HAMAARI AJBOORI KAHAANI
പാർട്ട് 26
അടുത്ത ദിവസം രാവിലെ തന്നെ നിഹായും കൂട്ടരും അവരുടെ ട്രിപ്പ് തുടർന്നു.
പണ്ട് കണ്ടാ ശത്രുക്കളെപ്പോലെ നടന്നവര് ഇപ്പൊ തോളിൽ കയ്യൂട്ട് മച്ചാ മച്ചാ ആയി നടക്കണ കണ്ടു കണ്ണുംതെള്ളിനിപ്പാണ് പിള്ളേരെല്ലാം.
എല്ലാരേം നോക്കി നല്ലോലങ്ങു ഇളിച്ചുകാണിച്ചു അവർ വീണ്ടും അതുപോലെ തന്നെ നടന്നു.
അന്ന് അവർ പോയത് ബാംഗ്ലൂർ തന്നെയുള്ള വണ്ടർലായിലേക്കായിരുന്നു.
അന്ന് മുഴുവൻ അവർ മൂന്നാളും അവരുടെ ലോകത്തായിരുന്നു. അപ്പൂന്റേം നിഹായുടേം കൂടെ നയായും ഒരു ഭാഗമായി മാറിയിരുന്നു.
അന്നൊരുദിവസംകൊണ്ടുതന്നെ ഈ കൊച്ചിനെയാണോ ദൈവമേ ഞങ്ങൾ വില്ലത്തിയാക്കിയത് എന്നാലോയിക്കാതിരുന്നില്ല അപ്പുവും നിഹായും.
പിന്നെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്.... ഒരു ദുരന്തം തങ്ങളുടെ തലയിലാകാനുള്ള സമയം ഇതായിരുന്നുന്നു പരസ്പരം പറഞ്ഞു സമാധാനിപ്പിച്ചു.
ഇതേസമയം രാവിലെ എന്നിച്ചു വിച്ചൂനെ തല്ലിപൊക്കി വന്നതായിരുന്നു ദക്ഷ്.
എന്നാൽ ഇവർ എത്തുമ്പോഴേക്കും അവരവിടുന്ന് പോയിട്ടുണ്ടായിരുന്നു.
ദക്ഷ് വിച്ചൂനെനോക്കി പേടിപ്പിച്ചോണ്ട് നിപ്പാണ്.
അളിയാ..... ഒരു കൈയബദ്ധം തല്ലരുത്.... എന്നാ ഭാവത്തിൽ വിച്ചുവും.
അവളെപ്പറ്റി ദക്ഷ് കുറെ അന്വേഷിച്ചെങ്കിലും ഒരു വിവരോം കിട്ടിയിരുന്നില്ല.
അന്നത്തെ ദിവസം അടിച്ചുപൊളിച്ചു നിഹായും കൂട്ടരും മടങ്ങിയിരുന്നു.
എന്നാൽ നാട്ടിൽ അവൾക്കായി കാത്തിരിക്കുന്ന വാർത്ത എന്തെന്നറിയാതെ.
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
അജുവേട്ടനും ടീമും അവരുടെ സ്ഥിരം സ്ഥലത്തിരുന്ന് ഉള്ളിവടയും ചായയും അകത്താക്കുവ. അപ്പൊ മനസ്സിലായിക്കാണുല്ലോ ആ സ്ഥലം അവരുടെ സ്വന്തം കോളേജ് ക്യാൻഡീൻ ആയിരുന്നെന്ന്. അല്ലേലും കോളേജിൽ പോയിട്ട് ക്യാൻഡീൻ കണ്ടിട്ടില്ലാന്ന് പറഞ്ഞാ ആരേലും വിശ്വസിക്കോ....
എടാ ഇന്നല്ലേ നമ്മുടെ പെങ്ങളുകൊച്ചുങ്ങള് ഇങ്ങു വരുന്നേ...
അത് ശെരിയാണെല്ലോ അതുങ്ങളെ വിളിക്കാൻ പോയില്ലേൽ പിന്നെ അതുങ്ങള് നമ്മുടെ പരിപ്പിളക്കും.....
ആൽവിച്ചൻ ഓർമ്മിപ്പിച്ചപ്പോ റിച്ചേട്ടനും അതിനെ അനുകൂലിച്ചോണ്ട് പറഞ്ഞു.
അത് വേണ്ടടാ... നമുക്ക് നേരെ വീട്ടിലോട്ടു പോയാ മതി അമ്മിയെ ഞാൻ വിളിച്ചിരുന്നു... നമ്മളെക്കണ്ടാ പിന്നെ അവര് കഥകളങ്ങു തുടങ്ങും.... അവര് വന്നു റസ്റ്റ് ഒക്കെ എടുക്കട്ടെ എന്നിട്ട് നമുക്ക് പോയി കാണാം.....
അജുവേട്ടൻ രണ്ടാളോടുമായി പറഞ്ഞു.
അതും ശെരിയാ....
റിച്ചേട്ടൻ അതിനും അനുകൂലിച്ചു.
അവര് സംസാരിച്ചോണ്ടിരിക്കുമ്പോളാണ് അജുവേട്ടന്റെ ഫോണിൽ തുരുതുരാ കാൾ വരാൻ തുടങ്ങി. തുടരെ തുടരെ വന്നതും അജുവേട്ടൻ ഫോണുമായി മാറിനിന്നു സംസാരിച്ചു.
ഹലോ...
"".....................................................................................
........................................................................................""
മറുതലക്കൽ നിന്നും കേട്ട വാർത്തയിൽ അറിയാതെ തന്നെ ഏട്ടന്റെ കയ്യിൽനിന്നും ഫോൺ തെഞ്ഞി താഴെ വീണിരുന്നു.
ഫോൺ താഴെ വീണുടയുന്ന സൗണ്ട് കേട്ടു നോക്കിയ റിച്ചേട്ടനും ആൽവിച്ചനും അജുവേട്ടന്റെ കോലം കണ്ട് ഞെട്ടി.
കണ്ണെല്ലാം ചുവന്നു നരമ്പെല്ലാം എടുത്തു കാണിക്കുന്നപോലെ കാലു നിലത്തുറക്കാതെ....... ആ കാഴ്ച അവരെ ഭയപ്പെടുത്തുന്നവയായിരുന്നു.
അവർ അവന്റടുത്തേക്ക് ഓടിയെത്തുന്നേനുമുന്നേ അജുവേട്ടൻ ബൈക്കുമെടുത്തു പോയിരുന്നു. ബൈക്കും ഏട്ടന്റെ കയ്യിൽ നിൽക്കുന്നുണ്ടായില്ല. ആരോടോ ഉള്ള വാശിപോലെ മുന്നോട്ടു പോയിക്കൊണ്ടേയിരുന്നു.
അജുവേട്ടന്റെ ഭാവവും പോക്കുമെല്ലാം കണ്ടു ഏട്ടന്മാർ നല്ലോലെ പേടിച്ചു.
അപ്പൊത്തന്നെ അവരും ബൈക്കുമെടുത്തു ഏട്ടന്റെ പുറകിന് വെച്ചുപിടിച്ചു.
ഇത്രയും മോശമായൊരവസ്ഥയിൽ തങ്ങളുടെ കൂട്ടുകാരനെ കാണുന്നത് ആദ്യമായായിരുന്നു അവരും.
അജു വീണുപോവുമോ എന്നുപോലും അവർ ഭയന്നിരുന്നു.
ഇതേസമയം അജുവേട്ടൻ മറ്റൊന്നുമറിയുന്നില്ലായിരുന്നു. ആകെയൊരു മരവിപ്പ് മാത്രമാണ് ഏട്ടന് അനുഭവപ്പെട്ടത്.
സ്ഥലം അടുക്കുന്തോറും കൂടുതൽ കൂടുതൽ തന്റെ ശരീരം തന്നോട് അനുസരണക്കേട് കാണിക്കുന്നതായും കൂടുതൽ തളരുന്നതുമാറിയുന്നുണ്ടായിരുന്നു.
നിഹയുടെ വീടിനടുത്തെത്തിയതും കണ്ടിരുന്നു അങ്ങിങ്ങായി ആളുകൾ കൂടിനിക്കുന്നതും പലവിധത്തിലുള്ള കഥകൾ പറഞ്ഞുപരത്തുന്നതുമെല്ലാം....
നിഹയുടെ വീടിനു മുന്നിലെത്തി വണ്ടി നിർത്താറായപ്പോഴേക്കും അജുവേട്ടൻ കാലും കയ്യുമെല്ലാം തളരുന്നപോലെ തോന്നി. ബൈക്കുമായി മറിയാൻപോയ ഏട്ടനെ റിച്ചേട്ടനും ആൽവിച്ചനും രണ്ടു സൈഡിൽന്നും ചേർത്തുപിടിച്ചിരുന്നു.
💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ട്രിപ്പ് കഴിഞ്ഞു വന്ന നിഹായേം അപ്പുനേം കൂട്ടാൻ അമ്മിയും നയായെ കൂട്ടാൻ നന്ദേട്ടനുമായിരുന്നു വന്നത്.
ആദ്യം തന്നെ മൂന്നാളും വൻ പ്ലാനിങ്ങിലായിരുന്നു എല്ലാരേം ഞെട്ടിക്കാൻ.
അതിനുവേണ്ടി മൂന്നാളും പരസ്പരം കൈകോർത്തു ഫുൾ ആറ്റിട്യൂഡിലാണ് വന്നത്.
അമ്മിയും നന്ദേട്ടനുമെല്ലാം ഏകദേശം അടുത്തടുത്തായിരുന്നു നിന്നത്.
അതുകൊണ്ട് അധികം ബുദ്ധിമുട്ടാതെ ഒറ്റയോട്ടത്തിന് അവർക്കടുത്തെത്തിയിരുന്നു.
ഒരുപാട് വിശേഷങ്ങൾ പറയാനുള്ളതിന്റെ സന്തോഷത്തിലായിരുന്നു മൂന്നാളും. കണ്ടൊടനെതന്നെ കഥപറച്ചിലും തുടങ്ങിയുയിരുന്നു അവർ.
എന്നാൽ അവർ പ്രതീക്ഷിച്ച ഞെട്ടാലോ സന്തോഷവുമോ ഒന്നും ആരിലും കണ്ടെത്താനായിരുന്നില്ല. അത് കണ്ടതും അവർക്ക് എന്തോ പന്തികേട് തോന്നിയെങ്കിലും ഒന്നും ചോയിക്കാനും പറയാനുമുള്ള സാവകാശം അവർക്ക് കിട്ടിയില്ല. വേഗം തന്നെ അവരെയും വിളിച്ചു പോയിരുന്നു.
വണ്ടി നിഹയുടെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞതും കാര്യമറിയാതെ അവർ പരസ്പരം നോക്കി.
നിഹാക്കെന്തോ ഹൃദയം ശക്തമായി ഇടിക്കുന്നപോലെയും എന്തോ അനർത്ഥത്തിനുള്ള സൂചനയുമൊക്കെ തോന്നിത്തുടങ്ങിയിരുന്നു. അതുവരേം മുഖത്ത് നിറഞ്ഞുനിന്ന പുഞ്ചിരി വാടിതുടങ്ങിയിരുന്നു. അമ്മി ഇതെല്ലാം അറിയുന്നുണ്ടെങ്കിലും അവരുടെ മുഖത്തുനോക്കാൻ തയാറായിരുന്നില്ല.
വീട്ടിനോടടുക്കുംതോറും ആൾക്കൂട്ടവും ബഹളവുമെല്ലാം നിഹായിൽ അസ്വസ്ഥതയുണ്ടാക്കി. കൈകൾ തണുത്തു മരവിക്കുന്നപോലെ അവൾക്ക് തോന്നി. ഹൃദയമിടുപ്പിന്റെ ശബ്ദം ആ വണ്ടിയിലിരിക്കുന്നവർക്കെല്ലാം കേൾക്കാമെന്ന് പോലും അവൾക്ക് തോന്നിപോയി.
വണ്ടി വീടിനുമുന്നിൽ നിർത്തി അകത്തോട്ടു നടക്കുമ്പോൾ അപ്പുവിന്റെ കയ്യിൽ ഒരു ബാലതിനെന്നോണം നിഹാ മുറുകെ പിടിച്ചിരുന്നു.
ഉള്ളിലേക്ക് കയറിയതും അവിടുത്തെ കാഴ്ച കണ്ട് അവൾ വിറച്ചുപോയിരുന്നു. ശ്വാസിക്കാൻ പോലും ബുദ്ധിമുട്ടുന്നപോലെ തോന്നിയവൾക്ക്.
കുഞ്ഞേച്ചീഇഇഇഇഇഇഇഇഇ...........
തൊണ്ടപൊട്ടുമാറലറി ഒറ്റകുതിപ്പിന് ആ വെള്ളപുതച്ച ശരീരത്തിന് മുന്നിലെത്തി.
നിഹായുടെ ചങ്കുപൊട്ടിയുള്ള അലർച്ച കേട്ടതും റിച്ചേട്ടന്റേം ആൽവിച്ചന്റേം പിടിയിൽനിന്ന് കുതറിയോടിയിരുന്നു അജുവേട്ടൻ.
ഓടി ഉള്ളിലേക്ക് കടന്നെങ്കിലും അവിടുത്തെ കാഴ്ച കണ്ടു ഒന്നനങ്ങാൻപോലുമാവാതെ തരിച്ചുനിന്നുപോയി ഏട്ടൻ.
തുടരും
വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😌😌.