Aksharathalukal

രാധേയം 3

എന്നാൽ തന്റെ പ്രിയതമയെക്കും മക്കൾക്കും സംഭവിച്ചതൊന്നുമറിയാതെ അവരെ  ഒരു നോക്ക് കാണാതെ ഗോവിന്ദൻ മാഷ് എന്നന്നേക്കുമായി തന്റെ കണ്ണുകൾ അടച്ചു.
 
 
തുടരുന്നു......
 
ചീറിപ്പാഞ്ഞു വന്നു നിന്ന ആംബുലൻസ് ക്യാഷ്വാലിറ്റിയുടെ വാതിൽക്കൽ നിർത്തി. ഉടൻ തന്നെ  അറ്റെൻഡേഴ്സ് സ്‌ട്രെചറുമായി ഇറങ്ങി വന്നു  രാധുവിനെയും ടീച്ചറെയും കൊണ്ട് അതിവേഗം ഐ സി യു വിലേക്കു പ്രവേശിപ്പിച്ചു. 🙁🙁
 
ഈ കുറഞ്ഞ നേരം കൊണ്ട് അപകടത്തിൽ പെട്ട ആളുകളെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. മാഷും ടീച്ചറും അതുപോലെ എല്ലാവർക്കും വേണ്ടപ്പെട്ടവർ ആയിരുന്നു.
 
ഹോസ്പിറ്റലിനു മുൻപിൽ തടിച്ചു കൂടിയ ജനങ്ങൾ ആ കുടുംബത്തിന്റെ അവസ്ഥ ഓർത്തു വിലപിച്ചു😥😥😥😥.
 
രേവുവിനെയും കൊണ്ട് വന്ന ആംബുലൻസ് അകത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ ആശരീരം നിശ്ചലമായിരുന്നു.കിലുക്കാംപ്പെട്ടിയായിരുന്ന അവൾ ഒരു വാക്കുപോലും ഉരിയാടാതെ ഈലോകവാസം അവസാനിപ്പിച്ചു യാത്രയായി 😥😥😥😥.
 
ഇതൊന്നുമറിയാതെ രാധുവും ടീച്ചറും ജീവനോടുമല്ലിട്ടുകൊണ്ടിരുന്നു.
 
ഡോക്ടർസ് തങ്ങൾക്കാവുന്ന വിധം പ്രാർത്ഥനയോടെ കിണഞ്ഞു ശ്രമിച്ചു.
ആക്സിഡന്റിൽ കാറിന്റെ ചില്ലുകൾ തറഞ്ഞു കേറിയായിരുന്നു രാധുവിനു കൂടുതൽ പരിക്ക് പറ്റിയത്.
ടീച്ചറിന്റെ നെഞ്ച് ചെന്നു ഇടിച്ചാണ് കൂടുതലും പരിക്ക് പറ്റിയത്. തലയിൽ ചില്ല് തറഞ്ഞു കേറിയിരുന്നു.
 
വിദഗ്ദമായ ശാസ്ത്രക്രിയയിലൂടെ തറഞ്ഞു കേറിയ ചില്ലുകൾ  രണ്ടാളുടെയും ശരീരത്തിൽ നിന്നും പുറത്തെടുത്തു.
 
എന്നാൽ ടീച്ചറിന്റെ തലയിൽ തുളച്ചുകയറിയ ചില്ലുകൾ തലച്ചോറിൽ നിന്നും രക്തസ്രാവം നിലക്കാതെ തുടർന്നുകൊണ്ടിരുന്നു.
 
അതിനു വീണ്ടും ശാസ്ത്രക്രിയ നടത്തിയെങ്കിലും നെഞ്ചിൻകൂടിനേറ്റ ക്ഷതം വലുതായിരുന്നു. ആയതിനാൽ തന്നെ സർജറി തീർത്തും പരാജിതമായി ടീച്ചറിന്റെ അവസ്ഥ ഓരോ നിമിഷവും വഷളായി തന്നെ തുടർന്നു.ടീച്ചറിനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.
 
രാധുവും ടീച്ചറും ഇന്നേക്ക് ഒരാഴ്ചയായി ഹോസ്പിറ്റലിൽ തുടരുന്നു തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരം മോർച്ചറിയിൽ വിറങ്ങലിച്ചിരിക്കുന്നത് അറിയാതെ 🙁
 
തുടരും......
 
 
 

രാധേയം 4

രാധേയം 4

5
1331

രാധുവും ടീച്ചറും ഇന്നേക്ക് ഒരാഴ്ചയായി ഹോസ്പിറ്റലിൽ തുടരുന്നു തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരം മോർച്ചറിയിൽ വിറങ്ങലിച്ചിരിക്കുന്നത് അറിയാതെ.   തുടരുന്നു.....   വെളുപ്പിനെ മുതൽ തുളസി ടീച്ചറിന്റെ നില വഷളായി തുടങ്ങി. ഇതൊന്നുമറിയാതെ സർജറി കഴിഞ്ഞുള്ള മയക്കത്തിലായിരുന്നു രാധു 🙁   വെന്റിലേറ്ററിലേയ്ക്ക് ഡോക്ടർസും സിസ്റ്റർമാരും ഇടതടവില്ലാതെ കയറി ഇറങ്ങി.ഉച്ചയായപ്പോഴേക്കും ടീച്ചർക്ക്‌ ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നു. അടുത്ത ബന്ധുക്കൾ ആരും തന്നെ വന്നിട്ടില്ലാത്തതിനാൽ ടീച്ചർ നേരത്തെ തന്നെ ഓർഗൻസ് ധാനം ചെയ്തിരുന്നതിനാലും അവയവങ്ങൾ നാല് പേർക്ക