Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 09

നിരഞ്ജൻറെ സ്വന്തം പാറു Chapter 09
 
അവൻ വേഗം സൂര്യനെ വിളിച്ചു. പിന്നെ നന്ദനെ ശശാങ്കൻറെ ഓഫീസിൽ കണ്ട കാര്യവും സെക്യൂരിറ്റി പറഞ്ഞ കാര്യം എല്ലാം അറിയിച്ചു.
സൂര്യനും അതിൽ വലിയ കാര്യമൊന്നുമില്ല എന്നാണ് തോന്നിയത്.
 
കിരൺ നേരെ വീട്ടിലേക്കാണ് പോയത്.
സുധയോടും നന്ദനെ ശശാങ്കൻറെ ഓഫീസിൽ കണ്ട കാര്യം പറഞ്ഞു.
 
സുധക്കും ശശാങ്കനെ അറിയാമായിരുന്നതു കൊണ്ട് അത്ര കാര്യമാക്കിയില്ല.
 
കിരണും അമ്മയും ചേട്ടനും പറഞ്ഞതു പോലെ അത് വിട്ടു.
 
നന്ദൻ നേരെ ഓഫീസിലോട്ടാണ് പോയത്.
സൂര്യൻറെ ക്യാബിനിൽ അവനുണ്ടായിരുന്നു.
നന്ദനെ കണ്ട സൂര്യൻ കുറച്ചു ഫയലുകൾ sign ചെയ്യിക്കാൻ കൊണ്ടു വന്നു.
 
നോർമലി നന്ദൻ ഒന്നും നോക്കാതെ സഹായം ചെയ്യുകയാണ് പതിവ്. എന്നാൽ ഇന്ന് പതിവ് തെറ്റിച്ചു സൂര്യനോട് പറഞ്ഞു.
 
“ഫയലുകൾ അവിടെ വെച്ചോളൂ. ഒരു ക്ഷീണം... യാത്ര ചെയ്തത് കൊണ്ടാണെന്നു തോന്നുന്നു. ഞാൻ sign ചെയ്ത ശേഷം ഫയലുകൾ നിൻറെ കാബിനിൽ എത്തിക്കാം.”
 
നന്ദൻറെ പതിവില്ലാത്ത സംസാരം കേട്ട് സൂര്യൻ നന്ദനെ സംശയത്തോടെ ഒന്നു നോക്കി.
 
പിന്നെ ശരി എന്ന് പറഞ്ഞു ഒന്നും പറയാതെ പുറത്തേക്കിറങ്ങി കാബിനിലേക്ക് പോയി.
 
അവന് നന്ദൻറെ ആ പ്രവർത്തിയിൽ എന്തോ പന്തികേട് മണത്തു തുടങ്ങി.
 
എന്നാലും അവൻ ആരോടും ഒന്നും പറഞ്ഞില്ല.
പാറു സാധാരണ പോലെ ഓഫീസിൽ പോകാൻ നിൽക്കുമ്പോഴാണ് അവൾ നന്ദനെക്കുറിച്ച് ഓർത്തത്.
 
അവളോർത്തു, അച്ഛനോട് ഒന്നു സംസാരിച്ചില്ല, അച്ഛൻ പോയിട്ട് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു.
 
“അമ്മമ്മ... അച്ഛൻ പോയിട്ട് ഇതുവരെയും വിളിച്ചില്ലല്ലോ? എനിക്ക് ഒന്ന് സംസാരിക്കാൻ തോന്നുന്നു.”
 
ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ പാറു ഭാരതിയോട് ആയി പറഞ്ഞു.
 
ഭാരതിയും അതുതന്നെയാണ് ആലോചിച്ചിരുന്നത്.
 
“മോളെ, നമുക്ക് എന്തായാലും രാത്രി വിളിച്ചു നോക്കാം... ഇപ്പോ സമയം പോകാതെ പോകാൻ നോക്ക്.”
 
അവളെ സമാധാനിപ്പിച്ചു കൊണ്ട് ഭാരതി പറഞ്ഞു.
 
ആരോ കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് ഭാരതി വാതിൽ തുറന്നു നോക്കി.
 
പാറുവിൻറെ പേരിൽ കൊറിയർ ആയിരുന്നു.
ഭാരതി പറഞ്ഞത് കേട്ട് പാറു വന്നു സൈൻ ചെയ്ത് കൊറിയർ കളക്ട് ചെയ്തു.
 
പിന്നെ തുറന്നു നോക്കിയപ്പോൾ കണ്ടു അച്ഛൻ പറഞ്ഞ documents.
 
അവളുടെ കൈയിലിരുന്ന documents വിറക്കാൻ തുടങ്ങി.
 
പ്രതീക്ഷിച്ചതായിരുന്നു എങ്കിലും നന്ദൻ ഇത്ര പെട്ടെന്ന് വിൽ ഉണ്ടാക്കി അയക്കും എന്ന് അവൾ ഓർത്തില്ല.
 
ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൾ പറഞ്ഞു.
 
“അമ്മമ്മേ, അച്ഛന് ഒരു മെസ്സേജ് അയച്ചോളൂ. ഒന്നും വേണ്ട, ജസ്റ്റ് "കിട്ടി" എന്ന് മാത്രം എഴുതിയാൽ മതി. അച്ഛന് മനസ്സിലാവും. ഞാൻ ഓഫീസിൽ നിന്നും വന്ന ശേഷം സാവധാനം നമുക്ക് അച്ഛനോട് വിളിച്ചു സംസാരിക്കാം.”
 
അത് ശരിയാണെന്ന് ഭാരതിക്കും തോന്നി.
പിന്നെ documents ഭദ്രമായി വെക്കാൻ പറഞ്ഞ ശേഷം പാറു ഓഫീസിലേക്ക് പോയി.
 
ഓഫീസിൽ ഹരി ഒരാഴ്ചയായി ഔട്ട് ഓഫ് ടൗൺ ആയതുകൊണ്ട് പാറുവിന് അധികം വർക്ക് ഒന്നുമില്ലായിരുന്നു.
 
ഭാരതി documents എടുത്ത് ഭദ്രമായി അലമാരിയിൽ വച്ചു.
 
പിന്നെ പാറു പറഞ്ഞ പോലെ ഒരു മെസ്സേജ് നന്ദൻറെ നമ്പറിൽ അയച്ചു.
 
അന്നേരമാണ് ഭാരതിക്ക് പണ്ടത്തെ കാര്യങ്ങൾ ഓരോന്ന് ഓർമ്മ വന്നത്.
 
കഴിഞ്ഞകാല ജീവിതം അവരൊന്ന് വിശകലനം ചെയ്തു നോക്കി.
 
നളിനിയും പാറുവും ആണ് തൻറെ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം എന്ന് തന്നെ പറയാം.
 
അതിൽ നളിനി അകാലത്തിൽ തന്നെ വിട്ടു പോയി. എന്നാൽ പാറുവിനെ അങ്ങനെ കൈവിടാൻ അവർ ഒരുക്കമായിരുന്നില്ല.
 
താൻ ഒരു വിവാഹ ജീവിതം പോലും മാറ്റി വച്ച് പാറുവിനെ ഏറ്റെടുത്തു വളർത്തി.
 
അവൾ തന്നെ അമ്മമ്മ എന്ന് വിളിക്കുന്നുണ്ടെങ്കിലും തനിക്ക് പാറു മകൾ തന്നെയാണ്.
 
അവളുടെ ഭാവി തൻറെ മുൻപിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുകയായിരുന്നു ഇത്രയും ദിവസം.
 
ഇന്ന് തനിക്ക് അതിനൊരു ഉത്തരം ആയി.
പാറുവിനും മക്കൾക്കും ജീവിക്കാനുള്ള വക നന്ദൻ നൽകിയിട്ടുണ്ട്.
 
പാറു മിടുക്കിയാണ്. ആവശ്യം വന്നാൽ ബിസിനസ് ഏറ്റെടുത്തു നടത്താൻ അവൾക്ക് കഴിവുണ്ട്. അതു മറ്റാരെക്കാളും നന്നായി തന്നെ തനിക്കറിയാം.
 
പാറു പ്രഗ്നൻറ് ആയ വിവരം അറിഞ്ഞതിനു ശേഷം ഭാരതീ നളിനിയുടെ അമ്മയുമായുള്ള കോൺടാക്ട് അവസാനിപ്പിച്ചിരുന്നു.
 
അവളുടെ ഈ അവസ്ഥ, ആർക്കും ഒന്നും അറിയില്ല. അറിയിച്ചില്ല താൻ എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.
 
തൻറെ മകളെ വേറെ കണ്ണുകൊണ്ട് ആരും നോക്കുന്നത് തനിക്ക് സഹിക്കുന്നതിന് അപ്പുറമാണ്.
 
അവൾ എന്തു തെറ്റാണ് ചെയ്തത്?
 
എല്ലാം വിധി ആയിരിക്കും... എന്നാലും വല്ലാത്ത വിധി തന്നെ.
 
അച്ഛനാരെന്ന് അറിയാത്ത രണ്ടു കുട്ടികളെയും കൊണ്ടുള്ള അവളുടെ മുൻപോട്ടുള്ള ദിവസങ്ങൾ ആലോചിക്കുന്തോറും ഭാരതിയുടെ നെഞ്ച് പിടയുകയാണ്.
 
എന്നെങ്കിലും അവളാ അജ്ഞാതനെ കണ്ടു പിടിക്കും എന്ന് വിശ്വസിക്കാം.
 
എന്നാൽ ഒരിക്കൽ പോലും അയാളെക്കുറിച്ച് പാറു ഓർക്കുന്നതോ സംസാരിക്കുന്നതോ ഭാരതി കണ്ടിട്ടില്ല.
 
ഒരു തരത്തിൽ പറഞ്ഞാൽ ആ ഓർമ്മയിൽ നിന്നും അവൾ പുറത്തു വന്നതു കൊണ്ടാണല്ലോ എല്ലാം ഒന്നു നേരെ ആയത് തന്നെ.
 
ഒത്തിരി അനുഭവിച്ചു എൻറെ കൊച്ച്.
ഇനി എന്തൊക്കെയാണാവോ എൻറെ കൊച്ചിന് വേണ്ടി ഈശ്വരൻ കാത്തു വെച്ചിരിക്കുന്നത്.
 
എന്തൊക്കെ തന്നെയായാലും അതൊക്കെ അതിജീവിക്കാൻ എൻറെ മോൾക്ക് ശക്തി നൽകുന്ന ഈശ്വരാ...
 
മുകളിലേക്ക് നോക്കി ഭാരതി പറഞ്ഞു.
 
പിന്നെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 
നന്ദൻ ഭാരതിയുടെ മെസ്സേജ് കണ്ടിരുന്നു. അയാളുടെ കണ്ണുകൾ തിളങ്ങി. പകുതി കാര്യങ്ങൾ സേഫ് ആയി എന്ന് അയാൾക്ക് തോന്നി.
 
സുധിയെയും മക്കളെയും അടിച്ചു പുറത്താക്കണം. പിന്നെ പാറുനെയും ഭാരതീയെയും തിരിച്ചു കൊണ്ടു വരണം.
എല്ലാം തൻറെ തന്നെ കഴിവുകേട് കൊണ്ട് വരുത്തി വെച്ച പ്രോബ്ലംസ് ആണ്.
 
നളിനിയുമായി എന്തു സ്വർഗ്ഗം ആയിരുന്നു ഞങ്ങളുടെ ജീവിതം.
 
അതിനിടയിൽ സുധ വന്ന് തൻറെ ജീവിതം തന്നെ നശിപ്പിച്ചു എന്ന് തന്നെ പറയാം.
 
തൻറെ നളിനി ജീവനൊടുക്കി.
 
അതിനു ഉത്തരവാദി ഞാൻ മാത്രമാണ്.
ഒരു തെറ്റും ചെയ്യാത്ത ഭാരതിയും പാറുവും എന്തൊക്കെ അനുഭവിച്ചു.
 
എല്ലാം സ്വന്തം പിടിപ്പുകേട് മാത്രമാണ്.
 
നളിനിയെ രക്ഷിക്കാൻ പറ്റിയില്ല, പാറുനെയും ഭാരതീയെയും എല്ലാ problemsൽ നിന്നും രക്ഷിച്ച അവർക്കൊരു സമാധാനപരമായ ജീവിതം നൽകണം.
 
ഇനി അതു മാത്രമായിരിക്കും തൻറെ ലക്ഷ്യം.
അധികം വൈകാതെ തന്നെ ഞാൻ മുത്തച്ഛൻ ആകും. മരുമോനും കാണണം. കൂടെ കൂട്ടണം.
പഴയ പോലെ എല്ലാവരുമായി നന്നായി ജീവിക്കണം.
 
ഇതൊക്കെ ആലോചിച്ചു നന്ദൻ ബെഡ്ഡിൽ തന്നെ കിടന്നു.
 
eveningൽ ഡൽഹിയിലേക്ക് പോകാൻ ഉള്ളതു കൊണ്ട് നന്ദൻ ഓഫീസിൽ പോയില്ല.
 
ആ സമയത്താണ് സുധ അവിടേക്ക് വന്നത്.
 
“ഇന്ന് എന്താ എഴുന്നേൽക്കാൻ മടി?”
 
എന്ന് ചോദിച്ചു കൊണ്ട് നന്ദൻറെ ബെഡ്ഡിൽ വന്നിരുന്നു.
 
നന്ദന് വല്ലാതെ ദേഷ്യം വന്നിരുന്നു എങ്കിലും അവൻ അത് പുറത്തു കാട്ടാതെ പറഞ്ഞു തുടങ്ങി.
 
“വയസ്സായി തുടങ്ങി, ഇനി എല്ലാം നിർത്തി എനിക്ക് ഒന്ന് വിശ്രമിക്കണം.”
 
അത് കേട്ട് സുധയുടെ കണ്ണുകൾ തിളങ്ങുന്നത് നന്ദൻ ശ്രദ്ധിച്ചിരുന്നു.
 
എന്നാൽ തൻറെ മുഖത്തെ ഭാവം വേഗം മാറ്റി സുധ പറഞ്ഞു.
 
“ഞാനും ഇത് പറയണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്? മക്കൾ ഉണ്ടല്ലോ എല്ലാം നോക്കാൻ. ഇനി കുറച്ചു നാൾ സ്വസ്ഥമായി ജീവിക്കാം. ബിസിനസ് ഒക്കെ സൂര്യനെയും കിരണിനെയും ഏൽപ്പിക്കുന്നതാണ് നല്ലത്. അവർ എന്തായാലും അത് നന്നായി തന്നെ നോക്കി നടത്തുന്നുണ്ട്. പിന്നെ എന്തായാലും അവരുടെ തന്നെയല്ലേ എല്ലാം. അവർ തന്നെയല്ലേ എല്ലാം നോക്കി നടത്തേണ്ടത്?”
 
വളരെ ദേഷ്യം വരുന്നുണ്ടെങ്കിലും നന്ദൻ അത് പുറത്തു കാട്ടാതെ ഒന്നും മൂളിക്കൊണ്ട് പറഞ്ഞു.
 
“നമുക്ക് ആലോചിക്കാം എന്താണ് ചെയ്യേണ്ടതെന്ന്. നീ പോയി ഒരു സ്ട്രോങ്ങ് ചായ കൊണ്ടു വന്നേ... തല വേദനിക്കുന്നു.”
 
നന്ദൻ പറഞ്ഞു.
 
അതുകേട്ട് സുധാ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.
 
തൻറെ ആഗ്രഹത്തിൻറെ ആദ്യപടി നന്നായി നടന്നതിൽ അവൾ മനസ്സാലെ സന്തോഷിച്ചു.
 
എന്നാൽ സുധയുടെ മനസ്സിലിരിപ്പ് മനസ്സിലാക്കിയ നന്ദൻ താൻ ചെയ്തത് ഏറ്റവും ശരിയായ കാര്യമാണെന്ന് മനസ്സിൽ തീരുമാനിച്ചു.
 
നന്ദന് പെട്ടെന്ന് പാറുവിനോട് സംസാരിക്കണം എന്ന് തോന്നി. അവൻ വേഗം ഫോണെടുത്ത് ഭാരതിയുടെ നമ്പറിൽ വിളിച്ചു.
 
ഭാരതി ഫോണെടുത്തു.
പാറു ഓഫീസിൽ ആണെന്നും കൊറിയർ കിട്ടിയെന്നും എല്ലാം പറഞ്ഞു.
 
രാത്രി വിളിക്കാം, പാറുവിനും അച്ഛനോട് സംസാരിക്കണമെന്ന് കാലത്ത് പറഞ്ഞതായി ഭാരതീയ നന്ദനോട് പറഞ്ഞു.
 
എന്നാൽ താൻ ഡൽഹിയിലേക്ക് പോവുകയാണെന്നും അവിടെ എത്തിയിട്ട് സ്വസ്ഥമായി കാര്യങ്ങൾ സംസാരിക്കാം എന്നും പറഞ്ഞ് നന്ദൻ സംസാരം അവസാനിപ്പിച്ചു.
 
ഓഫീസിൽ നിന്നും വന്ന പാറു ഭാരതിയോട് സംസാരിക്കുന്നതിനിടയിൽ നന്ദൻ വിളിച്ചതും മറ്റും പറഞ്ഞു.
 
അച്ഛനോട് സംസാരിക്കാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിലും ഡൽഹിയിലെത്തിയ ശേഷം സ്വസ്ഥമായി സംസാരിക്കാമെന്ന അച്ഛൻറെ വാക്കുകൾ അനുസരിക്കാൻ ആണ് അവൾ ഇഷ്ടപ്പെട്ടത്.
 
എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും നന്ദൻ വിളിച്ചില്ല.
ഒന്ന് രണ്ടു പ്രാവശ്യം ഭാരതിയുടെ ഫോണിൽ നിന്നും പാറു മെസ്സേജ് ചെയ്തു എങ്കിലും നന്ദൻറെ ഭാഗത്തു നിന്ന് ഒരു അനക്കവും ഉണ്ടായില്ല.
 
പാറുവിൻറെ സങ്കടം മനസ്സിലാക്കി ഭാരതി പറഞ്ഞു.
 
“എന്തെങ്കിലും പ്രശ്നം ഉണ്ടാകും. അതു തീർത്തിട്ട് വിളിക്കാമെന്ന് കരുതിയിട്ടുണ്ടാവും നന്ദൻ സാർ. മോള് വിഷമിക്കാതെ.”
 
അവളും അങ്ങനെ സമാധാനിക്കാൻ ശ്രമിച്ചു.
 
എന്നാൽ മനസ്സിൽ എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന് പറയുന്ന പോലെ പാറുവിന് തോന്നുന്നുണ്ടായിരുന്നു.
അവൾ അത് ഭാരതിയോട് തുറന്നു തന്നെ പറഞ്ഞു.
 
എന്നാൽ നന്ദൻ വിളിക്കാത്തതിൽ വിഷമം മനസ്സിലുള്ളത് കൊണ്ടാവും ഇങ്ങനെ തോന്നുന്നത് എന്ന് പറഞ്ഞു ഭാരതി അവളെ സമാധാനിപ്പിച്ചു.
 
ഈ സമയത്ത് മൂഡ് സ്വിങ് ഉണ്ടാകും. അത് സാധാരണമാണ് നളിനിക്കും അങ്ങനെ ഉണ്ടായിരുന്നു എന്നുകൂടി ഭാരതി പറഞ്ഞപ്പോൾ അത് ശരിയായിരിക്കും എന്ന് പാറുവിന് തോന്നി.
 
പാറുവിന് എട്ടുമാസം കഴിയാറായി. എന്നാലും പാറു മുടങ്ങാതെ ജോലിക്ക് പോകുമായിരുന്നു.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 
ഓഫീസിൽ നിന്നും പതിവു പോലെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ ആണ് നിരഞ്ജനെ അവൻറെ ഒരു ഫ്രണ്ട് വിളിച്ചത്.
 
സംസാരത്തിൽ അയാളും അയാളുടെ ഫ്രണ്ടും അടുത്തുള്ള പബ്ബിൽ ഉണ്ടെന്ന് പറഞ്ഞു.
 
എന്നാൽ I will also join you guys എന്ന് പറഞ്ഞ് അവൻ ഡ്രൈവറോട് പബ്ബിൽ പോകാൻ ആവശ്യപ്പെട്ടു.
 
പോകുന്ന വഴിക്ക് നിരഞ്ജൻ ചിന്തയിലായിരുന്നു.
 
ഇന്ത്യയിൽ വന്നതിനുശേഷം ആകെ ഡ്രൈ ആയതുപോലെ തോന്നി. അവൻ ആലോചിച്ചു.
പ്ലേബോയ് ആയി നടന്നിരുന്ന താൻ ഇന്ന് ഒന്നിലും കണ്ണുകൾ ഉറക്കാതെ ഉഴലുകയാണ്.
 
ഏതു പെണ്ണിനെ കാണുമ്പോഴും കരഞ്ഞു കലങ്ങിയ കണ്ണുകൾ തന്നെ വേട്ടയാടും പോലെ തോന്നി അവന്.
 
പിന്നെ ഒന്നിനും കഴിയാതെ ആകെ ഒരു തരം മരവിപ്പ് മനസ്സിനെ ബാധിക്കും പോലെ പോലെ അവന് ഫീൽ ചെയ്യാൻ തുടങ്ങി.
 
അത് ആരുടെ കണ്ണുകൾ ആണെന്ന് അവന് അറിയാം.
 
ആ നിറഞ്ഞ കണ്ണുകളാണ് കുറേക്കാലമായി തൻറെ ഉറക്കം കെടുത്തുന്നത്.
 
അവളുടെ സംസാരവും, കുസൃതി നിറഞ്ഞ കണ്ണുകളും, ചുണ്ടുകളും, തന്നെ റോഡിൽ വച്ച് അഴുക്ക് ആക്കാൻ ആണെങ്കിലും കെട്ടിപ്പിടിച്ചതും ഓർക്കുമ്പോൾ ചുണ്ടുകളിൽ ഒരു പുഞ്ചിരി നിറഞ്ഞു.
 
വളരെ അപൂർവമായാണ് അവനിൽ പുഞ്ചിരി കാണാറുള്ളത്.
 
എല്ലായിപ്പോഴും blank face ആണ് നിരഞ്ജൻ അണിഞ്ഞിരുന്നത്.
 
അവൻറെ മുഖത്തു നോക്കിയാൽ അവൻ എന്ത് ചിന്തിക്കുന്നു എന്ന് ഒരിക്കലും ആർക്കും മനസ്സിലാക്കുകയില്ല.
 
എന്നാൽ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൻ pubൽ എത്തി.
 
അവൻ പബ്ബിൽ ഫ്രണ്ട്സുമായി സമയം ചിലവഴിച്ചു.
 
എന്നാൽ അവന് എൻജോയ് ചെയ്യാൻ തോന്നാത്തത് കൊണ്ട് അവൻ അവിടെ നിന്നും പെട്ടെന്ന് തന്നെ തിരിച്ചു പോന്നു.
 
തിരിച്ച് വീട്ടിലെത്തി എന്നത്തെയും പോലെ അവനവളെ ആലോചിച്ച് തന്നെ കിടന്നു.
പേര് എന്താണെന്ന് അറിയില്ല... അവളെപ്പറ്റി ഒന്നും തന്നെ തനിക്ക് അറിയില്ല.
 
അവളുടെ കുസൃതി കണ്ട് ഒന്ന് പേടിക്കണം എന്ന് മാത്രമാണ് ആദ്യം കരുതിയത്.
 
എന്നാൽ അവളെ തൻറെ ബെഡിൽ കിടത്തിയ ശേഷം എന്താണ് തനിക്ക് സംഭവിച്ചത് എന്ന് തനിക്ക് തന്നെ മനസ്സിലാകുന്നില്ല.
 
ഓമനത്തമുള്ള നിഷ്കളങ്കമായ അവളുടെ മുഖം മാത്രമല്ല, മറ്റെന്തോ ഒന്ന് തന്നെ അവളിലേക്ക് അടുപ്പിക്കുന്നുണ്ടായിരുന്നു.
 
അവളുടെ എതിർപ്പുകൾ വകവയ്ക്കാതെ അവളിലേക്ക് അമരുമ്പോഴും എനിക്ക് ഒട്ടും കുറ്റബോധം തോന്നിയില്ല,
പകരം എന്തോ നേടിയെടുത്ത സന്തോഷമായിരുന്നു. തനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.
 
Normally girls തനിക്ക് പിന്നാലെയാണ് എപ്പോഴും വരാറ്.
 
തനിക്ക് ഒരിക്കലും ആരെയും ബലം പ്രയോഗിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല.
 
എല്ലാവരും തന്നെ ഭയത്തോടെ മാത്രമേ നോക്കാറുള്ളൂ.
 
എന്നാൽ ഇവൾക്ക് തന്നെ ഒരു വിലയും ഇല്ലായിരുന്നു.
 
അത് തന്നെയായിരിക്കും അവളെ നേടാൻ കൂടുതൽ തിടുക്കം ഞാൻ കാട്ടിയതിനു കാരണം.
 
നിരഞ്ജൻറെ സ്വന്തം പാറു Chapter 10

നിരഞ്ജൻറെ സ്വന്തം പാറു Chapter 10

4.7
13381

നിരഞ്ജൻറെ സ്വന്തം പാറു Chapter 10     മാധവൻറെ കോളാണ് നികേതിനെ പുലർച്ചെ എഴുന്നേൽപ്പിച്ചത്. Sunday ആയതു കൊണ്ട് കുറച്ച് ഉറങ്ങാം എന്ന് കരുതിയതാണ്.   Call നോക്കിയ അവൻറെ ഉറക്കം പോയ വഴി അറിയില്ലായിരുന്നു അവന്. അവൻ വേഗം തന്നെ എഴുന്നേറ്റ് കോൾ അറ്റൻഡ് ചെയ്തു.   “ഗുഡ്മോർണിംഗ് അച്ഛച്ഛാ... “   അവനെ തിരിച്ചു വിഷ് ചെയ്ത മാധവൻ നേരെ കാര്യത്തിലേക്കു കടന്നു.   അല്ലെങ്കിലും അയാൾ അങ്ങനെയാണ് പറയാനുള്ളത് വളച്ചു കെട്ടില്ലാതെ നേരെ പറയും.   “നികേത്, നിനക്ക് ഒരു വിവാഹ ആലോചന വന്നിട്ടുണ്ട്. എല്ലാം കൊണ്ടും ചേരും.”   “നിനക്കും വിവാഹത്തിനു സമയമായെന്നു തോന്നുന്നു എ