*ഭാഗം_4*
" അമ്മാ എന്റെ ഷർട്ടെവിടേ.... "
അവൻ വിളിച്ച് കൂവി..
" ആ ഷെർഫിൽ തന്നെ ഉണ്ട് ചെക്കാ.. ഞാനവിടേക്ക് വന്ന ഇവിടുത്തെ കാര്യം പോക്കാ.. "
അടുക്കളയിൽ നിന്ന് അമ്മ വിളിച്ച് കൂവി.. അതിന് ഒരു മൂളലിൽ ഒതുക്കി അവൻ ഷെൽഫിൽ ഷർട്ട് തപ്പി..
"അമ്മാ കോഫി.. "
അല്ലു എഴുന്നേറ്റ് വന്ന് അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു..
അപ്പൊ തന്നെ ഏതക്കെയൊ പാത്രങ്ങളുടെ ഒച്ചയും ബഹളവും കെൾക്കാം..
" പെണ്ണാണ്.. നാളെ കെട്ടിച്ച് വിട്ടാ എന്താ ചെയ്യാ.. "
അമ്മ കോഫി അവളുടെ മുന്നിൽ വെച്ച് ചോദിച്ചു..
" അതിന് കെട്ടിച്ച് വിടേണ്ടാ.. "
കൂളായി അവൾ മറപടി നൽകി..
"അമ്മാ ഞാൻ ഇറങ്ങീട്ടോ.. "
പുറത്ത് നിന്ന് ആദി വിളിച്ച് കൂവി...
" എന്തേലും കഴിച്ചേച്ച് പോട.. "
അമ്മ വിളിച്ച് കൂവി...
" വന്നിട്ട് കഴിക്കാം.. "
അമ്മ തിരിച്ചെന്തേലും പറയും മുന്നേ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി..
" പോയി കുളിച്ചേച്ചു വാടി.. "
അമ്മ അല്ലുവിനെ നോക്കി കണ്ണുരുട്ടി അടുക്കളയിലേക്ക് ചെന്നു..
' ഹു.. ഇന്നൊരൈ ദിവസം ഫ്രീ ആയി നിൽക്കാം എന്ന് കരുതുമ്പൊ.. ഈ അമ്മ.. '
കോഫി കുടിച്ച് അമ്മ പോകുന്നതും നോക്കി ചവിട്ടി തുള്ളി റൂമിലേക്ക് ചെന്ന് ബെഡിലേക്ക് വീണു..
കുറച്ച് നേരം കൂടി കിടന്നോട്ടേന്നേ..
__________________________________________________
" ചേച്ചീ.. ഇന്നെന്നെ സ്കൂളിൽ കൊണ്ട് വിടാൻ വരുന്നൊ.. "
" എന്തിനാണാവോ.. "
" ചുമ്മ.. "
" ആ. ചുമ്മ വേണ്ട.. ഞാൻ വരില്ലാ.. നാളെ നൈഫ് ഷുട്ടാ... ഇപ്പോ ചെന്ന് കുറച്ച് നേരം കിടക്കട്ടെ.. "
ഉണ്ണിയെ നോക്കി അവൾ പറഞ്ഞു..
" അല്ലേലും ചേച്ചിക്ക് ഇപ്പൊ കുറച്ച് ജാഡയാ.. "
" ആ.. എനിക്ക് ജാഡ തന്നെ... നീയെ വാജകം അടിക്കാതെ സ്കൂളിലേക്ക് വിട്.. പോ പോ... "
അവനെ നോക്കി കണ്ണുരുട്ടി ദേവു റൂമിലേക്ക് ചെന്നു..
ഫോൺ എടുത്ത് കൂട്ടുകാരികളെ വിളിച്ച് നേരം കളഞ്ഞു..
____________________________
പിറ്റേന്ന്....
പതിവ് പോലെ രാവിലെ എഴുന്നേറ്റ് കുളിയും കഴിഞ്ഞ് അടുക്കളയിലേക്ക് വിട്ടു.. അപ്പോഴേക്കും ചെറിയമ്മ അവിടെ സ്ഥാനം പിടിച്ചിരുന്നു...
" ഹാ.. മോളെ.. ഇന്ന് ഗായത്രിടെ മക്കൾ വരും.. ഉച്ചയ്ക്കേയ്ക്ക് സദ്യ റെഡിയാക്കാംലേ... മോള് ഒരു കാര്യം ചെയ്യ്.. മോൾടെ അടുത്തുള്ള റൂമും തൊട്ട് മുന്നിലുള്ള റൂമും വൃത്തിയക്ക്ട്ടൊ..
അവർക്ക് അവിടെ കൊടുക്കാം.. ഹാ.. കുറച്ച് കഴിഞ്ഞ് കണ്ണൻ വരും എന്ന് വിളിച്ച് പറഞ്ഞാർന്നു... ദേവന്റെ കൂട്ടുകാരന ഗായത്രിടെ മകൻ.. പിന്നെ ഒരു മകളാ.. നമ്മുടെ കണ്ണന് അവളെ തരോന്ന് ചോദിച്ചാലൊ.. ഞാൻ ഗായത്രിയോട് ചെറുതായി ഒന്ന് സൂചിപ്പിച്ചിരുന്നു.. "
അവർ പറഞ്ഞു..
അവൾ ചിരിയോടെ തലയാട്ടി മുകളിലേക്ക് ചെന്ന് റൂം രണ്ടും വൃത്തിയാക്കി...
ദേവുവിന്റെ റൂമിന്റെ ഒരു സൈഡ് ആണ് അനുവിന്റെ റൂം.. അനുവിന്റെ റൂമിന്റെ നേരെ ഓപ്പോസിറ്റ് ഉണ്ണിയുടേയും...
മുകളിൽ ആകെ ആറ് മുറികൾ ആണ്.. മോശമല്ലാത്ത വലിയ ഹാളും..
ദേവു രണ്ട് റൂമും ഒന്ന് വൃത്തിയാക്കി താഴേക്ക് ഇറങ്ങി അടുക്കളയിലേക്ക് വിട്ടു...
ഉണ്ണി സ്കൂളിലേക്ക് പോയിരുന്നു... ആപ്പൻ ജോലിക്കും..
ചെറിയച്ചന് ഡബിങ് സ്റ്റുഡിയോയിൽ ആണ് ജോലി.. ആ വഴി ആണ് ദേവുവിന് അവസരം കിട്ടിയതും..
( ആപ്പൻ എന്നത് കണ്ണുർ സ്ലാങ് ആണ്.. കുറച്ച് പേരോട് അന്വേഷാച്ചപ്പൊ ആരും ഇത് വരെ കേട്ടിട്ടില്ല എന്ന് പറഞ്ഞു.. സോ ചെറിയച്ചൻ എന്ന് തന്നെ പറയാം.. എന്താ എങ്ങനാ വിളിക്കാ എന്നൊന്നും എനിക്കറിയില്ല.. ഇവിടെ അന്വേഷിച്ചപ്പൊ അങ്ങനെ കിട്ടി അത് എഴുതിയതാ.. )
ചെറിയമ്മയോട് ഓരോന്ന് മിണ്ടിം പറഞ്ഞും ഉച്ചയ്ക്കത്തെ ഊണിന് വേണ്ടി റെഡിയാക്കി..
എല്ലാ കൂട്ടും ചേർന്ന സദ്യ തന്നെ ആയിരിന്നു... ദേവു എല്ലാത്തിലും മുൻകൈ എടുത്ത് എല്ലാം റെഡിയാക്കി..
പുറത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ ദേവൻ വന്നത് മനസിലായി...
" ദേ... കണ്ണേട്ടൻ വന്നു.. "
അവൾ അതും പറഞ്ഞ് പുറത്തേക്ക് നടക്കാൻ തുനിയുമ്പോഴാണ് ഒരു കാർ വന്ന് നിർത്തുന്ന സൗണ്ട് കേട്ടത്...
" ചെറിയമ്മേ.. ദേ അവർ വന്നൂന്ന തോന്നണെ.. ചെറിയമ്മ ഒന്ന് ചെന്ന് നോക്ക്.. ഞാൻ കുടിക്കാൻ എടുക്കാം.. "
അവരെ പുറത്തേക്ക് പറഞ്ഞയച്ച് ദേവു അടുക്കളയിലേക്ക് വിട്ടു..
_____________
ദേവൻ വന്ന് ബൈക്ക് നിർത്തുമ്പൊ ആണ് ആദിയുടെ കാർ വന്ന് നിർത്തിയത്... ആദിയെ കണ്ട് ദേവൻ ബൈക്കിൽ നിന്ന് ഇറങ്ങി അവന്റെ കാറിന്റെ മുന്നിൽ നിന്നു...
അല്ലു അവനെ കണ്ടപ്പൊ തന്നെ പുച്ചിച്ചു... ഈ പുച്ഛിക്കൽ.. ചെറിയമ്മ ചെറുതായി ഒന്ന് അല്ലൂനെ ദേവന് വേണ്ടി ആലോചിച്ചാലൊ എന്ന് ചോദിച്ചു.. അതിന് ശേഷം പെണ്ണിന് ഈ പുച്ഛിക്കൽ ഉണ്ട്...
ആദിയും ദേവനെ കണ്ട് കെട്ടി പിടിച്ചു...
" കുറേ ആയല്ലൊ കണ്ടിട്ട്.. എങ്ങനെ പോണു പോലീസ് ഓഫീസർടെ ലൈഫ്.. "
" അങ്ങനെ ഇങ്ങനെ പോണു.. വാ അകത്തേക്ക് കയറ.. "
ദേവൻ ആദിയെ നോക്കി പറഞ്ഞു അല്ലുനെ ഒന്ന് നോക്കി..
അപ്പോഴേക്കും ചെറിയമ്മ പുറത്തേക്ക് വന്നിരുന്നു...
" ഹാ.. മക്കളെത്തിയൊ.. വാ കയറ്.. "
യശോദാമ്മ അവരെ കണ്ടപ്പൊ പറഞ്ഞു.. അല്ലു അപ്പോ തന്നെ യശോദാമ്മടെ അടുത്ത് ചെന്നു..
" സുഖല്ലെ യശോദകുട്ടി.. "
കവിളിൽ പിടിച്ച് അവൾ ചോദിച്ചതിന് ചിരിയോടെ അവൾ തലയാട്ടി..
" അകത്തേക്ക് വാ... "
" ദേവു എവിടെ.. ഡീ ദേവു... "
ദേവൻ അതും ചോദിച്ച് ഉച്ചത്തിൽ ദേവുവിനെ വിളിച്ചു..
" ദാ.. വരണൂ.... "
അവൾ വിളിച്ച് പറഞ്ഞു..
ആ ശബ്ദം കേട്ടപ്പൊ എവിടെയൊ കേട്ടത് പോലെ അല്ലുവിന് തോന്നി എങ്കിലും ആദിയുടെ നാവിൽ നിന്നാ പേര് ഉദിർന്നിരുന്നു..
*"അർച്ചന.."*
അവൻ സ്വയം ചോദിച്ചു...
ബ്ലാക്ക് ലോങ്ക് ഡോപ്പ് വൈറ്റ് ലെഗിനും മുടി അഴിച്ച് ഇല്ലി ഇട്ടാട്ടുണ്ട്...
അവൾ വരുന്നത് കണ്ട് അല്ലുവും ആദിയും അവളെ നോക്കി..
" ദേവു.. "
അല്ലു അവളെ കണ്ട് ഒന്ന് ഷോക്കായെങ്കിലും പെട്ടന്ന് തന്നെ അവൾടെ അടുത്തേക്ക് അതും വിളിച്ച് ചെന്നു..
" അല്ലു.. "
പെട്ടെന്ന് അവളെ അവിടെ കണ്ട പകപ്പിൽ ദേവു വിളിച്ചു..
" നിയെന്തെ ഇവിടെ.. ഒരു സർപ്രൈസ് ആയി മോളെ ഇത്.. "
അല്ലു അവളെ കൈ പിടിച്ച് ഓരോന്ന് പറഞ്ഞു..
" നായികയും വില്ലത്തിയും ഒന്നായൊ.. ".
അവരുടെ നിർത്തം കണ്ട് ദേവൻ ചോദിച്ചു.. അതിന് അല്ലു കെറുവിച്ച് അവനെ നോക്കി..
" അല്ല അല്ലു... നിയാണൊ ഗായത്രി ആന്റിയുടെ മകൾ.. "
ദേവു അവളെ നോക്കി ചോദിച്ചു...
വളതിന് തലയാട്ടി..
" നിയെന്തേ ഇവിടെ.. "
" ന്റെ ചെറിയമ്മയ ഇത് അല്ലു.. '
യാശോദയെ നോക്കി ദേവു പറഞ്ഞു..
" ഓ.. നി ദേവന്റെ അനിയത്തിയാണൊ.. "
അതിന് ദേവു തലയാട്ടി..
" മക്കളകത്തേക്ക് കയറ്.. മോളെ ഇവർക്ക് കുടിക്കാൻ എടുത്ത് വാ.. "..
അതിന് തലയാട്ടി അടുക്കളയിലേക്ക് ചെന്നു..
അവർക്ക് കുടിക്കാൻ കൊണ്ട് കൊടുത്തു...
ഇടയ്ക്കിടെ ആദിയുടെ കണ്ണുകൾ ദേവുവിനെ തേടുന്നുണ്ടായിരുന്നു...
വല്ലാതെ സന്തോഷം തോന്നി അവന്.. അവള് ഈ വീട്ടിൽ തന്നെ ആണെന്ന് ഓർത്ത്...
അല്ലുവിനോട് ഓരോന്ന് സംസാരിച്ച് നിൽക്കുന്ന ദേവുവിനെ കണ്ടപ്പോൾ അവൻ കണ്ണെടുക്കാതെ അവളെ നോക്കി...
___________________________________
"എന്നാലും വല്ലാത്ത സർപ്രൈസ് ആയി പോയിട്ടൊ ഇത്..."
അല്ലൂ പറഞ്ഞതിന് ദേവു ചിരിച്ചു..
" ഞാനും അറിലായിരുന്നു.. നീയാവും ഇവടെ വരുന്നെ എന്ന്.. ഞാനും സർപ്രൈസ് ആയി.. "
അവർ ഓരോന്നായി സംസാരിച്ചു നേരം പോയി...
"മോളെ അവർക്ക് മുറി കാണിച്ച് കൊടുക്ക് ട്ടോ..."
ചെറിയമ്മ പറഞ്ഞതിനവൾ തലയാട്ടി അവരെ ഇരുവരേയും കൂട്ടി നടന്നു.. അപ്പോഴും അല്ലു ദേവുവിനോരോന്ന് പറയുന്നുണ്ടായിരുന്നു...
" ആദി... "
ആദിയുടെ കണ്ണുകൾ ദേവുവിലാണെന്ന് കണ്ട ദേവൻ അവനെ വിളിച്ചു.. അവൻ നോക്കുമ്പൊ തന്നെ തന്നെ നോക്കി നിക്കുന്ന ദേവനെ കണ്ടതും അവനെന്തോ പോലെ ആയി..
പെങ്ങളെ വായി നോക്കുന്നത് നല്ല അന്തസ്സായി ആങ്ങള കണ്ടില്ലെ...
ആ ചമ്മൽ മറച്ച് വെച്ച് അവൻ ദേവനെ നോക്കി ചിരിച്ചു..
" അല്ല ദേവ... നീ ഇപ്പൊ ഇവിടേയ്ക്ക് വെറുതെ വന്നതാണൊ.. "
വിശയം മാറ്റാനെന്ന വണ്ണം അവൻ ചോദിച്ചു..
അവന്റെ ചോദ്യം കേട്ട് മുന്നിൽ നടന്ന ദേവുവും അല്ലുവും തിരിഞ്ഞ് ഇരുവരേയും നോക്കി...
*തുടരും...💛*
::*_✍Shafana Shenu_*