*ഭാഗം_5*
" നീ വരുന്നു എന്നറിഞ്ഞപ്പൊൾ വന്നതാ.. "
ദേവൻ ആദിക്ക് മറുപടി കൊടുത്തു...
ദേവു ആദിയുടെ റും കാട്ടി അല്ലുവിനേം കൊണ്ട് അല്ലുവിനോരുക്കിയ റൂമിൽ പോയി...
അവളെ അവിടെ ആക്കി താഴെ അടുക്കളയിലേക്ക് വിട്ടു...
ഉച്ചക്കുള്ള ഊണ് തയ്യാറാക്കി..
" ആ.. മോളെ.. ചെന്ന് അല്ലൂനോട് സംസാരിച്ചോ.. "
" ന്റെ യശോദകുട്ടി.. ഞാൻ പോയ.. യശോദകുട്ടി ഒറ്റയ്ക്കാവില്ലെ... ഇതൊന്ന് ഒതുക്കട്ടേ... "
അവൾ പണിയിൽ ഏർപെട്ടു..
* * * * *
പണിയൊക്കെ ഒന്ന് ഒതുക്കി അവൾ അല്ലുവിന്റെ അടുക്കലേക്ക് ചെന്നു.. ഫോണിൽ എന്തോ നോക്കി കാണുകയായിരുന്നു അവൾ..
" അല്ലു.. "
അവൾ വിളിച്ചു...
" ഹാ.. നി വന്നോ.. എവ്ടായിരുന്നു.. "
" അടുക്കളയിൽ... ചെറിയമ്മടെ കൂടെ.. "
അവൾ അടുത്ത് ഇരുന്ന് പറഞ്ഞു..
" അല്ല.. ദേവു.. നിന്റെ വീട് ഇവിടെ നിന്ന് ഒരുപാട് ദൂരം ഉണ്ടോ.. "
" ഒരുപാട് ഇല്ലാ.. എന്നാലും ഉണ്ട്... പിന്നെ നൈറ്റ് ഷൂട്ട് ഒക്കെ ആയ വരാനും പോകാനും ഇത്തിരി പ്രയാസ.. അതാ ചെറിയമ്മടെ വീട്ടിൽ താമസിക്കുന്നത്.. "
" ആഹ് അങ്ങനെ.. പിന്നെ യാശോദാന്റീടെ ആരായി വരുന്നെ.. "
"ചേച്ചീടെ മോൾ.. എന്തേ.. "
"ഏയ്.. ചുമ്മ... ഓഹ്.. നീ യാമിനി ആന്റീടെ മോൾ ആണൊ.. ഹാ.. ആന്റിയെ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്... യശോദാന്റീടെ ചേച്ചീയെ കുറിച്ച് കേട്ടിട്ടുണ്ട്.. "
അല്ലു പുഞ്ചിരിയോടെ പറഞ്ഞു... ദേവുവും ഒന്ന് ചിരിച്ചു..
( ഡൗട്ട് മാറി എന്ന് പ്രതീക്ഷിക്കുന്നു.. )
അവർ ഓരോന്നായി സംസാരിച്ചു..
" നി ചെന്ന് ഫ്രഷായി വാ.. ഫുഡ് കഴിക്കാം.. "
അല്ലുവിനോടായി ദേവു പറഞ്ഞു..
അവൾ തിരിഞ്ഞു പുറത്തേക്കിറങ്ങി..
അവൾ തന്റെ റൂമിലേക്ക് ചെന്ന് ഫോൺ എടുത്തു..
താഴെക്ക് ഇറങ്ങാൻ നിൽക്കുമ്പൊ ആണ് എതിരെ വരുന്ന ആദിയെ കണ്ടത്.. അവനോരു പുഞ്ചിരി നൽകി അവൾ താഴെക്ക് ചെന്നു...
* * * * *
" ആന്റിയാണൊ ഇത് മുഴുവൻ ഉണ്ടാക്കിയത്... "
ഉച്ചയൂണ് കഴിക്കാൻ ഇരുന്നപ്പോൾ ഡൈനിങ് ഡേബിളിൽ ഒരു സദ്യക്കുള്ള സാദനങ്ങൾ കണ്ട് അല്ലു ചോദിച്ചു...
" ഞാനിത്തിരി സഹായിച്ചു എന്നേ ഉള്ളു.. ദേവുവ ഇതൊക്കെ ഉണ്ടാക്കിയത്.. "
യശോദ പറഞ്ഞു...
ആദിയുടെ കണ്ണുകൾ ദേവുവിനായി തേടി..
" അവൾ എവിടെ.. "
" ഞാനിവിടെ ഉണ്ടേ.. "
ദേവന്റെ ചോദിദ്യത്തിന് ജഗ് വെള്ളവുമായി ദേവു പറഞ്ഞു...
" *അർച്ചന* യ്ക്ക് നല്ല കൈപുണ്യം ഉണ്ടല്ലൊ.. "
ആദി ദേവുനെ നോക്കി പറഞ്ഞു..
അവരുടെ നോട്ടം ആദിയിൽ എത്തി.. എല്ലാവരും ദേവു,, ദേവ,, അല്ലേൽ ദേവർച്ചന എന്ന് വിളിക്കുമ്പൊൾ അർച്ചന എന്ന വിളി കേട്ട്..
അവന് എന്തോ പോലെ ആയി...
അവന്റെ മുഖത്തെ ചമ്മൽ കണ്ട് ആരും ഒന്നും ചോദിക്കാതെ ഫുഡ് കഴിച്ചു...
_______________
ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് ദേവൻ പോയിരുന്നു... സ്റ്റേഷനിൽ നിന്ന് കോൾ വന്നത് കൊണ്ട്...
ആദി അവനായി ഒരുക്കിയ റൂമിൽ ചെന്ന് കിടന്നു..
*" അവളോടെനിക്ക് പ്രണയം തന്നെയാണൊ.. പ്രണയം ആണൊ.. അല്ല അഡ്രക്ഷനോ... "*
അവൻ സ്വയം ചോദിച്ചു..
*" ദേവാർച്ചന... എല്ലാവരുടെയും ദേവു ആണെൽ എന്റെ അർച്ചനയാ നീ... എനിക്കിഷ്ടമാണ് പെണ്ണെ നിന്നെ.. ഇത് വരെ ആരോടും തോന്നാത്ത എന്തോ ഒരിഷ്ടം.. അത് പ്രണയം തന്നെ... *ഞാനും പ്രണയിക്കുന്നു... എല്ലാവരുടെയും ആ വില്ലത്തി പെണ്ണിനെ.. * "*
അവൻ സ്വയം പറഞ്ഞു.. പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു...
_________________________________
" എന്നാലും ഞങ്ങൾ ഒക്കെ ദേവുന്ന് വിളിച്ച് ചേട്ടൻ എന്താ നിന്നെ അർച്ചന എന്ന് വിളിച്ചെ... "
അല്ലുവിന്റെ ചോദ്യം കേട്ട് ദേവു അവളെ നോക്കി..
" ആവോ.. നിക്കെങ്ങനെ അറിയാനാ.. നീ തന്നെ ചെന്ന് മൂപ്പരോട് ചൊദിക്ക്ട്ടോ... "
തന്റെ മനസ്സിലും ആ ഡൗട്ട് ഉണ്ടേലും അവളോട് ആ സംശയം പങ്ക് വെക്കാതെ ദേവു അല്ലുനെ നോക്കി കണ്ണുരുട്ടി..
ബാൽക്കണിയിൽ കൈ വരിയാൽ ഉള്ള സീറ്റിൽ ഇരുന്ന ഇരുവരുടേയും സംസാരം...
" എന്നാലും.. അതെന്താവും.. "
" തല... ദേവാർച്ചനയിൽ അർച്ചന ഇല്ലേ... അങ്ങനെ വിളിച്ചതാവും.. "
"അല്ല.. എന്നാലും.. "
അല്ലുവിന്റെ സംശയം തീരാത്തത് കണ്ട് ദേവു അല്ലുവിനെ നോക്കി എണീറ്റ് പോയി...
"മോളെ.. അർച്ചന.. ഒപ്സ്.. ദേവാർച്ചന.. ഈ ദേവയുടെ മനസ്സിൽ എവിടെയൊ ആദിത്യായുടെ അർച്ചന ഒളിഞ്ഞിരിപ്പുണ്ടല്ലൊ.. അതി അഹല്യ കണ്ട് പിടിക്കും..."
ദേവുവിന്റെ പോക്ക് കണ്ട് അല്ലു ചിരിച്ച് കൊണ്ട് മനസ്സിൽ പറഞ്ഞു...
_______________________
"അമ്മേ.. ദേവേച്ചി"
വൈകുന്നേരം ഉണ്ണി കയറി വന്ന് വിളിച്ച് കൂവി..
അപ്പോ പിന്നിൽ നിന്നൊരു കൈ വന്ന് അവന്റെ കണ്ണ് പൊത്തിയെ...
അവൻ കൈ തൊട്ട് നൊക്കി..
"അല്ലു ചേച്ചി.. "
അവൻ അതും വിളിച്ച് കൈ എടുത്ത് മാറ്റി അവൾടെ നേരെ തിരിഞ്ഞു...
"എങ്ങനെ മനസിലായി.. "
" ഈ ആനന്ത് ആരാന്ന കരുതിയേക്കുന്നെ.. "
" നിന്റമ്മേടെ ഉണ്ണി അല്ലെ.. "
ഉണ്ണി വലിയ ഗമയിൽ പറഞ്ഞതും അല്ലു അത് തച്ചൊടിക്കും വിധം അയനോടായി ചോദിച്ചു..
" ഇതിനെ ഞാൻ.. "
അപ്പോഴേക്കും അല്ലു ഓടി.. പിന്നാലെ ഉണ്ണിയും...
" ഉണ്ണി... ചെന്ന് കുളിക്കാൻ.. "
ദേവു വന്ന് അവനെ കണ്ണുരുട്ടി..
"അത് വന്നിട്ട്... എന്ന ഞാൻ പോയിട്ടോ.. "
ദേവുവിന്റെ കൈയ്യിൽ ബേഗ് വെച്ച് കൊടുത്ത് അവൻ ഇറങ്ങി പുറത്തേക്കോടി...
അല്ലു പിന്നാലെ ചെന്ന് നോക്കുമ്പൊ ബാറ്റും എടുത്ത് ഇറങ്ങി ഓടുന്ന അവനെയാ കണ്ടെ..
ദേവു അവന്റെ ബാഗും എടുത്ത് അവൻ റുമിൽ കൊണ്ട് വെച്ചു..
" അല്ല ദേവു അവനെവിടാ പോയെ.. "
" ആ.. അവൻ കളിക്കാൻ.. ഇനി സന്ധ്യയ്ക്ക് വിളക്ക് വെക്കാൻ ആകുമ്പോഴേ എത്തും.. "
"ആന്നൊ.. അത് എവിടാ.. അടുത്താണൊ.. "
" അ.. ഇത്തിരി അടുത്ത.. "
" എന്ന നമുക്കൊന്ന് നടന്നിട്ട് വന്നാലൊ.."
അല്ലു ചോദിച്ചതിന് ദേവു ഓക്കെ എന്ന് പറഞ്ഞു...
ചെറിയമ്മയോട് പറഞ്ഞ് ഇരുവരും അവിടേക്ക് പോയി..
കുറേ കുട്ടികൾ ഒന്നിച്ച് ക്രിക്കറ്റ് കളിക്കുന്നുണ്ട്.. ഒരു ബഹളം തന്ന എല്ലാവരും..
" നല്ല ഭംഗിയുണ്ടല്ലെ ഇവിടെ ഒക്കെ.. "
അല്ലു ഫോണിൽ ഫോട്ടൊ എടുത്ത് കൊണ്ട് ചോദിച്ചു...
" വാടൊ... സെൽഫി.. "
ആ തെങ്ങിൻ തോപ്പിൽ ആണ് ഇരുവരും ഉള്ളത്..
ദേവുവിനോടാ സെൽഫിക്ക് വിളിച്ചതും അവളും ചെന്നു...
ഇരുവരും ചെന്നു...
നേരെ അവർ കളിക്കുന്ന ഇടത്തേക്ക് നടന്നു..
ചെങ്കല്ലുകൾ കൊണ്ടുള്ള ഒരു ചെറിയ മതിൽ ഉണ്ടായിരുന്നു അവിടെ... അല്ലു അവിടെ കയറി ഇരുന്നു.. ദേവു അതിനോട് ചാരിയും..
" ദേട ആനന്തേ വില്ലത്തിയു നായികയും ഒന്നിച്ചിരിക്കുന്ന.. "
ണ്ണിയുടെ കൂട്ടുകാരൻ റൊഷൻ അവരെ നോക്കി പറഞ്ഞു...
" ഇവനെ ഞാൻ.. "
ദേവു ചുറ്റും പരതി.. അവീടെ കവുങ്ങും ഉണ്ടായിരുന്നതിനാൽ തന്നെ ഒരുപാട് അടക്കകളും അവിടിവിടെ ആയി ഉണ്ടായിരുന്നു...
പഴുത അടക്ക എടുത്ത് അവന് നേരെ എറിഞ്ഞു..
" എന്തോന്ന ദേവേച്ചി.. "
ഏറ് കൊണ്ടിടം തടവി അവൻ ദേവൂനെ നോക്കി ചോദിച്ചു..
" നിന്നോട് ഞാൻ പറഞ്ഞു.. ആളുകൾടെ ഇടയിൽ എന്നെ വില്ലത്തി എന്ന് വിളിക്കരുത് എന്ന്.. "
" അതിനിപ്പൊ ഇവിടാര ഉള്ളെ.. "
അവരുടെ സംആരം കേട്ട് അല്ലു ചുറ്റും നോക്കി ചോദിച്ചു..
" നീ തന്നെ.. "
ദേവു ചുണ്ട ചുളുക്കി പറഞ്ഞു..
അതിന് അല്ലു അവളെ തുറിച്ച് നോക്കി...
" ഹായ് ഗായ്സ്... ഐം അഹല്യ... "
"ചേച്ചി വൈഗ അല്ലെ.. "
അല്ലു കുട്ടികളെ നോക്കി പരിജയപെടുത്തിയ ഉടൻ ഒരു കുട്ടി അവളെ നോക്കി ചോദിച്ചു...
അത് കണ്ടതും ദേവു പൊട്ടി ചിരിച്ചു..
" വൈഗ സീരിയലിൽ... റിയലായി അഹല്യ ആണ്.. ഈ ആനന്തിന്റെ അമ്മടെ കട്ട ദോസ്തി ആണ് മേര മാതാജീ.. "
അവൾ ഓരോന്ന് പറഞ്ഞ് കുട്ടികളും ആയി കൂട്ടായി..
കുറച്ച് നേരം കുട്ടികൾ അല്ലുവിനും ദേവുവിനും പാര വെച്ച് നിന്ന് പിന്നെ കളി തുടർന്നു..
" അല്ലു... ഉണ്ണീ വാ പോകാം... ദേ 6 മണി കഴിഞ്ഞൂട്ടോ... ചെറിയച്ചൻ വന്ന് കാണും... "
ദേവു ഉണ്ണിയെ നോക്കി വിളിച്ച് പറഞ്ഞ് അല്ലുവിനെ കൂട്ടി നടന്നു..
*തുടരും..💛*
::*_✍Shafana Shenu_*