മഴമേഘങ്ങളെ
മിഴികൾ തുറക്കു,
പൊഴിയട്ടെ
സ്നേഹ ബാഷ്പങ്ങൾ.
മൗനം തീർത്തോരാ
കാർമേഘങ്ങളെ,
മൗനം വെടിഞ്ഞു
കൺ തുറക്കൂ.
സൂര്യതാപത്താൽ
ഉരുകുമീ ഭൂമിയിൽ,
ഒരിറ്റു ജാലകണത്തിനായ്
കാത്തിരിപ്പു,
പുൽനാമ്പുകൾ പോലും.
ഉതിർന്നു വീഴുക
നീർ തുള്ളികളെ,
അമ്മതൻ മാറിൽ
കുളിരണിയട്ടെ.
നോയമ്പിനായി
കാത്തിരിക്കുന്നതാ,
മുസ്ലിം ജനതയെ
കുളിർമയാക്കു.
നിലാപക്ഷി 🌹