Aksharathalukal

Aksharathalukal

കോടമഞ്ഞ്

കോടമഞ്ഞ്

3.4
1.1 K
Fantasy Love Others
Summary

                    അടിവാരത്തെ ചായക്കടയിൽ നിന്ന് ഒരു ചൂടുകട്ടൻ വാങ്ങി.ചെമ്മലയുടെ ഓരങ്ങളിലൂടെ കോടമഞ്ഞൊഴുകി നീങ്ങുന്നത് കാണാം.പതിയെ ആ ചൂടു കട്ടനൂതിക്കുടിച്ചു.ചായക്കടയിലെ ചേട്ടനോട് ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിചോദിച്ച് നടന്നു.തേയിലത്തോട്ടവും സെമിത്തേരിപ്പറമ്പും പിന്നിട്ട് ഞാനവിടെയെത്തി.             വർഷങ്ങൾക്കിപ്പുറം അവളെ കാണുകയാണ്.രണ്ടുവാക്കിനപ്പുറം ഇതുവരെ മിണ്ടാത്ത അവളെ കാണാൻ ഇവിടെ വന്നതെന്തിനാണെന്ന് തോന്നിപ്പോകുന്നു. തുറക്കാത്ത വാതിലിനു മുൻപിൽ കുറെ നേരം കാത്തുനിന്നു.നിരാശയായിരുന്നു ഫലം.തിരിച്ചുനടക്കുമ്പോൾ മനസ് ശൂന്യമായി