Aksharathalukal

റിസൾട്ട്‌

റിസൾട്ട്‌...
 
ഒരു സമാധാന വാക്കുകളും അബിക്ക് ആശ്വാസം നൽകാൻ തക്ക കെല്പുള്ളതായിരുന്നില്ല
കൺസൾട്ടിങ് റൂമിന്റെ ചില്ലു ഡോർ തുറന്ന്പിടിച്ചോണ്ട് അബി ഒന്നൂടെ ഡോക്ടർ അശോക് കുമാറിനെ ദയനീയമായ് നോക്കി,,
കഴിഞ്ഞ നാല്  ആഴ്ചയിൽ ഏറെയായ് അബി ഡോക്ടർ അശോക് കുമാറിന്റെ ട്രീറ്റ്മെന്റിൽ ആണ്,
ഒരു നിസാര തലവേദന,ഒടുവിൽ നിൽക്കാനോ ഇരിക്കാനോ പറ്റാത്ത പോലെ വേദന സഹിക്കാൻ വയ്യാണ്ടായപ്പോ ഡോക്ടറെ വന്നു കണ്ടു,
മരുന്നും,ടെസ്റ്റും എല്ലാം നോക്കി വേദനയ്ക്കൊരു ശമനവും ഇല്ല,
 
 
"സാമ്പിൾ എടുത്ത് ലാബിൽ കൊടുക്കണം അകത്തോട്ടു പൊയ്ക്കോ നഴ്‌സ്‌ ഉണ്ട് അവർ  എടുത്തോളും" Dr അശോക് കുമാറിന്റെ നിർദേശ പ്രകാരം അബി സാമ്പിൾ എടുക്കാൻ അകത്തോട്ടു കയറി
ദൈവത്തിന്റെ മാലാഖമാർ കാണിച്ചു കൊടുത്ത ബെഡിൽ കയറി കിടന്ന്, പൊതുവെ വേദന ഒട്ടും സഹിക്കാത്ത അബിക്ക് എന്നാൽ അവർ സൂചി കുത്തി ഇറക്കിയിട്ടും ഒരല്പം പോലും വേദന തോന്നിയില്ല,
എന്തിനും ഏതിനും നൂറായിരം സംശയം ചോദിക്കുന്ന അബിക്ക് ഇതിലും തോന്നി ഒരു കുന്നു സംശയം
"സിസ്റ്റർ എന്തിനാ ഈ ടെസ്റ്റ്‌ പത്തോളജി ലാബിൽ കൊടുക്കുന്നത്, എന്ത് ടെസ്റ്റ്‌ ആണ് അവിടെ "
"കൂടുതലും കാൻസർ പോസ്സിബിലിറ്റി കൺഫോം ചെയ്യാനാ കൂടുതൽ വല്ലോം ഉണ്ടേൽ Dr പറയും" സിസ്റ്ററിന്റെ ആ വാക്കുകൾ കേട്ടപ്പോലെ പകുതി തളർന്ന പോലെയാണ് അബിക്ക് തോന്നിയത്...
വേച്ചു വേച്ചു അവൻ Dr അശോക് കുമാറിന്റെ  മുന്നിലെ കസേരയിൽ വന്നിരുന്നു...
അല്പ സമയത്തിന്റെ നിശബ്ദത്തയ്ക്ക് ശേഷം അബി ഇടറുന്ന ശബ്ദത്തിൽ പ്രതീക്ഷയറ്റപോലെ Dr നോടായ് ചോദിച്ചു...
"സർ എനിക്ക് എനിക്ക് കാൻസർ ആണോ"
 
"താൻ ടെൻഷൻ ആകണ്ട,
റിസൾട്ട്‌ വരട്ടെ നമുക്ക് നോക്കാടോ..
ആ ഡൌട്ട് അങ്ങ് മാറൂമല്ലോ... സൗത്ത് ബ്ലോക്കിലാ സാമ്പിൾ  കൊടുത്തിട്ട് താൻ വിട്ടോ,
ഞാൻ വിളിച്ചോളാം...
ധൈര്യമായ് പോയിട്ട് വാ......"
 
അശോക് കുമാറിന്റെ വാക്കുകൾ മനസ്സിൽ ഒന്നൂടെ ഓർത്തുകൊണ്ട് അബി സൗത്ത് ബ്ലോക്ക് ലക്ഷ്യമാക്കി നടന്നു, ഇടതു വശത്തെ ബിൽഡിംഗ്‌ലെ ആ വലിയ എഴുത്തു അബി മനസ്സിൽ പലതവണ വായിച്ചു RCC..... Regional Cancer Center,  
സൗത്ത് ബ്ലോക്ക് വാതിൽക്കൽ എത്തി അകത്തു കയറാൻ മടിച്ചു നിൽകുന്ന അബി........
 
 
കയ്യിലെ സാമ്പിൾ ബോട്ടിൽ ഒന്നൂടെ നോക്കി അബി കൌണ്ടർ ക്യാബിൻ ലക്ഷ്യമാക്കി നടന്നു,,
അബി 28 വയസ്... ചീട്ട് എഴുതി...
ബ്ലഡ്‌ സാമ്പിൾ ഒന്നൂടെ എടുക്കണം കയ്യിലെ സാമ്പിൾ ബോട്ടിൽ കൗണ്ടറിൽ ഏല്പിച്ചപ്പോ സിസ്റ്ററിന്റ വക അടുത്ത നിർദേശം.... 
ഇവരൊക്കെ മാലാഖമാർ തന്നെയാണോ.....
എല്ലാരോടും ഒരു വെറുപ്പ് പോലെ അബിക്ക് തോന്നി,
കയ്യിൽ നിന്നും ബ്ലഡ്‌ സാമ്പിൾ എടുത്തപ്പോൾ അസ്സഹനീയമായ വേദന അബിക്ക് തോന്നി
ക്യാഷ് കൌണ്ടർ ഇൽ കാശ് അടച്ചു റെസിപിറ്റും മേടിച് തിരിഞ്ഞ് നടന്നു, "രാവിലെ 10 മണിക്ക് റിസൾട്ട്‌ ആകും അപ്പൊ വന്നാ കളക്ട് ചെയാം" ഒരു ഇരമ്പൽ പോലെ എവിടെയൊക്കയോ അബി അത് കേട്ടു... യാന്തരികമായി നടന്നു ആശുപത്രി പാർക്കിംഗ് ഏരിയയിലെ ആ സിമന്റ്‌ ബെഞ്ചിൽ അബി ഇരുന്നു...
റിസൾട്ട്‌ നാളയല്ലേ ആകു പിന്നെന്തിനാ ഇങ്ങനൊക്കെ ചിന്തിക്കണത്  അബി തന്നോട് തന്നെയായി പറഞ്ഞു..
 
വർഷങ്ങൾക്ക് മുന്നേ ഒരുമിച്ച് കളിച്ചു വളർന്ന ഉറ്റ സുഹൃത്ത് കാൻസർ എന്ന മാരകരോഗത്തിന് മുന്നിൽ മുട്ടുമടക്കി തോൽവി സമ്മതിച്ചു തന്നെ വിട്ടു പോയപ്പോ തലതല്ലി കരഞ്ഞ ആ ദിവസം സിനിമ സ്ക്രീനിലെന്ന പോലെ അബിക്ക് മുന്നിൽ തെളിഞ്ഞു... പുളി മാവിന്റെ ചാഞ്ഞു കിടന്നിരുന്ന കൊമ്പത്തു കളി പറഞ്ഞിരുന്ന സഞ്ചുന്റെ മുഖംഭാവം മാറുന്നതും, വേദനകൊണ്ട് മുഖം അവനന്ന് അള്ളി കീറുന്നതും,  കയ്യൊന്നു വിടുവിച്ചു നോക്കിയപ്പോ കണ്ട ആ കാഴ്ച  മൂക്കിൽ നിന്നും വായിൽനിന്നും ചോര ഒഴുകുന്ന സഞ്ചുന്റെ മുഖം
അബിയുടെ കണ്ണ് നിറഞ്ഞൊഴുകി.... "ആ വേദന തിന്ന് ജീവിക്കുന്നതിനേക്കാൾ അവൻ പോയതാ നല്ലത് ഇനി അവൻ ഒരു വേദനയും അനുഭവിക്കണ്ടല്ലോ, അത്രക്ക് വേദന തിന്നു അവൻ എന്റെ പൊന്നുമോൻ " മടിയിൽ കിടന്ന് കരഞ്ഞ അബിയുടെ തലയിൽ കൈവിരലോടുച്ചോണ്ട് അബിയുടെ അമ്മ ആരോടെന്നില്ലാതെ പറഞ്ഞതും അവൻ ഓർത്തുപോയി 
അമ്മ... അബി വിളിച്ചു..
"അമ്മ ഞാനൊരു കാര്യം പറയട്ടെ,
"മ്മ് " അമ്മ മൂളി
"സഞ്ചുനു വന്നപോലെ എന്തേലും അസുഖം എനിക്കു വന്നാലേ അമ്മ,എനിക്ക് സഞ്ചുനെ പോലെ  വേദന സഹിക്കാൻ പറ്റില്ല അതോണ്ട് അമ്മ എന്നെ കാത്തിരിക്കാതെ ഞൻ ഉറങ്ങുമ്പോളോ എപ്പോളെലും വേദന എടുപ്പിക്കാതെ എന്നേ അങ്ങ്...."
മുഴുവപ്പിക്കാൻ സമ്മതിക്കാതെ അമ്മ അബിയുടെ വായ്പൊത്തി ദേഷ്യത്തോടെ ഒന്ന് നോക്കി
കുഞ്ഞു വായിൽ വല്യ വർത്താനം പറഞ്ഞാലുണ്ടല്ലോ ആഹ്?
 
മൊബൈൽ റിങ് ചെയുന്ന സൗണ്ട് കേട്ടു ഓർമകളുടെ ഭാണ്ടകെട്ട് പൊട്ടിച്ചു അബി പുറത്ത് വന്നു
 
കോളിങ് കീർത്തി......
 
അബിയുടെ കാമുകി എന്ത് പറയണം എന്ന് അറിയില്ല, അവളോട് എങ്ങനാ പറയും പറഞ്ഞാ അവൾ എങ്ങനാ സഹിക്കും, റിസൾട്ട്‌ വന്നിട്ടില്ല കൺഫോം ആയാൽ അവളുടെ ജീവിതം, ഗ്യാരന്റി ഇല്ലാത്ത ലൈഫും കൊണ്ട് നടക്കേണ്ടി വരും അവൾ..
അവൾ സന്തോഷമായിരിക്കണം, ഞൻ, ഞാൻ അവൾക്ക് പറ്റിയവനല്ല
ഞാനായിട്ട്.. വേണ്ട ഒന്നും വേണ്ട..
 
മൊബൈൽ വീണ്ടും റിങ് ചെയ്തു അബി കോൾ അറ്റൻഡ് ചെയ്തു, "നിങ്ങൾ എവ്‌ടാ മനുഷ്യ... എത്ര നേര ഞാൻ വിളിക്കണേ"
 
ഞാൻ എവ്‌ടാ ആണേൽ നിനക്കെന്താ എല്ലാം ഇനി നിന്നെ ബോധ്യപ്പെടുത്തണോ , ഒരു സമാധാനം തരത്തില്ല, എന്ത് ശല്യമാ എന്റെ ദൈവമേ ഏത് സമയത്ത് തോന്നിയന്തോ ഇതിനെയൊക്കെ എടുത്ത് തോളത്തു വെയ്ക്കാൻ"
അബി പതറാതെ ഇടറാതെ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു
 
അബിയേട്ട എന്താ, എന്താ പറ്റിയെ എന്തിനാ ഇങ്ങനൊക്കെ പറയണേ ഞൻ എന്താ ചെയ്തേ കീർത്തിയുടെ  ആ ഇടറുന്ന സൗണ്ട് കേട്ടപ്പോൾ അബിയുടെ നെഞ്ചോന്നു വിങ്ങി
 
കണ്ണടച്ച് കണ്ണീരൊഴുക്കികൊണ്ട് അബി തുടർന്ന് "എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് കീർത്തി ചുമ്മാ എന്നേ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യരുത് ഞാൻ ആർക്കും എന്നേ ആർക്കും പതിച്ചു കൊടുത്തിട്ടോന്നും ഇല്ല"
 
"അബിയേട്ട..."
 
"ഒന്ന് പോയ്തരോ കീർത്തി പ്ലീസ് നാള ചാകേണ്ടവനാ ഇന്നേ കൊല്ലാനായിട്
എനിക്ക് മതിയായി  എന്നേ ഒന്ന് വെറുതെ വിട്.." പ്ലീസ്..
 
കീർത്തിയുടെ തേങ്ങൽ അബിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവളുടെ പൊട്ടി കരച്ചിലും മൂക്ക് ചീറ്റലും അബിയുടെ ഹൃദയത്തിൽ ആയിരിന്നു കൊണ്ടത്
 
"എന്തിനാ ഏട്ടാ നിങ്ങൾ എന്നെയിങ്ങനെ വിഷമിപ്പിക്കുന്നത് ഞാൻ അത്രക്ക് ശല്യ..... "
 
മുഴുവപ്പിക്കുന്നതിന് മുന്നേ അബി കോൾ കട്ട്‌ ചെയ്തു.. ഡിസ്പ്ലേ വോൾപേപ്പറിലെ അവളുടെ ചിരിക്കുന്ന മുഖത്തു ഒരുന്നൂർ ഉമ്മ വെച്ചോണ്ട് അബി പൊട്ടി കരഞ്ഞു തലയിൽ നിന്ന് തൊപ്പിഎടുത്ത് മുഖം മറച്ചു വെച്ചോണ്ട് ആ സിമന്റ്‌ ബെഞ്ചിൽ ഒന്നൂടെ അമർന്നിരുന്നു
 
തലവേദനയും കണ്ണീരും അവനെ തളർത്തി ഇഴഞ്ഞു നീങ്ങുന്ന സമയം ഒന്നൂടെ മടിച്ചു മടിച്ചു നിൽക്കുന്ന പോലെ,കണ്ണീരിൽ നനഞ്ഞ താടി രോമങ്ങളെ തലോടി കൊണ്ട്  അബി മെല്ലെ എഴുന്നേറ്റു നടന്നു,
ബൈക്ക് സ്റ്റാർട്ട്‌  ചെയ്തു എങ്ങോട്ടെന്നില്ലാതെ യാത്രയായ
 
 
 “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) ആ ചർച്ചിലെ ചുവരെഴുത്തു വചനങ്ങൾ അവനെ ആ പ്രാർത്ഥന ഹാളിലേക്ക് ക്ഷണിക്കുന്ന  പോലെയാണ് അവൻ തോന്നിയത് ,
അബി പള്ളിയിലേക്ക് കയറി മുട്ടുകുത്തി, ഒന്നും പറയാതെ ഇരുന്നു മണിക്കൂറുകളോളം  ,, നിസ്സഹായ ഭാവത്തോടെ...
 
സമയം രാത്രി 2.20 
അബി ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒന്നുറങ്ങണം, പറ്റുന്നില്ല, ദൈവം മുന്നിൽ വന്നിരുന്നേൽ ഒന്നുറങ്ങാനുള്ള വരം ചോദിക്കാമായിരുന്നു എന്ന് അബിക്ക് തോന്നി പോയി മുറിക്കകത് നടന്നും ഇരുന്നും എങ്ങനെയോ നേരം വെളുത്തു, 7 മണി കഴിഞ്ഞതേ ഉള്ളു കരഞ്ഞിരുന്ന അതെ സിമന്റ്‌ ബെഞ്ചിൽ തന്നെ അബി ഇരുപ്പുറപ്പിച്ചു, ഓർമകളെ എങ്ങോട്ടാ പാറിപറക്കാൻ വിട്ടുകൊണ്ട് അബി എന്തിനും തയാറായ പോലെ ഇരുന്നു
അവൻ അവനോടായ് തന്നെ പറഞ്ഞു 
ഒരു യാത്ര പോണം , ആരേം കൂട്ടാതെ ഒരു യാത്ര ഭാരങ്ങളില്ലാതെ..
പെരുമഴയത്തു നനയണം, ഭ്രാന്തമായ്യ്
സമയം വളരെ വേഗത്തിൽ തന്നെ കടന്ന് പോയി
മരണം മുന്നിൽ കണ്ടുകൊണ്ട് തന്നെ അബി ചിരിച്ച മുഖവുമായി റിസൾട്ട്‌ കൌണ്ടറിലോട് പോയി...
പോക്കറ്റിൽ നിന്നും റെസിപ്പ്റ് എടുത്ത് കൗണ്ടറിൽ കാണിച്ചു.. 2 മിനുട്ട് ഇന് ശേഷം ഒരു കടലാസ് മായ് ശെരികുമൊരു ദൈവത്തിന്റെ മാലാഖ അബിക്ക് നേരെ വന്നു ആ കടലാസ് വെച്ച് നീട്ടി ദയനീയമാം  ഒന്ന് നോക്കിട്ട് നടന്നു പോയി..
മനസ്സ് തുറന്ന് ചിരിച്ചോണ്ട് അബി ആ കടലാസ് മേടിച്ചു തിരികെ നടന്നു കൂട്ടിനായി കാത്തിരിക്കണ ആ സിമന്റ്‌ ബെഞ്ചിന്റെ മാറിലേക്ക്
 
ആ കടലാസ് കവർ നെഞ്ചത്ത് വെച്ച് ഒരല്പസമയം അബി കണ്ണടച്ച് ഇരുന്നു, ഫോൺ റിങ് സൗണ്ട് ഉച്ചത്തിൽ കേട്ടു
 
കോളിങ് കീർത്തി....
അബി ആ കവർ തുറന്ന് ആ  പ്രതീക്ഷയുടെ പേപ്പറിൽ ഒന്ന് നോക്കി
 
നിറഞ്ഞൊഴുകിയ കണ്ണീർ തുടച്ചുകൊണ്ട് അബി വീണ്ടും വീണ്ടും അതിലോട്ടു നോക്കി
 
അബി ഫോൺ എടുത്തു കീർത്തിയെ വിളിച്ചു 
 
"ഹ...ലോ.....
" അല്പം കൊഞ്ചൽ കലർന്ന രീതിയിൽ തന്നെ അബി സംസാരിച്ചു ..
 
"എന്ത് " അല്പം ഈർഷ്യ കലർന്ന സ്വൊരത്തിൽ മറുതലക്കൽ കീർത്തി
 
"എന്താ...
 
"എന്താ"
 
"അല്ല എന്താ ഏട്ടാ ഏട്ടന്റെ പ്രശ്നം"
 
ന്താ.. നിന്റെ സംസാരം കേട്ട തോന്നു ആവശ്യമില്ലാതെ ഞാൻ ചുമ്മാ വഴക്കിട്ടിട്ട് ഇപ്പൊ പിണക്കം മാറ്റാൻ വിളിച്ചു സംസാരിക്കുന്നതാനെന്നു.. ആണോ ആണോന്നു ....??"
 
"ഏയ്‌ മനുഷ്യ നിങ്ങൾ കളിക്കല്ലേ.. വെച്ചിട്ടുണ്ട് തരാം ഞാൻ "
 
"നീ വെച്ചിട്ടുള്ളത് പിന്നെ തന്ന മതി ഞൻ വെച്ചിട്ടുള്ളത് ഇപ്പൊ തന്നെ തന്നേക്കാം.... ഉമ്മാാാ, ഉമ്മാാ ഉമ്മാ.........
 
"അയ്യേ......"
 
"എടി പെണ്ണെ എനിക്ക് വല്ലാണ്ട് വിശക്കുന്നു ഞൻ എന്തേലുമൊന്നു കഴിച്ചിട്ട് എന്റെ കൊച്ചിനെ വിളിക്കാം കേട്ടോ....."  
 
"ഉം......"
 
ഫോൺ കട്ട്‌ ആക്കി തിരിച്ചു നടന്നതും
ആ റിസൾട്ട്‌ കവർ തന്നെ ഏല്പിച്ച ആ മാലാഖ പുഞ്ചിയോടെ നടന്നു വരുന്നു
 
ഇവരൊക്കെ ശെരിക്കും ദൈവത്തിന്റെ മാലാഖമാർ ആണ്...  സ്നേഹത്തോടെ നോക്കിയ മാത്രം തിരിച്ചരിയാൻ പറ്റുന്ന മാലാഖമാർ, ചിറകറ്റു വീണിട്ടും പറക്കുന്ന മാലാഖമാർ......
 
 
 
 
  Anshad AL