Aksharathalukal

ശിവരുദ്രം part 31

അനന്ദുന്റെ നിർബന്ധത്തിന് വഴങ്ങി ശിവ ജിത്തൂനെ ആയുർവേദ ചികിത്സക്ക് കൊണ്ടു പോകുന്നതിനും സമ്മതം മൂളി.......
 
ജിത്തൂന്റ് ഇതുവരെ ഉള്ള ട്രീറ്റ്മെന്റ് ഡോക്യൂമെന്റസ് അടങ്ങുന്ന ഫയൽ എല്ലാം എടുത്തു ശിവ മുറിക്ക് വെളിയിൽ എത്തിയപ്പോൾ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രിനെ..... ശിവയും അവന്റെ കണ്ണുകളിലേക്ക് തന്നെ നോട്ടം എറിഞ്ഞു..... നിമിഷങ്ങൾക്ക് ശേഷം അവൾ നോട്ടം തെറ്റിച്ചു വീട്ടിതിരിഞ്ഞു അകത്തേക്ക് തന്നെ പോയി....
 
അവളുടെ പോക്ക് കണ്ടു രുദ്രിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....
 
അനന്ദുവും വരുണും ചേർന്നു ജിത്തിനെ വണ്ടിയിൽ കൊണ്ടിരുത്തി ഇരുവശത്തുമായി അവരും ഇരുപ്പുറപ്പിച്ചു. ശേഷം അനന്ദുന്റെ അടുത്തായി മായയും വന്നിരുന്നു... ഡ്രൈവിംഗ് സീറ്റ്‌ ആയി രുദ്രും....
 
ശിവ വന്നു നോക്കുമ്പോൾ തനിക്കായി കോ ഡ്രൈവിംഗ് സീറ്റ്‌..... ഒരുനിമിഷം അവൾ ആലോചനയിൽ മുഴുകി... പോകണ്ട എന്നു തീരുമാനിച്ചു... പക്ഷെ ആ തീരുമാനത്തിനെ മനസ്സ് വിലക്കി.... ഏട്ടന്റെ കാര്യം ആണ്‌ ഇ സമയം വാശി കാണിക്കാൻ ഉള്ളതല്ല... മനസ്സ് പല ആവർത്തി പറഞ്ഞു കൊണ്ടിരിക്കുന്നു.....
 
ശിവ......
 
അഹ്......
 
അനന്ദു ന്റെ വിളികേൾക്കേ അവൾ തിരിഞ്ഞു നോക്കി...
 
നീ കയറുന്നില്ലേ?????
 
മ്മ്...... മുളിക്കൊണ്ട് അവൾ മുന്നിൽ കയറി ഇരുന്നു.....
 
പുറത്തേക്ക് മിഴികൾ പായിച്ചു....
 
തന്റെ അരികിൽ ഇരിക്കുന്നവളെ കണ്ടു രുദ്രിന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അഹ് പുഞ്ചിരിയൽ മിററിൽ നോക്കിയ രുദ്ര് കണ്ടു തന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്ന രണ്ടെണ്ണത്തിനെ.....
 
പോടാ എന്ന് ചുണ്ടുകളാൽ മെല്ലെ മിററിൽ നോക്കി പറഞ്ഞു കൊണ്ടു രുദ്ര് വണ്ടി മുന്നോട്ട് എടുത്തു.....
 
ഏറെ ദൂരങ്ങൾ താണ്ടിയിട്ടും തനിക്ക് നേരെ അവളുടെ ഒരു നോട്ടം എത്തുന്നില്ല എന്ന് മനസിലാക്കിയ അവനിൽ ഒരു ചെറു നോവുണർന്നു.....
 
ഇടയ്ക്ക് വണ്ടി നിർത്തി വെള്ളവും മറ്റും കുടിച്ചും ക്ഷീണം അകറ്റിയും യാത്ര തുടർന്നു....
 
 
വൈകിട്ട് ഒരു 3 മണിയോടെ നമ്മുടെ കോഴിക്കോട് ബേപ്പൂർ കുഞ്ഞിക്കുട്ടി മുഹമ്മദ്‌ തങ്ങളുടെ ആശ്രമത്തിൽ എത്തി...... വരുണും അനന്ദുവും രുദ്ര് ചേർന്നു ജിത്തിനെ പിടിച്ചു അപ്പോളേക്കും ആശ്രമത്തിൽ നിന്നും ഒരാൾ വീൽ ചെയർ ആയി വന്നു..... ജിത്തിനെ ചെയര്ലേക്ക് ഇരുത്തി അയാൾ അഹ് ചെയർ ഉരുട്ടി മുന്നോട്ട് പോയി.... അവർക്ക് പിറകെ വരുണും അനന്ദുവും പോയി...
 
മോളെ കാറിൽ നിന്നും മോന്റെ ഡ്രെസ്സും ഫയൽ ഉം എടുത്തുവയോ എന്ന് പറഞ്ഞു മായയും അവർക്ക് പിന്നാലെ പോയി.....
 
കാർന്റെ അടുത്ത് എത്തിയപ്പോൾ കണ്ടു രുദ്രിനെ... അവൾ അവനെ നോക്കാതെ തന്നെ ഡ്രെസ്സും മറ്റും എടുത്തു തിരിഞ്ഞു......
 
എന്നാൽ മുന്നിൽ നിൽക്കുന്നവരെ കണ്ടു ശിവ ഒന്ന് ഞെട്ടി..... പിന്നെ അഹ് മിഴികൾ നിറഞ്ഞു തുളുമ്പി....
 
 
തുടരും....
 
അപ്പൊ കുട്ടീസ് ഞാൻ എത്തി... ഇനി എന്നും കാണുമായിരിക്കും... റിവ്യൂ ഇട്ടാൽ മാത്രം..... Love u..
 
 

ശിവവരുദ്രം part 32

ശിവവരുദ്രം part 32

4.9
2685

നന്ദു........   ഒരിക്കൽ എന്റെ എല്ലാം എല്ലാമായ കൂട്ടുകാരികളിൽ ഒരുവൾ...... എന്നും തനിക്ക് അവളോട് ഒരു ഇഷ്ട്ടം കൂടുതൽ ഉണ്ടായിരുന്നു.... അഹ് ഒരു ഇഷ്ടത്തിന്റെ പുറത്താണോ ഞാൻ രുദ്രിന്റെ സ്നേഹം അംഗീകരിച്ചത് എന്ന് പോലും ചിന്തിച്ചിട്ടുണ്ട്.....   പിന്നീട് കാലം തന്നിൽ ഉണങ്ങാൻ ആവാത്ത മുറിവുകൾ സമ്മാനിച്ചപ്പോൾ ബന്ധങ്ങൾ എല്ലാം എവിടെയോ കുഴിച്ചു മൂടി....   കണ്ണുകൾ ഇറുക്കി അടച്ചു തന്നിക്ക് മുന്നിൽ നിൽക്കുന്നവളുടെ നോട്ടം നേരിടാനാവാതെ നിന്നു......   എകിലും മിഴികൾ തന്റെ മനസ്സ് പറയുന്നപോലെ സഞ്ചരിച്ചു.... അവ മെല്ലെ തുറന്നു നന്ദുവിലേക്ക് നോട്ടം എറിഞ്ഞു....   അവളുടെ വീർത്തു