Aksharathalukal

ശിവരുദ്രം 34

പരസ്പരം ഒന്ന് ഉള്ള് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ എന്നു മനസിലാക്കി ഇരുവരെയും തനിച്ചു വിട്ടു മറ്റുള്ളവർ ശ്രീ യുടെ കാറിൽ തിരിച്ചു പോന്നു.....
 
ശിവ തെല്ലൊരു അമ്പരപ്പോടെ അവരുടെ കാർ നിങ്ങുന്നതും നോക്കി നിന്നു.....
 
ശിവാക്കായി രുദ്ര് കോ ഡ്രൈവിങ് സീറ്റിന്റെ ഡോർ തുറന്നു കൊടുത്തു....
 
കയറാൻ മടിച്ചു നിൽക്കുന്നവളെ കണ്ടു തെല്ലൊരു ദേഷ്യത്തോടെ അവൻ പറഞ്ഞു ഞാൻ നിന്നെ എങ്ങും ഉരുട്ടി ഇടില്ല... മര്യാദക്ക് വന്നു കയറടി പുല്ലേ......
 
അവൾ ചൂണ്ട് കൂർപ്പിച്ചു അവനെ നോക്കി....
 
പിന്നെ ദേഷ്യത്തിൽ കയറി സീറ്റിൽ ഇരുന്നു ഡോർ അടച്ചു...
 
മെല്ലെ വണ്ടി നീങ്ങി തുടങ്ങി....
 
വീണ്ടും രണ്ടുപേർക്കും ഇടയിൽ മൗനം വില്ലനായി തന്നെ നിന്നു....
 
എങ്കിലും രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു കൊണ്ടിരുന്നു....
 
ഇയാൾക്ക് എന്താ ഒന്ന് മിണ്ടിയാൽ വായേലേ മുത്ത്‌ കൊഴിഞ്ഞു പോകോ.... അല്ലെകിൽ ഓഫീസിൽ നാഴിക്കാക്ക് നാൽപതു വട്ടം ആമി അങ്ങനെ അല്ല ഇങ്ങനെ ആണ് എന്നു പറഞ്ഞിരുന്ന മനുഷ്യനാ ഇപ്പൊ കണ്ടില്ലേ.... ശിവ പിറുപിറുത്തു കൊണ്ട് പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു....
 
എന്നാൽ ശിവയുടെ പിറു പിറുക്കൽ കേട്ട് രുദ്രിന് ചിരി വരുന്നുണ്ടായിരുന്നു.....
 
ഇപ്പോളും പെണ്ണിന് കുറുമ്പ് ഒട്ടും കുറവില്ല.... കാന്താരി തന്നെ....
 
മെല്ലെ ശിവയുടെ കൈകളിൽ രുദ്ര് പിടുത്തമിട്ടു....
 
തന്റെ കൈകളിലെ സ്പർശനം അറിഞ്ഞ ശിവ തന്റെ കൈകളിലേക്കും രുദ്രിലേക്കും മാറി മാറി നോക്കി.....
 
അവിളിലെ നോട്ടം അറിഞ്ഞവൻ കണ്ണുകൾ ചിമ്മി കാണിച്ചു....
 
ശിവയുടെ മിഴികൾ നിറഞ്ഞു വന്നു.....
 
മെല്ലെ അവൾ അവന്റെ തോളിലേക്ക് തന്റെ തല ചായിച്ചു വെച്ചു.....
 
അഹ് നിമിഷം രുദ്രിന്റെ മിഴികളും നിറഞ്ഞു വന്നു......
 
മിഴികൾ നിറഞ്ഞു മുന്നോട്ടുള്ളവയെല്ലാം തന്നിൽ നിന്നും മായുന്നതവൻ അറിഞ്ഞു...
 
മെല്ലെ കാർ സൈഡ് ഒതുക്കി നിർത്തി....
 
കാർ നിന്നതറിഞ്ഞു ശിവ മെല്ലെ മിഴികൾ ഉയർത്തി അവനെ നോക്കി....
 
അവന്റെ മിഴികളും നിറഞ്ഞിരിക്കുന്നു.... ശിവക്ക് എന്തോ വല്ലായ്മ തോന്നി... അവൾ മെല്ലെ അവന്റെ കണ്ണു നീരിനെ തന്റെ കൈകളാൽ തുടച്ചു നീക്കി.....
 
അവന്റെ നേരുകിലായി ഒരു നനുത്ത ചുംബനം നൽകി...
 
അവരുടെ പ്രണയത്തിന്റെ ആദ്യ ചുംബനം....
 
ആ ചുംബനം അവന്റെ മനസ്സിന്റെ ആഴങ്ങളിൽ ചെന്നു പതിച്ചു.....
 
ഇരുവരുടെയും കൈകൾ തമ്മിൽ കൊരുത്തു....
 
ഇനി ഒരിക്കലും തനിച്ചാക്കില്ല എന്ന ഉറപ്പോടെ.........
 
ശിവ രുദ്രിൽ നിന്നും അകന്നു മാറി.... അവൾക്ക് അവനെ നോക്കുവാൻ തന്നെ ജാള്യത തോന്നി.... ദൂരെക്കവൾ നോട്ടം എറിഞ്ഞു.....
 
അവനും മെല്ലെ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.....
 
 
അപ്പൊ പിള്ളേരെ രുദ്രിനേം ശിവയേം അങ്ങ് ഒന്നിപ്പിച്ചട്ടുണ്ട്.... ഇനി അവരെ കെട്ടിക്കാനോ പിരിക്കണോ plz കമന്റ്‌...
 
 
അപ്പൊ അഭിപ്രായം പറയൂ എന്നിട്ടേ ഞാൻ ഇനി എഴുതു.... അതുവരെ കാത്തിരുന്നോ 

ശിവരുദ്രം part 35

ശിവരുദ്രം part 35

4.9
2887

തറവാടിന്റെ മുന്നിലായി വണ്ടി നിർത്തുമ്പോൾ കണ്ടു തന്നെ കാത്തെന്നോണം അനന്ദുവേട്ടനും വാസുമാമയും ലതന്റിയും.....   ഡോർ തുറന്നു പുറത്തിറങ്ങി തന്റെ പിന്നിലായി രുദ്രും ഇറങ്ങി....     എത്ര നാളായി എന്റെ കുട്ടിയെ ഒന്ന് കണ്ടിട്ട്..... ലത ശിവക്ക് അരികിൽ എത്തി അവളെ ചേർത്തു പിടിച്ചു....   അവൾ അവർക്ക് മനോഹരമായ പുഞ്ചിരി സമ്മാനിച്ചു.....   മുത്തശ്ശി....     അകത്തുണ്ട്... പണ്ടത്തെ പോലെ നടക്കാനൊന്നുവയ്യ അതാ ഉമ്മറത്തേക്ക് വരാതിരുന്നേ....   ലതേ വന്ന കാലിൽ തന്നെ നിർത്താതെ കുട്ടികളെ വിളിച്ചു കൊണ്ട് പോയി കഴിക്കാനോ കുടിക്കനോ കൊടുക്ക് വാസു പറഞ്ഞു..   മോളെ കണ്ട സന്ദോ