Aksharathalukal

ദക്ഷയാമി ❣️ part-11

ഇന്നാണ് അവധി കഴിഞ്ഞ് കോളേജിലേക്ക് പോകേണ്ടത്...........


ദച്ചുനെ കാണാൻ വേണ്ടി രാവിലെ തന്നെ തുടങ്ങിയ ഒരുക്കം ആണ്......
എത്ര ഒരുങ്ങിട്ടും മതിയാവാത്ത പോലെ.....

ഹൊ.... ഇന്നവളെ കണ്ടിട്ട് വേണം ഫോൺ വിളിക്കാത്തതിന് രണ്ട് കൊടുക്കാൻ 

മോളെ ആമി.......നേരം എത്രയായി നീ പോയിട്ട്...  ഇനിയും നിന്ന ലേറ്റ് ആവുമെ   

ആ പപ്പാ ദേ വരുന്നു.......


ഇനിയും നിന്ന പപ്പ തന്നെ കൂട്ടാതെ പോകുമെന്ന് കരുതിയിട്ട് വേഗം തന്നെ.... താഴേക്ക് ചെന്നു.....
ബ്രേക്ക്‌ ഫാസ്റ്റും കഴിച്ചു......
മമ്മിയോട് ബൈ പറഞ്ഞു
വേഗം തന്നെ പപ്പയെയും കൂട്ടി കാറിൽ കയറി...........

എന്താ പപ്പാ ഇന്ന് വളരെ പതുക്കെ കാർ ഓടിക്കുന്നെ ?

പതുക്കയോ...... എപ്പോഴും ഓടിക്കുന്ന സ്പീഡ് തന്നെ ആണ്.....

എനിക്ക് പതുക്കെ ആയിട്ടാ തോന്നുന്നേ.....


അത് നീ കോളേജിൽ എത്താൻ തിടുക്കം കാട്ടുന്നോണ്ട് തോന്നുന്നതാ.....
എന്താണ് ഇന്ന് പതിവില്ലാതെ കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുക്കം ഒക്കെ......

ഞാനോ ഞാൻ ഒരുങ്ങിട്ട് ഒന്നുല്ല.....


ഉവ്വ്..... അത് എനിക്ക് മനസ്സിലായി...... സാധാരണ എങ്ങോട്ട് എങ്കിലും പോകണം എങ്കിൽ ഞങ്ങളെക്കാൾ മുന്നെ ഒരുങ്ങി വരുന്ന നീ..... ഇന്ന് ഞാൻ ഒരുങ്ങി ഇറങ്ങിയിട്ടും കണ്ണാടിയുടെ മുന്നിൽ നിന്ന് മാറാതെ നിന്നത്..... അധികം ഒരുങ്ങാത്തതുകൊണ്ട് ആവും അല്ലെ മോളെ............

പപ്പാ...........  ചിണുങ്ങി കൊണ്ട് ആമി വിളിച്ചുകൊണ്ട് തോളോട് ചേർന്നിരുന്നു......

ഏറെനേരത്തിനു ശേഷം......... അവരുടെ കാർ കോളേജ് കോമ്പോണ്ടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു.........

പോകുന്നത് ഒക്കെ കൊള്ളാം എന്റെ മരുമോളോട് അന്വേഷണം പറഞ്ഞോളോ......


പപ്പാ......


ചുമ്മാ..... നീ ചെല്ല്..... അവള് നോക്കി നിൽക്കുന്നുണ്ടാവും.....


ദേ പപ്പ.....


ചെല്ലടാ കണ്ണാ.........ബൈ ടേക്ക് കെയർ

ബൈ പപ്പ......


ക്ലാസ്സിൽ ചെന്നെങ്കിലും ദച്ചു ഇതുവരെ വന്നിട്ടില്ലാരുന്നു.......

ഇനി ഇപ്പൊ ഹോസ്റ്റലിലേക്ക് വന്നിട്ട് ഇണ്ടാവുമോ...... നാളെ തൊട്ട് വരാൻ ആകുമോ...... നേരെ ഹോസ്റ്റലിലേക്ക് പോയ മതിയാരുന്നു..........


എങ്ങനെ ഒക്കെയോ...... ക്ലാസ്സിൽ ഇരുന്ന് നേരം കളഞ്ഞു........
ലഞ്ച് ബ്രേക്ക്‌ ആയപ്പോഴേക്കും ക്ലാസ്സ്‌ കട്ട്‌ ചെയ്തു.........

ക്ലാസ്സ്‌ ഉള്ളതുകൊണ്ട് ഉച്ചക്ക് അങ്ങനെ ഹോസ്റ്റലിൽ ഒന്നും ചെല്ലാൻ പറ്റാത്തതുകൊണ്ട്..... ബീച്ചിലേക്ക് പോയി.....


ഉച്ച ആയതുകൊണ്ട് തന്നെ തിരക്ക് കുറവായിരുന്നു........ എങ്കിലും ചില ഭാഗത്ത്‌ ഒക്കെ ഓരോ ജോഡി കമിതാക്കളെ കാണാം.....


ഒരു നിമിഷത്തേക്ക് പോലും
മാറി നിൽക്കാതെ
എപ്പോഴും കെട്ടിപ്പുണരുന്ന.....
ചേർത്തു നിർത്തുന്ന
ആ തിരകളോടും തീരത്തോടും
തീർത്താൽ തീരാത്ത അത്ര
അസൂയ തോന്നുന്നു......

കൊറെയേറെ നേരം കഴിഞ്ഞതും ഹോസ്റ്റലിലേക്ക് പോയ്‌ 

ഹോസ്റ്റലിലെ റൂം പൂട്ടി കിടക്കുന്നത് ആണ് ചെന്നപ്പോ കണ്ടത്.......

ഇവള് ഇതുവരെ വന്നില്ലേ...... ഇനി നാളെ രാവിലെ എങ്ങാനും വരാൻ ആയിരിക്കോ.....
എന്നാ ഇവൾക്ക് ഇതൊന്ന് വിളിച്ച് പറഞ്ഞുകൂടേ......
അതെങ്ങനെയാ വിളിച്ചാൽ ഒട്ടും കിട്ടത്തുമില്ല....
നീ എന്റെ കാര്യത്തിൽ ഇപ്പൊ വല്ലാതെ ഉഴപ്പുന്നുണ്ട് ദച്ചു........


എന്ന് പറഞ്ഞുകൊണ്ട് കൈയിൽ ഇണ്ടായിരുന്ന സ്പെയർ കീ കൊണ്ട് വാതിലും തുറന്ന് ഒന്ന് നിശ്വസിച്ചു കൊണ്ട് അകത്തേക്ക് കേറി.........


ഒറ്റക്ക് ആയതുകൊണ്ട് തന്നെ..... നേരം പോകുന്നില്ലായിരുന്നു ........ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു........


" ദച്ചു................ "

ഉറക്കം വരാതെ കുറെയേറെ നേരം കിടന്ന് എപ്പൊഴോ ഉറങ്ങി പോയിരുന്നു......
ഒരു സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റതാ ......
സമയം നോക്കിയപ്പോ പുലർച്ചെ മൂന്ന് മണി..

പതിയെ കണ്ട സ്വപ്നം ആലോചിക്കാൻ തുടങ്ങി........

" മൂടൽ മഞ്ഞാൽ നിറഞ്ഞ അന്തരീക്ഷം.....
ആരോ മഞ്ഞ് നിറഞ്ഞ വഴിയിലൂടെ നടന്നു പോകുന്നു.........
പതിയെ പതിയെ..... നടന്നു പോകുന്ന രൂപം വ്യക്തമായി....... ദച്ചുവായിരുന്നു അത്

പക്ഷേ ആ മുഖത്ത് ഇതുവരെ കാണാത്ത പല ഭാവങ്ങളും ആയിരുന്നു.......
മേലാകെ മുറിഞ്ഞ പാടുകളും..... മുറിവിൽ നിന്ന് ഇറ്റു വീഴുന്ന രക്തവും.... ആകെ വല്ലാത്ത ഒരവസ്ഥയായിരുന്നു......

കൈ എത്തിച്ച്.... പയ്യെ അവളെ വിളിക്കാനാഞ്ഞു...   
പെട്ടെന്ന് തന്നെ അലറി വിളിച്ച് കരഞ്ഞു കൊണ്ട്  എങ്ങോട്ടോ ഓടി മറഞ്ഞു പോയി..... "


അവ....അവൾക്ക്  എന്തെങ്കിലും പറ്റി കാണുമോ..... ഒന്ന് വിളിച്ച് നോക്കിയാല്ലോ....

എന്ന് വച്ച് ഫോണും എടുത്ത് നമ്പർ ഡയൽ ചെയ്തു...... 

" The person  you are try to reach is currently not available....."


ഹൊ..... ഇത് ഇതുവരെ തീർന്നില്ലേ......
നാശം......


************************************


📲📲📲📲📲

ആരാ ഈ പാതിരാത്രി നേരത്ത്........

ഇച്ചായ..... ഇച്ചായ..... ദേ ഫോൺ അടിക്കുന്നു....

ഹാ......
ഹലോ...... ആരാ...??

.....


ആമി.... മോളെ.... എന്താ ഈ നേരത്ത്....??

............


നാളെയോ....... നീ ഇന്ന് അങ്ങോട്ട് പോയതല്ലേ ഉള്ളു.....എന്തെങ്കിലും പ്രശ്നം ഇണ്ടോ ആമി അവിടെ....??

.................


രാവിലെ തന്നെ എത്താം ഞാൻ...... നീ ടെൻഷൻ ആവാതെ.......പ്രാർത്ഥിച്ചിട്ട് കിടക്കാൻ നോക്ക്.....വെക്കുവാ

മോൾക്ക് എന്താ പറ്റിയെ ഇച്ചായ......??
എന്തിനാ ഈ നേരത്ത് അവള് വിളിച്ചത്......??

നിങ്ങള് ഇത് എന്ത് ആലോചിച്ച ഇരിക്കുവാ ഞാൻ ചോദിക്കുന്നത് വല്ലതും കേൾക്കുന്നുണ്ടോ.....

ഇച്ചായ...........

ഹാ.....

ആമി എന്തിനാ വിളിച്ചേ..... ഒന്ന് പറയുന്നുണ്ടോ....

നാളെ അവളെ കൂട്ടിക്കൊണ്ട് വരാൻ.....


ഇന്ന് രാവിലെ പോയതല്ലേ...... അപ്പോഴേക്കും ഇങ്ങോട്ട് പോരണമെന്നോ.......
എന്തെങ്കിലും പ്രശ്നം ഉണ്ടായോ..... കാർത്താവേ എന്റെ കുഞ്ഞ്.....


ഒന്നുല്ലടോ....... എന്തായാലും നേരം ഇത്രേം ആയില്ലേ....... ഇനി ഇപ്പൊ കിടന്നാലും ഉറക്കം വരില്ല.........


എന്നാ ഞാൻ കുടിക്കാൻ ചായ ഇട്ട് തരാം........


ആഹ്......


നേരം ഒന്ന് പുലർന്ന് വന്നതും....... കാറുമായി യാമിയെ കൊണ്ടുവരാൻ ആയി അവർ ഇരുവരും പുറപ്പെട്ടു...........


**********************************


ഹോസ്റ്റലിൽ നിന്ന് തിരിച്ചു വന്നെങ്കിലും.......
ദച്ചുനോട് എങ്ങനെ സംസാരിക്കും എന്നുള്ള ആലോചനയിൽ ആണ് യാമി.......
എന്തൊക്കെയോ തീരുമാനിച്ച് ആലോചിച്ച്
മുറിയിൽ നിന്ന് താഴേക്ക് ഇറങ്ങി.....


പപ്പ എപ്പോ വരും മമ്മി......


ഇന്ന് ഇത്തിരി ലേറ്റ് ആവുമെന്ന് പറഞ്ഞിരുന്നു മോളെ...........
കൈയിലെ പാത്രം കിച്ചൻ സ്ലാബിൽ വച്ചുകൊണ്ട് തന്നെ അവളുടെ ചോദ്യത്തിന് ഉള്ള മറുപടിയും വന്നു.......

നിനക്ക്  കഴിക്കാൻ എടുക്കട്ടെ........
ഉച്ചക്ക് ഒന്നും കഴിച്ചില്ലല്ലോ.........


ഇപ്പൊ വേണ്ട..... പപ്പ വരട്ടെ.......


എന്റെ എന്തെങ്കിലും ഹെല്പ് വേണോ മമ്മി.....


അയ്യോ വേണ്ടായേ....... ഇനി എന്റെ പാത്രങ്ങൾ ഒന്നും പൊട്ടിക്കാൻ ഞാനില്ല.......
അവിടെ തന്നെ നിന്നോണം......


സില്ലി മമ്മി 😌..... രണ്ട് പ്ലേറ്റ് പൊട്ടിയതിനു ആണ്....... എന്തായാലും അത് നന്നായി ഇല്ലേൽ ഇപ്പൊ വല്ലതും ചെയ്യാൻ വിളിച്ചേനെ......(ആത്മ..)


നീ എന്താ അവിടെ നിന്ന് പിറുപിറുക്കുന്നെ.....


എന്നാ ഞാൻ പോകുവാ എന്ന് പറയുവാരുന്നു....


വളരെ നല്ല കാര്യം..... കർത്താവിനെ ഓർത്ത് എന്റെ പൊന്നു മോള് ഈ അടുക്കളയിൽ കാലെടുത്തു വച്ചേക്കല്ലേ......

ഓഹ്...... ഞാൻ  ഒന്നും വരുന്നില്ലേ......

എന്നും പറഞ്ഞുകൊണ്ട് ഗാർഡനിൽ പോയി തേരാ പാരാ നടന്നു.......... 🚶‍♀️🚶‍♀️


( തുടരും......)
❤ കാറ്റിനെ പ്രേണയിച്ചവൾ ❤

അങ്ങനെ ഞാനും നടന്നു പോയി 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️😝😝😝
🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
 


ദക്ഷയാമി ❣️   part-12

ദക്ഷയാമി ❣️ part-12

4.2
1882

പപ്പ........ നമ്മുക്ക് ഒന്ന് പാലക്കാട് വരെ പോയാല്ലോ ..... മൂന്ന് പേരും കൂടെ രാത്രി അത്താഴം കഴിക്കാൻ ഡയിനിങ് റൂമിൽ ഇരിക്കുമ്പോ ആണ്......യാമി ഈ കാര്യം പറഞ്ഞത്..... അവിടെ എന്താ.....? അത്..... ദച്ചുനെ കാണാൻ.... ലീവ് കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ..... അല്ലാതെ പോകാം എന്ന് ഉറപ്പ് പറയാൻ ആവില്ല..... പപ്പക്ക് ലീവ് കിട്ടുന്നത് നോക്കി പോകാം പോരെ....... മതി..... പക്ഷേ അധികം വൈകരുത്...... നാളെ തന്നെ ലീവ് അപ്ലൈ ചെയ്യാൻ നോക്കാമെ.......കഴിച്ചു പോയി കിടക്കാൻ നോക്ക്........ വളരെ നല്ല കാര്യം.....വേഗം കിട്ടുവോ എന്ന് നോക്ക്..... നല്ല പപ്പ അല്ലെ.... മതി.... മതി.... സോപ്പ് ഒന്നും വേണ്ട..... ഇതാണ് ഒന്ന് സ്നേഹിക്കാനും പറ്റില