Aksharathalukal

എൻ കാതലെ....♡ - 64

Part-64
 
" സോറി ഒന്നും വേണ്ടടാ . ഞാൻ നാളെ അവളേയും കൊണ്ട് പോവാ . എനിക്ക് വയ്യാ ഇനി ഒരു റിസ്ക് എടുക്കാൻ . എനിക്ക് എന്റെ കുട്ടിയാ വലുത് . നീ കണ്ടത് അല്ലേ. കുറച്ച് സമയം കൊണ്ട് തന്നെ ഞാൻ ഒരുപാട് പേടിച്ചു.
എനിക്ക് അവളും അവൾക്ക് ഞാനും മാത്രം മതി. എനിക്കും അതാണ് ഇഷ്ടം" ദത്തൻ അകലേക്ക് നോക്കി കൊണ്ട് തന്നെ പറഞ്ഞു.
 
"എന്താടാ ദേവാ ഈ പറയുന്നേ... പാർവതി ..അവൾ അറിയാതെ ചെയ്തതാ .."
 
 
"എന്തായാലും വർണയുടെ ക്ലാസ് തുടങ്ങിയാൽ ഞങ്ങൾ ഇവിടുന്ന് പോവണം എന്നാണ് കരുതിയത്. അതിന്റെ ഭാഗമായി പപ്പയുടെ ഓഫീസിലെ എന്റെ വർക്കുകളും ഓഫീസും അവിടേക്ക് ഷിഫ്റ്റ് ചെയ്യണം. അതിന് കുറച്ച് ദിവസം അവിടെ നിൽക്കണം.
 
വർണയെ തറവാട്ടിൽ നിർത്തിയിട്ട് പോകാം എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഇനി എന്തായാലും അത് വേണ്ടാ. അവളെ അവിടെ അവളുടെ അമ്മായിയുടെ വീട്ടിൽ ആക്കാം. അല്ലെങ്കിൽ കോകിലയുടെ വീട്ടിൽ . അങ്ങനെയാണെങ്കിൽ പോകുന്നിടത്ത് എനിക്ക് മനസമാധാനം ആയി നിൽക്കാമല്ലോ..."
 
 
" എന്നാലും ദേവാ "
 
" സാരില്യടാ , ഞങ്ങൾ ഇടക്ക് ഇവിടേക്ക് വരുമല്ലോ. നാളെ കഴിഞ്ഞ് മറ്റന്നാ ഞങ്ങൾ പോകും. ഒരു 5 ദിവസത്തെ പ്രോഗ്രാം എനിക്ക് ഉണ്ട്. അത് കഴിഞ്ഞ് ഞങ്ങൾ തിരികെ വരും. പിന്നെ വർണക്ക് ക്ലാസ് തുടങ്ങുമ്പോഴേ തിരിച്ചു പോവൂ "
 
" 5 ദിവസത്തെ കാര്യമല്ലേടാ . എന്നാ വർണ ഇവിടെ നിന്നോട്ടെ. ഇവിടെയാക്കുമ്പോൾ ഞാനും മുത്തശിയും ഉണ്ടാവുമല്ലോ "
 
" അതിന് ചെറിയമ്മയും ഭദ്രയും ശിലുവുമൊക്കെ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ . ഇതാവുമ്പോൾ എന്റെ കൂടാെയാണല്ലോ എന്നവർ കരുതി കൊള്ളും"
 
 
" മ്മ്.. ശരിയെന്ന് തോന്നുന്നത് നീ ചെയ്യ് "
 
" അതൊക്കെ അവിടെ നിൽക്കട്ടെ ... എന്തായി പാർവതി പരിണയത്തിന്റെ കാര്യം. അവളുടെ ഭാഗത്ത് നിന്നും വല്ല പോസറ്റീവ് റെസ്പോൺസ് ഉണ്ടോ ...." ദത്തൻ കളിയാക്കി ചോദിച്ചു.
 
" ഇതുവരെ ഒന്നും ഇല്ല. ശ്രമിക്കണം " ധ്രുവി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
 
 
"എന്താടാ കാര്യമായ ഒരു ചർച്ച " പാർത്ഥിയും അവരുടെ അടുത്ത് വന്ന് ഇരുന്നു.
 
 
"വെറുതെ ഇരിക്കുകയല്ലേ. അതോണ്ട് പ്രണയത്തെ കുറിച്ച് കുറച്ച് നേരം ചർച്ച ചെയ്യാം എന്ന് കരുതി. എന്തേ SI സാർ കൂടി പങ്കെടുക്കുന്നോ . എപ്പോഴും വെട്ടും കൊലയും അടിപിടിയും ഒക്കെയല്ലേ ഈ തലയിൽ ഉള്ളൂ. " ധ്രുവി പാർത്ഥിയുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.
 
 
"ഈ സമയത്ത് ചർച്ച ചെയ്യാൻ പറ്റിയ നല്ല ബസ്റ്റ് ടോപ്പിക്ക് . പ്രണയമല്ലേ മോനേ അഖിലസാരമൂഴിയിൽ ... സർവ്വം പ്രണയമയം ....one of the most beautiful feeling in the world...."
 
 
പാർത്ഥി പറയുന്നത് കേട്ട് ദത്തനും ധ്രുവി ഞെട്ടി തരിച്ചു പോയിരുന്നു.
 
 
" ആഹാ ..എന്താ അവന്റെ ഒരു സാഹിത്യം ...എടാ .. എടാ .... പാർത്ഥിത് ചന്ദ്രശേഖരാ... ഈ അടുത്തായി നിന്റെ ഒരു ചാറ്റിങ്ങും .. കോളിങ്ങും ....നിന്റെ ചാട്ടം എവിടേക്കാ എന്ന് എനിക്ക് മനസിലാവുന്നുണ്ട് "
 
 
" നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല. അത് ആലോചിച്ച് മോൻ തല പുകക്കണ്ട"
 
 
"അല്ലാ എന്നേ കൂട്ടാതെ എന്താ ഇവിടെ ഒരു ചർച്ച " ശ്രീ അവരുടെ അടുത്ത് വന്നു.
 
 
"ആഹ് വന്നല്ലോ അടുത്ത വനമാല. വന്ന കാലിൽ നിൽക്കാതെ ഉള്ള കാലിൽ ഇരിക്കൂ മിസ്റ്റർ ശ്രീരാഗ് മഹാദേവൻ " ശ്രീ ധ്രുവിയെ ഒന്ന് ഇരുത്തി നോക്കിയ ശേഷം അവന്റെ അരികിൽ ഇരുന്നു.
 
 
"ഇനി താങ്കൾ പറയൂ .. എന്താണ് പ്രണയത്തെ കുറിച്ച് മിസ്റ്റർ ശ്രീരാഗ് മഹാദേവന്റെ അഭിപ്രായം..." കൈ മടക്കി പിടിച്ച് മൈക്ക് പോലെയാക്കി ധ്രുവി ചോദിച്ചു.
 
 
അവന്റെ ചോദ്യം കേട്ട് ശ്രീയുടെ മുഖം ഒന്ന് മങ്ങി എങ്കിലും അവൻ പെട്ടെന്ന് തന്നെ പുഞ്ചിരിയോടെ ഇരുന്നു.
 
 
"പ്രണയത്തെ കു.. കുറിച്ച് എ..എന്ത് പറയാനാ . പ്ര... പ്രണയം .. പ്രണയമാണ് "
 
 
" അയ്യട മനമേ... പ്രണയം പ്രണയമാണെന്ന് ഞങ്ങൾക്കും അറിയാം. കുറച്ച് സാഹിത്യ പരമായി പറയാനാ പറഞ്ഞത്. " ദത്തൻ
 
 
" പ്രണയം അനശ്വരമാണ്... അത്ഭുതമായ വികാരമാണ്....മരണം പോലെ ശക്തമാണ്.. പ്രണയിക്കുന്നവർ ഇനിയും പ്രണയിക്കുക, പ്രണയം നഷ്ടപ്പെട്ടവർ വീണ്ടും പ്രണയിക്കുക, ഇതുവരെ പ്രണയിക്കാത്തവർ ഒരിക്കൽ എങ്കിലും പ്രണയിക്കുക, കാരണം പ്രണയം എന്ന വികാരമായിരിക്കും ഭ്രാന്തനെ മനുഷ്യനാക്കുന്നതും മനുഷ്യനെ ഭ്രാന്തനാക്കുന്നതും..." 
 
 
ശ്രീ അത് പറഞ്ഞ് നിർത്തിയതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. അത് മറ്റു മൂന്നുപേരിലേക്കും പടർന്നിരുന്നു.
 
 
ഒരാൾക്ക് അത് തന്റെ ആത്മാവിലെ അലിഞ്ഞ പ്രണയത്തെ ഓർത്തായിരുന്നു എങ്കിൽ മറ്റൊരാൾക്ക് താൻ നേടിയെടുത്ത പ്രണയത്തെ കുറിച്ചും .... ഒരാൾക്ക് നേടിയെടുക്കാൻ പോകുന്ന പ്രണയത്തെ കുറിച്ചാണെങ്കിൽ അടുത്ത ആൾക്ക് അത് നഷ്ട പ്രണയത്തെ കുറിച്ച് ഓർത്തുമായിരുന്നു.
 
****
 
കുറച്ച് കഴിഞ്ഞ് വർണ താഴേക്ക് ഇറങ്ങി വരുമ്പോൾ എല്ലാവരും ഇറങ്ങാനായി നിൽക്കുയായിരുന്നു.
 
 
"ആഹ്.. മോള് വന്നോ. ഞാൻ വിളിക്കാൻ വേണ്ടി വരായിരുന്നു. എന്നാ നമ്മുക്ക് ഇറങ്ങാം " അവളുടെ അലങ്കോലമായ മുടി ഒതുക്കി വച്ച് ചെറിയമ്മ ചോദിച്ചു.
 
"മ്മ് " അവൾ ഒന്ന് മൂളി.
 
 
"ഇന്ന് പോവണോ ... മുത്തശിയുടെ കുട്ടി നാളെ പോയാ പോരെ . ഇവർ പോയ്ക്കോട്ടെ " ചെറിയ മുത്തശി വർണയെ നോക്കി ചോദിച്ചതും വർണ നേരെ ദത്തനെ നോക്കി.
 
അവൻ ആണെങ്കിൽ അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ നോക്കി ഇരിക്കായിരുന്നു.
 
 
" ഞാൻ പിന്നേ ഒരു ദിവസം വരാം മുത്തശി " അവൾ പുഞ്ചിരിയിൽ പറഞ്ഞു.
 
 
അല്പ സമയത്തിനകം അവൾ അവിടെ നിന്നും ഇറങ്ങി. അവരെ യാത്രയാക്കാൻ ചെറിയ മുത്തശിയും ധ്രുവിയും മുറ്റത്തേക്ക് വന്നിരുന്നു.
 
 
രണ്ട് കാറിൽ ആയാണ് അവർ തിരികെ പോയത്. ആദ്യത്തെ കാറിൽ ചന്ദ്രശേഖറും, പപ്പയും , അമ്മയും , മുത്തശിയും,  ചെറിയച്ചനും പോയി. 
 
അതിനു പിന്നിൽ ദത്തന്റെ ബുള്ളറ്റിൽ പാർത്ഥിയും ശ്രീയും രാഗും കൂടെ പോയി.
 
 
ദത്തൻ ഡ്രെവിങ്ങ് സീറ്റിലേക്ക് കയറി. കോ ഡ്രെവർ സീറ്റിൽ ചെറിയമ്മയും കയറാൻ നിന്നു.
 
 
" ചെറിയമ്മ എന്റെ കൂടെ ഇരിക്കോ " ചെറിയമ്മയെ നോക്കി വർണ പറഞ്ഞതും ചെറിയമ്മ ബാക്ക് സീറ്റിൽ കയറി.
 
 
" ഞാൻ ഫ്രണ്ടിൽ ഇരിക്കും " ഭദ്ര
 
" ഇല്ല ഞാൻ ഇരിക്കും " ശിലു
 
അവസാനം രണ്ടു കൂടി അടിയായി. ഒരു പരിഹാരം എന്ന പോലെ ശിലുവിന്റെ മടിയിൽ ആയി ഭദ്ര ഫ്രണ്ട് സീറ്റിൽ  ഇരുന്നു.
 
ബാക്കിൽ ചെറിയമ്മയുടെ മടിയിൽ തല വച്ച് വർണയും അവളുടെ അടുത്തായി പാർവതിയും ദർശനയും ഇരുന്നു.
 
പോകാൻ നേരം ധ്രുവി പാർവതിയെ കണ്ണെടുക്കാതെ നോക്കി നിന്നു എങ്കിലും അവൾ തിരിച്ച് നോക്കിയില്ല.
 
 
ദത്തന്റെ കാർ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. വീടെത്തുന്ന വരെ ആരും പരസ്പരം ഒന്നും സംസാരിച്ചില്ല. വീട് എത്തിയതും ദത്തൻ നേരെ റൂമിലേക്ക് പോയി.
 
 
"മോളേ .. "പപ്പയുടെ വിളി കേട്ട് വർണ തിരിഞ്ഞ് നോക്കി.
 
 
"എന്താ പപ്പേ .. "
 
" മോളും ദേവനും തമ്മിൽ എന്തെങ്കിലും വഴക്ക് ഉണ്ടോ .." അത് കേട്ടപ്പോൾ എന്ത് മറുപടി നൽകണം എന്ന് അവൾക്ക് അറിയില്ലായിരുന്നു.
 
 
"ഇല്ല പപ്പേ എന്താ "
 
 
" എയ് ഒന്നും ഇല്ല. രണ്ടു പേരും മൂഡ് ഓഫ് ആയി ഇരിക്കുന്ന പോലെ തോന്നി. അതാ ചോദിച്ചേ . മോൾക്ക് ഇപ്പോ കുഴപ്പം ഒന്നുമില്ലാലോ "
 
" ഇല്ല . കുഴപ്പമൊന്നും ഇല്ലാ "
 
"മ്മ് " പപ്പ റൂമിലേക്ക് പോയി. വർണ തന്റെ റൂമിലേക്കും നടന്നു.
 
അവൾ റൂമിലേക്ക് വരുമ്പോൾ ദത്തൻ റൂമിൽ നിൽക്കുന്നുണ്ടായിരുന്നു. ഒരു മുണ്ട് മാത്രമാണ് വേഷം. അത് കണ്ട് കുളിക്കാൻ പോകുകയാണെന്ന് അവൾക്ക് മനസിലായി.
വർണ ഒന്നും മിണ്ടാതെ ബെഡിൽ വന്നിരുന്നു
 
" പോയി കുളിക്ക് .." ദത്തൻ അവളെ നോക്കാതെ പറഞ്ഞു. ദത്തന്റെ ആ മാറ്റം വർണക്ക് വല്ലാതെ സങ്കടം വന്നിരുന്നു. അവൾ ഡ്രസ് എടുത്ത് കുളിക്കാൻ കയറി.
 
 
സങ്കടം സഹിക്കാനാവാതെ അവൾ ചുമരിൽ ചാരി നിന്ന് കരഞ്ഞു. ദത്തന്റെ അകൽച്ച അവളെ അത്രക്കും വേദനിപ്പിച്ചിരുന്നു.
 
തന്റെ കുളി കഴിഞ്ഞിട്ട് വേണം ദത്തന് കുളിക്കാൻ എന്നതുകൊണ്ട് അവൾ വേഗം ഡ്രസ്സുകൾ ഹാങ്ങറിൽ ഇട്ട് ദാവണിയുടെ പിൻ അഴിച്ച് ഷാൾ ഊരി മാറ്റി ബക്കറ്റിലെ വെള്ളത്തിൽ ഇട്ടു.
 
 
ശേഷം മുടിയെല്ലാം ഒരുമിച്ച് മുകളിലേക്ക് കെട്ടി വച്ചതും ബാത്ത്റൂമിന്റെ വാതിലിൽ ദത്തൻ നോക്ക് ചെയ്യ്തു.
 
"ഡോർ തുറക്ക് "
 
" ദത്താ ഞാൻ കുളിക്കാ..."
 
" ബാത്ത് റൂമിനുള്ളിൽ നീ കുളിക്കാ അല്ലാതെ തപസ് ചെയ്യുകയല്ലാ എന്ന് എനിക്കും അറിയാം. വാതിൽ തുറക്കടി " ദത്തന്റെ ശബ്ദം ഉയർന്നു.
 
 
അവൾ ഡോർ കുറച്ച് തുറന്ന് തല മാത്രം പുറത്തേക്ക് ഇട്ടു.
 
"തല മാത്രം പുറത്തേക്ക് ഇട്ട് നിൽക്കാൻ നീയെന്താ ആമയോ ... " അവളുടെ നിൽപ് കണ്ട് ദത്തൻ ചോദിച്ചു.
 
 
" ഞാൻ പറഞ്ഞില്ലേ .ഞാൻ കുളിക്കാ എന്ന് "
 
 
" ടവൽ ഇല്ലാതെയാണോ നീ കുളിക്കുന്നേ " ദത്തൻ കൈയ്യിലെ ടവൽ നീട്ടി ഗൗരവത്തിൽ ചോദിച്ചു.
 
 
"ഓഹ്.. ഞാൻ എടുക്കാൻ മറന്നു. " അവൾ കൈ നീട്ടി ടവൽ വാങ്ങാൻ നിന്നതും ദത്തൻ വാതിൽ മുഴുവനായി തുറന്ന് അകത്തേക്ക് കയറി.
 
 
"നീയെന്താ ദത്താ കാണിക്കുന്നേ " വർണ രണ്ടടി പിന്നിലേക്ക് നീങ്ങി.
 
 
"എന്ത് കാണിക്കാൻ " ദത്തൻ ഗൗരവത്തിൽ പറഞ്ഞ് അവളുടെ അരികിലേക്ക് വന്നു. ഓരോ അടി മുന്നോട്ട് വക്കുന്തോറും അവന്റെ മുഖത്ത് പുഞ്ചിരി തെളിയുന്നത് വർണ അത്ഭുതത്തോടെ നോക്കി.
 
 
"എന്താടാ കുഞ്ഞേ ഇങ്ങനെ നോക്കണേ" അവൻ അവളെ നോക്കി ചോദിച്ചു.
 
 
" ദത്താ.." അവൾ വിതുമ്പി കൊണ്ട് ദത്തനെ കെട്ടിപിടിച്ചു. പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് ദത്തൻ പിന്നിലേക്ക് ആഞ്ഞ് പോയിരുന്നു. അവൻ ചുമരിലേക്ക് ചാരി നിന്ന് ബാലൻസ് ചെയ്തു.
 
 
"എന്തിനാ ദത്താ എന്നോട് പിണങ്ങിയേ ..എന്താ എന്നേ നോക്കാതെ ഇരുന്നേ... എന്തിനാ എന്നോട് ഒന്നും മിണ്ടാതെ പോയത്...: " അവൾ തേങ്ങി കൊണ്ട് ചോദിച്ചു.
 
" അപ്പോ ഞാൻ പിണങ്ങിയതും മിണ്ടാതെ നടന്നതിനും ആണോ നിനക്ക് സങ്കടം. ഞാൻ വഴക്ക് പറഞ്ഞതിനും , തല്ലാൻ നിന്നതിനും , ദേഷ്യപെട്ടതിനൊന്നും നിനക്ക് ഒരു പരാതിയും സങ്കടവും ഇല്ലേ "
 
ദത്തൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.
 
 
" എന്നോട് വേണെങ്കിൽ ദേഷ്യപ്പെട്ടോ, അടിച്ചോ , വഴക്ക് പറഞ്ഞോ. പക്ഷേ എന്നോട് പിണങ്ങി നടക്കല്ലേ ... നോക്കാതെ ഇരിക്കല്ലേ ദത്താ..ന്നിക്ക് സഹിക്കാൻ പറ്റില്ല. എനിക്ക് നീ മാത്രമല്ലേ ഉള്ളൂ..." അവൾക്ക് സങ്കടം കൊണ്ട് ശബ്ദം പോലും പുറത്തേക്ക് വന്നിരുന്നില്ല.
 
 
"എനിക്കും അങ്ങനെ അല്ലേടാ ....എനിക്ക് സ്വന്തം എന്ന് പറയാൻ നീ മാത്രമല്ലേ ഉള്ളൂ കുഞ്ഞേ ..നീ മാത്രം മതി എനിക്ക് ... ആ നീ എന്നോട് കള്ളം പറയാണ് എന്ന് തോന്നിയപ്പോ വല്ലാതെ ദേഷ്യം തോന്നി.  അപ്പോഴത്തെ ദേഷ്യത്തിൽ എന്തോക്കെയോ പറഞ്ഞു. നിന്റെ ദത്തൻ അല്ലേ ക്ഷമിച്ചേക്കടി..."
 
ദത്തൻ അവളെ വരിഞ്ഞ് മുറുക്കി പിടിച്ചു. ഇരുവരുടേയും കണ്ണുകൾ ഒരേ പോലെ നിറഞ്ഞൊഴുകിയിരുന്നു. എത്ര നേരം അങ്ങനെ നിന്നു എന്ന് അവർക്ക് പോലും അറിയില്ലായിരുന്നു.
 
 
"ദേവൂട്ടി ... " അവൻ വർണയുടെ കാതിൽ ആർദ്രമായി വിളിച്ചു. ഒപ്പം അവന്റെ കൈകൾ അവളുടെ പുറത്തിലൂടെ ഒഴികി ഇറങ്ങി അണിവയറിൽ വന്ന് നിന്നു.
 
 
"വേണ്ടാ ദത്താ " അവന്റെ കൈയ്യിൽ പിടുത്തമിട്ട് വർണ പറഞ്ഞു.ദത്തൻ അവന്റെ പതിവ് കള്ള ചിരിച്ച് അവളെ ഒന്ന് തിരിച്ച് ചുമരിലേക്ക് ചേർത്തു.
 
 
"നമ്മുക്ക് ഒരുമിച്ച് കുളിച്ചാലോ " ദത്തൻ അവളുടെ മൂക്കിൽ തന്റെ മൂക്ക് ഉരസി ചോദിച്ചതും വർണ ഒന്ന് പിടഞ്ഞ് പോയി.
 
"വേ .. വേണ്ടാ "
 
" വേണം " അവൻ കൈ എത്തിച്ച് ഷവർ ഓൺ ചെയ്തു. അവളുടെ ഇരു സൈഡിലും ആയി ചുമരിലേക്ക് കൈ ചേർത്ത് അവൻ നിന്നു.
 
 
ഷവറിലെ വെള്ളം വർണയുടെ തലയിലെ മുടിയിഴകളെ തഴുകി മുഖത്തിലൂടെ ഒഴുകി ഇറങ്ങുന്നത് ദത്തൻ കൗതുകത്തോടെ നോക്കി നിന്നു.
 
വർണയെക്കാൾ നല്ല ഹൈറ്റ് ദത്തന് ഉള്ളതിനാൽ അവൻ ഒന്ന് മുന്നിലേക്ക് ആഞ്ഞ് ഷവറിനു താഴേയായി തന്റെ തല കാണിച്ചു. ഇപ്പോൾ ദത്തന്റെ തലയിലൂടെ ഒഴുകി ഇറങ്ങുന്ന വെള്ളo മാത്രമേ വർണയുടെ മേലേക്ക് ഒഴുകുന്നുള്ളു.
 
അവന്റെ മുഖത്തേക്ക് വീണ മുടിയിഴകൾ വർണ ഒരു കൈ കൊണ്ട് സൈഡിലേക്ക് ഒതുക്കി വച്ചു. ശേഷം ഒന്ന് ഉയർന്ന് അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.
 
അവന്റെ ചുണ്ടുകളെ തൊട്ടു തൊട്ടില്ലാ എന്ന രീതിയിൽ വർണയുടെ മുഖം വന്നു നിന്നു എങ്കിലും പെട്ടെന്ന് അവൾ അകന്നു മാറി.
 
 
"എനിക്ക് നിന്നോട് തോന്നുന്ന ഫീലിങ്സ് എന്താണെങ്കിലും ഞാൻ അത് അതേ രീതിയിൽ തന്നെ പ്രകടിപ്പിക്കാറുണ്ട്. അത് പ്രണയം ആണെങ്കിലും, സ്നേഹം ആണെങ്കിലും വാത്സല്യം ആണെങ്കിലും അങ്ങനെ തന്നെയാണ്.
 
അതുപോലെ തന്നെയാവണം നീയും .... നിന്റെ ഫീലിങ്ങ്സും അതുപോലെ തന്നെ എന്നോട് കാണിക്കണം. ഞാൻ എന്ത് കരുതും എന്ത് വിചാരിക്കും എന്ന് ചിന്തിക്കരുത്. ഞാൻ എന്താണെന്ന് നിനക്കും നീ എന്താണെന്ന് എനിക്കും അറിയാം....kiss me... " ദത്തൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു.
 
വർണ അവന്റെ കാലിനു മുകളിൽ കയറി നിന്ന് ഒന്ന് ഉയർന്ന് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് അവന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു.
 
 
അവന്റെ ചുണ്ടുകളെ മാറി മാറി ചുബിച്ചു. നാവുകൾ തമ്മിൽ കെട്ടു പിണഞ്ഞു ഉമിനീർ പരസ്പരം കലർന്നു. ഷവറിൽ നിന്നുള്ള വെള്ളം ഇരുവരെയും നനച്ചു കൊണ്ടിരുന്നു. അപ്പോഴും പരസ്പരം വിട്ടു മാറാനാകാതെ ഇരുവരും നിന്നു.
 
 
ദത്തൻ കൈ എത്തിച്ച് ഷവർ ഓഫ് ചെയ്തു. വർണയെ ഉയർത്തി എടുത്തു. തന്റെ മേലേക്ക് ആയി ഇരുത്തി. അവളുടെ ഇരു കാലുകളും തന്റെ പിന്നിലേക്ക് പിണച്ചു വച്ച് ചുമരിലേക്ക് ചേർത്ത് നിർത്തി.
 
 
അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് വെള്ളത്തുള്ളികൾ എല്ലാം അവൻ ചുണ്ടുകൾ കൊണ്ട് നുണഞ്ഞെഴുത്തു. അവളുടെ ബ്ലവുസിന്റെ കൈ അൽപം സൈസിലേക്ക് നീക്കി മറുകിലായി പതിയെ കടിച്ചു.
 
വർണ ഒന്ന് ഏങ്ങി കൊണ്ട് അവന്റെ പുറത്ത് നഖങ്ങൾ ആഴ്ത്തി.ദത്തൻ എന്തോ ഓർത്ത പോലെ അവളെ താഴേക്ക് ഇറക്കി നിർത്തി.
 
 
"ഇനിയും ഇങ്ങനെ നിന്നാൽ ദത്തന്റെ കൺട്രോൾ മൊത്തം പോവും കുഞ്ഞേ ....ന്റെ കുട്ടി വേഗം കുളിച്ചിറങ്ങ്... " ദത്തൻ അവളുടെ നെറുകയിൽ ഒന്ന് അമർത്തി മുത്തി പുറത്തേക്ക് ഇറങ്ങി പോയി.
 
വർണ ചുമരിലേക്ക് ചാരി കുറച്ച് നേരം അങ്ങനെ തന്നെ നിന്നു. ശേഷം വാതിൽ അടച്ച് വേഗം കുളിച്ചു. ഒരു ടി ഷർട്ടും സ്കേർട്ടും ആയിരുന്നു അവളുടെ വേഷം.
 
 
വേഗത്തിൽ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും കാല് വഴുക്കി നടുവും ഇടിച്ച് അതാ കിടക്കുന്നു താഴേ.
 
 
"അയ്യോ ..." ശബ്ദം കേട്ട് ദത്തൻ നോക്കിയതും താഴെ അതാ കിടക്കുന്നു വർണ .
 
 
"നീ എന്താ ഇവിടെ കിടക്കുന്നേ " ദത്തൻ മനസിലാവാതെ ചോദിച്ചു.
 
 
" ഞാൻ കാല് തെന്നി വീണതാടോ മനുഷ്യാ . മിഴിച്ച് നിൽക്കാതെ ഒന്ന് പിടിച്ച് എണീപ്പിക്ക് ..അയ്യോ എന്റെ നടു. "
 
 
" നിനക്ക് ഇത് തന്നെയാണോ എപ്പോഴും പണി. കുറച്ച് കാലമായി ഈ നടു ഇടിച്ചുള്ള വീഴ്ച്ച ഒന്ന് നിന്നത് ആയിരുന്നു. ഇപ്പോ വീണ്ടും തുടങ്ങിയോ "
 
ദത്തൻ അവളെ എടുത്ത് ബെഡിലേക്ക് കിടത്തി.
 
" ഞാൻ വീണതിന് കാരണം നീ തന്നെയാണ് "
 
 
" ഞാനോ... നീ കണ്ണും മൂക്കും ഇല്ലാതെ സ്വപ്നം കണ്ട് നടന്നിട്ട് ഇപ്പോ കുറ്റം എനിക്കായോ "
 
 
"അതെ നീ തന്നെയാണ് കുറ്റക്കാരൻ . ഭാര്യമാരായാൽ വീഴാൻ പോയി എന്നൊക്കെ വരും. അപ്പോ പറന്നു വന്ന് രക്ഷിക്കേണ്ടത് ഭർത്താക്കൻമാരുടെ കടമയാണ്. നീ സീരിയലിൽ ഒക്കെ കണ്ടിട്ടില്ലേ നായിക കാല് തെന്നി വീഴാൻ പോകുമ്പോഴേക്കും എത്ര ദൂരെയാണെങ്കിലും നായകൻ വന്ന് താങ്ങി പിടിച്ചിരിക്കും.
 
പിന്നെ കാറ്റായി, കണ്ണു കണ്ണും നോക്കൽ ആയി , റൊമാൻസ് ആയി ... ഇതാ ഞാൻ നിന്നോട് പറയുന്നേ ഇടക്ക് എങ്കിലും സമയം കിട്ടുമ്പോൾ സീരിയൽ കാണാൻ .."
 
 
"പിന്നേ.. നീ വീഴാൻ പോകുമ്പോഴേക്കും പറന്ന് വന്ന് രക്ഷിക്കാൻ ഞാൻ ആരാ ഡിങ്കനോ . അവളും അവളുടെ ഒരു സീരിയലും. വീണു കിടന്നപ്പോ അവിടെ കിടന്നോട്ടെ എന്ന് വിചാരിച്ചാ മതിയായിരുന്നു. " ദത്തൻ പിറുപിറുത്തു കൊണ്ട് ബാത്ത് റൂമിലേക്ക് കയറി.
 
***
ദത്തൻ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ വർണ ഫോണിൽ കളിച്ച് ഇരിക്കുകയായിരുന്നു.
 
 
"ഈ വെറുതെ ഇരുന്ന് കളിക്കുന്ന സമയം ബുക്ക് എടുത്ത് കുറച്ചുനേരം പഠിച്ചൂടെ കുഞ്ഞേ നിനക്ക് ... "
 
 
"അയ്യോ ദത്താ വയ്യേ... വല്ലാത്ത ഒരു ക്ഷീണം ഞാൻ കുറച്ച് നേരം കിടക്കട്ടെ " വർണ ഫോൺ ഓഫ് ചെയ്ത് തളരുന്ന പോലെ കാണിച്ച് ബെഡിലേക്ക് വീണു.
 
 
"മതി അഭിനയിച്ചത്.. എണീക്ക് പോയി ഫുഡ് കഴിക്കാം " ദത്തൻ അവളെ ബെഡിൽ നിന്നും എണീപ്പിച്ച് താഴേക്ക് നടന്നു.
 
 
"ശിലുവും ഭദ്രയും എവിടെ ചെറിയമ്മേ " ഡെയനിങ്ങ് ടേബിളിൽ അവരെ കാണാത്തത് കൊണ്ട് വർണ ചോദിച്ചു.
 
 
"അവർ പഠിക്കാ. റൂമിൽ ഉണ്ടാകും. മോൾ ഒന്ന് പോയി വിളിച്ചിട്ട് വാ"
 
"ശരി. ഞാൻ ദേ പോയി ദാ വന്നു " അവൾ അവരുടെ റൂമിലേക്ക് ഓടി.
 
" ഞാനും വർണയും നാളെ കഴിഞ്ഞ് മറ്റന്നാ ത്യശ്ശൂർക്ക് തിരിച്ച് പോവും" അത് കേട്ടതും ഡെയ്നിങ്ങ് ടേബിൾ പെട്ടെന്ന് നിശ്ചലമായി.
 
 
"എന്താ പെട്ടെന്ന് തിരികെ പോകാൻ " മുത്തശി .
 
 
" അവളുടെ ക്ലാസ് തുടങ്ങിയാൽ അവിടക്ക് പോവാനാണ് ഞാൻ തിരുമാനിച്ചിരുന്നത്. അതിനുമുൻപ് അവിടെ ഓഫീസിലെ ചില കാര്യങ്ങൾ അറേഞ്ച് ചെയ്യാൻ ഉണ്ട്. അതിന് ഞാൻ തന്നെ നേരിട്ട് പോവണം. "
 
 
" അതിന് എന്തിനാ വർണ കൂടെ വരുന്നേ. ദേവേട്ടന് മാത്രം പോയാ പോരെ " പാർവതി അത് ചോദിച്ചതും ദത്തൻ അവളെ രൂക്ഷമായി ഒന്ന് നോക്കി.
 
 
" അവളെ ഇവിടെ നിർത്തി എനിക്ക് ഒറ്റക്ക് പോവാൻ കഴിയില്ല. 5 ദിവസത്തെ കാര്യമേ ഉള്ളൂ അത് കഴിഞ്ഞാ ഞങ്ങൾ തിരിച്ചു വരും. "ദത്തൻ
 
 
" എന്നാ വർണ മോളേ ഇവിടെ നിർത്തി കൂടേ ദേവാ. ക്ലാസ് തുടങ്ങിയാ പിന്നെ എന്റെ കുട്ടിക്ക് ഇവിടെ വന്ന് നിൽക്കാൻ പറ്റില്ലലോ " ചെറിയമ്മ.
 
 
" അവൾ കൂടെ ഇല്ലാതെ എനിക്കും പറ്റില്ല ചെറിയമ്മ. അതാ ഞാൻ എന്റെ കൂടെ കൊണ്ടുപോവുന്നത്. "
 
പിന്നീട് ആരും അതിനെ കുറിച്ച് പറയാനോ ചോദിക്കാനോ നിന്നില്ല. അപ്പോഴേക്കും ഭദ്രയും ശിലുവും വർണയും വന്നിരുന്നു.
 
ഇതേ കുറിച്ച് ഒന്ന് അറിയാത്തതിനാൽ അവർ മൂന്ന് പേരും പതിവു പോലെ കളി ചിരിച്ച് കൊണ്ട് തന്നെ ഭക്ഷണമെല്ലാം കഴിച്ചു.
 
 
****
 
"എടീ....  കിരൺ കല്യാണിയെ ഉമ്മ വച്ചു ടീ . ഞാൻ അത് കണ്ട് അങ്ങ് ഇല്ലാതായി പോയി. അച്ഛനും അമ്മയും ഒക്കെ കൂടെ ഉണ്ടായിരുന്നു. അതോണ്ട് ശരിക്കും കാണാനും പറ്റിയില്ല. " കോൺഫറൻസ് കോൾ ചെയ്യുകയാണ് വർണയും വേണിയും അനുവും.
 
വർണ യുടെ കൂടെ ഭദ്രയും ശിലുവും ഉണ്ട്. അനു പറയുന്നത് കേട്ട് അന്തം വിട്ട് ഇരിക്കുകയാണ് ഭദ്രയും ശിലുവും
 
 
" പേടിക്കണ്ടാ. അവൾ സീരിയൽ കഥയാ പറയുന്നേ " ശിലുവിന്റെയും ഭദ്രയുടേയും മുഖഭാവം കണ്ട് വർണ പറഞ്ഞു.
 
 
"ഇക്കണക്കിന് പോയാൽ അവരുടെ ഫസ്റ്റ് നെറ്റ് ഒക്കെ ഞാൻ എങ്ങനെ കാണും. മിക്കവാറും hotstaril കാണേണ്ടി വരും എന്നാ തോന്നുന്നേ "
 
 
" അനു ഒന്നു നിർത്തുമോ നിന്റെ സീരിയൽ പുരാണം. നമ്മുടെ മലയാളം സീരിയൽ അല്ലേ . വലിയ റൊമാൻസ് ഒന്നും പ്രതീക്ഷിക്കണ്ട. ഒരു ഹഗ്ഗ് ഒരു കിസ് പിന്നെ ലൈറ്റ് ഓഫ് ആവും . അതിനൊക്കെ ഹിന്ദി സീരിയലും കൊറിയൻ ഡ്രാമകളും ഒക്കെ കാണണം. രോമാഞ്ചകഞ്ചുകം ആകും . ധ്യതന്തപുളകിതമാകും.... അതിലെയൊക്കെ love making.... അതൊക്കെയാണ് റൊമാൻസ് ...oooh god... "
 
 
"Love making ... അതെന്താ .." വേണി പറയുന്നത് കേട്ട് വർണയും അനുവും ശിലുവും ഒരേ സ്വരത്തിൽ ചോദിച്ചു.
 
 
"Ohhh sorry baby's.... എന്റെ പട്ടാളം പുരുഷു വീഡിയോ കോൾ ചെയ്യുന്നുണ്ട്. ബാക്കി ചേച്ചി പിന്നെ പറയാം ട്ടോ " വേണി അത് പറയലും കോൾ കട്ടാക്കി പോവലും കഴിഞ്ഞിരുന്നു. വേണിയാണ് കോൺഫറൻസ് കോൾ ചെയ്തിരുന്നത്. അതു കൊണ്ട് അനുവിന്റെ കോളും കട്ടായിരുന്നു.
 
 
" എന്നാലും എന്താ ഈ love making...." വർണ താടിക്ക് കൈ കൊടുത്ത് കൊണ്ട് ചോദിച്ചു.
 
 
"Love എന്ന് പറഞ്ഞാ പ്രണയം . Making എന്ന് പറഞ്ഞാ ഉണ്ടാക്കുക. അപ്പോ love making പ്രണയം ഉണ്ടാക്കുക. " ഭദ്ര.
 
 
" ഇനി tinder, അരികെ, ഹൃദയം പോലുള്ള ഡേറ്റിങ്ങ് ആപ്പ് എന്തെങ്കിലും ആയിരിക്കോ " ശിലു.
 
"ഈ ആപ്പുക്കളെ കുറിച്ച് നിനക്ക് എങ്ങനെ അറിയാ "
 
 
"അതൊക്കെ എനിക്ക് അറിയാ " ശിലു with ഒരു ലോഡ് പുഛം ...
 
 
" മ്മ്... ശരി ശരി...നാളെ വേണിയോട് തന്നെ ചോദിക്കാം. ഇപ്പോ ഞാൻ പോവാ ട്ടോ . സമയം ഒരു പാട് ആയി. അത് പറഞ്ഞ് വർണ റൂമിന് പുറത്തേക്ക് പോയി.
 
****
 
വർണ റൂമിലേക്ക് വരുമ്പോൾ ദത്തൻ ലാപ്പിൽ എന്തോ നോക്കി ഇരിക്കുകയാണ്. അവൾ ഡോർ ലോക്ക് ചെയ്തു.
 
 
" ദത്താ.." അവൾ ബെഡിനരികിലേക്ക് ഓടി വന്ന് ദത്തന്റെ മടിയിലേക്ക് കയറി.
 
 
"എന്റെ കുഞ്ഞേ ..ഒന്ന് പതിയെ " അവൻ ലാപ്പ് സൈഡിലേക്ക് മാറ്റി വച്ച് അവളെ മടിയിലേക്ക് ശരിക്ക് കയറ്റി ഇരുത്തി.
 
"എവിടെയായിരുന്നു എന്റെ കുട്ടി ... "
 
" ഞാൻ ശിലുവിന്റെയും ഭദ്രയുടേയും കൂടെ ഉണ്ടായിരുന്നു ദത്താ"
 
"മ്മ്... എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. "
 
"എന്താ ദത്താ" അവൻ വർണയെ തനിക്ക് നേരെ തിരിച്ച് ഇരുത്തി.
 
 
"മറ്റന്നാൾ നമ്മൾ നമ്മുടെ നാട്ടിലേക്ക് പോവും"
 
" ആണോ ദത്താ.. നമ്മുടെ വീടും പുഴയും ചെടികളും, അനുവും, വേണിയും, കോകില ചേച്ചിയും എല്ലാം ഒരുപാട് മിസ് ചെയ്തു ദത്താ" അവൾ സന്തോഷത്തിൽ അവന്റെ നെഞ്ചിലേക്ക് തല വച്ചു. പക്ഷേ പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ തല ഉയർത്തി.
 
 
"നമ്മൾ പോയാ .. അപ്പോ ഇവിടെയുള്ളവരെയൊക്കെ മിസ് ചെയ്യില്ലേ എനിക്ക് . എനിക്ക് ഇവിടെ നല്ല ഇഷ്ടമാ ദത്താ. നമ്മുക്ക് ഇപ്പോ പോവണ്ടാ "
 
 
" അത് പറ്റില്ല്യാ. ഓഫീസിലെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അവിടേക്ക് പോയേ പറ്റൂ. 5 ദിവസത്തെ കാര്യമേ ഉള്ളൂ "
 
" എന്നാ നീ പോയിട്ട് വാ. ഞാൻ ഇവിടെ നിൽക്കാം "
 
" അത് വേണ്ടാ. ഞാൻ പോകുന്നുണ്ടെങ്കിൽ നീയും കൂടെ വരും. നിന്നെ ഇവിടെ ഒറ്റക്ക് ആക്കാൻ എന്നേ കൊണ്ട് വയ്യാ. എന്റെ കുട്ടി കൂടെ ഇല്ലാണ്ട് ദത്തന് പറ്റുമോ"
 
 
"മ്മ് ശരി ഞാൻ വരാം. പക്ഷേ നീ എന്റെ കൂടെ തന്നെ ഉണ്ടാവണം എപ്പോഴും ..അങ്ങനെയാണെങ്കിലെ ഞാൻ കൂടെ വരു "
 
" അത്.. അത് ..ഞാ.. ഞാൻ .. കൂ.. കൂടെ ഉണ്ടാകും" അവൻ പറഞ്ഞൊപ്പിച്ചു. അല്ലെങ്കിൽ അവൾ കൂടെ വരില്ലാ എന്ന് ദത്തനും അറിയാമായിരുന്നു.
 
 
"നമ്മൾ പോയ ഇവർക്ക് ഒക്കെ സങ്കടം ആവില്ലേ "
 
"മ്മ്. ചെറിയമ്മ നിന്നെ ഇവിടെ നിർത്താൻ ഒക്കെ പറഞ്ഞതാ. പിന്നെ ഭദ്രയോടും ശീലുവിനോടും നാളെ രാത്രി പറഞ്ഞാ മതി. നാളെ അവൾക്ക് എക്സാം ഒക്കെ ഉള്ളത് അല്ലേ..."
 
 
"മ്മ്..നിന്റെ വർക്ക് കഴിഞ്ഞോ ദത്താ"
 
" ന്റെ കുട്ടി കിടന്നോ . കുറച്ച് വർക്ക് കൂടി ഉണ്ട് " ദത്തൻ എഴുന്നേറ്റ് ചെന്ന് ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ വന്നിരുന്നു.
 
ബെഡ് റെസ്റ്റിലേക്ക് ചാരി ലാപ്പ്ടോപ്പ് മടിയിലേക്ക് വച്ച് അവൻ വർക്ക് ചെയ്യാൻ തുടങ്ങി.
 
 
കുറേ കഴിഞ്ഞ് അവൻ ലാപ്പ് ഓഫ് ചെയ്ത് ടേബിളിനു മുകളിലായി വച്ച് വർണയുടെ അരികിൽ വന്ന് കിടന്നു.
 
അവൾ അപ്പോഴേക്കും നല്ല ഉറക്കം പിടിച്ചിരുന്നു. ദത്തൻ അവളെ എടുത്ത് തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
 
 
"കള്ളം പറഞ്ഞതിന് സോറിടാ...നിന്നെ നിന്റെ അമ്മായിയുടെ വീട്ടിൽ നിർത്തിയിട്ട് ഞാൻ പോകും. എന്റെ കുട്ടിനെ കാണാതെ ഞാൻ എങ്ങനാ 5 ദിവസം തള്ളി നീക്കാ എന്ന് എനിക്ക് തന്നെ അറിയില്ല ടാ " വർണയുടെ നെറുകയിൽ ഉമ്മ വച്ച് ദത്തൻ പറഞ്ഞു.
 
അവന്റെ തന്നിലേക്ക് ചേർത്ത് പിടിച്ച് ദത്തനും എപ്പോഴോ ഉറങ്ങിപോയിരുന്നു.
 
 
****
 
രാവിലെ ദത്തൻ ഓഫീസിലേക്ക് പോയി കഴിഞ്ഞ് വർണ കുളിച്ച് താഴേക്ക് വന്നു. അവൾ സ്റ്റയർ ഇറങ്ങി വരുമ്പോൾ പാർത്ഥി പത്രം നോക്കി ഹാളിൽ ഇരുപ്പുണ്ട്.
 
അവനെ കണ്ടതും വർണയുടെ മുഖത്ത് ഒരു കുബുദ്ധി ചിരി വിരിഞ്ഞു. അവൾ നേരെ വന്ന് പാർത്ഥിയുടെ അടുത്ത് ഇരുന്നു.
 
"Good morning"..... അവൻ പത്രത്തിൽ നിന്നും തല ഉയർത്തി കൊണ്ട് പോയി.
 
 
"Morning പാർത്ഥിയേട്ടാ "
 
" ദേവൻ ഓഫീസിൽ പോയോ"
 
"ആഹ് പോയി. എട്ടൻ ഇന്ന് പോവുന്നില്ലേ."
 
" പോവണം. പത്ത് മണി കഴിഞ്ഞ് പോയാ മതി"
 
"ആണോ മ്മ് " അവൾ പാർത്ഥി കാണാതെ തന്റെ ഫോണിൽ നിന്നും ആമിയുടെ ഫോണിലേക്ക് ഒരു മിസ് കോൾ ചെയ്തു.
 
"നിങ്ങളെ രണ്ടു പേരെയും സെറ്റ് ആക്കാതെ ഈ വർണക്ക് ഇനി വിശ്രമമില്ലാ. ആമി ചേച്ചി വഴി പാർത്ഥിയേട്ടനെ വളക്കാം എന്നാണ് കരുതിയത്. പക്ഷേ പാർത്ഥിയേട്ടന്റെ ഫോട്ടോ അയച്ച് കൊടുത്തിട്ട് പോലും അതിന് ഒരു കുലുക്കവും ഇല്ല.
 
ഇനി എന്റെ പ്രതീക്ഷ പാർത്ഥിയേട്ടനിൽ ആണ്. എന്റെ ദൈവങ്ങളെ മിന്നിച്ചേക്കണേ" അവൾ ഫോൺ പാർത്ഥിയുടെ അരികിൽ വച്ച് എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു.
 
വർണ അടുക്കളയിൽ എത്തുന്നതിന് മുൻപേ തന്നെ അവളുടെ ഫോൺ റിങ്ങ് ചെയ്തു. പാർത്ഥി ഫോൺ കൈയ്യിൽ എടുത്തു
 
" വർണാ ദാ ഫോൺ" വർണയെ പിന്നിൽ നിന്നും വിളിച്ച് പാർത്ഥി പറഞ്ഞു.
 
"ആ കോൾ അറ്റന്റ് ചെയ്യ് എട്ടാ .. ആരാ എന്ന് ചോദിക്ക്. " അത് കേട്ട് പാർത്ഥി കോൾ അറ്റന്റ് ചെയ്തു. ശേഷം എഴുന്നേറ്റ് ചെന്ന് വർണയുടെ കൈയ്യിൽ ഫോൺ കൊടുത്ത് അവൻ വീണ്ടും വന്നിരുന്ന് പത്രം വായിക്കാൻ തുടങ്ങി.
 
"ഇപ്പോ ഞാൻ ആരായി. എനിക്ക് എന്തിന്റെ കേടായിരുന്നു. " വർണ ആത്മഗദിച്ചു കൊണ്ട് ഫോൺ ചെവിയിലേക്ക് വച്ചു.
 
 
"എന്താ വർണ മോളേ വിളിച്ചേ " ആമി
 
" ഞാനാേ.. എയ് ഇല്ലാലോ "
 
" ഉണ്ട്. ഇതിൽ ഒരു മിസ് കോൾ ഉണ്ടല്ലോ "
 
" ആണോ ..അത് ചിലപ്പോൾ എന്റെ കൈ തട്ടി പോയത് ആയിരിക്കും...."
 
" ആണോ ...മ്മ്.. നാളെ നിങ്ങൾ എപ്പോഴാ ഇവിടേക്ക് വരുന്നേ "
 
" ഞങ്ങൾ വരുന്ന കാര്യം ചേച്ചി എങ്ങനെ അറിഞ്ഞു. "
 
" ദത്തേട്ടൻ അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. അമ്മയാ എന്നോട് പറഞ്ഞേ "
 
"ആഹ്. ഞങ്ങൾ നാളെ രാവിലെ നേരത്തെ ഇറങ്ങും ചേച്ചി. അമ്മായി എവിടെ "
 
" അമ്മ രാവിലെ പണിക്ക് പോയി. എനിക്ക് എക്സാം ആണ്. ഞാൻ കോളേജിലേക്ക് പോകുന്ന വഴിയാ. ഭദ്രയും ശിലുവും എന്തിയേ "
 
" അവർക്കും ഇന്ന് എന്തോ എക്സാം ഉണ്ട്. അവർ റൂമിലാ " ഒപ്പം വർണക്കു മനസിൽ ഒരു കുരുട്ടു ബുദ്ധി തെളിഞ്ഞു.
 
 
" അവൾ പഠിക്കാ ചേച്ചി. ഞാൻ നോക്കട്ടെ. അതുവരെ ചേച്ചി എന്റെ എട്ടനോട് സംസാരിക്ക്" 
 
"പാർത്ഥിയേട്ടാ ഇത് പിടിച്ചേ " വർണ വേഗം ഫോൺ പാർത്ഥിയുടെ കൈയ്യിലേക്ക് ഫോൺ കൊടുത്ത് ഭദ്രയുടെയും ശിലുവിന്റെയും റൂമിലേക്ക് ഓടി.
 
 
പക്ഷേ ഓടിയില്ല. ഓടുന്ന പോലെ കാണിച്ച് ഒരു ഭാഗത്ത് മാറി നിന്നു.
 
പാർത്ഥി കൈയ്യിലുള്ള ഫോണിലേക്കും വർണ പോകുന്നതും നോക്കി. ശേഷം വീണ്ടും പത്രം വായിക്കാൻ തുടങ്ങി.
 
 
"അയ്യേ .. ഇവർ ഒക്കെ എന്താ ഇങ്ങനെ. പരിചയപ്പെടാൻ ഇത്രയും നല്ല ചാൻസ് കിട്ടിയിട്ട് കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നത് കണ്ടില്ലേ. ഞാൻ ഫോട്ടോ പോലും പരസ്പരം കാണിച്ചു കൊടുത്തത് അല്ലേ. ചെറിയ ഒരു സ്പാർക്ക് എങ്കിലും തേന്നണ്ടേ " അവൾ പിറുപിറുത്ത് ഭദ്രയുടെ റൂമിലേക്ക് പോയി.
 
 
" എട്ടാ " .... ആമി നീട്ടി വിളിച്ചു
 
"മ്മ്..."
 
" വർണ മോള് പോയോ ...."
 
"മ്മ്. ഇത്ര നേരം വാതിലിന്റെ സൈഡിൽ മറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഇപ്പോ റൂമിലേക്ക് പോയി. "
 
 
" അവൾക്ക് എഞങ്കിലും സംശയം ഉണ്ടാവുമോ എട്ടാ "
 
" എയ്. അതിനുള്ള സാധ്യത കുറവാ . നമ്മൾ രണ്ടു പേരെയും സെറ്റാക്കാനാ അവളുടെ ഇപ്പോഴത്തെ ഉദ്ദേശം..." പാർത്ഥി ചിരിയോടെ പറഞ്ഞു.
 
"എട്ടൻ സ്റ്റേഷനിൽ പോവുന്നില്ലേ."
 
"മ്മ്. പോവണം. കോളേജ് എത്തിയോ നീ . എക്സാം നന്നായി എഴുതണം കേട്ടല്ലോ... "
 
"മ്മ്. നന്നായി എഴുതാം. എട്ടൻ ഇനി എന്നാ വരുകാ . "
 
" ഇനി ഒരാഴ്ച്ചത്തേക്ക് ആ ഭാഗത്തേക്ക് തന്നെ വരാൻ പറ്റും എന്ന് തോന്നുന്നില്ല. ദേവനും വർണയും അവിടേക്ക് വരുകയാണല്ലോ. ഇനി എന്നേ എങ്ങാനും അവിടെ വച്ച് കണ്ടാൽ പിന്നെ അത് മതി ഒരു സംശയത്തിന് "
 
" അപ്പോ എന്താ മോന്റെ ഉദ്ദേശം. ആരും അറിയാതെ ഇങ്ങനെ നടക്കാനാണോ "
 
 
"പിന്നല്ലാതെ . ആരും അറിയണ്ട. കുറച്ച് കാലം കഴിഞ്ഞ് നമ്മുക്ക് ലിവിങ്ങ് ടു ഗേതർ ആവാം. പിന്നെ കുറച്ച് കാലം കഴിഞ്ഞ് ബോർ അടിക്കുമ്പോൾ നമ്മുക്ക് പിരിയാം. നിനക്ക് നിന്റെ വഴി. എനിക്ക് എന്റെ വഴി. "
 
 
"എടാ നാറി നിന്നെ ഞാൻ ഉണ്ടല്ലോ. എട്ടാ എന്ന് വിളിച്ച നാവു കൊണ്ട് എന്നേ മാറ്റി വിളിപ്പിക്കണ്ടാ. നീ രാത്രി മുത്തേ പൊന്നേ കരളേ എന്നോക്കെ പറഞ്ഞ് ഫോൺ ചെയ്യ് ഞാൻ എടുക്കില്ലടാ മാക്രി "
 
 
"അയ്യോ അങ്ങനെയൊന്നും പറയല്ലേ പൊന്നേ. എട്ടൻ വാവയെ ദേഷ്യം പിടിപ്പിക്കാൻ വെറുതെ പറഞ്ഞത് അല്ലേ "
 
"അങ്ങനെയായാൽ നിങ്ങൾക്ക് കൊള്ളാം "
 
 
" മികേ ... വർണ വരുന്നുണ്ട് എന്ന് തോന്നുന്നു. "
 
" ശരി എട്ടാ . രാത്രി വിളിക്കില്ലേ "
 
"മമ് വിളിക്കാം. ഇപ്പോ എന്റെ മിക കുട്ടി പോയി നന്നായി എക്സാം എഴുതിയിട്ട് വാ."
 
"മ്മ് "
 
പാർത്ഥി ഫോൺ താഴേ വച്ച് വീണ്ടും പത്രം വായിക്കാൻ തുടങ്ങി. വർണക്ക് മുൻപേ ഭദ്ര വന്ന് ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി.
 
വർണയാണെങ്കിൽ ന്യൂസ് പിടിക്കാൻ വേണ്ടി പാർത്ഥിയുടെ അരികിൽ വന്ന് ഇരുന്നു
 
 
"എട്ടൻ ആമി ചേച്ചിയോട് ഒന്നും സംസാരിച്ചില്ലേ "
 
" ഇല്ലാ "
 
"അതെന്താ സംസാരിക്കാഞ്ഞേ "
 
"എനിക്ക് ആ കുട്ടിയെ ഒരു പരിചയവും ഇല്ലാലോ പിന്നെ ഞാൻ എന്ത് സംസാരിക്കാനാ . എന്നാ ഞാൻ റൂമിലേക്ക് പോവട്ടെ. ഓഫീസിൽ പോവാൻ റെഡിയാകണം " പാർത്ഥി പത്രം മടക്കി വച്ച് റൂമിലേക്ക് പോയി.
 
 
വർണ എന്തോ പോയ അണ്ണാനെ പോലെ തന്നെ അവിടെ ഇരുന്നു.
 
***
 
കുറേ കഴിഞ്ഞ് ഭദ്രയും ശിലുവും ക്ലാസിലേക്ക് പോയി. വർണ ഉച്ച വരെ ചെറിയമ്മയെ ചുറ്റി പറ്റി നിന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് റൂമിലേക്ക് പോയി.
 
ദത്തൻ ഓഫീസിൽ പോകുന്നതിനു മുൻപ് വർണക്ക് കുറച്ച് ജോലി കൊടുത്തിരുന്നു. അതെല്ലാം ചെയ്ത് തീർത്ത് അവൾ കിടന്ന് ഉറങ്ങി.
 
വൈകുന്നേരം ശിലുവും ഭദ്രയും ക്ലാസ് കഴിഞ്ഞ് വന്നു. ദർശനയും സ്കൂൾ വിട്ട് വന്നിരുന്നു. അവർ ഒരുമിച്ച് ഇരുന്ന് ചായ കുടിച്ചു. 
 
ദത്തൻ വരാൻ കുറച്ച് വൈകും എന്ന് പറഞ്ഞിരുന്നു. അതു കൊണ്ട് വിളക്ക് വച്ച് കഴിഞ്ഞ് ത്രി മൂർത്തികൾ മൂന്നും ഹാളിൽ ദത്തനെ കാത്തിരിക്കുകയാണ്. കൂടെ ഹാളിൽ മുത്തശ്ശിയും അമ്മയും ചെറിയമ്മയും ദർശനയും മാലതിയും ഒക്കെയുണ്ട്.
 
 
"മേരാ പ്യാർ ദേവേട്ടാ "ദത്തന്റെ കാർ മുറ്റത്ത് വന്ന് നിന്നതും മുന്നിൽ ഭദ്ര ഓടി
 
 
" മേരാ ജാൻ ദത്താ" പിന്നാലെ വർണയും ഓടി
 
" മേരാ മൊഹബത്ത് ദേവേട്ടാ . " അവസാനമായി ശിലുവും ഓടി.
 
"ഈ പിള്ളേരുടെ ഒരു കാര്യം " അവർ പോകുന്നത് നോക്കി ചെറിയമ്മ ചിരിയോടെ പറഞ്ഞു.
 
ദത്തന്റെ കൈയ്യിൽ തൂങ്ങി മൂന്നും അകത്തേക്ക് വന്നു. അവരുടെ പിന്നിലായി പാർവതിയും. അവളെ കണ്ടതും ദത്തന്റെ അമ്മ വന്ന് അവളുടെ കൈയ്യിലുള്ള ബാഗും മറ്റും വാങ്ങി നേരെ റൂമിലേക്ക് നടന്നു.
 
അത് കണ്ട് ശിലു മുഖം ചുളിച്ചു കൊണ്ട് വന്ന് ചെറിയമ്മയെ കെട്ടി പിടിച്ചു.
 
" അപ്പോഴേക്കും എന്റെ കുട്ടിടെ മുഖം മങ്ങിയോ " ചെറിയമ്മ അവളെ ചേർത്ത് പിടിച്ചു.
 
"എന്റെ അമ്മയുടെ മേൽ നിന്നും കൈയ്യെടുക്കടി. ഇത് എന്റെ അമ്മയാ " ഭദ്ര
 
 
" നീ പോടി . ഇത് എന്റെ അമ്മയാ. " അധികം വൈകാതെ അവിടെ അടി തുടങ്ങിയതും ദത്തൻ റൂമിലേക്ക് പോയി അവനു പിന്നാലെ വർണയും
 
 
"നീ പറഞ്ഞ പോലെ ഞാൻ നന്നായി ജോലി ചെയ്തു ദത്താ " വർണ അവന്റെ കൈയ്യിൽ തൂങ്ങി ചിണുങ്ങി കൊണ്ട് പറഞ്ഞു.
 
 
"ആണോ എന്നാ ഞാൻ നോക്കട്ടെ " ദത്തൻ റൂമിലേക്ക് വന്ന് കൊണ്ട് പറഞ്ഞു.
 
"ബെഡിൽ 2 ബാഗിലായി ഡ്രസ്സുകളും മറ്റും എടുത്തു വച്ചിട്ടുണ്ട്. "
 
"എന്തിനാ ദത്താ എന്റെയും നിന്റെയും ഡ്രസ്സ് വേറെ വേറെ ബാഗിൽ ആക്കാൻ പറഞ്ഞേ " അവൾ ബെഡിലേക്ക് ഇരുന്നു കൊണ്ട് ചോദിച്ചു.
 
"അതെക്കെ ഉണ്ട് കുഞ്ഞേ . ആദ്യം ഞാൻ പോയി കുളിക്കട്ടെ " ദത്തൻ ടവലും എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു.
 
 
(തുടരും )
 
പ്രണയിനി
 

എൻ കാതലെ....♡

എൻ കാതലെ....♡

4.8
9368

    " ഞങ്ങൾ നാളെ രാവിലെ ഇറങ്ങും " അത് പറഞ്ഞ് ദത്തൻ ഭക്ഷണം കഴിക്കുന്നത് നിർത്തി എണീറ്റു.   "വർണയെ കൂടെ കൊണ്ടുപോകാൻ നീ അപ്പോ തിരുമാനിച്ചോ " മുത്തശി അവസാന പ്രതീക്ഷയോടെ ചോദിച്ചു.   "നാളെ രാവിലെ ഞാൻ ഇവിടെ നിന്നും പോകുന്നുണ്ടെങ്കിൽ കൂടെ എന്റെ ഭാര്യയും ഉണ്ടാകും" മറ്റു ചോദ്യങ്ങൾക്ക് കാത്ത് നിൽക്കാതെ ദത്തൻ കൈ കഴുകി റൂമിലേക്ക് പോയി.   "എങ്ങോട്ട് പോകുന്ന കാര്യമാ എട്ടൻ പറയുന്നേ " ഒന്നും മനസിലാവാതെ ഭദ്രയും ശിലുവും ചോദിച്ചു.     "ദേവനും, വർണ മോളും നാളെ വർണയുടെ നാട്ടിലേക്ക് പോവാ " ചെറിയമ്മ പറഞ്ഞതും ഭദ്രയുടേയും ശിലുവിന്റെയും മുഖം മങ്ങ