Aksharathalukal

HAMAARI AJBOORI KAHAANI 25


           HAMAARI AJBOORI KAHAANI 



പാർട്ട്‌ 25


നിഹെടെ സൗണ്ട് കേട്ടാണ് അയാൾ തിരിഞ്ഞുനോക്കിയത്. നിഹായെ അവിടെക്കണ്ട് ആയാളും ഞെട്ടിയിട്ടുണ്ട്.

Who the hell are you....

നിഹായെ അവിടെകണ്ട് അയാൾ അലറി.

ഇതിപ്പോ എന്താ കഥാന്നറിയാതെ കണ്ണുതള്ളിനിൽപ്പാണ് നിഹാ.

അ.. അത് ഞാൻ നിഹ്... അല്ല താനാരാടോ.....

അയാളുടെ അലർച്ചകേട്ടതും അറിയാതെ തന്നെ നിഹാ എന്തൊക്കെയോ പറഞ്ഞുപോയി.

അയാൾ നിഹായെ രൂക്ഷമായി നോക്കി. ദേഷ്യപ്പെടുമ്പോൾ കണ്ണിനുചുറ്റും പടരുന്ന ചുവപ്പ് നിഹായെ ഭയപ്പെടുത്തി. ഉമിനീരിറക്കി പേടിയോടെ നിഹാ അയാളെ നോക്കി.

അപ്പുവിനെ കൂട്ടാതെ വരാൻതോന്നിയ നിമിഷത്തെ നിഹാ ശപിച്ചുപോയി. 

ദേഷ്യപ്പെട്ടു അയാൾ എന്തോ പറയാൻ വന്നതും ആളുടെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു. 

നിഹാക്ക് ജീവൻ തിരിച്ചുകിട്ടിയപോലായിരുന്നു തോന്നിയത്.


#&₹&&₹*₹@:"&&¥$±÷¥¥£¡$€#%₹₹&# മോനെ പറയടാ കോപ്പേ......

ആൾടെ സംസ്‌കൃത ശ്ലോകം കേട്ട് കിളിപ്പറത്തിനിപ്പാണ് നിഹാ. ഇത്രക്ക് വെറൈറ്റി ആയിട്ടുള്ളതൊക്കെ ഉണ്ടായിരുന്നോ എന്നുപോലും സംശയിക്കാതിരുന്നില്ല.


Whattttt.......

ഒരു ഞെട്ടലിൽനിന്ന് മാറുന്നേനു മുന്നേ നിഹാക്ക് അടുത്ത ഞെട്ടലായിരുന്നു.

അമ്മാതിരി അലർച്ചയായിരുന്നില്ലേ ആളുടേത്‌.

പിന്നേം കൊറേ ഹാ ഹാ മ്മ് മ്മ് വന്നൊണ്ടേയിരുന്നു. അതിനനുസരിച്ചു ആ മുഖത്ത് കലിപ്പ് കൂടി കൂടി വരുന്നതല്ലാതെ വേറെ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.

ഫോൺ കട്ടാക്കി തിരിഞ്ഞപ്പോളുള്ള ആളുടെ മുഖം കണ്ടതും നോക്കേണ്ടിയിരുന്നില്ല എന്നുപോലും തോന്നിപ്പോയി. ഇതിപ്പോ എന്തുമാതിരി കലിപ്പാണാവോ എന്നുപോലും നിഹാ ആലോയിച്ചു പോയി.

നിഹെടെ നിപ്പ് കണ്ടതും ഒറ്റകുതിപ്പിന് ആള് നിഹെടടുത്തെത്തിയിരുന്നു.

ഇനിപ്പോ എന്താ വേണ്ടെന്നു മനസ്സിൽ പറഞ്ഞോണ്ട് നിഹാ മുഖം അയാൾക്കുനേരെ ഉയർത്തിയതും ഒറ്റവലിക്കു ആള് നിഹായെ വലിച്ചു അടുപ്പിച്ചു അവളുടെ ചുണ്ടുകളെ കവർന്നിരുന്നു. എന്താ സംഭവിക്കുന്നേനുള്ള ബോധം വരാൻ പോലും നിഹക്ക് കുറച്ചു സമയം വേണ്ടിവന്നു. ബോധം വീണ്ടെടുക്കുമ്പോഴേക്കും നിഹയുടെ കണ്ണുകൾ മിഴിഞ്ഞുവന്നു.

ആളാണേൽ ഉടുമ്പുപിടിച്ചപോലെ പിടിച്ചുവെച്ചാണ് ഉമ്മിക്കുന്നത്.   

നിഹാക്ക് എങ്ങനെ പ്രതികരിക്കണോന്നുപോലും അറിയില്ലായിരുന്നു. അവൾ ആളുടെ തോളിലും കഴുത്തിലുമെല്ലാം അടിക്കാനും പിച്ചാനും മാന്താനും തുടങ്ങി.

അതിലൊന്നും ഒരു കുലുക്കവുമില്ലായെന്നപോലെ ആള് പിന്നേം ഉമ്മിക്കലിൽ കോൺസെൻട്രേഷനിലാണ്. കീഴ്ച്ചുണ്ട് കടിച്ചെടുത്തു നുണഞ്ഞുകൊണ്ട് മേൽച്ചുണ്ടിലേക്ക് കയറിയതും നിഹായൊന്നു പുളഞ്ഞുകൊണ്ട് ഉയർന്നുതാന്നു.
ശ്വാസം കിട്ടാതെ രണ്ടാളും ബുദ്ധിമുട്ടാൻ തുടങ്ങിയപ്പോൾ ആള് നിഹയെ വിട്ടു.

   ജീവൻ തിരിച്ചുപിടിച്ചപോലെ നിഹാ നെഞ്ചത്ത് കൈവച്ചുകൊണ്ട് ശ്വാസം ആനുവലിച്ചു. ശ്വാസമൊന്നു നേരെയായി വന്നതും വീണ്ടും ഒറ്റവലിക്ക് നിഹയുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു. നിഹാ നല്ല രീതിയിൽ എതിർക്കാൻ ശ്രമിച്ചെങ്കിലും അതിലൊരു മാറ്റാവുമുണ്ടായിരുന്നില്ല. ആളുടെ മുഖത്താണേൽ കലിപ്പൊട് കലിപ്പ്.

പെട്ടെന്നാണ് പുറത്തുനിന്നും റൂം തുറക്കുന്ന സൗണ്ട് കേൾക്കുന്നത്.

ഞെട്ടി അടഞ്ഞുപോയ കണ്ണുകളെ വലിച്ചുതുറന്ന നിഹാ കാണുന്നത് അവരെതന്നെ രൂക്ഷമായി നോക്കിനിക്കുന്ന ആളുകളെയാണ്.

അതും കൂടി ആയതും നിഹാ ആകെ തളർന്നു. ഇനിയും എന്തൊക്കെ കഥകളാവോ പറഞ്ഞുപരത്തുക എന്നറിയാതെ വല്ലാത്തൊരവസ്ഥയിലായിരുന്നു. നിറഞ്ഞ കണ്ണുകളോടെ നിഹാ അയാളെ നോക്കി. അത് നേരിടാനാവാത്തപോലെ ആള് മറ്റെങ്ങോട്ടോ നോക്കിനിന്നു.


What's going on here...... ശ്യേ നിന്നെപ്പോലുള്ളവൾക്കൊന്നും പോവാൻ വേറൊരു ഹോട്ടലും കിട്ടാഞ്ഞിട്ടാണോടി ഇത്ര റിപ്യൂട്ടഡ് ആയിട്ടുള്ള ഹോട്ടൽ സെലക്ട്‌ ചെയ്തത്.... ഇത് ഞങ്ങൾ അനുവദിച്ചുതരില്ല..... നിനക്കൊന്നും യോജിച്ച സ്ഥലം ഇതല്ല.... വേറെ പലതുമാ.....

( എനിക്ക് മലയാളമാ അറിയുന്ന ഭാഷ പിന്നൊരു പൊടിക്കൊക്കെ ഇംഗ്ലീഷും ഹിന്ദിയും അതോണ്ടെന്റെ കഥയിലെ കഥാപാത്രങ്ങളും കൂടുതലും മലയാളത്തിലാകും സംസാരിക്കാ.... അതോണ്ട് ഏതു സ്ഥലം ഏതാളെന്നൊക്കെ നിങ്ങളെങ്ങു ക്ഷമിച്ചു തരണം.... ലേലു അല്ലു ലേലു അല്ലു 😌😌😌)


അവരുടെ ഓരോ വാക്കുകളും നിഹായെ കത്തികുത്തിക്കയറ്റിയപോലെ വേദനിപ്പിച്ചുകൊണ്ടിരുന്നു എന്നതിന്റെ അടയാളമായി ആ കണ്ണുകൾ നിറഞ്ഞുവന്നുകൊണ്ടിരുന്നു. കൂട്ടത്തിൽ കുറച്ചു സാമാർഥ്യം കൂടുതലുള്ള സ്ത്രീയങ്ങു കത്തികെറുവാ.... കൂട്ടിനു ബാക്കിയുള്ളവരുടെ പിന്താങ്ങലും കൂടായപ്പോൾ ശുഭം. സംഭവമറിഞ്ഞു അവിടുന്നുമിവിടുന്നുമൊക്കെ ആളുകളും കൂടുന്നു.

നിഹാക്കുനേരെ കുറ്റം ചുമത്തി ആളുകൾ പറയാൻ തുടങ്ങിയതും കൈകൊണ്ട് മുഖം പൊത്തി അവൾ പൊട്ടിക്കരഞ്ഞു.

Shut up....... ഇനിയും ഏതെങ്കിലും ഒരുത്തന്റെയോ ഒരുത്തിയുടെയോ വായിൽനിന്ന് എന്റെ പെണ്ണിനെപ്പറ്റി മോശം പറയുന്നത് ഞാൻ കേട്ടാൽ ഈ ദ്രിദ്രാക്ഷിന്റെ വേറൊരു മുഖം നിങ്ങൾ കാണും....

ദേഷ്യം കൊണ്ട് വിറച്ചു അലറുകയായിരുന്നു ദ്രിദ്രാക്ഷ്. അപ്പോഴും ഒരു കൈകൊണ്ട് നിഹായെ ചേർത്തുപിടിച്ചിട്ടുണ്ടായിരുന്നു. 

ദ്രാക്ഷിന്റെ ആ ഡയലോഗ് കേട്ടു ഞെട്ടിപണ്ടാരമടങ്ങി നിക്കാണ് നിഹാ.

ഓഹോ ഇതൊക്കെ ഞങ്ങളൊരുപാട് കെട്ടിട്ടുള്ളെയാ ചെക്കാ...... പെടുന്നവുമ്പോ രക്ഷപ്പെടാൻ വേണ്ടിയുള്ള അടവുകൾ.....

ഒരു മോഡേൺ അമ്മസ്കി നല്ലോലെ പുച്ഛിച്ചോണ്ട് പറഞ്ഞു.

അതിനു അവരെക്കാൾ നല്ല പുച്ഛമിട്ടുകൊടുത്തു പോക്കറ്റിൽനിന്ന് എന്തോ എടുത്തു നിഹയുടെ കയ്യിലെക്കിട്ടിരുന്നു.

തന്റെ കൈകൾ പിടിച്ചുവെച്ചു മോധിരവിരലിൽ ഡയമണ്ട് റിങ് ഇടുന്നതുകണ്ട നിഹാ ഇനിം ഞെട്ടാനുള്ള ശക്തിയില്ലെന്നപോലെ ബാക്കിലേക്ക് മറിഞ്ഞു.

വീഴാൻപോയ നിഹായെ പിടിച്ചുവലിച്ചു ലൈവ് ആയി ഒരു ലിപിലോക്കും കൂടങ്ങു കാച്ചി ചെക്കൻ.

അതോടെ സതാചാരകമ്മറ്റി പോയ വഴി അറിയില്ല.

എല്ലാരും പോയതും അടുത്തുള്ള സോഫയിലേക്ക് നിഹായെ തള്ളിയിട്ടു ദ്രിദ്രാക്ഷ് ഒരു പോക്കായിരുന്നു.



ഇപ്പൊ വരാന്നു പറഞ്ഞു പോയ നിഹായെ സമയം കൊറേയായിട്ടും കാണാഞ്ഞിട്ട് തിരക്കിവന്നതായിരുന്നു അപ്പു. കൂടെ വാലുപോലെ നിഹായും വന്നിട്ടുണ്ട്.

അവരുടെ റൂമിന്റെ ഫ്രണ്ടിൽ എത്താറായപ്പോ പെട്ടെന്ന് എന്തോ സാധനം അവരുടെ റൂമിൽനിന്ന് കാറ്റുപോലെവന്നു തള്ളിയിട്ട് ഒറ്റപ്പോക്കായിരുന്നു. അപ്പുനെ തള്ളിയിട്ടതും അവളെ പറ്റി ചേർന്നു നടന്ന നയാ സ്വഭാവികമായും കൂടെ പോവൂല്ലോ.... അതോണ്ട് നയാ കൃത്യമായി ഭിത്തിയിൽ പേസ്റ്റ് ആയി. നയേടെ പുറത്തു ലാൻഡിയ അപ്പു സേഫും.

ആ സാധനം പോയി കഴിഞ്ഞാണ് അവർക്ക് മനസ്സിലാവുന്നത് അത് വെറുമൊരു സാനമല്ല അതൊരു മൻസനായിരുന്നു എന്ന സത്യം.

ബോധം വന്നപോലെ അപ്പു ഓരോട്ടമായിരുന്നു റൂമിലേക്ക്. കൂടെ ഒന്നും കത്തിയില്ലെങ്കിലും നയായും ഓടി.

റൂമിനുള്ളിൽ കയറിയ അപ്പു കാണുന്നത് കഞ്ചാവടിച്ചപോലെ കിറുങ്ങി നിക്കുന്ന നിഹായും ഒപ്പം കരഞ്ഞന്നുള്ളതിന്റെ കണ്ണീരിന്റെ പാടും. അത് കണ്ടതോടെ അപ്പു വെപ്രാളംപിടിച്ചു നിഹാക്കടുത്തോട്ടുചെന്ന് എന്തൊക്കെയോ ചോയിക്കുവേം പറയുവേം ചെയ്തെങ്കിലും ഒരു പ്രയോജനോമുണ്ടായില്ല... കുട്ടി ഇപ്പോഴും കിറുങ്ങി ഇരിപ്പാണ്.

അപ്പു നിഹായേം വലിച്ചോണ്ട് താഴോട്ടുപോയി. പുറകിനു തന്നെ നയായും ഉണ്ട്.

പോകുന്ന വഴിയിലെല്ലാം അപ്പു നിഹായോടെന്തൊക്കെയോ ചോയിക്കുന്നുണ്ടേലും നിഹക്ക് ഒരു ബോധോമില്ലായിരുന്നു.

കാര്യമറിയാത്തൊണ്ട് നയാ അപ്പുനോട് അത് ചോയിക്കുന്നുവുണ്ടായിരുന്നു.

താഴെയെത്തി എന്തോ ചോയിക്കാൻവന്ന നയയുടെ രണ്ടു കവിളിലും അപ്പു പൊട്ടിച്ചു.

കവിളും പൊത്തിപ്പിടിച്ചു കാര്യമെന്തെന്നറിയാതെ മിഴിച്ചു നോക്കി നിക്കാണ് നയാ.


നിർത്തടി നിന്റെ അഭിനയം... നീ ഞങ്ങളോട് കൂടാൻ വന്നപ്പോളെ എനിക്ക് സംശയം തോന്നിയതാ.... എന്നിട്ടിപ്പോ എന്താ പോലും.. സത്യം പറഞ്ഞോണം ഏതവനാടി അവൻ.... അവനെന്റെ നിഹായെ എന്താ ചെയ്തേ......


ഇതിപ്പോ എന്താ കഥാന്നു പോലും മനസ്സിലാവാതെ ഞെട്ടി പണ്ടാരടങ്ങി നിക്കാണ് നയാ.

പടക്കം പൊട്ടുന്ന സൗണ്ട് കേട്ടു ബോധം വന്ന നിഹാ കാണുന്നത് അപ്പുനെ നോക്കി കലിപ്പിച്ചു മാസ് ഡയലോഗ് അടിക്കുന്ന അപ്പുനെയാണ്.

ആദ്യമൊന്നും കത്തിയില്ലെങ്കിലും രണ്ടു മിനിറ്റ് കഴിഞ്ഞു നിഹാക്ക് ഏകദേശ ധാരണ കിട്ടിയിരുന്നു.

നയക്കിട്ട് അപ്പു അടുത്തത് പൊട്ടിക്കണേനുമുന്നേ നിഹാ തടഞ്ഞു.

എടിയേ അവളെ തല്ലല്ലേ..... അവളൊന്നും ചെയ്തിട്ടില്ല......

അപ്പുനെ തടഞ്ഞോണ്ട് നിഹാ പറഞ്ഞു.

അപ്പൊ നിനക്ക് ബോധോണ്ടായിരുന്നോടി കോപ്പേ......

അപ്പു നിഹായെ നോക്കി കലിപ്പിച്ചതിനു നിഹാ നല്ലോലെ ഇളിച്ചുകൊടുത്തു.

നിഹാ അവിടെ നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു.

എല്ലാം കേട്ടുകഴിഞ്ഞു നിഹായേക്കാൾ കഷ്ടം എക്സ്പ്രഷൻ ഇട്ടാണ് അപ്പു നിക്കണേ.

ങ്ങി.... ങ്ങി..... ങ്ങി.....😭

ഇതെവിടുന്നാ ഈ അപശബ്ദമെന്നപോലെ അപ്പുവും നിഹായും നോക്കുമ്പോളാണ് ഒരു മൂലക്കിരുന്നു കരയുന്ന നയായെ അവർ കാണുന്നത്.

നീയെന്തിനാ കരയുന്നെ നയാ......

പിന്നെ കരയാതെ ഇതിപ്പോ കാര്യംപോലുമറിയാതല്ലേ ഞാൻ തല്ല് കൊണ്ടേ....... എന്നിട്ടിപ്പോ നോക്ക് നിന്റെ എൻഗേജ്മെന്റും കഴിഞ്ഞു ഫസ്റ്റും സെക്കന്റുമെല്ലാം കിസ്സും കഴിഞ്ഞു....

നയേടെ ഒറ്റ ഡയലോഗിൽ നിഹയുടെ മൊത്തം കിളിയുംപോയി. അപ്പുവാണേൽ ഒരേ ചിരിയും.

നിന്നെ ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചുപോയി നയാ..... പിന്നെ നിനക്കിപ്പോ ഞാൻ തന്ന തല്ല് പണ്ടേ നിനക്ക് ഞാൻ ഓങ്ങിവച്ചിരുന്നതാ.... ഇനിയിപ്പോ പഴയ കടങ്ങളെല്ലാം തീർന്ന സ്ഥിതിക്ക് നമുക്കൊരു പുതിയ സൗഹൃദം തുടങ്ങിയാലോ......

ഒരു കയ്യിൽ നിഹായെയും മറുകയ്യിൽ നയയേയും പിടിച്ചു അപ്പു പറഞ്ഞു.

അതിനു നിറഞ്ഞ പുഞ്ചിരിയോടെ നയയുടെ അടുത്ത കയ്യിൽ നിഹയുടെ കയ്യും കോർത്തുപിടിച്ചു. അവിടെ ആരംഭിക്കുകയായിരുന്നു ഒരു പുതിയ ബന്ധം.  

കളങ്കമില്ലാത്ത നിബന്ധനകളില്ലാത്ത പൂർണമായ സൗഹൃദം.......

അല്ലേടി നീയി റിങ് ഊരാൻ ഉദ്ദേശ്യൊന്നുല്ലേ.....

നിഹയുടെ കയ്യിൽനോക്കി നയാ ചോയിച്ചു.

അപ്പോഴാണ് നിഹാക്കും ആ കാര്യം ഓർമ്മ വരുന്നത്. അപ്പൊ തന്നെ അതൂരി മാറ്റാൻ നോക്കിയെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല.  

എടി അപ്പൊ ശെരിക്കും ആ ഫോൺ വിളിച്ച ആള് കാരണാവോ അങ്ങനൊക്കെ ആയത്....

എന്തോ കണ്ടുപിടിച്ചപോലെ അപ്പു പറഞ്ഞു.

നിഹാ അതേയെന്നപോലെ തലയാട്ടി.

അപ്പോഴേക്കും അപ്പുന്റെ മുഖം വലിഞ്ഞുമുറുകി. 

ആ തെണ്ടി.... അലവലാതിക്കറിയില്ല ഞാനാരാന്ന് അവനെത്ര ധൈര്യോണ്ടായിട്ടാ എന്റെ നിഹാക്കെതിരെ അവൻ...... അവനെയെങ്ങാനും എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ അവനെ ഇടിച്ചു ഇടിച്ചു ഇഞ്ച പരുവാക്കിയേനെ ഞാൻ.......

💘💘💘💘💘💘💘💘💘💘💘💘


അയ്യാ നീയിപ്പോ അങ്ങ് മലമറിക്കും.......ധൈര്യോണ്ടേൽ നീയൊന്നു തൊട്ട് നോക്കെടാ......

വെല്ലുവിളിച്ചോണ്ട് വിവഞ്ജിത് പറഞ്ഞു.


അല്ലേലെ കലിപ്പ് കേറി അങ്ങേയറ്റമായിനിന്ന ദ്രിദ്രാക്ഷ് അത് കേട്ടു തീരുന്നെന് മുന്നേ അവനെ എടുത്തിട്ട് പഞ്ഞിക്കിടാൻ തുടങ്ങിയിരുന്നു.

അയ്യോ........

അമ്മേ.......

വിടാടാ......

എടാ കാലമാടാ.... തെണ്ടി വിടെടാ......

വിവഞ്ജിത്തിന്റെ ദീനരോധാനമാണവിടെ മുഴങ്ങി കേട്ടത്.

ആൽമാർത്ഥ സുഹൃത്തു ഒന്ന് ഭീഷണിപ്പെടുത്തിയെ വിടൊള്ളുന്നു കരുതിയ അങ്ങനെ പറഞ്ഞെ അതിപ്പോ അവനുതന്നെ പണിയായി.

എടാ തെണ്ടി നീ തന്നല്ലെടാ പറഞ്ഞെ അവളെനിക്കുവേണ്ടിയുള്ള പണിയായിരുന്നെന്നു... എന്നിട്ടിപ്പോ എന്തായി.......

വിച്ചൂനെ നോക്കി കലിപ്പിച്ചു ദക്ഷ് പറഞ്ഞു.

എടാ.... എടാ... നാറി..... ഞാൻ പറഞ്ഞേലെന്താടാ തെറ്റ് നീയ് ആ പെങ്കൊച്ചിന്റെ റൂമിൽ ഇടിച്ചുകയറി ഇത്രക്കൊക്കെ കാണിച്ചുവെക്കുന്നു ഞാൻ സ്വപ്നത്തിൽപോലും കരുതിട്ടില്ല....

വിച്ചു ദക്ഷിനെ ഒന്നിരുത്തിനോക്കി പറഞ്ഞു.

അ.. അത് പിന്നെ നിനക്കറിയില്ലേടാ ഒന്നാമതെ ലവളെന്നെ നല്ലോലെ തേച്ചൊട്ടിച്ചെന്നറിഞ്ഞതോടെ ആകെ വട്ടുപിടിച്ചാ ഞാൻ പൊന്നേ.... അപ്പൊ എന്റെ തലേല് വേറൊന്നും കേറീട്ടില്ല....

ദക്ഷ് സങ്കടത്തോടെ വിച്ചൂനെ നോക്കി.

ശ്യേ എന്നാലും ഞാൻ ചെയ്തത് മോശമായിപ്പോയില്ലേ......


അത് പിന്നെ ചോയിക്കാനുണ്ടോ ആ കൊച്ചിന്റെ റൂമിൽ ഇടിച്ചു കയറി അതും പോരാഞ്ഞിട്ട് കേറി ഉമ്മിച്ചിട്ടു വന്നേക്കുന്നു... അത് തട്ടിപ്പോവാനെ ഏതോ ഭാഗ്യം.....

വിച്ചന്റെ ഡയലോഗ് കേട്ട് അവൻ വിച്ചൂനെ കൂർപ്പിച്ചു നോക്കി.



ഇപ്പൊ അവിടെനിന്നും കലിപ്പിച്ചുനിക്കുന്നവനാണ് ദ്രിദ്രാക്ഷ് എന്ന ദക്ഷ്. ആളൊരു ചിന്ന കലിപ്പനൊക്കെയാട്ടാ...
അതുപിന്നെ കുറച്ചു മുന്നേ മനസ്സിലായിക്കാണുല്ലോ.... എന്നുകരുതി അത്ര ദുഷ്ടാനൊന്നുവല്ലാട്ടോ നേരത്തെ സംഭവിച്ചത് ഒരു തെറ്റിദ്ധാരെണയുടേം എടുത്തുചാട്ടത്തിന്റേം ഫലമായിരുന്നു.

അടുത്തത് ദക്ഷിനെ നോക്കി ഇനിം തല്ലല്ലേ അളിയാ ഞാൻ താങ്ങുല്ലാ എന്ന എക്സ്പ്രഷൻ ഇട്ടിരിക്കുന്നവനാണ് വിവഞ്ജിത് എന്ന വിച്ചു. ദക്ഷിന്റെ ചങ്കും കരളുമെല്ലാം ആണെന്ന് പറയാം. ഇവര് രണ്ടും കൂടാതെ മൂന്നാമതൊരാൾ കൂടിയുണ്ട് അയാളെ നമുക്ക് വഴിയേ പരിചയപ്പെടാം.


ദക്ഷിന്റെ പുറകിനുനടന്ന് ഇഷ്ടം പറഞ്ഞു നടന്നവളാണ് സൈറാ.

കൊറേയായപ്പോ ശല്യം സഹിക്കാൻ വയ്യാഞ്ഞിട്ടോ പാവം തോന്നിയിട്ടോ എന്തോ അവസാനം ദക്ഷ് തിരിച്ചു ഇഷ്ടം പറയാൻ തീരുമാനിക്കുന്നത്.

ദകഷും വിച്ചുവും മൂന്നാമനും ചേർന്നൊരു ട്രിപ്പ്‌ കഴിഞ്ഞു തിരിച്ചുവരാൻ നിക്കുമ്പോളാണ് സൈറാ ഇവിടുണ്ടെന്നു അറിയുന്നത് . എന്നാപിന്നെ ഒരു സർപ്രൈസ് ആയിട്ട് പോയി പറഞ്ഞു ഞെട്ടിക്കാൻ പറഞ്ഞാണ് ഇങ്ങട് വരുന്നത്. മൂന്നാമനെന്തോ തിരക്ക് പറഞ്ഞു തിരിച്ചു പോയിരുന്നു. 

അങ്ങനെ അവളെ കണ്ട് ഞെട്ടിക്കാൻ പോയതായിരുന്നു ദക്ഷ്. വിച്ചു ഇവിടെ ഹോട്ടലിൽ വന്നു റൂമും എടുത്തു.

സൈറയെ ഞെട്ടിക്കാൻ പോയി അവസാനം ദക്ഷ് ആയിരുന്നു ഞെട്ടിയത്.  

അവള് വൻ ഫ്രോഡ് ആയിരുന്നു. അവളെക്കണ്ടു ഇഷ്ടം പറയാൻ പോയവൻ കാണുന്നത് വേറൊരുത്തനോടൊപ്പം ഒടുക്കത്തെ റൊമാൻസ് നടത്തുന്ന അവളെയാണ്.

അത് കണ്ടതോടെ അവന്റെ സർവ നിയന്ത്രണവും നഷ്ട്ടപ്പെട്ടു അപ്പൊത്തന്നെപോയി നല്ലൊലോന്നങ്ങു പൊട്ടിച്ചു. ഇനിം അവിടെ നിന്നാൽ ശെരിയാവൂല്ലാന്ന് മനസ്സിലാക്കി വിച്ചൂനെ വിളിച്ചു റൂം അന്വേഷിച്ചു വന്നതാണ് ദക്ഷ്.

മൊത്തത്തിൽ കലിപ്പിച്ചു നിന്നതോണ്ട് ചെന്നുകേറിയത് റൂം മാറി നിഹയുടെ റൂമിലേക്കും. ഒന്നാമതെ കലിപ്പിച്ചു നിക്കുമ്പോ ദാണ്ടെ അവന്റെ റൂമിൽ വേറൊരുത്തി. അതിന്റെ കലിപ്പിലാണ് അവൻ നിഹായെ നോക്കി പേടിപ്പിച്ചത്.

കൃത്യം സമയത്താണ് വിച്ചൂന്റെ ഫോൺ കാൾ.

എടുത്തുടനെ തെറിയഭിഷേകമെല്ലാം കഴിഞ്ഞാണ് കാര്യം പറയുന്നത്.

ദക്ഷിനെതിരെ പണിയാൻവേണ്ടി അവന്റെ റൂമിലേക്ക് ഏതോ ഒരുത്തിയെ വിട്ടിട്ടുണ്ട് ഒന്ന് ശ്രെദ്ധിച്ചേക്കണമെന്നും.

ശുഭം.. വന്നു കേറിയപ്പോളെ കാണുന്നത് നിഹായേം പോരാതേന് ഇതൂടെ കേട്ടതും തൃപ്തിയായി. അല്ലെങ്കിലേ നല്ല കലിപ്പില് നിക്കുന്നവൻ.... പിന്നൊന്നും നോക്കിയില്ല കേറിയങ്ങു ഉമ്മിച് ആകെ മൊത്തം സീൻ കോൺട്രാ.

എല്ലാം കഴിഞ്ഞു അവിടുന്ന് ദേഷ്യത്തിലിറങ്ങി പോവുന്ന വഴിക്കാണ് വിച്ചൂനെ കാണുന്നത്. അപ്പോളാണ് ആശാന് റൂം മാറിയെന്നും താനെന്തൊക്കെയാ കാട്ടിക്കൂട്ടിയെന്നുമുള്ള ബോധം വരുന്നത്.

സംഭവം അന്വേഷിക്കുമ്പോളാണ് അറിയുന്നത് സ്കൂളിൽന്നു ട്രിപ്പ്‌ വന്ന പിള്ളേരാണ് അവിടെന്ന്.   



എന്നാലുമെടാ.....എനിക്ക് മനസ്സിലാവാത്തെ ഇതൊന്നുവല്ല ഇത്രയൊക്കെ നിനക്ക് കലിപ്പ് കേറി കാണിച്ചത് മനസ്സിലായി അവസാനത്തെ ആ റിങ് എക്സ്ചേഞ്ച് മാത്രം എന്താണ് മോൻ ഉദ്ദേശിച്ചേന്ന് മനസ്സിലായില്ലല്ലോ....

ദക്ഷിനെനോക്കി പുരികം പൊക്കിയും താത്തും പ്രത്യേക ഭാവത്തിൽ ചോയിച്ചു.

അതുപിന്നെ... അത് .... അതാപ്പോ അങ്ങനെയൊക്കെ ആയിപ്പോയി...... നീയത് വിടെടാ...... എന്നോട്ടൊരു സമാധാനം കണ്ടെത്തു.......


ആദ്യമൊന്ന് പരുങ്ങിയെങ്കിലും പിന്നെ ആള് നൈസിന് വിഷയം മാറ്റി.


ഇത് നല്ല കൂത്തു.... നീ കാണിച്ചുവെക്കുന്ന തോന്നിവാസ്സങ്ങൾക്കെല്ലാം ഞാൻ പരിഹാരം കാണണോ......

വിച്ചു ദക്ഷിനെ നന്നായങ്ങു പുച്ഛിച്ചു.

എടാ വിച്ചു നീയെന്താടാ ഇങ്ങനൊക്കെ പറയുന്നേ നമ്മൾ തമ്മിൽ നീയും ഞാനും എന്നൊക്കെയുണ്ടോ... കൂടെകൂടിയ നാള് മുതൽ എന്നെങ്കിലും ഇങ്ങനെ ഒരു വെറുകൃത്യം കാട്ടിട്ടുണ്ടോടാ.....അപ്പൊ നിനക്ക് അത്രേള്ളൂല്ലേ ഞാൻ......

ദക്ഷ് സെന്റിയടി തുടങ്ങി.. അതോടെ വിച്ചു മൂക്കും കുത്തി വീണു.

നിർത്തു നിർത്തു നിനക്കിപ്പോ ഇനിയെന്ത് ചെയ്യുന്നറിയണം അത് പോരെ അതിനു നീ ഇതുപോലെ സെന്റിയടിച്ചു എന്നെ കരയിക്കുവല്ലോ.....

ഒരു കാര്യം ചെയ്യ് നീയ് ആ കൊച്ചിനോട് കാര്യം പറഞ്ഞു മാപ്പും ചോയിക്ക്.......

വിച്ചു ഒന്നാലോയിച്ചു പറഞ്ഞു.


എന്നാ വാ നമുക്കിപ്പോ തന്നെ പോവാം......

വിച്ചന്റെ കയ്യുംപിടിച്ചു ദക്ഷ് പറഞ്ഞു.

എടാ... എടാ.... പോത്തേ...... ഒന്നാമതെ ആ കൊച്ചിന് നീ പണിയാക്കിവെച്ചേക്കാ അതും പോരാഞ്ഞാണോ ഈ പാതിരാത്രി അതിനെ കാണാൻ പോവുന്നെ.... നാളെ നേരം വെളുത്തിട്ട് പോവാം.......

ദക്ഷിനെ നോക്കി എന്തോന്നടെയ് എന്നാ ഭാവത്തിൽ വിച്ചു പറഞ്ഞു.

എടാ എന്നാലും........

ദക്ഷിനൊരു സമാധാനം പോരാത്തപോലെ പറഞ്ഞു.

നീയിങ്ങു വന്നേ ബാക്കിയെല്ലാം നാളെ.........





തുടരും  



അപ്പൊ നായകനെ അന്വേഷിച്ഛ് നടന്നവർക്ക് നായകനെ കൊണ്ടുവന്നിട്ടുണ്ട് 😌😌
ബോണസ് ആയി എൻഗേജ്മെന്റ് നടത്തിട്ടണ്ട് 😁😁.

അപ്പൊ പിന്നെ എല്ലാരും ഉഷാറായി ആ റിവ്യൂ അങ്ങ് ഇട്ടേക്കണേ 😍😍.
 


HAMAARI AJBOORI KAHAANI  26

HAMAARI AJBOORI KAHAANI 26

5
1341

      HAMAARI AJBOORI KAHAANI     പാർട്ട്‌ 26 അടുത്ത ദിവസം രാവിലെ തന്നെ നിഹായും കൂട്ടരും അവരുടെ ട്രിപ്പ്‌ തുടർന്നു. പണ്ട് കണ്ടാ ശത്രുക്കളെപ്പോലെ നടന്നവര് ഇപ്പൊ തോളിൽ കയ്യൂട്ട് മച്ചാ മച്ചാ ആയി നടക്കണ കണ്ടു കണ്ണുംതെള്ളിനിപ്പാണ് പിള്ളേരെല്ലാം. എല്ലാരേം നോക്കി നല്ലോലങ്ങു ഇളിച്ചുകാണിച്ചു അവർ വീണ്ടും അതുപോലെ തന്നെ നടന്നു. അന്ന് അവർ പോയത് ബാംഗ്ലൂർ തന്നെയുള്ള വണ്ടർലായിലേക്കായിരുന്നു. അന്ന് മുഴുവൻ അവർ മൂന്നാളും അവരുടെ ലോകത്തായിരുന്നു. അപ്പൂന്റേം നിഹായുടേം കൂടെ നയായും ഒരു ഭാഗമായി മാറിയിരുന്നു. അന്നൊരുദിവസംകൊണ്ടുതന്നെ ഈ കൊച്ചിനെയാണോ ദൈവമേ ഞങ്ങൾ വില