പപ്പ........
നമ്മുക്ക് ഒന്ന് പാലക്കാട് വരെ പോയാല്ലോ .....
മൂന്ന് പേരും കൂടെ രാത്രി അത്താഴം കഴിക്കാൻ
ഡയിനിങ് റൂമിൽ ഇരിക്കുമ്പോ ആണ്......യാമി ഈ കാര്യം പറഞ്ഞത്.....
അവിടെ എന്താ.....?
അത്..... ദച്ചുനെ കാണാൻ....
ലീവ് കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ..... അല്ലാതെ പോകാം എന്ന് ഉറപ്പ് പറയാൻ ആവില്ല..... പപ്പക്ക് ലീവ് കിട്ടുന്നത് നോക്കി പോകാം പോരെ.......
മതി..... പക്ഷേ അധികം വൈകരുത്......
നാളെ തന്നെ ലീവ് അപ്ലൈ ചെയ്യാൻ നോക്കാമെ.......കഴിച്ചു പോയി കിടക്കാൻ നോക്ക്........
വളരെ നല്ല കാര്യം.....വേഗം കിട്ടുവോ എന്ന് നോക്ക്..... നല്ല പപ്പ അല്ലെ....
മതി.... മതി.... സോപ്പ് ഒന്നും വേണ്ട.....
ഇതാണ് ഒന്ന് സ്നേഹിക്കാനും പറ്റില്ല..... ഞാൻ പോവാ.....
എന്ന് പറഞ്ഞുകൊണ്ട് ചവിട്ടി തുള്ളി മുകളിലേക്ക് കേറി പോയി......
*********************************
മൂന്ന് ദിവസങ്ങൾക്ക് ശേഷം......
യാമി....... എപ്പോഴാ പോകുന്നെ.....
ലീവ് കിട്ടിയോ പപ്പ....
അതൊക്കെ കിട്ടി...
യാഹ്.... നാളെ രാവിലെതന്നെ പോയാല്ലോ ....പപ്പ
മമ്മിയോടും കൂടെ ചോദിക്ക്..... എനിക്ക് വയ്യ മോൾടെ എല്ലാ കുരുത്തക്കേടിനും ഞാനാ കൂടെ നിക്കുന്നെ എന്ന് വഴക്ക് കേൾക്കാൻ.....
ഈ വയസ്സാംകാലത്ത് നീയായിട്ട് എനിക്ക് ഡിവോഴ്സ് വാങ്ങി തരരുത് ന്റെ മോളെ.....
ശ്രമിക്കാം....... 😌
ഡിവോഴ്സ് വാങ്ങി തരാനോ.......
പിന്നല്ലാതെ.....
അടി........ അവൾ കേൾക്കണ്ട.... ആറ്റുനോറ്റ് ഇണ്ടായ പൊന്നു മോളെ പിന്നെ നിലത്തുന്ന് വടിച്ചു എടുക്കാം....
ഈ.... വേണ്ടല്ലേ.....എന്നാ ഞാൻ മമ്മിയോട് പോയി പറഞ്ഞിട്ട് വരാം....
അതാ നിന്റെ ആരോഗ്യത്തിനും എന്റെ ഭാര്യയും ഒത്തുള്ള ജീവിതത്തിനും നല്ലത്......ചെല്ല്.....
മമ്മി.........
എന്ന് വിളിച്ചുകൊണ്ട് അടുക്കളയിൽ തിരിഞ്ഞു നിക്കുന്ന...... മമ്മിയെ ചെന്ന് പിന്നിൽ നിന്നും കെട്ടിപിടിച്ചു.....
എന്നതാ കൊച്ചേ..... പതുക്കെ വന്ന് പിടിക്ക്.... ഇപ്പൊ ഇത് താഴെ വീണ് പൊട്ടിയേനെ......
കൈയിലെ ചില്ലിന്റെ പ്ലേറ്റ് കാണിച്ചുകൊണ്ട് തെല്ലൊരു ഗൗരവത്തോടെ മമ്മി പറഞ്ഞു....
ഇതേതാ ഈ പ്ലേറ്റ്...... ഞാനിതുവരെ കണ്ടിട്ടില്ലല്ലോ......
എങ്ങനെ കാണും.... വല്ലപ്പോഴും ഒക്കെ കേറണം...... ഹും...
ഈഹ്....... അത് പിന്നെ.....
ഇപ്പൊ ഈ വന്ന് കെട്ടിപിടിച്ചതിന്റെ പിന്നിലെ കാരണം പറ........
പപ്പക്ക് ലീവ് കിട്ടി..... നാളെ രാവിലെ പാലക്കാട് പോകാം എന്നാ പറഞ്ഞെ.......
ആഹാ...... ലീവ് കിട്ടിയപ്പോഴേക്കും എല്ലാം തീരുമാനിച്ചോ...... അപ്പൊ ഇതിൽ എനിക്ക് റോൾ ഒന്നുല്ലേ......
മമ്മിയും ഞങ്ങളുടെ കൂടെ വരുന്നുണ്ടല്ലോ.....
നമ്മുക്ക് ഒരു ഫാമിലി ട്രിപ്പ് പോലെ അങ്ങ് പോയിട്ട്...... ദച്ചുനെ കണ്ടിട്ട് വരാന്നെ....
ഒരു കണ്ണിറുക്കി ചിരിച്ച് പറഞ്ഞുകൊണ്ട് യാമി..... അടുക്കളെന്ന് ഓടി .........
പിറ്റേന്ന് രാവിലെ തന്നെ യാത്ര പുറപ്പെടാനായി
കാറിന്റെ ഫ്രന്റ് സീറ്റിൽ പപ്പയും മമ്മിയും...... ബാക്ക് സീറ്റിൽ യാമിയും കേറി ഇരുന്നു.....
വഴിയിൽ ഉടനീളം...... ദച്ചുനെ കാണാൻ പോകുന്നത് കൊണ്ട് ആണോ എന്തോ..... യാമി വളരെ സന്തോഷത്തിൽ ആയിരുന്നു...........
ഓരോന്ന് പറഞ്ഞ് കളിച്ചു ചിരിച്ച് മുന്നോട്ട് പോകുന്നതിനു ഇടയിൽ ആണ്......
അപ്രതീക്ഷിതമായി ഒരു ലോറി അവർ സഞ്ചരിച്ചിരുന്ന കാറിൽ വന്ന് ശക്തമായി ഇടിക്കുന്നതും....... ബാക്ക് സീറ്റിൽ നിന്ന് യാമി തെറിച്ച് വെളിയിലേക്ക് വീഴുന്നതും.......
തെറിച്ചു വീണ് കണ്ണുകൾ അടയുന്ന നേരത്തും കണ്ടിരുന്നു...... ലോറി പിന്നെയും കാറിലേക്ക് പാഞ്ഞു അടുക്കുന്നത്........
"പപ്പാ.............................."
ഞെട്ടി കണ്ണ് തുറന്നവൾ ചുറ്റും നോക്കി...... ഇല്ല..... ഇപ്പോഴും എയർപോട്ടിൽ തന്നെ ആണ്..... തൊട്ടരുകിൽ ദച്ചു കിടന്ന് മയങ്ങുന്നുണ്ട്.......
ഇതുവരെ എല്ലാം ആലോചിച്ചതാണെകിൽ പോലും.......കണ്ണിൽ നിന്നും കണ്ണീർ വീഴാൻ പാകത്തിന് കണ്ണുകൾ രണ്ടും നിറഞ്ഞു തന്നെ ഇരുന്നിരുന്നു......
( പാസ്റ്റ് കഴിഞ്ഞ് പിള്ളേരെ എന്ന് ഞാൻ പറയില്ല 😌😌ഇടക്കിടക്ക് ചിലപ്പോ കേറി വരും 😌🚶♀️
ന്നെ പോലെ 😌😌 - ലെ ഞാൻ )
***********************************
Los Angeles International Airport
ഹേയ്..... ആമി..... ഇവിടെ..... ഇങ്ങോട്ട് നോക്ക്......
ഹാ.......
ആരാന്ന് മനസ്സിലായ 😌😌അവി ആണ്.....
( ഫസ്റ്റ് പാർട്ടിൽ പറഞ്ഞിട്ടുണ്ട് 😌😌ഒന്ന് ഓർത്തു നോക്കിയേ......)
മോള് ഇതുവരെ കേരളത്തിൽ എത്തിയില്ലാരുന്നു അല്ലെ.......
നിന്നോട് ഞാൻ ഇവിടുന്ന് പോകുമ്പോ തന്നെ പറഞ്ഞത് അല്ലെ..... അവിടെ എത്തിട്ട് വിളിക്കണം എന്ന്......
എടി.... അത്... പിന്നെ.....
ഏത് പിന്നെ.....
ചൂടാവാതെ അവി...... പോയിട്ട് അധികം ദിവസം ഒന്നും ആയില്ലല്ലോ...... ഒരാഴ്ച്ചക്ക് ഉള്ളിൽ ഞാൻ മടങ്ങി വന്നില്ലേ...... അതുപോരെ നിനക്ക്
എന്ന് ചോദിച്ച് കൊണ്ട് ചിരിച്ച് കാണിച്ചു....
അപ്പൊ ഇതാണല്ലേ നിന്റെ ദച്ചു.........
എന്ന് ചോദിച്ച് കൊണ്ട് എന്റെ കൈയിൽ തൂങ്ങി പിടിച്ച് അവിയെ ഒരു അത്ഭുത ജീവിയെ കണക്ക് നോക്കി നിൽക്കുന്ന ദച്ചുനെ നോക്കിക്കൊണ്ട് അവി ചോദിച്ചു....
ഹായ് ദച്ചു..... ഞാൻ നിന്റെ യാമിടെ ഫ്രണ്ട് ആണ്..... പേര് അവ്നി...... അവി എന്ന് വിളിക്കും......
യാമി..... എന്റെ യാമിയെ നിനക്ക് അറിയോ.....
അവളെവിടെ ഉണ്ടെന്ന് എനിക്ക് പറഞ്ഞ് തരോ........
യാമി........ ഇവിടെ നിന്റെ....
അവി.....
അവി പറഞ്ഞ് മുഴുവനാക്കും മുന്നെ യാമി അവിയെ വിളിച്ച് വേണ്ടെന്ന് തലയനക്കി......
ഫ്രണ്ട് നിനക്ക് അറിയോ എന്റെ യാമി എവിടെ എന്ന്...... എന്നെ എന്റെ യാമിടെ അടുത്തേക്ക് കൊണ്ട് പോകോ......
ദച്ചു ഫ്രണ്ട് എന്ന് വിളിക്കുന്നത് യാമിയെ ആണ്.....
പോകാം.... ദച്ചു... ഇപ്പൊ വന്നല്ലേ ഉള്ളു..... നാളെ യാമിയെ കാണാൻ പോകാം....... ഇപ്പൊ നമ്മുക്ക് നമ്മുടെ ഫ്ലാറ്റിൽ പോകാം...... വാ...
ഇതെല്ലാം കണ്ട് കണ്ണുമിഴിച്ച് ഇനി പറന്നു പോകാൻ കിളികൾ ഒന്നും ബാക്കിയില്ല എന്ന കണക്കെ നിൽക്കുവാണ് അവി.....
യാമി...... എന്താ ഇത്.... ദച്ചു എന്താ ഇങ്ങനെ
പറയാം അവി...... നീ വണ്ടി എടുക്ക്......
ഹ്മ്മ്.... ശരി....
കുറച്ചധികം ദൂരം കാറിൽ യാത്ര ചെയ്യാൻ ഉണ്ട് താമസിക്കുന്ന ഫ്ലാറ്റിലേക്ക്.......
ഏതാനും നേരത്തെ യാത്രക്ക് ശേഷം......വണ്ടി ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത്........ ലിഫ്റ്റിൽ കേറി 3 rd ഫ്ലോറിൽ ഇറങ്ങി........
കതകു തുറന്ന് അകത്തേക്ക് കയറി..... ദച്ചുനെ ഒരു വിധം ഫ്രഷ് ആവാൻ പറഞ്ഞ് വിട്ടു.......
ബാൽക്കണിയിൽ പുറം തിരിഞ്ഞു നിക്കുവാണ് യാമി.........
നീ ഒന്നും പറഞ്ഞില്ല ആമി.......
ദച്ചു..... അവൾക്ക് എന്താ സംഭവിച്ചേ.... നിന്നെ കണ്ടിട്ടും അവൾ എന്താ തിരിച്ചറിയാത്തെ....
അവിയുടെ ചോദ്യങ്ങൾക്ക് ഉത്തരം ആയി..... തന്റെ ഉള്ളം കൈ അവിക്ക് നേരെ നീട്ടികൊണ്ട് തുറന്ന് പിടിച്ചു........
ആമി..... ഇത്..... ഇത് താലി അല്ലെ.....
മ്മ്മ്..... ദച്ചുന്റെ താലി ആണ്.....
ദച്ചുന്റെ താലിയോ......
ദച്ചുന്റെ കല്യാണം കഴിഞ്ഞോ.....??
പിന്നെ എങ്ങനെ നീ അവളെ കൂടെ കൊണ്ടുവന്നു..... നിന്നെ മറന്നു മറ്റൊരുത്തനെ അവള് സ്വീകരിക്കാൻ അവള് തയ്യാറായോ .......?
ഈ താലി നിനക്ക് എവിടുന്ന് കിട്ടി.....??
( തുടരും.......)
അപ്പൊ എല്ലാം പറഞ്ഞ പോലെ 😌😌🚶♀️🚶♀️🚶♀️
❤ കാറ്റിനെ പ്രേണയിച്ചവൾ ❤