Aksharathalukal

എൻ കാതലെ....♡

 
 
" ഞങ്ങൾ നാളെ രാവിലെ ഇറങ്ങും " അത് പറഞ്ഞ് ദത്തൻ ഭക്ഷണം കഴിക്കുന്നത് നിർത്തി എണീറ്റു.
 
"വർണയെ കൂടെ കൊണ്ടുപോകാൻ നീ അപ്പോ തിരുമാനിച്ചോ " മുത്തശി അവസാന പ്രതീക്ഷയോടെ ചോദിച്ചു.
 
"നാളെ രാവിലെ ഞാൻ ഇവിടെ നിന്നും പോകുന്നുണ്ടെങ്കിൽ കൂടെ എന്റെ ഭാര്യയും ഉണ്ടാകും" മറ്റു ചോദ്യങ്ങൾക്ക് കാത്ത് നിൽക്കാതെ ദത്തൻ കൈ കഴുകി റൂമിലേക്ക് പോയി.
 
"എങ്ങോട്ട് പോകുന്ന കാര്യമാ എട്ടൻ പറയുന്നേ " ഒന്നും മനസിലാവാതെ ഭദ്രയും ശിലുവും ചോദിച്ചു.
 
 
"ദേവനും, വർണ മോളും നാളെ വർണയുടെ നാട്ടിലേക്ക് പോവാ " ചെറിയമ്മ പറഞ്ഞതും ഭദ്രയുടേയും ശിലുവിന്റെയും മുഖം മങ്ങി.
 
 
അവർ വർണ യോട് പോകണ്ടാ എന്ന് പറഞ്ഞ് കുറെ വാശി പിടിച്ചു. അഞ്ച് ദിവസം കഴിഞ്ഞാ തിരികെ വരും എന്നൊക്കെ പറഞ്ഞ് വർണ തന്നെ അവരെ സമാധാനിപ്പിച്ചു.
 
പരാതിയും പരിഭവം പറച്ചിലുമൊക്കെ കഴിഞ്ഞ് വർണ റൂമിൽ എത്തുമ്പോൾ നേരം ഒരുപാട് വൈകിയിരുന്നു. 
 
 
അവൾ റൂമിലേക്ക് വരുമ്പോൾ ദത്തൻ ജനലിനരികിൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. അവൾ ഡോർ ലോക്ക് ചെയ്ത് അവന്റെ അരികിലേക്ക് നടന്നു.
 
" ദത്താ.." അവൾ അവനെ പിന്നിൽ നിന്നും ചുറ്റി പിടിച്ചു.
 
"ആഹ്.. വന്നോ.. എന്റെ കുഞ്ഞ് എവിടെയായിരുന്നു ഇത്ര നേരം " വർണയെ തന്റെ മുന്നിലേക്ക് പിടിച്ച് നിർത്തി കൊണ്ട് പറഞ്ഞു.
 
" ഞാൻ താഴെ ഉണ്ടായിരുന്നു. എല്ലാവർക്കും നമ്മൾ പോകുന്നതിൽ സങ്കടമാ ദത്താ . അപ്പോ പിന്നെ എന്തിനാ നമ്മൾ പോകുന്നേ "
 
" പോവണം കുഞ്ഞേ ... അത്യവശ്യമായ കാര്യം ആണ്. "
 
" നമ്മൾ നമ്മുടെ വീട്ടിലേക്ക് അല്ലേ ദത്താ പോവാ " അവൾ കണ്ണുകൾ വിടർത്തി ആകാംഷയോടെ ചോദിച്ചു.
 
 
" അ..അതെ " അവൻ ഒന്ന് പതറി.
 
"നമ്മുടെ കുഞ്ഞു വീട്ടിൽ .. നമ്മൾ രണ്ടു പേരും മാത്രം.. നല്ല രസമായിരിക്കും അല്ലേ ദത്താ. നീ എന്റെ കൂടെ തന്നെ ഉണ്ടാകണേ ദത്താ" അതിന് മറുപടി ഒന്നും പറയാതെ നിൽക്കുകയാണ് ദത്തൻ ചെയ്തത്.
 
"എന്താ നിനക്ക് പറ്റിയേ..എന്തെങ്കിലും സങ്കടം ഉണ്ടാേ " അവന്റെ മുഖ ഭാവം കണ്ട് വർണ ചോദിച്ചു. ദത്തൻ ഒന്നും മിണ്ടാതെ അവളുടെ മുഖം കൈയ്യിലെടുത്ത് കണ്ണെടുക്കാതെ അവളെ നോക്കി നിന്നു.
 
"നീ ഇല്ലാതെ ഈ അഞ്ച് ദിവസം ഞാൻ എങ്ങനാ ജീവിക്കാടാ. എന്നേ കൊണ്ട് അതിന് പറ്റത്തില്ല. നിന്നോട് കള്ളം പറഞ്ഞതിന് ദത്തനോട് ക്ഷമിക്കടാ "ദത്തൻ അവളുടെ കണ്ണിൽ നോക്കി മനസിൽ പറഞ്ഞു.
 
 
" ദത്താ..എന്താ കാര്യം... എന്തിനാ എന്നേ ഇങ്ങനെ നോക്കണേ .. എനിക്ക് എന്തോ പോലെ തോന്നാ " അവൾ കണ്ണടച്ചു കൊണ്ട് പറഞ്ഞതും ദത്തന് ചിരി വന്നു.
 
 
"എന്ത് പോലെ തോന്നാ എന്ന് " അവൻ കുസ്യതിയോടെ അവളുടെ മൂക്കിൽ തന്റെ മൂക്ക് ഉരസി കൊണ്ട് ചോദിച്ചു.
 
 
" ഒ.. ഒന്നുല്യ " അവൾ തല വെട്ടിച്ചു കൊണ്ട് പറഞ്ഞു.
 
 
അവൻ ഒരു ചിരിയോടെ ഫ്ളോറിലേക്ക് മുട്ടുകുത്തി ഇരുന്നു. അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് വയറിലേക്ക് മുഖം ചേർത്ത് ഇരുന്നു. വർണ ആദ്യം ഒന്ന് ഞെട്ടി എങ്കിലും ശേഷം അവൾ ഇരു കൈകൾ കൊണ്ടും അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
 
"ദേവൂ .."
 
"മ്മ് ദത്താ..."
 
"കുഞ്ഞേ ..."
 
" പറയ് ദത്താ"
 
"കുറച്ച് കാലം കഴിഞ്ഞിട്ട് ..അതായത് എന്റെ കുട്ടിടെ പഠിത്തം എല്ലാം കഴിഞ്ഞ് ... ദാ ഇവിടെ ഉണ്ടല്ലോ എനിക്ക് ഒരു കുഞ്ഞു ദത്തനേയോ കുഞ്ഞു വർണയേയോ തരുമോ " അവളുടെ ടോപ്പ് കുറച്ച് ഉയർത്തി അവളുടെ വയറിൽ ഉമ്മ വച്ചു കൊണ്ട് ചോദിച്ചു.
 
വർണ ഒന്ന് ഞെട്ടി കൊണ്ട് പിന്നിലേക്ക് രണ്ടടി നീങ്ങി.
 
 
"തരുമോടാ " അവൻ വീണ്ടും അവളെ നോക്കി ചോദിച്ചതും വർണയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. അവൾ അവന്റെ അടുത്ത് ആയി ഇരുന്നു. അവന്റെ മുഖം കൈയ്യിൽ എടുത്ത് നെറ്റിയിൽ ആയി ഉമ്മ വച്ചു.
 
 
"സമയം ഒരുപാട് ആയി. എന്റെ കുഞ്ഞ് ഉറങ്ങിക്കോ" ദത്തൻ അവളെ താഴേ നിന്ന് എണീപ്പിച്ച് ബെഡിലേക്ക് കിടത്തി.
 
" ദത്താ" അവൾ ഇരു കൈകളും നീട്ടി അവനെ വിളിച്ചു. ദത്തൻ ലൈറ്റ് ഓഫ് ചെയ്ത് അവളുടെ മാറിലേക്ക് മുഖം ചേർത്ത് കമിഴ്ന്നു കിടന്നു.
 
"നിനക്ക് എന്താേ സങ്കടം ഉണ്ട് എന്ന് എനിക്ക് അറിയാം ദത്താ . എന്താണെങ്കിലും വേഗം മാറും ട്ടോ " അവന്റെ നെറുകയിൽ തലോടി കൊണ്ട് വർണ പറഞ്ഞു.
 
 
ദത്തൻ കുറച്ച് നേരം അങ്ങനെ കിടന്നു എങ്കിലും ഉറക്കം വന്നില്ല. അവൻ പതിയെ എണീറ്റ് ബെഡിൽ ഇരുന്നു. വർണ അപ്പോഴേക്കും ഉറങ്ങിയിരുന്നു.
 
ദത്തൻ ശബ്ദം ഉണ്ടാക്കാതെ എണീറ്റ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. അവൻ നേരെ പോയത് പാർത്ഥിയുടെ റൂമിലേക്കാണ്.
 
"നീ ഇത്ര നേരമായിട്ടും ഉറങ്ങിയില്ലേ പാർത്ഥി " പാതി തുറന്നിട്ട വാതിൽ തുറന്ന് ദത്തൻ അകത്തേക്ക് കയറി.
 
 
"ഇല്ല. കുറച്ച് വർക്ക് ഉണ്ടായിരുന്നു. നീ എന്താ ഈ നേരത്ത് " പാർത്ഥി ചെയറിൽ നിന്നും എണീറ്റ് സംശയത്തോടെ ചോദിച്ചു.
 
 
"എനിക്ക് നിന്നോട് സീരിയസ് ആയി കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് "
 
 
"എന്താ ദേവാ " പാർത്ഥി ബെഡിൽ ദത്തന്റെ അരികിൽ ആയി ഇരുന്നു.
 
 
"അത്. അത് പിന്നെ . നാളത്തെ എന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്. എല്ലാവരും വിചാരിക്കുന്ന പോലെ അത് പപ്പയുടെ ബിസിനസുമായി ബന്ധപ്പെട്ട് അല്ല. "
 
" പിന്നെ "
 
" ഞാൻ വീണ്ടും സർവ്വീസിൽ കയറാൻ തിരുമാനിച്ചു. നാല് വർഷത്തെ ലോങ്ങ് ലീവ് അല്ലേ. അതുകൊണ്ട് തിരുവനന്തപുരത്ത് നേരിട്ട് പോയി കുറച്ച് പേപ്പർ വർക്ക് നടത്തണം. സെൻട്രൽ സർവീസ് അല്ലേ. അതോണ്ട് കാര്യങ്ങൾ ഒന്ന് സ്പീഡ് അപ്പ് ആക്കാൻ ആണ് "
 
 
" അപ്പോ വീണ്ടും ദേവദത്തൻ കാക്കി ഇടാൻ പോകുന്നു എന്ന് ചുരുക്കം. "പാർത്ഥി ചിരിയോടെ പറഞ്ഞു.
 
 
"അങ്ങനേയും പറയാം. അപ്പോ വർണയെ ത്യശ്ശൂരിൽ അവളുടെ അമ്മായിയുടെ വീട്ടിൽ ആക്കി തിരുവനന്തപുരത്തേക്ക് പോകാൻ ആണ് പ്ലാൻ .. അവിടുന്ന് ഡൽഹിക്ക് ... "
 
 
" അപ്പോ ഇതിനാണോ 5 ദിവസത്തെ മീറ്റിങ്ങ് എന്നോക്കെ പറഞ്ഞത്. വർണക്ക് അറിയുമോ ഇത് "
 
" ഇല്ല .അവളുടെ കൂടെ ഞാൻ ഉണ്ടാകും എന്നാ അവളുടെ വിചാരം. ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞാൽ ചിലപ്പോൾ കൂടെ വരില്ലാ "
 
 
" അത് എന്തായാലും നന്നായി. നീ തിരിച്ച് സർവ്വീസിൽ കയറിയിട്ട് വേണം ചിലരെയൊക്കെ പൂട്ടാൻ . ആ പഴയ തെളിവുകളുo ഡൊക്യുമെന്റും നിന്റെ കയ്യിൽ സേഫ് ആയിട്ട് ഉണ്ടല്ലോ അല്ലേ "
 
" അതൊക്കെ എന്റെ കയ്യിൽ ഉണ്ട്. ഭദ്രമായി ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. "
 
" മമ് ഗുഡ്. നാളെ രാവിലെ തന്നെ ഇറങ്ങില്ലേ "
 
" ആഹ് ഇറങ്ങും. എന്നാ നീ വർക്ക് നോക്കിക്കോ. ഞാൻ റൂമിലേക്ക് പോവാ . ഗുഡ് നൈറ്റ് " 
 
 
"ഗുഡ് നെറ്റ് " ദത്തൻ തിരിഞ്ഞ് നടന്നതും പാർത്ഥിയുടെ ചുണ്ടിൽ ഗുഢമായ ഒരു പുഞ്ചിരി തെളിഞ്ഞു. റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ദത്തന്റെ മുഖത്തും അതേ ചിരി ആയിരുന്നു.
 
 
***
 
ദത്തൻ റൂമിലേക്ക് വരുമ്പോൾ വർണ താടിക്ക് കൈയ്യും കൊടുത്ത് ബെഡ് റെസ്റ്റിൽ ചാരി ഇരിക്കുകയായിരുന്നു.
 
 
"നീ ഉറങ്ങിയില്ലേ ദേവൂട്ട്യേ ..." ദത്തൻ ഡോർ ലോക്ക് ചെയ്തു കൊണ്ട് ചോദിച്ചു.
 
 
"ഉറങ്ങി. പിന്നെ എണീറ്റു. നീ എവിടേക്കാ പോയത് "
 
" ഞാൻ വെള്ളം കുടിക്കാൻ പോയതാ." ദത്തൻ അവളുടെ അരികിൽ ആയി കിടന്നു. കൂടെ അവന്റെ നെഞ്ചിൽ തല വച്ച് വർണയും .
 
 
"ഉറക്കം വരണില്ലേ ദത്താ" കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി കിടക്കുന്ന ദത്തനെ നോക്കി വർണ ചോദിച്ചു.
 
 
"ഉറക്കം വരുന്നില്ലടാ " അവളെ ചേർത്ത് പിടിച്ച് ദത്തൻ പറഞ്ഞു.
 
 
" എന്നാ ഞാൻ പാട്ട് പാടി തരട്ടെ ദത്താ"
 
"അതിന് എന്റെ കുട്ടിക്ക് പാട്ട് പാടാൻ ഒക്കെ അറിയോ "
 
 
"പിന്നല്ലാതെ . രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അത്തിമരത്തിലെ പൊത്തിലെ തത്തമ്മയുടെ പാട്ട് പാടിയിട്ട് എനിക്ക് ഒരു സോപ്പുപെട്ടി സമ്മാനം ആയി കിട്ടിയിട്ടുണ്ട്. വർണ എന്നാ സുമ്മാവാ "
 
 
" ആണോ എന്നിട്ട് "
 
"എന്നിട്ട് എന്താ . കുളിക്കാത്ത എനിക്ക് എന്തിനാ സോപ്പുപെട്ടി . ഞാൻ അത് ടീച്ചർക്ക് തന്നെ കൊടുത്തു. എന്നിട്ട് അതിന് പകരം ചായ കുടിക്കാനുള്ള ചെറിയ ഗ്ലാസ് മാറ്റി വാങ്ങിച്ചു. ഞാൻ ആരാ മോൾ "
 
 
"എടീ ഭയങ്കരീ .... അല്ലാ ഫസ്റ്റ് പ്രെയ്സ് ആണോ കിട്ടിയത് "
 
 
" എയ് അല്ലാ . പാട്ടു പാടിയ എല്ലാവർക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരുന്നു. അങ്ങനെ കിട്ടിയതാ" അവൾ അത് പറഞ്ഞതും ദത്തൻ ചിരിക്കാൻ തുടങ്ങി.
 
 
"വെറുതെ കളിയാക്കണ്ടാ ദത്താ. നിനക്ക് എന്റെ പാട്ട് കേൾക്കണോ വേണ്ടയോ " അവൾ ദേഷ്യത്തിൽ ചേദിച്ചു.
 
 
"പിന്നല്ലാതെ ... എന്റെ കുട്ടി പാടിക്കേ .ഞാൻ കേൾക്കട്ടെ " ദത്തൻ പറഞ്ഞതും വർണ ശബ്ദം ശരിയാക്കി പാടാൻ തുടങ്ങി.
 
 
നീ എൻ സംഗീതം..
ഇനി നീയെൻ സല്ലാപം...
നീ എൻ ശ്രീരാഗം ...
അലഞ്ഞൊറിയും അനുരാഗം ...
 
നിൻ മിഴകളിലൂറും സ്നേഹം ...
എൻ കനവിൽ നിറയും മോഹം ...
നിൻ കൈകളിൽ ചേരും നേരം ....
ഞാൻ പനിനീർ മലരാകും ....
 
മെഹബൂബ മേ തേരി മെഹബൂബ .... മെഹബൂബ ... മേ തേരി മെഹബൂബ ...
 
എൻ ഉയിരിൻ ഉയിരായ് നീയും ...
നിൻ ഉടലിൻ പാതി ഞാനും ...
എൻ ഹൃദയം പിടയും വരെയും
നിൻ പ്രേമം ഞാൻ തിരയും ...
 
മെഹബൂബ ... മേ തേരി മെഹബൂബ ... മെഹബൂബ .... മേ തേരി മെഹബൂബ ....
 
(Movie കണ്ടു വന്നതിനു ശേഷം സർവ്വം Kgfമയം ആണ്😁.)
 
വർണ അത്യവശ്യം ശ്രുതിയും താളവും ചേർത്ത് പാടി നിർത്തി. അവൾ ദത്തന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കിയതും രണ്ടു ചെവിയും പൊത്തി പിടിച്ച് കിടക്കുന്ന ദത്തനെ ആണ് കണ്ടത്.
 
 
"ആ പാട്ടിനെ നീ കൊന്നു കളഞ്ഞല്ലോ ദേവൂട്ടാ " അവൻ കളിയാക്കിയതും വർണ മുഖം വീർപ്പിച്ച് ബെഡിൽ എണീറ്റ് ഇരുന്നു.
 
"എന്റെ ഉറക്കം കളഞ്ഞ് നിനക്ക് പാട്ട് പാടി തന്ന എനിക്ക് ഇത് തന്നെ വേണം. എന്നേ പറഞ്ഞിട്ടേ കാര്യം ഉള്ളൂ. മര്യാദക്ക് കടന്ന് ഉറങ്ങേണ്ട കാര്യമേ എനിക്കുള്ളൂ. വെറുതെ നിന്നെ ഉറക്കാൻ നോക്കി " അവൾ പിണങ്ങി തിരിഞ്ഞ് ഇരുന്നു.
 
"അയ്യേ .. അപ്പോഴേക്കും ദത്തന്റെ കുഞ്ഞി പെണ്ണ് പിണങ്ങിയോ. ഞാൻ വെറുതെ പറഞ്ഞത് അല്ല . പാട്ട് നല്ല രസം ഉണ്ട്. വരികൾ എല്ലാം ശരിയാണെങ്കിലും കുറച്ച് താളം തെറ്റി എന്നത് ഒഴിച്ചാൽ വളരെ വളരെ മോശം ... അല്ലാ വളരെ നന്നായിരുന്നു. "
 
 
" നീ എന്നെ കളിയാക്കാ അല്ലേടാ തെണ്ടി "
 
" ടീ ... തെണ്ടിയോ ...എവിടുന്നാടി നിനക്ക് ഈ വക വാക്കുകൾ കിട്ടുന്നത്. മര്യാദക്ക് നല്ല ഭാഷക്ക് സംസാരിച്ചോണം " പെട്ടെന്ന് ദത്തന്റെ മുഖം മാറി.
 
 
"അപ്പോ നീയോ... നീ ഇഗ്ലീഷിലും മലയാളത്തിലും കുറേ തെറികൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ടല്ലോ "
 
" എന്ന് വച്ച് ഞാൻ ചെയ്യുന്നതൊക്കെ നീ ചെയ്യുമോ ... എഹ് ... ചെയ്യോന്ന്.... ഈ വക വാക്കുകൾ ആരുടെ അടുത്തു നിന്ന് പഠിച്ചതാണെങ്കിലും ശരി ഇനി നിന്റെ വായിൽ നിന്ന് കേട്ടാ ..നീ എന്റെ തനി സ്വഭാവം അറിയും "
 
ദത്തന്റെ ശബ്ദം ഉയർന്നതും വർണ തലയാട്ടി കൊണ്ട് ബെഡിലേക്ക് കിടന്നു.
 
 
"ഡീ .. എണീറ്റേ "
 
" എനിക്ക് ഉറക്കം വരുന്നുണ്ട് " കരച്ചിൽ അടക്കി പിടിച്ച് അവൾ പറഞ്ഞു.
 
"നിന്നോട് എണീക്കാനാ പറഞ്ഞേ " ദത്തന്റെ ശബ്ദം ഉയർന്നതും അവൾ എണീറ്റ് ഇരുന്നു. ദത്തൻ ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്ന ശേഷം വർണയെ തന്റെ മടിയിലേക്ക് കയറ്റി ഇരുത്തി തനിക്ക് നേരെ തിരിച്ചു.
 
 
"പേടിച്ചോ.. സങ്കടമായോ എന്റെ കുട്ടിക്ക് " ദത്തൻ അവളുടെ മുഖം കയ്യിലെടുത്ത് നെറ്റിയിൽ ഉമ്മ വച്ചു. വർണ തലയാട്ടി കൊണ്ട് അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു കിടന്നു.
 
 
"കുഞ്ഞേ ..സോറി .. അറിയാതെ ദേഷ്യപ്പെട്ടതാടാ ..ന്റെ കുട്ടി നല്ല കുട്ടി അല്ലേ . എന്നേ പോലെയല്ല. ദത്തൻ തെമ്മാടിയായിരുന്നു. കള്ളുകുടിച്ച് അടിപിടി കൂടി , ചീത്ത കൂട്ടുകെട്ടുമായി നടന്നവനാ . പക്ഷേ എന്റെ കുട്ടി അങ്ങനെയാണോ ..അല്ലാ good girl അല്ലേ. അതുകൊണ്ട് അല്ലേ ദത്തൻ എന്റെ കുട്ടിയെ വഴക്ക് പറഞ്ഞത് "
 
 
" അതിന് തെണ്ടി എന്ന് പറയുന്നത് ചീത്ത വാക്ക് ആണോ . സാധാരണ പറയുന്നത് അല്ലേ "
 
" ഇവളെ ഇന്ന് ഞാൻ " ദത്തൻ അവളെ തന്റെ മേൽ നിന്നും അടർത്തി മാറ്റാൻ നോക്കി എങ്കിലും വർണ അവന്റെ ഷർട്ടിന്റെ കോളറിൽ വിട്ടു മാറായെ മുറുകെ പിടിച്ചിരുന്നു.
 
 
"ഇനി ഞാൻ പറയില്ല ദത്താ. വഴക്ക് പറയല്ലേ " അവൾ അവന്റെ മേലേക്ക് ചേർന്നു കൊണ്ട് പറഞ്ഞു.ദത്തൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി ബെഡിലേക്ക് കിടത്തി. 
 
 
ശേഷം അവളെ ചേർത്ത് പിടിച്ച് അവനും പതിയെ ഉറങ്ങി.
 
***
 
"What..."
 
"അതെ അച്ഛാ ..ഞാൻ പറഞ്ഞത് സത്യമാ . ദേവ വീണ്ടും ജോലിക്ക് കയറാൻ തീരുമാനിച്ചു. ജോലിയിൽ കയറിയാൽ അവൻ ആദ്യം കുത്തി പൊക്കുന്നത് അച്ഛന്റെ ഡ്രഗ്ഗ് ഡീൽസ് ആന്റ് കേസ് ആയിരിക്കും "
 
"അങ്ങനെ പെട്ടെന്ന് എന്നേ പൂട്ടാൻ അവന് കഴിയില്ല. നാല് വർഷം മുൻപുള്ള ചന്ദ്രശേഖരൻ അല്ലാ ഞാൻ ഇപ്പോ . പണം കൊണ്ടും പദവി കൊണ്ടും സ്വാധീനം കൊണ്ടും ഒരുപാട് മുകളിൽ ആണ്. അവനെ പോലെ ഒരു പീറ IPS വിചാരിച്ചാൽ ഒന്നും എന്നേ പൂട്ടാൻ കഴിയില്ല. "
 
" അവന്റെ കൈയ്യിൽ എന്താെക്കെയോ തെളിവുകൾ ഉണ്ട്. എന്ത് വില കൊടുത്തും അവന്റെ നാളത്തെ പോക്ക് ഇല്ലാതാക്കണം അച്ഛാ"
 
"നീയെന്താ വിചാരിച്ചേ പാർത്ഥി നിന്റെ അച്ഛൻ അത്രക്ക് മണ്ടൻ ആണെന്നോ. നിങ്ങൾ ഒക്കെ മനസിൽ കാണുമ്പോൾ ഞാൻ അത് അങ്ങ് മാനത്ത് കാണും. അവൻ നാളെ എങ്ങോട്ടാ പോവുന്നത് എന്ന് നീ പറയാതെ തന്നെ ഞാൻ അറിഞ്ഞിരുന്നു.
 
പക്ഷേ ഞാൻ നിന്നോട് അത് പറഞ്ഞില്ല. കാരണം നീ അവന്റെ ഇപ്പോഴത്തെ വലം കൈ ആണല്ലോ. നീ ഇത്ര പെട്ടെന്ന് കാല് മാറി അവന്റെ ഭാഗം ചേരും എന്ന് ഞാൻ കരുതിയില്ല "
 
 
" അച്ഛൻ എന്താ കരുതിയേ ഞാൻ അവന്റെ കൂടെ ആണെന്നോ. അതൊക്കെ എന്റെ അഭിനയം അല്ലേ . അവനെ വെറുപ്പിച്ച് എനിക്ക് മുന്നോട്ട് പോവാൻ കഴിയില്ല. അതുകൊണ്ട് എന്റെ ഒരു സ്നേഹ നാടകം അല്ലേ അത് എല്ലാം.
 
എന്റെ ഇപ്പോഴത്തെ ലക്ഷ്യം അച്ഛന് ഏതിരായ ആ തെളിവുകൾ അവന്റെ കൈയ്യിൽ നിന്നും കൈകൽ ആക്കുക എന്നത് ആണ്. അതിന് ഈ സ്നേഹ നാടകം തുടർന്ന് പോകണം "
 
 
" നീ ഈ അച്ഛന്റെ മകൻ തന്നെ. കുറച്ച് ദിവസത്തേക്ക് ആണെങ്കിലും ഞാൻ നിന്നെ സംശയിച്ചു പാർത്ഥി. നീ അവന്റെ പക്ഷം ചേർന്നു എന്ന് . എന്നാലും അവനെ സൂക്ഷിക്കണം. കൂടെ നിന്നുള്ള വിശ്വാസ വഞ്ചന മാത്രം അവൻ പൊറുക്കില്ല.
 
 
സൂത്രശാലിയാ അവൻ . കുറുക്കന്റെ ബുദ്ധിയാ. കള്ളത്തരങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കും. അവനെ നേരിട്ട് എതിർക്കാൻ നമ്മുക്ക് കഴിയില്ല. പിന്നിൽ നിന്നേ പണിയാൻ പറ്റൂ. അതിനുള്ള ആയുധം അവനായി തന്നെ നമ്മുക്ക് കാണിച്ച് തന്നിട്ടുണ്ടല്ലോ " ചന്ദ്രൻ ക്രൂരമായ ചിരിയിൽ പറഞ്ഞു.
 
"വർണ ... " പാർത്ഥി.
 
"അതെ അവൾ തന്നെ. ആ ഒരു പീറ പെണ്ണിലാണ് അവന്റെ ജീവൻ. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവനത് താങ്ങാൻ കഴിയില്ലാ.അവനെ മെന്റലി തളർത്താൻ വർണ മാത്രം മതി.
എന്നാലും അവൾക്ക് എന്താ ഇത്ര വലിയ പ്രത്യേകതാ  എന്നാ എനിക്ക് മനസിലവാത്തത്.. അവൾക്ക് വേണ്ടി അവൻ ജീവൻ വരെ കളയും . അതിനും മാത്രം എന്താ അവൾക്ക് ഉള്ളത്. ശരിക്കും ഭ്രാന്ത്.. അല്ലാതെ എന്താ പറയാ." ചന്ദ്രശേഖർ
 
 
"അതെ അച്ഛാ ... അവന് ഭ്രാന്താ....പ്രണയം എന്ന ഭ്രാന്ത്...''
 
 
(തുടരും )
 
പ്രണയിനി
 
നിങ്ങളുടെ റേറ്റിങ്ങിനും കമന്റിനും അനുസരിച്ച് ഇരിക്കും നാളത്തെ പാർട്ടിന്റെ ലെങ്ങ്ത്ത്. 
 

എൻ കാതലെ..

എൻ കാതലെ..

4.8
9084

"സൂത്രശാലിയാ അവൻ . കുറുക്കന്റെ ബുദ്ധിയാ. കള്ളത്തരങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കും. അവനെ നേരിട്ട് എതിർക്കാൻ നമ്മുക്ക് കഴിയില്ല. പിന്നിൽ നിന്നേ പണിയാൻ പറ്റൂ. അതിനുള്ള ആയുധം അവനായി തന്നെ നമ്മുക്ക് കാണിച്ച് തന്നിട്ടുണ്ടല്ലോ " ചന്ദ്രൻ ക്രൂരമായ ചിരിയിൽ പറഞ്ഞു.   "വർണ ... " പാർത്ഥി.   "അതെ അവൾ തന്നെ. ആ ഒരു പീറ പെണ്ണിലാണ് അവന്റെ ജീവൻ. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവനത് താങ്ങാൻ കഴിയില്ലാ.അവനെ മെന്റലി തളർത്താൻ വർണ മാത്രം മതി.   എന്നാലും അവൾക്ക് എന്താ ഇത്ര വലിയ പ്രത്യേകതാ  എന്നാ എനിക്ക് മനസിലവാത്തത്.. അവൾക്ക് വേണ്ടി അവൻ ജീവൻ വരെ കളയും . അതിനു