Aksharathalukal

രാധേയം -1

വിദൂരതയിലേക്ക് നോക്കിഇരുന്നു അവൾ പുലമ്പി" എനിക്ക് ആരുമില്ല ദൈവത്തിനു പോലും എന്നെ വേണ്ട "😥😥😥

ഇന്ദീവരത്തിലെ ഗോവിന്ദൻ മാഷിന്റെയും തുളസി ടീച്ചറുടെയും മകൾ. ഇവർക്ക് രണ്ടു മക്കൾ രാധിക എന്ന രാധുവും രേവതി  എന്ന രേവുവും .
രാധിക പിജി വിദ്യാർത്ഥിനി ആണ് രേവതിഡിഗ്രി സെക്കന്റ്‌ ഇയർ ഉം
വളരെ സന്തോഷകരമായ ജീവിതം.
പഠിക്കാൻ മിടുക്കി ആയിരുന്നു രാധിക. അതിനാൽ ടീച്ചേഴ്സിനൊക്കെ വലിയകാര്യവും എന്നാൽ കൂട്ടുകാർക്കിടയിൽ അവളെ ബുജി എന്നും ജാഡയെന്നും പൂച്ചയെന്നും ആയിരുന്നു വിളിച്ചിരുന്നത്.

എന്നാൽ രേവതി രാധികയെക്ക്  നേരെ വിപരീതവും പറന്നു പോകുന്ന കാക്കയെ വരെ വിളിച്ചു നിർത്തി കുശലം ചോദിക്കുന്ന ഒരു വായാടി. പക്ഷെ പഠിത്തതിന്റെ കാര്യത്തിൽ പിന്നോട്ടാണ്.
അച്ഛനമ്മമാരുടെ മുഖം രക്ഷിക്കാനാണ് കുട്ടി ഡിഗ്രിക്ക് പോകുന്നത് തന്നെ.
സന്തോഷം നിറഞ്ഞു നിന്ന അവരുടെ  ജീവിതത്തിൽ വിധി ഒരു വില്ലനായി മാറിയത് പെട്ടെന്നു ആയിരുന്നു.

ഒരു ദിവസം പതിവ് ജോഗിംഗിന്  പോയ ഗോവിന്ദൻ  മാഷ് കുഴഞ്ഞു വീണു.

തിരിച്ചെത്തേണ്ടുന്ന സമയം കഴിഞ്ഞിട്ടും മടങ്ങി വരാത്ത തന്റെ ഭർത്താവിനെ ക്കുറിച്ചോർത്തു തുളസി ടീച്ചർ വ്യാകുലപ്പെട്ടു.
ടീച്ചർ വേഗം മക്കളെ രണ്ടാളെയും വിളിച്ചുണർത്തി.  ജോഗിംങ്ങിന്  പോകുന്ന വഴികളിൽ എല്ലാം അവർ മാഷിനെ തിരക്കി നടന്നു. മാഷിനെ കുറിച്ച് വിവരം ഒന്നുമറിയാതെ തിരിച്ചു വീട്ടിൽ എത്തിച്ചേർന്നു.😥😥😥

പെട്ടന്നാണ് ടീച്ചറിന്റെ മൊബൈൽഫോൺ അടിച്ചത്. തളർന്നു തലയ്ക്കു കൈകൊടുത്തിരുന്ന ടീച്ചറെ ഒന്നു നോക്കി
രാധു ഫോൺ എടുത്തു മറുപുറത്തുനിന്ന്
കേട്ട വാർത്തയിൽ രാധു തറഞ്ഞു  നിന്നു.

രാധുവിന്റെ ഭാവപ്പകർച്ച കണ്ട ടീച്ചർ അവളെ കുലുക്കിവിളിച്ചെങ്കിലും മറുപടി ഒന്നും ഉണ്ടായില്ല. പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തേക്കിരുന്ന രാധു ടീച്ചറെ ഉറ്റുനോക്കി. അതിനു  ശേഷം ഇടറിയ സ്വരത്തിലൂടെ പറഞ്ഞു

    "അമ്മേ..... സിറ്റി ഹോസ്പിറ്റലിൽ നിന്നുമാണ് വിളിച്ചത്. അച്ഛന് ഹാർട്ട്‌ അറ്റാക്ക് ആയി അവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണെന്ന് 😥😥😥😥".
 

തുടരും.....



 

 


രാധേയം 2

രാധേയം 2

5
1409

അമ്മേ..... സിറ്റി ഹോസ്പിറ്റലിൽ നിന്നുമാണ് വിളിച്ചത്. അച്ഛന് ഹാർട്ട്‌ അറ്റാക്ക് ആയി അവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണെന്നു.. തുടരുന്നു..... തളർന്നു നിന്ന രണ്ടാളെയും താങ്ങി എഴുന്നേൽപ്പിച്ചു രേവു ചോദിച്ചു അമ്മയും ചേച്ചിയും കരഞ്ഞു നിന്നോ അച്ഛനെ നമ്മൾക്ക് കാണേണ്ടേ 😥😥😥 വാ ആശുപത്രിയിൽ പോകാം. തന്റെ മനസ്സിലെ വിങ്ങൽ മറച്ചു വച്ചു അവൾ അമ്മയെയും തന്റെ സഹോദരിയെയും സമാധാനിപ്പിച്ചു. രേവു തന്നെയാണ് കാർ ഓടിച്ചത് തകർന്ന മനസ്സുമായി രാധുവും ടീച്ചറും ബാക്ക് സീറ്റിൽ ഇരുന്നു. 😥😥😥 വണ്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു. പെട്ടന്നായിരുന്നു എതിർവശത്തു നിന്നും ഒരു