Aksharathalukal

ഹൃദയസഖി part 12

ശേ..... ഇതെന്താ ഇങ്ങനെ.... അമ്മു..... ഈ പെണ്ണ് വല്ലാണ്ട് ഡിസ്റ്റർബ് ചെയുന്നല്ലോ.... ഹുഫ് അവളുടെ ആ നോട്ടം.... നെഞ്ചു തുളച്ചു കയറും പോലെ...പുല്ല്....
 
 
അമ്മു......
 
ഹാഷി ഉറക്കെ ആ പേര് നീട്ടി വിളിച്ചു.....
 
എന്നാൽ തൊട്ടടുത്തു കിടന്ന മനു തല ഉയർത്തി നോക്കി... മ്മ്മ് എന്ന ഭാവത്തിൽ അവൻ തലയാട്ടി....
 
ഹാഷി അവനെ നോക്കി നന്നായൊന്ന് ഇളിച്ചു കാട്ടി......
 
 
അമ്മുവിന്റെ അവസ്ഥയും മറിച്ചായിയുന്നില്ല....
 
Hey.... ഒന്നും വേണ്ട അമ്മു എല്ലാം മാച്ചു കള അമ്മു... ആ ചേട്ടനെ നീ നോക്കിട്ടും ഇല്ല ആ ചേട്ടൻ ഒട്ട് നിന്റെ കൈയിലും പിടിച്ചട്ടില്ല.... ദ്രുവി ഏട്ടൻ എങ്ങാനും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല... അവൾ സ്വയം പറഞ്ഞു കൊണ്ടു തല വഴി പുതപ്പ് മുടി കിടന്നുറങ്ങി.....
 
 
 
പുലർച്ചെ അമ്പലത്തിൽ നിന്നുമുള്ള ദേവി സ്തുതി കേട്ടാണ് അമ്മു മിഴികൾ തുറന്നത്..... രാവിലെ തന്നെ ദേവി സ്തുതു കേൾക്കുന്നത് കാതിനും മനസ്സിനും വല്ലാത്തൊരു കുളിർമ എകുന്നു.... വല്ലാത്തൊരു ഫീൽ തന്നെയാണ് അതു.....മനസ്സിൽ ഓർത്തു കൊണ്ടവൾ ഫ്രഷ് ആകുവാൻ പോയി....
 
കുളി കഴിഞ്ഞു മുടി ഹെയർ ഡ്രയർ ഉപയോഗിച്ച് ഉണക്കി ഒരു ക്രാബ് ഇട്ട് മൂടി കെട്ടി ഒരു കുഞ്ഞി പൊട്ടും കുത്തി അവൾ റൂം വീട്ടിറങ്ങി....
 
താഴേക്ക് ഇറങ്ങുന്ന വഴി അവൻ മനപ്പൂർവം ഹാഷിയുടെ മുറിയിലേക്ക് നോക്കിയില്ല പകരം ചിപ്പിയുടെ റൂമിനു മുന്നിലേക്ക് നോക്കി.....
റൂം നോക്ക് ചെയിതു....
 
Hey ഇതു ലോക്ക് അല്ലാലോ 🤔 ഇവൾ ഇനി ലോക്ക് ചെയ്യാൻ മറന്നോ.
 
ഡോർ തുറന്നു അകത്തു കയറി ബെഡിൽ ചിപ്പിയെ കണ്ടില്ല... ഈ പെണ്ണ് ഇത്ര നേരത്തെ എണിറ്റു എവിടാ പോയി.... ബാത്‌റൂമിൽ കാണോ.... നോ നോ ഇത്ര നേരത്തെ അതും കുളിക്കാൻ... Hey അങ്ങനെ വരില്ല....
 
റൂം അടച്ചു അമ്മു താഴെ കിച്ചണിലേക്ക് എത്തി നോക്കി ഈ പെണ്ണ് ഇത് എന്നോട് പറയാതെ എവിടാ പോയി....
 
എന്താ ആലോചിക്കനെ.....ചെറിയമ്മ വന്നു എന്തോ പോയ പോലെ നിൽക്കുന്നവളെ കണ്ടു ചോദിച്ചു....
 
അതു പിന്നെ ചെറിയമ്മ അവൾ എന്തേ......
ആരു ചിപ്പിയോ
മ്മ്
 
അവളെ രാവിലെ തന്നെ മുത്തശ്ശി കുത്തി പൊക്കി കൊണ്ടു പോയി...
 
എങ്ങോട്ട്
 
അതൊന്നും അറിയില്ല....
 
ഞാൻ ഇപ്പൊ വരാം ചെറിയമ്മ....
 
ആ... പോയി നോക്കി വായോ.....
 
അമ്മു പറമ്പിലേക്ക് ഇറങ്ങി....
 
മുന്നിലെ കാഴ്ച കണ്ടു അമ്മുന് ചിരി അടക്കുവാൻ ആയില്ല....
 
ടി കിടന്ന് ഇളികാതേടി ചിപ്പി അമ്മുനോട് ദേഷ്യപ്പെട്ടു...
 
എത്ര മനോഹരമായ കാഴ്ച എന്റെ ഭഗവാനെ എന്നാലും ചാവുന്നതിനു മുന്ന് ഈ കാഴ്ച്ച കണ്ടല്ലോ എന്ന് പറഞ്ഞു മാനത്തേക്ക് നോക്കി....
 
അമ്മുന്റെ നോട്ടം കണ്ടു ചിപ്പിയും മുകളിലേക്ക് നോക്കി.....
 
ഏതാടി നീ മാനത്തോട്ട് നോക്കുന്നത് - ചിപ്പി
 
അല്ല വല്ല കാക്കയും മലന്നു പറക്കുന്നുണ്ടോ എന്നറിയാൻ- അമ്മു
 
അമ്മു.....
 
ചിപ്പി അലറി....
 
എന്താടി  നീ ഒച്ച ഇടുന്നെ.... ചിപ്പിടെ ഒച്ചക്കെട്ട് മുത്തശ്ശി വന്നു....
 
നിന്നോട് തൊഴുത്തു വൃത്തി ആക്കുവാൻ പറഞ്ഞിട്ടല്ലേ ഞാൻ പോയെ....
 
അതു പിന്നെ മുത്തശ്ശി ഞാൻ വൃത്തി ആക്കുവായിരുന്നു... അപ്പൊ അമ്മു പറഞ്ഞു അവൾ കൂടി ഹെല്പ് ചെയ്യാന്നു .....
 
ഇതെപ്പോ... അമ്മു ന്റെ കണ്ണ് രണ്ടും മിഴിഞ്ഞു വന്നു 🙄🙄...
 
അതു വേണ്ട നിന്നോട് പറഞ്ഞത് നീ ചെയ്യ് - മുത്തശ്ശി
 
അമ്മു നീ അടുക്കളയിൽ പോയി അമ്മമാരെ സഹായിക്ക് ഇതു ഇവൾ ചെയ്‌തോളും എന്നും പറഞ്ഞു അവർ പോയി.....
 
മിസ്റ്റർ കാലൻ നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലെകിൽ ഇപ്പൊ പോയ ആ പുരാതന വസ്തുവിനെ ഒന്നു അങ്ങോട്ട്‌ വിളിക്കോ കൈകൾ തൊഴുത്തു കൊണ്ട് മുകളിലേക്ക് നോക്കി ചിപ്പി പറഞ്ഞു....
 
ഈ പെണ്ണ് ഇതു എന്തൊക്കെയാ പറയുന്നേ.... അമ്മു അവളുടെ ചെവി പിടിച്ചു തിരിച്ചു....
 
വിട് അമ്മു plz ചിപ്പി കെഞ്ചി പറഞ്ഞു...
 
വിടാം മേലാൽ ഇങ്ങനെ ഉള്ള വർത്തമാനം വായെന്നു വന്നു പോകരുത്.... അമ്മു  ചിപ്പിയുടെ ചെവിയിൽ നിന്നും കൈകൾ അയച്ചു....
 
ഹാവു എന്റെ ചെവി നീ പൊന്നാക്കിയോ...
 
ഇനിയും ഇതുപോലെ പറഞ്ഞാൽ ഇനിയും കിട്ടും....
 
വേഗം വൃത്തിയാക്ക് ഇല്ലെകിൽ മുത്തി വന്നു അടുത്ത പണി തരും പറഞ്ഞില്ലാന്നു വേണ്ട....
 
ശരിയാ ചിപ്പി മൂക്കു പിഴിഞ്ഞ് കാണിച്ചു ബക്കറ്റിൽ വെള്ളവും എടുത്തു ഒരു കൈയിൽ ചൂലും പിടിച്ചു പോയി....
 
അവളുടെ പൊക്കുകണ്ടു പാവം എന്ന് പറഞ്ഞു അമ്മു അടുക്കളയിലേക്ക് പോയി....
 
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഒരു ട്രെയിൽ ചായയും മായി അമ്മു മുകളിലേക്ക് പോയി....
ശ്രീ ഏട്ടനും ദേവേട്ടനും ചായ കൊടുത്തു ദച്ചുന്റെ റൂമിൽ എത്തി ഡോർ നോക്ക് ചെയിതു...
 
ഡോർ തുറന്നത് ദ്രുവി ആയിരുന്നു....
 
Good മോർണിങ് ഏട്ടാ....
 
മോർണിങ് അമ്മുട്ടി....ഇതാ ഏട്ടാ ചായ....
 
അവൾ മുന്നിലെ ട്രെ അവനു നേരെ നീട്ടി....
 
കുഞ്ഞേട്ടനോ????
 
കുളിക്കാണ്... മോള് അതു ടേബിൾ ൽ വെച്ചോ...
 
മ്മ്മ്.... ഒരു കപ്പ്‌ ചായ ടേബിൾ വെച്ച് തിരിഞ്ഞു....
 
ഏട്ടനൊക്കെ ഇന്ന് പോകുന്നുണ്ടോ....
 
ആടി പെണ്ണെ ഇന്ന് പോകണം... എത്ര ദിവസമായി ലീവ് എടുത്തിട്ട്....
 
അല്ല മോള് എന്ന പോകുന്നെ????
 
ഞാൻ നാളെ പോകും.... ഇനി ഓണം വെക്കേഷൻ ആയിട്ടേ ലീവ് ഉള്ളൂ....
ഇതിപ്പോ മുത്തശ്ശിടെ b day ആയിട്ട് അമ്മോട് കരഞ്ഞു പറഞ്ഞു ലീവ് വിളിച്ചു പറയിപ്പിച്ചതാ.....
 
Ok ഡാ.... അമ്മു നീ ഹാഷിക്കും മനുവിനും ചായ കൊടുത്തോ....
 
ഇല്ല ഏട്ടാ.... കൊടുത്തോളാം....
 
ശരി ഏട്ടാ ഫ്രഷ് ആയി വായോ എന്നും പറഞ്ഞു മുറിവിട്ട് ഇറങ്ങി...
 
ഹാഷിടെ റൂമിനു മുന്നിൽ ചെന്നു.... അവൾക്ക് വല്ലാത്ത ഒരു ചമ്മൽ തോന്നി... അവൾ അവിടെ താളം ചവുട്ടി നിന്നു പിന്നെ രണ്ടും കല്പ്പിച്ചു ഡോർ നോക്ക് ചെയിതു....
 
ഡോർ തുറന്നത് മനു ആയിരുന്നു....
 
ഗുഡ് മോർണിംഗ്....
 
ഗുഡ് മോർണിംഗ് അമ്മുട്ടി....
 
ഇതാ ചായ....അവൾ അവനു നേരെ ചായ കപ്പ്‌ നീട്ടി....
 
അവൻ അതു കൈ നീട്ടി വാങ്ങിച്ചു.....
 
അവളുടെ കണ്ണുകൾ മനുവിന് പിറകിലായി നോട്ടം എത്തി.... റൂം മുഴുവനും നോട്ടം എത്തിച്ചു....ഭാഗ്യം രക്ഷപെട്ടു ആളെ ഇവിടെ കാണാൻ ഇല്ല ( അമ്മു ആന്മ )
 
ആ ചേട്ടൻ എവിടെ???? അമ്മു
 
ആരു ഹാഷിയോ???? മനു
 
അഹ് - അമ്മു....
 
അവൻ ബാൽക്കണിയിൽ ഉണ്ട്...... മനു....
 
ചായ അമ്മു ചായ നീട്ടി കൊണ്ടു പറഞ്ഞു....
 
മനു വാതിൽക്കൽ നിന്നും മാറി........കൊണ്ട് കൊടുത്തോ....
 
ഈശ്വര പെട്ട്... അമ്മു ആന്മ...
 
അവളുടെ നിൽപ് കണ്ടു മനു പറഞ്ഞു......കൊണ്ടു പോയി..... കൊടുത്തോ....
അതിനു മറുപടി ആയി മനുവിനെ നോക്കി ചിരിച്ചു... ചായയുമായി ആയി ബാൽകണി ലക്ഷ്യം വെച്ചവൾ മെല്ലെ നടന്നു....
 
തുടരണോ വേണ്ടയോ.... ആരുടെയും കമന്റ്‌ ഇല്ലാതെ എഴുതാൻ മടി ആകുന്നു... ബോർ ആണെകിൽ അതെകിലും പറയോ.... തെറ്റുകൾ ഉണ്ടെങ്കിൽ അതും... Plz

ഹൃദയസഖി part 13

ഹൃദയസഖി part 13

4.7
2230

റൂമിലേക്ക് വരുമ്പോൾ ആണ് അമ്മു ചായ ആയി വരുന്നത് ഹാഷി കണ്ടത്...... വേഗം അതെ സ്പീഡിൽ തന്നെ ബാൽകണിയിലേക്ക് ഓടി.... മുന്നിൽ ഉള്ള ടേബിൾ ആയി ലാപ്ടോപ് തുറന്നു വെച്ചു അതിൽ നോക്കി ഇരുന്നു...   അമ്മു വിറച്ചു കൊണ്ടു ബാൽകണിയിലേക്ക് എത്തി നോക്കി..... മെല്ലെ അവന്റെ അരികിൽ എത്തി....   എന്താ ഞാൻ വിളിക്ക.... അവൾ മുരടനക്കി....   എവിടെന്നു ചെക്കൻ ലാപ്പിൽ നിന്നും കണ്ണെടുത്തില്ല...   ഈ ചേട്ടൻ എന്താ ഇത്ര നേരത്തെ വല്ല മൂവീയും കാണുകയാണോ????   ചേ  ചേ എല്ലാവരും എന്നെ പോലെ ആവില്ല മനസ്സിൽ ഓർത്തു ഒന്നു ഇളിച്ചു കൊണ്ടു അവൾ അവനെ വിളിച്ചു....   അതെ ചായ.....   അഹ് അവിടെ വെച്ചേക്കു.... അവളെ ഒന