ശ്രേയ അവന്റെ നെഞ്ചിൽ നാണത്തോടെ തന്റെ മുഖം ഒളിപ്പിച്ചു.
തുടരുന്നു..
എത്ര നേരം അങ്ങനെ നിന്നു വെന്നു രണ്ടാൾക്കും അറിയില്ല. കഴിഞ്ഞു പോയ നിമിഷത്തെ ഓർക്കെ രണ്ടുപേരുടെ ചുണ്ടിലും ചിരി വിടർന്നു.
ഈ നേരം പോകാനായി കണ്ണനെ തിരഞ്ഞു നടക്കുകയായിരുന്നു ശ്രീ. അപ്പോളാണ് അമ്മമാരുടെ കൈയും പിടിച്ചു ദേവി ഇറങ്ങി വന്നത്.
ഒരു നിമിഷം 🤩😍 ശ്രീ അവളെ നോക്കി നിന്നു.
കുട്ടി വന്ന കാര്യം മറന്നേ പോയി. അവന്റെ നിൽപ്പ് കണ്ട് പാറുവും സാവിത്രിയും ചിരിച്ചു. എന്താ ശ്രീ നീ ഇങ്ങനെ മിഴിച്ചു നോക്കുന്നത്. 😊😊
ശബ്ദം കേട്ടു പരിസര ബോധം വന്ന ശ്രീ ചിരി വരുത്തികൊണ്ട് അല്പം ഗൗരവത്തിൽ പറഞ്ഞു.
അതെ എന്റെ ഭാര്യയോട് കുറച്ചു കാര്യങ്ങൾ പറയുവാൻ ഉണ്ട്.നിങ്ങൾ രണ്ടാളും കുറച്ചു നേരത്തേക്ക് മാറിനിന്നാൽ നന്നായിരുന്നു. ❤🥰😄
അവന്റെ പറച്ചിൽ കേട്ടു കിളിപോയി നിൽക്കുകയായിരുന്നു മൂന്നുപേരും പെട്ടെന്നു സ്വബോധം വീണ്ടെടുത്തു പാറു ചോദിച്ചു🙄😳
എങ്ങനെ എങ്ങനെ ഞങ്ങൾ അറിയാതെ എപ്പോളായിരുന്നു നിന്റെ വിവാഹം. ഭാര്യ എന്നൊക്കെ പറയുന്നത് കേട്ടല്ലോ 😡😡😂
അത് ചെറിയമ്മേ ഞങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞല്ലോ അപ്പോൾ ദേവി എന്റെ ഭാര്യ ആകുമല്ലോ. അഡ്വാൻസ് ആയി ഡയലോഗ് പറഞ്ഞു പഠിച്ചതാ 😁😁😁
നീ ഇപ്പോളെ ഇങ്ങനെ ആണെങ്കിൽ എന്റെ കൊച്ചിനെ നീ കല്യാണം വരെ കാണേണ്ട കേട്ടോ. 🙏😄
പാറുവിന്റെ പറച്ചിലു കേട്ടു ദേവിയും സാവിത്രിയും വായും പൊത്തി ചിരിച്ചു. 🤭😊😊😊
എന്റെ പൊന്നു പാറുവമ്മയല്ലേ ചതിക്കല്ലേ ഒരു പത്തു മിനിറ്റ് അതിൽ കൂടുതൽ എടുക്കില്ല. പ്ലീസ് 🙏😊
എന്നാ ശരി അല്ലേ ചേച്ചി 😊😊😊
അതും പറഞ്ഞു സാവിത്രിയും പാറുവും ദേവിയെ ശ്രീയുടെ അടുത്തേൽപ്പിച്ചു ഉമ്മറത്തേക്ക് പോയി.
ശ്രീ യുടെ വർത്തമാനം കേട്ടു കിളിപോയി നിന്ന ദേവി തന്റെ തൊട്ടുമുൻപിൽ അവൻ നിന്നിട്ടും അറിഞ്ഞില്ല. 🙄🙄
കുട്ടി സ്വബോധത്തിൽ അല്ലെന്നു കണ്ട ശ്രീ ദേവിയുടെ കൈയിൽ പിച്ചി.
ഹോ എന്നും പറഞ്ഞു നോക്കിയ ദേവി കാണുന്നത് തന്റെ തൊട്ടുമുൻപിൽ നിൽക്കുന്ന ശ്രീയെയാണ്. അവളുടെ കവിളുകൾ ചുമന്നു തുടുത്തു. നാണത്താൽ തല കുനിച്ചു നിൽക്കുന്ന വളെ അവൻ വിരൽ തുമ്പാൽ അവളുടെ താടിപിടിച്ചുയർത്തി.
ദേവി നിന്റെ നാണം ഇതു വരെയും മാറിയില്ലേ പെണ്ണെ ❤🥰. അവന്റെ കാപ്പിപ്പൊടി കണ്ണുകളിൽ ലയിച്ചു നിന്ന ശ്രീ ഇതൊന്നും അറിഞ്ഞതേയില്ല.
അവനിൽ നിന്നും ഉതിരുന്ന നിശ്വാസം അവളുടെ മുഖത്തു അടിച്ചു കൊണ്ടിരുന്നു. പേരറിയാതൊരു വികാരം അവരിൽ നിറഞ്ഞു.❤❤🥰
അവൻ ദേവിയെ പിടിച്ചു വരാന്തയിൽ ആരും ശ്രദ്ധിക്കാത്ത കോണിൽ ഇരുത്തി. അവളുടെ മടിയിലേയ്ക്ക് അവൻ തല വച്ചു കിടന്നു. ദേവി ഒത്തിരി പ്രണയത്തോടെയും വാത്സല്യത്തോടെയും അവന്റെ ശിരസ്സിൽ തലോടി.❤😍😍
അവൻ അവളുടെ മുഖത്തേക്ക് കണ്ണു ചിമ്മാതെ നോക്കിക്കിടന്നു. ദേവി കുനിഞ്ഞു അവന്റെ മൂർദ്ധാവിൽ ചുംബിച്ചു. അവൻ അവളുടെ വയറിൽ മുഖം പൂഴ്ത്തി. 😍😍
ശ്രീയുടെ പുതിയ ഭാവം നോക്കിക്കാണുകയായിരുന്നു ദേവി.
പെണ്ണെ നിന്നോടെനിക്ക് പ്രണയമാണ്. ഭ്രാന്തമായ പ്രണയം ഓരോ ദിവസവും നിന്നെക്കാണാതെ കഴിച്ചുകൂട്ടിയത് യുഗങ്ങൾ പോലെ തോന്നുകയാണ്. എത്രയും വേഗം നിന്റെ അടുത്തേക്ക് ഓടി എത്താൻ എന്റെ മനസ്സും ശരീരവും വല്ലാതെ വെമ്പുകയായിരുന്നു . 😍❤🥰❤നിന്നെ ഇന്ന് കണ്ടപ്പോൾ വല്ലാത്തൊരു അനുഭൂതി ആയിരുന്നു. ❤🥰❤എനിക്ക് നിന്നെ വേണം എന്നെ വിട്ടു നീ എങ്ങും പോകരുത്.❤❤❤❤
ദേവിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. ഇത്ര നാളും എല്ലാവരിൽ നിന്നും തനിക്കു സ്നേഹം നിഷേധിച്ചത് ദൈവം ഇത്രയും സ്നേഹം ഒരുമിച്ചു നൽകുവാൻ ആയിട്ടായിരിക്കും.. നിറഞ്ഞു വന്ന തന്റെ കണ്ണുകൾ തുടച്ചു ദേവി ശ്രീയെ തന്റെ മാറോടു ചേർത്തു പുണർന്നു. തന്റെ പെണ്ണിൽ നിന്നുമുള്ള നീക്കത്തിൽ ഞെട്ടിപ്പോയ ശ്രീ പുഞ്ചിരിച്ചു കൊണ്ട് അവളുടെ മാറിലേക്ക് ചേർന്നു.
തുടരും......