രാമനാഥപുരം എന്ന കൊച്ചു ഗ്രാമം...അത്ര സമ്പന്നവും പ്രശസ്തവും അല്ലാത്ത ഇല്ലിക്കൽ തറവാട്..... പണ്ട് പ്രമാണിമാരായിരുന്ന കാരണവരിൽ നിന്നും തലമുറകളായി കൈമാറിക്കിട്ടിയതാണ് പരേതനായ രാമകൃഷ്ണനും ഭാര്യ രാധാദേവിക്കും ഇന്നത്തെ തറവാട്...... ഭർത്താവിന്റെ മരണ ശേഷം... മക്കളുടെ ഐക്യവും സാഹോദര്യ സ്നേഹവും കൊണ്ട് യാതൊരു കളങ്കവും തട്ടാതെ ഇന്നും രാധാദേവി സന്തോഷ സമാധാനമായി കഴിയുന്നു എന്ന് വേണം പറയാൻ....
നാല് മക്കൾ..... മൂത്തവൾ അമല.... ഭർത്താവ് അച്യുതൻ.... മക്കൾ... ആകാശ്.... ആദിത്യൻ.....ആകാശിന്റെ ഭാര്യ അപർണ....ആകാശും ആദിത്യനും ബാങ്കിൽ ആണ് ജോലി....
അനുജ.... ഭർത്താവ്.... ഭാസ്കർ.... അവർക്ക് ഒരു മകൾ ..... ഭാഗ്യലക്ഷ്മി .... ആൾ ഇപ്പോൾ ഡിഗ്രി തേർഡ് ഇയർ.....
അനീഷ്.... ഭാര്യ മായ.... അവർക്ക് രണ്ടു മക്കൾ.... ആരോമൽ.... അമ്പാടി.... ഒരാൾ എട്ടിലും... മറ്റെയാൾ.. അഞ്ചിലും....
ഏറ്റവും ഒടുവിൽ അനിരുദ്ധ് കൃഷ്ണൻ.... ആൾ ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല....
അമലയെക്കാൾ പത്തു വയസ്സോളം കുറവുണ്ട്... അനിക്ക്.... ഇപ്പൊ മുപ്പത്തിയെഴ് വയസ്സായി..... അവിടുത്തെ തന്നെ സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിലെ മാഷാണ്....
അച്യുതനും ഭാസ്കരും അനീഷ്‌മെല്ലാം... കൃഷിയും അവരുടെ തന്നെ തടി മില്ലും നോക്കി നടത്തുന്നു...... ഇവരുടെ ഒത്തൊരുമ കൊണ്ട് കുടുംബം നന്നായി പോകുന്നു...
തറവാട്ടിൽ ഇവരെ കൂടാതെ.... രാധയുടെ സഹോദരനന്റെ ഭാര്യയായ നിര്മലയും മകൾ പ്രിയയും ഉണ്ട്.... രാധാകൃഷ്ണന്റെ മരണത്തോടെ അനാഥരായ അവരെ രാമനാണ് ഇവിടേക്ക് കൂട്ടിയത്.....
പ്രിയ... അവിടുത്തെ തന്നെ കലാസമിതി എന്ന നൃത്ത സ്കൂളിലെ ടീച്ചറാണ്.... പത്തിരുപതോളം കുട്ടികളുണ്ട്....
✨️✨️✨️✨️✨✨️
തങ്ങളുടെ ജോലി എല്ലാം കഴിഞ്ഞ്.... പതിവുപോലെ തറവാട്ടിലെ ആണുങ്ങളും പെണ്ണുങ്ങളും ഒത്തു കൂടി ഇരുന്ന് വർത്തമാനം പറഞ്ഞ് അന്നേ ദിവസം കടന്നു പോയി....
പിറ്റേന്ന് നേരം വെളുക്കുന്നതിനു മുന്നേ ഭാഗ്യ കുളിച്ചൊരുങ്ങി... അമ്പലത്തിലേക്ക് പോയി....
ഉറക്കമുണർന്നു നോക്കുമ്പോൾ അനി കാണുന്നത്.... തനിക്കരികിലെ കസേരയിൽ കുളിച്ചൊരുങ്ങി കുറി തൊട്ടു സുന്ദരിയായി ഇരിക്കുന്ന ഭാഗ്യയെ ആണ്..... അവളെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചുകൊണ്ടവൻ എഴുന്നേറ്റപ്പോൾ... ഭാഗ്യ അവനെ പുണർന്നിരുന്നു....
" ഒരായിരം പിറന്നാൾ ആശംസകൾ മാമേ....." അവനും അതേ ചിരിയോടെ അവളെ തിരികെ പുണർന്നു....
" ഐയ്യോ.... ആയിരം പിറന്നാൾ എന്നൊന്നും പറയല്ലെടി പൊന്നെ..... മാക്സിമം ഒരു എൻപത് അത്രയൊക്കെ മതി...ചിലപ്പോ അതിന് മുന്നേ അങ്ങ് പോയാലോ.... "
അവന്റെ വാക്കുകൾ കേട്ട് അവൾ അവന്റെ തോളിൽ കടിച്ചു....
" ഹോ.... എന്താടി പട്ടിക്കുട്ടി..... "
അവളെ നീക്കി നിർത്തി അവൻ കണ്ണ് കൂർപ്പിച്ചു.... അപ്പോഴാണ് ആ നിറഞ്ഞ കണ്ണുകൾ കണ്ടത്....
"അയ്യെ.... എന്റെ ഭാഗ്യകുട്ടി അപ്പോഴേക്കും കണ്ണും നിറച്ചോ.... ഞാൻ വെറുതെ പറഞ്ഞതല്ലെടി.... ആയിരമല്ല.. രണ്ടായിരം കൊല്ലം നമുക്ക് ജീവിക്കാം.... എന്തെ...."
അത് കേട്ടപ്പോൾ മുഖമൊന്ന് തെളിഞ്ഞു.... ആ ആശ്വാസത്തിൽ അവൻ താഴേക്കും പോയി.... അവൾ മുറിയിലേക്കും....
നിർമലയുടെ കൈയിൽ നിന്നും ചായയും വാങ്ങി അവൻ പതിവ് പോലെ പത്രമെടുത്തപ്പോൾ കിട്ടി......തുണ്ട് കടലാസും... വരികളും....
"ഇഷ്ടാണ്.... പ്രണയമാണ്.... കാത്തിരിപ്പിലാണ്.... നിന്നിലേക്കായുള്ള കാത്തിരിപ്പിൽ.....
ഒത്തിരി ഒത്തിരി പിറന്നാൾ ആശംസകൾ.....!!!"
സാധാരണ രണ്ടാഴ്‌ചകൂടുമ്പോൾ കിട്ടുന്നത് ഇന്ന് എന്ത് കൊണ്ട് കിട്ടി എന്ന് ചിന്തിച്ചുകൊണ്ട് വായിച്ചപ്പോഴാണ് തന്റെ പിറന്നാളിന്റെ വക ഉള്ളതാണെന്ന് അനിക്ക് മനസിലായത്.... ഗൗനിക്കാതെ ചുരുട്ടി എറിഞ്ഞു.....
" ഇതെന്താ ഏട്ടാ..... " അങ്ങോട്ടേക്ക് വന്ന പ്രിയയുടെ കാൽക്കലായിരുന്നത് വീണത്.... ചോദിക്കുന്നതോടൊപ്പം അവൾ തുറന്നു നോക്കി.... അവൻ അത് അവനെ ബാധിക്കുന്നതേ അല്ല എന്ന മട്ടിൽ ഇരുന്നു....
പക്ഷെ അതിലെ വാക്കുകൾ കണ്ട്... പ്രിയയുടെ കണ്ണുകൾ ചുവന്നു...
" അനി ഏട്ടാ.... ഇതെന്തുവാന്ന്.... " ദേഷ്യം കൊണ്ട് വിറച്ചവൾ....
" എനിക്ക് അറിയില്ല... ഇവിടെ കിടന്നത.... "
" എവിടെ.... "
" നിനക്ക് എന്താ വേണ്ടത് പ്രിയേ... അത് ഇവിടെ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞില്ലേ.... പിന്നെന്താ.... " അവനും താല്പര്യമില്ലാത്തർ താഴേക്ക് ചൂണ്ടി കാട്ടി...
വിശ്വസിച്ചില്ലെങ്കിലും അവൾ ഒന്ന് മൂളി....
" Happy Birthday അനിയേട്ടാ.... " ഉടൻതന്നെ ചിരിയോടെ പറഞ്ഞു....
അതിനവൻ ഒന്ന് തലയാട്ടി...അവന്റെ തിരികെ ഉള്ള പ്രതികരണം കണ്ട്...അവൾ ചുണ്ട് കോട്ടി അകത്തേക്ക് കയറി പോയി...
കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞ്.... സ്കൂളിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ഭാഗ്യ അവന്റടുക്കലേക്ക് വന്നത്.... പതുങ്ങി നിൽക്കുന്ന അവളെ കണ്ട് അവൻ സൂക്ഷിച്ചു നോക്കി..
" എന്താ... ഇന്നലെയും ഉണ്ടായിരുന്നോ.... ആ ചെക്കന്റെ ശല്യം..... "
അവന്റെ ചോദ്യത്തിനവൾ ഒന്ന് തലയാട്ടി.... ആണെന്നത് പോലെ....
" ഹമ്.... ഞാൻ ഇന്ന് കൊണ്ട് വിടാം... എന്താ.... "
" വഴക്കിനു പോകണ്ട മാമേ.... എനിക്ക് പേടിയാ... " അവനിൽ ഉടലെടുത്ത അരിശം മനസിലാക്കി അവൾ പറഞ്ഞു.... പേടിയോടെ...
" ഹമ്.... ഒരുങ്ങിയെങ്കിൽ ഇറങ്ങാൻ നോക്ക്.... "
അവൾ അതേ പേടിയോടെ പുറത്തേക്കിറങ്ങി.... ബാഗ് എടുത്തു കൊണ്ട് അവനും....
പെട്ടന്നാണ്.... അവൻ ആരുമായോ കൂട്ടി മുട്ടിയത്..... അതേ ഈർഷ്യയോടെ നോക്കുമ്പോൾ... അറിയാതെ ആ കരിമഷി കണ്ണുകളുമായി കണ്ണുടക്കി......!!!
(തുടരും )
😊