ഭാഗം 27
©ആര്യ നിധീഷ്
കാശി ഫോൺ ഓപ്പൺ ചെയ്ത് ആ ഫോട്ടോസ് ഒന്ന് നോക്കി എന്നിട്ട് അതുമായി ഹരിയുടെ അടുത്തേക്ക് നടന്നു ....
അവൻ ചെല്ലുമ്പോൾ താഴെ സോഫയിൽ തലയിൽ കൈ ഊന്നി ഇരിക്കുന്ന ഹരിയെ ആണ് കണ്ടത്.....
തോളിൽ ഒരു കൈകൾ അമർന്നപ്പോൾ ഹരി മുഖം ഉയർത്തി നോക്കി....
കരഞ്ഞു ചുവന്ന കണ്ണുകൾ അവനിലെ നോവിന്റെ ആഴം വിളിച്ചോതുന്നുണ്ട്.... സ്വന്തം ചോരയെ തിരിച്ചറിയാതെ പോയ വേദന അവനെ വല്ലാതെ തളർത്തിയിരുന്നു.....
ഹരി...... ഇങ്ങനെ വിഷമിക്കല്ലേ കഴിഞ്ഞത് ഒക്കെ കഴിഞ്ഞു അത് വിട്..... ഇനി മുൻപോട്ട് എന്താ എന്ന് ചിന്തിക്ക്.....
എനിക്ക് അറിയില്ല കാശി ഞാൻ എന്ത് പറഞ്ഞാ അവളെ മനസ്സിലാക്കണ്ടേ.... തെറ്റ്‌ദാരണ മാറാതെ അവൾ ന്റെ കൂടെ വരില്ല.... അവൾ വജ്രായുടെ അടുത്ത് വരാതെ ഇതിന് ഒരു പരിഹാരവും ആവില്ല ഓർത്തിട്ട് ഭ്രാന്ത് പിടിക്കുന്നു......
ആദ്യം നീ ഈ ഫോട്ടോ ഒന്ന് നോക്ക്.... എന്നിട്ട് തലപുക്കച്ചാൽ പോരെ.... അവൻ ഒരു ചെറു ചിരിയോടെ ഫോൺ അവനുനേരെ നീട്ടി.....
കാശി ഇത് ലോക്ക് ആണ് പാസ്സ്‌വേർഡ്......
ഓ അത് ഒരു വൃത്തികെട്ട ജന്തുവിന്റെ പേര് ആണ്...... അവൻ ഒരു കുറുമ്പോടെ പറഞ്ഞു.....
വൃത്തികെട്ട ജന്തുവോ..... ഹരി സംശയത്തിൽ അവനെ നോക്കി.....
ഞാൻ സ്പെല്ലിങ് പറയാം നീ ടൈപ് ചെയ്തോ.....
H....A.... R.... I.... K... R... I... S... H....
മതി.... എനിക്ക് മനസ്സിൽ ആയി.....
അവൻ കേറുവോടെ പറഞ്ഞു....
നീ.... മുഖം വീർപ്പിക്കണ്ട ഞാൻ അല്ല പാസ്‌വേഡ് ചോദിച്ചപ്പോ നിന്റെ പുന്നാര ഭാര്യ പറഞ്ഞതാ..... അവൾ അത് പറഞ്ഞപ്പോഴേ എനിക്ക് കത്തി......
എനിക്കും..... അപ്പു ഒരു ചിരിയോടെ പറഞ്ഞതും ഹരി അവനെ നോക്കി കണ്ണുരുട്ടി
നീ കണ്ണുരുട്ടണ്ട.... ഞാൻ അവളുടെ സൈഡ് ആണ് അമ്മാതിരി തോന്യാസം അല്ലെ നീ അവളോട് കാണിച്ചേ......
ഡാ..... ഞാൻ അറിഞ്ഞോട് അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.....
അറിഞ്ഞോണ്ട് ആണേലും അറിയാതെ ആണേലും ചെയ്ത വർക്ക് ഭംഗിയായി.... ഇനി ആ കൊച്ച് ജനിച്ചാൽ എങ്കിലും രണ്ടിന്റെയും ഈ ഇടി ഒന്ന് തീരുമോ......
അതെങ്ങനെയാ ഓരോ കുരിശ് ഇങ്ങനെ വന്നോണ്ടിരിക്കുവല്ലേ..... ആ ₹@%&മോൾക്ക് ഞാൻ വെച്ചിട്ടുണ്ട് അങ്ങോട്ട് ഒന്ന് ചെല്ലട്ടെ.....ഹരി പല്ലിറുമികൊണ്ട് പറഞ്ഞു
അതൊക്കെ പിന്നെ ഇപ്പൊ ഇതിന് തീരുമാനം ഉണ്ടാക്ക്....കാശി അല്പം ഗൗരവത്തിൽ പറഞ്ഞു
അതിപ്പോ ഇങ്ങനെയ കാശി..... ഒന്നെങ്കിൽ അമ്മു എന്നോടൊപ്പം വരണം അല്ലെങ്കിൽ വജ്ര ഇവിടെ വരണം.....
അതല്ലാതെയും ഒരു വഴി ഉണ്ട് ഹരി.....
അതെന്താ.... നീ പറ......
നിന്റെ നെഞ്ചിലെ ആ ടാറ്റൂ.....
കാശി...... നീ എങ്ങനെ.....
അമ്മു നിന്റെ ഷർട്ടിൽ പിടിച്ചുലച്ചപ്പോ ഞാൻ കണ്ടിരുന്നു ആ ടാറ്റൂ..... അത് എപ്പോ ചെയ്തതാ....
അത്.... ഞാൻ +2പഠിക്കുമ്പോ.... സ്കൂൾ ടൂർ പോയപ്പോ ചെയ്തതാ..... ന്റെ പെണ്ണിന്റെ പേര് ഈ ചങ്കിൽ ഇങ്ങനെ ഉണ്ടാവണം എന്ന് ഒരു ആഗ്രഹം തോന്നി ചെയ്തതാ.....
അപ്പൊ പിന്നെ കാര്യങ്ങൾ എളുപ്പം ആയില്ലേ.....
പക്ഷെ ഒരു ടാറ്റൂ ആർക്കും എപ്പോവേണേലും ചെയ്യാല്ലോ....
പക്ഷെ ഹരി അന്ന് നീ ഈ ടാറ്റൂ ചെയ്ത പിക് ഉം വീഡിയോ യും എന്റെ കൈയിൽ ഉണ്ട് അത് പോരെ തെളിവ്......
അത് കേട്ടതും ഹരി ഓടി ചെന്നവനെ കെട്ടിപിടിച്ചു.....
അയ്യേ എന്താടാ ഇത്.....
ആദ്യമായിട്ടാ..... നിന്നെക്കൊണ്ട് എനിക്ക് ഒരു ഉപകാരം ഉണ്ടാവുന്നെ....
ഓ ഇപ്പൊ അങ്ങനെ ആയി.....
അങ്ങനെ ആയി എന്നോ അന്ന് അടിച്ചു ബോധം പോയപ്പോ ഞാൻ പറഞ്ഞതല്ലേ ഞാൻ നിന്റെ വീട്ടിൽ കിടന്നോളാം എന്ന് എന്നിട്ട് നീ അല്ലെ എന്നെ വീട്ടിൽ കൊണ്ട് ഇട്ടേ.... അപ്പൊ ഇതിന് ഒക്കെ ഉത്തരവാദി നീ അല്ലെ.....
ഓഹോ അപ്പോഴും കുറ്റം എനിക്ക്.... ആയിക്കോട്ടെ......ഇനി നീ അടിച്ചു റോഡിൽ കിടന്നാലും ഞാൻ നോക്കത്തില്ല പോരെ.....
എന്റെ പൊന്നെ രണ്ടും ഒന്ന് നിർത്തുവോ.....10മിനിറ്റിൽ നിന്നെ പറഞ്ഞു വീട്ടില്ലേൽ അവൾ ഇറങ്ങി പോകുമെന്നാ പറഞ്ഞേക്കുന്നെ..... ആദ്യം അതിന് ഒരു തീരുമാനം ആകട്ടെ.... എന്നിട്ട് നിങ്ങൾക്ക് ടൈം താരം....
കാശി ഹരിക്ക് നേരെ കൈ കൂപ്പിയതും അവൻ ഒന്ന് ഇളിച്ചു കാണിച്ചു.....
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എന്താ ദേവ്...... നിനക്ക് എന്താ പറ്റിയെ വന്നപ്പോ തൊട്ട് ആകെ ഡിസ്റ്റർബ് ആണല്ലോ...
ബാൽകാണിയിൽ ഇരുന്ന് സ്‌മോക്ക് ചെയ്യുന്ന ദേവിന്റെ അടുത്ത് വന്നിരുന്നു വിശ്വനാഥൻ(അച്ഛൻ )ചോദിച്ചു....
ഒന്നുമില്ല അച്ഛാ കണക്ക് കൂട്ടൽ ഒക്കെ പിഴക്കിവാണ്..... എത്ര ശ്രമിച്ചിട്ടും അവളെ ഒന്ന് തൊടാൻ പോലും പറ്റുന്നില്ല....
അതിനും മാത്രം ഇപ്പൊ എന്താ ഉണ്ടായേ.....
അച്ഛാ ഹരിയുടെ കൈയിൽ നിന്ന് അവൾ പോയപ്പോൾ ഞാൻ സന്തോഷിച്ചിരുന്നു.... ഇനി അവൾ ഒറ്റക്കല്ലേ എന്ന് ഓർത്ത് എന്നാൽ അതിലും സുരക്ഷിതം ആയ കൈകളിൽ ആണ് അവൾ ഇപ്പൊ ഉള്ളത്.....
നീ ഒന്ന് തെളിച്ചു പറ ദേവ്.....
അച്ഛാ..... ദേവകി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്റെ ഓർണർ എ അച്ഛന് അറിയില്ലേ.....
മ്മ് അറിയാം..... കാശിനാഥൻ...... അവനെ അറിയാത്തവർ ഉണ്ടോ....
മ്മ്.... അവൾ.... അമ്മു... ഇപ്പൊ കാശിനാഥന്റെ വീട്ടിൽ ആണ് ഉള്ളത്......
ഷിറ്റ്..... അത് എങ്ങനെ??? അവളും അവനും ആയി എന്താ ബന്ധം......
അവളുടെ ഫ്രണ്ട് ആണ് കാശിയുടെ സിസ്റ്റർ.....
അപ്പോ ഇനി എന്താ നിന്റെ പ്ലാൻ......
എത്രയും പെട്ടന്ന് അവളെ അവിടുന്ന് പൊക്കണം അച്ഛാ അവിടെ വെച്ച് അവൾ സത്യങ്ങൾ അറിഞ്ഞാൽ പിന്നെ നമ്മൾ ഒക്കെ ഇറങ്ങി കൊടുക്കേണ്ടി വരും.... ഒക്കെത്തിനും മുന്നിൽ നിൽക്കാൻ കാശി ഉണ്ടാവും അത് നമ്മുടെ തകർച്ചയുടെ ആക്കം കൂട്ടും....
മ്മ്..... അയാൾ ഒന്ന് ഇരുത്തി മൂളി തിരിഞ്ഞു നടന്നു....
➖️➖️➖️➖️➖️➖️
അതു വരുമ്പോൾ കാശ്ശിയോടൊപ്പം ഇരിക്കുന്ന ഹരിയെ ആണ് കണ്ടത്..... അവൾ ഒരു നിമിഷം അതേപോലെ നിന്നുപോയി ശേഷം തലയൊന്ന് കുടഞ്ഞു അവരുടെ അടുത്തേക്ക് നടന്നു.....
കാശിയേട്ടൻ ഇന്ന് പോയില്ലേ.... അല്ല എവിടുന്നു കിട്ടി ഇതിനെ.....
അവൾ ഹരിയെ നോക്കി ചോദിച്ചു....
എനിക്ക് കിട്ടിയത് ഒന്നുമല്ല തന്നെ വന്ന് കേറിയതാ.....
ഓഹോ..... എന്നിട്ട് എന്തായി......
അവൾ കളിയാലേ അവനോട് ചോദിച്ചതും അവൻ അതിന് ഒരു ചിരി സമ്മാനിച്ചു.....
അപ്പോഴാണ് അവൾ അവന്റെ കവിളിലേ വിരൽ പാട് കാണുന്നത്.....
വന്ന് കേറിയ ഉടനെ കിട്ടി അല്ലെ.......
ഏയ് കിട്ടിയത് അല്ല ചോദിച്ചു വാങ്ങിച്ചു.....
അപ്പു അവനെ ദയനീയം ആയി നോക്കി പറഞ്ഞു.....
അപ്പോഴാണ് അതു അപ്പുവിനെ ശ്രെദ്ധിച്ചത്
അവനെ നോക്കി ഒന്ന് കണ്ണുരുട്ടി അവൾ ഹരിക്ക് നേരെ തിരിഞ്ഞു....
എന്റെ ഹരി ഇപ്പോഴും ഈ കാട്ട്കോഴിയേം കൊണ്ടാണോ നടക്കുന്നെ....
അവൾ അപ്പുവിനെ നോക്കി പുച്ഛിച്ചു.....
ഡീ....... കാട്ട് കോഴി നിന്റെ......അ.....
അപ്പന് പറയാൻ വന്നതും അടുത്തിരിക്കുന്ന കാശിയെ ഒന്ന് നോക്കി അവൻ അത് വിഴുങ്ങി....
അല്ല അതു നിനക്ക് ഇവനെ അറിയാമോ.....കാശി സംശയത്തോടെ ചോദിച്ചു
അറിയാമോ എന്നോ... ആ കോളേജിൽ ഇവനെ അറിയാത്ത പെൺപിള്ളേർ ഉണ്ടോ.... എന്റെ ഏട്ടാ.... ഭൂലോക വായിനോക്കി ആണ്....
ഡീ.... ഡീ.... മതി കേട്ടോ അതൊക്കെ പണ്ട് ഇപ്പൊ ഞാൻ ഡീസന്റ് ആണ്.....
ഓ പിന്നെ അത്കൊണ്ടാവും കണ്ട പെണ്ണുങ്ങളുടെ മൊത്ത ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് ബോക്സിൽ നിറഞ്ഞു നിൽക്കുന്നെ....
അതിന് അവൻ കാശിയെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... എന്നിട്ട് പതിയെ എഴുന്നേറ്റ് അതുവിന്റെ അടുത്തേക്ക് ചെന്നു.....
ഡീ.... കുട്ടിപിശാച്ചെ നീ ഈ പറഞ്ഞതിന് നിനക്കിട്ട് ഞാൻ തരാം... കേട്ട.....
ഓ പിന്നെ താൻ ഒന്ന് പോടോ....
എന്ന് പറഞ് അവനെ ചുണ്ടുകൊട്ടി കാണിച്ചവൾ അമ്മുവിനടുത്തേക്ക് പോയി.....
എങ്ങനെ സഹിക്കുന്നു കാശിയേട്ട..... നിങ്ങൾക്ക് ഒരു അവാർഡ് തരണം കേട്ടോ....
ഡാ.......ഡാ..... എന്റെ പെങ്ങളെ എന്റെ മുന്നിൽ ഇരുന്ന് വായിൽ നോക്കിയിട്ട് അവൾ വായിനോക്കി എന്ന് വിളിച്ചതാണോ കുറ്റം....
ഈ ...... 😁😁😁 കണ്ടല്ലേ.....
മ്മ് കണ്ടു......
എങ്കി ഞാൻ ഒരു സത്യം പറയട്ടെ.... മുൻപ് അമ്മുവിന്റെ കൂടെ ഞാൻ കണ്ടിട്ടുണ്ട് ഇവളെ പക്ഷെ പേരോ മറ്റ് ഡീറ്റെയിൽസ്ഓ ഒന്നും അറിയില്ലായിരുന്നു.... അതെങ്ങനെയാ അന്നേ അവൾക്ക് എന്നെ കണ്ണിൽ പിടിക്കില്ല അത്കൊണ്ട് ഞാനും വെയിറ്റ് ഇട്ടു നടന്നു എങ്കിലും എവിടേയോ ഒരു സ്പർക്ക് അന്നേ ഉണ്ടായിരുന്നു........ ഇപ്പോ കണ്ടപ്പോ അതാ ഞാൻ നോക്കിയേ.....ഇയാൾക്ക് പ്രശ്നം ഒന്നുമില്ലേ തന്നൂടെ എനിക്ക്....കൈയിൽ ഇരുപ്പ് വെച്ച് വല്യ വാക്ക്ധനങ്ങൾ ഒന്നും തരാൻ പറ്റില്ല എങ്കിലും ന്റെ തെറ്റ് കൊണ്ട് ഞാൻ അവളെ കരയിക്കില്ല......
പറഞ്ഞു നിർത്തുമ്പോൾ തന്നെ തന്നെ മിഴിച്ചു നോക്കുന്ന ഹരിയെയും കാശിയെയും ആണ് കണ്ടത്..... എന്നാൽ പെട്ടന്ന് കാശിയുടെ മുഖത്തെ ചിരി മാഞ്ഞു..... അവൻ എഴുനേറ്റ് റൂമിലേക്ക് നടന്നു.....
തുടരും.....
നല്ല comment വേണം കേട്ടോ എല്ലാം ഹാപ്പി ആയില്ലേ......