" എവിടെ നോക്കിയാടി നടക്കുന്നെ....? " ഈർഷ്യയോടെ അവൻ തിരക്കി....
" ഞാൻ... അത്.... "
" ആഹാ..... അമ്പലത്തിലെ പായസം കൊടുത്തിട്ട് വരാന്ന് പറഞ്ഞിട്ട് നീ ഇപ്പൊ ഇവിടെ വന്ന് നിൽക്കുവാണോ ദേവിയെ.... "
പ്രിയ ആയിരുന്നത്....
" അത്... കൊടുക്കാൻ വന്നപ്പോ കൂട്ടിമുട്ടി.... അപ്പൊ.... " ദേവി നിന്ന് പരുങ്ങുന്നുണ്ട്.... അത് കണ്ടപ്പോൾ അവനിൽ വീണ്ടും ദേഷ്യമായി.... അവരെ തള്ളി നീക്കി അവൻ പോകാൻ ആഞ്ഞു...
" അനി ഏട്ടാ.... അവൾ ഏട്ടന് തരാനാ ഇത് കൊണ്ട് വന്നത്..... " പായസ പാത്രത്തിലേക്ക് കൈ ചൂണ്ടി പ്രിയ പറഞ്ഞു...
അവൻ നോക്കുന്നത് കണ്ടപ്പോൾ ദേവി അൽപ്പമെടുത്ത് അവന് നൽകി.... പ്രിയ ചിരിയോടെ അവിടെ നിന്നും പോയി....
" പിറന്നാളായത് കൊണ്ട്... വഴിപാട് കഴിപ്പിച്ചതാ....." വളരെ പതിയെ അവൾ അവനോടായി പറഞ്ഞു..... അവൻ ഒന്നും മിണ്ടിയില്ല.....
അപ്പോഴേക്കും ഭാഗ്യ.... അവന്റെ വണ്ടിയുടെ ഹോൺ മുഴക്കിയിരുന്നു.....പെട്ടന്ന് അവൻ കഴിച്ചുകൊണ്ടിറങ്ങി.....ദേവി അവൻ പോകുന്നതും നോക്കി നിന്നു....
ദേവി എന്ന ദേവിക... ഇല്ലിക്കലെ കാര്യസ്ഥൻ നാരായണൻറെ ഒരേ ഒരു മകൾ..... കൂടാതെ പ്രിയയുടെ അടുത്ത സുഹൃത്തും..... അയൽകാരിയും....അമ്മ ഇല്ലാതെ വളർന്നവൾക്ക് ഇല്ലിക്കലെ അമ്മമാർ സ്വന്തം അമ്മയായി... പ്രിയയുമായി ഒന്നിച്ചു പഠിച്ചതാണെങ്കിലും... പറയത്തക്ക ജോലി ഒന്നുമില്ല.... എങ്കിലും.... അമ്പലത്തിൽ മാല കെട്ടിക്കൊടുത്തും.... ട്യൂഷൻ എടുത്തും അവൾ അവൾക്കുള്ളത് കണ്ടെത്തുന്നുണ്ട്....
പ്രിയയുടെ മുറച്ചെറുക്കൻ ആണ് അനി എന്ന് അറിയാമായിരുന്നിട്ട് കൂടി അവളുടെ മനസിലേക്കും അവൻ കയറി കൂടി....പ്രിയ അറിയാതെ.... അല്ല.... ആരും അറിയാതെ അവൾ അവനെ പ്രണയിക്കുന്നുണ്ട്......
ഉള്ളിൽ ഭയമേറെ ആണെങ്കിലും.... അവളെ കാണുമ്പോൾ ഉണ്ടാകുന്ന അവന്റെ കണ്ണിലെ തിളക്കം അവൾക്ക് ഊർജ്ജം നൽകി..... അവനോട് തന്റെ ഇഷ്ടം പറയാൻ പലതവണ ശ്രമിക്കുന്നുണ്ട്.... ഇപ്പോഴും ശ്രമിക്കുന്നുണ്ട്..... അറിഞ്ഞു കൊണ്ടോ എന്തോ അവനും അതൊന്നും പുറമെ കാണിക്കാറില്ല....
ഭാഗ്യയെ കോളേജിന് മുന്നിൽ വിട്ടിട്ട് അവൻ ഗേറ്റിനു മുന്നിൽ തന്നെ നിന്നു..... ഒന്ന് തിരിഞ്ഞു നോക്കിയവൾ കാണുന്നത് പോകാതെ അവിടെ നിൽക്കുന്ന അനിയെ ആണ്.... അവന്റടുക്കലേക്ക് നടന്നു...
" എന്താ.... മാമേ.... പോകുന്നില്ലേ.... " അവളിൽ ഭയം....
" നീ പൊയ്ക്കോ..... "
" മാമേ.... വേണ്ട മാമേ.... പ്രശ്നം ഉണ്ടാക്കല്ലേ.... വെറുതെ... ഒന്ന് പോയേ... ഇനി അങ്ങനെ വല്ലതും ഉണ്ടാകുമ്പോൾ നോക്കാം.... " കരയാറായി.....
അവളുടെ കണ്ണ് നിറച്ചുള്ള നിൽപ്പ് കണ്ട്... അവൻ വണ്ടിയെടുത്ത് പോയി... ഒരാശ്വാസത്തോടെ അവൾ ഗേറ്റ് കടക്കുമ്പോഴാണ് ... മുന്നിൽ ആരോ വന്ന് നിന്നത്.... ആളെ കണ്ടതും അവൾ ഞെട്ടി പുറകോട്ടടി വച്ച് പോയി...
" എന്താടി..... കൂടെ വന്നവൻ പോയോ..... എന്താ.... അയാളെ കൊണ്ട് വന്നാൽ ഈ സന്ദീപ് പിന്മാറുമെന്ന് മോള് കരുതിയോ... ഏഹ്... എങ്കിൽ മോൾക്ക് തെറ്റി.... ഞാൻ നിന്നെയും കൊണ്ടേ പോകൂ..... "
കോളേജിലെ സീനിയർ ആണ് സന്ദീപ്.... ആള് ഒരു കലിപ്പൻ ടീം ആണ്.... വന്ന അന്ന് മുതൽ അവൻ നോട്ടം ഇട്ടിരിക്കുകയാണ് ഭാഗ്യയെ.... അവൾക്കാണെങ്കിൽ അവനെ കാണുന്നതേ പേടിയും..... ഇടയ്ക്ക് മറ്റൊരു പെൺകുട്ടിയെ ശല്യം ചെയ്തതിനു ആ കോളേജിലെ മറ്റൊരു കലിപ്പനായ വിജയുമായി തല്ലുണ്ടാക്കിയിരുന്നു... പക്ഷെ ഒടുവിൽ സന്ദീപിനെതിരെ ആരും തിരിഞ്ഞില്ല.... പകരം വിജയ്ക്ക് ഒരു മാസത്തേക്ക് സസ്‌പെൻഷനും കിട്ടി.......
" എന്താടി... നിന്റെ നാവിറങ്ങി പോയോ.... ഏഹ്... " അവൻ വീണ്ടും അവൾക്കടുത്തേക്ക് വന്ന് ചോദിച്ചു കൊണ്ടിരുന്നു.... ഒരുമാതിരി പെട്ട കുട്ടികൾ എല്ലാം അവരെ നോക്കുന്നുണ്ട്.... അവൾ ആണേൽ ഇപ്പൊ കരയും എന്ന മട്ടിലും.......
അവലേക്ക് മുഖമടുപ്പിച്ചു കലിതുള്ളി ഓരോന്നും പറയവേ.. ആരോ അവന്റെ കോളറിൽ പിടിച്ചു തിരിച്ചു നിർത്തി..... മറ്റെയാളെ കണ്ടോന്ന് അമ്പരന്നെങ്കിലും അവനും തുറിച്ചു നോക്കി....
" നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാ.... അവളോട് പോരിന് ചെല്ലരുതെന്ന്.... പറയുന്നതോടൊപ്പം കരണത്ത് അടിയും വീണു കഴിഞ്ഞു...... ഒന്ന് വേച്ചു പോയ സന്ദീപ് തിരിഞ്ഞു നടന്നവനെ നോക്കി പല്ലിറുമി.....
" ഓഹ്... മറ്റാരെ പറഞ്ഞാലും.... ഇവളെ പറഞ്ഞാൽ നിനക്ക് പിടിക്കില്ലല്ലോ..... അതറിയമെടാ... ഇവളെ നീ കൈയ്ക്കലാക്കി വച്ചിരിക്കുകയാണെന്നറിഞ്ഞു തന്നെയാ... ഈ സന്ദീപ് അവൾക്കു പുറകെ നടക്കുന്നതുo..... "
തിരിഞ്ഞു പോയവൻ ഒരിക്കൽ കൂടി അവനടുത്തേക്ക് വന്ന്.... ഇരു കവിളിലും..നന്നായി രണ്ടെണ്ണം കൂടി കൊടുത്തു.....
" അതേടാ..... ഇവളെ തൊട്ടാൽ ഈ വിജയ്ക്ക് പൊള്ളും..... ഇത്രയും നാൾ ഇവിടെ ഇല്ലായിരുന്നെന്ന് കരുതി..... ഞാൻ ഒന്നും അറിയുന്നുണ്ടായിരുന്നില്ല എന്നാണോ നീ കരുതിയത്..... ദേ.... എന്റെ കൈകൊണ്ട് ചാവണ്ടെങ്കിൽ മര്യാദയ്ക്ക് പോകാൻ നോക്ക്..... " ഇത്രയും പറഞ്ഞു വിജയ് നടന്നു.... സന്ദീപ് ആണെങ്കിലോ വിജയുടെ ഭാവം കണ്ട് ഭയന്നു...... നേരത്തേ കിട്ടിയതിന്റെ ഫലമോ എന്തോ... അവൻ പോലും അറിയാതെ കണ്ണിൽ നിന്നും വെള്ളം ഒഴുകുന്നുണ്ട്...
കൂടി നിന്ന കുറച്ച് കുട്ടികളെ ഉണ്ടായിരുന്നുള്ളൂ... അവരെ ഒന്ന് തറപ്പിച്ചു നോക്കിയതുo അവരെല്ലാം പോയി.... കൂടെ ഭാഗ്യയും....അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു...
ഇടനാഴിയിലൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴും..... കൂടെ വരുന്ന ആളുടെ സാമീപ്യം അറിഞ്ഞപ്പോൾ അവളിൽ പുഞ്ചിരി സ്ഥാനം പിടിച്ചു...... ക്ലാസ്സ് എത്തുന്നത് വരെ അവൾക്കൊപ്പം അവനുമുണ്ടായിരുന്നു.....
✨️✨️✨️✨️✨️✨️
ആദ്യത്തെ രണ്ടു പീരിയഡ് തുടർച്ചയായി ക്ലാസ്സ് ഉണ്ടായിരുന്നത് കൊണ്ട്....ബെൽ അടിച്ചപ്പോൾ തന്റെ സീറ്റിൽ വന്നിരിക്കുകയായിരുന്നു അനി.... ബാഗിൽ നിന്നും കുപ്പിയെടുത്ത് തുറന്ന് അല്പം കുടിച്ചു....
" ഇപ്പൊ free ആണോ അനി സാറേ.... " ദീപ്തി ടീച്ചർ ആയിരുന്നത്....
"അതേ... എന്താ ടീച്ചറെ....."
" എനിക്ക് ഈ കണക്കിൽ കുറച്ച് സംശയം ഉണ്ടായിരുന്നു... അത് ചോദിക്കാനാ.... "
" കണക്കിലെ സംശയങ്ങൾ മലയാളം സാറിനോട് ചോദിച്ചാൽ എങ്ങനാ ദീപ്തി ടീച്ചറെ ശെരിയാകുവാ.... ആ അനീഷ ടീച്ചർ വരുമ്പോൾ ചോദിക്ക്.... " ദീപ്തി ടീച്ചർ പറയുന്നത് കേട്ട് വന്ന ഹരി സർ പറഞ്ഞു......
ടീച്ചർ ഒന്ന് വിളറി പോയി... ബാക്കിയുള്ളവർ കേട്ട ചിരിയിലും....അനിക്കും ചിരി വന്നെങ്കിലും അത് മറച്ചു...... ദീപ്തി അവിടെ നിന്നും പോയി....
" ഈ ഇടയായി ടീച്ചർക്ക് സാറിനെ കാണുമ്പോൾ അങ്ങ് സംശയം ആണല്ലോ സാറെ.... "
" അതേ... ഞാനും ശ്രദ്ധിക്കുന്നുണ്ട്.... "
" സംശയം തീർക്കുന്നോ.... കിട്ടിയാൽ നല്ല പുളിക്കൊമ്പാ... " ഹരി sir ചിരിയോടെ തിരക്കി...
" എനിക്ക് വേണ്ടായേ..... എനിക്ക് സംശയം തീർക്കാനും അറിയില്ല... എന്നെ വിട്ടേക്ക്.... " അനി തൊഴുതു കാണിച്ചു....
" ഈ ഇടയ്ക്ക് pt സർനോടും സംശയം തീർക്കാൻ പോയെന്ന് കേട്ടു.... പക്ഷെ.... സർ ഓടിച്ചു വിട്ടു.... "
അതും പറഞ്ഞിരുവരും ചിരിച്ചു......!!
(തുടരും....)
😊