Aksharathalukal

ഹൃദയസഖി part 9

വീട് മുഴുവനും പല നിറത്തിൽ ഉള്ള ബലൂണുകൾ കൊണ്ടും പൂക്കൾ കൊണ്ടും മനോഹരമായി അലങ്കരിച്ചു.....
 
അഞ്ചു തിരി ഇട്ടു കത്തിച്ച നിലവിളക്കിന് മുന്നിൽ നിന്നും ദേവകി b day കേക്ക് മുറിച്ചു....
 
മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കുമെല്ലാം അവർ സ്നേഹത്തോടെ കേക്ക് വായിൽ വെച്ചു കൊടുത്തു....
 
ദ്രുവിയുടെ അടുത്തായി നിൽക്കുന്ന ഹാഷിയെയും മനുവിനെയും ദേവകി കൈ കാട്ടി വിളിച്ചു അവർക്ക് നേരെയും കേക്ക് നീട്ടി.... രണ്ടാളും നിറഞ്ഞ മനസ്സാലെ വാങ്ങി കഴിച്ചു.....
 
ശേഷം വിഭവ സമൃദ്ധമായ സദ്യ ആയിരുന്നു.....
 
സദ്യ  കഴിഞ്ഞു എല്ലാവരും കൂടി നടു മുറ്റത്തു ഒത്തുകൂടി.....
 
ഹാഷിയുടെ കണ്ണുകൾ അവൾക്കായി പരതി നടന്നു..... എങ്കിലും അവിടെ എങ്ങും അവളെ കണ്ടില്ല.....
 
രാധികേ.......
 
എന്താ അമ്മേ.......
 
അമ്മുട്ടി എന്തേ......എന്റെ കുട്ടി എല്ലാ വർഷവും മുടങ്ങാതെ തരാറുള്ള പിറന്നാൾ സമ്മാനം കിട്ടിയില്ലലോ?????
 
അതുപിന്നെ അമ്മേ കുട്ടി പട്ടാളങ്ങൾക്കുള്ള പായസവും കേക്ക് കൊണ്ട് രണ്ടും കൂടി തൊടിയിലേക്ക് പോയിട്ടുണ്ട്..... രാധിക ഒരു ചിരിയാലേ പറഞ്ഞു......
 
ഇ കുട്ടികളുടെ ഒരു കാര്യം കൊച്ചു കുട്ടി ആണെന്ന വിചാരം....... ദേവകി ചിരിച്ചു കൊണ്ട് പറഞ്ഞു....
 
അല്ലെകിലും രണ്ടെണ്ണവും ഏതു നേരം നോക്കിയാലും അഹ് കുട്ടികൾക്ക് ഒപ്പം ആണ് കളി..... വലുതായെന്ന് ഒരു വിചാരവും ഇല്ല..... അതെങ്ങനെയാ എന്തിനും ഏതിനും കൂടെ തുള്ളാൻ ഏട്ടൻ മാരെന്നു പറഞ്ഞു മുന്നാലെണ്ണം ഉണ്ടല്ലോ.... രാധിക കണ്ണുരുട്ടി മുന്നിൽ ഇരിക്കുന്ന 5 ആൺതരികളെ നോക്കി.....
 
അതിനു അഞ്ചും കൂടി നന്നായി ഇളിച്ചു കാണിച്ചു....
 
ഇ സമയത്തു നമ്മുടെ ചെക്കൻ നൈസ് ആയിട്ട് അവിടെന്നു മുങ്ങി......
 
 
ഹാഷി തൊടിയിലേക്ക് വെച്ചു പിടിച്ചു....
 
പതിവ് പോലെ അമ്മു മാവിന്റെ മണ്ടേൽ വലിഞ്ഞു കയറി ഇരുപ്പുണ്ട്......
 
ബാക്കി ഉള്ളത് മാവിന്റെ ചുവട്ടിലായിരുന്നു പായസം കുടിക്കുന്നു മുണ്ട്....
 
ഇവളെന്താ വല്ല വാനരന്റെ ജന്മം ആണോ??? 🤔🤔🤔🤔 ഏതു നേരം നോക്കിയാലും ഇ മാവിന്റെ മുകളിൽ ആണല്ലോ ഹാഷി അവളുടെ ഇരുപ്പുകണ്ടു മനസ്സിൽ പറഞ്ഞു.....
 
 
ഡാ കേശു വേഗം കഴിക്കടാ...
 
 
ചെന്നിട്ട് വേറെ പരിപാടി ഉള്ളതാ......
 
ഇപ്പോൾ കഴിയും...
 
അഹ്......
 
കുട്ടികളുടെ കൂടെ ഉള്ള അവളുടെ കളിയും ചിരിയുമെല്ലാം കാൻകെ അവനിൽ അവളോട് വല്ലാത്ത വാത്സല്യം തോന്നി.....
 
 
ടി അമ്മു.....
 
എന്താടാ ചമ്മന്തി....sry ചിപ്പി കുട്ടി.....
 
അതുപിന്നെ ഞാൻ അഹ് ചേട്ടനോട് ഇഷ്ടം ആണെന്ന് പറഞ്ഞാലോ......
 
ഏത് ചേട്ടനോട്????
 
കോറസ് പോലെ പായസം കുടിച്ചിരുന്ന ചിണുങ്ങുകൾ എല്ലാം കൂടി ചോദിച്ചു.....
 
അയ്യടാ എന്തൊരു പൂതി.... ചിപ്പി പുച്ഛിച്ചു അവരെ നോക്കി....
 
അതു കണ്ടു അമ്മു പൊട്ടി ചിരിച്ചു.....
 
വേണ്ടെകിൽ വേണ്ട വല്ല ഹെല്പും വേണമെങ്കിൽ ചെയമെന്നു കരുതി ചോദിച്ചതാ..... കേശു
 
ഒഹ് ഒരു ഹെല്പും വേണ്ടായേ ചിപ്പി കൈകുപ്പി തൊഴുതു പറഞ്ഞു.....
 
ടി സമയം പോയി വായോ മുത്തശ്ശി തിരക്കുന്നുണ്ടാകും.....
 
ചങ്ക്‌സുകളെ നമ്മുക്ക് ഇനി ഈവെനിംഗ് മീറ്റ് ചെയ്യാം....
 
ബൈ.....
 
അമ്മുവും ചിപ്പിയും അവരോട് ബൈ പറഞ്ഞു വരുന്നത് കണ്ടു ഇത്രനേരം അമ്മുനെ സ്കാൻ ചെയ്തിരുന്ന ഹാഷി വേഗത്തിൽ അവിടെന്ന് നടന്നു.....
 
വീട്ടിലേക്ക് കയറിയപ്പോൾ കണ്ടു തങ്ങളെ തന്നെ നോക്കി നിൽക്കുന്നവരെ....
 
Sry മുത്തു ഒരു 5 മിനിറ്റസ് ഇപ്പോ വരാമെന്നു പറഞ്ഞു കൈയിലുള്ള പാത്രം ചിപ്പിയെ ഏൽപ്പിച്ചു അമ്മു സ്റ്റെപ് കയറി മുകളിലേക്ക് പോയി........
 
 
എന്താടാ എന്ന് അമ്മു പോയ വഴിയേ നോക്കി കണ്ണുകൾ കൊണ്ട് മനു ഹാഷിയോട് ചോദിച്ചു......
 
ആവോ എന്നവനും ചുണ്ടനക്കി...
 
എന്നാൽ ഇവരുടെ കണ്ണും കണ്ണും നോക്കിയുള്ള കളിക്കണ്ടു ചിപ്പി കുട്ടി ഒന്നും മനസിലാവാതെ വായും പൊളിച്ചിരുപ്പുണ്ട്.....
 
ടി.... ആ വായ ഒന്ന് അടച്ചു വെക്ക് അല്ലെകിൽ വല്ല ഇച്ഛയും കയറും എന്ന് പറഞ്ഞു ദച്ചു അവളുടെ വായ അടച്ചു വെച്ചു....
 
അതിനവൾ അവനെ നോക്കി നന്നായൊന്ന് ഇളിച്ചു കാണിച്ചു....
 
 
ഹാഷിയുടെ കണ്ണുകൾ സ്റ്റേയർ ഇറങ്ങി വരുന്ന അമ്മുവിൽ തന്നെ തങ്ങി നിന്നു.....
 
ഇരു കൈകൾ കൊണ്ട് ദാവണി പാവാട പൊക്കി പിടിച്ചിട്ടുണ്ട്....
 
അവളുടെ കാലിലായി പറ്റിപ്പിടിച്ചഇരിക്കുന്ന ചിലങ്കയിലേക്ക് അവന്റെ നോട്ടം പാഞ്ഞെത്തി.....
 
മുത്തു ഞാൻ റെഡി......
 
അപ്പോളേക്കും എല്ലാവരും നടുമുറ്റത്തായി സ്ഥാനം ഉറപ്പിച്ചു......
 
സ്റ്റിരിയോയിൽ നിന്നും പാട്ട് ഒഴുകി എത്തി.....
 
" ശിവദം ശിവ നാമം ശ്രീ പാർവാതിശ്വര നാമം....
ശിവദം ശിവ നാമം ശ്രീ പാർവാതിശ്വര നാമം....
ശിവദം ശിവചരിധം
പാപഹരം "
 
ഓരോ ചുവടുകളും മനോഹരമായി അടി തിമാർക്കുന്നവളെ കണ്ടു ഹാഷിയുടെ കണ്ണുകൾ വിടർന്നു...അവൻ ഇമ ചിമ്മാതെ അവളെ തന്നെ നോക്കി നിന്നു....
 
കൈകൾ പോകുന്നിടത്തു കണ്ണുകളും മേയും ഒരെ പോലെ ചലിച്ചു കൊണ്ടിരുന്നു.... അവളിൽ നിന്നും കണ്ണെടുക്കാനാവാതെ അവൻ തറഞ്ഞു നിന്നു....
 
അവളിൽ വിരയുന്ന ഓരോ ഭാവങ്ങളും അവൻ കണ്ണുകളാൽ ഒപ്പി എടുത്തു.......
 
അവളുടെ നൃത്തം കഴിഞ്ഞതും എല്ലാവരും എഴുനേറ്റു നിന്നു കൈ അടിച്ചു......
 
അവൾ മുത്തശ്ശിയുടെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചു....
 
അവർ അവളുടെ നെറുകിൽ കൈവെച്ചു കണ്ണുകൾ അടച്ചു അനുഗ്രഹിച്ചു...... അവളെ പിടിച്ചു എഴുനേൽപ്പിച്ചു മാറോട് ചേർത്തു നിർത്തി..... നന്നായി കുട്ടി ഒത്തിരി നന്നായി അവളുടെ മുടിയിൽ തഴുകി കൊണ്ടവർ പറഞ്ഞു......
 
ഡാ  നീ എന്താടാ ഇങ്ങനെ നിൽക്കുന്നത്?????
 
ശില പോലെ നിക്കുന്നവനെ കണ്ടു ദ്രുവി കുലുക്കി വിളിച്ചു ചോദിച്ചു.....
 
അപ്പോള കുട്ടിക്ക് ബോധം വന്നതും ചുറ്റും നോക്കിയതും....
 
ആട് കിടന്നിടത്തു ഒരു പൂട പോലും ചെക്കന് കാണാൻ പറ്റില.....
 
അവന്റെ നോട്ടം കണ്ടു ദ്രുവി വീണ്ടും എന്താടാ  എന്നു ചോദിച്ചു....
 
അതിനവൻ ചുമൽ കുച്ചി കാണിച്ചു കൊണ്ട് സ്റ്റേയർ കയറി മുകളിലേക്ക് പോയി.....
 
ഇവനിതു എന്തു പറ്റി 🤔🤔🤔....
 
ഒന്നുല്ലടാ ചെക്കന്റെ ഒരു പിരി ലൂസ് ആയതാ മനു ദ്രുവിയുടെ തോളിൽ കൂടി കൈ ഇട്ടു കൊണ്ട് പറഞ്ഞു.....
 
ഇ പിരി മുറുക്കാൻ മിക്കവാറും നിന്റെ ഹെല്പ് കൂടിയേ പറ്റു മോനെ എന്നും പറഞ്ഞു മനു പോയി.....
 
രണ്ടിനും ഇതു എന്തു പറ്റി ആവോ.....
 
 
 
ഹാഷി റൂമിലേക്ക് പോകവേ മെല്ലെ അമ്മുന്റെ മുറിയിലേക്ക് നോട്ടം എത്തി.....
 
പെണ്ണാണെകിൽ കാൽ ബെഡിൽ കയറ്റി വെച്ച് ചിലങ്ക അഴിക്കുന്നു.....
 
അവളുടെ കാലിൽ ചുറ്റി കിടക്കുന്ന ചിലങ്കയോടും പോലും ഒരു നിമിഷം അവനു വല്ലാത്തൊരു അസൂയ തോന്നി....
 
 
ഡാ എന്തിനാടാ അതിനെ കാണുമ്പോൾ കാണുമ്പോൾ ചോര ഉറ്റണെ അല്ലെകിൽ തന്നെ അത് ഒരു ഉണക്ക കമ്പ് പോലെ ഇരിക്കേണ് ഇനി നീക്കൂടെ അതിനെ നോക്കി ചോര ഉറ്റണ്ട....
 
മനുവിന്റെ ആസ്ഥാനത്തുള്ള കോമഡി കേട്ട് ഹാഷി അവന്റെ മുതുകത്തിട്ട് ഒന്ന് കൊടുത്തു....
 
എന്റെ അമ്മേ എന്റെ നടു എന്ന് അലറി വിളിച്ചു മനു ഹാഷിയെ അടിക്കാനായി ഓടിച്ചിട്ടു.....
 
അവരുടെ ഒച്ച കേട്ട് പുറത്തേക്ക് വന്നാ അമ്മു കാണുന്നതോ ഹാഷിയെ ഓടിച്ചിടുന്ന മനുവിനെ....
 
അമ്മുവിന് അവരുടെ ഓട്ടം കണ്ടു ചിരിവന്നു....
 
Crazy..... അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു......
 
 
 
 
മോനെ അക്കു നീ ഇനി എന്നാടാ അമ്മയെ കാണുവാൻ വരുന്നേ....
 
Next week ഞാൻ എന്റെ രേവുന്റെ അടുത്ത് എത്തില്ലേ....
 
സത്യായിട്ടും......
 
Sure അമ്മ.....
 
മോനെ അമ്മു എന്ത് പറയുന്നു.... എനിക്ക് കാണുവാൻ കൊതിയായട.....
 
വെയിറ്റ് അമ്മ.... അവള് കുട്ടിയല്ലേ.... പഠിത്തം കഴിഞ്ഞു നമ്മുക്ക് നോക്കാം....
 
ഉവ്വാ നീ നോക്കാന്നും പറഞ്ഞു ഇരുന്നോ അപ്പോളേക്കും ആ കൊച്ചിനെ വേറെ ആൺ പിള്ളേർ കൊണ്ടു പോകും ഞാൻ പറഞ്ഞില്ലാന്നു വേണ്ട....
 
ഹാഷി അവന്റെ അമ്മയുമായി ഫോണിൽ സംസാ രിച്ചു കൊണ്ട് ബാൽകണിയിൽ നിൽക്കുകയായിരുന്നു.( ഹാഷിയെ അവന്റെ അമ്മേം പപ്പേം അക്കു എന്ന വിളിക്കുന്നെ )
 
 
താഴെ ആരുടെ ഒക്കെയോ ശബ്ദം കേട്ട് നോക്കിയപ്പോൾ ദ്രുവിയും ചേട്ടന്മാരും...
 
മേലോട്ട് നോക്കി ആണ് നിൽപ്പ്
 
അവരുടെ നോട്ടം എത്തുംനിടത്തേക്ക് അവനും നോക്കി പ്രതേകിച്ചും ഒന്നും കണ്ടില്ല.....
 
പിന്നെ പതുക്കെ... ഡാ ദ്രുവി... എന്നു വിളിച്ചു....
 
വിളിച്ചപ്പോൾ തന്നെ 5 കൂടി നോക്കി....
 
എന്താടാ....
 
ശു.... ചുണ്ടിന്മേൽ വിരൽ വെച്ച് ദ്രുവി പറഞ്ഞു....
 
മ്മ് ഹാഷി തലയാട്ടി....
 
താഴേക്ക് വായോ കൈകൾ കാട്ടി ദ്രുവി അവനെ വിളിച്ചു....
 
Ok 👍
 
അമ്മ ഞാൻ നാളെ വിളിക്കാം എന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു അവൻ താഴേക്ക് ഇറങ്ങി.....
 
 
 
താഴേക്ക് ചെല്ലുമ്പോൾ ദ്രുവി ആരെയോ കര്യമായി ഫോൺ വിളിച്ചു സോപ്പ് ഇടുന്നുണ്ട്
 
ചക്കര അല്ലേടാ.... Plz.....
 
എന്താണ് എന്നു ദ്രുവിയോട് ഹാഷി പുരികം ഉയർത്തി ചോദിച്ചു....
 
വെയിറ്റ് man.....
 
കുറച്ചു നിമിഷങ്ങൾക്ക് ശേഷം ബാൽക്കണിയിൽ ആയി അമ്മുവും ചിപ്പിയും പ്രത്യക്ഷ പെട്ടു.
 
 
അപ്പോളേക്കും ദ്രുവിയും ദച്ചുവും കൂടി അവിടെ മതിൽമേൽ ചാരി വെച്ച എണിയുമായി ഓടി....
 
ഇവർ എന്താ ഇ കാണിക്കുന്നേ 🤔നുമ്മ ഹാഷി ആണേ....
 
നോക്കിയപ്പോ അതാ ഒരു കുട്ടി നിക്കറും t ഷർട്ട്‌ ഇട്ടു അമ്മു എണിയിൽ പിടിച്ചു ഇറങ്ങുന്നുണ്ട്.....
 
ഈശ്വര ഇ പെണ്ണ് ഇതെന്താ ഇ കാണിക്കുന്നേ അമ്മുന്റെ വരവ് കണ്ടു ചെക്കൻ മുക്കത്ത് വിരൽ വെച്ചു അവളെ തന്നെ നോക്കി നിന്നു....
 
ഇപ്പൊ അവളെ കണ്ടാൽ ഒരു കൊച്ചു കുട്ടി പോലുണ്ട്....
 
മരംകേറി അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു
 
 
തുടരും
 
 
സ്റ്റോറി ഇഷ്ട്ട പെടുന്നില്ലേ അതു കൊണ്ട് ആണോ ആരും കമന്റ്‌ ഇടാതെ 
 

ഹൃദയസഖി part 10

ഹൃദയസഖി part 10

4.7
2567

ദേ ഏട്ടൻമാര് ആണെന്നെന്നു ഞാൻ നോക്കുല കേട്ടോ വന്നപ്പോൾ തുടങ്ങിയതാ അമ്മു ദ്രുവിയോടും മറ്റും ചാടികടിക്കാൻ.... എന്നാൽ ഒറ്റണ്ണം ഒന്നും മിണ്ടാതെ നിന്നു ഇളിക്കുന്നുമുണ്ട്...   ഡാ ഇവൾ ഇവിടെ കിടന്നു ഇത്രയൊക്കെ പറഞ്ഞിട്ടും ഇവൻ മാരെന്താ ഒന്നും മിണ്ടാതെ മനു ഹാഷിയോടായി പറഞ്ഞു....   ആരോടു പറയാൻ ആരു കേൾക്കാൻ ചെക്കൻ സ്ഥിരം പണിയിലായിരുന്നു....   നിന്നോട് പറയാൻ പോയ എന്നെ പറഞ്ഞതി മനു സ്വയം പറഞ്ഞു....   പരിഭവം മൊത്തം പറഞ്ഞു നിർത്തി തിരിഞ്ഞു നോക്കിയ അമ്മു കാണുന്നത് തന്റെ മുന്നിൽ ചിരിയോടെ നിൽക്കുന്നവരെ.....   അതുകണ്ടു അമ്മു മുഖം ഒരു വശത്തേക്ക് കൊട്ടി തിരിഞ്ഞു നടന