Aksharathalukal

ഹൃദയസഖി part 2

കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ അമ്മു എണീറ്റിട്ടില്ലായിരുന്നു. കൺപീലികളിൽ ഇപ്പോളും നനവ് കാണാമായിരുന്നു. കാറ്റിനാൽ അവളുടെ മുടിയിഴകൾ ആ കുഞ്ഞി മുഖത്തു പാറി കളിക്കുന്നുണ്ട്. ബാത്ത് ടവൽ ഹാങ്ങിങ്ങിൽ ഇട്ട് ചിപ്പി അമ്മുവിനരികിലായി വന്നിരുന്നു.... അവളുടെ മുടിയിഴകളെ മാടി ഒതുക്കി വച്ചു...
 
പഴയ അമ്മുവിൽ നിന്നും അവൾ ഒത്തിരി മാറിപോയിരുന്നു....
 
എല്ലാത്തിനും അവൻ ഒരുത്തൻ ആണ്‌ കാരണം....
 
അവളുടെ കണ്ണുകളിൽ നിമിഷ നേരം കൊണ്ടു പകയാളി....
 
വിടില്ല നിന്നെ ഞാൻ എന്റെ അമ്മുവിനെ ഇ രീതിയിൽ തകർത്ത നിന്നെ.....
 
നിനക്കുള്ള കൂലിയുമായി വരുന്നുണ്ട് മോനെ അവൻ....
 
നീ കാത്തിരുന്നോ.... നിന്റെ നാശം അവന്റെ കൈകൾ കൊണ്ട് ആണ്‌....
 
അവളിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു....
 
ഓർമകളുടെ ഇന്നലകളിലേക്ക് അവൾ ഊളിയിട്ടു....
( ഇനി നമ്മുക്ക് കുറച്ചു പാസ്ററ് പോകാം )
 
 
മാമ്പുള്ളി തറവാട്ടിലെ ചന്ദ്രദാസിനും ദേവകിക്കും നാല് ആണ്മക്കൾ.....
 
ഒന്നാമൻ ശിവ ചന്ദ്രദാസ് ഭാര്യ രേണുക... അവർക്ക് രണ്ടു അൺമക്കൾ ശ്രീ രാഗ്, ദേവരാഗ്... ശിവ ചന്ദ്രദാസിനു ടെക്സ്റ്റ്‌യിലെസ് ആണ്‌.....
 
രണ്ടാമൻ മാധവ് ചന്ദ്രദാസ് ഭാര്യ ശ്രീദേവി.... മാമ്പുള്ളി മോട്ടോർസ് എന്നാ സ്ഥാപനത്തിന്റെ ഉടമ.. ഇവർക്കും രണ്ടു ആണ്മക്കൾ സാരംഗ്, സായുജ്
 
മൂന്നാമൻ ശരത് ചദ്രദാസ് ഭാര്യ രാധിക..... ഇവർക്ക് ഇരട്ട കുട്ടികൾ ആണ്‌ അതും രണ്ടു ആൺകുട്ടികൾ.... ശരത് ബിസിനെസ് ആണ്‌ അതും പുറത്ത്.... പുള്ളിക്ക് നാട്ടിൽ നിൽക്കുന്നത് അത്ര ഇഷ്ട്ടമുള്ള കാര്യം അല്ല.... ഇവരുടെ മക്കളായ ദ്രുവിത് ശരത് എന്ന ദ്രുവി ഡോക്ടർ ഉം ദക്ഷിത് ശരത് എന്ന ദച്ചു മർച്ചന്റ് നേവിയിലും ആണ്....
 
നാലാമൻ ഹരി ചന്ദ്രദാസ് ഭാര്യ രേവതി  ഇവർക്ക് ഒരു ആൺകുട്ടി ആണ്‌ ചിന്തിത് എന്ന ചിന്തു L L B സ്റ്റുഡന്റ് ആണ്‌..
ഹരിക്ക് കൃഷിയോടാണ് താല്പര്യം അതുകൊണ്ട് തന്നെ അയാൾ അച്ഛന്റെ ഒപ്പം കൃഷിയും മറ്റുമായി കൂടി....
 
തറവാട്ടിൽ ഒരു പെൺകുട്ടി ഇല്ലാത്തത് എല്ലാവരിലും ഒരു ചെറു നോവുണർത്തിയിരുന്നു....
 
ദേവകി അമ്മക്ക് ആയിരുന്നു കൂടുതൽ വിഷമം... അവർ അതിനായി നേർച്ചയും മറ്റുമായി പോകാത്ത അമ്പലങ്ങൾ ഇല്ല....
 
അങ്ങനെ ഇരിക്കെ ശരത്തിന്റെ ഭാര്യ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി..... സബ്രാജ്യം മുഴുവൻ കൈക്കുളിൽ ആയ സന്തോഷം ആയിരുന്നു എല്ലാവരിലും....
 
അവൾക്ക് ആമ്പൽ എന്ന് പേര് വിളിച്ചു... എല്ലാവരുടെയും അമ്മുട്ടി ആയി... ഏട്ടൻ മാരുടെ കാന്താരി.....
 
തറവാട്ടിലെ എല്ലാം എല്ലാമായി മാറി അമ്മുട്ടി....
പിന്നീട് രേവതിയും ഒരു പെൺ കുഞ്ഞിന് ജന്മം നൽകി ചിൻമയി എന്ന ചിപ്പി.....
 
 
അപ്പൊ എല്ലാവർക്കും മനസിലായി കാണുമ്മല്ലോ..
ചിപ്പിനെ അമ്മുനേം എല്ലാം... അപ്പൊ ഇനി കഥയിലേക്ക്.....
 
 
നീട്ടി അടിക്കുന്ന അലരത്തിന്റെ ഒച്ച കേട്ട് ചിപ്പി ചെവി പൊത്തി പിടിച്ചു പിറു പിറുത്തു....
 
എന്റെ പൊന്നമ്മു നീ ഇ കുന്തം ഓഫ്‌ ആക്കുന്നുണ്ടോ അതോ ഞാൻ ഇത് എരിഞ്ഞു പൊട്ടിക്കണോ....
 
ഡി.... പോത്ത് പോലെ കിടന്നു ഉറങ്ങാതെ എനിക്കുന്നുണ്ടോ നീ....
 
ടേബിളിൽ ഇരിക്കുന്ന അലാറം ഓഫ്‌ ചെയ്തു കൊണ്ട് അമ്മു പറഞ്ഞു.....
 
സമയം 7 അല്ലെ ആയുള്ളൂ ഒരു 10 മിനിറ്റ് കൂടി plz ഡാ....
 
മ്മ് മ്മ്.... ആയിക്കോട്ടെ.... ചെറിയമ്മേടെ അടുത്ത് നിന്ന് രാവിലെ തന്നെ നല്ല ഭക്തി ഗാനം കേൾക്കുമ്പോൾ മോൾടെ ഇ ഉറക്കം ഒക്കെ ഇ ജില്ല വിട്ടേ പൊക്കോളും....
അതുകേൾക്കേ ചിപ്പി ചാടി എണിറ്റു ബാത്‌റൂമിലേക്ക് ഓടി....
 
ഞാൻ പോകേണ് വൈകിട്ടു കാണാം..... ടേബിളിൽ ഇരിക്കുന്ന ചിലങ്ക കൈയിൽ എടുത്തു കൊണ്ട് അമ്മു മുറി വിട്ടു ഇറങ്ങി....
 
Ok bye... ചിപ്പി ബാത്‌റൂമിൽ നിന്നും വിളിച്ചു കുവി....
 
ചിരിച്ചു കൊണ്ടവൾ സ്റ്റേയർ  ഇറങ്ങി....
 
അടുക്കളയിലേക്ക് നോട്ടം തെറ്റിച്ചു കൊണ്ടവൾ പറഞ്ഞു അമ്മുസുകളെ ഞാൻ ഇറങ്ങാട്ടോ.....
 
എന്തെകിലും കഴിച്ചിട്ട് പോടാ കുഞ്ഞാ.....
 
എന്ന വിളി അടുക്കളയിൽ നിന്നും കേട്ട പാതി അവൾ അടുക്കളയിലേക്ക് നടന്നു...
 
വല്യമ്മമാരും ചെറിയമ്മയും അമ്മയും എല്ലാം തിരക്കിട്ട പണിയിൽ ആണ്‌...
 
എനിക്ക് ഒന്നും വേണ്ട എന്റെ രാധുട്ട്യേ.....
 
നീ എന്റെ അടുത്തുന്നു അടിവാങ്ങിക്കും കുഞ്ഞാ കപട ദേഷ്യം കാണിച്ചു കൊണ്ടവൾ അമ്മുവിന് നേരെ പാൽ ഗ്ലാസ്‌ നീട്ടി....
 
മുഖം ചുളിച്ചു കൊണ്ടവൾ അതു വാങ്ങി ചുണ്ടോട് അടുപ്പിച്ചു...
 
 
നുള്ളി പെറുക്കി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി ഇപ്പൊ കോലം കണ്ടില്ലേ കണ്ണ് ഉരുട്ടി പേടിപ്പിച്ചു കൊണ്ട് ചെറിയമ്മയും വന്നു....
 
എന്റെ പുന്നാര പുത്രി ഇതുവരെ എണീറ്റില്ലേ അമ്മു..
 
ആ ഒരുവിധം ഉന്തി തള്ളി വിട്ടിട്ടുണ്ട് ഫ്രഷ് ആകാൻ...
 
അതിനി എന്നാണാവോ നേരത്തും കാലത്തും ഒന്ന് എണിറ്റു കാണുവാൻ കഴിയ ഒന്ന് നിസ്വാസിച്ചു കൊണ്ടവർ അടുക്കളയിലേക്ക് പോയി..
 
 
അമ്മ... അച്ഛൻ വിളിച്ചോ
 
ഉവ്വല്ലോ.....
 
ഇപ്പോൾ എത്തും....
 
Night എത്തുമെന്ന് പറഞ്ഞു....
 
അതൊക്കെ പോട്ടെ   മെഡിക്കൽ ക്യാമ്പ് എന്ന് പറഞ്ഞു കുറ്റി പറിച്ചു പോയ നിന്റെ ഏട്ടന്റെ ഒരു വിവരവും ഇല്ലാലോ..
. ആഴ്ച്ച ഒന്ന് കഴിഞ്ഞു പോയിട്ട്... ഇങ്ങോട്ട് ഒന്ന് വിളിക്കത്തുമില്ല അങ്ങോട്ട് വിളിച്ചാൽ എടുക്കുകയും ഇല്ല...
 
അതുപിന്നെ ഏട്ടൻ തിരക്കിലായ ത് കൊണ്ടാവും....
 
വരട്ടെ ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ...
 
അമ്മ വൈകിട്ടു കാണവേ അവരുടെ കവിളിലായി മുത്തം നൽകി കൊണ്ടവൾ ഓടി....
 
തുടരും 

ഹൃദയസഖി part 3

ഹൃദയസഖി part 3

4.7
2997

ഫോൺ റിങ് ചെയ്യുന്നത് കേട്ടു കൊണ്ടു മനു അടുക്കളയിൽ കിടന്നലറി.....   ഡാ..... ദ്രുവി നീ ഇത് എന്തെടുക്കുവാ..... എത്ര നേരമായി അഹ് കുന്ദം കിടന്ന് അടിക്കുന്നു.....   മനുവിന്റെ ഉച്ചത്തിലുള്ള ചീത്ത വിളിക്കെട്ട് ചെവിയിൽ നിന്ന് ഫോൺ എടുത്തു ഹർഷിത് തിരിഞ്ഞു നോക്കി..... പിന്നെ പുഞ്ചിരിച്ചു കൊണ്ടു ടേബിൾ ൽ ഇരുന്നു നിർത്താതെ ബെൽ അടിക്കുന്ന ഫോൺ ക്ക് നോട്ടം എറിഞ്ഞു.....   സ്‌ക്രീനിൽ കുഞ്ഞി എന്ന പേര് തെളിഞ്ഞു കണ്ടു....   ആരിക്ക് വായു ഗുളിക വാങ്ങിക്കാനാണാവോ ഇതിങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നെ ദേഷ്യത്തോടെ അവൻ ഫോൺ എടുത്ത് ആൻസർ ബട്ടൺ അമർത്തി.....   ഹലോ......   ഡാ കള്ള ഡോക്ടറെ മര്യാദക്ക്