മുടിയിൽ വിരൽ കൊരുത്തു കണ്ണുകളടച്ചു തലയും താഴ്ത്തി സോഫയിലിരിക്കയാണ് ദേവ്. അവനടുത്തായി അരുണും. ഓരോന്നും ചോദിച്ചു അടുത്തു നിൽക്കുന്ന സതിയമ്മയുടെ വാക്കുകൾ പക്ഷെ ഇരുവരിലും എത്തുന്നുണ്ടായിരുന്നില്ല. ദേവിലെ ഭയപ്പെടുത്തുന്ന നിശബ്ദത വലിയൊരു കൊടുംകാറ്റിനു മുന്നേയുള്ള ശാന്തതയായി അരുണിനു തോന്നി.
" ദേവ്... "
ഹാളിലേക്ക് ഓടി വന്നു കിതച്ചു കൊണ്ട് ശ്രീപ്രിയ അവനെ വിളിച്ചപ്പോഴും ആ അവസ്ഥയായി നിന്നും അവൻ അനങ്ങിയില്ല.
" ദേവ്.. എന്താ എന്തുപറ്റി. ഞാൻ ഡ്യൂട്ടിയിൽ ആയിരുന്നു. പെട്ടന്നു കാണണം ന്നു പറഞ്ഞു വിളിച്ചപ്പോ ഐ വാസ് സ്കെർഡ്. അപ്പൊ തന്നെ ലീവ് പറഞ്ഞു. ഇങ്ങോട്ട് വരുന്നതിനു മുന്നേ ഹോസ്പിറ്റലിലേക്ക് വിളിച്ചും നോക്കി.
" എന്തിന്. അവളു ചത്തോന്നറിയാനോ... "
തന്റെ തോളിലുള്ള ശ്രീപ്രിയയുടെ കൈകൾ തട്ടി മാറ്റി അവൻ അവളോട് അലറി.
" വാട്ട്... വാട്ട് ഹാപ്പെൻഡ്.. "
ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖവും എരിയുന്ന കണ്ണുകളുമായി മുന്നിലിരിക്കുന്ന ദേവിനെ കണ്ട് അവൾ ഭയന്നു പിന്നോട്ടേക്കാഞ്ഞു... അരുണിലേക്കും സതിയമ്മയിലേക്കും നോട്ടം പായിച്ചു കൊണ്ടവൾ വിക്കി വിക്കി ചോദിച്ചു.
" നിനക്കറിയില്ലെടി.. 😡😡 ഇല്ലേ...
പറയെടി.... എന്തിനാ നീ അങ്ങനെ ഒക്കെ ചെയ്തത്..... എന്റെ പ്രിയ, അവളെന്തു തെറ്റാടി നിന്നോട് ചെയ്തത്. പറയെടി... 😡😡😡"
" ദേ... ദേവ്.. "
അവൾക്കു നേരെ വരുന്ന ദേവിനെ കണ്ടവൾ പിന്നോട്ടേക്ക് നിരങ്ങി.
" അച്ചു..... നീ എന്തു ഭ്രാന്താടാ അവളോട് പറയുന്നേ... ഏതോ ഒരു പിഴച്ചവൾക്ക് എന്തോ പറ്റിയതിന് പ്രിയമോളെന്തു ചെയ്തു. "
" ശബ്ദിച്ചു പോകരുത്.'
സതിയമ്മക്ക് നേരെ തിരിഞ്ഞു ദേവ് അലറി.
" ഏതോ ഒരു പിഴച്ചവൾ അല്ലെ... 😏
അവളു പിഴച്ചിട്ടുണ്ടെങ്കിൽ പിഴപ്പിച്ചത് ഞാനാ.... 😡😡
ഇവൾ. ഈ പേ പിടിച്ചവൾ കാരണം എന്റെ ജീവനാ ഇന്നവിടെ കിടന്നു പിടയുന്നത് അറിയോ.... 🥺 എന്റെ കുഞ്ഞ്.... എന്റെ കുഞ്ഞിനെയാണിവൾ 😡 "
ശ്രീപ്രിയക്കു നേരെ വിരൽ ചൂണ്ടി പറഞ്ഞ ദേവിന്റെ വാക്കുകൾക്കു മുന്നിൽ സതിയമ്മയും ഒരു നിമിഷം നിശ്ചലയായി.
" പറയ് ശ്രീപ്രിയ... എന്തിന് വേണ്ടി. 😡"
അവൾക്കു നേരെ ഓരോ അടിവെച്ചവൻ നടന്നടുത്തു.
" നോ... നോ ദേവ്. ഞാൻ.. ഞാനെന്തു ചെയ്യാൻ. നീ... നിന്നെ ആരോ തെറ്റുധരിപ്പിച്ചിരിക്കയാണ്... "
" എങ്കിൽ ഇതിന്റെ അർത്ഥമെന്താണ് ശ്രീപ്രിയ. "
അരുൺ അവന്റെ കയ്യിലുള്ള സി സി ടി വി ഫുടേജ് അടങ്ങിയ ഗാഡ്‌ജറ്റ് ശ്രീപ്രിയക്കു നേരെ നീട്ടി. അതിലെ ദൃശ്യങ്ങളിൽ അവളുടെ കണ്ണൊന്നു പിടച്ചു.
" നിന്റെ തന്തേടെ വലാട്ടി പട്ടികളെ ഞങ്ങൾക്ക് മനസിലാവിലെന്നു കരുതിയോടി നീ....
അവന്മാരെ കാണേണ്ടതുപോലെ കണ്ട് അറിയേണ്ടതൊക്കെ അറിഞ്ഞിട്ടു തന്നെയാ നിന്നെ ഇങ്ങോട്ടേക്കു വിളിപ്പിച്ചത്. "
അവൾക്കു മുന്നിലേക്കൊന്നാഞ്ഞു ഓരോ വാക്കുകളായ് അരുൺ പറഞ്ഞു.
ജയചന്ദ്രൻ ചെല്ലും ചിലവും കൊടുത്തു തീറ്റി പോറ്റുന്ന അവന്റെ സഹായികൾ. അവരെ കണ്ടെത്തി അവരിൽ നിന്നും സത്യമറിയാൻ ഭ്രാന്തനെ പോലെ പോലെ പെരുമാറിയ മഹേഷിന്റെ മറ്റൊരു മുഖം. അവന്റെ കണ്ണുകളിലെ ക്രൂരഭാവം. ഒരു നിമിഷം കണ്ണുകലടച്ചു അരുൺ ആ നിമിഷങ്ങളോർത്തു.
" മഹേഷ്, സി ഐ ഹബീബുമായി ഇവിടെ എത്താനുള്ള സമയം. അത്രയേ ഇനി നിനക്കൊള്ളു ശ്രീപ്രിയ. " ( അരുൺ )
" പറയടി... എന്തിന് വേണ്ടി. " ( ദേവ് )
" ഫോർ മൈ ലവ്. "
പെട്ടന്നു ശ്രീപ്രിയ തലയുയർത്തി പ്രത്യേക ഭാവത്തിൽ പറഞ്ഞു.
" യെസ്, ഫോർ മൈ ലവ്. മൈ ലവ് ദാടസ് യു ദേവ്.
എന്നിൽ നിന്നും എന്റെ പ്രണയത്തെ തട്ടിയെടുത്തവളെ ഞാൻ പിന്നെ എന്തു ചെയ്യണം. "
ക്ഷണ നേരം കൊണ്ട് ദേവിന്റെ കൈവിരലുകൾ ശ്രീപ്രിയയുടെ കവിളിൽ പതിഞ്ഞു. സോഫയിൽ നിന്നും ഉരുണ്ടു വീണു കവിളിൽ കൈവെച്ചവൾ പകപ്പോടെ അവനെ നോക്കി.
" വെറും മാസങ്ങളുടെ പരിചയമുള്ളവളെ നഷ്ടപെടുന്നത് നിനക്ക് സഹിക്കുന്നില്ലെങ്കിൽ വർഷങ്ങളായി നിന്നെ മാത്രം മനസിൽ കൊണ്ടു നടക്കുന്ന എനിക്കോ....
എന്നേക്കാൾ മറ്റൊരാൾ നിന്നെ സ്നേഹിക്കുന്നത് എനിക്കിഷ്ടമല്ല ദേവ്, അതു നിന്റെ അമ്മയാണെങ്കിൽ പോലും. "
ശ്രീപ്രിയയുടെ വാക്കുകളിൽ ഒരു നിമിഷം എല്ലാവരും ഞെട്ടി നിന്നു.
" അതിനു. അതിനു നീ എന്റെ പ്രിയയെ... അവളെ... 🥺 "
" പ്രിയാ.. പ്രിയാ.. പ്രിയാ... പ്രിയ.
ആ നശിച്ച പെരുകാരണം ഐ ഹേറ്റ് മൈ സെൽഫ്.
എന്റെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ചവിട്ടി അരച്ചാണ് അവളു നമുക്കിടയിൽ കയറി വന്നത്. "
അടുത്തുള്ള ടീ ടേബിളിൽ ഭ്രാന്തിയെ പോലെ ശ്രീപ്രിയ ആഞ്ഞു ചവിട്ടി പറഞ്ഞു.
" എല്ലാവരെയും നീ മനസിലാക്കി. എന്നിട്ടും. എന്നിട്ടും നീ എന്തുകൊണ്ട് എന്നെ മനാസിലാക്കിയില്ല. അല്ലെങ്കിൽ മനസിലാവാത്തതുപോലെ ഭാവിച്ചു.
യുവർ ദ ബെസ്റ്റ് വൺ എന്നു എന്നെ നീ എപ്പോഴും പറയാറില്ലേ. പിന്നെ എപ്പോഴാ അവളു നിനക്ക് സ്പെഷ്യൽ വൺ ആയതു. പറയ് ദേവ് പറ എന്നേക്കാൾ എന്തു സ്പെഷ്യൽ ആണ് അവൾക്കുള്ളത് പറ ദേവ് എനിക്കറിയണം പറ... "
ശ്രീപ്രിയ ദേവിനു നേരെ തിരിഞ്ഞു. അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി.
" നീയെനിക്കു ബെസ്റ്റ് വൺ തന്നെയായിരുന്നു എപ്പോഴും എന്റെ ബെസ്റ്റ് ഫ്രണ്ട്. "
" ഫ്രണ്ട്. 😏 എനിക്ക് നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ല ആവേണ്ടത്.
നിന്നെ എനിക്ക് നഷ്ടപെട്ടന്നറിഞ്ഞ ആ നിമിഷം ഭ്രാന്ത് പിടിച്ചു പോയ്. ഹോസ്പിറ്റലിൽ എന്റെ ഒപ്പം നിന്നപ്പോ വിചാരിച്ചു എന്നെ വിട്ട് ഒരിക്കലും പോകില്ലെന്ന്. പക്ഷെ നീ പോയി... അവളെ ആ പ്രിയയെ തിരഞ്ഞു പോയ്. ഞാൻ എന്തു ചെയ്യണം അപ്പോൾ.
പറ ദേവ് ഞാൻ എന്തു ചെയ്യണം അപ്പോൾ... എനിക്ക് ഇല്ലെങ്കിൽ അവൾക്കും വേണ്ട. അതേടാ.. അന്നു നിനക്കുണ്ടായ ആക്സിഡന്റ് അതു ഞാൻ തന്നെയാ ചെയ്തേ... പക്ഷെ നീ രക്ഷപെട്ടു. "
" you bloody bi%#&* 😡😡😡 "
ദേവ് ശ്രീപ്രിയക്കു നേരെ ചീറി വന്നു. അവളുടെ ഇരു കവിളുകളെയും മാറി മാറി അടിച്ചു പിന്നിലേക്കുന്തി.
നിലത്തേക്ക് വീണവൾ ചുണ്ടും കവിളും പൊട്ടി ഒഴുകിയ ചോര നാവിനാൽ തുടച്ചു തുപ്പി കവിളിൽ കൈ വെച്ചു വന്യമായി ചിരിച്ചു.
" നിനക്കറിയോ ദേവ് ഇതുപോലെ ഒന്നു അവളും തന്നിരുന്നു. നിന്നെ ഞാൻ സ്വന്തമാക്കും എന്നു പറഞ്ഞ ദിവസം. ഓർമയുണ്ടോ ദേവ്. അന്നു നീ എന്താ പറഞ്ഞത് നിങ്ങൾക്കിടയിലേക്ക് വരരുതെന്നല്ലേ..
എപ്പോഴും എന്നെ ചേർത്തു പിടിച്ചിരുന്ന നിന്റെ കൈകൾ അവളെ ചേർത്തു പിടിക്കാൻ തുടങ്ങിയപ്പോ... എന്നേക്കളേറെ നീ അവളെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോ..... നിന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം കണ്ടുതുടങ്ങിയപ്പോൾ.... എനിക്ക് നിങ്ങൾക്കിടയിലേക്ക് വരാതിരിക്കനാവില്ല ദേവ്.
ആ വീട്ടിൽ ഓരോ നിമിഷവും നിങ്ങളെ പരസ്പരം കാണുമ്പോൾ നീ അവൾക്കു വേണ്ടി സംസാരിക്കുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടമായികൊണ്ടിരിക്കുകയായിരുന്നു. "
മുടിയിൽ പിടിച്ചു വലിച്ചവൾ അലറി.
" you touch her, you hug her, you kiss her, you fu** her. "
ഹാളിൽ അടുക്കി വെച്ചിരുന്ന ഷോ പീസുകൾ ഓരോന്നായി തട്ടിത്തെറുപ്പിച്ചു.
" എനിക്ക് കഴിയില്ല ദേവ്, നിന്നെ അവളുടെ കൂടെ കാണാൻ. നിന്നെ നഷ്ടപെടുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല ദേവ്...
യു കിസ്സ് ഹെർ ആൻഡ് ഷീ ബാക്ക്. ഇല്ല ദേവ് ഇല്ല, ഞാൻ സമ്മതിക്കില്ല നീ എന്റേതാണ്, എന്റേത് മാത്രം.
അവളെ, നിന്നിൽ നിന്നും ഒഴിവാക്കാൻ, എന്റെ കണ്മുന്നിൽ നിന്നെങ്കിലും പോവാൻ ഞാൻ പലതും ചെയ്തു. വസുന്ദര ആന്റി വഴി നിന്റെ അമ്മയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
അവൾക്കു നീന്താൻ അറിയില്ലെന്ന് അറിഞ്ഞു തന്നെയാണ് അന്നു കൊളത്തിൽ തള്ളിയിട്ടത്. പക്ഷെ ആ po***** അവളു നീന്തി പിന്നാലെ നീയും.
ചാവില്ലെന്നുറപ്പുണ്ടായിരുന്നു എന്നാലും ആ വീട്ടിൽ നിന്നും ആ നശിച്ചവൾ പോകുമല്ലോ എന്നു കരുതി സ്റ്റെപിൽ ഓയിൽ ഒഴിച്ചു തള്ളിയിട്ടു. എന്നിട്ടും ഒരു ചെറിയ മുറിവല്ലാതെ അവൾക്കൊന്നും സംഭവിച്ചില്ല. പകരം വീണ്ടും വീണ്ടും നീ അവളെ തേടി പോയി. "
ശ്രീപ്രിയ പറയുന്നത് കേട്ട് ശ്വാസമെടുക്കാൻ പോലും കഴിയാതെ ദേവ് തറഞ്ഞു നിന്നു. ' അവിടെ ഓയിൽ പോലെ എന്തോ ഉണ്ടായിരുന്നു. ' മാളുവിന്റെ വാക്കുകൾ ദച്ചുവിന്റെ ചെവിയിൽ മുഴങ്ങി. അവൾ ഇരു കൈകളാൽ ചെവി പൊത്തിപിടിച്ചു നിലത്തേക്കൂർന്നിരുന്നു കരഞ്ഞു.
" മുരളി അങ്കിൾ വഴി അവളിലുണ്ടായിരുന്ന ഭ്രാന്ത് എല്ലാവരെയും അറിയിച്ചതും ഞാനാ... ആ നിമിഷമെങ്കിലും അവളെ എല്ലാവരും വെറുക്കുമെന്ന് കരുതി. പക്ഷെ അവിടെയും നീ... നീ അവൾക്കു മുന്നിൽ വന്നു നിന്നു. എന്തിന് ദേവ്. എന്തിന്, ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ.... പിന്നെന്തിനാ നീ അവളെ ഇങ്ങനെ സ്നേഹിക്കുന്നെ.. നമുക്കിടയിലേക്ക് അവൾ കയറി വന്നില്ലായിരുന്നുവെങ്കിൽ ഒരിക്കലും എനിക്കിങ്ങനെയൊന്നും ചെയ്യേണ്ടി വരില്ലായിരുന്നു. "
പകയെരിയുന്ന കണ്ണുകളുമായി അവൾ പറയുന്ന ഓരോ കാര്യങ്ങളും ചാട്ടുളി പോലെ തോന്നിയവന്.
" ഓർക്കുന്നുണ്ടോ ദേവ് നീ പറഞ്ഞതു . നിന്റെ മനസും ശരീരവും ഒരുപോലെ അവളെ ആഗ്രഹിക്കുന്നുണ്ടെന്ന്. നൗ ഐആം ഹാപ്പി.. ഇനി ആ ശരീരം നിനക്ക് കിട്ടില്ലല്ലോ... "
ശ്രീപ്രിയ ദേവിനെ നോക്കി മൃഗീയമായി ചിരിച്ചു.
" i will kill you ba%&₹*** "
അവളുടെ കഴുത്തിനു പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി ദേവ് അലറി. അവന്റെ കണ്ണുകളിൽ അഗ്നിയാളി, കഴുത്തിലെ ഞരമ്പുകൾ പിടച്ചു നിന്നു.
" ഡൂ ഇറ്റ് ദേവ് ഡൂ ഇറ്റ്. കൊല്ലാനാണെങ്കിലും നീ എന്നെ തൊടുന്നത് പോലും എനിക്ക് ഹരമാണ്.. "
" ഛെ... "
അവൻ അവളിൽ നിന്നും കൈകൾ വലിച്ചെടുത്തു കുടഞ്ഞു. അറപ്പോടെ മുഖം തിരിച്ചു.
" you know dev, you're very seductive than any other drugs to me. നിനക്കറിയില്ല ദേവ് ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു. അവൾക്കു വേണ്ടി കാത്തിരിക്കേണ്ട... ഒരിക്കലും നിന്റെ പ്രിയ ഇനി തിരിച്ചു വരില്ല. "
" വരും. എന്റെ പ്രിയ അവൾ വരും. ഞങ്ങൾ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് അവൾ തിരിച്ചു വരും. "
" ഹും 😏. നീ ഇത്രക്കും മണ്ടനാണോ ദേവ്. ഓപ്പറേഷൻ കഴിഞ്ഞിട്ട് ആൾമോസ്റ്റ് 72 ഹവേഴ്സ് ആയി ഇതു വരെ അവളുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചിട്ടില്ല. ഇനി അവൾക്കു സംഭവിക്കാൻ പോകുന്നത് എന്താണെന്നു നിനക്കൂഹിക്കാൻ കഴിയുന്നതല്ലേ ഒള്ളു.... ഇന്റെര്ണല് ഇൻഫെക്ഷൻ ആൻഡ് ബ്രെയിൻ ഡെത്ത്. വെന്റിലേറ്ററിൽ നിന്നും എടുക്കുന്ന നിമിഷം ക്ലോസ്. എന്നിട്ടും നീ വിശ്വസിക്കുന്നോ ഷീ വിൽ ബാക്ക് ? "
അവളുടെ പൊട്ടിച്ചിരി അവിടമാകെ മുഴങ്ങി നിന്നു.
" ഇല്ലെങ്കിൽ ഞാൻ പോകും അവൾക്കൊപ്പം "
" ഇല്ല ദേവ് ഇല്ല... അവളുടെ ഓർമകളിൽ പോലും ജീവിക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല.
ആഗ്രഹിച്ചതെന്തു ഈ ശ്രീപ്രിയ സ്വന്തമാക്കിയിട്ടേ ഒള്ളു.... നിന്നെയും ഞ സ്വന്തമാക്കും.
ആദ്യം നിന്നിലേക്കെത്താൻ എനിക്കുണ്ടായിരുന്ന തടസം അവനായിരുന്നു അരുൺ. ആ ലക്ഷ്മണരേഖ മറികടക്കാൻ പോലും എന്റെ ഡാഡിക്കൊരു ഫോൺ കാൾ അത്രയേ എനിക്ക് വേണ്ടി വന്നോളു... യെസ് അരുൺ നീ പറഞ്ഞിലെ അതൊരു പേർസണൽ പ്രതികാരം ആണെന്ന്.. അതേ, പേർസണൽ പക്ഷെ അതെന്റെ ഡാഡിയുടേതായിരുന്നില്ല. "
" നാ₹%**** മോളെ.... കൊല്ലുമെടി @#₹% നിന്നെ ഞാൻ 😡😡"
അരുൺ പാഞ്ഞു വന്നു ശ്രീപ്രിയയുടെ കവിളിനെ പ്രഹരിച്ചു. നിലത്തേക്ക് മുട്ടുകുത്തി വീണവളുടെ മുടിയിൽ പിടിച്ചു പൊന്തിച്ചു ചുവരിനോട് ചേർത്തു നിർത്തി കഴുത്തിൽ കുത്തി പിടിച്ചു. ശ്വാസം കിട്ടാതെ അവളൊന്നും പിടഞ്ഞു കണ്ണുകൾ തുറിച്ചു വന്നു. കൈകൾ കൊണ്ട് ചുറ്റും പരതി. കൈയിൽ തടഞ്ഞ പ്ലാന്റ് പോട്ടിൽ എടുത്തു അരുണിന്റെ തലക്കടിച്ചു. പെട്ടന്നുണ്ടായ പ്രവർത്തിയിൽ അരുൺ രണ്ടു സ്റ്റെപ് പിന്നിലേക്ക് വെച്ചു. ഇടതു ചെവിയിൽ അമർത്തിപിടിച്ചു നിന്നു. താഴെക്കൂർന്നിറങ്ങിയ ശ്രീപ്രിയ ദേഷ്യത്തോടെ അവനെ നോക്കി ചുമച്ചു.
ആർത്തു കരഞ്ഞു ദച്ചു ദേവിനെ ചുറ്റിവരിഞ്ഞു നിന്നു.
" എന്നോട് നാത്തൂ പറഞ്ഞിരുന്നു ഏട്ടാ... ഞാനപ്പോ വിശ്വസിച്ചില്ല. "
" ഞാനും.. "
മേഘയുടെ കണ്ണിൽ അസൂയയാണെങ്കിൽ ശ്രീപ്രിയേച്ചിയുടെ കണ്ണിൽ പകയാണ്. മാളുവിന്റെ വാക്കുകൾ ഓർത്തുകൊണ്ട് ദച്ചുവിനെ ചേർത്തുപിടിച്ചപ്പോൾ അവന്റെ കണ്ണുകൾ സതിയമ്മയിലേക്കു നീണ്ടു. തന്റെ മുന്നിൽ കണ്ടതും കേട്ടതുമായ കാര്യങ്ങളൊന്നും വിശ്വസിക്കാനാവാതെ അവർ തറഞ്ഞു നിൽക്കുന്നത് കണ്ട് അവന്റെ ചുണ്ടുകളിൽ വേദന കലർന്നൊരു ചിരി വിരിഞ്ഞു.
****************************************************
" വീ ആർ ട്രയിങ് ഔർ ബെസ്റ്റ്. പക്ഷെ പെഷ്യന്റിന്റെ ശരീരം ഇനിയും ഇങ്ങനെ മരുന്നുകളോട് പ്രതികരിക്കാതെ നിന്നാൽ നമുക്കൊന്നുംചെയ്യാൻ കഴിയില്ല.
ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം.. "
വെന്റിലേറ്ററിൽ നിന്നും പുറത്തേക്കു വന്ന ഡോക്ടർ പറഞ്ഞപ്പോൾ എല്ലാ കണ്ണുകളും ഒരുപോലെ ദേവിനെ തിരഞ്ഞു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അടുത്ത ഒരു പാർട്ടോടു കൂടി ഈ കഥക്കൊരു അന്ത്യം കാണണം എന്നാണ് എന്റെ ആഗ്രഹം.