Aksharathalukal

37 Not OUT 

 
കഥ ഇച്ചിരി പഴയതാ . പഴയതു എന്ന് പറഞ്ഞാ ഒരു 21 കൊല്ലം പഴയത്. സ്പടികത്തിലെ ചാക്കോ മാഷിന്റെയ് ( A +B )2  പഠിപ്പിക്കുന്ന  ഒരു  എട്ടാം ക്ലാസ്സിന്റെയ്  ക്ലാസ് മുറി .അന്നൊക്കെ നല്ല ടീച്ചർ എന്ന് പേര് എടുക്കണം എങ്കിൽ നന്നായി തല്ലുന്ന  ടീച്ചർ ആവണം .
നല്ല വെളുത്തു , മെലിഞ്ഞു ,പൊക്കത്തിൽ ഉള്ള  ആനി ടീച്ചർ
ക്ലാസ് മുറിയിലേക്കു മന്ദം മന്ദം കടന്നു വന്നു . അന്ന് ഹോംവർക് തന്നിരുന്ന കണക്ക് , ബോർഡിൽ  എഴുതിയിട്ട്  രക്തദാഹിയായ  യക്ഷിയെപോലെ കക്ഷി അട്ടഹസിച്ചു അങ്ങനെ നിന്നു .ആ കണക്ക് സ്വന്തമായി ചെയ്തു അടച്ചു വച്ച  നോട്ട്ബുക്കിൽകൈയ്യും കുത്തി ടീച്ചറെ നോക്കി ഞാനും അങ്ങനെ ഇരുന്നു .
"ആരാ ഈ കണക്ക് ബോർഡിൽ ചെയ്യാ " നീണ്ടു നിവർന്ന വടിയുടെ അറ്റത്തു ഒട്ടിച്ചിരിക്കുന്ന സെല്ലോ ടേപ്പ് ചുരണ്ടി കൊണ്ട് ആനി ടീച്ചർ ചോദിച്ചു ..
സംഭവം കണക്കു നമ്മുക് അറിയാം . പക്ഷേ ബോർഡിൽ പോയി ചെയ്യാനുള്ള ധൈര്യo  ഇല്ലാത്തോണ്ട് പേനയുടെ ടോപ് താഴേയ് ഇട്ടു എടുക്കാൻ എന്ന വ്യാജേന കുനിഞ്ഞതും . ടീച്ചർ വിളിച്ചു പറഞ്ഞു "ജോജോ ഇവിടെ വാ"
ഗ്രൗണ്ടിലേക് ബാറ്റ് ചെയ്യാൻ പോകുന്ന ബാറ്റെറിനെ നോക്കുന്ന പോലെ മറ്റു കുട്ടികൾ എന്നേ നോക്കി .ഞാൻ ആണെകിൽ അറക്കാൻ കൊണ്ട് പോകുന്ന ആടിനെ പോലെ വേച്ചു, വേച്ചു  നടന്ന് ബോർഡിന് അരികിൽ എത്തി .
ചോക്ക് എന്റെയ് കയ്യിൽ തന്ന് വടിയും പിടിച്ചൂ ആനി ടീച്ചർ  ടേബിൾ ഇന്റെയ് മൂലയിൽ പാതി ചേർന്നു ഇരുന്നു .
ഞാൻ ബോര്ഡിലെക് നോക്കി  A യും B യും ഡാൻസ് കളിക്കും പോലെ . പ്ലസ് ഉം മൈനസ് ഉം ആണെകിൽ ഏതോ ശിലായുഗത്തിൽ ഉപയോഗിച്ചിരുന്ന പ്രാകൃത മനുഷ്യരുടെ ലിപി പോലെ കാണപ്പെട്ടു .
"തല കറങ്ങുന്നുണ്ടോ .. ഹേയ് ഇല്ല എനിക്ക് തോന്നുന്നതാ" .. ഞാൻ ആത്മഗതം ചെയ്തു .
ഞാൻ തിരിഞ്ഞു എനെറ്റെയ് ഉറ്റ ചങ്ങാതി മോനുവിനെ നോക്കി
"നിന്നേ കൊണ്ട് പറ്റും എന്ന ഭാവത്തിൽ അവൻ കൈ കാണിച്ചു "
 
"പോടാ പുല്ലേ |  " ഞാൻ മനസ്സിൽ പറഞ്ഞു ..അങ്ങനെ നിൽക്കുമ്പോൾ  ടീച്ചറിന്റെയ് ഗർജ്ജനം 
"കണക്കു അറിയില്ലെങ്കിൽ തല്ല് മേടിച്ചു പോയി ഇരുന്നോ "
"അ ..അ .......അറിയാം" . ഞാൻ വിക്കി വിക്കി പറഞ്ഞു ...
 
എന്നാ വേഗം ചെയ്യൂ ...
ശവപ്പറമ്പിലെ മൂകത ആണ് ക്ലാസ് മുറിയിൽ ...എന്റെയ മനസ്സിൽ ആണെകിൽ പള്ളി പെരുനാളിന്റെയ്  ബാൻഡ് മേളം.
ചോക്കിന്റെയ് ഒരു തുമ്പ് പിടിച്ചു വിറയാർന്ന കൈകളോടെ  A  എന്ന് എഴുതിയതും ഒരു മുഴുവൻ ചോക്കിന്റെയ് പാതി ഒടിഞ്ഞു തറയിൽ വീണു.
അത് എടുക്കാൻ കുനിഞ്ഞതും .. വീണ്ടും ഗർജ്ജനം ..
“സമയം കളയല്ലേ .എനിക്ക് അടുത്ത പോർഷൻ എടുക്കാൻ ഉള്ളതാ .”
എ യും ബി യും എഴുതി ...പിന്നെയും എന്തൊക്കെയോ എഴുതി ... ഒരു സമവും ഇട്ടു ഒരു ഉത്തരം എഴുതി അടിയിൽ രണ്ടു വരയിട്ടു
 
പിന്നേ അവിടെ നടന്നത് ചരിത്രം ആണ് ..
എന്റെയ കുരിശിന്റെയ് വഴി ആയിരുന്നു ..പിന്നേ അങ്ങട് ....
ഞാൻ വലത്തോട്ട് തിരിഞ്ഞു നോക്കി എന്നേ അറിയുന്നവർ ആരുമില്ല ..ഓടി ഒളിക്കാൻ ഇടമില്ല.
എന്നോട് സഹതപിക്കുന്നവർ ഉണ്ടോ എന്ന് ഞാൻ അനേഷിച്ചു നോക്കി ആരെയും ഞാൻ കണ്ടില്ല .. 
 
ഓരോ തെറ്റിനും രണ്ടു അടി എന്ന കണക്കിൽ ഞാൻ ഒരു 20 അടി വരെ എണ്ണി പിന്നേ എണ്ണാൻ ഞാൻ സഖ്യകൾ തന്നെ മറന്നു പോയിരുന്നു .
തിരിച്ചു ബെഞ്ചിലെക് നടക്കുമ്പോൾ .. എനിക്കൊന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല .. ഇരുട്ട് ...എങ്ങും കൂരിരുട്ട് ...
ആരും മിണ്ടുന്നില്ല ... എല്ലാരും എന്നേ സഹതാപത്തോടെ നോക്കി .. ഞൻ ഒരു ആശ്വാസത്തിന്  പ്രിയ കൂട്ടുകാരൻ  മോനുവിനെ നോക്കി .
 
അവന്റെയ് അടുത്ത് വന്നിരുന്നു ..അവൻ എന്റെയ് തോളിൽ തട്ടി .. എന്നേയ് ചേർത്ത് പിടിച്ചു  
ഇവൻ   എങ്കിലും എനെറ്റെയ് വിഷമം മനസിലായല്ലോ .. ഞാൻ ഒന്ന് ആശ്വസിച്ചു .. അവൻ വീണ്ടു എനെറ്റെയ് മുഖത്തു ഒന്ന് നോക്കി .. എന്നിട്ടു  ആ തെണ്ടി പരിശ പറഞ്ഞു 
"ജോജോ നീ ഇന്ന് ഇവിടെ തങ്കലിപികളിൽ  രചിച്ചിരുക്കുന്നത്  റെക്കോഡ് ആണ് ..ഇന്ന് വരെ ആരും സ്ഥാപിക്കാത്ത ഒരു റെക്കോർഡ് .. ഇനി ആരും തകർക്കാൻ സാധിത ഇല്ലാത്ത ഒരു റെക്കോർഡ് ..
 
 ഒരു പീരീഡ് 37 അടി ...
ആ വൃത്തികെട്ടവൻ ഓരോ അടിയും എണ്ണായിരുന്നു  ..
പോടാ പട്ടി .. ഞാൻ ചിരിയും കരച്ചിലും കലർന്ന ഒരു ശബ്ദത്തിൽ പറഞ്ഞു ...---------------------------------------------------------------------
 
 വല്ലാത്ത ഒരു അനീതി ആണ് നടന്നിരിക്കുന്നത് ...എന്നിലെ വിപ്ലവകാരി ഉണർന്നു . ഇതിനു എതിരെ പ്രതികരിച്ചെയ്  പറ്റു ..ഇന്ന് ഞാൻ ആണെകിൽ നാളെ മറ്റൊരാൾ .ഇല്ല ഇനി ഇതിവിടെ അനുവദിച്ചു കൂടാ ...
 
പല വഴി ആലോചിച്ചു .. സ്കൂൾ വീട്ടു പോകുന്ന നേരം വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്താലോ
ഉവ്വ ..... പോലീസ് സ്റ്റേഷന്റെയ് മുന്നിലൂടെ പോകുമ്പോൾ മുട്ട് വിറക്കുന്ന ഈ ഞാനോ .. എത്ര മനോഹരമായ നടക്കാത്ത സ്വപനം ...
പക്ഷേ പ്രതികരിക്കണം ...വിട്ടു കൂടാ ...
ഞാൻ ഇങ്ങനെ ഒരുപാട് ചിന്തിച്ചു കൂട്ടി .
പ്രതികരിക്കാൻ ഒരു വേദി ഇല്ലാതെ ഞാൻ വിഷമിച്ചു ... വടക്കു തൃശൂർ റൗണ്ടും തെക്ക് കാലടി- പെരുമ്പാവൂരും  മാത്രേ ഞാൻ അന്ന് കണ്ടിട്ടുള്ളു . ആര് വേദി തരാൻ. 
 പക്ഷേ വേദി ഞാൻ സ്വയം കണ്ടെത്തി. എന്നിലെ പ്രാസംഗികൻ ഉണർന്നു . ഒരു നനുത്ത നെടുവീർപ്പോടെ ഞാൻ പറഞ്ഞു തുടങ്ങി . എങ്ങും കാതടപ്പിക്കുന്ന കൈയടികൾ.
പ്രസംഗത്തിന്റെയ് രാജാവായ ഡെമോസ്തോണിയോസ്  പോലും ഇത്രയും വിപ്ലവകരമായ പ്രസംഗം പറഞ്ഞു കാണില്ല
ഞാൻ പറഞ്ഞു " എന്നേയ് തല്ലി ചതയ്ക്കാൻ ഞാൻ ആടോ ,മാടോ പോത്തോ , കാളയോ അല്ല . മനുഷ്യൻ ആണ് . മനുഷ്യ കുഞ്ഞാണ് .
ഞാൻ ഒന്ന് നിർത്തി . എന്റെയ് സദസിനെ നോക്കി.
അവരുടെ കണ്ണുകൾ  എന്നേ മനസിലാകുന്നുണ്ടായിരുന്നു .
ഒരു ഉലക്ക പ്രസവിച്ച സുഖത്തോടെ ഞാൻ ലൂബി മരത്തിന്റെയ് ചാഞ്ഞ ചില്ലയിൽ നിന്ന് താഴേയ് ഇറങ്ങി .
ഒറ്റയ്ക്ക് വന്നാൽ ദുശ്ശകുനം എന്ന് വിളിച്ചാക്ഷേപിക്കുന്ന മൈനക്കും  . കശുമാവിൻ ചുവട്ടിലെ അണ്ണാനും , സദസ്സിലെ മറ്റു പ്രമുഖർക്കും നന്ദി അറിയിച്ചു.
മുണ്ട് മടക്കി കുത്തിയാൽ  കാലിലെ പാട് കാണും എന്നുള്ളതുകൊണ്ട് .മുണ്ട് അഴിച്ചു നേരെ വീട് പിടിച്ചു. 
സ്കൂൾ കാലം കഴിയും വരെ അനീതി തുടർന്നു കൊണ്ടേയിരുന്നു .. എന്റെയ് പ്രസംഗങ്ങളും ...                         
 
ജോജോ പോൾ
14 March 2022