Aksharathalukal

ഹൃദയസഖി part 1

ഇരുട്ടിലേക്ക് നോക്കി നിൽക്കെ അവളുടെ ചുണ്ടിൽ മിഴിനിരിന്റെ ഉപ്പു രസം കലർന്നു...... തന്നെ തന്നെ മിഴിച്ചു നോക്കുന്ന താരകങ്ങളെ നിറഞ്ഞ മിഴിയാലേ നോക്കുമ്പോൾ അവ മറഞ്ഞു നിൽക്കുന്ന പോലെ തോന്നി...... ജനൽ കമ്പികളിൽ കൈകളുടെ മുറുക്കം കൂടി വന്നു....
 
 
അമ്മുസ്സേ...
 
 
ആ വിളികേൾക്കേ.... ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... കൂടെ ഉണ്ടായേകിൽ എന്ന് നിമിഷം കൊണ്ടു ആഗ്രഹിച്ച സ്വരം കാതുകളിൽ അലയടിച്ചു....
 
പിന്തിരിഞ്ഞു തനിക്ക് മുന്നിൽ നിൽക്കുന്നവളെ ആഞ്ഞു പുൽകി.....
 
ചിപ്പി.....
 
പെണ്ണെ നീ ഇത് എപ്പോ ലാൻഡ് ചെയ്തു....
 
ഇന്നലെ കൂടി വിളിച്ചപ്പോൾ വരുന്ന കാര്യം നീ പറഞ്ഞില്ലാലോ.....
 
അതുപിന്നെ എന്റെ അമ്മുട്ടിക്ക് ഒരു ചിന്ന സർപ്രൈസ് തന്നതല്ലേ അവളുടെ ഇരു കവിളുകളും പിടിച്ചു വലിച്ചു ചിപ്പി പറഞ്ഞു....
 
അതൊക്കെ പോട്ടെ നീ എന്താ രാത്രിയിൽ നിലാവത്തു അഴിച്ചു വിട്ട കോഴിയെ പോലെ മാനം നോക്കി നിൽക്കുന്നത് മിസ്സ്‌ ആമ്പൽ ശരത് നിന്റെ ഉറക്കം ഒക്കെ പോയോ... അതോ ഞാൻ അറിയാതെ ഇ നെഞ്ചിൽ ഇനി ആരെക്കിലും കടന്നു കൂടിയോ.... ചിപ്പി അവളുടെ ചൂണ്ട് വിരൽ അമ്മുന്റെ നെഞ്ചിൽ കുത്തി കൊണ്ടു ചോദിച്ചു....
 
അഹ് നിമിഷം അമ്മുന്റെ ചുണ്ടിലെ ചിരി മാഞ്ഞു.... കണ്ണിൽ നീർക്കണം ഉരുണ്ടു കൂടി....
 
എന്താടാ അമ്മുസ്സേ നിന്റെ മുഖം മങ്ങിയേ ഞാൻ ചുമ്മ ചോദിച്ചതല്ലേ.....
 
ഒന്നും മിണ്ടാതെ നിൽക്കുന്നവളെ കണ്ടു ആധിയോടെ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി....
 
മുഖം കുനിഞ്ഞു ഇരിക്കുന്നവളെ പിടിച്ചുയർത്തി....
 
എന്താടാ.....
 
അമ്മു കൈ എത്തിച്ചു ടേബിൾ ന്ന് മുകളിൽ ഇരിക്കുന്ന ഫോൺ എടുത്തു വാട്സ്ആപ്പ് ഓൺ ചെയിതു ചിപ്പിക്ക് നേരെ നീട്ടി....
 
അതിലെ msg കാൻകെ ചിപ്പിയുടെ കണ്ണുകൾ ചുരുങ്ങി മുഖം ദേഷ്യത്തൽ ചുവന്നു....
 
ചിപ്പിയുടെ കൈകൾ അമ്മുവിന്റെ കൈകളെ പൊതിഞ്ഞു പിടിച്ചു...
 
അതു മതി ആയിരുന്നു ആ പെണ്ണിന്റ ഇതുവരെ അനുഭവിച്ച നീറ്റൽ ഒന്ന് കേട്ടടങ്ങാൻ.....
 
ഞാൻ ഉണ്ടാകും എന്തിനും എന്നുള്ള പറയാതെ പറഞ്ഞു കൊണ്ടുള്ള ചേർത്ത് പിടിക്കൽ...
 
അമ്മുവിന്റെ കണ്ണു നീർ ചിപ്പിയുടെ കൈകളിൽ പതിഞ്ഞു....
 
അമ്മു.... നോക്ക് മോളെ... നീ എന്തിനാ പേടിക്കുന്നെ....
 
നമ്മുക്ക് ചുറ്റും നമ്മുടെ കുടുംബം ഇല്ലേ... എന്തിനും കൂടെ നിൽക്കുന്ന ഏട്ടൻ മാരില്ലേ...
പിന്നെ നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആകുന്നെ....
 
അറിയില്ല എനിക്ക് ഒന്നും അറിയില്ല... ഒഴുകി ഇറങ്ങുന്ന കണ്ണ് നീറിനെ പുറം കൈകളാൽ തുടച്ചു കളഞ്ഞു അവൾ ചിപ്പിയുടെ തോളിലേക്ക് ചാഞ്ഞു....
 
ഒരു ആശ്വാസം എന്നോണം ചിപ്പിയുടെ കൈകൾ അമ്മുവിന്റെ മുടി ഈഴകളെ തഴുകി കൊണ്ടിരുന്നു....
 
തേങ്ങലുകളുടെ താളം നേർത്തതും അമ്മുവിനെ തന്നിൽ നിന്നും അടർത്തി മാറ്റി... മുഖത്തു പാറി വീണ മുടി ഈഴകൾ മാടി ഒതുക്കി മുഖം കൈകളാൽ തുടച്ചു കൊടുത്ത് അവളെ ബെഡിലേക്ക് ഇരുത്തി... കിടന്നോ അമ്മു രാത്രി ഒരുപാട് ആയി.... പറഞ്ഞു കൊണ്ടു അവളെ പിടിച്ചു കിടത്തി അവളുടെ അരികിലായി ഇരുന്നു കൊണ്ടു അവളുടെ മുടി ഈഴകളെ തഴുകി കൊടുത്തു....
 
പതിയെ പതിയെ അമ്മുവിന്റെ മിഴികൾ അടഞ്ഞുവന്നു ശ്വാസനിശ്വാസം സാധാരണ ഗതിയിൽ ആയി... അവൾ ഉറങ്ങി എന്ന് മനസിലായി തന്റെ ജീനിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു...
 
     " ഹർഷിത് "
           എന്ന no ഡയൽ ചെയിതു ഫോൺ ചെവിയോരം ചേർത്തു
 
 
തുടരും
 
 
ഇഷ്ടപെട്ടെകിൽ കമന്റ്‌ ഉം റേറ്റ് തന്നിട്ട് പോകണേ 

ഹൃദയസഖി part 2

ഹൃദയസഖി part 2

4.5
3720

കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ അമ്മു എണീറ്റിട്ടില്ലായിരുന്നു. കൺപീലികളിൽ ഇപ്പോളും നനവ് കാണാമായിരുന്നു. കാറ്റിനാൽ അവളുടെ മുടിയിഴകൾ ആ കുഞ്ഞി മുഖത്തു പാറി കളിക്കുന്നുണ്ട്. ബാത്ത് ടവൽ ഹാങ്ങിങ്ങിൽ ഇട്ട് ചിപ്പി അമ്മുവിനരികിലായി വന്നിരുന്നു.... അവളുടെ മുടിയിഴകളെ മാടി ഒതുക്കി വച്ചു...   പഴയ അമ്മുവിൽ നിന്നും അവൾ ഒത്തിരി മാറിപോയിരുന്നു....   എല്ലാത്തിനും അവൻ ഒരുത്തൻ ആണ്‌ കാരണം....   അവളുടെ കണ്ണുകളിൽ നിമിഷ നേരം കൊണ്ടു പകയാളി....   വിടില്ല നിന്നെ ഞാൻ എന്റെ അമ്മുവിനെ ഇ രീതിയിൽ തകർത്ത നിന്നെ.....   നിനക്കുള്ള കൂലിയുമായി വരുന്നുണ്ട് മോനെ അവൻ....   നീ കാത്തിരുന്