Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 7

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb¡¡✍🏻💖*
 
*(®️oM@nt!C  Lov£ $toRy)*
 
*_Part_7_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
 
♠️❣️♠️❣️♠️❣️♠️❣️♠️❣️♠️
 
ഈ റുഫൈദക്ക് ഒരു ജീവിതം ഉണ്ടേൽ നിന്നോടൊപ്പം ആയിരിക്കും... ഞാൻ ഇല്ലാതെ ഒരു ജീവിതം നിനക്കും ഉണ്ടാവില്ല.. അതിന് ഞാൻ സമ്മതിക്കില്ല.. 
 
അനു പറഞ്ഞത് പോലെ നിന്റെ ഖൽബിൽ ആരേലും ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ തീർത്തിരിക്കും...അറിയാലോ ലെ.. അല്ലേലും ഉറങ്ങുന്ന നിന്നോട് ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.. മ്മള് ഓന്റെ തലയിലൂടെ വിരലോടിച്ചു. 
 
പെട്ടന്ന് ഓന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി... നോക്കിയപ്പോ _വൈഫി Zannu 😘_
 
മ്മള് ഫോൺ അറ്റൻഡ് ചെയ്തു... മറുതലക്കൽ ഒരു പെൺ ശബ്ദം.. 
 
"  ഹെലോ മിഷ്ടർ കെട്ടിയോൻ അസ്സലാമു അലൈകും... ഇങ്ങക്ക് ഫോൺ എടുക്കാൻ എന്താ ഇത്ര താമസം... "
 
ഷാനുക്കന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഇല്ലാത്തപ്പോ കലിപ്പ് കേറി.. 
 
 "  കാട്ടുമാകാനേ മര്യാദക്ക് മിണ്ടിക്കൊ.... അല്ലേൽ പിന്നെ ഞാൻ ഒരിക്കലും മിണ്ടൂല നോക്കിക്കോ... ഹൂയ് കൂയ്‌ ഇങ്ങള് വല്ലതും കേൾക്കുന്നുണ്ടോ.. "
 
 
കോപ്പ്... ആരോടാ ഈ തൊള്ള ഇട്ട് പൊട്ടിക്കുന്നെ... കട്ട്‌ ചെയ്തു ഒന്നുടെ അടിച്ചു. ഇനി വല്ല റേഞ്ച് പ്രോബ്ലം ആണെങ്കിലോ അറിയാൻ.... 
 
കാൾ അറ്റൻഡ് ചെയ്തു എന്നല്ലാതെ റിപ്ലൈ ഒന്നുല്ല കോപ്പ്... 
 
 "  ദേ മാക്രി ഇന്ക് ദേഷ്യം വരുന്നുണ്ട് ട്ടോ ഇങ്ങള് വല്ലതും പറയുന്നുണ്ടോ... അല്ലേൽ ഞാൻ പോവും പറഞ്ഞില്ല വേണ്ടാ... 
 
കാല മാട അന്നേ ഇന്റെ കയ്യിൽ കിട്ടിയാൽ ണ്ടല്ലോ... ബ്ലാഹ് ഇന്ക് ദേഷ്യം വരുന്നുണ്ട്... "
 
മ്മള് ഇത്ര ഒക്കെ പറഞ്ഞിട്ടും കാട്ടുമാകാൻ ഒന്നും മിണ്ടുന്നില്ല.. ഇന്ക് സങ്കടായി.. 
 
ഫോൺ കട്ട്‌ ചെയ്യാൻ നിന്നപ്പോ ഷാനുക്ക ന്റെ സൗണ്ട് അല്ല കേട്ടത് ഒരു പെൺ ശബ്ദം അള്ളോഹ് പെട്ട്.. റിയ എങ്ങാനും ആണോ.... ഇക്ക എല്ലാരേം കുറിച്ച് പറഞ്ഞിട്ടുണ്ട്...
 
മ്മള് ഒന്നും മിണ്ടാതെ നിന്ന്..
 
വീണ്ടും.. 
 
" ഹെലോ  താൻ ആരാടി കുറെ നേരായല്ലോ പ്രസംഗിക്കുന്നു കെട്ടിയോനോ ആരാടി നിന്റെ കെട്ടിയോൻ പറയെടി.. "
 
" ഹെലോ മേടം ഇതൊക്കെ ചോദിക്കാൻ നിങ്ങൾ ആരാ " (മ്മള് )
 
 "  അതൊക്കെ നീ എന്തിനാ അറിയുന്നേ...ചോദിച്ചതിന് ആൻസർ പറഞ്ഞാൽ മതി...നീ എന്തിനാ എന്റെ ചെക്കന്റെ ഫോൺലേക്ക് വിളിക്കുന്നെ "
 
ഒരു സെക്കൻഡ് മ്മളെ  തൊണ്ട വരണ്ട് പോയി ഓളെ സംസാരം കേട്ടിട്ട്.. 
 
" നി.. നി.. നിങ്ങൾ എന്തെക്കെയാ ഈ...ഈ  പറയുന്നേ നിങ്ങടെ ചെക്കനോ... " (വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല )
 
" അതെയല്ലൊ... ഷാൻ നിഫ്റാസ് എന്ന ഷാനു സ്നേഹിക്കുന്ന പെണ്ണ് ഇനി താൻ ആരാണാവോ  "
 
" ഞാൻ... ഞാൻ za..zanna "
 
" ഓഹ് വിക്ക് ഉള്ള ആളാണല്ലേ... ആരായാലും ഒരു കാര്യം ചോദിക്കട്ടെ... കുറച്ചു മുന്നേ നിങ്ങളുടെ ഹസ്ബൻഡ് എന്നൊക്കെ പറഞ്ഞല്ലോ... എന്തായിരുന്നു.. "
 
" ഇന്ഷാ അല്ലാഹ്... ഷാനുക്ക ഇന്റെ ഹസ്ബൻഡ്  തന്നെ ആവും...
ഞങ്ങളെ മനസ്സ് തമ്മിൽ ഒന്നാക്കിയത്  പടച്ചോൻ ആണ് ഞങ്ങളെയും ഒരുമിപ്പിക്കും.. നിങ്ങൾ എന്നെ പറ്റിക്കാ ഇന്ക് അറിയാം ഇത് റിയ ആണോ... ഷാനുക്ക അടുത്തുണ്ടെങ്കിൽ ഒന്ന് കൊടുക്ക്  "
 
" ചീ നിർത്തെഡീ... ഓളെ ഒരു ഷാനുക്കാ... നീ എന്താ വിചാരിച്ചേ ഓന്ക് നിന്നെ ഇഷ്ടം ആണെന്നോ... എന്നാൽ കേട്ടോ... അതൊക്കെ നിന്റെ മുന്നിൽ അരങ്ങേറുന്ന നാടകം ആണ് ഓന്റെ മനസ്സിൽ ഈ ഞാൻ മാത്രം ഉള്ളു റുഫൈദ... ഇനി അങ്ങോട്ടും ഞാൻ തന്നെ ഉണ്ടാവു... ഉണ്ടാവാൻ പാടുള്ളു... അതിനെതിരായി ആരെങ്കിലും വന്നാൽ തീർത്തിരിക്കും  കേട്ടോടി പുല്ലേ... "
 
 
" നിങ്ങൾ എന്തൊക്കെ ഈ പറയുന്നേ... " (ഞാൻ  )
 
നിനക്ക്  ഇത്ര പറഞ്ഞിട്ടും ഒന്നും  മനസ്സിലായില്ലേ.... ഈ രാത്രി ഈ സമയം ഓന്റെ റൂമിൽ ഞാൻ ഉള്ളതിന്റെ അർത്ഥം എന്താ... നിനക്ക് ഊഹിച്ചാൽ പോരെ ഞങ്ങടെ ബന്ധം... ഞങ്ങക്ക് ഇടയിലെക്ക് ഒരു ശല്യം ആയി വന്നാൽ... വന്നേക്കരുത്.. 
 
ഇനിയും നിനക്ക് വിശ്വാസം ആയിട്ടില്ല എങ്കിൽ നിനക്ക് ഞാൻ കുറച്ച് പിക്സ് അയക്കാം കണ്ണ് തുറന്നു നോക്ക്... 
 
മ്മക്ക് unknown നമ്പറിൽ നിന്നും കുറെ മെസ്സേജ് വന്ന്... എടുത്തു നോക്കിയപ്പോ ഷാനുക്കയും ഒരു പെണ്ണും.. അവരുടെ വെറൈറ്റി പിക്സ്... ഇക്കാന്റെ കൂടെ കിടക്കുന്നതും... കിസ്സ് ചെയ്യുന്നതും അങ്ങനെ പലതും... ഒരേ ഒരു തവണ നോക്കിയുള്ളൂ കണ്ണിൽ ആകെ ഇരുട്ട് കയറി ഫോൺ കയ്യിൽ നിന്നും വീണു...കൂടെ ഞാനും നിലം പതിച്ചു. 
 
💓💥💓💥💓💥💓💥💓💥💓
 
( റുഫൈദ )
 
ഹഹഹഹ... അപ്പൊ ലവൾ ആണ് അനു പറഞ്ഞ കക്ഷി... zannu പ്ഫഫാ... ഏതായാലും ഞാൻ കൊടുത്ത ഡോസ് ഏറ്റു കാണും ... അല്ലേലും പടച്ചോൻ എപ്പോഴും ന്റെ ഭാഗത്ത്‌ തന്നെ ആണല്ലോ... അതോണ്ടല്ലേ കറക്റ്റ് ടൈമ് ഇവിടെ വരാൻ തോന്നിയെ... 
 
ഡാ തെണ്ടി ഷാനു ഇവൾ ഒറ്റ ഒരുത്തി കാരണം ആണ് എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ.... 
 
നാളെ മുതൽ നിന്നെ അവൾ അവോയ്ഡ് ചെയ്യും നോക്കിക്കോ...
നീയും അറിയണം  അതിന്റെ വേദന.  അല്ലേൽ ചെയ്യിപ്പിക്കും ഈ റുഫൈദ. 
 
ഇപ്പൊ അവൾക് വിട്ട് കൊടുത്ത പിക്സ് ഒക്കെ എഡിറ്റ്‌ ചെയ്തേ ആണ്.. ആർക്കും മനസ്സിലാവില്ല...നിന്നെ ചേർത്ത് പിടിച്ച പിക് ഒക്കെ നീ അറിയാതെ ഇപ്പൊ എടുത്തതും... ഹഹ ഹ... 
 
സ്നേഹിക്കുന്ന പുരുഷനെ  മറ്റൊരു പെണ്ണിന്റെ കൂടെ കിടപ്പറയിൽ കണ്ടാൽ ആരും പൊറുക്കില്ല.... അവൾ എല്ലാം വിശ്വാസിച്ചു കാണും. ഇനി മുതൽ zanna നിന്റെ ലൈഫിൽ ഉണ്ടാവില്ല... ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല.... 
 
അട്ടഹസിച്ചു കൊണ്ടവൾ ഒരു വിജയിയുടെ ഭാവത്തിൽ  ഷാനു ന്റെ മുറി വിട്ടിറങ്ങി. 
 
💕🤍💕🤍💕🤍💕🤍💕🤍💕
 
 
കണ്ണ് തുറന്നു നോക്കുമ്പോ മ്മള് തായേ ആണ് കിടക്കുന്നെ... എണീക്കാൻ ശ്രമിച്ചിട്ട്‌ കയ്യുന്നില്ല.. തലക് എന്തോ ഭാരം പോലെ... അള്ളോഹ് ബ്ലഡ്... ഇതെന്താ... 
 
മ്മള് എങ്ങനെ ഒക്കെയോ എണീറ്റിട്ട് കണ്ണാടിയിൽ നോക്കി... നെറ്റി പൊട്ടി ചോര വരുന്നുണ്ട് നിലത്തും ചോര... 
 
പെട്ടന്ന് ഇന്നലെ രാത്രിയിലെ സംഭവം ഓർമ്മയിലേക്ക് കടന്ന് വന്നു... കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു... എന്നാലും ഷാനുക്കാ ഇന്നേ.. എന്തിനാ റബ്ബേ ഇങ്ങനെ ഒരു വിധി. 
 
ആ പെണ്ണിന്റെ വാക്ക് കേട്ട ചെവിയോടും ന്റെ കണ്ണുകളോടും വെറുപ്പ്‌ തോന്നുന്നു... 
 
 
എന്തിനാ ഷാനുക്കാ ന്നെ സ്നേഹിക്കുന്ന പോലെ അഭിനയിച്ചെ... എന്ത് തെറ്റാ ഞാൻ ഇങ്ങളോട് ചെയ്തേ...ഒന്ന് സന്തോഷിച്ചു വന്നപ്പോയേക്കും  ആ സന്തോഷം ഇല്ലാണ്ട് ആക്കാൻ വലിയൊരു സങ്കടം ന്നെ തന്നെ തേടി വന്നു  ഇന്ക് മാത്രം എന്താ പടച്ചോനെ ഇങ്ങനെ.. എന്നും പരാജയം മാത്രം.
ഷാനുക്കാ അവോയ്ഡ് ചെയ്തപ്പോ തന്നെ മനസിലായി... ഇക്ക എന്നിൽ എത്രത്തോളം പതിഞ്ഞു എന്ന്. 
 
നിലത്ത് നിന്നും ഫോൺ എടുത്തിട്ട്... ഇന്നലെ വന്ന പിക്സ് എല്ലാം  ഷാനുക്കാക്ക്  സെന്റ് ചെയ്തു.... കൂടെ ഒരു മെസ്സേജും 
 
" _ikkooy.... ഇന്ക് ഇങ്ങളോട് ഒരു ദേഷ്യവും ഇല്ലാട്ടോ.... ഇനി ഉണ്ടാവുകയും ഇല്ല...എല്ലാം അറിയാൻ അല്പം വൈകി പോയി... കുറച്ച് സങ്കടം ഉണ്ടാവും അത് ഞാൻ ഒറ്റക് തീർത്തോളാം.... ഇനി മുതൽ ഇക്കാന്റെ പാത്തു തനിച്ചല്ല.... ഇക്കാന്റെ കുറെ ഓർമ്മകളും,,, ഇന്ക് സമ്മാനിച്ച കുറെ സുന്ദര നിമിഷങ്ങളും ഉണ്ട് അത് മാത്രം മതി മുന്നോട്ട് പോവാൻ .....  ഞാൻ ഇല്ലേലും ഇങ്ങള് എപ്പോഴും ഹാപ്പി ആയി ഇരിക്കണം.. ഇക്കാന്റെ നല്ലതിന് വേണ്ടി മാത്രം ഞാൻ എന്നും ദുആ ചെയ്യൂ... കാരണം ഇങ്ങള് ന്റെ ജീവൻ ആണ്..._ 
 
_ഇങ്ങള് ഇങ്ങക്ക് ഇഷ്ടം ഉള്ള അവളുടെ കൂടെ ജീവിക്കണം... പിന്നെ അവരോട് പറയണം ഈ zannu നെ ശപിക്കരുത് ഇക്കാനെ സ്നേഹിച്ചതിന്റെ പേരിൽ... ആരെയും അറിഞ്ഞു കൊണ്ട് zannu വേദനിപ്പിക്കില്ല... ഇന്ക് പൊറുത്തു തരാൻ പറയണം.... ഇക്കാന്റെ ലൈഫിലെ ഒരു കരടായി zannu ഉണ്ടാവില്ല പ്രോമിസ്..._
 
_Ikkooy ഇന്ക് ഇപ്പോഴും ഒന്നും വിശ്വാസിക്കാൻ കയ്യുന്നില്ല.. ബട്ട് വിശ്വാസിചേ പറ്റു... തെളിവ് സഹിതം ഇപ്പൊ ഇന്ക് കിട്ടി... ഒരു പക്ഷെ വിധി ഇതാവും... അല്ലേ..._ 
 
_അതേയ് പിന്നെ ഒരു സങ്കടം ഇപ്പോഴും ഉണ്ട് ട്ടോ.. ഇത്രയും ന്റെ മുന്നിൽ ഇങ്ങനെ തകർത്തു അഭിനയിച്ചിട്ടും റുഫൈദ എന്ന ആളെ കുറിച്ച് പറയാത്തതിൽ...എന്തൊക്കെ സംഭവിച്ചാലും ന്റെ ഇക്ക ഹാപ്പി ആവണം അത് മാത്രം ആണ് ന്റെ ആഗ്രഹം.. ഇക്കാനെ മറക്കാൻ മാത്രം ന്നോട് പറയരുത് അത് ന്റെ മരണ തുല്യം ആണ് അപേക്ഷ ആണ് പ്ലീസ് .... ഞാൻ ഒരു ശല്യം ആയി വരില്ല.._ 😊
 
മെസ്സേജ് അയച്ചപ്പോയേക്കും മനസ്സും  ശരീരവും  തളർന്നു പോയി... നിലത്ത് വീയാതെ നിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.. കണ്ണിൽ വീണ്ടും ഇരുട്ട് കയറി... മിഴികൾ പതിയെ അടഞ്ഞു... 
 
🔷🔶🔷🔶🔷🔶🔷🔶🔷🔶🔷
 
( ഷാനു )
 
സുബ്ഹി ബാങ്ക് കേട്ടാണ് ഉണർന്നത്...എന്നും ന്റെ പെണ്ണ് അതിന് മുന്നേ വിളിക്കൽ ആണ് പതിവ്....ഇന്ന് വിളിച്ചില്ലല്ലൊ.  മിക്കവാറും കെട്യോൾ കുറുമ്പ് കാട്ടി നിക്കാവും ഇന്നലെ ആണേൽ അറിയാണ്ട് ഉറങ്ങി പോയി... 
 
റിയ വരുമ്പോ ഒക്കെ ഉറക്കം നടിക്കും.. ബട്ട് മ്മള് പൊണ്ടാട്ടി നോട് കുറുകുക ആവും. 
 
ഓൾക്ക് അടിച്ചപ്പോ ഫോൺ സ്വിച്ട് ഓഫ്... എന്താപ്പോ പതിവില്ലാതെ... വീണ്ടും അടിച്ചു ഓഫ് തന്നെ.... 
 
പെട്ടന്നാണ്... ഇന്നലെ രാത്രിയിലെ കാൾ ലിസ്റ്റിലേക്ക് ശ്രദ്ധ പോയത്... അര മണിക്കൂറിൽ ഏറെ സംസാരിച്ചിരിക്കുന്നു... പടച്ചോനെ പെട്ട് ഇനി ഉറക്ക ഭ്രാന്തിൽ പൊട്ടത്തിനോട് എന്തൊക്കെ ആണാവോ പറഞ്ഞെ... 
 
ഈ ടൈമ് ഓൾക്ക് വിളിക്കുന്നതിൽ പ്രോബ്ലം ഒന്നുല്ലട്ടോ അതോണ്ടാ ധൈര്യത്തിൽ വിളിച്ചത്... ഓൾ ആണേൽ കുറുമ്പ് കാട്ടി ഫോൺ ഓഫ് ആക്കി വച്ചിരിക്കുന്നു... 
 
 
ഫ്രഷ് ആയി നിസ്കാരം ഒക്കെ കഴിഞ്ഞു വാട്സ്ആപ്പ് നോക്കാൻ തുടങ്ങി... ഫസ്റ്റ് എന്നും പൊണ്ടാട്ടി ന്റെ മെസ്സേജ് ആണ് നോക്കൽ ഇന്നും പതിവ് തെറ്റിച്ചില്ല zannu ന്റെ മെസ്സേജ് തന്നെ നോക്കി... കുറെ പിക്സ്.. അത് കണ്ടതും ന്റെ കൺട്രോൾ പോയി ദേഷ്യം വന്നിട്ട് മുന്നിൽ കണ്ടതെല്ലാം വലിച്ചെറിഞ്ഞു.. zannu ന്റെ മെസ്സേജ് വായിച്ചപ്പോ ന്റെ  ഹൃദയം പെണ്ണിനെ കാണാൻ കൊതിച്ചു.. 
 
 
പാവം ന്റെ പെണ്ണ്.... ഇതെല്ലാം കണ്ടു വിശ്വസിച്ചു കാണും...മിക്കവാറും ഓൾ കരഞ്ഞു കരഞ്ഞു ഇല്ലാണ്ട് ആയി കാണും... 
 
 
എന്നാലും ഇതെല്ലാം ഓൾക്ക് എങ്ങനെ കിട്ടി...
 
ആരാ ഇതിന്റെ പിന്നിൽ... ഒരെത്തും പിടിയും കിട്ടുന്നില്ലല്ലൊ റബ്ബേ.... 
 
മിക്കവാറും ആ എരണം കെട്ടവൾ ആവും ഇതിന് പിന്നിൽ.... ആവും എന്നല്ല അവൾ തന്നെ... അല്ലാതെ എന്റെ കൂടെ കിടക്കുന്ന പിക് ഒക്കെ ചേ ഓർക്കാൻ കൂടെ വയ്യ... 
 
എന്നും ഡോർ ലോക്ക് ചെയ്യുന്നേ ആണ്.. ഇന്നലെ അറിയാണ്ട് ഉറങ്ങി അപ്പോയെക്കും ഓൾ ന്റെ ശരീരത്തിൽ കേറി കളിച്ചു... പോരാത്തതിന് ന്റെ പെണ്ണിന്റെ മനസ്സിൽ ന്നെ കുറ്റക്കാരൻ ആക്കി... വിടില്ലഡീ നിന്നെ ഈ ഷാൻ ആരാണെന്നു നീ അറിയും... ന്റെ പെണ്ണിന്റെ മനസ്സ് വേദനിച്ചാൽ നിന്നെ ഞാൻ വച്ചേക്കില്ല.. 
 
സ്റ്റൈർ ഇറങ്ങി ഹാളിൽ ചെന്ന്  റുഫൈദ വിളിച്ചു...
 
"  റുഫൈദ ... ഡീ എരണം കെട്ടവളെ നീ ഇറങ്ങി വരുന്നുണ്ടോ... അതോ ഞാൻ അങ്ങോട്ട് വരണോ "
 
"  എന്താ ഷാനു എന്തിനാ നീ റിഫ മോളെ രാവിലെ തന്നെ വിളിക്കുന്നെ.. " മ്മളെ ഉമ്മി ആണ്. 
 
" ഓൾ എവിടെ... "
 
"  ഓൾ ആരെയോ കാണണം പറഞ്ഞു ബാങ്ക് കൊടുത്താരെ പോയല്ലോ എന്താ മോനെ.. "
 
ഒന്നുല്ല ഓൾക്ക് ഉള്ളത് ഞാൻ കൊടുത്തോണ്ട്... ഇങ്ങോട്ട് തന്നെ അല്ലേ ഓൾ വരാ. 
 
ഇപ്പൊ ഓൾ ന്റെ മുന്നിൽ ഇല്ലാത്തത് ഭാഗ്യം അല്ലേൽ എന്താ ചെയ്യാ ഇന്ക് പോലും അറീല.. ഓളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്....
 
 
മ്മള് വേഗം ഡ്രസ്സ്‌ മാറി  മ്മളെ ടീംനോട് Rass ലേക്ക് വരാൻ പറഞ്ഞു വീട്ട്ന്ന് ഇറങ്ങി  ... 
 
ഞാൻ എത്തിയപ്പോയേക്കും ഓർ എത്തീട്ടുണ്ട്... തീരെ ടൈമ് ഇല്ലാത്തോണ്ട് വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു.... 
 
മൂന്നും കൂടെ റുഫൈദ നെ പ്രാകി കൊന്നില്ല എന്നുള്ളു... തെറി കേട്ട് ന്റെ ചെവി വരെ പൊട്ടിപ്പോയി.. 
 
 
മനുഷ്യന്റെ ഉള്ള സമാധാനം പോയി... zannu ന്റെ  ഫോൺ ഓഫ് ആണ്.... ഓരോ വേണ്ടാത്ത ചിന്തകൾ  കാട് കയറി വരുന്നു.. ഓളെ ഫോൺ ഒന്ന് ഓൺ ആയെങ്കിൽ.. 
 
അല്ലാഹ്... ന്റെ zannu ന് ഒന്നും വരുത്തല്ലേ... ഓൾക്ക്  എന്തെക്കെയോ സംഭവിച്ചു എന്ന് മനസ്സ് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു... 
 
അനുവും റബിയും സഫുവും മ്മളെ ആശ്വാസി പ്പിക്കുന്നുണ്ട്... 
 
ഇന്ക് ആണേൽ ദേഷ്യം ആണോ... സങ്കടം ആണോ വരുന്നേ പറയാൻ പറ്റാത്ത അവസ്ഥ... ആ പുന്നാര $$##%%മോളെ എന്റെ കയ്യിൽ കിട്ടിയാൽ..ന്നാലും കോപ്പ് എന്തൊക്കെ ആണാവോ ന്റെ പെണ്ണിനോട് പറഞ്ഞെ..
 
ടെൻഷൻ അടിച്ചു ഭ്രാന്ത് ആവുന്നു... ടൈമ് ആണേൽ പോവുന്നുല്ലാ... 
Zannu ക്ലാസ്സിൽ പോവുന്ന ടൈമ് ആവാൻ വെയിറ്റ് ചെയ്യേനി... ഓളെ ഒന്ന് കാണാനും എല്ലാം ഓളോട് പറയാനും.... 
 
അല്ലുവും അഫ്റിയും ഷൈമ യും ണ്ട് zannu മാത്രം ഇല്ല... ന്റെ ഉള്ളോന്ന് കാളി.. 
ഇനി ഓൾ ചിലപ്പോൾ മിഷു ന്റെ കൂടെ ആവും അങ്ങനെ സമാധാനിച്ചു... 
 
ഓരോട് ചോദിച്ചപ്പോ... അഫ്റി പറയുന്നേ കേട്ട് ഞാൻ ആകെ തളർന്നു... 
 
Zannu ന്റെ ഫോൺ ഓഫ് ആണ്... ഓളെ ഉമ്മാക് വിളിച്ചപ്പോ മോളെ ഞാൻ നിനക്ക് പിന്നെ വിളിക്കാം zannu നെ പരിശോധിക്കാൻ ഡോക്ടർ വന്നു ന്ന് മാത്രം പറഞ്ഞു... ഓൾക്ക് എന്താ പറ്റിയെ എന്ന് പോലും പറഞ്ഞില്ല അപ്പോയെക്കും കട്ട്‌ ആയി... 
 
ഡാ ന്റെ zannu... എന്നും പറഞ്ഞു സഫുനെ കെട്ടി പിടിച്ചു കരഞ്ഞു.... 
 
 
 
*(തുടരും )*
💙🖤റൂഹോട് ചേരും വരെ🖤💙 - 8

💙🖤റൂഹോട് ചേരും വരെ🖤💙 - 8

5
3593

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                 *jUb!!✍🏻💖*   *(®️OM@NT!C  LOV£ $ToRy)*   *_Part_8_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   ടെൻഷൻ അടിച്ചു ഭ്രാന്ത് ആവുന്നു... ടൈമ് ആണേൽ പോവുന്നുല്ലാ...  Zannu ക്ലാസ്സിൽ പോവുന്ന ടൈമ് ആവാൻ വെയിറ്റ് ചെയ്യേനി... ഓളെ ഒന്ന് കാണാനും എല്ലാം ഓളോട് പറയാനും....    അല്ലുവും അഫ്റിയും ഷൈമ യും ണ്ട് zannu മാത്രം ഇല്ല... ന്റെ ഉള്ളോന്ന് കാളി..  ഇനി ഓൾ ചിലപ്പോൾ മിഷു ന്റെ കൂടെ ആവും അങ്ങനെ സമാധാനിച്ചു...    ഓരോട് ചോദിച്ചപ്പോ