Aksharathalukal

ഹൃദയസഖി part 7

അമ്മു കുളി കഴിഞ്ഞു ഇറങ്ങുമ്പോളും ചിപ്പി തലയിൽ കൂടെ പുതപ്പ് ചുറ്റി കിടന്നു ഉറങ്ങുകയായിരുന്നു....
 
ഇ പെണിന്റെ ഒരു കാര്യം ഇന്നെകിലും ഒന്ന് നേരെത്തെ എണിറ്റുടെ.... അതെങ്ങനെ ആണ് പാതിരാ വരെ ഇ കുന്തത്തിൽ കുത്തി ഇരുപ്പല്ലേ....
 
ചാർജിൽ ഇട്ട ഫോണിന്റെ ചാർജർ ഊരി മാറ്റികൊണ്ട് അമ്മു സ്വയം നെടുവീർ പെട്ടു....
 
മുടിയിൽ കെട്ടി വെച്ച ടവൽ എടുത്ത് അടുത്തുള്ള ഹങ്ങറിൽ തൂക്കി ഇട്ട് കണ്ണാടിയിൽ മുന്നിൽ പോയി നിന്നു.....
 
ഇപ്പൊ എന്നെ കാണാൻ സൂപ്പർ ആയിട്ടുണ്ട്.....
 
കണ്ടച്ചാലും മതി.....
 
പുറകിൽ നിന്നും കമന്റ്‌ വന്നപ്പോൾ തിരിഞ്ഞു നോക്കിയ അമ്മു കാണുന്നത് തലക്ക് താങ്ങും കൊടുത്തിരിക്കുന്ന ചിപ്പിയെ....
 
എന്താടി എനിക്ക് ഒരു കുറവ്... ഞാൻ ഒടുക്കത്തെ ഗ്ലാമർ അല്ല???
 
ഉവ്വാ കണ്ടച്ചാലും മതി... അച്ഛനോട് പറയാം നിന്നെ നമ്മുടെ പാടത്തു കൊണ്ട് വെക്കാൻ.....
 
പറഞ്ഞു തീരുന്നതിനു മുന്നേ ചിപ്പിക്കിട്ട് ഒന്ന് കിട്ടി....
 
അമ്മുന്റെ കൈയിൽ ഇരുന്ന കോമ്പ് വെച്ച് ഒരു ഏറു വെച്ചു കൊടുത്തു പെണ്ണ്....
 
അതു കറക്റ്റ് ചിപ്പിടെ മണ്ടക്ക് തന്നെ വന്നു പതിച്ചു....
 
എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും കോട്ടോടി ചമ്മന്തി പൊടി.....
 
ദേ അമ്മു നിന്നോട് പലവട്ടം പറഞ്ഞട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്....
 
 
ആണോ എന്റെ ചിപ്പികുട്ടിക്ക് സങ്കടയോ.... ചിപ്പിടെ താടി തുമ്പ് പിടിച്ചുയർത്തി കൊണ്ട് അമ്മു ചോദിച്ചു....
 
മ്മ്.....
 
ഇനി എന്റെ ചിപ്പികുട്ടിയെ ഞാൻ ചമ്മന്തി പൊടി ന്ന് വിളിക്കെ ഇല്ല കേട്ടോ ചമ്മന്തി പൊടി..... അതും പറഞ്ഞു അമ്മു പുറത്തേക്ക് ഓടി.....
 
ടി നിന്നെ ഇന്ന് ഞാൻ എന്നും പറഞ്ഞു പുറകെ പോകാൻ ഒരുങ്ങിയ ചിപ്പി സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു.....
 
വേണ്ട സാഹചര്യം ഇപ്പൊ തനിക്ക് അനുകൂലമല്ല ചിപ്പി..... അവൾ സ്വയം പറഞ്ഞു... ഇ കോലത്തിൽ എങ്ങാനും അമ്മേടെ മുന്നിൽ പെട്ടാൽ അതോടെ തീർന്നില്ലേ.... ഇ ദിവസം തന്നെ പിന്നെ പോക്കായിരിക്കും..... അതും പറഞ്ഞു ഫ്രഷ് ആകാനുള്ള ഡ്രെസ്സും മറ്റുമായി അവൾ ബാത്‌റൂമിലേക്ക് ഓടി....
 
 
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
 
ചിപ്പിയിൽ നിന്നും രക്ഷ പെട്ട് അമ്മു താഴേക്ക് ഓടി....
 
കറക്റ്റ് ആയി മുത്തശ്ശി മുന്നിൽ....
 
എന്താ അമ്മുട്ടിയെ രാവിലെ തന്നെ കിടന്നു പായണത്.... വണ്ണം കുറക്കാനാണെകിൽ ആ വഴിയിൽ എങ്ങാനും പോയി ഓട്  എന്റെ കുട്ടിയെ....
 
അഹ് ഇനി അതിന്റെ ഒരു കുറവ് കൂടി ഉള്ളൂ എന്നിട്ട് വേണം വല്ല കാറ്റടിക്കുമ്പോളേക്കും പറന്നു പോകാൻ......
 
ദേ ശരത് മോനെ ചുമ്മാ കളിയാക്കല്ലേ.... കാറ്റടിക്കുമ്പോൾ പറന്നു പോകുന്നത് ഞാനല്ല നിങ്ങടെ ഭാര്യ രാധ.....
 
ടി ടി സ്വന്തം അച്ഛനും അമ്മയ്ക്കും ഇട്ടു തന്നെ വേണോ ശരത് അമ്മുന്റെ ചെവിക്ക് പിടിച്ചു....
 
അച്ചേ വിട് എനിക്ക് വേദനിക്കുന്നു....
 
ശരത്തെ എന്റെ മോൾടെ ചെവിന്ന് വിട്ടേ.... ദേവകി ഒരു ശാസ്നയോടെ പറഞ്ഞു ശരത്തിന്റെ കൈ അമ്മുന്റെ ചെവിയിൽ നിന്നും എടുത്ത് മാറ്റി......
 
അമ്മു ദേവകിയെ കെട്ടിപിടിച്ചു ഇരുകവിളിലും മാറി മാറി മുത്തി....... Happy b day my dear സ്വീറ്റ് young girl എന്നും പറഞ്ഞു അവരെ ഒന്നുകൂടി ഇറുകെ പുണർന്നു.....
 
അതു കണ്ടു ശരത് പുഞ്ചിരിയോടെ നിന്നു.....
 
ശേഷം അമ്മുട്ടിയെ എന്റെ അമ്മേനെ നീ ഞെക്കി കൊല്ലോ...
 
അച്ചേ.... വീണ്ടും അമ്മു ചിണുങ്ങി കൊണ്ട് അവന്റെ മേലേക്ക് ചാഞ്ഞു.....
 
അയാൾ അവളുടെ നെറുകിൽ ആയി ചുംബിച്ചു....
 
 
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
 
 
കാറ്റിൽ പാറി പറക്കുന്ന ജനൽ വിരികൾ വകഞ്ഞു മാറ്റി കൊണ്ട് കോഫി കപ്പ്‌ ചുണ്ടോട് ചേർത്തു കൊണ്ടവൻ മിഴികൾ ദൂരേക്ക് പായിച്ചു.....
 
അവന്റെ മിഴികൾ ഇരു മിഴികളും പൂട്ടി തൊഴു കൈകളോടെ അമ്പല നടയിൽ നിൽക്കുന്നവളിൽ തങ്ങി നിന്നു....
 
മനമുരുകി പ്രാർത്ഥിക്കുന്നവളെ കാണെ അവനിൽ വല്ലാത്ത ഒരു അനുബുതി  വന്നു നിറഞ്ഞു....
 
 
ഇവന്റെ ആ നിൽപ്പും നോട്ടവും അത്ര പന്തി അല്ലാലോ???? മനു ആലോചിച്ചു 🤔🤔🤔
 
ശേഷം പയ്യെ കട്ടിലിൽ നിന്നും എണിറ്റു ഹാഷിക്ക് പിന്നിലായി വന്നു നിന്നു.....
 
ഓഹോ.... അപ്പൊ ഇതാണ് കാര്യം.... മനു മനസ്സിൽ പറഞ്ഞു....
 
ചോര ഊറ്റി കഴിഞ്ഞേകിൽ കൈയിൽ ഇരിക്കുന്ന ആ കോഫി വലിച്ചു കുടിക്കാൻ നോക്കടാ.....
 
ഇ അപശബ്ദം എവിടന്നാ എന്ന മട്ടിൽ നോക്കിയ ഹാഷി കാണുന്നത്... തനിക്ക് മുന്നിൽ ഇളിച്ചു നിൽക്കുന്ന മനുവിനെ ആണ്.....
 
 
രാവിലെ തന്നെ തുടങ്ങിയോ മോനെ കള്ള കാമുക.....
 
ഡാ ഞാൻ എന്റെ കൊച്ചിനെ ഒന്ന് നോക്കി എന്ന് വിചാരിച്ചു നിനക്കെന്താ.....
 
എനിക്ക് ഒന്നുല്ല.... ദ്രുവി എങ്ങാനും അറിഞ്ഞാൽ....മനു ഹാഷിക്ക് നേരെ വിരൽ ചൂണ്ടി....
 
അറിഞ്ഞാൽ എന്താ പെട്ടന്ന് തന്നെ കെട്ടിച്ചു തരും....
 
ഉവ്വാ എന്ത് നടക്കാത്ത സ്വപ്നം.....മനു ചിരിച്ചു കൊണ്ട് പറഞ്ഞു....
 
എനിക്ക് എന്താടാ ഒരു കുറവ്....
 
Hey ഒരു കുറവും ഇല്ല കൂടുതലെ ഉള്ളൂ..... മനു പറഞ്ഞു....
 
നിന്നെ ഇന്ന് ഞാൻ കൈയിലെ കോഫി ടേബിൾ വെച്ചു ഹാഷി മനുവിനെ തള്ളി ബെഡിൽ ഇട്ടു ശേഷം അവന്റെ പുറത്തു കയറി ഇരുന്നു അവന്റെ നടുവിന്നിട്ട് ഒന്ന് കൊടുത്തു.....
 
 
എന്തുവാടേ ഇത്... കുഞ്ഞി പിള്ളേരെ പോലെ.... ഒന്ന് മനസ്സ് വെച്ചാൽ ഒരു കുഞ്ഞി കൊച്ചിന്റെ തന്ത ആകും എന്നിട്ട രണ്ടും കൂടി.... അയ്യേ മ്ലേച്ഛം മ്ലേച്ഛം ദ്രുവി മുക്കത്ത് വിരൽ വെച്ചു പറഞ്ഞു.....
 
ഒഹ് ആരാ ഇ പറയണേ മര്യാദയുടെ നിറകുടം അല്ലെ... ഒന്ന് പോടാ അപ്പാ.... മനു പറയുന്നകേട്ടു ദ്രുവി ഒന്ന് ഇളിച്ചു കാട്ടി....
 
ഡാ ദ്രുവി.....
നിങ്ങളുടെ എവിടെ അമ്പലം ഉണ്ടോ.....
 
ആട തറവാട് വക അമ്പലം ആണ്.... കുളികഴിഞ്ഞു നമുക്ക് അവിടെ ഒക്കെ ചുറ്റി വരാം... നിങ്ങൾ വേഗം റെഡി ആകു.... താഴെ പരിപാടി ഉള്ളതാ.... ഞാൻ അപ്പോളേക്കും മുത്തിയെ വിഷ് ചെയിതിട്ടു വരാം.....
 
Ok ഡാ....
 
ബൈ.....
 
ഹാഷിയുടെ നോട്ടം വീണ്ടും അമ്പലത്തിന്റെ അടുത്തേക്ക് നീണ്ടു..... എന്നാൽ അപ്പോളേക്കും അമ്മു തൊഴുതു മടങ്ങി ഇരുന്നു.....
 
തുടരും.....
 
അഭിപ്രായം എന്തു തന്നെ ആയാലും കമന്റ്‌ ചെയ്യോ..... പോരായ്മകൾ ചൂണ്ടി കാണിക്കണം അതനുസരിച്ചു ഞാൻ മാറ്റം വരുത്താം.....
 
സപ്പോർട്ട് ചെയിത എല്ലാവർക്കും ഒത്തിരി thanks.....
 
 
 
 
 

ഹൃദയസഖി part 8

ഹൃദയസഖി part 8

4.7
2487

ദ്രുവി താഴേക്ക് എത്തുമ്പോൾ തറവാട്ടിലെ എല്ലാ അംഗങ്ങളും നടു മുറ്റത്തു ഹാജർ വെച്ചിരുന്നു......   ആൺ പ്രജകൾ എല്ലാം വീട് മൊത്തം ഡെക്കറേറ്റ് ചെയുന്ന തിരക്കിലായിരുന്നു....   ബാക്കി ഉള്ളവർ മുത്തിയെ വിഷ് ചെയിതു അവരുടെ ജോലികളിലേക്ക് നീങ്ങി....   Happy b day my ഡാർലിംഗ് ദ്രുവി മുത്തിയെ കെട്ടിപിടിച്ചു വിഷ് ചെയിതു.....   ദേവകി അവനെ ചേർത്തു പിടിച്ചു നെറുകയിൽ ചുണ്ടുകൾ അമർത്തി.....   ചിപ്പിയും അമ്മുവും കൂടി മത്സരിച്ചു ബലൂണുകൾ വീർപ്പിക്കും അത് ദച്ചുവും ദേവും കൂടി കുത്തി പൊട്ടിക്കും....   ദേ ഏട്ടൻ മാരാണെന്ന് ഒന്നും ഞങ്ങൾ നോക്കുല..... ഇനി എങ്ങാനും പൊട്ടിച്ചാൽ സുട്ടിടുവേ