Aksharathalukal

അരികിലായി..... 💞(4)

 


അന്നത്തെ വിശേഷമെല്ലാം അനിയോട് പങ്കുവയ്ക്കുകയാണ് ഭാഗ്യ.... അല്ലെങ്കിലും അവൻ അറിയാത്തതായി അവളുടെ ജീവിതത്തിൽ ഒന്നുമില്ല.... ഒരൊറ്റ കാര്യമൊഴിച്ച്....... സന്ദീപിൽ നിന്നും ഇനി പേടിക്കാൻ പാകത്തിന് ഒന്നും ഉണ്ടാകില്ലെന്ന് അവന് മനസിലായി.....

അത്താഴമുണ്ട് കഴിഞ്ഞ്... കിടക്കാനായി അവൻ പോകുമ്പോൾ ആയിരുന്നു  പ്രിയ അവന്റടുക്കലേക്ക് വന്നത്.....


" അനിയേട്ടാ.... "

അവളുടെ വിളി കേട്ട് അവൻ നോക്കി...


" നാളെ എന്നെ ഒന്ന് സിറ്റിയിലേക്ക് ഒന്ന് കൊണ്ട് പോകുവോ..... അനിഷേട്ടന് തിരക്കാന്ന് പറഞ്ഞു..... നാളെ ഏട്ടന് പോകണ്ടല്ലോ.... എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു..... "

" എനിക്ക്... നാളെ പറ്റില്ല.... മറ്റു ആവശ്യങ്ങളുണ്ട്.... "   അവൻ തീർത്തു പറഞ്ഞു... അവളുടെ മുഖം മങ്ങി....


പിറ്റേന്ന് ശനിയാഴ്ചയായതിനാൽ അനിക്ക് സ്കൂളിലേക്ക് പോകണ്ട.... ഭാഗ്യക്ക് എക്സ്ട്രാ ക്ലാസ്സുണ്ട്....സാധാരണ അങ്ങനുള്ള ദിവസങ്ങളിൽ അനി തന്നെയാണ് അവളെ കൊണ്ട് വിടുന്നത്.....

രാവിലെ എഴുനേറ്റ്.... കുളികഴിഞ്ഞിറങ്ങിയ അനിയെ നിർമല വിളിച്ചു....

" മോനെ.. നീ ഒന്ന് അവളെ കൊണ്ട് പോകൂ... കുട്ടികൾക്ക് എന്തൊക്കെയോ വാങ്ങണമെന്നോ മറ്റോ കുറച്ച് നാളായി പറയുന്നുണ്ട്... അനീഷിനു പറ്റില്ല... അല്ലെങ്കിൽ അവൻ കൊണ്ട് പോകുമായിരുന്നു.... ".

നിർമലയുടെ വാക്കുകൾ അവന് നിഷേധിക്കാൻ കഴിഞ്ഞില്ല....

തനിക്ക് ഇന്ന് മറ്റു ആവശ്യങ്ങൾ ഒന്നുമില്ലെന്ന് അവന് തന്നെ നന്നായി അറിയാം.... സാദാരണ പെൺകുട്ടികളെ പോലെയല്ല.... പ്രിയയ്ക്ക് അവനോട് പ്രേത്യേക ചായ്‌വുണ്ട്.... അവളുടെ പ്രണയം... പണ്ടെങ്ങോ അറിയിച്ചതുമാണ്.... അവളെ കൊണ്ട് പോയാലും... തൊട്ടുരുമ്മിയുള്ള ഇരുത്തവും... അമിത സ്വാതന്ത്ര്യവും ഒന്നും അവന് പിടിക്കില്ല..... പക്ഷെ ഇന്ന് കൊണ്ട് പോകാതെ വേറെ വഴിയില്ലെന്നവൻ ഓർത്തു....


ഒരുങ്ങി ഇറങ്ങി വന്ന ഭാഗ്യ കാണുന്നത്.... അനിയുടെ ബൈക്കിന്‌ പുറകിൽ കയറുന്ന പ്രിയയെ ആണ്....അവൾ ഉമ്മറത്തേക്കിറങ്ങി......


അവനൊപ്പം പ്രിയ പോയതിനേക്കാൾ നൊന്തത്.... ഭാഗ്യ കണ്ടപ്പോൾ പ്രിയയിൽ വിരിഞ്ഞ വിജയ ചിരിയായിരുന്നു.... അവൾ അനിയോട് മിണ്ടുന്നതൊന്നും പ്രിയയ്ക്ക് ഇഷ്ടപ്പെടാറില്ല.... ഒളിഞ്ഞും തെളിഞ്ഞും അവൾ ഭാഗ്യയെ കുത്തി നോവിക്കാറുണ്ട്.... തന്റെ ചെക്കൻ ആണെന്ന് പറയാതേ പറയാറുണ്ട്.......


അമലയും അനുജയും നിര്മലയും.... ദേവിയും ഉമ്മറത്തു തന്നെ നിൽപ്പുണ്ടായിരുന്നു....


" അനിയും പ്രിയമോളും നല്ല ചേർച്ചയാണ് അല്ലെ അപ്പച്ചി.... "  അമല...

" അത് പിന്നെ ചോദിക്കാനുണ്ടോ.....എന്തൊരു ചേർച്ചയാ..." അനുജയും പിന്താങ്ങി....

" അതെയതെ... ചെക്കന് ഇപ്പൊ തന്നെ മുപ്പത്തിയാറു കഴിഞ്ഞു.... ഇനിയും ഇത് നീട്ടികൊണ്ട് പോയാൽ ശെരിയാകില്ല.... നല്ലൊരു മുഹൂർത്തം നോക്കി അതങ്ങു ഉറപ്പിക്കാൻ പറയണം.... "   നിർമലയുo ചിരിയോടെ പറഞ്ഞു....


മൂവരും ഒത്തു നിന്ന്.... പറയുന്നത് കേട്ട്..... രണ്ട് മിഴികൾ ഒഴുകി..... ആരും കാണാതെ....!!



ഏറെ നാൾക്ക് ശേഷമാണ് പ്രിയ.. അനിക്കൊപ്പം പോകുന്നത്.. അതിന്റെ ഉത്സാഹത്തിലാണവൾ.... അവനെ കൊണ്ട്... അവൾക്ക് വേണ്ടതും വേണ്ടാത്തതും എല്ലാം വാങ്ങിക്കുന്നുണ്ട്..... പോരാത്തതിന് എത്രത്തോളം വൈകാൻ പറ്റുമോ അത്രയും വൈകുന്നുണ്ട്..... അവൻ ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്.....



അടുത്ത ആഴ്ച്ച  രാമനാഥപുരത്തെ തേവർക്ക് കൊടികയറുകയാണ്.... എല്ലാ കൊല്ലവും കലാസമിതിയിലെ കുട്ടികളുടെ പരിപാടിയും കാണും... ഇക്കൊല്ലവും ഉണ്ട്.... നാട്ടുകാരുടെ മുഴുവൻ പങ്കാളിത്തവും ഒത്തൊരുമ്മയും അന്നേ ദിവസങ്ങളിൽ കാണാം.... ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ വേർതിരിവില്ലാതെ...


അതിന്റെ ആവശ്യങ്ങൾക്കായുള്ളതും അവൾ വാങ്ങി കൂട്ടിയിട്ടുണ്ട്..... എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ ആറു മണി കഴിഞ്ഞു.....

ഉമ്മറത്തിരുന്നു കൊണ്ട്... ദേവി... അമ്പാടിക്കും ആരുവിനും ട്യൂഷൻ എടുക്കുന്നുണ്ട്.... അവർ വരുന്നത് കണ്ടത് കൊണ്ട്..... അവരെ ഒന്ന് പാളി നോക്കിയിട്ട്... വീണ്ടുo കുട്ടികളിലേക്ക് ശ്രദ്ധ തിരിച്ചു.....


അവനും അവളെ ശ്രദ്ധിക്കാതെ കയറി പോയി.... പ്രിയ കൊണ്ട് വന്നതെല്ലാം... അപർണ വന്ന് വാങ്ങി.....


അകത്തേക്ക് കയറിയപ്പാടെ അവൻ കട്ടിലിലേക്ക് വീണു.... പിന്നെ എഴുനേൽക്കുന്നത്....  പത്തു മണിക്കും....സമയം അറിഞ്ഞ് അവൻ ഞെട്ടി എഴുനേറ്റ്...വേഗന്ന് കുളിച്ചു പുറത്തേക്കിറങ്ങി..... സ്ത്രീജനങ്ങൾ ഹാളിലുണ്ട്.....പക്ഷെ കൂട്ടത്തിൽ ഭാഗ്യയെ മാത്രം കണ്ടില്ല..... പറയാതെ പോയതിനും... കൊണ്ട് വിടാതിരുന്നതിനും പെണ്ണിന് പരിഭവം ഉണ്ടെന്ന് അവന് തന്നറിയാം.... അത്താഴം കഴിഞ്ഞ് തിരക്കിയപ്പോഴും അവൾ നേരത്തേ കിടന്നെന്ന് കേട്ടു..... അവനും ഉണർത്തിയില്ല....  വാതിൽക്കൽ ചെന്നൊന്ന് നോക്കിയതല്ലാതെ.....



രാവിലെ എഴുനേറ്റ് പതിവുപോലെ പത്രമെടുത്തപ്പോൾ വീണ്ടും അതേ വരികൾ കണ്ടു..... ഇതിപ്പോ എന്നുമുണ്ടോ എന്നുള്ള രീതിയിൽ അവൻ നോക്കി......


ഇഷ്ടാണ്.... പ്രാണനാണ്..... കാത്തിരിപ്പിലാണ്..... നിനക്കായുള്ള കാത്തിരിപ്പിൽ.......!!!


എന്നെങ്കിലും നിന്നിൽ ഒന്നിക്കാനായി കാത്തിരിക്കുകയാണ് ഞാൻ......!!!!


അവൻ പതിവ് പോലെ അത് ചുരുട്ടി എറിഞ്ഞു.... നോക്കുമ്പോൾ മുന്നിൽ ഭാഗ്യ നിൽപ്പുണ്ട്... മുഖം കണ്ടാലേ അറിയാം... ഇന്നലത്തെ ദേഷ്യം മാറിയിട്ടില്ലെന്ന്.... കണ്ണൊക്കെ ചുവന്നിട്ടുണ്ട്....


" ഗുഡ് മോർണിംഗ് ഭാഗ്യ കുട്ടി.... "  അവനൊരു ചിരി വരുത്തി പറഞ്ഞു....

" ഇന്നലെ എന്തിനാ പ്രിയേച്ചിയെ കൊണ്ട് പോയത്.... "

മറുചോദ്യമായിരുന്നു ഉത്തരം...

" എടാ... അത്... അപ്പച്ചി പറഞ്ഞത് കൊണ്ടാ... അല്ലാതെ... നിന്നേ മറന്നിട്ടൊന്നുമല്ല..... "

" എന്നിട്ട്.... എന്നോട് പറയാത്തതോ പോട്ടെ.... വന്നിട്ട് എന്നെ വന്നൊന്ന് കണ്ടോ.... " ദേഷ്യം മാറി പരിഭവമായി....


"ആര് പറഞ്ഞു വന്നില്ലെന്ന്.... ഞാൻ  വന്നപ്പോൾ ഉറങ്ങിപ്പോയന്നുള്ളത് നേരാ....പക്ഷെ ഞാൻ മുറിയിൽ വന്നിരുന്നു...."  ഭാഗ്യം... മുഖം തെളിഞ്ഞു....


" അല്ല.... ഇന്നെന്റെ ഭാഗ്യ കുട്ടി അമ്പലത്തിൽ പോയില്ലേ.... "  അവനൊരു സംശയത്തോടെ ചോദിച്ചു...


" എന്തിനാ.... "

" ഏഹ്... ഇപ്പോൾ അങ്ങനെ ആയോ... മാമയ്ക്ക് വേണ്ടിയാ പ്രാർത്ഥിക്കാൻ പോകുന്നെ എന്നാണല്ലോ പറച്ചിലൊക്കെ... ഇപ്പൊ എന്താ... അത് മറന്നോ.... "  സംശയം മാറിയില്ല...

" ഓഹ്.... അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല.....പോയില്ലേ.... "


" ഏഹ്... ഞാൻ എവിടെ പോയെന്ന... "

" മാമ പോയെന്നല്ല.... മാമന്റെ ജീവിതം പോയെന്ന്.... "  അവളൊന്നാക്കി ചിരിച്ചു...


"നീ ഇതെന്തൊക്കെയാ പറയുന്നേ...."  അവനും സഹികെട്ടു...







" അപ്പൊ മാമ ഒന്നും അറിഞ്ഞില്ലേ... ഉടനെ ഉള്ള ശുഭമുഹൂർത്തത്തിൽ അനിരുദന്റെയും പ്രിയയുടെയും വിവാഹം ഉറപ്പിച്ച കാര്യം.... "

കേൾക്കേണ്ട താമസം അവൻ ഇരുന്നിടത്തു നിന്നും എഴുനേറ്റു....

" ആര് പറഞ്ഞു ഇതൊക്കെ.... "


" ഇവിടെ എല്ലാരും കൂടി തീരുമാനിച്ചതാ... അല്ലെങ്കിലും പ്രിയേച്ചി... മാമയ്ക്ക് നന്നായിട്ട് ചേരും.... "  അവൾ പരിഹസിച്ചു...


" അത്... ശെരിയാ.... അതൊന്നു പെട്ടന്ന് നടന്നാൽ മതിയായിരുന്നു.... അല്ലെങ്കിൽ തന്നെ പ്രിയയ്ക്ക് എന്താ ഒരു കുറവ്..... നല്ല കുട്ടിയാ.... "  അവളെ ഒന്നിടങ്കണ്ണുകൊണ്ട് നോക്കിയവൻ പറഞ്ഞു.....

അവൾ മുഖം വീർപ്പിച്ചു വച്ച്.... തിണ്ണമേൽ കയറി ഇരുന്നു....

അവൻ അറിയാം.... അവൾക്ക് പ്രിയയെ അത്ര രസമല്ലെന്ന്.... അതുകൊണ്ടാണ് അവൻ അവളെ ചൊടിപ്പിച്ചതും.... ചിരിയോടെ അവൾക്കടുക്കൽ ചെന്ന്... അവളെ തോളിലൂടെ കൈയിട്ടു.. ചേർത്ത് പിടിച്ചു..... അവൾ അവനെ നോക്കി.... അവൻ എന്താന്ന് പുരികമുയർത്തി ചോദിച്ചു....


" മാമേ....."


" എന്താടാ... " അവളെ നോക്കി അവൻ വിളി കേട്ടു..

" മാമേ... മാമയ്ക്കെ..... പ്രിയേച്ചി വേണ്ട...... "

അവളുടെ പറച്ചിൽ കെട്ടവൻ ചിരിച്ചു... അവൾ കൈ തട്ടി മാറ്റി തിരിഞ്ഞിരുന്നു....


അവൻ വീണ്ടും ചുറ്റി പിടിച്ചു....

" പ്രിയ വേണ്ട.... അല്ലെ.... "

അവന്റെ ചോദ്യം കേട്ട്... അവൾ തിരിഞ്ഞു നോക്കി..... സന്തോഷത്തോടെ....


" ആഹ് ടി... നമുക്ക് അവള് വേണ്ട.... ട്ടോ.... എന്റെ ഭാഗ്യ കുട്ടി പറയുന്ന ആള് മതി.... "

" സത്യം.... "  വിശ്വാസം വരാതെ ചോദിച്ചു....

" എന്റെ ഭാഗ്യ കുഞ്ഞാണെ സത്യം.... മോള് പറയുന്ന ആളെ ഈ മാമ കെട്ടു.... "

" ഞാൻ പറയുന്ന ആരെ ആയാലും.... "

" അതേയെന്നല്ലെടി പറഞ്ഞത്.... "  അവൻ അവളുടെ തലയിൽ ഒന്ന് കൊട്ടി....


" എന്നാൽ.... മാമേ... ഞാൻ ഒരു കാര്യം കൂടി പറയട്ടെ... "

" ഇനിയുമുണ്ടോ.... എന്താ.... "


" നമുക്ക്... നമുക്ക് ആ കത്തെഴുതുന്ന ആളെ കണ്ടു പിടിച്ചാലോ..... "


" അതെന്തിനാ.... "  അവന് സംശയമായി...


" നോക്കാലോ അതാരാണ് എന്ന്.... "

" നീ എന്താ... അവളെ കൊണ്ട് ആണോ എന്നെ കെട്ടിക്കുന്നെ.... "

" അതിന്.... മാമയെ അല്ലല്ലോ... മാമ അല്ലെ കെട്ടേണ്ടത്.... " അവളും അതേ ഈണത്തിൽ പറഞ്ഞു....


" പറ മാമേ.... നമുക്ക് നോക്കാം.... "
അവളിലെ പ്രതീക്ഷ തള്ളിക്കളയാൻ കഴിയാത്തത് കൊണ്ട് അവൻ സമ്മതം മൂളി.... അവൾ അവന്റെ കവിളിൽ അമർത്തി മുത്തിയോടി.....



(തുടരും....)

😊

 

 


അരികിലായി..... 💞(5)

അരികിലായി..... 💞(5)

4.4
14651

    കോളേജിൽ ഉച്ചയ്ക്ക് ശേഷം ഫ്രീ ആയത് കൊണ്ട് ഭാഗ്യയും അവളുടെ ഉറ്റ സുഹൃത്ത് കീർത്തിയും ക്ലാസ്സിൽ നിന്നുമിറങ്ങി..... വെറുതെ ഒന്ന് ചുറ്റിയടിക്കുമ്പോൾ... വിജയും കൂട്ടുകാരും നിൽക്കുന്നത് കണ്ടു... " ഇന്നെന്താ.. പതിവില്ലാതെ... ഈ സമയത്തൊരു നടത്തം.... എന്താ... ക്ലാസ് കട്ട്‌ ചെയ്തോ.... " ഒരു ചിരിയോടെ തന്റടുക്കലേക്ക് നടന്നു വരുന്നവളോടവൻ ചോദിച്ചു.... " ഏയ്‌... അല്ല... ഇപ്പൊ ഫ്രീയാ.... അതാ.... "  പറഞ്ഞുകൊണ്ട് അവനെതിരെ പോയി നിന്നു..... " അടുത്ത ആഴ്ച്ച ആർട്സ് ഫെസ്റ്റ് അല്ലെ... എന്താ പരിപാടി.... "  അവൻ അവളെ നോക്കി.. " അടുത്താഴ്ച്ച തിരക്കാ... ഞാൻ ഇങ്ങോട്ടില്ല... " " അതെന്താ... "