Aksharathalukal

❤❤നിനക്കായ്‌ ❤❤ - 26

 

ഭാഗം 26

©ആര്യ നിധീഷ് 


നാവിന് എല്ലില്ല എന്ന് വെച്ച് ആരെപ്പറ്റിയും എന്തും പറയാമെന്നാണോ..... നിന്റെ തെറ്റ് മറക്കാൻ നീ എന്നിൽ പഴിചാരണ്ട.....


നിങ്ങൾക്ക് കാണിക്കാം എനിക്ക് പറയാൻ പാടില്ലേ.... മറ്റൊരു പെണ്ണിനോടൊപ്പം കിടക്കപങ്കിടാൻ പോകുന്ന ഒരുവനെ എനിക്ക് ഭർത്താവായി ആവശ്യം ഇല്ല.....


ഡീ...... ഒരലർച്ചയോടെ വായുവിൽ ഉയർന്ന അവന്റെ കൈയിൽ കാശിയുടെ പിടി വീണിരുന്നു...... അമ്മുവിനെ മാറ്റി നിർത്തി അവൻ ഹരിയുടെ മുന്നിൽ കേറി നിന്നു.....


തൊട്ട് പോകരുത് അവളെ ഇനി..... അത്‌ കണ്ട് നിൽക്കില്ല. ഞാൻ....... നിനക്ക് അവളോട് സംസാരിക്കാം അല്ലാതെ കയ്യാംകളിക്ക് മുതിർന്നാൽ.... വന്നപോലെ തിരിച്ചു പോവില്ല നീ.....


കാശിയെ ക്രോധത്തോടെ നോക്കി അവൻ അമ്മുവിന് നേരെ തിരിഞ്ഞു.....


എന്റെ താലി വീണ് ഒരു മാസം പോലും തികയും മുൻപ് എന്നെ ഉപേക്ഷിച്ചു വന്ന് ഇവന്റെ കൂടെ കിടന്ന് ഒരു കൊച്ചിനെ ഉണ്ടാക്കിയ നീ ശീലവതി.... അല്ലെ....



പറഞ്ഞു തീരുംമുൻപ് അവളുടെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞിരുന്നു.....


കവിളിൽ കൈചേർത്തുവെച്ചവൻ പക്കപ്പോടെ അവളെ നോക്കി....


പകച്ചു നിൽക്കുന്നവന്റെ കോളറിൽ കുതിപിടിച്ചവൾ ഒന്നുലച്ചു

ഈ അമ്മുവിന്റെ കഴുത്തിൽ കിടക്കുന്ന താലിയിൽ കൊതിവെച്ച പേര് ഇപ്പോഴും ഹരികൃഷ്ണൻ എന്ന് തന്നെ ആണ് ഈ താലിയുടെ അവകാശി നിങ്ങൾ ആണെങ്കിൽ ആ നിങ്ങൾ തന്നെ ആണ് എന്റെ ഉദരത്തിലെ ഈ തുടിപ്പിനും അവകാശി....


അവളിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ കേൾക്കെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അതോടൊപ്പം അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി....


ഓർമ്മ ഉണ്ടാവില്ല നിങ്ങൾക്ക്... പക്ഷെ ആ രാത്രി ഈ അമ്മുവിന് മറക്കാൻ കഴിയില്ല.... രേവമ്മ ഇല്ലാതിരുന്ന ആ രാത്രി കുടിച്ച് ബോധം ഇല്ലാതെ വന്നുകേറിയത് ഓർമ്മയുണ്ടോ നിങ്ങൾക്ക്.... അന്ന് ആ രാത്രി നിങ്ങൾ എനിക്ക് സമ്മാനിച്ചതാണ് ഈ കുഞ്ഞിനെ....


അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു ബെഡിലേക്ക് ഇരുന്നു.....


ഒരിക്കലും എന്റെ വായിൽ നിന്നും ഇത് നിങ്ങളോട് പറയരുത് എന്ന് കരുതിയതാണ്.... അല്ല... അമ്മുവിന് അത്‌ ഒരു വാശി ആയിരുന്നു.... എന്നാൽ ഇന്ന് ഒന്നും അറിയാത്ത.....ആരും അല്ലാഞ്ഞിട്ടും എന്നെ അതുവിനെ പോലെ കണ്ട് സ്നേഹിക്കുന്ന.... എന്റെ എല്ലാ ആവശ്യങ്ങളും ഞാൻ പറയാതെ സാധിച്ചു തരുന്ന ആ മനുഷ്യനെ ചേർത്ത് നിങ്ങൾ അങ്ങനെ പറഞ്ഞപ്പോൾ സഹിക്കാതെ പറഞ്ഞുപോയതാണ്.....


അമ്മു..... ഞാൻ....എനിക്ക് അറിയില്ലായിരുന്നു.... എനിക്ക് ഒന്നും ഓർമയില്ല..... ഞ..... ഞാൻ നിന്നോട് ചോദിച്ചതല്ലേ എന്താ നിനക്ക് പറ്റിയത് എന്ന് ഒരുവാക്ക് പറയരുന്നില്ലേ.......

അത്‌ പറയുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു....


വേണ്ട.... കുറ്റബോധംവും കരച്ചിലും ഒന്നും എനിക്ക് കാണണ്ട ഇതിനേക്കാൾ ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ...നിങ്ങൾക്ക് പോകാം.... ഇനി ഇവിടെ നിന്ന് ബുദ്ധിമുട്ടണം എന്നില്ല.....


അത്രേം പറഞ്ഞ് പുച്ഛത്തോടെ മുഖം തിരിച്ചിരിക്കുന്നവളെ ഒന്നുകൂടെ നോക്കി ഇടറുന്ന ചുവടുകളോടെ അവൻ ആ മുറിവിട്ടിറങ്ങി.....

കാശ്ശിയോടൊപ്പം അവളെ അങ്ങനെ കണ്ട ദേഷ്യത്തിൽ പറഞ്ഞതാണ് എന്നാൽ ഒരു പെണ്ണിനോട് പറയാൻ പാടില്ലാത്ത അത്രയും അറപ്പ് തോന്നികുന്ന വാക്കുകൾ ആണ് താൻ അവളോട് പറഞ്ഞത്..... അതും താൻ പോലും അറിയാതെ അവൾക്ക് സമ്മാനിച്ച തന്റെ ചോരയെ ആണ് താൻ തള്ളിപറഞ്ഞത്.... അത്‌ ഓർക്കേ അവന് തന്നോട് തന്നെ പുച്ഛം തോന്നി....


കരഞ്ഞു ചുവപ്പ് പടർന്ന മിഴികളുമായി നടന്നു വരുന്നവനെ കണ്ട് അപ്പു അവനടുത്തേക്ക് നടന്നവനെ ചേർത്തുപിടിച്ചു......


പോട്ടെടാ... ഹരി.... അവൾക്ക് അതാണ് ഇഷ്ടം എങ്കിൽ അവർ ജീവിക്കട്ടെ ഇനി അത്‌ പറഞ്ഞിട്ട് എന്തിനാ.....
അവന്റെ ആശ്വാസത്തിനെന്നോണം അപ്പു പറഞ്ഞു....


അതിനു മറുപടി ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു.....


അവൾ.... അവൾ.... അല്ലടാ... ഞ.... ഞാനാ..... തെറ്റ്.... ചെയ്തേ.... ന്റെ... പെണ്ണ്..... അവൾ പാവം ആട....... ബോധം ഇല്ലാതെ അന്ന്..... ഞാൻ... അവളെ..... അത്... ന്റെ കുഞ്ഞാ......


കരച്ചിലിനിടയിൽ മുറിഞ്ഞു പോയ വാക്കുകൾ കൂട്ടിച്ചേർക്കേ അപ്പു അവനെ തന്നിൽ നിന്ന് അടർത്തിമാറ്റി ചോദ്യഭാവത്തിൽ അവനെ നോക്കി.....


അതേടാ..... ന്റെ കുഞ്ഞാ അത്‌..... ഞാൻ അറിഞ്ഞില്ലടാ..... അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നു..... അവൾ എന്നെ വിട്ട് പോവില്ലായിരുന്നു.... അല്ലേടാ.....


പോവുമായിരുന്നു......


ഹരിയുടെ ആ ചോദ്യത്തിന് ഉത്തരം കൊടുത്തത് കാശി ആയിരുന്നു....


ഹരിയും അപ്പുവും അവനുനേരെ തിരിഞ്ഞു....


അവൾ നിന്നെ വിട്ട് പോന്നതിന്റെ കാരണം അതല്ല ഹരി അതായിരുന്നു എങ്കിൽ അവൾ അന്ന് നേരം പുലരുമ്പോൾ അവിടെ ഉണ്ടാവില്ലായിരുന്നു.....


നിന്നെ ഇഷ്ടം ആയിരുന്നു അവൾക്ക് നിന്നോടൊത് ഒരു ജീവിതം തുടങ്ങാൻ അവൾ തകയ്യാർ ആയിരുന്നു അത്കൊണ്ട് മാത്രം ആണ് അവളുടെ അനുവാദം ഇല്ലാതെ അവളെ നീ സ്വന്തം ആക്കിയിട്ടും അവൾ അവിടെ തുടർന്നത്..... എന്നാൽ വജ്ര..... അവളോട് നീ കാണിച്ച അടുപ്പവും അമ്മുവിനോട് കാണിച്ച അവകണനയും ആണ് അവളെ നോവിച്ചത് എന്നിട്ടും അവൾ അവിടെ തുടർന്നു.... നിന്നോടുള്ള വിശ്വാസം ഒന്ന് മാത്രം കൊണ്ട്.... പക്ഷെ വജ്ര.... അവൾ അമ്മുവിനെ കുറച്ചു ഫോട്ടോസ് കാണിച്ചു....സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിനോട് അടുപ്പം കാണിക്കുന്നത് പോലും ഒരു ഭാര്യക്ക് സഹിക്കാൻ പറ്റില്ല..... അപ്പൊ ഭർത്താവ് മറ്റൊരു പെണ്ണിനോടൊത് കിടക്ക പങ്കിടുന്ന ഫോട്ടോ കണ്ട അവൾ പിന്നെ എന്തായിരുന്നു ചെയ്യണ്ടേ.......



നിനക്ക് അവളോടുള്ള അകൽച്ചയും വജ്രായോടുള്ള അടുപ്പവും ആ ഫോട്ടോസും ഒക്കെ കൂടി കൂട്ടി വായിച്ചപ്പോൾ നീ അവളെ ചതിച്ചു എന്ന് അവൾക്ക് തോന്നിയെങ്കിൽ അവളെ കുറ്റം പറയാൻ പറ്റുമോ ഹരി......


കാശി.... ഞാൻ അങ്ങനെ ഒരു തെറ്റ് അവളോട് ചെയ്യില്ല എന്റെ അമ്മു അല്ലാതെ വേറെ ഒരു പെണ്ണും മരണം വരെ ഈ നെഞ്ചിൽ ഉണ്ടാവില്ല...


ഹരി.... അത് ഫേക്ക് ആണെന്ന് തെളിയിക്കേണ്ടത് നിന്റെ ആവശ്യം ആണ്... ആ ഫോട്ടോസ് അമ്മുവിന്റെ ഫോണിൽ ഉണ്ട് നീ ഒന്ന് നോക്ക്..... പിന്നെ ഇപ്പോ നീ എങ്ങും പോവണ്ട.... ഈ പ്രശ്നത്തിന് ഒരു പരിഹാരം ആയിട്ട് അവളെയും കൂട്ടി പോയാൽ മതി.....


കാശി... സോറി..... ഞാൻ അറിയാതെ....


വേണ്ടടാ.... അതൊന്നും സാരമില്ല ഇപ്പൊ തത്കാലം നീ അവളുടെ അടുത്ത് പോവണ്ട....


മ്മ്മ്.... പിന്നെ എനിക്ക് ആ ഫോട്ടോസ് ഒന്ന് കാണണം.... ആ ഫോൺ അവളുടെ റൂമിൽ ആണ് മാത്രമല്ല അത്‌ ലോക്ക് ആണ്...

മ്മ് ഞാൻ പോയി എടുത്തിട്ട് വരാം.....


➖️➖️➖️➖️➖️➖️➖️


കാശി ചെല്ലുമ്പോൾ ഹെഡ്ബോർഡിൽ ചാരി ഇരുന്ന് കരയുന്ന അമ്മുവിനെ ആണ് കാണുന്നത് അവൻ അവളുടെ അടുത്ത് ചെന്ന് മുടിയിൽ മെല്ലെ തലോടി......


ഹരിയേട്ടൻ പോയോ???


ഇല്ല.... താഴെ ഉണ്ട്..... വിളിക്കണോ???


വേണ്ട.... നിക്ക് കാണണ്ട.... ആരും വേണ്ട അമ്മുവിന്.....


എന്റെ അമ്മു..... നീ എന്ത് തല്ലാ തല്ലിയെ കണ്ട് നിന്ന ന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പാറി അപ്പൊ അവന്റെ അവസ്ഥ എന്താവും.....


അവളുടെ സങ്കടം മാറ്റാൻ എന്നോണം കാശി കളിയാലേ ചോദിച്ചു.....


കയ്യിലിരിപ്പിന് കൊല്ലുകയാ വേണ്ടേ പിന്നെ ന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലെ എന്നോർത്ത ഞാൻ തല്ലിൽ ഒതുക്കിയേ.....


ഓ.... അങ്ങനെ.....പിന്നെ കുറച്ചു ദിവസം അവൻ ഇവിടെ ഉണ്ടാവും..... ചിലതിനോക്കെ ഒരു തീരുമാനം ആയിട്ടേ പോകൂ......


ദേ കാശിയേട്ട..... ഞാൻ ഇറങ്ങി പോകും കേട്ടോ....


അതിന് നിന്നെ ഇനി വിട്ടിട്ട് വേണ്ടേ.... പിന്നെ ആ ഫോൺ ഇങ്ങു തന്നെ....

അവൻ ഫോൺ എടുത്തു നോക്കി അതിൽ വാൾപേപ്പർ കണ്ട് അവളെ നോക്കി ഒന്ന് ചിരിച്ചു......


എന്താ ചിരിക്കാൻ ഫോൺ കണ്ടിട്ടില്ലേ....


ഫോൺ കണ്ടിട്ടുണ്ട് എന്നാൽ എനിക്ക് വറുപ്പാണ് ഇഷ്ടം അല്ല എന്നൊക്കെ പറയുന്ന ആളിന്റെ ഫോട്ടോ തന്നെ വോൾപേപ്പർ ഇട്ട കണ്ട് ചിരിച്ചു പോയതാ......

അതിന് അവൾ അവനെ രൂക്ഷമായി നോക്കി....


നോക്കി പേടിപ്പിക്കാതെ പാസ്സ്‌വേർഡ്‌ പറയടി ....


അത്‌.... അതുപിന്നെ..... ഞാൻ ഓപ്പൺ ആക്കി തരാം......


അതെന്താ ഞാൻ കേൾക്കാൻ കൊള്ളാത്ത വല്ലതും ആണോ പാസ്സ്‌വേർഡ്‌.....


മ്മ്മ്..... ഒരു വൃത്തികെട്ട ജന്തുവിന്റെ പേര് ആണ്......

ഓഹോ.... അപ്പൊ ഞാൻ ഒന്ന് നോക്കട്ടെ.....

അവൻ ഫോൺ എടുത്ത് ഹരികൃഷ്ണൻ എന്ന് ടൈപ് ചെയ്തതും അത്‌ ഓപ്പൺ ആയി..... അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു തിരികെ നടന്നു.....


അപ്പൊ പാസ്സ്‌വേർഡ്‌ വേണ്ടേ.......


ഹരികൃഷ്ണൻ എന്നല്ലേ..... എനിക്ക് മനസ്സിലായി


തുടരും ....

എല്ലാരും ഹാപ്പി ആയെന്ന് കരുതുന്നു......നല്ല comments ഇന് ഒരുപാട് നന്ദി..... ഇനിയും നല്ല comments പ്രതീക്ഷിക്കുന്നു....














 

 


❤❤നിനക്കായ്‌ ❤❤ - 27

❤❤നിനക്കായ്‌ ❤❤ - 27

4.8
6052

  ഭാഗം 27 ©ആര്യ നിധീഷ്  കാശി ഫോൺ ഓപ്പൺ ചെയ്ത് ആ ഫോട്ടോസ് ഒന്ന് നോക്കി എന്നിട്ട് അതുമായി ഹരിയുടെ അടുത്തേക്ക് നടന്നു .... അവൻ ചെല്ലുമ്പോൾ താഴെ സോഫയിൽ തലയിൽ കൈ ഊന്നി ഇരിക്കുന്ന ഹരിയെ ആണ് കണ്ടത്..... തോളിൽ ഒരു കൈകൾ അമർന്നപ്പോൾ ഹരി മുഖം ഉയർത്തി നോക്കി.... കരഞ്ഞു ചുവന്ന കണ്ണുകൾ അവനിലെ നോവിന്റെ ആഴം വിളിച്ചോതുന്നുണ്ട്.... സ്വന്തം ചോരയെ തിരിച്ചറിയാതെ പോയ വേദന അവനെ വല്ലാതെ തളർത്തിയിരുന്നു..... ഹരി...... ഇങ്ങനെ വിഷമിക്കല്ലേ കഴിഞ്ഞത് ഒക്കെ കഴിഞ്ഞു അത്‌ വിട്..... ഇനി മുൻപോട്ട് എന്താ എന്ന് ചിന്തിക്ക്..... എനിക്ക് അറിയില്ല കാശി ഞാൻ എന്ത് പറഞ്ഞാ അവളെ മനസ്സിലാക്കണ്ടേ....