, ചക്ക വെട്ടിയിട്ട കണക്ക് കിടന്നപ്പോൾ,  അങ്ങേര് പറഞ്ഞ പ്രതിവിധികളൊക്കെ ഓടിനടന്നു ചെയ്തതിന്റെ പ്രതിഫലനമാണ്." 

"നോ, ഇട്സ് മൈ വിലിങ്നെസ്സ് ടു കം ബാക്ക് ടു ലൈഫ്. ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഇവന്മാരെയൊന്നും എനിക്ക് വിശ്വാസമില്ല." അർജുൻ കട്ടായം പറഞ്ഞു. 

"ഇല്ലേ വേണ്ട. തർക്കുത്തരം പറഞ്ഞു നല്ലൊരു ദിവസം ചീത്തയാക്കണ്ട. ഓഫീസിൽ പോകുന്നില്ലേ വേണ്ട, വേറെ എന്താ പരിപാടി?"

"ആരതിയേ കാണണം." അർജുൻ ഉറപ്പിച്ചു പറഞ്ഞു.

"പറ്റുവെങ്കിൽ ഉള്ളിൽ കൊണ്ട് നടക്കന്ന സ്നേഹം പകർന്നു നൽകണം അല്ലേടാ..."
ആദിൽ സന്തോഷത്തോടെ ചോദിച്ചു.

"സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെ പ്രണയം കണ്ടിട്ടുണ്ട്. കൊടുപിരികൊണ്ട പ്രണയങ്ങൾ ഒടുവിൽ പാട്ടു പാടി രണ്ട് വഴിക്ക് പോകുന്നതു വരെ കണ്ടു. അതുകൊണ്ട് തന്നെ എനിക്കീ ക്യാമ്പസ്‌ പ്രണയത്തോട് വല്യ വിരക്തിയാണ്.

വിവാഹകൊണ്ടുള്ള പ്രണയത്തോടാണ് താല്പര്യം. എന്റെ പ്രണയം അതെന്റെ ഭാര്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.
അതിലൊരു മാറ്റാവുമുണ്ടാവില്ല.

ഇതൊരു സേഫ് സോൺ ലൈനൊന്നുമല്ല.
പ്രണയത്തിന് വേണ്ടി എത്ര നാൾ നിലകൊള്ളുന്നുവോ അത്രയും ശക്തമായ പ്രണയം.

ഇപ്പോൾ പ്രണയിക്കാൻ തൊന്നും പിന്നൊരു ബ്രേക്ക്‌ അപ്പ്‌ തോന്നിയാല്ലോ. 'അർജുൻ നീ ഞാൻ വിചാരിക്കുന്ന പോലെ ഒരാളല്ല', ഇഷ്ടമില്ലാത്ത ഒന്നിനോടും ഇണങ്ങി പോകാത്ത ഒരാളാണ് ആരതി, അവളിൽ നിന്ന് അകന്ന് പോകാനോ അവളെ ആർക്കും വിട്ടുകൊടുക്കാനും എനിക്കാവില്ല താലിചരടിൽ ചേർത്തുനിർത്താൻ
തന്നെയാണ് ഉദ്ദേശം.

"താലിബന്ധനം?"ആദിൽ സംശയിച്ചു.

"പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ അതൊരു ബന്ധനമാവില്ല. എനിക്കൊരു കാമുകിയേ വേണ്ട. I need an understanding wife and close friend."

"ഇതവളോട് തുറന്നു പറഞ്ഞാൽ പോരെ?" 

"മതി... അവളെ കാണുമ്പോൾ ഒന്നും പറയാൻ തോന്നുന്നില്ല."

"അവളിട്ടിട്ടു പോയാലോ?"

"അതല്ല ഏട്ടാ... ഇഷ്ടങ്ങൾ തമ്മില്ലൊരു പരസ്പരധാരണ വേണ്ടേ. എന്റെയിഷ്ടം അവളുടെയിഷ്ടം അങ്ങനെയൊക്കെ...

"ഹോ! എന്റെ ദൈവമേ! നീയൊക്കെ എന്താന്ന് വെച്ചാൽ കാണിക്ക് മനുഷ്യൻ ഭ്രാന്തെടുക്കുന്നു." 

ആദിലിന്റെ ഉറഞ്ഞു തുള്ളിയുള്ള പോക്ക് കണ്ടു അർജുൻ ചിരിവന്നു.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അർജുന്റെ അമ്മമ്മയുടെ ആവശ്യപ്രകാരം ആര്യയുടെയും ആദിലിന്റെയും ജാതക പൊരുത്തം നോക്കാൻ ജോത്സ്യർ ഭട്ടാര്യ
അവരുടെ വീട്ടിലെത്തി.

ഭട്ടാര്യ കണ്ടതും അർജുൻ താല്പര്യമില്ലാത്ത മട്ടിൽ ഒഴിഞ്ഞു മാറി നിന്നു. അദ്ദേഹമത് ശ്രദ്ധിച്ചു, പക്ഷേയതൊന്നും കാര്യമാക്കിയില്ല.

അമ്മമ്മയ്ക്ക് അവന്റെ പെരുമാറ്റം തീരേ രസിച്ചില്ല. അവർ അവനെ നോക്കി ഇഷ്ടക്കേട് പ്രകടിപ്പിച്ചു.

അമ്മമ്മേടെ മുഖഭാവം വ്യക്തമായതും അർജുൻ അവിടെനിന്ന് ദേഷ്യത്തിൽ ഇറങ്ങിപ്പോയി.

പുറത്തേക്കു പോകുന്നതിനിടയിൽ ഗേറ്റ് കടന്ന് വരുന്ന ആരതിയുടെ അമ്മയേ നോക്കിയവൻ ചിരിച്ചു.

"ഇപ്പോഴോത്തെ കുട്ടികൾക്ക് മുതിർന്നവരെ ബഹുമാനിക്കാനോ, വീട്ടിൽ വരുന്നവരോട് എങ്ങനെ പെരുമാറണമെന്നോ അറിയില്ല."
അമ്മമ്മയുടെ വാക്കുകളിൽ സങ്കോചം നിറഞ്ഞു നിന്നു.

"അതൊന്നും സാരമില്ല കല്യാണിയമ്മേ, ഒരു ദിവസം അർജുൻ എന്റെയടുത്തേക്ക് തന്നെ വരും. അവൻ വരാതിരിക്കാനാവില്ല,  വേണ്ടപ്പെട്ടവർക്ക് ഒരാപത്ത് വരുമ്പോൾ ഏത് അന്ധവിശ്വാസിയും വിശ്വാസിയാകും.
ഞാനെത്ര കണ്ടിരിക്കുന്നു."

ജ്യോതിഷത്തിൽ സ്ത്രീജനങ്ങൾക്ക് തന്നെ വിശ്വാസം കൂടുതൽ. കാരണം കുടുംബത്തിൽ തടസ്സങ്ങൾ മാറി ഉയർച്ചയുണ്ടാവാൻ അവർ പ്രാർഥിക്കും പുരുഷജനങ്ങൾ പ്രയത്നിക്കും. പ്രാർഥനയും പ്രയത്നവും ചേർന്നതാണ് വിജയം.

അന്നേരമാണ് വാതിൽപടിക്കൽ ഒരു സ്ത്രീരൂപം ഭട്ടാര്യ കാണാനിടയായത്, അതാരാണ് എന്ന മട്ടിൽ അദ്ദേഹം കല്യാണിയമ്മേ നോക്കി.

"ഇതാണ് ശ്രീദേവി, ജാതകക്കാരിയുടെ  അമ്മയാണ്. "

"ആഹാ! അവർ പരസ്പരം തൊഴുത് അഭിവാദ്യം ചെയ്തു. പരിചയപ്പെട്ടതിൽ സന്തോഷം, സമയം പോകുന്നു. ശ്രീദേവിയമ്മയും ശീതളമ്മയും കല്യാണിയമ്മയും ഇഷ്ടദേവീദേവന്മാരെ ഭജിച്ചു ഇരുന്നോളു. ഞാൻ കുട്ടികളുടെ ജാതകം പരിശോധിക്കട്ടെ.

ആദിൽ              ആര്യ

വയസ്സ് 28             വയസ്സ് 25

മകം നക്ഷത്രം    ഉത്രം നക്ഷത്രം

ജാതകങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ട്. ഗ്രഹനില നോക്കിയിട്ട് , വിവാഹയോഗം അടുത്തുവരുന്നതായാണ്‌ കാണുന്നത്. വിധിച്ച ആൾക്കാർ വരേണ്ട താമസം മാത്രമേ ഇതിൽ കാണിക്കുന്നുള്ളൂ.

ഈ ജാതകങ്ങൾ തമ്മിൽ കൂട്ടിക്കെട്ടാൻ ചേർച്ചകുറവൊന്നുമില്ല. പക്ഷേ ചേരണ്ടവർ ഇവർ തന്നെയാണോ എന്നൊരു സംശയം.

പുരുഷജാതകന് ശുക്രദശയാണ് കാണുന്നത്. ഉയർന്ന വിദ്യാഭ്യാസവും പണവും തറവാടിത്തവുമുള്ള ഒരു പെൺകുട്ടി ജാതകന്റെ ഭാര്യയായി കടന്ന് വരും.

സ്ത്രീജാതകവും അത്യുത്തമം. സ്ഥിരവരുമാനമുള്ളതും നല്ല പദവിയുള്ള ഒരാൾ വരനായി ഉടനെയെത്തും. വളരെ അടുത്ത് നിന്നു തന്നെയാണ് പെൺകുട്ടിക്ക് വിവാഹയോഗം കാണുന്നത്.

അദ്ദേഹം പറഞ്ഞതെല്ലാം നല്ലതാണെങ്കിലും ആർക്കും അങ്ങോട്ട് ഒരു തൃപ്തി വന്നില്ല. ചോദിക്കാനും പറയാനും അറിയാനും ഒരുപാടുണ്ട്. പക്ഷേ എന്താണ് ഭട്ടാര്യോട് ചോദിക്കേണ്ടത് എന്നറിയാതെ അവർ കുഴഞ്ഞു. അനാവശ്യ ചോദ്യങ്ങളും ഉത്തരങ്ങളും അദ്ദേഹത്തിന് ഇഷ്ടമല്ല. 

കാര്യങ്ങളൊക്കെ അദ്ദേഹം തന്നെ വിശദമാക്കി പറഞ്ഞുകൊടുത്തു. വിവാഹം ഉടനെയുണ്ടാവും ആദ്യം മനഃപൊരുത്തം പിന്നീട് നാൾ പൊരുത്തം എല്ലാം ഒത്തുവന്നാൽ ജാതകപൊരുത്തം ശുഭം!

മനസ്സുകൾ തമ്മിൽ ചേരാത്തയിടത്ത് ജാതകം നോക്കിയിട്ട് കഥയില്ല. ചേർച്ചയുള്ള ജാതകങ്ങൾ കൂട്ടികെട്ടിയാൽ പൊരുത്തപ്പെട്ട് പോകും. പിന്നീട് കുറ്റം ജാതകത്തിനും ജോത്സ്യർക്കും. ധൃതി വേണ്ട! എല്ലാം ഒത്തിണങ്ങുന്ന വരെ കാത്തിരിക്കുക.

എഴുന്നേൽക്കാനൊരുങ്ങിയ ഭട്ടാര്യയുടെ നേർക്ക് കല്യാണിയമ്മ ഒരു കൂട്ടം നീട്ടി. 

"എന്താ ഇതു കല്യാണിയമ്മേ " അദ്ദേഹം അലോഹ്യം പ്രകടിപ്പിച്ചു.

"ഇതു ശ്രീദേവിയുടെ ഇളയ കുട്ടിയുടെ ജാതകമാണ്. മരണത്തിൽ നിന്നു തലനാഴികയ്ക്ക് രക്ഷപ്പെട്ട കുട്ടിയാണ്. ജാതകത്തിൽ എന്തെങ്കിലും ദോഷങ്ങളൊക്കെയുണ്ടെങ്കിൽ, അതൊക്കെയൊന്നു വിശദമായിട്ടറിയാൻ."
അവർ അല്പം മടിയോടെ ചോദിച്ചു. 

"ഇന്നു ഇനിയിപ്പോൾ സമയമില്ല. " ഭട്ടാര്യ അറത്തു മുറിച്ചു പറഞ്ഞു. 

" ഓഹ്! സമയം പോലെ മതി." അവർ വിനയത്തോടെ പറഞ്ഞു.

ഭട്ടാര്യയ്ക്ക് ശ്രീദേവിയമ്മയുടെ ഭയന്ന് വിളറിയ നിൽപ്പ് കണ്ട് സഹതാപം തോന്നി. 

"കുട്ടിയുടെ ജാതകം കൈവശം വയ്ക്കുന്നതിൽ പ്രയാസം വല്ലതുമുണ്ടോ?"അവരോടായി അദ്ദേഹം ചോദിച്ചു.

ഇല്ലെന്ന് അവർ തലയാട്ടി.

ശ്രീദേവിയമ്മയുടെ കുട്ടിയുടെ ജാതകം ഞാനൊന്നു വിശദമായി പരിശോധിക്കട്ടെ. വിഷമിക്കാതിരിക്കു, ഈശ്വരൻ നല്ല വഴി കാണിച്ചു തരും. ഇവിടുത്തെ അർജുന്റെ ജാതകം എന്റെ അലമാരയിൽ ഇരിപ്പുണ്ട്. അതിന്റെ കൂടെയിതു ഭദ്രമായി ഇരുന്നോളും. കൈലാസനാഥ‌നെ
വിചാരിച്ചു ഇങ്ങു തരിക കല്യാണിയമ്മേ.

അമ്മമ്മ അത് കൊടുക്കാനൊരുങ്ങിയതും 
അടുക്കളയിൽ പാത്രങ്ങൾ തട്ടി വീഴുന്ന ശബ്ദം കേട്ടു എല്ലാവരും ഞെട്ടി.

"മടിച്ചു നിൽക്കാതെ ജാതകം തന്നോള്ളൂ ഞാൻ വിവരം പറയാം."

"നിമിത്തങ്ങളൊന്നും തൃപ്തികരമല്ല എന്ന് തോന്നുന്നു. " അമ്മമ്മ ഖേദം പ്രകടിപ്പിച്ചു.

"ഹേയ്! അങ്ങനെയൊന്നും ശാസ്ത്രത്തിൽ ഇല്ല. പാത്രങ്ങൾ നിരതെറ്റിയിരുന്നാല്ലോ വല്ല മിണ്ടപ്രാണികളും ചാടിയാലും വീഴില്ലേ!

വിശ്വാസമാകാം, അന്ധവിശ്വാസമാകരുത് 
കല്യാണിയമ്മേ...എല്ലാമോന്നു വിശദമായി 
നോക്കിയിട്ട് എത്രയും വേഗം വിവരം പറയാം. അകത്തു നല്ലൊരു സദ്യവട്ടം ഒരുക്കികൊള്ളൂ... പിള്ളേരുടെ കല്യാണം ഇങ്ങ് വന്നെത്തിയെന്ന് കൂട്ടിക്കൊള്ളൂ.

മനസ്സ് നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും അദ്ദേഹത്തെ യാത്രയാക്കി.

"ഞാൻ അങ്ങോട്ട്‌ ഇറങ്ങട്ടെ ശീതചേച്ചി."

"നീ ഇരിക്ക് ശ്രീദേവി, കാപ്പി കുടിച്ചിട്ട് പോകാം."

"ആരതിക്ക് ക്ലാസ്സുണ്ട്, ഭക്ഷണം കൊടുത്തുവിടണം." ശ്രീദേവി വല്ലാത്ത ധൃതി പ്രകടിപ്പിച്ചു.

"ആരതി മോളുടെ ജാതകം അദ്ദേഹം കൈനീട്ടി വാങ്ങുന്നത് വരെ ഒരു വെപ്രാളമായിരുന്നു എനിക്ക്." ശീതൾ പറഞ്ഞു. 

"അവളുടെ കാര്യം ആലോചിക്കുമ്പോൾ തന്നെയൊരു വെപ്രാളമാണ് ചേച്ചി. അവൾ 
വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി തിരികെ വരുന്നത് വരേ മനുഷ്യന്റെയുള്ളിൽ തീയാണ്. ജീവിതത്തിലൊരിക്കലും ആ പെണ്ണ് ഞങ്ങൾക്ക്‌ സമാധാനം തന്നിട്ടില്ല."
അമ്മ നിരാശയോടെ പറഞ്ഞു.

"സമയദോഷമാണ് കുട്ട്യേ നീ വിഷമിക്കാതിരിക്കൂ. ഇവിടെയും അച്ഛനും അമ്മയും മക്കളും എല്ലാം കൂടി ഒരുപാട് കണ്ണീർ വീഴ്ത്തിയതാണ്. ഇപ്പോൾ കാണുന്ന സന്തോഷം സമാധാനമൊക്കെ ദൈവാനുഗ്രഹം കൊണ്ട് നേടിയെടുത്തതാണ്. അദ്ദേഹത്തിന്റെ ആരുഡത്തിൽ തെളിയാത്ത പ്രതിവിധിയുണ്ടായിട്ടില്ല.

ആരതിക്ക് ഇനിയങ്ങോട്ട് നല്ല സമയമായിരിക്കും. അതാണ് അദ്ദേഹത്തിനരികിൽ ജാതകമെത്തിയത്."

ശ്രീദേവിയുടെ മുഖത്ത് ആശ്വാസം നിഴലിച്ചതിൽ കല്യാണിയമ്മയ്ക്കും 
മകൾക്കും സന്തോഷമായി 

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ആരതി കോളേജിൽ പോകാനൊരുങ്ങി വന്നു. അവളുടെ ശ്രദ്ധ പൂജ മുറിയിൽ നിൽക്കുന്ന ആര്യയുടെ നേർക്കായി.

"ഭയങ്കര പ്രാർഥനയിലാണലോ?
ഇന്ന് വല്ല എക്സാം ഉണ്ടോ? അതോ വല്ല റിസൾട്ട്‌ വരുന്നോ? ഇന്ന് ഭക്തയ്ക്ക് ഭക്തിയല്പം കൂടുതലാണല്ലോ! " അവളോർത്തു.

"അമ്മേ കാപ്പി..."
മറുവശത്ത് നിന്ന് അനക്കമൊന്നുമില്ലല്ലോ,
അവിടെ എവിടെയും അമ്മേ കണ്ടില്ല. ഇതെവിടെ പോയി? അമ്പലത്തിലെങ്ങാനും പോയോ? ഇന്ന് വല്ല വിശേഷമുണ്ടോ?" അവൾ ആലോചിച്ചു നോക്കി.

"ഇന്ന് വൈകി പോയല്ലോ ആരുവേ?" അച്ഛൻ സ്നേഹാന്വേഷണം നടത്തി. 

"എങ്ങനെ വൈകാതെയിരിക്കും. ഇവിടൊരാൾ നട്ടപാതിരായിക്കു വന്നു ബെൽ അടിയോടടിയല്ലായിരുന്നോ?"

അതുകേട്ടതും അച്ഛൻ പത്രത്തിലേക്ക് മുഖം പൂഴ്ത്തി.

അവൾ പത്രം മാറ്റി, അച്ഛന്റെ താടി പിടിച്ചുയർത്തി അല്പം ഗൗരവത്തിൽ നോക്കി.

"ആ ഷോകേസിലോട്ട് നോക്കിയേ,  മഞ്ഞ നിറമുള്ള സർട്ടിഫിക്കറ്റ് കണ്ടോ? അത് എനിക്ക് എന്തിന് കിട്ടിയതാണെന്നു അറിയുമോ? ലഹരിക്ക് എതിരെ മുദ്രാവാക്യം വിളിച്ചതിന്. ജേതാവിന്റെ അച്ഛൻ ലഹരിക്ക് അടിമ.

ആരതി വിശ്വനാഥന്റെ അച്ഛൻ കുടിച്ചു പൂക്കൂറ്റിയായി നാല് കാലേ വന്നേക്കുന്നു.
ശ്ശെ! മോശം...എനിക്ക് കൈയടി തന്നവർ ആരായി? ലഹരിക്ക് അടിമകളെ വിമർശിച്ച ഞാനാരായി...

ഇനിയിപ്പോൾ പഴയ കൂട്ടുക്കാരൊക്കെ ആയില്ലേ? കലാപരിപാടി സ്ഥിരമായിരിക്കുമല്ലേ! 

"അങ്ങനെ അങ്ങോട്ട് ചോദിക്കെടി, 
പെൺപിള്ളേരായോണ്ട് ഇവിടെ എന്തുമാകാമെന്ന് ചിലരൊക്കെ ധരിച്ചിട്ടുണ്ട്."അമ്മ കയർത്തു കൊണ്ടു പാഞ്ഞു വരുന്നു. 

"അത് ഇന്നലെത്തെ സന്തോഷത്തിനു എല്ലാവരും..." പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ അമ്മ അച്ഛനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി.

"സങ്കടം വന്നാൽ കുടിക്കും സന്തോഷം വന്നാൽ കുടിക്കും...ഹോ! നിങ്ങൾക്കൊക്കെ എന്തുമാകാല്ലോ ഇവിടെ.
വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ വിഷമം ആർക്കും അറിയണ്ട. പ്രേത്യേകിച്ചു കെട്ടിക്കാൻ പ്രായമായ പെൺപിള്ളേരുള്ള വീട്ടിൽ...അമ്മയുടെയുള്ളിൽ അടക്കി വെച്ചിരുന്ന ദേഷ്യം അച്ഛന്റെ നെഞ്ചത്തോട്ട് തീർത്തു."

അമ്മയ്ക്ക് എങ്ങനെ തുടങ്ങും എന്നൊരു സംശയമുണ്ടായിരുന്നു. ഞാൻ നിമിത്തം അത് ഉഷാറായി.

പാവം അച്ഛൻ! 

"അല്ല അച്ഛാ , എന്താണ് ഇത്ര സന്തോഷം? അച്ഛൻ ഇന്നലെ എന്തിനാണ് എന്നെ തിരക്കിയത്? ആരു, ആരു എന്ന് പറഞ്ഞു എന്തൊരു ബഹളമായിരുന്നു. ആരുടെ 
കല്യാണക്കാര്യമാണ് അച്ഛൻ പറഞ്ഞത്. "

"കല്യാണകാര്യമോ ?" അച്ഛൻ അമ്മയെ പാളി നോക്കി.

"ഞാൻ കേട്ടതാ, വിശദമായിട്ടറിയാൻ പുറത്തേക്ക് വന്നതും നിങ്ങളുടെ മുറിയുടെ വാതിൽ ശക്തമായ അടഞ്ഞതും ഒന്നിച്ചായിരുന്നു.

എന്റെ ഉറക്കവും പോയി. 
രാവിലെ അലറാം അടിച്ചത് ഓഫ്‌ ചെയ്തത് ഓർമ്മയുണ്ട്, പിന്നെ കണ്ണ് തുറന്നു നോക്കിയപ്പോൾ മണി എട്ട് കഴിഞ്ഞു."

ആരതി, കാപ്പികുടിച്ചിട്ട് കോളേജിൽ പോകാൻ നോക്ക്.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"അച്ഛാ എന്നേ കോളേജിലോട്ട് ഒന്നാക്കുമോ?"

"അവിടെന്താ?"

" എല്ലാവരും കൂടി ഒത്തിരുന്ന് പഠിക്കാന്ന് കരുതി. അവിടെയാകുമ്പോൾ ടീച്ചേർസ് ഉണ്ടല്ലോ? ഡൗട്ട്സ് ക്ലിയർ ചെയ്തു തരും."

"മ്മ്. ഒരഞ്ചു മിനിറ്റ് ഞാൻ റെഡിയായി വരാം."

" ഇവളുടെ പ്രാർഥന ഇതുവരെ തീർന്നില്ലേ?"

വീടിന്റെ വെളിയിൽ അച്ഛനെ കാത്തുനിന്നതും... 'ആരതി' എന്ന് വിളിച്ചോണ്ട്  ഒരഥിതി അവിടെയെത്തി.

"അരവിന്ദ് സർ " പ്രിയപ്പെട്ട അദ്ധ്യാപകനെ കണ്ടതിന്റെ സന്തോഷം അവളുടെ മുഖത്തും അഭിസംബോധനയിലും പ്രകടമായിരുന്നു. 

"അച്ഛനില്ലേ?"

അകത്തുണ്ടെന്ന്, തള്ളവിരൽ പിറകിലേക്ക് ചൂണ്ടി അവൾ ആംഗ്യം കാട്ടി.

അച്ഛാ.....

"ദാ വരുന്നെടി, ചെരുപ്പൊന്നു ഇട്ടോട്ടെ " അച്ഛൻ ധൃതിയിൽ അങ്ങോട്ടെത്തി.

പൂമുഖത്ത് ആരതിയോടൊപ്പം തീരേ പ്രതീക്ഷിക്കാത്ത ഒരാളെ കണ്ട് അദ്ദേഹം ആദ്യമൊന്ന് അമ്പരന്നു.

"ആരിത്, അരവിന്ദ് സാറോ? 
ഇവളെ കോളേജിലോട്ട് ആക്കാന്നു കരുതിയിറങ്ങിയതാണ്. സാർ വരൂ, അകത്തിരുന്നു സംസാരിക്കാം."

"വേണ്ട. നമ്മുക്കിവിടെയിരുന്നു സംസാരിക്കാം. " പൂമുഖത്തെ കസേരകൾ ലക്ഷ്യമാക്കി സർ പറഞ്ഞു. 

"അരവിന്ദ് സർ," എന്ന് പറഞ്ഞു അമ്മയും കൂടേ അങ്ങോട്ടേക്ക് വന്നു.

സർ എല്ലാവരെയും നോക്കി ഭംഗിയായി ചിരിച്ചു.

"എനിക്കിവിടെ കോട്ടപ്പുറം ഹൈസ്കൂളിൽ ജോലിയായി." 

"ആഹാ! അതു നന്നായല്ലോ?" അച്ഛൻ സന്തോഷം പങ്കുവെച്ചു.

സർ വീണ്ടും എല്ലാവരുടെയും മുഖത്തേക്ക് ശാന്തമായി നോക്കി.

"എനിക്ക് ആര്യയേ വിവാഹം കഴിക്കാൻ താല്പര്യമുണ്ട്." സർ ഒറ്റ ശ്വാസത്തിൽ പറഞ്ഞുതീർത്തു.

ഞെട്ടി!!! അച്ഛൻ നന്നായി ഞെട്ടി, കൂടേ ഞങ്ങളും.

എന്താ പറയേണ്ടത് എന്നറിയാതെ അച്ഛനും അമ്മയും വിമിഷ്ടപ്പെട്ടു പരസ്പരം നോക്കി.

"ആര്യയോടൊന്ന് ചോദിക്കട്ടെ." അച്ഛൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു.

"ആര്യക്ക് സമ്മതമാണ്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിട്ടു പന്ത്രണ്ടു വർഷമായി."  ഞങ്ങൾക്ക്‌ തടിതപ്പാനുള്ള എല്ലാ പഴുതുകളും സർ പൂട്ടി.

ഞങ്ങൾ കുടുംബസഹിതം വീണ്ടും ഞെട്ടി! 

"ദൈവമേ! രാവിലെ നിറപുഞ്ചിരിയുമായി കയറി വന്നത് മുതൽ ഇങ്ങേര് ഞങ്ങളേ ഞെട്ടിക്കുവാണല്ലോ?" 

അപ്പോൾ അതാണ് കാര്യം. കുമാരി ആര്യയ്ക്ക് പ്രേമഭക്തിയായിരുന്നല്ലേ! 

"അരവിന്ദ്, ഞങ്ങളൊന്നു ആലോചിക്കട്ടെ അധികം വൈകാതെ നല്ലൊരു തീരുമാനം ഞാനറിയിക്കാം." അച്ഛൻ പറഞ്ഞു.

"മോൾ തീരുമാനിച്ചില്ലേ ഇനിയെന്ത്? അങ്ങ് നടത്തി കൊടുക്കണം അച്ഛാ, ആരതി മനസ്സിൽ പറഞ്ഞു. 

മിണ്ടാപൂച്ച കലമുടയ്ക്കും എന്നു കേട്ടിട്ടേയുള്ളൂ ഇപ്പോൾ കണ്ടു.
സന്തോഷം കൊണ്ട് ആരതിക്ക് തുള്ളിചാടാൻ തോന്നി. 

ചേച്ചിയേ കണ്ടുപഠിക്കാൻ ഇപ്പോൾ എന്നോട് എല്ലാവരും പറയണേ! എന്റെ കുഞ്ഞികൃഷ്ണാ....

"ഞാൻ ഇറങ്ങട്ടെ." സർ ആരോടെന്നില്ലാതെ ചോദിച്ചു.

അമ്മ അകത്തേക്ക് വലിഞ്ഞു കളഞ്ഞു. പോകുന്ന പോക്കിൽ എനിക്കുമൊരു തട്ട് കിട്ടി. അതൊരു അപായ സൂചനയാണ്‌.

"പോയിട്ട് വരൂ ഏട്ടാ... അല്ലാ ഇനി അങ്ങനെയല്ലേ വിളിക്കേണ്ടത്." ആരതി ഓർത്തു.

സർ കയറി വന്നതിനേക്കാൾ വേഗത്തിൽ ഇറങ്ങി പോയി...

എന്നാലും ഇവൾക്ക് ആ ചളികുമാരൻ വീണല്ലോ എന്റെ ദൈവമേ!!!

എവിടെ പോയി എന്റെ പുന്നാര ചേച്ചി കാണാൻ കൊതിയാവുന്നു.....

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അകത്തിരുന്നു അമ്മയും ചേച്ചിയും കരയുന്നു. അച്ഛൻ മാറിയിരുന്നു ഭീകരമായ ആലോചനയിലാണ്.

അച്ഛന്റെ മുരളനക്കം കേട്ട ആരതിക്കൊരു സംശയം. "അകത്തേക്ക് പോണോ അതോ പുറത്തേക്ക് ഇറങ്ങണോ? പോകുന്നതാവും നല്ലത്."  

"ഞാൻ പോകുന്നു." 

" എങ്ങോട്ട് ? " അമ്മയുടെ കടുത്ത ശബ്ദം കേട്ടതും ആരതിയുടെ നെഞ്ച് കലങ്ങി.

ഒരല്പം മുൻപ് വരെ മകളിൽ അർപ്പിച്ച വിശ്വാസം നഷ്ടമായതിന്റെ മുഴുവൻ സങ്കടവും അമ്മയുടെ കണ്ണുകളിൽ കാണാമായിരുന്നു.

അത് കാണവേ അവൾക്ക് വിഷമമായി.

സങ്കടം മുഴുവൻ തന്റെ നെഞ്ചത്തോട്ടു കൊട്ടാനുള്ള പുറപ്പാടാണ്. 

"ചോദിച്ചത് കേട്ടിലെടി " അമ്മയുടെ ശബ്ദം വീണ്ടും ഉയർന്നു.

"കേട്ടേ... കോളേജിലേക്ക്, ഞാൻ പഠിക്കാൻ വേണ്ടി മാത്രമാണ് കോളേജിൽ പോകുന്നത്. അല്ലാതെ നിങ്ങളുടെ മോളേ പോലെ ആരെയും പ്രേമിക്കാനല്ല...അച്ഛാ... അമ്മേ ഞാൻ പോയിട്ട് വരാട്ടോ.

ഇവിടെ നിന്നാല്ലേ നിങ്ങളുടെ പുന്നാര മോൾ പ്രേമിച്ചതിന് അടി ഞാനും കൂടിമേടിക്കേണ്ട! എനിക്ക് മനസ്സില്ല. ഉപ്പ് തിന്നവർ വെള്ളം കുടിച്ചാൽ മതി.

"എന്നാലും എന്റെ ചേച്ചി, ഒരു സരസ്വതി ക്ഷേത്രത്തെ പ്രേമാലയമാക്കി മാറ്റിയത് പോരാഞ്ഞിട്ട് അവിടെ പഠിപ്പിക്കുന്ന സാറിനെ തന്നെ വളച്ചെടുത്തല്ലോ?"

നീയാണ് മിടുക്കി...ഗുരുഭക്തി പ്രണയമായി മാറിയല്ലേ! 

ആരതി...അച്ഛൻ നീട്ടി വിളിച്ചു.

ഡാകിടങ്ക ഡാകിടക്ക ആരതി എല്ലാവരുടെയും മുന്നിൽ രണ്ട് സ്റ്റെപ് വെച്ചു.

ഇവളുടെ അടക്കവും ഒതുക്കവും പറഞ്ഞു എന്നെ പത്ത് പേരുടെ മുന്നിൽ വെച്ച് വരെ നിങ്ങൾ നാറ്റിച്ചിട്ടുണ്ട്. അതിനൊക്കെ ദൈവം തന്ന ചാൻസാണിതു. ഞാൻ ആർമാദിക്കും...

ഇവൾക്കിട്ട് രണ്ടടി കൊടുക്കുന്നത് കാണാൻ ഓടി വന്നതാണ് ഞാൻ. പക്ഷേ നിങ്ങളുടെ നിൽപ്പ് കണ്ടാലറിയാം എനിക്കിട്ട് തരാനാണ് ഉള്ളം കൊതിക്കുന്നതെന്ന്. അതിനു മുൻപേ ഞാൻ സ്ഥലം വിടുന്നു.

അച്ഛാ അമ്മേ, ഇവൾ പലതും പറഞ്ഞു നിങ്ങളെ മാറ്റാൻ ശ്രമിക്കും. നിങ്ങളുടെ പ്രതീക്ഷ നശിപ്പിച്ചവളാണ് അത് മറക്കരുത്.

അപ്പോൾ ചേച്ചി പ്രേമം പൂവണിയട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

തിരിച്ചുവരുമ്പോൾ എല്ലാവരും ഇവിടെ ഉണ്ടാകുമല്ലോ അല്ലേ? ഇമോഷണൽ ബ്ലാക്ക്മെയിലിങ്, സൂയിസൈഡ് അറ്റെപ്റ്റ്
ഓഹ്! മൈ ഗോഡ് നെവർ ഡൂ ഇറ്റ്. ഇട്സ് ഷെയിം...


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അമ്മ ദേഷ്യപ്പെട്ടപ്പോൾ ശരിക്കും ആരതിയുടെ ഉള്ളിൽ തട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. 

"മനസേ മനസേ കുളപ്പം എന്നാ 
ഇതുധാന വയസാ കാതല്ലിക "

മൂക്കിൽ പല്ല് വന്നിട്ടാണോ പ്രേമിക്കുന്നത്.
അവരുടെ മട്ടുംഭാവം കണ്ടാൽ തൊന്നും ഞാനവളെ കൊണ്ട് പ്രേമിപ്പിച്ചതെന്ന്.

എന്തൊക്കെ പ്ലാനിനിങ്ങുമായി ഇറങ്ങിയതാണ് എല്ലാം തുലച്ചു! 

മനുഷ്യന്റെ മൂഡ് കളയാൻ പറ്റിയ അടുത്ത ഐറ്റം ദേ നിൽക്കുന്നു.

അർജുനെ കണ്ടതും ആരതിയുടെ ഉള്ളിൽ പൊന്തിവന്ന ദേഷ്യത്തിനും സങ്കടത്തിനും മേലേ ഒരാശ്വാസം നിഴലിച്ചു.

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അർജുൻ ആരതിയെ കാത്ത് തുഷാരത്തിന്റെ മുന്നിൽ നിൽക്കുവായിരുന്നു.

മുടികൊണ്ട് മുഖം അല്പം മറച്ചു അവന്റെ നേർക്കായി നടന്നുവരുന്ന അവളെ കണ്ണെടുക്കാത്ത അവൻ നോക്കി നിന്നു.

"നീ സ്വപ്നം കണ്ട് നിൽക്കുവായിരുന്നോ?
ഞാൻ കരുതി എന്നെ കണ്ട് മതി മറന്ന് നിൽക്കുവാണെന്ന്‌."

ചെക്കന്റെ അനക്കമൊന്നുമില്ലല്ലോ?

ഹലോ ഹേലോയി....

നീ എന്തായീ നോക്കുന്നത്? ആദ്യമായി കാണുന്ന പോലെ!

"നിന്റെ മുഖമെന്താണ് ഇരുണ്ടിരിക്കുന്നത് എന്തേലും പ്രശ്നമുണ്ടോ? " അർജുൻ ചോദിച്ചു.

"ഇല്ലല്ലോ! മുഖത്ത്
നിറഞ്ഞ ചിരി വരുത്തിയവൾ പറഞ്ഞു. "

കള്ളമാണെന്ന് മുഖം കണ്ടാലറിയാം. അവൻ മനസ്സിലോർത്തു.

"ചെറിയൊരു പനി, മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു വാങ്ങിക്കാൻ ഇറങ്ങിയതാണ്. നിന്നെയൊന്നു കാണാൻ തോന്നി അതാണ് ഇവിടെ കാത്തു നിന്നത്." 

അവളവന്റെ നെറ്റിയിൽ തൊട്ട് നോക്കി.
അത് മാത്രം പ്രതീക്ഷിച്ചു കൊണ്ടാണ് അവനവിടെ നിന്നത്. അവളുടെ സ്നേഹം സാമീപ്യം, കരുതൽ എല്ലാം അളവറ്റ് അവനാഗ്രഹിക്കുന്നു. 

"ചെറിയ ചൂട് തോന്നുന്നു.  അധികം നിന്ന് വെയിൽ കൊള്ളാതെ വീട്ടിൽ പോയി റസ്റ്റ്‌ എടുക്ക്. എക്സാം അടുത്ത് വരുവല്ലേ! യൂണിവേഴ്സിറ്റി ഡിക്ലറേഷൻ എപ്പോൾ വേണേലും പറന്നെത്താം. പരീക്ഷ വെള്ളത്തിലാവണ്ട." അവൾ ചെറിയ ക്ഷീണത്തോടെ പറഞ്ഞു.

"അവൻ അവൾക്ക് കുറുകെ നിന്ന്, എന്താ കാര്യമെന്ന മട്ടിൽ ?"

"പറയാം." അവൾ കീഴടങ്ങി.

"ആദിലേട്ടന്റെ കഞ്ഞിയിൽ പാറ്റ വീണു.  പാറ്റയുടെ പേര് അരവിന്ദ് വിദ്യാധർ 
1998 മുതൽ ഒരു ഈച്ച പോലുമറിയാതെ തുടങ്ങിയ പ്രണയമാണ് ഇന്ന് വെളിച്ചത്ത് വന്നത്. ഇത്തിരി വലിയ പാറ്റയാണ് വീണിരിക്കുന്നത്. സോ, ആ കഞ്ഞി വേണ്ടെന്ന് വയ്ക്കുന്നതാണ് ഏട്ടൻ നല്ലത്."

"എന്താ?" അർജുൻ ഒന്നും മനസ്സിലായില്ല.

"എന്റെ ചേച്ചി ആര്യയും ട്യൂറ്റർ അരവിന്ദ് സാറും തമ്മിലുള്ള പ്രണയം വിവാഹപടിക്കൽ എത്തിനിൽക്കുന്നു. ആ പടിയിറങ്ങി വരുന്ന വഴിയാണ് നീ എന്നെ കണ്ടത്. "

"എനി ഇഷ്യൂസ്?"

" അറിയില്ല. എനിക്കെന്റെ കാര്യമല്ലേ ഉറപ്പിച്ചു പറയാൻ പറ്റൂ. " അവൾ ഒഴിഞ്ഞു മാറി.

"അങ്കിളും ആന്റിയും കലിപ്പാണോ?"

"അർജുൻ, നിനക്കെന്റെ ചേച്ചിയേ അറിയാൻ പാടില്ലാഞ്ഞിട്ടാണ്. ഞാൻ തിരിച്ചു വീട്ടിലെത്തുമ്പോൾ ക്ഷണകത്ത് വരെ അവൾ അടിപ്പിച്ചു വയ്ക്കും.

അവൾ പൂച്ചയെ പോലെ പമ്മിയിരുന്നു ആശിച്ചതൊക്കെ സ്വന്തമാക്കും. അതാണ് അവളുടെ മികവ്. ഞാൻ ചോദിച്ചാലും ആരും തരില്ല... ഇത് മികവുള്ളവരുടെ ലോകമാണ്. എന്നെ പോലുള്ളവർ ഇവിടെ കഷ്ടപ്പെടും. 

അച്ഛനും അമ്മയും പ്രണയത്തോട് പൊതുവേ എതിർപ്പുള്ളവരാണ്. എങ്കിലും ചേച്ചിയുടെ ഇഷ്ടത്തിന് അവർ എതിര് നിൽക്കില്ല. സ്നേഹംകൊണ്ടല്ല! അവരുടെ പരിപ്പൊന്നും അവിടെ വേവില്ല. 

അവരുടെ അടവ് മുഴുവൻ എന്റെയടുത്താണ്...

പിന്നേ! ഞാൻ നോക്കിയിട്ട് സാറിന് വലിയ അയോഗ്യതയൊന്നുമില്ല, ഈ ബന്ധം വേണ്ടാന്ന് വയ്ക്കാൻ. നിലവിലെ സ്ഥിതിക്കനുസരിച്ച്  ചേർന്നൊരു ബന്ധം. അല്ലാതെ പ്രണയത്തിന്റെ അടിസ്ഥാനത്തിലൊന്നും ഈ വിവാഹം നടക്കില്ല.

സ്നേഹിക്കുന്നവർ ഒന്നിച്ചു ജീവിച്ചോട്ടെ എന്നു പറഞ്ഞു മനസ്സ് നിറഞ്ഞ ആശീർവദിക്കുന്നവർ വിരളമല്ലെ! 
ആരെങ്കിലും ഉണ്ടോ? ആ...ഞാൻ കണ്ടിട്ടില്ല."

"അരവിന്ദ് സർ ആൾ എങ്ങനെ? " അവൻ ചോദിച്ചു.

"വിദ്യാർത്ഥിനിയുടെ നെഞ്ചിലും അരക്കെട്ടിലും നോക്കി പഠിപ്പിക്കുന്ന 
തമാശരൂപേണ അസഭ്യങ്ങൾ മൊഴിയുന്ന ഒരാളല്ല അദ്ദേഹം. അധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തിന് നൂറു മാർക്കാണ്."

"അങ്ങനെയല്ലേ വേണ്ടത്! അവർ ഒരുമിക്കട്ടെ ആര്യയുടെ ഇഷ്ടത്തിന് സമ്മതം നൽകുന്നവർ നിന്റെ ഇഷ്ടത്തിന് എതിര് നില്ക്കില്ല. "

"എന്റെ കാര്യത്തിൽ... എന്നെ ഒരാൾ കെട്ടുക എന്നത് തന്നെ വല്യകാര്യം. പിന്നെ അച്ഛനും അമ്മയും വിഷമിപ്പിക്കാനൊന്നും ഞാനില്ല. അവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ അംഗീകരിക്കണ്ട.

നമ്മുക്ക് ഒളിച്ചോടാം. ചുവന്ന തെരുവ്, പച്ചതെരുവ്, കിഡ്നി പോകുന്ന നായകൻ, ഗർഭിണിയായ നായിക... അമ്മാതിരി കഥയൊന്നും എന്റെയുള്ളിൽ മിന്നില്ല മോനെ! 

"മര്യാദയ്ക്ക് നടന്നിട്ട് മൊത്തത്തിൽ ചീത്തപേരായിരുന്നു. എന്നാ പിന്നേ കയറൂരി ജീവിക്കാന്നു കരുതിയോ നീ ? "അവൻ അവളെ ചൊടിപ്പിക്കാൻ തുടങ്ങി.

എന്റെ മനസ്സ് എത്ര കൃത്യമായി നീ മനസിലാക്കുന്നു. ഞാൻ കൃതാർഥയായി. അർജുൻ, ഒരു വാശിക്കോ ദേഷ്യത്തിനോ ജയിക്കാനോ പറയുന്നതല്ല : അടുത്ത നിമിഷം എന്താകും എന്നൊരു ചിന്ത എനിക്കില്ല. ഇപ്പോൾ ആസ്വദിക്കുന്നതാണ് എന്റെ ജീവിതം.

ഞാൻ അടിച്ചുപൊളിച്ചു ജീവിക്കും നീ വേണേൽ ഒരു മൂലയ്ക്കിരുന്ന് ഫിലോസഫിചോള്ളു... ഐ ഡോണ്ട് കെയർ.
അച്ഛനോടും അമ്മയോടും എന്റെ ഇഷ്ടങ്ങളൊക്കെ തുറന്നു പറഞ്ഞിട്ടുണ്ട്.
പക്ഷേ അവർക്കൊരിക്കലും അതൊന്നും മനസ്സിലാവില്ല. അത് എന്റെ പ്രശ്നമാണോ അവരുടെ പ്രശ്നമാണോ എനിക്കറിയില്ല.
കഴിഞ്ഞത് കഴിഞ്ഞു! അന്നത്തെ ഇഷ്ടങ്ങളൊക്കെ എന്താന്ന് എനിക്കിപ്പോൾ ഓർമ്മയില്ല അതൊക്കെ മാഞ്ഞു പോയി.

മനസ്സിൽ മായാതെ നിൽക്കുന്ന ഒരു മുഖമേയുള്ളൂ... അത് നിന്റേതാണ്.
ഞാനെന്റെ അച്ഛനെയും അമ്മയും കൂടേപിറപ്പിനെയും സ്നേഹിക്കുന്നുണ്ട്.
അവർക്കെന്താലും വിഷമം വന്നാൽ എനിക്ക് സഹിക്കാൻ പറ്റില്ല... അവരുടെ ദുഃഖത്തിൽ കൂടേ നിൽക്കാൻ എനിക്കാവും പക്ഷേ സന്തോഷം... എന്റെ സന്തോഷം അവരുടെ അടുത്തല്ല... ഞാനാഗ്രഹിച്ചപ്പോഴൊന്നും അവരെന്റെ കൂടേ നിന്നില്ല. ഇനിയൊട്ട് നിൽക്കുകയുമില്ല... എനിക്ക് പിന്തുണ വേണ്ടപ്പോഴൊന്നും അവർ തന്നില്ല.

ഈക്കാര്യം വളരെ വ്യക്തമായിട്ട് അവർക്കറിയാം. ഞാനവരിൽ നിന്ന് അല്പം ദൂരെയാണെന്ന്. അവർക്കതിൽ വിഷമമില്ല, കുറ്റബോധമുണ്ടോ? എനിക്കറിയില്ല.....

എന്റെ കൂടേ എപ്പോഴും നിൽക്കണമെന്ന്
ആരോടും ഞാൻ ആവശ്യപ്പെടുന്നില്ല. പക്ഷേ ഞാൻ പ്രതീക്ഷിക്കുന്ന ഒരു സമയമുണ്ട്, അന്നില്ലെങ്കിൽ പിന്നെ എനിക്ക് വേണ്ട... ആരായാലും. അർജുനെ തറപ്പിച്ചു നോക്കി പറഞ്ഞു.

അവൻ തലയാട്ടി.

"ഞാൻ നിന്നിൽ നിന്നൊരുപാട് കാര്യങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതിലൊന്ന് പോലും നേടാൻ ഞാൻ ശ്രമിക്കില്ല, കിട്ടാതെ വേദനിക്കാൻ വയ്യാ എനിക്ക്, അല്ലാതെ വേണ്ടാന്നു വച്ചിട്ടല്ല."

ദൈവവിധി പോലെ കാര്യങ്ങൾ നടക്കൂ ആരതി...

ഹാ! ശരിയാണ്. ദൈവം മനുഷ്യൻ നല്ല അവസരങ്ങൾ നൽകും. അത് വിനിയോഗിക്കാതെ വിധിയേ നോക്കിയിരുന്നിട്ട് കാര്യമില്ല.

I love my life, strongly believe in my love more than any other belief. 

ഇനി വരുന്നതൊക്കെ അന്നേരം ആലോചിക്കാം. നീ എന്റെ കൂടേ വരുന്നില്ലല്ലോ പിന്നെ എന്തിനാ വഴിയേ കിടന്നു ഒരു തർക്കം. ഞാനിതൊക്കെ ഒരു രസത്തിനു പറഞ്ഞതാ ഒരു ജീവിതമേയുള്ളു അതെന്റെ ഇഷ്ടത്തിന് ജീവിക്കും അതുകൊണ്ട് ആർക്കും ഒരുപദ്രവും ഉണ്ടാക്കില്ല. ഇനി ഉപദ്രവമുണ്ടായാൽ മറ്റുള്ളവർ സഹിച്ചോ! 

"ഞാൻ വരാം."

"വേണ്ടാ...നിന്നെയും കൊണ്ട് ഓടിയാൽ ഞാൻ സ്റ്റാർട്ടിങ് പോയിന്റിൽ തിരിച്ചെത്തും."

"ബസ്റ്റോപ്പ് വരെ കൂടേ വരാമെന്നാണ് 
പറഞ്ഞത്."

"വന്നോ, പക്ഷേ  എന്റെ മൂഡ് ഓഫാക്കരുത്."

"ഞാനങ്ങനെ ചെയ്യോ! നിന്റെ മൂഡ് മാറ്റാൻ ശ്രമിക്കുന്നത്. നിനക്ക് മനസ്സിലാവുന്നില്ല മാത്രം."

മ്മ്...

പിന്നെ! എല്ലാം കാര്യവും ഓപ്പണായിട്ട് പറയുന്ന ഈ character എനിക്ക് ഒത്തിരി ഇഷ്ടമാണ്. If character is lost everything is lost. Keep it up! ആരതി...

"അത് നഷ്ടമാക്കാതിരിക്കാനാണ് എന്റെ ഇണയെ ഞാൻ തന്നെ തേടികൊണ്ടിരിക്കുന്നത്. ഇനി എന്റെ ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടാവില്ല... ഉണ്ടായാൽ പിന്നെ ഞാനുമുണ്ടാവില്ല... ഇനിയൊരു തിരിച്ചുവരവ് എനിക്കുണ്ടാവില്ല."

ആരതി...

വേദനിപ്പിക്കാൻ പറഞ്ഞതല്ല അർജുൻ! എല്ലാം നഷ്ടമായിടത്തു നിന്നു ഒന്നേ എന്ന് പറഞ്ഞു തുടങ്ങിയതാ ഞാൻ... നിന്നെ കണ്ടുമുട്ടുന്നവരെ എനിക്കൊരു സന്തോഷം അനുഭവപ്പെട്ടിരുന്നില്ല...

ബസ് വരുന്നു ആരതി...

"ഇവനിതു എന്ത് പറ്റി? ബസിൽ കയറ്റി വിടുന്നു. റ്റാറ്റാ കാണിക്കുന്നു.
അവനെന്തോ പറയാനുണ്ടായിരുന്നു? " എന്തൊക്കെയോ ചിന്തിച്ചു അവൾ തിരികെ കൈവീശി കാണിച്ചു.

ബസ് നീങ്ങി തുടങ്ങി അവൾ കണ്ണിൽ നിന്ന് മായുന്നവരെ അവൻ കൈവീശി നിന്നു. 

"ആദ്യമായി കണ്ടനാൾ 
ആരെന്ന് ചൊല്ലീടാതെ

മിഴികൂമ്പി മെല്ലെ നീ 
വിടവാങ്ങവേ! 

എന്തെന്നറിയാതെ നിന്നോരം
ചേർന്നിടാനെൻ മനം കുളിരവേ! 

കണ്മണി നീയേതോ കാലത്ത്
കനവായി കൂടിയെൻ ചാരത്ത്

നീയെന്നരികിലണയും നാളിലായി
നിഴലായിചേരാനുള്ളം കൊതിക്കവേ!"

(തുടരുന്നു )

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

 


അർജുന്റെ ആരതി 29

അർജുന്റെ ആരതി 29

4.9
2156

                         ഭാഗം - 29                     അർജുന്റെ ആരതി  ഇന്ന് ചെയ്യാനുള്ള കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യണമെന്നുറപ്പിച്ചു കൊണ്ട് അവളുടെ പിന്നാലെ അവനും കോളേജിലെത്തി. കോളേജിൽ, പരീക്ഷചൂട് തലയ്ക്ക് പിടിച്ചിരിക്കുന്ന സമയമായതു കൊണ്ട് പൊതുവേ നിശബ്ദത അനുഭവപ്പെട്ടു. ക്യാമ്പസിനുള്ളിൽ അധികം ആരുമില്ല, പേരിന് രണ്ടധ്യാപകരും അനദ്ധ്യാപകരുമുണ്ട്. ആകെയൊരു മൂകതയാണ് മുന്നോട്ടു ചലിക്കാൻ തോന്നില്ല, എങ്കിലും ക്ലാസ്സ്‌ റൂം ലക്ഷ്യമാക്കി അവൻ നടന്നു.  ക്ലാസ്സ്‌ റൂം എത്തുന്നതിന് മുൻപേ, ആരെയും അലോരസപ്പെടുതാത്ത കൂവി വിളികളും ആർത്തിരമ്പുന്