Aksharathalukal

പ്രണയം

ഒരുവളെ മാത്രം
പ്രണയിക്കുകയെന്നാൽ
കള്ളമാണെന്ന്
ചൊല്ലിയവളോട്

കളവില്ല സഖീ
കനവിൽ കൊരുത്ത്
തണല് കായാൻ
പച്ചപ്പ് തിരയുകയാണ്

പലരുകളിൽ
ചിലതല്ല 
പലതുകളിൽ
നീയൊന്നുമാത്രമാണ്

അടർത്തിയെടുത്ത്

  • നശിപ്പിക്കാനല്ല 

അടുത്തിരുന്നു
കേൾക്കാനാണ്

ഇനിയും

 നീ പറയരുത്

നിന്നോടുള്ള 

പ്രണയം കള്ളമാണെന്ന്...!!
 
 
 
_മുബാറക്ക് ചേലക്കര 
 
 
കടപ്പാട് |അക്ഷരമുറ്റം