Aksharathalukal

ഹൃദയസഖി part 8

ദ്രുവി താഴേക്ക് എത്തുമ്പോൾ തറവാട്ടിലെ എല്ലാ അംഗങ്ങളും നടു മുറ്റത്തു ഹാജർ വെച്ചിരുന്നു......
 
ആൺ പ്രജകൾ എല്ലാം വീട് മൊത്തം ഡെക്കറേറ്റ് ചെയുന്ന തിരക്കിലായിരുന്നു....
 
ബാക്കി ഉള്ളവർ മുത്തിയെ വിഷ് ചെയിതു അവരുടെ ജോലികളിലേക്ക് നീങ്ങി....
 
Happy b day my ഡാർലിംഗ് ദ്രുവി മുത്തിയെ കെട്ടിപിടിച്ചു വിഷ് ചെയിതു.....
 
ദേവകി അവനെ ചേർത്തു പിടിച്ചു നെറുകയിൽ ചുണ്ടുകൾ അമർത്തി.....
 
ചിപ്പിയും അമ്മുവും കൂടി മത്സരിച്ചു ബലൂണുകൾ വീർപ്പിക്കും അത് ദച്ചുവും ദേവും കൂടി കുത്തി പൊട്ടിക്കും....
 
ദേ ഏട്ടൻ മാരാണെന്ന് ഒന്നും ഞങ്ങൾ നോക്കുല..... ഇനി എങ്ങാനും പൊട്ടിച്ചാൽ സുട്ടിടുവേ അമ്മു ദേഷ്യത്തൽ പറഞ്ഞു വീണ്ടും ബലൂൺ വീർപ്പിച്ചു.....
 
ദച്ചു വീണ്ടും ബലൂൺ കുത്തി പൊട്ടിച്ചു....
 
ആഹാ അത്രക്ക് ആയോ... തന്നെ ഞാൻ ഇന്ന് ശരിയാക്കി തരാടോ.......
 
 
അതില്ലേ മുത്തു നമ്മുടെ സ്കൂളിൽ ഒരു പുതിയ ടീച്ചർ വന്നിട്ടുണ്ടേ.... എന്താ ആ ടീച്ചർ ന്റെ പേര് ഞാൻ മറന്നല്ലോ.... ടി ചിപ്പി എന്താടി ആ ടീച്ചർ ന്റെ പേര്???? അമ്മു ഒറ്റക്കണ്ണിറുക്കി ദച്ചുവിനെ നോക്കി.....
 
അതു പിന്നെ ആരതി ചിപ്പി സ്പോട്ടിൽ ഉത്തരം നൽകി....
 
ആ ആരതി അതു തന്നെ....
 
ഇതു കേട്ട ദച്ചുവിന്റെ മുഖം കറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയി.....
 
ഇ കുരുട്ടടയ്ക്ക എല്ലാം കുളമാക്കും എന്നും പറഞ്ഞു ദച്ചു മെല്ലെ ഞെരങ്ങി അമ്മുന്റെ അടുത്തെത്തി.....
 
കുഞ്ഞേട്ടന്റെ കുഞ്ഞി അല്ലേടാ കുളമാക്കല്ലേ ഏട്ടൻ ഇനി ബലൂൺ ഒന്നും പൊട്ടിക്കില്ലടാ മുത്തുനോട് പറയല്ലേ......
 
ശ്രെമിക്കാം.....
 
ശ്രെമിച്ചാൽ പോരാ പറയാതെ ഇരിക്കണം....
 
അഹ് ആലോചിക്കാം..... തല്ക്കാലം എന്റെ ഏട്ടനെ ഇ ബലൂൺ മൊത്തം ഇരുന്നു ഊതി വീർപ്പിക്ക് എന്നിട്ട് നമ്മുക്ക് പറയണോ വേണ്ടയോ എന്നാലോചിക്കാം....
 
വാ ചിപ്പി നമുക്ക് കുറച്ചു നേരം പോയി കിടന്നു ഉറങ്ങാം എന്നു പറഞ്ഞു ചിപ്പിയെ വിളിച്ചു അമ്മു മുകളിലേക്ക് പോയി...
 
വെറുതെ വടി കൊടുത്തു അടി വാങ്ങി ദച്ചു തലക്ക് കൈകൊടുത്തു താഴെയായി വെച്ച ബലൂൺ പാക്കേറ്റിലേക്ക് നോക്കി....
 
 
ഡാ എനിക്ക് ഒരു അര്ജന്റ് call ചെയ്യാനുണ്ട് ഞാൻ ഇപ്പൊ വരാന്നും പറഞ്ഞു ദേവും മുങ്ങി....
 
വരോടാ ഇപ്പൊ ഇല്ലാത്ത call ഒക്കെ വരും... എന്റെ വിധി അവൻ സ്വയം ആന്മഗതിച്ചു.....
 
 
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
 
ഡാ ഇവിടെ എന്താടാ പേപ്പർ ഇങ്ങനെ കെട്ടി മാല ആക്കി ഇട്ടിരിക്കുന്നെ....
 
തറവാട്ടിലെ അമ്പലത്തിലെ ദേവിയുടെ നടയിലായി മുകളിൽ പേപ്പർ നാലായി ചുരുട്ടി നുലിൽ കോർത്തു മലയാക്കി ഇട്ടിട്ടുണ്ട്....
 
ഇതു കണ്ടു ഹാഷി ചോദിച്ചു....
 
അതുപിന്നെ നമുക്ക് എന്തെകിലും കര്യങ്ങൾ സാധിക്കണമെകിൽ ദേവി സ്തുതി പേപ്പറിൽ കെട്ടി മലയാക്കി ദേവിക്ക് സമർപ്പിച്ചാൽ ആ കാര്യം നടക്കും എന്നാണ് വിശ്വാസം....
 
പിന്നെ ദാ കണ്ടോ മുന്നിലുള്ള ആലിലേക്ക് വിരൽ ചൂണ്ടി ദ്രുവി പറഞ്ഞു.....
 
ആലിൽ മഞ്ഞ ചരടിൽ കൊരുത്ത താലികൾ കണ്ടോ ഇത് വിവാഹം നടക്കുവാൻ വേണ്ടി ചെയുന്നതാണ്....
 
കാറ്റിൽ ആടുന്ന മഞ്ഞ ചരടിൽ കോർത്ത താലികളിൽ ഒന്നുമേൽ ഹാഷി പിടുത്തമിട്ടു....
 
ദേവി ഇതുപോലെ ഒരെണ്ണം ഞാനും കെട്ടട്ടെ ദേവി തരുമോ എനിക്ക് എന്റെ പെണ്ണിനെ എന്റേത് മാത്രമായി....
 
ശ്രീകോവിലിൽ മുന്നിലേക്ക് നോക്കി മനസ്സാൽ അവൻ ഉരുവിട്ടു.... അവന്റെ മനസ്സ് മുഴുവനും അമ്മു ആയിരുന്നു....
 
 
 
ലെങ്ത് കുറവാണ്.... അഡ്ജസ്റ്റ് കരോ.....
 
ചുമയും തൊണ്ട വേദനയും മറ്റുമാണ് അതു കൊണ്ടാട്ടോ sr

ഹൃദയസഖി part 9

ഹൃദയസഖി part 9

4.8
2319

വീട് മുഴുവനും പല നിറത്തിൽ ഉള്ള ബലൂണുകൾ കൊണ്ടും പൂക്കൾ കൊണ്ടും മനോഹരമായി അലങ്കരിച്ചു.....   അഞ്ചു തിരി ഇട്ടു കത്തിച്ച നിലവിളക്കിന് മുന്നിൽ നിന്നും ദേവകി b day കേക്ക് മുറിച്ചു....   മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കുമെല്ലാം അവർ സ്നേഹത്തോടെ കേക്ക് വായിൽ വെച്ചു കൊടുത്തു....   ദ്രുവിയുടെ അടുത്തായി നിൽക്കുന്ന ഹാഷിയെയും മനുവിനെയും ദേവകി കൈ കാട്ടി വിളിച്ചു അവർക്ക് നേരെയും കേക്ക് നീട്ടി.... രണ്ടാളും നിറഞ്ഞ മനസ്സാലെ വാങ്ങി കഴിച്ചു.....   ശേഷം വിഭവ സമൃദ്ധമായ സദ്യ ആയിരുന്നു.....   സദ്യ  കഴിഞ്ഞു എല്ലാവരും കൂടി നടു മുറ്റത്തു ഒത്തുകൂടി.....   ഹാഷിയുടെ