✍ BIBIL T THOMAS
അര മണിക്കൂർ നീണ്ട യാത്രക്ക് ഒടുവിൽ അവർ SK EXPORTS ൽ എത്തി .... തികച്ചും വ്യത്യസ്തം ആയിരുന്നു അവിടത്തെ കാഴ്ചകൾ വലിയ ഒരു ഗോഡൗൺ , വലിയ കണ്ടെയ്‌നറുകൾ.... അവർ ആ ഓഫീസിന്റെ ഉള്ളിലേക്കു പ്രേവേശിച്ചു.... Excuse me madam ഞങ്ങള്ക് സ്നേഹ മാഡത്തിന്റെ ഒന്ന് കാണണമായിരുന്നു .....
നിങ്ങൾ അപ്പോയിന്മെന്റ് എടുത്തിട്ടുണ്ടോ..... ഉണ്ട് ....
ഓക്കേ കാത്തിരിക്കു .....
അവർ ആ ഓഫീസ് നോക്കിക്കണ്ടു.... തികച്ചും വേറെ ഒരു ലോകം ആയിരുന്നു അവിടം..... അല്പസമയത്തിനു ശേഷം അവരെ ഒരു സ്ത്രീ വന്ന് സ്നേഹയുടെ ക്യാബിനിലേക് കൊണ്ടുപോയി..... സ്നേഹയെ കണ്ടപ്പോൾ ലീനക്ക് അത്ഭുതം തോന്നി .... 30 ഓ 35 ഓ വയസ് മാത്രം ഉള്ള ഒരു സ്ത്രീ.... ഇത്രയും വലിയ ഒരു കമ്പനി നിയന്ത്രിക്കുന്നു.....
ആരാ.... സ്നേഹയുടെ ആ ചോദ്യമാണ് ലീനയെ ചിന്തകളിൽനിന്ന് ഉണർത്തിയത്.....
മാഡം ഞാൻ മേരി സിസ്റ്റർ പറഞ്ഞിട്ട് വന്നതാണ് .... ഈ കത്ത് മാഡത്തിന് തരാൻ പറഞ്ഞു....
ലെറ്റർ മേടിച്ചതിനു ശേഷം അവരോട് ഇരിക്കാൻ പറഞ്ഞ സ്നേഹ ആ കത്ത് വായിക്കാൻ തുടങ്ങി.... കത്ത് വായിക്കുമ്പോൾ സ്നേഹയുടെ കണ്ണുകൾ നിറയുന്നത് ആര്യ കാണുന്നുണ്ടായിരുന്നു.... കത്ത് കഴിച്ചതിനു ശേഷം സ്നേഹ കുറച്ചുനേരം ലീനയെ തന്നെ നോക്കി ഇരുന്നു... ആ കണ്ണുകളിൽ ഉള്ള വാത്സല്യം അവർക്കു കാണുവാൻ സാധിച്ചു.... മോൾ ഏതുവരെ പഠിച്ചു .... എം.ബി.എ കഴിഞ്ഞു..... അടുത്ത മാസം മുതൽ ജോലിക്ക് വന്നോളൂ.... സ്നേഹ പറഞ്ഞത് വിശ്വസിക്കാൻ ആവാതെ ലീന ഇരുന്നു.... ശരി മാഡം .... അവിടെനിന്നു ഇറങ്ങുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു ലീനക്ക് .... തനിക്ക് അങ്ങനെ ഒരു ജോലി കിട്ടിയിരിക്കുന്നു..... അതും ഒരു വലിയ കമ്പനിയിൽ .... അവിടെനിന്നും ആര്യയെയും കൂടി ലീന പോയത് കോഫീഷോപ്പിലേക്കാണ് .....
*************************
എടി.... എന്നാലും എനിക്ക് ഒട്ടും വിശ്വസിക്കാൻ സാധിക്കുന്നില്ല.... ഒരു ഇന്റർവ്യൂ പോലും ഇല്ലാതെ... ഇത്രയും വലിയ ഒരു കമ്പനിയിൽ ..... ഇത് എങ്ങനെ....
മേരി സിസ്റ്റർ ഒരു കത്ത് തന്നിട്ട് SK Exports ൽ ചെല്ലാൻ പറഞ്ഞപ്പോൾ പോലും ജോലി എനിക്ക് കിട്ടുമെന്ന് ഞാൻ വിചാരിച്ചില്ല.... പക്ഷെ ഇപ്പൊ വളരെ അധികം സന്തോഷമായി....
നീ ആ കത്ത് വായിച്ചിരുന്നോ .... വേറൊന്നുമല്ല ആ കത്ത് വായിച്ചപ്പോൾ സ്നേഹ മാഡത്തിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു....
ഞാൻ ആ കത്ത് വായിച്ചില്ല....
ഏതായാലും ഒരുപാട് സന്തോഷമായി മോളെ ... ഇനി നിന്റെ എല്ലാ കഷ്ടപ്പാടുകളും മാറും.. നീ നോക്കിക്കോ....
എങ്കിൽ പോവാം... എനിക്ക് എത്രയും പെട്ടാണ് അമ്മയെയും മേരി സിസ്റ്ററിനെയും കാണണം.....
*********************
അവിടെനിന്നും അവർ നേരെ പോയത് മഠത്തിലേക്കാണ് .... റോസിയും അവിടെ ഉണ്ടായിരുന്നു.... ലീനയുടെ സന്തോഷം എല്ലാവരുടെയും മനസ്സുനിറച്ചു.... അവിടെനിന്നു തിരിച്ച ഇറങ്ങുമ്പോൾ ആര്യ കണ്ടു .... മാറി നിന്ന് സംസാരിക്കുന്ന മേരി സിസ്റ്ററിനെയും റോസിയെയും .... അവരുടെ മാറി നിന്നുള്ള സംസാരവും.... ലീനയോടുള്ള സ്നേഹയുടെ പെരുമാറ്റവും മേരി സിസ്റ്ററിന്റെ കത്തും എല്ലാം ആര്യയുടെ മനസ്സിൽ സംശയങ്ങൾ നിറച്ചു..... രണ്ട് ദിവസങ്ങൾക്ക് അപ്പുറം ൽ നിന്നും ലീനക്കുള്ള അപ്പോയിന്മെന്റ് ഓർഡർ വന്നു.... ആ ഓർഡർ അവൾക്ക് അവിശ്വസിനിയം ആയിരുന്നു.... ജോലിയിൽ ഒരു മുൻപരിചയവും ഇല്ലാത്ത തന്നെ ബിസിനസ് അനലിസ്റ്റ് ആയിട്ട് നിയമിച്ചിരുന്നു.... അതും നല്ല ഉയർന്ന ശമ്പളത്തിൽ ... പിന്നീട് അങ്ങോട്ട് ലീനക്ക് കാത്തിരിപ്പിന്റെ നാളുകൾ ആയിരുന്നു എങ്കിൽ ആര്യ തന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ തിരയുകയായിരുന്നു....... അങ്ങനെ ആ ദിവസം വന്നെത്തി.... ഇന്നാണ് ലീന SK Exports ൽ ജോലിക്ക് കയറുന്നത്..... അമ്മയുടെയും മേരി സിസ്റ്ററിന്റെയും അനുഗ്രഹം വാങ്ങി ലീന യാത്രയാരംഭിച്ചു.....
( തുടരും ....... )