ഭാഗം_മൂന്ന്..
✍️രചന:Dinu
★★★★★★★★★★★★★★★★★★
പിറ്റേന്ന് രാവിലെ പതിവ് പോലെ വിനൂട്ടനെയും ഒരുക്കി അവനും തനിക്കും വേണ്ടിയുള്ള ലഞ്ച് ബോക്സും തയ്യാറാക്കി ഒരുങ്ങി കെട്ടിയപ്പോഴേക്കും നേരം കുറച്ചു വൈകിയിരുന്നു.... ഫ്ലാറ്റും പൂട്ടി താക്കോൽ ബാഗിൽ ഇട്ട് വിനൂട്ടൻ്റെ കൈയ്യും ധൃതിയിൽ ലിഫ്റ്റ് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി....
ലിഫ്റ്റ് വന്നതും അകത്തേക്ക് കയറി ഡോർ അടയാൻ നിന്നതും ആരോ ഓരാൾ പെട്ടെന്ന് അകത്തേക്ക് കയറി.... അവൾ തലയുയർത്തി ആളെ ഒന്ന് നോക്കി... ആളെ കണ്ടതും ഇരച്ചു കയറിയ ദേഷ്യം അടക്കി നിർത്തി.... അയാളുടെ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങുന്നത് കണ്ടതും അവളുടെ കണ്ണുകളിലെ തീക്ഷ്ണത ഏറി വന്നു ..... അവളുടെ കണ്ണുകളിലെ തീക്ഷ്ണത കണ്ടതും അയാൾ തൻ്റെ കണ്ണുകൾ പിൻവലിച്ചു.... എങ്കിലും ഇടക്ക് ഒക്കെ അയാളുടെ കണ്ണുകൾ അവളിലേക്ക് നീണ്ടെങ്കിലും അവളുടെ കണ്ണുകളിലെ ആ തീക്ഷ്ണത അയാളിൽ എത്തുമ്പോഴേക്കും ഭയത്തോടെ അയാൾ തന്റെ കണ്ണുകൾ പിൻവലിച്ചു.....
എന്തോ പറയാനായി അയാൾ വന്നതും ലിഫ്റ്റ് തുറന്നതും ഒപ്പമായിരുന്നു... രൂക്ഷമായി അയാളെ ഒന്ന് നോക്കി കൊണ്ട് അവൾ വിനൂട്ടൻ്റെയും കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി.... നടക്കുന്നതിന് ഇടയിൽ വിനൂട്ടൻ അയാളെ ഒന്ന് തിരിഞ്ഞു നോക്കി.....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀💞🥀🥀🥀🥀🥀🥀🥀🥀🥀
പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ തന്നെ കണ്ടു ലീനേച്ചിയുടെ കൂടെ സംസാരിച്ചു നിൽക്കുന്ന സീതേച്ചിയെ.... നടന്ന് വരുന്ന അവളുടെ മുഖം കണ്ടതും അവർ അവളെ ദയനീയമായി ഒന്ന് നോക്കി....
"എൻ്റെ ചേച്ചീ.... ഇതൊന്നും കാര്യമാക്കണ്ട. ഇതിലേറെ വലുത് കണ്ടതാ ഈ ഭൗമി. അല്ലെങ്കിലും ആൺ തുണയില്ലാതെ ജീവിക്കുന്ന നമ്മളെ പോലെ ഉള്ളവരെ കാണുന്നത് തന്നെ ഇവന്മാർക്ക് ഒക്കെ കണ്ണ് കടിയാ... ദേ ചേച്ചി ഇനിയും വൈകിയാൽ വിനൂട്ടൻ്റെ സ്കൂൾ തുടങ്ങും... " അത്രയും പറഞ്ഞ് കാറിന്റെ കീയും ബാഗിൽ നിന്ന് എടുത്തു മുന്നോട്ട് നീങ്ങി...
അവളെ ഒന്ന് നോക്കിയതിനു ശേഷം അവരും കാറിൽ കയറി... ഭൗമിയാണ് ഡ്രൈവിംഗ് സീറ്റിൽ വിനൂട്ടൻ അവളുടെ അപ്പുറത്തും ബാക്കി രണ്ടു പേരും പുറകിലുമാണ് അങ്ങനെ അവരുടെ യാത്ര....
ലീനേച്ചി പോലെ തൻ്റെ പതിവ് പരദൂഷണം പരിപാടി തുടർന്നു... അവിടെ നടന്നതും ഇല്ലാത്തതും ആയ സകലതും ഇവരുടെ അടുത്ത് ഉണ്ടാവും... അവിടത്തെ റേഡിയോ ഇവരാണ്.... അല്ലെങ്കിലും എല്ലാ സ്ഥലത്തും ഉണ്ടാവുമല്ലോ ഇങ്ങനെ ഒരെണ്ണം... ഇതൊക്കെ കേൾക്കുമ്പോൾ ദേഷ്യം ഇരച്ചു കയറുന്നുണ്ടെങ്കിലും ഇവരെ കൂടെ കൂട്ടുന്നത് സീതേച്ചിക്ക് കൂട്ടാവുമല്ലോ എന്ന് കരുതിയിട്ടാണ്....
സീതേച്ചിയും ലീനേച്ചിയും താൻ വർക്ക് AJ ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു തുണിക്കടയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്... വിനൂട്ടൻ്റെ സ്കൂളിൽ കുറച്ചു മാറിയാണ് ഷോപ്പ്... അത് കൊണ്ട് തന്നെ ഇവരെ വിനൂട്ടൻ്റെ കൂടെ ഇറക്കിയിട്ട് അപ്പുറത്തെ റൂട്ടിലേക്ക് തിരിഞ്ഞിട്ട് വേണം തനിക്ക് പോകാൻ... അവളുടെ കാർ സ്കൂളിൻ്റെ മുന്നിൽ ഒരു ഇരുമ്പലോടെ വന്ന് നിന്നു...
സീതേച്ചിയും ലീനേച്ചിയും ഷോപ്പിലേക്ക് പോയി... വിനൂട്ടൻ കാറിൽ നിന്നും ഇറങ്ങി... അവളും കൂടെ ഇറങ്ങി... കുട്ടികൾ വന്ന് തുടങ്ങുന്നേ ഉള്ളൂ.... ചില കുട്ടികളെ രക്ഷിതാക്കളാണ് കൊണ്ട് വരുന്നത്.... പതിവ് വിനൂട്ടനോട് സീതേച്ചിയുടെ കൂടെ വരാനും നല്ല കുട്ടിയായി ഇരിക്കാനും പറഞ്ഞു... അത് കേട്ട് കൊണ്ട് നല്ല രീതിയിൽ ആള് തലയാട്ടുന്നുണ്ട്.... എന്ത് കണ്ടിട്ടാണാവോ തലയാട്ടുന്നത്.... കണ്ടറിയാം....
"മമ്മാ......." ഇടക്ക് നീട്ടിയുള്ള കിളിക്കൊഞ്ചൽ കേട്ടതും ഒന്ന് തിരിഞ്ഞ് നോക്കി.... ഒരു കുഞ്ഞു ബാഗും തോളിൽ ഇട്ട് സ്കൂൾ യൂണിഫോം ഇട്ട് മുടി രണ്ട് ഭാഗത്തേക്ക് കെട്ടി ഓടി വരാണ് കക്ഷി... വേറെ ആരുമല്ല... നമ്മുടെ അല്ലൂസ് തന്നെ....
ആള് ഓടി വന്ന് കാലിൽ കെട്ടിപ്പിടിച്ച് കിതപ്പ് മാറ്റാണ്... വിനൂട്ടൻ നിറഞ്ഞ ചിരിയോടെ അല്ലുവിനെ നോക്കി നിൽക്കാണ്....
കഴിഞ്ഞ ദിവസം താൻ തന്നെയാണ് അല്ലുവിനോട് മമ്മാ എന്ന് വിളിച്ചോ എന്ന് പറഞ്ഞത്... അതിന് പ്രധാന കാരണം ഇന്നലെ തന്നെ കണ്ടപ്പോൾ അവളുടെ അമ്മയെ ഓർമ്മ വന്നു എന്ന് പറഞ്ഞു...അപ്പോൾ താൻ തന്നെയാണ് പറഞ്ഞത് എനിക്ക് അല്ലൂ മോളെ പോലെ ആണെന്ന്...അവൾ അതെല്ലാം ചെറു ചിരിയോടെ ഓർത്തു
"ആഹാ... ഇതാര് അല്ലൂസോ... എന്തൊരു ഓട്ടമാണിത് പെണ്ണേ...." അവളുടെ കവിളിൽ ചെറുതായി ഒന്ന് വലിച്ച് അവൾ ചെറുചിരിയോടെ പറഞ്ഞു....
"നാൻ മമ്മയെ കണ്ടപ്പോ ഓടി വന്നതാ...."അല്ലു ചിരിയോടെ പറഞ്ഞു..
"ആണോടാ.... ഇങ്ങനെ ഓടിയാൽ വീഴില്ലേ.... അല്ല ആരാ അല്ലുനെ ഇങ്ങോട്ട് ആക്കി തന്നത്... "ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് അവൾ ചോദിച്ചു...
"പപ്പയിയാ...ദേ അതാ അല്ലൂൻ്റെ പപ്പായി....."അല്ലു തൻ്റെ കുഞ്ഞി കൈകൾ അപ്പുറത്ത് നിർത്തിയ കാറിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു...
അവളുടെ കണ്ണുകൾ കാറിൽ ഇരിക്കുന്ന ആളിലേക്ക് ചെറുപുഞ്ചിരിയോടെ തങ്ങളെ നോക്കുന്ന ആ വ്യക്തിയിലേക്ക് നീണ്ടു... അയാളും അവരെ ഒന്ന് നോക്കി പുഞ്ചിരിച്ചു.... ശേഷം ചെറുചിരിയോടെ കൈ വീശി കൊണ്ട് കാർ മുന്നോട്ട് എടുത്തു...
അവൾ അത് ഒന്ന് നോക്കി കൊണ്ട് മുന്നിൽ നിൽക്കുന്ന വിനൂട്ടനും അല്ലുവിനും ഓരോ മുത്തവും നൽകി കൊണ്ട് അവരോട് യാത്ര പറഞ്ഞു കാർ മുന്നോട്ട് എടുത്തു... ഇടക്ക് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു എന്തൊക്കെയോ പറഞ്ഞു കൊണ്ട് കൈകൾ കോർത്തു പിടിച്ച് മുന്നോട്ട് നീങ്ങുന്ന വിനൂട്ടനെയും അല്ലുവിനെയും.... അവൾ ചുണ്ടിൽ വിരിഞ്ഞ ചെറുചിരിയോടെ മുന്നോട്ട് നീങ്ങി.....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
"ആഹാ ഭൗമി.. താൻ വന്നോ.. തന്നെ ജയദേവ് സാർ ക്യാമ്പിനിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്...ആഹാ പിന്നെ... AJ വന്നിട്ടുണ്ട്... കണ്ടിട്ട് വലിയ സീനില്ല എന്ന് തോന്നുന്നു... എങ്കിലും ഒന്ന് സൂക്ഷിച്ചോ""അത്രയും പറഞ്ഞ് ധൃതിയിൽ മുന്നോട്ട് നീങ്ങുന്ന ഗൗതമിനെ ഒന്ന് നോക്കി കൊണ്ട് ഒരു ദീർഘ നിശ്വാസത്തോടെ ജയദേവ് സാറിന്റെ ക്യാമ്പിൻ ലക്ഷ്യമാക്കി നീങ്ങി....
ഡോർ ഒന്ന് നോക്ക് ചെയ്ത് കൊണ്ടവൾ പെർമിഷൻ ചോദിച്ചു അകത്തേക്ക് കയറി.... അവളുടെ കണ്ണുകൾ ജയദേവ് സാറിന്റെ മുന്നിൽ ഫയലിലേക്ക് മുഖം പൂഴ്ത്തി നിൽക്കുന്ന ആ വ്യക്തിയിലേക്ക് നീണ്ടു...
"ആഹാ ഭൗമി ഇങ്ങോട്ട് ഇരിക്ക്... പിന്നെ അജൂ ഇതാണ് ഞാൻ കുട്ടി... ഭൗമിക" അയാൾ ചിരിയോടെ അവളോട് അതും പറഞ്ഞു മുന്നിൽ ഇരിക്കുന്ന ആൾക്ക് അവളെ പരിചയപ്പെടുത്തി കൊടുത്തു....
ഫയലിൽ നിന്നും മുഖം ഉയർത്തിയ അവളുടെ കണ്ണുകളിൽ ആശ്ചര്യം നിറഞ്ഞു... അവളുടെ അധരങ്ങൾ പതിയെ മൊഴിഞ്ഞു....
"അല്ലൂൻ്റെ പപ്പായി 💕........"
തുടരും............................💫*