Aksharathalukal

നിനക്കായ്‌ ഈ പ്രണയം (23)

രാവിലത്തെ ജോഗിങ്ങിന്റെ ലാസ്റ്റ് റൗണ്ട് തീർക്കുകയായിരുന്നു രഘു. മിലിയുടെ വീടിനു മുൻപിൽ എത്തിയപ്പോൾ ഒന്ന് വെറുതെ പാളി നോക്കി. ഒന്ന് കാണാൻ കിട്ടിയിരുന്നെങ്കിൽ. അല്ല. വേറെ ഒന്നിനും അല്ല. ചുമ്മാ ഒരു ദർശനസുഖം.

അപ്പോഴാണ് അല്പം ഉയർത്തി കെട്ടിയ അരമതിലിനു കീഴെ ഒളിച്ചിരുന്ന് എന്തോ എത്തി നോക്കുന്ന മായയെയും മിനിമോളെയും കണ്ടത്. ചിരിക്കാതിരിക്കാൻ ഇടയ്ക്കിടെ വാ പൊത്തി പിടിക്കുന്നുണ്ട് രണ്ടും.

നേരം കളയാതെ രഘുവും പമ്മി പമ്മി അവരുടെ അടുത്തേക്ക് ചെന്നു.

"ശ്.. ശ്.." ശബ്ദം താഴ്ത്തി അവൻ മിനിമോളെ ഒന്ന് തട്ടി വിളിച്ചു.

ചെറുതായി ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി അവൾ. രഘു ആണെന്ന് കണ്ടതും അവൾ തിരികെ എത്തി നോട്ടം തുടങ്ങി.

"എന്താ നിങ്ങൾ നോക്കുന്നെ??" ശബ്ദം താഴ്ത്തി അവൻ ചോദിച്ചു.

"ഷ്.. ഷ്.. ഷ്..." ചുണ്ടിൽ വിരൽ ചേർത്ത് പറഞ്ഞു മായ അവനെ അടക്കി.

"ചേച്ചിയെ നോക്ക്.. " മായ പറഞ്ഞത് കേട്ട് അവൾ കൈ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ അവൻ നോക്കി.

ഉമ്മറത്തിരുന്നു ആൽബം പോലെ എന്തിലോ നോക്കി തന്നെ ചിരിക്കുകയാണ് കക്ഷി. ഒരു നിമിഷം രഘു അവനെ തന്നെ മറന്നു അവളെ നോക്കി. എന്ത് ഭംഗി ആണ് അവളുടെ ചിരിക്ക്.

ഛെ... വിഷയത്തിൽ നിന്നു മാറിപ്പോയി. ഇവൾ എന്ത് കണ്ടിട്ടാണ് ഇത്രയും ചിരിക്കുന്നത്.

"കൊറേ നേരം ആയി. നോക്കുന്നു.. ചിരിക്കുന്നു.. ആലോചിക്കുന്നു.. ചിരിക്കുന്നു..." മായ മുഖത്ത് ഭാവങ്ങൾ മാറി മാറി വരുത്തി പറഞ്ഞു.

"എന്റെ ഓർമയിൽ ഇങ്ങനെ കണ്ടിട്ടില്ല.. ഇന്ന് പഠിക്കതെന്നു ഇത് വരെ എന്നെ ചീത്തയും വിളിച്ചിട്ടില്ല." മിനിമോൾ മായയ്ക്ക് ഒപ്പം ചേർന്നു.

ആണോ എന്നാ രീതിയിൽ തലയനക്കി ചോദിച്ചു രഘു.

"ശരിക്കും.. ഇന്ന് നേരം വൈകി എഴുന്നേറ്റതിന് എന്നെയും ഒന്നും പറഞ്ഞില്ല.." - മായ.

"അല്ല.. എന്താ മിലി ഈ നോക്കുന്നത്." രഘു ആകാംക്ഷയോടെ ചോദിച്ചു.

"അല്ല പിള്ളേരെ.. നിങ്ങൾ ഇവിടെ ആരെ കാണാതെ ഒളിച്ചിരിക്കാ??" മീൻകാരൻ ചേട്ടൻ മീനിന്റെ പേര് വിളിക്കുന്നതിനേക്കാൾ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.

അത്‌ കേട്ടപ്പോൾ മിലി തല ഉയർത്തി ചോദിച്ചതും മൂന്ന് പേരും ചാടി എഴുന്നേറ്റു.

ചമ്മൽ മറയ്ക്കാൻ ആയി രഘു ഒരു കള്ളച്ചിരി പാസ്സാക്കി മിലിയുടെ അടുത്തേക്ക് നടന്നു. "അല്ല... എന്താ ഈ നോക്കുന്നെ?? ആൽബം ആണോ?"

മുഖത്തെ പുഞ്ചിരി മാറ്റാതെ അവൾ തലയാട്ടി.. "ഉം... പഴയ കോളേജ് ആൽബം... വെറുതെ.. ഇന്നലെ തന്നോട് കോളേജ് വിശേഷം ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ... "

"നോക്കട്ടെ ചേച്ചി... അയ്യോ എന്റെ കയ്യിൽ ഇങ്ങനത്തെ ആൽബം ഒന്നും ഇല്ല... ഒരെണ്ണം ഉണ്ടാക്കണം..." മായ പറഞ്ഞു.

"നിനക്കെന്തിനാ കുഞ്ഞേ ആൽബം.. ഇപ്പൊ ഫോണിൽ എല്ലാം ഇല്ലേ... അന്ന് ഫോൺ ക്യാമറ ഒക്കെ ഇത്രയും പോപ്പുലർ ആയിരുന്നില്ല... എഫ് ബി ഒക്കെ അമ്മ അറിയാതെ വേണം തുറക്കാൻ... " ചിരിച്ചുകൊണ്ട് മിലി പറഞ്ഞു.

"ഇത് ആരൊക്കെയാ ചേച്ചി??" മിനിമോള് ചോദിച്ചു.

"ഇതൊക്കെ ചേച്ചീടെ കൂട്ടുകാരാ.. ദാ.. ഇത്‌ ഹണി... " ഒരു പെങ്കൊച്ചിന്റെ കൂടെ മിലി നിൽക്കുന്ന ഫോട്ടോ കാണിച്ചു മിലി പറഞ്ഞു.

രഘു അതിലേക്ക് നോക്കി പതിയെ അവളുടെ അടുത്തേക്കിരുന്നു. അവന്റെ കണ്ണുകൾ ഹണിയെ ഒരു മിന്നായം പോലെ നോക്കിയതേ ഒള്ളൂ. അവൻ മിലിയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

ഇപ്പോളത്തെത്തിനേക്കാളും കുറച്ചുകൂടി സ്ലിം ആണ് കക്ഷി. സ്ഥിരം ഉള്ള കുർത്ത ചുരിദാർ അല്ല.. ജീൻസും ടോപ്പും ആണ് വേഷം. മുഖത്തിന്‌ വലിയ മാറ്റം ഒന്നും ഇല്ല. പക്ഷെ മുടി. കഴുത്തോളം മാത്രമേ നീളം ഒള്ളൂ. ഇപ്പൊ നിതംബം തൊട്ട് കിടക്കും മുടി അഴിച്ചിട്ടാൽ. അവൻ സ്വയം മറന്നു നോക്കി നിന്നു പോയി.

"ദാ... ഇതായിരുന്നു ഞങ്ങളുടെ ഗാങ്... " മിലി ചൂണ്ടി കാണിച്ച ഫോട്ടോയോലേക്ക് നോക്കി രഘു.

"ഇത്‌ ഞാൻ, ഇത് ഹണി, ദേ... ശ്രീ... ഇത്‌... " മിലി ഒന്ന് നിർത്തി. ചുണ്ടിലെ പുഞ്ചിരി തേല്ലോന്ന് മാഞ്ഞു. അവൾ പറയാതെ തന്നെ മനസിലായി രഘുവിന് അതു ആരാണെന്ന്.

"ഇത്‌ ആകാശ്.." മിലി പറയുമ്പോൾ അകശുമായി തന്നെ തന്നെ ഒത്തു നോക്കുകയായിരുന്നു രഘു മനസ്സിൽ.

പൊക്കം.. എന്നെക്കാളും കുറവാണു. ബോഡി.. എന്റെ തന്നെ ബെറ്റർ... ഒന്നൂല്ലെങ്കിലും ഞാൻ ജിമ്മിൽ പോയി പണി എടുത്തു ഉണ്ടാക്കിയതല്ലേ.. കുറ്റി താടി... എന്തോ ഒരു പ്രതേകത ഉള്ള കണ്ണുകൾ.. കോമ്പറ്റീഷൻ കനത്തതാണ് മോനെ... അവൻ ഓർത്തു.

"ദേ... ഇതാണ് ഷാജി... " മിലിയുടെ ശബ്ദം അവനെ തിരികെ കൊണ്ടുവന്നു.

"പിന്നെ ഇത് ഞങ്ങടെ ലച്ചു..."

"ലച്ചുവോ... അന്ന് പറഞ്ഞപ്പോൾ ഉണ്ടായിരുന്നില്ലല്ലോ ഇങ്ങനെ ഒരാൾ..??" രഘു ആകാംക്ഷയോടെ ചോദിച്ചു.

"ലച്ചു.. എന്റെയും ഹണിയുടെയും റൂം മേറ്റ്‌ ആയിരുന്നു. ആളൊരു ഇടി മിന്നൽ പോലെ ആയിരുന്നു... "

************************


"അതെ... ഈ റൂമിൽ ഒരു ബെഡ് ഒഴിവില്ലേ.. ഞാൻ ഇങ്ങോട്ട് മാറുവാണ് കേട്ടോ.." വാതിൽ തള്ളി തുറന്നു ആരുടെയും അനുവാദം കാത്തു നിൽക്കാതെ വലിയ ബാഗ് ഒഴിഞ്ഞു കിടക്കുന്ന കട്ടിലിലേക്ക് അയാസ പെട്ടു പറയുന്നവളെ നോക്കി മിലിയും ഹണിയും ഒന്ന് ഞെട്ടി.

"അതെ... ആരാ...??" ഹണി പരുങ്ങി പരുങ്ങി ചോദിച്ചു.

"താൻ ഹണി അല്ലേ?? തന്റെ ക്ലാസ്സിൽ തന്നെയാടോ ഞാൻ.. തേർഡ് റോ.. ലക്ഷ്മി.... എന്നെ കണ്ടില്ലേ ഇന്ന്??"

മിലി ചോദ്യഭാവത്തോടെ ഹണിയെ നോക്കി...

 "പിന്നെ... പെണ്പിള്ളേരുടെ ഭാഗത്തേക്ക്‌ എന്റെ പട്ടി നോക്കും.. ഞങ്ങടെ ക്ലാസ്സിൽ രാഹുൽ മൽഹോത്ര എന്ന ഒരു പയ്യൻ ഉണ്ട്.. ഞാൻ അവനെ മാത്രമേ അങ്ങ് കണ്ടോള്ളൂ.." ഹണി പറഞ്ഞു.

"ആ ശരിയാ.. എന്ത് ക്യൂട്ട് ആണല്ലേ രാഹുലിനെ കാണാൻ.." ലക്ഷ്മി ഹണിയുടെ കൂടെ കൂടി പറഞ്ഞു.

"ഉം... ആ പൂച്ച കണ്ണു കണ്ടാരുന്നോ...??"

അവർ അവരുടെ മെയിൻ ടോപ്പിക്കിൽ അങ്ങ് മുഴുകി.

"ഹലോ... ലക്ഷ്മി... ഞാൻ മൈഥിലി.." ഉള്ള ആൺപിള്ളേരുടെ കാര്യം മുഴുവനും പറഞ്ഞു തന്നെ മറന്നു പോണ്ട എന്ന് വിചാരിച്ചു മിലി ഇടയിൽ കേറി പറഞ്ഞു.

"എനിക്കറിയാം.. മിലി അല്ലേ...എന്നെ നിങ്ങൾ ലച്ചു നു വിളിച്ചോ..." ലച്ചുവിന് ആരെയും പരിചയക്കുറവില്ല.

"അല്ല... നീ എന്താ ഇപ്പൊ റൂമും അന്വേഷിച്ചു വരണേ... ഇത്‌ വരെ നീ എവിടെ ആയിരുന്നു??" ഹണി ചോദിച്ചു.

"പതിനാറിൽ.. മലയാളികൾ ആണ് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ആ റൂം എടുത്തത്.. പക്ഷെ ഒരെണ്ണം ബോംബെ വളർന്നതും മറ്റത് ഡൽഹിയും... വാ തുറന്നാൽ രണ്ടും ഹിന്ദിയെ പറയു... എനിക്ക് ഹിന്ദി.. മാലൂം... ങ്ങൂഹൂ.. " ഇല്ല എന്ന് കൈ കൊണ്ട് കിലുക്കത്തിലെ ജഗതി പറയുന്ന പോലെ പറഞ്ഞു അവൾ.

"അത്‌ ശരി.. അപ്പൊ.. നീ ഹിന്ദി വിരോധി ആണല്ലേ..." ഹണി ചോദിച്ചു.

"ഏയ്‌...വിരോധം ഒന്നും ഇല്ല.. അങ്ങട് വഴങ്ങില്ല.. അല്ലെങ്കിലും ഈ ഹാങ്ങാറിൽ തൂക്കിയിട്ട അക്ഷരങ്ങളുള്ള ഭാഷ ഒന്നും നമുക്ക് പറ്റില്ല.. പക്ഷെ എനിക്ക് ഹിന്ദി സിനിമയിലെ ചുള്ളൻ ചെക്കന്മാരെ ഒക്കെ ഇഷ്ടാട്ടോ... "

"ആരാ നിന്റെ ഫേവറേറ്റ്?? " ഹണി ചാടി എഴുന്നേറ്റു ചോദിച്ചു.

"രണ്ബീർ കപൂർ.. കണ്ടിട്ടില്ലേ...

ജബ് സെ തെരെ നൈനാ..
മേരെ നൈനോ സെ..
ലാഗെ രെ..

തബ് സെ ദീവാന ഹുവ...
സബ് സെ ബെഗാന ഹുവ...
റബ് ഭി ദീവാന ലാഗെ രെ....  ഓയെ...
റബ് ഭി ദീവാന ലേജ് രെ.. ഹോ ..

ജബ് സെ തെരെ നൈനാ..
മേരെ നൈനോ സെ..
ലാഗെ രെ.. "


കൈകൊണ്ടും മുഖം കൊണ്ടും എക്സ്പ്രെഷൻസ് ഇട്ടു പാടി ലച്ചു.

"ഓ... അത്ര ഒന്നും ഇല്ല.. ഞാൻ ഹൃത്തിക് ഫാനാ... ധൂം 2 ലെ ഡാൻസ് കണ്ടിട്ടില്ലേ... എന്താ ബോഡി... " കവിൾ കയ്യിൽ താങ്ങി കണ്ണുകൾ സീലിംഗ്ലേക്ക് ഉയർത്തി സ്വപ്നം കാണാൻ തുടങ്ങി ഹണി.


"അയ്യേ.. വയസൻ... " ലച്ചു ഒന്ന് പുച്ഛിച്ചു തള്ളി.

"വയസൻ നിന്റെ മറ്റവൻ.." തലയിണ എടുത്തു ഒരു ഏറു കൊടുത്തു ഹണി.

"മിലി നീ പറ... ഹൃതിക്കിനെക്കാളും ചുള്ളൻ രൺബീർ അല്ലേ??" ലച്ചു മിലിയെ പ്രതീക്ഷയോടെ നോക്കി.

"ഹൃതിക് അല്ലേ ബെറ്റർ മിലി? എന്താ അവന്റെ ഡാൻസ്... അല്ലേ??" ഹണിയും എത്തി.

"രണ്ബീറിന്റെ ഡാൻസ് എന്താ മോശമാണോ??" - ലച്ചു.

"പിന്നെ ഡാൻസ്.. പിന്നെ ടവൽ ഊരി പിടിച്ചു ഡാൻസ് ചെയ്യുന്ന വൃത്തികെട്ടവൻ.." - ഹണി.

രണ്ടും കൺട്രോൾ വിട്ടു പോകാൻ തുടങ്ങിയപ്പോൾ മിലി ഇടപെട്ടു.

"നിർത്തു... നിർത്തു... നിർത്തു.. നിങ്ങൾ എന്തിനാ ഈ ഹിന്ദിക്കാരുടെ കാര്യം പറഞ്ഞു വഴക്കിടുന്നെ... നമുക്ക് നമ്മുടെ സൂര്യ പോരേ.. വാരണം ആയിരത്തിലെ സൂര്യ... "

"ഹൈ മാലിനി.. ഐ ആം കൃഷ്ണ.. നാൻ ഇത് സൊല്ലിയെ ആവണം.. നീ.. അവളോ അഴക്... ആൻഡ്.. ഐ ആം ഇൻ ലവ് വിത്ത്‌ യൂ.."

സൂര്യയെ അനുകരിച്ചു മിലി പറഞ്ഞപ്പോൾ ലച്ചുവും അവളുടെ കൂടെ കൂടി. പിന്നെ മൂന്ന് പേരും ഒരുമിച്ചു പാടി.
 

നെഞ്ചുകുൾ പെയ്തിടും മാമഴൈ
നീരുകുൾ മൂഴ്കിടും താമരയ് 
സാറ്റെൻട്രു മാറുതു വാണിലൈ 
പെണ്ണേ ഉൻ മേൽ പിഴയ്...
 
ഓഹ് ശാന്തി  ശാന്തി ഓഹ് ശാന്തി 
എൻ ഉയിരയ് ഉയിരയ് നീയെന്തി..
 
"ഏയ്‌... വെയിറ്റ്... വെയിറ്റ്.. വെയിറ്റ്.. അപ്പൊ സില്ലിന് ഒരു കാതലോ??" ലച്ചു ചോദിച്ചു.
 
പിന്നെ മൂന്ന് പേരും ഒന്നിച്ചു പാടി. കൂടെ മെൻപൊടിക്ക് കുറച്ചു ഡാൻസും.
 
ന്യൂ യോർക് നഗരം ഉറങ്ങും നേരം 
തനിമയ്‌ അടർന്തത്..
പനിയും പടർന്തത്..
കപ്പൽ ഇറങ്ങിയെ..
കാറ്റും കരയിൽ നടന്തത്..
 
ആത്മാവ് കൈവിടാത്ത ഒരു ഫ്രണ്ട്ഷിപ്പിന്റെ തുടക്കം...
 
(തുടരും...)
 
 
***********************************
 
മിലിയെയും രഘുവിനെയും കൊണ്ടു ഞാൻ തിരിച്ചു എത്തീട്ടുണ്ട് ട്ടോ... മറന്നോ?? മറന്നു കാണില്ല എന്ന് പ്രതീക്ഷിക്കുന്നു. ഒന്ന് കമന്റ് ഇട്ടിട്ടു പോണേ...
 
ആ.. പിന്നെ... ഇപ്പൊ ഹൃദയം കണ്ടു ഫീൽ അടിച്ചു നടക്കുന്നവരോട്... വാരണം ആയിരം തന്ന ഫീൽ അറിയണമെങ്കിൽ അത് കണ്ടു തന്നെ നോക്കണം.. കണ്ടിട്ടിലെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്ക്. ഹൃദയവും പ്രേമവും ഒക്കെ നിങ്ങൾ എടുത്തു തോട്ടിൽ ഇടും.. 😉😉
 

നിനക്കായ്‌ ഈ പ്രണയം (24)

നിനക്കായ്‌ ഈ പ്രണയം (24)

4.5
3692

ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു മായ. യൂണിവേഴ്സിറ്റി മാർക്ക്‌ ലിസ്റ്റ് വാങ്ങാൻ പോകുകയാണ്. ഫ്രെണ്ട്സിന്റെ ഒപ്പം അടുത്ത ദിവസം പോകാനിരുന്നതാണ് അവൾ. അപ്പോളാണ് ജാനകിയമ്മയുടെ കുറച്ചു ബന്ധുക്കൾ ഒരുമിച്ചു ഗുരുവായൂർക്കു ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തത്. ഈശ്വരന്റെ കാര്യം ആയത് കൊണ്ടു ഒഴിഞ്ഞു മാറാൻ അമ്മ സമ്മതിച്ചില്ല. അതുകൊണ്ട് എന്താ? ഇപ്പൊ മാർക്ക്‌ ലിസ്റ്റ് വാങ്ങാൻ ഒറ്റയ്ക്കു പോകേണ്ടി വന്നു. വെയിലത്തു ബസ്സ്‌ കാത്തു നിന്നു മടുത്തപ്പോൾ അമ്മയെ മനസ്സിൽ കുറ്റം പറഞ്ഞുകൊണ്ട് നിന്നു അവൾ. അപ്പോഴാണ് അപ്രതീക്ഷിതമായി മുന്നിൽ ഒരു കാർ വന്നു നിന്നത്. അത