Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 2

*💙🖤റൂഹോട്* 
           *ചേരും വരെ.. 🖤💙*
 
                 *Jubii✍🏻🤍*
 
*_Part_2_*
 
( *®omant¡c Love $tory* )
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
 
ഞാൻ അവളെ എന്നിലേക്ക്‌ ഒന്നുടെ ചേർത്ത് നിർത്തി.. 
ഈ ലോകം കീഴടക്കിയ ഫീലിംഗ് 
 
പെട്ടന്നാണ് രണ്ട് കണ്ണുകൾ ഞങ്ങളെ തന്നെ വീക്ഷണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടത്...
 
ഓളെ പിടി വിട്ടപ്പോ സംശയരൂപത്തിൽ ന്നേ നോക്കുന്നുണ്ട്... 
 
ഞാൻ നോക്കുന്നെ കണ്ടു ഓളും നോക്കി 
 
" അള്ളോഹ് ഇക്ക  *സായിനാ* " ഇക്ക പൊയ്ക്കോ 
 
ഞാൻ ഒന്നും മനസ്സിലാവാതെ നിന്നപ്പോ ഓൾ ന്നേ തള്ളി.. 
 
ഇക്ക ഇപ്പൊ ഇവിടുന്ന് പോ ഞാൻ എല്ലാം പറയാം.. 
 
അപ്പോഴും ആ കണ്ണുകൾ ഞങ്ങളെ രൂക്ഷമായി നോക്കി നിക്കുന്നുണ്ട്... 
 
ഉപ്പ വരാൻ ടൈമ് ആവാത്തോണ്ട് ഞാൻ ബൈക്ക് എടുത്തു പോന്നു.. 
 
 
ചിന്ത മുഴുവൻ ന്റെ പെണ്ണിന്റെ അടുത്തായിരുന്നു... 
 
ഓൾ പറഞ്ഞ ആൾ ഇനി അവളുടെ സിസ്റ്റർ ആവുമോ...
 
 അന്നൊരിക്കൽ ഓൾ പറഞ്ഞത് ഓർമ്മ ണ്ട് ഒരു സിസ് ഉണ്ടെന്ന്.. അവളാണേൽ  തീർന്നു.. 
 
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
 
( ഈ സമയം.. Zannu  ) 
 
പടച്ചോനെ ഈ ബലാലിനു വരാൻ കണ്ട നേരം 
 
എല്ലാം ഇവൾ കുളമാക്കും... 
 
*സായിനാ*  ആരാണെന്ന് ചിന്തിച്ചു വല്ലാണ്ട് തല പുണ്ണാക് ആകണ്ട... 
 
ഈ കുരിപ്പ് ന്റെ കൂടെ പിറപ്പ് ആണ്.. അതെ ന്റെ സ്വന്തം ബ്ലഡി സിസ്റ്റർ.. *സായിനാ Mehak*
 
ഈ Mehak എന്നുള്ളത് എങ്ങനെ വന്നെ ചോദിച്ചാൽ കൃത്യമായി ഇന്കും അറീല.. ഞങ്ങടെ ഉപ്പുപ്പാ ന്റെ ഓട്ന്നോ വന്നതാണ് 
 
ഇവളെ കുറിച് ഞാൻ പറയുന്നേക്കാൾ  നല്ലത് കണ്ട് അറിയുന്നതല്ലേ...
 
അള്ളോഹ് ഓളെ പറ്റി പറഞ്ഞു ഓളെ അടുത്ത് എത്താൻ ആയി... 
 
ഞാൻ സ്വലാത്ത് ഒക്കെ ചൊല്ലി നടന്ന്..ഓൾ ഇപ്പോ ന്നേ കടിച് കീറുന്ന അവസ്ഥയിൽ ആണ്
 
 
ഓളെ നോട്ടം കണ്ടിട്ട് ഞാൻ ഉരുകി തീരുന്ന അവസ്ഥ പടച്ചോനെ കാത്തോളണേ.. 
 
Zanna  എന്തായിരുന്നു അവിടെ.. 
 
 
ഒന്നും മിണ്ടാതെ നിന്നിട്ട് ആവണം... ഓൾ കലിപ്പിൽ ന്നേ തട്ടി ചോദിച്ചു 
 
തന്നോട ചോദിച്ചേ Zanna 
 
 ആരാ അവൻ.. എന്താ നീയും അവനുമായുള്ള ബന്ധം... നിനക്ക് എങ്ങനെ ധൈര്യം വന്നെടി ഇതിനൊക്കെ.. 
 
ഓളെ ചോദ്യം കേട്ടിട്ട് ചൊറിഞ്ഞു വരാ 
 
എന്നായാലും അറിയേണ്ടേ അല്ലേ കരുതി സത്യം അങ്ങട് പറഞ്ഞു.. 
 
*He ¡s my M¡n€ ❤*
 
പറഞ്ഞതെ ഓർമ്മ ഉള്ളു അപ്പോയെക്കും ഓളെ കയ് ന്റെ മുഖത് പതിഞ്ഞു 
 
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് ആയത് കൊണ്ട് ഉള്ളോന്ന് നീറി
 
" നാണമുണ്ടോ ഡീ പോത്തേ കണ്ടവന്റെ കൂടെ കൊഞ്ചി കുഴയാൻ.. "
 
അങ്ങനെ കണ്ടവന്റെ കൂടെ ഒന്നുമല്ല... ന്റെ മനസ്സിന് ഇണങ്ങിയ ആളെ  ഞാൻ തന്നെ കണ്ടെത്തി അത് ഇത്രേം വല്യ തെറ്റാണോ സിനുത്ത 
 
സിനു അങ്ങനെ ആണ് ഓളെ വിളിക്കൽ 
 
Zanna ,,, തനിക് വല്ല ബോധംണ്ടോ ഓൻ ആരാന്നു അറിയോ.. 
 
നമ്മുടെ ഫാമിലിക്ക് ചേർന്ന ഒരു ബന്ധം പോലും അല്ല.. 
 
നമ്മളും ഓന്റെ ഫാമിലിയും ഒക്കെ തമ്മിൽ എത്ര വ്യത്യാസം ഉണ്ടെടി..
 
ദരിദ്രവാസിയെ തന്നെ പോയി പ്രേമിക്കാൻ കണ്ട നേരം... 
 
ഇന്നത്തോടെ നിർത്തി തരാം എല്ലാം.. മാറി നിൽക്  
 
  "  ഉപ്പാ,, ഉമ്മ  രണ്ടാളും ഒന്ന് വന്നെ "
 
മൂദേവി വിളിച്ചു കൂവാൻ തുടങ്ങി... ഇന്ന് എന്തെലും സംഭവിക്കും 
 
എല്ലാം വരുന്നിടത്തു വച്ച് കാണാം അത്രന്നെ... 
 
ഈ വിളിച്ചു കൂവുന്ന കിളവി ഉണ്ടല്ലോ... ഓൾ പറഞ്ഞെ കേട്ടില്ലേ...ഫാമിലി ഡിഫറെൻസ് 
 
ഹ അതാണ് ഇവളെ മെയിൻ പ്രോബ്ലം.. 
 
ഉപ്പാന്റെ കയ്യിൽ പൂത്ത ക്യാഷ് ഉള്ളതിന്റെ അഹങ്കാരം... 
 
അവൾ ഇന്നേ വരെ പഠിച്ച ക്ലാസ്സ്‌ വച്ച് നോക്കുമ്പോ മിഡ്‌ഡിൽ ക്ലാസ്സ്‌ ഫാമിലിയിൽ ഉള്ള ഒറ്റ ഫ്രണ്ട്സ് പോലും ഓൾക്ക് ഇല്ല 
 
പിന്നെ ഈ കുരിപ്പ് ഇപ്പൊ ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്ട്ട്ടോ.. 
 
ഓളെ ഈ ഒരൊറ്റ ബീഹെവ് കൊണ്ട് ഓൾക്ക് നല്ല ഒരു ഫ്രണ്ട്സ് പോലും ഇല്ല 
 
വിവരം ഉണ്ട് പറഞ്ഞിട്ട് എന്താ ഒരു കാര്യവും ഇല്ല 
 
 
എന്താ സിനു,,, മോൾ എന്തിനാ വിളിച്ചേ 
 
ഉപ്പയും ഉമ്മയും സ്റ്റൈർ കയറി മോളിൽ എത്താൻ ആയി... 
 
ഓൾ പറഞ്ഞാൽ എല്ലാം തീർന്നു.. 
 
പടച്ചോനെ കയ് വിടല്ലേ..
 
 ശ്വാസം പോലും നേരെ വിടാൻ കയ്യുന്നില്ല കോപ്പ്.. ന്റെ കാലുകൾ തമ്മിൽ വിറക്കാൻ തുടങ്ങി... 
 
പെട്ടന്നാണ് ന്റെ  ബുദ്ധിയിൽ ഐഡിയ ഉദിച്ചെ  പടച്ചോനെ കൂടെ തന്നെ ഉണ്ടാവണം ട്ടോ 
 
എന്ത Zannu ,,, എന്തിനാ സിനു വിളിച്ചു കൂവിയെ 
 
 " അത്.. പിന്നെ ണ്ടല്ലൊ ഉപ്പച്ചിയെ ഓളെ സ്ഥിരം ഡയലോഗ് പറയാൻ തന്നെ... ഓളെ പെട്ടന്ന് കെട്ടിക്കണം ന്ന്  "
 
ന്റെ പറച്ചിൽ കേട്ടിട്ട് സിനു തുറിച്ചു നോക്ക
 
"  ഡീ... "
 
" ഓളെ പേടിപ്പിക്കേണ്ട സിനു... ഇതിനന്നേ ആവും ഇജ്ജ് വിളിച്ചേ നല്ല ഉറപ്പ് ണ്ടേയ്നി ഞങ്ങക്ക്  "
 
ഉമ്മച്ചിന്റെ ഈ ഡയലോഗ് കേട്ട് ന്റെ പ്ലാൻ ഇത്രേം പെട്ടന്ന് വർക്ക്‌ഔട്ട്‌ ആയോ ന്നുള്ള ഡൌട്ട്ൽ ആയിരുന്നു ഞാൻ 
 
" ഉമ്മ,,, ഞാൻ അതിനല്ല വിളിച്ചേ..മറ്റൊരു മാറ്റർ പറയാൻ ആണ്  "
 
 
അള്ളോഹ് ഈ കുരിപ്പ് ഇവളെ ഞാൻ ഇന്ന്... 
ബലാലെ മുണ്ടാതെ നിക്ക് 
 
സിനു,,  ഇനി ഒന്നും പറയണ്ട ഇയ്യ് എന്തു പറഞ്ഞാലും അത് ചെന്ന് അവസാനിക്കുക അന്റെ കല്യാണത്തിൽ തന്നെ ആവും.. 
അന്നേ കാണാൻ തുടങ്ങിട്ട് കുറെ ആയില്ലേ സിനു. 
 
എന്തായാലും അന്റെ ആഗ്രഹം പോലെ വിവാഹം പെട്ടന്ന് നടത്താൻ നോക്കാം 
 
അതോണ്ട് മക്കൾ പോയി എവിടേലും ഇരിക്കിന്നും പറഞ്ഞു ഉപ്പ ഉമ്മച്ചിനെയും കൊണ്ട് തായോട്ട് പോയി...
 
 
ശ്വാസം നേരെ വലിച്ചു നീട്ടി ബട്ട് പുറത്തു വിടാൻ കയ്യുന്നില്ല കുരിപ്പ്ന്റെ നോട്ടം കൊണ്ട്... 
 
മ്മള് മെല്ലെ അവിടുന്ന് സ്കൂട്ട് ആയി അല്ല പിന്നെ.. ഹിഹി 
 
വേഗം പോയി ഫ്രഷ് ആയി.. 
ചുമ്മാ ബാൽക്കണിയിൽ പോയി ഇരുന്നു... 
 
എന്തോ  ഷാനുക്കാനെ മിസ്സ്‌ ചെയ്യാ.. 
 
ന്റെ മനസ്സ് പടച്ചോൻ കണ്ട് തോന്നുന്നു.. ഇക്ക ദേ വരുന്നു.. ഉപ്പാനെ പിക് ചെയ്യാൻ... 
 
 
മ്മടെ ഉപ്പച്ചി മ്മടെ ഭാവി ഉപ്പച്ചിനോട് കത്തിയടിക്കാ.. 
 
 
ഷാനുക്കാനോടും എന്തെക്കെയോ ചോദിക്കുന്നുണ്ട്.. 
 
നേരത്തെ കണ്ട പൂതന ഇല്ലേ... ഓളെ പോലെ ഓൾ തന്നെ ഉള്ളു..
 
 ഉപ്പച്ചിക്കൊന്നും പാവപ്പെട്ടവൻ  പണക്കാരൻ എന്നൊന്നും ഇല്ല 
 
 
ആ ഡോങ്കി മാത്രം അങ്ങനെ..
 
ഇക്കാനെ നോക്കിയപ്പോ ഇക്ക ന്നേ നോക്കി സൈറ്റ് അടിക്കാ പബ്ലിക് ആയിട്ട്.. 
 
മ്മള് ഒട്ടും കുറച്ചില്ല.. ഒരു ഫ്ലൈകിസ്സ് കൊടുത്തു 
 
ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ന്റെ പ്രവർത്തി കണ്ടിട്ട് അന്ധം വിട്ട് നിൽക്ക 
 
ഇക്ക പോവുന്ന മുന്നേ ഉമ്മ വിളിച്ചോണ്ട് ഞാൻ തായെക്ക് പോയി ഇക്കാക്ക് ഒരു ബൈ പറഞ്ഞിട്ട്.. 
 
ന്റെ കളി കണ്ട് സിനു ഇവിടെ നിൽക്കുന്നു.. 
 
യാ അല്ലാഹ്,, ഈ പെണ്ണ് ന്റെ പൊക കണ്ടേ അടങ്ങു 
 
ഓളെ ഒന്നുടെ വട്ടാക്കാൻ വേണ്ടി.. ഇക്കാനെ നോക്കി ഫ്ലൈകിസ്സ് കൊടുക്ക വിചാരിച്ചു അങ്ങോട്ട് പോയ ഞാൻ ആരായി 
 
അതന്നെ ശശിന്റെ പെങ്ങൾ.. സോമത്തി 
 
ഇക്ക എത്തേണ്ട സ്ഥലത്ത് എത്തീണ്ടാവും...ഈ  
 
 
ഓൾക്ക് ഒരു വളിഞ്ഞ ഇളി പാസ് ആക്കി ഓടി പോന്നു...
 
🔵🔶🔵🔶🔵🔶🔵🔶🔵🔶🔵
 
Zannu  ന്റെ അടുത്ത് നിന്ന് നേരെ വിട്ടത് ഫ്രണ്ട്സ് ന്റെ അടുത്തേക്ക 
 
ന്റെ  വരവ് കണ്ടിട്ട് അന്ധാളിച്ചു നോക്കാ
 
മനസ്സിന് ആണേൽ ഒരു സമാധാനം ഇല്ല 
 
ന്റെ ചങ്കുകളെ പരിജയപ്പെട്ടില്ലല്ലോ.. ന്നാ കേട്ടോളി 
 
*റബീഹ്*  എന്ന റബിയും
*സഫ്‌വാൻ* എന്ന സഫുവും പിന്നെ  *അനീസ്‌*  അനു ഞങ്ങൾ നാലും ആണ്,, 
 
ഇന്നേവരെ ഞങ്ങൾക്കിടയിൽ ഒരു രഹസ്യം തന്നെ ഉണ്ടായിട്ടില്ല.. 
 
Zannu ന്റെ കാര്യം ഇത് വരെ പറഞ്ഞിട്ടില്ല... ഓൾ യെസ് എന്ന് പറഞ്ഞിട്ട് ആവാം കരുതി.. 
 
ഇവന്മാർ അറിഞ്ഞാൽ ഇന്നത്തോടെ ന്നേ കൊല്ലും.. 
 
ഡാ കോപ്പേ നീ എന്താ ഇങ്ങനെ ചിന്തിക്കുന്നേ.. ആരോടാ കഥ പറയുന്നേ..റബി ചോദിച്ചപ്പോ ആണ് ചിന്ത വിട്ട് മാറിയെ
 
ഞാൻ അവരെ കൂടെ ആ പോസ്റ്റിൽ പോയി ഇരുന്ന്.. 
 
ഏത് പോസ്റ്റ്‌ ആണെന്നല്ലേ.. 
 
ഞങ്ങക്ക് മാത്രം ഇരിക്കാൻ വേണ്ടി ഉണ്ടാക്കിയ സ്പെഷ്യൽ ഏരിയ...
 
അതും റോഡ് സൈഡിൽ 
വായിനോക്കാൻ അല്ലാണ്ട് എന്താ..  
 
ബട്ട് ഞാൻ നോക്കാറില്ല ട്ടോ ഇന്ക് ന്റെ പെണ്ണ് ഇല്ലേ... ഓളെ കാണുന്ന മുന്നേ ഇതൊക്കെ തന്നെ ആയിരുന്നു 
 
ഞങ്ങടെ മാളം മീൻസ് പോസ്റ്റ്‌ പ്ലേസ്, ഒരു കാറ്റു വന്നാൽ പാറി പോവും അത്ര ശോകം ആണ്... 
 
ചുമ്മാ ഓല കൊണ്ട് മറച്ചു കെട്ടി ഇരിക്കാൻ പോസ്റ്റ്‌ ഇട്ട് അത്ര തന്നെ ഒരു ബോർഡു കൂടെ വച്ച്
 
 *®ASS* എന്താണെന്ന് ക്ലിക് ആയില്ലേ ഞങ്ങടെ ഫസ്റ്റ് ലെറ്റേഴ്സ് ഗ്രാസ് ആവാത്തെ നന്നായി.. ഹിഹി 
 
ഡാ ഷാനു  താൻ ഇത് ഏത് ലോകത്ത എത്ര നേരായി ഞങ്ങൾ ഓരോന്ന് ചോദിക്കുന്നു 
 
 
ഈൗ അത് പിന്നെ ഞാൻ വേറെ ഒരു കാര്യം ആലോചിക്കെയ്‌നി.. 
 
ഞാൻ  ഒരു കാര്യം പറയും നിങ്ങൾ  സീരിയസ് ആയി എടുക്കണം ട്ടോ .. 
 
ഓരെ ആകാംഷ ക്ക് വിരാമം ഇട്ട് കൊണ്ട്.. വള്ളി പുള്ളി കുത്ത് കോമ തെറ്റാതെ എല്ലാം ഞാൻ പറഞ്ഞു കൊടുത്തു ( Zannu  ന്റെ കാര്യം )
 
കേട്ടപ്പോ തുടങ്ങീലെ മൂന്നും കൂടെ കിളിക്കാൻ... 
 
ഇന്ക് ആണേൽ ദേഷ്യം പിടിച്ചിട്ട് വയ്യ അതിന്റെ ഇടെല് കോപ്പ് 
 
മനസ്സ് കണ്ടെന്നോണം ചിരി ഒക്കെ നിർത്തിട്ട്  ന്റെ കൂടെ എന്തിനും സപ്പോർട്ട്  ണ്ടാവും വാക്ക് തന്ന്.. 
 
അങ്ങനെ ചെലവ്ന്റെ കാര്യം ചർച്ച ചെയ്യുമ്പോ ആണ് ഉപ്പാന്റെ കാൾ തത്കാലം എസ്‌കേപ്പ് ആയി.. ഹിഹി
 
അങ്ങനെ ഉപ്പാനെ പിക് ചെയ്യാൻ വേണ്ടി പോയി..
 
_Zannu_ കാണിച്ച കോപ്രായങ്ങൾ ഇങ്ങള് കണ്ടേ അല്ലേ  
 
തിരിച്ചു വീട്ടിലെത്തിയപ്പോ മുറ്റത്ത് തന്നെ നിൽക്കുന്നു കുരിശ്...ഈ കുരിശിനെ കാണുമ്പോ തന്നെ ചൊറിച്ചിൽ വരും....ബ്ലാഹ്  
 
ഇങ്ങള് കരുതുന്നുണ്ടാവും റിയ ആണെന്ന്...  എന്നാ ഓൾ അല്ല  *റുഫൈദ* കുരിശ്.... 
 
ഓളെ മൈൻഡ് ചെയ്യാതെ റൂമിലേക്ക്‌ പോയി.. 
 
*(തുടരും)*
💙🖤റൂഹോട് ചേരും വരെ🖤💙 - 3

💙🖤റൂഹോട് ചേരും വരെ🖤💙 - 3

4.9
5388

*💙🖤റൂഹോട്*                       *ചേരും വരെ.. 🖤💙*                *Jub¡¡✍🏻🤍*     *Part _3*    ( *®oM@nt¡c  Love $tory)*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   തിരിച്ചു വീട്ടിലെത്തിയപ്പോ മുറ്റത്ത് തന്നെ നിൽക്കുന്നു കുരിശ്.... ഈ കുരിശിനെ കാണുമ്പോ തന്നെ ചൊറിച്ചിൽ വരും.... ബ്ലാഹ്      ഇങ്ങള് കരുതുന്നുണ്ടാവും റിയ ആണെന്ന്... എന്ന ഓൾ അല്ല... *റുഫൈദ* കുരിശ്...    ഓളെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് പോയി...    വേഗം ഫ്രഷ് ആയി നിസ്കരിച്ചു...    നിസ്കാരം കഴിഞ്ഞു എണീറ്റ